അപരാജിതൻ -39 5513

പരുന്ത് അവനെ നോക്കി ഒന്ന് ദേഹം ഉയർത്തി ചിറകടിച്ചു മുകളിലേക്ക് ഉയർന്നു പാതാളകിണർ നിലകൊള്ളുന്ന ദിശയിലേക്ക് ചിറകടിച്ചു പറന്നു.

“ചുടലെ ,,സൂര്യസേനന്റെ കിരീടധാരണത്തിനു അധികം സമയമില്ല, അതിനുള്ളിൽ കുറച്ച് അത്യാവശ്യ കാര്യങ്ങൾ ചെയ്തു തീർക്കാനുണ്ട് , ഇനിയിപ്പോ അടി ഞാൻ നേരിട്ട് പ്രജാപതികളുമായി ആണെന്ന് നിനക്കറിയാല്ലോ ”

ചുടല അത് കേട്ട് നിർത്താതെ ചിരിച്ചു.

“ശങ്കരാ ,,”

“എന്താടാ ?”

“ഉനക്ക് ഭയമിരുക്കാ,,,?’

ആദിയൊന്നു ചിരിച്ചു “എനിക്കോ ,ഭയമോ?”

“സങ്കരാ,, അൻപഴകാ ,,എൻ അറിവഴകാ ,,,”

“എന്താടാ ചുടലെ ,,,”

ചുടല അൽപ്പം നേരം ആദിയുടെ കണ്ണുകളിലേക്ക് നോക്കിയിരുന്നു.

എന്നിട്ട് അവനോടു ചോദിച്ചു

“നീ ആരെന്നു നിനക്കറിയുമോ സങ്കരാ?’

“ഉവ്വല്ലോ,,ഞാൻ ആദിശങ്കരനല്ലേ”

“ആമാ,,ശങ്കരൻ താൻ,,, ആനാൽ നീ എതുക്ക് പിറവി കൊണ്ട്രാര് എന്ന് ഒനക്ക് തെരിയുമാടാ?”

“എനിക്കറിയില്ല,, ഞാൻ അതിനി അന്വേഷിക്കാനും നിൽക്കുന്നില്ല ,,കാരണം ഞാൻ അറിയേണ്ടത് അറിയേണ്ട സമയത്ത് അറിയുന്നുണ്ട്” പുഞ്ചിരിയോടെ അവൻ മറുപടി നൽകി.

“സങ്കരാ,,,,”

“എന്തോ ?”

“ലക്ഷ്മി അമ്മാവെ ഒനക്ക് എവളോ ഇഷ്ടം?”

ആദി ചുടലയുടെ കണ്ണിലേക്ക് നോക്കി

“എന്തിനാടാ അങ്ങനെ ചോദിക്കണത്,,’അമ്മയെ എനിക്കൊരുപാട് ഇഷ്ടമെന്ന് നിനക്കറിയില്ലേ”

“ഹ്മ്മ് നല്ലാ,,തെരിയും ,,സങ്കരാ,,,ഇനി നാൻ കാര്യം സൊല്ലട്ടുമാ ”

“ഹ്മ്മ് ,,,പറ ,,,”

ചുടല അല്പം നേരം കണ്ണുകളടച്ചിരുന്നു

എന്നിട്ട് കണ്ണുതുറന്നവനെ നോക്കി.

“സങ്കരാ,,,ഇവിടെ ഈ മണ്ണിൽ മരണം നിന്റെ മുന്നിൽ വന്നു നിന്നാലും നീ തോൽക്കരുത്..

നീ തോറ്റാൽ നിനക്കൊപ്പം തോൽക്കുന്നത് ഒരു സമൂഹമാണ് , രണ്ടു വംശങ്ങളാണ്,, ഭാർഗ്ഗവരും നായനാർമാരുംഅതിനെല്ലാമപ്പുറം, നീ തോറ്റാൽ നിനക്കൊപ്പം തോൽക്കുന്നത് സിവരും  നാരായണരുമാണ്..

പിന്നെ ,,,അതിനുമെല്ലാമപ്പുറം നീ തോറ്റാൽ തലകുമ്പിട്ട് പോകുന്നത് നിന്നെ പത്തു മാസം ചുമന്നു പെറ്റു മുലയൂട്ടി നിന്നെ പോറ്റിയ നിന്റെ ലക്ഷ്മിയമ്മയുമാണ്,അതിനു നീ ഇട വരുത്താതെ സങ്കരാ”

ഇടറുന്ന ശബ്ദത്തോടെ ചുടല അത് പറഞ്ഞപ്പോൾ ആദിയുടെ മിഴികൾ ഒന്ന് നനഞ്ഞു.

അവൻ ഇടം കൈയിലെ വിരലാൽ തന്റെ മീശയൊന്നു ഒതുക്കി മുകളിലേക്ക് പിരിച്ചു.

Updated: January 1, 2023 — 6:28 pm

8 Comments

  1. സൂപ്പർ…

  2. Angana adhishankarnta kadha thudarinnu heavy heavy ?❤️?

  3. അടി തുടങ്ങാറായി. കാലം മാറാനും സമയമായി

  4. കൊള്ളാം spr തുടക്കം സ്ലോ ആയി പോയി ലാസ്റ്റ് ആയപ്പോൾ മാസ് ആക്കി കളഞ്ഞു നിങ്ങൾ എന്തായാലും ഒരേ പൊളി ആയിരുന്നു ഈ part ചുടാലയുടെ ഓരോ ഡയലോഗ് മാസ്സ് സാധനം ആണ് അത് വായിക്കുമ്പോൾ എന്തൊക്കെ ഫീൽ ആണ്

    ലോപ യുടെ രഹസ്യം അറിഞ്ഞു ഞെട്ടി പോയി njan ഒട്ടും പ്രേതിഷികതാ ട്വിസ്റ്റ്‌ ആയിരുന്നു അത്

    ബാലു അവൻ സങ്കടം ആക്കി അവന്റെ കാര്യങ്ങൾ അറിഞ്ഞപ്പോൾ

    Nxt part വായിക്കട്ടെ

  5. പുതുവർഷ സമ്മാനം❤️❤️. Happy new year ഹർഷൻ ചേട്ടാ

  6. ഇന്ന് ശിവരാത്രി?

Comments are closed.