അപരാജിതൻ -39 5513

“ഇന്ന് പുലർച്ച  തായിയുടെ അടുത്ത് പോയിരുന്നല്ലേ,,,എനിക്കറിയാം,,,തായി ഒരുപാട് നോവ് കഴിച്ചുകൂട്ടുന്നുണ്ട്,,അതങ്ങനെ തന്നെ വേണമല്ലോ…പക്ഷിരാജന് തായിയുടെ കാര്യത്തിൽ മാത്രമല്ലല്ലോ

ഭാർഗ്ഗവയില്ലത്തെ ചോരയുടെ കാര്യത്തിലും ഉത്തരവാദിത്വമുണ്ടല്ലോ”

മറുപടിയായി പരുന്ത് ഉറക്കെ ചിലച്ചു.

“പക്ഷിരാജാ,,ഇനിയൊന്നിനും സമയമില്ല,, മഹോജ്ജ്വല ഈ മണ്ണിനു മുകളിൽ വരുമ്പോൾ നടക്കേണ്ടത് നടന്നിരിക്കണം,,ഇല്ലെങ്കിൽ ഈ മണ്ണ് വെറും വെണ്ണീറായി മാറും,,വെറും വെണ്ണീർ”

 

ചുടല അത് പറഞ്ഞു കഴിഞ്ഞ നേരം

 

പൊടി പറത്തി അതിവേഗത്തിൽ ആദിയുടെ ജീപ്പ് അങ്ങോട്ടേക്ക് പാഞ്ഞു

വന്നു സഡൻ ബ്രെക്കിട്ടു നിന്നു.

ശങ്കരൻ അതിൽ നിന്നുമിറങ്ങി ഹാഫ് ജാക്കറ്റ് ഊരി സീറ്റിൽ വെച്ച് ചുടലയ്ക്ക് നേരെ നടന്നു.

അവനെ കണ്ടപ്പോൾ തന്നെ ചുടലയുടെ മുഖത്തു പ്രകാശം വിരിഞ്ഞു.

 

“അങ്കെ പാര് പക്ഷിരാജാ  ,,,നമ്മ നയനാർ വരുകിറേൻ,,,യാര് നയനാർ ,,അന്ത രാജ രാജ നയനാർ ,,,,” ചുടല കൈയടിച്ചു

കൃഷ്ണപരുന്ത് ചിറകൊന്നടിച്ചു ശിരസ്സുയർത്തി , അവിടേക്ക് നടന്നടക്കുന്ന ആദിയെ നോക്കിയിരുന്നു.

ചുടല സമീപമിരുന്ന തുകൽ കെട്ടിയ  വട്ടത്തിലുള്ള പറ തപ്പ് കൈയിലെടുത്തു

അതിൽ അടിച്ചു താളമിട്ടു കൊണ്ട് ചുടല ഉറക്കെ പാടി

 

“സിവനോട് താൻ ഏ൯ ആട്ടം

അതിൽ പിറന്തത് താനേ ഏ൯ പാട്ടും

വാഴ്‌ക്കെ കത്തി കൂരാട്ടോ൦

കൊറേയാ വാഴ്ക വഴി കാട്ടും

വാടാ നൻപാ സന്തോഷം താനേ

എന്ന ആനാലുമേ ഉല്ലാസമാകെ “

 

ആദി ഇടയ്ക്ക് കൈയുയർത്തി ചുടലയുടെ താളത്തിനൊത്തു താളം പിടിച്ചു നടന്നു അവർക്കു മുന്നിലെത്തി.

 

മണ്ണാലാനേ മൺപാണ്ടം താനെ

മണ്ണിൽ മനിതൻ വാഴ്വിന്തെനെ

ഒരു നാൾ ഉടൈന്താൻ ഉടൈന്തത് താനേ

ഉയിർ വിട്ടു പിരിന്താൽ പിരിന്തത് താനേ”

 

ചുടല പറ തപ്പുയർത്തി മുറുകെയടിച്ചു താളം മുറുക്കി.

അതിനൊത്ത് ശീലുകൾ പാടി.

ആദി അതിനൊത്ത് താളം ചവിട്ടി.

ചുടലയുടെ പാട്ടു കഴിഞ്ഞപ്പോൾ ആദി ചുടലയ്ക്ക് സമീപം വന്നിരുന്നു.

“ഓ മൈ ചുടല,,,,,,,,,,,,യു റോക്ക്ഡ് ഇറ്റ് മാൻ ”

ആദി ചുടലയുടെ കവിളിൽ ആഞ്ഞു മുത്തം കൊടുത്തു.

ചുടല പൊട്ടിച്ചിരിച്ചു, ചിരി അട്ടഹാസമായി മാറി

അതവിടെയെങ്ങും പ്രതിധ്വനിച്ചു.

ആദി കൗതുകത്തോടെ അവിടെ തന്നെ സശ്രദ്ധം നോക്കിയിരിക്കുന്ന പരുന്തിനെ നോക്കി.

Updated: January 1, 2023 — 6:28 pm

8 Comments

  1. സൂപ്പർ…

  2. Angana adhishankarnta kadha thudarinnu heavy heavy ?❤️?

  3. അടി തുടങ്ങാറായി. കാലം മാറാനും സമയമായി

  4. കൊള്ളാം spr തുടക്കം സ്ലോ ആയി പോയി ലാസ്റ്റ് ആയപ്പോൾ മാസ് ആക്കി കളഞ്ഞു നിങ്ങൾ എന്തായാലും ഒരേ പൊളി ആയിരുന്നു ഈ part ചുടാലയുടെ ഓരോ ഡയലോഗ് മാസ്സ് സാധനം ആണ് അത് വായിക്കുമ്പോൾ എന്തൊക്കെ ഫീൽ ആണ്

    ലോപ യുടെ രഹസ്യം അറിഞ്ഞു ഞെട്ടി പോയി njan ഒട്ടും പ്രേതിഷികതാ ട്വിസ്റ്റ്‌ ആയിരുന്നു അത്

    ബാലു അവൻ സങ്കടം ആക്കി അവന്റെ കാര്യങ്ങൾ അറിഞ്ഞപ്പോൾ

    Nxt part വായിക്കട്ടെ

  5. പുതുവർഷ സമ്മാനം❤️❤️. Happy new year ഹർഷൻ ചേട്ടാ

  6. ഇന്ന് ശിവരാത്രി?

Comments are closed.