അപരാജിതൻ -39 5341

ശ്മശാനഭൂമി

ആ മണ്ണിന്റെ കാര്യക്കാരനും രാജാവുമായ ചുടല കവാടവാതിൽക്കൽ കാൽനീട്ടി വലം കാൽ മടക്കി ഇടം കാലിനു മേലെ വെച്ച് ഇരുകൈകളും പിന്നിൽ താങ്ങി ശിരസുയർത്തി കവാടത്തിനു മുകളിൽ തൂക്കിയിട്ട ഡമരുവിൽ നോക്കിയിരിക്കുകയായിരുന്നു.

“പ്രജാപതികൾ ശക്തരായ മറവോർപ്പടയെ കൊണ്ട് വന്നിരിക്കുന്നു.

അവർക്ക്  എതിരികളായി അപ്പുറം പെരുംപടയായി കലാഹിനാഗന്മാരും അരക്കകൂട്ടമായ മിഹിര൯മാരും,,

അതിശക്തനാകാൻ ഉപാസന കൊള്ളുന്ന മഹാശയകാലകേയൻ,,

അവനു തുണയായി ചെകുത്താൻ കലി, പ്രകൃതി ശക്തിയാൽ സൃഷ്ടി ചെയ്ത പെരുമരക്ക൯ കാലനേമി,,

കൂടെ അയിനൂറാണ്ടു നെല്ലിമരത്തിൽ സമാധി കിടന്ന കലിയൻ കാത്തവരായൻ,,,

ഇവർക്കൊക്കെ എതിരിയായി എന്നുടെ  നന്പൻ

എന്നുടെ അൻപഴകൻ എന്നുടെ അറിവഴകൻ

എന്നുടെ രാജരാജനയനാർ”

 

അന്നേരം

മുകളിൽ നിന്നൊരു ചിറകടിശബ്ദമുയർന്നു.

ചുടല തലപൊക്കി നോക്കി പൊട്ടിച്ചിരിച്ചു.

പാതാളകിണറിനരികിൽ നിന്നും പാറി വരുന്ന കരുത്തുറ്റ ദേഹമാർന്നൊരു കൃഷ്ണപരുന്ത്.

 

“വാങ്കോ ,,,വാങ്കോ ,,,,വാങ്കോ ,,രാസാ ,,,,എൻ തേവരെ ”

ആ പരുന്ത് കവാടത്തിലുറപ്പിച്ചിരുന്ന ഒരു വടിയിൽ വന്നിരിപ്പുറപ്പിച്ചു.

വണക്കം പക്ഷിരാജാ”

ചുടല കൈകൂപ്പി വണക്കം ചൊല്ലി.

പരുന്ത് ചിറകടിയോടെ ആ വണക്കം സ്വീകരിച്ചു ചുടലയെ നോക്കി.

“ഉങ്കളുക്ക് എല്ലാമേ തെരിയുവെ൯,,നാൻ സുമ്മാ ഇങ്കെ ഇരുന്ത് ,,,,”

ചുടല നടു നിവർത്തിയിരുന്നു.

പരുന്ത് കൊക്ക് കൊണ്ട് മാടികൊണ്ടിരുന്നു.

 

“അപ്പോ പക്ഷിരാജാ,, നിങ്ങൾക്ക് എല്ലാമറിയാമല്ലോ,,  കലികാലം കലിയുടെ കാലമാണ്, ശക്തിയും അധികാരവും കലിയ്ക്ക് തന്നെ,, ഇവിടെ നാരായണന് എതിരെയുള്ള ശത്രുക്കൾ എണ്ണവും ബലവും  കൂടുകയാണ്,”

അത് കേട്ട് പരുന്ത് ചിറകടിച്ചു ശബ്ദമുണ്ടാക്കി.

“ഇനി വരാൻ പോകുന്നത് ചെറുതല്ല,,മഹായുദ്ധമാണ്,,അതിനു വിരലിൽ എണ്ണാവുന്ന ദിനങ്ങൾ മാത്രമേയുള്ളൂ..ഇനി നമുക്ക് കാഴ്‌ച്ചക്കാരായി ഇരിക്കുക മാത്രമാണ് ധർമ്മം”

അത് കേട്ട് പരുന്ത് ഉറക്കെ ചിലച്ചു.

Updated: January 1, 2023 — 6:28 pm

8 Comments

  1. സൂപ്പർ…

  2. Angana adhishankarnta kadha thudarinnu heavy heavy ?❤️?

  3. അടി തുടങ്ങാറായി. കാലം മാറാനും സമയമായി

  4. കൊള്ളാം spr തുടക്കം സ്ലോ ആയി പോയി ലാസ്റ്റ് ആയപ്പോൾ മാസ് ആക്കി കളഞ്ഞു നിങ്ങൾ എന്തായാലും ഒരേ പൊളി ആയിരുന്നു ഈ part ചുടാലയുടെ ഓരോ ഡയലോഗ് മാസ്സ് സാധനം ആണ് അത് വായിക്കുമ്പോൾ എന്തൊക്കെ ഫീൽ ആണ്

    ലോപ യുടെ രഹസ്യം അറിഞ്ഞു ഞെട്ടി പോയി njan ഒട്ടും പ്രേതിഷികതാ ട്വിസ്റ്റ്‌ ആയിരുന്നു അത്

    ബാലു അവൻ സങ്കടം ആക്കി അവന്റെ കാര്യങ്ങൾ അറിഞ്ഞപ്പോൾ

    Nxt part വായിക്കട്ടെ

  5. പുതുവർഷ സമ്മാനം❤️❤️. Happy new year ഹർഷൻ ചേട്ടാ

  6. ഇന്ന് ശിവരാത്രി?

Comments are closed.