അപരാജിതൻ -39 5513

“ഈ നാട്ടിൽ റേഞ്ചും ഇല്ല ഫോണിന് , ഉണ്ടായിരുന്നെ ഞാൻ എല്ലാരുമായും ഫോണിൽ സംസാരിപ്പിക്കാമായിരുന്നു”

“ഒക്കെ സമയം പോലെ മതി ,,പിന്നെ മനൂ ,,ഇന്ന് തൊട്ടു നിനക്ക് ഞാൻ വീണ്ടും കഥ പറഞ്ഞു തരാൻ തീരുമാനിച്ചു ”

“അയ്യോ ,,ഒരു ധൃതിയുമില്ല ,,ബാലുച്ചേട്ടന്റെ ആരോഗ്യമൊക്കെ നേരെയാകട്ടെ,,എന്നിട്ടു മാത്രം മതി ”

“ഇല്ലെടാ,,ഇന്നലെ വരെ എനിക്ക് ആകെ ഒരു സ്വസ്ഥത കുറവുണ്ടായിരുന്നു , പക്ഷെ നിന്നെ കണ്ടത് മുതൽ എനിക്കൊരുപാട് ഒരുപാട് മനസ്സുഖമാണ് , എന്റെ എല്ലാ നോവും വിഷമതകളുമൊക്കെ ഇല്ലാതെയായ പോലെ”

“ആണോ ,,അപ്പോ എത്ര നന്നായി ,, ഞാൻ വന്നത് ,,ഇല്ലായിരുന്നെങ്കിൽ നിങ്ങൾ രണ്ടുപേരും മുഖത്തോട് മുഖം നോക്കി  റൊമാന്റിക്  സെന്റിയടിച്ചിരുന്നേനെലോ ”

“ദേ ,,പിന്നെയും തുടങ്ങി ,,ഈ ചെറുക്കനു റൊമാൻസ് മാത്രേള്ളോ ” ചിന്നു ഒന്ന് ചൂട് പിടിച്ചു

“അവന്റെ പ്രായമതല്ലേ ചിന്നു,,,”

“ഉവ്വുവ്വ്,,,,അതാ ഞാൻ,, ക്ഷമിക്കണേ,,,”

അപ്പോളേക്കും ബാലുവിനെ കുളിപ്പിച്ചു തുവർത്തി കഴിഞ്ഞിരുന്നു

ശരിക്കും ഒരു ‘അമ്മ കുഞ്ഞിനെ എങ്ങനെയാണോ നോക്കുന്നത് അതുപോലെയായിരുന്നു ചിന്നു ബാലുവിനെ നോക്കികൊണ്ടിരുന്നത്.

അത് കണ്ടപ്പോൾ മനുവിന്റെ കണ്ണുകൾ നനവാർന്നു.

“ബാലുച്ചേട്ടാ ,,,”

“ഹ്മ്,,,,,,,,,,,,എന്താ”

“ഇങ്ങനെയൊരു തുണയുള്ളപ്പോ പിന്നെ ബാലുച്ചേട്ടന്,,,,,” അവനു വാക്കുകൾ മുഴുമിപ്പിക്കാനൊത്തില്ല, കണ്ഠമിടറി.

അവൻ ആനന്ദശ്രുക്കളോടെ പുഞ്ചിരിച്ചു.

ചിന്നു ബാലുവിനെ ഒരു മുണ്ടും ഷർട്ടും ധരിപ്പിച്ചു.

പിന്നെ ഭക്ഷണം കഴിച്ചു.

ബാലുവിനെ പുറത്തെ പൂന്തോട്ടത്തിലുള്ള കസേരയിൽ കൊണ്ടിരുത്തി മരുന്നുകൾ ഒക്കെ കൊടുത്തു.

ചിന്നുവും ബാലുവിനരികിൽ വന്നിരുന്നു

ഇരുവർക്കും മുൻപിലായി മനുവും.

 

“അന്നെവിടെ വരെയാ മനു പറഞ്ഞു നിർത്തിയത്  ?”

“ചേട്ടാ മറവോർപ്പോരാളികൾ വന്നു അടവുകൾ പ്രദർശിപ്പിച്ചവരെ രാജസദസ്സിൽ നിന്നും വിശ്രമകേന്ദ്രത്തിലേക്ക് അയയ്ക്കുന്നത്  വരെ ”

“ഹമ് ,,,,” എന്ന് മൂളി ബാലു തന്റെ വലം കണ്ണടച്ച് പിടിച്ചു ശ്വാസമെടുത്തു

തന്റെ ഓർമ്മയിൽ നിന്നും ആദിയെ ആവാഹിക്കുവാൻ വേണ്ടി.

ഒടുവിൽ ബാലു പറഞ്ഞുതുടങ്ങി.

@@@@@

Updated: January 1, 2023 — 6:28 pm

8 Comments

  1. സൂപ്പർ…

  2. Angana adhishankarnta kadha thudarinnu heavy heavy ?❤️?

  3. അടി തുടങ്ങാറായി. കാലം മാറാനും സമയമായി

  4. കൊള്ളാം spr തുടക്കം സ്ലോ ആയി പോയി ലാസ്റ്റ് ആയപ്പോൾ മാസ് ആക്കി കളഞ്ഞു നിങ്ങൾ എന്തായാലും ഒരേ പൊളി ആയിരുന്നു ഈ part ചുടാലയുടെ ഓരോ ഡയലോഗ് മാസ്സ് സാധനം ആണ് അത് വായിക്കുമ്പോൾ എന്തൊക്കെ ഫീൽ ആണ്

    ലോപ യുടെ രഹസ്യം അറിഞ്ഞു ഞെട്ടി പോയി njan ഒട്ടും പ്രേതിഷികതാ ട്വിസ്റ്റ്‌ ആയിരുന്നു അത്

    ബാലു അവൻ സങ്കടം ആക്കി അവന്റെ കാര്യങ്ങൾ അറിഞ്ഞപ്പോൾ

    Nxt part വായിക്കട്ടെ

  5. പുതുവർഷ സമ്മാനം❤️❤️. Happy new year ഹർഷൻ ചേട്ടാ

  6. ഇന്ന് ശിവരാത്രി?

Comments are closed.