അപരാജിതൻ -39 5513

“അല്ല ഇതെന്താ നിന്റെ കൈയിൽ ?” ബാലു തിരക്കി

“ഇത്തിരി ഫ്രൂട്സ് ആൻഡ് വെജിറ്റബിൾസ് ”

“ഇതൊക്കെയെന്തിനാ ?”

“എല്ലാം എന്റെ സന്തോഷം കടമ അവകാശം ” മനു മറുപടി കൊടുത്തു.

അപ്പോളേക്കും ചിന്നു ബാലുവിന്റെ ദേഹത്ത് വെള്ളം ഒഴിച്ച് തുടങ്ങിയിരുന്നു.

“ബാലുച്ചേട്ടാ ”

“എന്താടാ ?”

“നിങ്ങള് ഈ പെൺകുഞ്ഞിനെ വിവാഹം ചെയ്‌തില്ലേ ,, അതങ്ങു വേഗം ചെയ്തേക്കൂ , ഇല്ലേ നാട്ടുകാർ നാറികൾ വല്ലതുമൊക്കെ  ആരോപിക്കും, എല്ലായിടത്തും സദാചാരതെണ്ടികളാണ്,,ബ്ലഡി കൺട്രികൾ, അവനവന് കിട്ടാത്തത് ആവതുള്ളവന് കിട്ടുന്നത് കാണുമ്പോ ഈ നായിന്റെ മക്കൾക്ക് കുരു പൊട്ടി കടിയിളകി സദാചാരം ഒലിക്കും, പിന്നെ ധാർമ്മികമായി ആങ്ങളയും അമ്മാവന്മാരുമൊക്കെ ആകും” മനു രോഷം പ്രകടിപ്പിച്ചു. ”

 

“പോടാ പോടാ ,,നിന്റെ നാട്ടിലെ ആളുകളല്ല ഇവിടെ ”

“എങ്കിൽ കുഴപ്പമില്ല ,,എന്നാ നിങ്ങള് നീരാടിക്കൊ , അല്ല ചിന്നുച്ചേച്ചി , കൂട്ടാന് വല്ലതും അരിയാനുണ്ടേ തന്നാൽ മതി ,,എല്ലാ പണിയും ഞാനൊരു അടിമയെ പോലെ എടുക്കും ”

മനു അലക്കു കല്ലിൽ ഇരുന്നു കൊണ്ട് പറഞ്ഞു

“ഒരു പണിയുമില്ല ,, മോൻ അവിടെ തന്നെയിരുന്നോ” ചിന്നു പറഞ്ഞു

“ഉവ്വ് ,,ഈ സ്നേഹവും പരിചരണവും  കാണുമ്പോ എനിക്ക് പെട്ടെന്ന് തന്നെ അനുവിനെ കെട്ടാൻ തോന്നുന്നു ”

അത് കേട്ട് ഇരുവരും ചിരിച്ചു .

“കുളിപ്പിക്ക് കുളിപ്പിക്ക് ,,നന്നായി തേച്ചൊരപ്പിച്ചു കുളിപ്പിക്ക് ” മനു ഒരു ചിരിയോടെ പറഞ്ഞു.

“തേങ്ങയുടെ മടൽ എടുത്തു ഉരച്ചു കൊടുക്ക് അതാ നല്ലത് ”

ചിന്നു ഒന്ന് കണ്ണുരുട്ടി മനുവിനെ നോക്കി.

“ഓ,,,ബാലു ചേട്ടാ,,വേണമെങ്കിൽ ഞാൻ മാറിത്തരാം,,വേണേ ഈ ചിന്നുചേട്ടത്തിയമ്മയെ അങ്ങോട്ട് കുളിപ്പിച്ചോ”

“മിണ്ടാതിരിയെടാ,,” ചിന്നു അല്പം ചൂടായി.

“ഓ,,ഞാൻ പറയുന്നതാ കുറ്റം,,”

എല്ലാം കേട്ട് ബാലു ചിരിച്ചു.

“മനൂ ,,,,,,,,,,,”

“എന്താ ബാലുച്ചേട്ടാ ”

“നീ വന്നപ്പോ എനിക്ക് വല്ലാത്ത സമാധാനവും സന്തോഷവും , ഒരു ആധിയും മനസ്സിൽ തോന്നുന്നില്ലെടാ ”

“ആണോ ,,,ആയിരിക്കും ബാലുച്ചേട്ടാ,,ആയിരിക്കും ,, എന്റെ മമ്മ പലപ്പോഴും പറയാറുണ്ട് , പക്ഷെ നേരെ തിരിച്ചാ,,ഞാൻ വീട്ടിലില്ലെങ്കിൽ അവർക്ക് മനഃസമാധാനമാണ് എന്ന് ,,ഇനിയാ അനു എന്ത് പറയുമോ എന്തോ കണ്ടറിയാം ,,അതെ എന്റെ കല്യാണം വിളിച്ചാൽ വരോ രണ്ടു പേരും ,,”

“സാഹചര്യങ്ങൾ അനുകൂലമെങ്കിൽ ഉറപ്പായും വരും മനൂ ” ബാലു മറുപടി പറഞ്ഞു

Updated: January 1, 2023 — 6:28 pm

8 Comments

  1. സൂപ്പർ…

  2. Angana adhishankarnta kadha thudarinnu heavy heavy ?❤️?

  3. അടി തുടങ്ങാറായി. കാലം മാറാനും സമയമായി

  4. കൊള്ളാം spr തുടക്കം സ്ലോ ആയി പോയി ലാസ്റ്റ് ആയപ്പോൾ മാസ് ആക്കി കളഞ്ഞു നിങ്ങൾ എന്തായാലും ഒരേ പൊളി ആയിരുന്നു ഈ part ചുടാലയുടെ ഓരോ ഡയലോഗ് മാസ്സ് സാധനം ആണ് അത് വായിക്കുമ്പോൾ എന്തൊക്കെ ഫീൽ ആണ്

    ലോപ യുടെ രഹസ്യം അറിഞ്ഞു ഞെട്ടി പോയി njan ഒട്ടും പ്രേതിഷികതാ ട്വിസ്റ്റ്‌ ആയിരുന്നു അത്

    ബാലു അവൻ സങ്കടം ആക്കി അവന്റെ കാര്യങ്ങൾ അറിഞ്ഞപ്പോൾ

    Nxt part വായിക്കട്ടെ

  5. പുതുവർഷ സമ്മാനം❤️❤️. Happy new year ഹർഷൻ ചേട്ടാ

  6. ഇന്ന് ശിവരാത്രി?

Comments are closed.