അപരാജിതൻ -39 5341

ചിന്നു ആ പണവുമായി എഴുന്നേറ്റു

“എന്തിനാടാ ,,ഇതൊക്കെ ?”

“നിങ്ങള് മിണ്ടണ്ടാ ,,, അതെന്റെ അവകാശമാ,,, ”

അന്ന് വൈകുന്നേരം വരെ മനു അവിടെയിരുന്നു.

ഒടുവിൽ അടുത്ത ദിവസം വരാമെന്നു പറഞ്ഞു മനു അവിടെ നിന്നും യാത്ര പറഞ്ഞു .

പോകും നേരം അവനു ഏലം ജീപ്പ് കിട്ടി അതിൽ കയറി മെയിൻ റോഡിൽ പോയി ഇറങ്ങി.

അവിടെ നിന്നും തിരികെ ഹോട്ടലിലേക്കും

 

ഹോട്ടലിൽ എത്തിയ അവ൯ ഉടനെ തന്നെ വീട്ടുകാരെയും അനുവിനെയും വിളിച്ചു കാര്യങ്ങളെല്ലാം പറഞ്ഞു ബാലുവിന്റെ  ദുരവസ്ഥ അവരെയെല്ലാവരെയും ഏറെ നൊമ്പരപ്പെടുത്തി.

ദേവദാസ് മനുവിനോട് അവിടെ തന്നെ നിക്കാനും ബാലുവിന് എന്തൊക്കെ സഹായങ്ങൾ വേണ്ടതുണ്ടോ അതെല്ലാം  എത്ര രൂപ ചിലവായാലും എല്ലാം ചെയ്തു കൊടുക്കാനും അവനെ ഉപദേശിച്ചു.

അതിനു ശേഷം മനു കുളിച്ചു വേഗം തന്നെ രണ്ടു ദിവസം മുൻപ് പോയിരുന്ന അരുവിക്കരയിലെ ശിവൻ കോവിലിലും ഒപ്പം ബുദ്ധവിഹരത്തിലും പ്രാർത്ഥിക്കുവാനും നന്ദി പറയുവാനുമായി പോയി..

@@@@@

 

പിറ്റേന്ന്

ഒൻപതര മണിയോടെ അവൻ ഹോട്ടലിൽ നിന്നുമിറങ്ങി.

പതിനൊന്നരയോടെ ബാലുവിന്റെ വീട്ടിലെത്തി.

കൈയിൽ കുറെ പച്ചക്കറികളും ഫ്രൂട്സും എല്ലാം അവൻ കരുതിയിരുന്നു.

വീടിന്റെ അപ്പുറത്തു നിന്നും ശബ്ദം കേട്ടപ്പോൾ അവൻ അങ്ങോട്ടേക്ക് നടന്നു.

ബാലു ഒരു തോർത്തും ഉടുത്തു ഇരിക്കുകയായിരുന്നു.

ചിന്നു അടുപ്പിൽ ബാലുവിന് വെള്ളം ചൂടാക്കുന്നു.

ബാലുവിന്റെ ദേഹത്തെ വലിയ മുറിപ്പാടുകളും ഒപ്പം ശോഷിച്ച ദേഹവും ഒരു കൈയും കണ്ണും ഇല്ലാതെയുള്ള വികൃതമായ രൂപവും ഒക്കെ കണ്ടപ്പോൾ അവന്റെ ചങ്കു പിടഞ്ഞു.

എങ്കിലും ഒരു പുഞ്ചിരി ചുണ്ടിൽ വെച്ചവനവരുടെ അരികിലേക്ക് വന്നു.

“കുളിക്കാൻ പോവാ ”

അവർ തിരിഞ്ഞു നോക്കി.

“ആഹാ ,,നീ വന്നോ? ” ബാലു ചോദിച്ചു.

“അതെ എനിക്ക് അവിടെയിരുന്ന ഒരു സമാധാനക്കേടാ ,,മാത്രവുമല്ല വെറുതെ അവിടെയിരുന്നു ഞാൻ എന്ത് ചെയ്യാനാ ,,അനുവും എന്നോട് പറഞ്ഞിട്ടുണ്ട് , ബാലുച്ചേട്ടന് എന്ത് സഹായത്തിനും കൂടെ വേണമെന്ന്, നിങ്ങൾക്ക്  എന്റെ സാന്നിധ്യം ബുദ്ധിമുട്ടാകില്ലെങ്കിൽ ഞാൻ ഇങ്ങോട്ടു വന്നോട്ടെ ,,”

“നിന്നോട് ആരേലും വരണ്ടാന്നു പറഞ്ഞോ ” ചിന്നു തിരക്കി

“അല്ല ഇനി എന്റെ സാന്നിധ്യം നിങ്ങളുടെ റൊമാന്സിനു ഒരു ബുദ്ധിമുട്ട് ആകുമെങ്കിൽ ഒഴിവാക്കാം ”

“അയ്യോ ,,,വലിയ മനസ്സായി പോയല്ലോ ” ചിന്നു ഒന്ന് കെറുവിച്ചു.

Updated: January 1, 2023 — 6:28 pm

8 Comments

  1. സൂപ്പർ…

  2. Angana adhishankarnta kadha thudarinnu heavy heavy ?❤️?

  3. അടി തുടങ്ങാറായി. കാലം മാറാനും സമയമായി

  4. കൊള്ളാം spr തുടക്കം സ്ലോ ആയി പോയി ലാസ്റ്റ് ആയപ്പോൾ മാസ് ആക്കി കളഞ്ഞു നിങ്ങൾ എന്തായാലും ഒരേ പൊളി ആയിരുന്നു ഈ part ചുടാലയുടെ ഓരോ ഡയലോഗ് മാസ്സ് സാധനം ആണ് അത് വായിക്കുമ്പോൾ എന്തൊക്കെ ഫീൽ ആണ്

    ലോപ യുടെ രഹസ്യം അറിഞ്ഞു ഞെട്ടി പോയി njan ഒട്ടും പ്രേതിഷികതാ ട്വിസ്റ്റ്‌ ആയിരുന്നു അത്

    ബാലു അവൻ സങ്കടം ആക്കി അവന്റെ കാര്യങ്ങൾ അറിഞ്ഞപ്പോൾ

    Nxt part വായിക്കട്ടെ

  5. പുതുവർഷ സമ്മാനം❤️❤️. Happy new year ഹർഷൻ ചേട്ടാ

  6. ഇന്ന് ശിവരാത്രി?

Comments are closed.