അപരാജിതൻ -39 5513

“കണ്ടില്ലേ ,ഭരണം കണ്ടില്ലേ ,,,” ബാലു മനുവിനെ നോക്കി പറഞ്ഞു

അങ്ങനെ അവരുടെ ഭക്ഷണം കഴിഞ്ഞു.

അതിനു ശേഷം മനുവും തനിക്ക് സംഭവിച്ചത് ബാലുവിനോട് പറഞ്ഞു.

എല്ലാം കേട്ട് ആശ്ചര്യത്തോടെ ഇരുവരും മനുവിനെ തന്നെ നോക്കിയിരുന്നു

അവർക്കും ഒന്നും വിശ്വസിക്കാൻ സാധിക്കുന്നുണ്ടായിരുന്നില്ല.

പക്ഷെ അനുപമയുമായി വിവാഹം ഉറപ്പിക്കുന്നു എന്ന വാർത്ത അവരെ ഇരുവരെയും ഏറെ സന്തോഷിപ്പിച്ചു

“ബാലുച്ചേട്ടാ ,,എല്ലാവരുടെയും പ്രാർത്ഥനയാ ഞാനിങ്ങനെ നിങ്ങളുടെ മുന്നിൽ ഇരിക്കുന്നത് , അതെ പോലെ തന്നെയാ ബാലുച്ചേട്ടനും ,,പ്രാണൻ കിട്ടിയല്ലോ “

“ചിന്നു ചേച്ചി ,,,”

“എന്താ മനു ?”

മനു ഉടനെ ചിന്നുവിന്റെ കാലിൽ ഒന്ന് തൊട്ടു .

“അയ്യോ ,,എന്താ ഇത് ?” ആശ്‌ചര്യത്തോടെ ചിന്നു തിരക്കി

“ഒത്തിരി പ്രാർത്ഥിച്ചു ഇങ്ങനെ എങ്കിലും  തിരികെ നേടിയില്ലേ ,എന്റെ ബാലുച്ചേട്ടനെ ,,അതുകൊണ്ടാ ”

ചിന്നു അത് കേട്ട് ചിരിച്ചു

“മനു ,,, എനിക്ക് ഇപ്പോ കുറച്ചു ആരോഗ്യപ്രശ്നമുണ്ട്,, പെട്ടെന്ന് അപ്പൂന്റെ കഥ തുടങ്ങാൻ അല്പം പ്രയാസമുണ്ട് ”

“ഒന്നും വേണ്ടാ ,,,അതൊക്കെ ആരോഗ്യം വന്നിട്ട് മാത്രം മതി ,,,എന്തായാലും ഇപ്പോ എനിക്ക് സമാധാനമായി , ജീവനോടെയുണ്ടല്ലോ ,അതേ,,  ഞാൻ പപ്പയോട് എല്ലാം പറയാം ,,തുടർചികിത്സകൾ  വേണ്ട  കാര്യങ്ങൾ ഒക്കെ ഞാൻ നോക്കിക്കൊള്ളാം ”

“അതൊന്നും വേണ്ടെടാ ,,,,”

“അത് ഞാൻ തീരുമാനിക്കും  ,,,” മനു അല്പം ദേഷ്യപ്പെട്ടു.

ബാലു മറുപടി ഒന്നും പറഞ്ഞില്ല

“ബാലുച്ചേട്ടാ ,,അന്ന് ബാലുച്ചേട്ടനെ സുഖമില്ലാതെ കൊണ്ട് പോയില്ലേ ആ ആളാ എന്നെ ജീപ്പിൽ കയറ്റി കൊണ്ടുവന്നത് ”

“അത് കുട്ടിയപ്പൻ ചേട്ടനാ ,,മൂപ്പരുടെ കാറാ ഞാൻ മുൻപ് ഓടിച്ചു കൊണ്ടിരുന്നത് , എന്നെ വലിയ കാര്യമാ”

“ഓ ,,അങ്ങനെ ,,, ഇപ്പോ ആളെ പിടികിട്ടി ”

 

മനു പഴ്സ് പുറത്തേക്കെടുത്ത് അതിൽ നിന്നും പതിനായിരം രൂപ എടുത്തു

എന്നിട്ട് ചിന്നുവിന് നേരെ നീട്ടി

“ചേച്ചി ,,ഇത് വെച്ചോ ഇവിടെ ചിലവുകൾ ഉണ്ടാകില്ലേ ”

“എടാ ,,അതൊന്നും വേണ്ടാ ,,,” അഭിമാനിയായ ബാലു അവനെ വിലക്കി

“ഞാ൯ നിങ്ങൾക്കല്ല തരണത് ,  ഇത് കൊടുക്കുന്നത് എന്റെ ചേട്ടത്തിയമ്മയ്ക്കാ ,,അതീ അനിയന്റെ അവകാശമാ,,, അതിൽ അനുവാദത്തിന്റെ ആവശ്യമില്ല ,,ഇത് പിടിക്ക് ചിന്നുചേച്ചി ”

“മനു ,,ഇത് ഒത്തിരിയുണ്ടല്ലോ ,,ഇത്രേം ഒന്നും വേണ്ടാ ”

“അത് ഞാൻ തീരുമാനിക്കും… ഇത് വാങ്ങിച്ചേ,,,” അവൻ ബലമായി ചിന്നുവിന്റെ കൈയിൽ ആ പണം കൊടുത്തു

“കൊണ്ട് പോയി ഭദ്രമായി വെക്ക് ,,,,ചേച്ചി ” അവൻ ഉപദേശിച്ചു

Updated: January 1, 2023 — 6:28 pm

8 Comments

  1. സൂപ്പർ…

  2. Angana adhishankarnta kadha thudarinnu heavy heavy ?❤️?

  3. അടി തുടങ്ങാറായി. കാലം മാറാനും സമയമായി

  4. കൊള്ളാം spr തുടക്കം സ്ലോ ആയി പോയി ലാസ്റ്റ് ആയപ്പോൾ മാസ് ആക്കി കളഞ്ഞു നിങ്ങൾ എന്തായാലും ഒരേ പൊളി ആയിരുന്നു ഈ part ചുടാലയുടെ ഓരോ ഡയലോഗ് മാസ്സ് സാധനം ആണ് അത് വായിക്കുമ്പോൾ എന്തൊക്കെ ഫീൽ ആണ്

    ലോപ യുടെ രഹസ്യം അറിഞ്ഞു ഞെട്ടി പോയി njan ഒട്ടും പ്രേതിഷികതാ ട്വിസ്റ്റ്‌ ആയിരുന്നു അത്

    ബാലു അവൻ സങ്കടം ആക്കി അവന്റെ കാര്യങ്ങൾ അറിഞ്ഞപ്പോൾ

    Nxt part വായിക്കട്ടെ

  5. പുതുവർഷ സമ്മാനം❤️❤️. Happy new year ഹർഷൻ ചേട്ടാ

  6. ഇന്ന് ശിവരാത്രി?

Comments are closed.