അപരാജിതൻ -39 5513

“അതെന്താ,,,അതിനൊരു കാരണമില്ലേ ബാലുച്ചേട്ടാ,,കൈലാശ്പുരി  റെയിൽവേ സ്റ്റേഷനിൽ നിന്നും തുടങ്ങിയ ബന്ധമല്ലേ,,ഏതാണ്ടു രണ്ടു വർഷമെങ്കിലും ആയികാണില്ലേ നിങ്ങളെ ഞാനൊരു കൂടപ്പിറപ്പായി കാണാൻ തുടങ്ങിയിട്ട്”

അത് കേട്ട് ബാലു പുഞ്ചിരിച്ചു.

“നിനക്ക് അറിയാനുള്ള നേരമാകുമ്പോൾ നീ അറിയേണ്ടത് അറിയും മനൂ,,ഇതങ്ങനെയാണ്,,കാലമാണ് അതിനെ തീരുമാനിക്കുന്നത്, എനിക്കോ നിനക്കോ ചിന്നുവിനോ പോലും അതിൽ തീരുമാനങ്ങളില്ല,,കാലത്തിനു പ്രയാണത്തിനൊത്തു പോകുന്ന ചില കരുക്കൾ, അത്രെയുള്ളൂ,,ഞാനും നീയുമെല്ലാം”

ബാലു മനുവിനെ ചേർത്ത് പിടിച്ചു.

“എന്റെ ഇപ്പോളുള്ള അവസ്ഥയിൽ നീ വിഷമിക്കണ്ട,,എനിക്കതിലൊട്ടും വിഷമമില്ല , വേദനയുമില്ല”

മനു ഒന്നും പറയാതെ വിതുമ്പിക്കരഞ്ഞു.

കുറെ നേരം ആശ്വസിപ്പിച്ച്‌ എങ്ങനെയൊക്കെയോ അവന്റെ കരച്ചിൽ ഇരുവരും ചേർന്നടക്കി.

കുറച്ചു നേരം കഴിഞ്ഞു

“ഞാൻ ഭക്ഷണമെടുക്കട്ടെ ” ചിന്നു ചോദിച്ചു

“ഹ്മ്മ് ,,എടുത്തോ ചിന്നു ,,അവനു നല്ല വിശപ്പുണ്ടാകും ”

“എനിക്കൊരു വിശപ്പുമില്ല ,, സങ്കടം മാത്രമേയുള്ളു ”

“അതൊന്നും സാരമില്ല ,, ” ബാലു അവന്റെ കവിളിൽ തലോടി

ചിന്നു ഉള്ളിലേക്ക് പോയി അവർക്കുള്ള ചോറും കറിയും കൊണ്ട് വന്നു

“മേശയൊന്നും ഇല്ലെടാ ,,,നീ കഴിക്ക് ”

അവനോടു ബാലു പറഞ്ഞു

അവൻ വിഷമത്തോടെ ആ പാത്രം വാങ്ങി

ചിന്നു ബാലുവിന് സമീപമിരുന്നു

ചോറിൽ കറി ഒഴിച്ച് കുഴച്ചു ബാലുവിനു വാരി വായിലേക്ക് കൊണ്ട് വരുന്നത് കണ്ട്  മനുവിന് വീണ്ടും സങ്കടമായി.

“കരയണ്ട ,,,,ഇനി കരയണ്ട ” ബാലു അവനെ വിലക്കി

“എനിക്ക് കൈയും കണ്ണും ഇല്ലെങ്കിലെന്താ…എന്റെ ചിന്നുവില്ലേ കൂടെ ,,, ” ഒരു ചിരിയോടെ ബാലു ആ ചോറ് വായിൽ എടുത്തു.

“കൂട്ടാനൊക്കെ കൊള്ളാവോ ” ചിന്നു ചോദിച്ചു

മനു ഒരല്പം കഴിച്ചു കൊണ്ട് “നല്ലതാ ചേച്ചി ,,,” എന്ന് പറഞ്ഞു.

നീയും കഴിക്ക് ചിന്നു ,,എനിക്ക് മാത്രം തരല്ലേ ” ബാലു സ്നേഹത്തോടെ ചിന്നുവിനോട് പറഞ്ഞു

“വേണ്ടാ ,,ഞാൻ പിന്നെകഴിച്ചോളാ മാഷേ  ”

ചിന്നു അടുത്ത ഉരുളയും ബാലുവിന് വായിൽ കൊടുത്തു

“എനിക്ക് വേണ്ടി ഒരുപാട് സങ്കടപ്പെട്ടു , കുറെ ഉറക്കം കളഞ്ഞു , കുറെ പ്രാർത്ഥിച്ചു എന്റെ ചിന്നു ,,” മനുവിനോട് ബാലു സങ്കടം പറഞ്ഞു

“മാഷേ ,,,,,,,,,,,,” എന്ന വിളിയോടെ ചിന്നു ബാലുവിനെ വിലക്കി.

“അത് പിന്നെ ,,ചിന്നു ചേച്ചിക്ക് ഇഷ്ടായോണ്ടല്ലേ ,,, ” അവൻ പറഞ്ഞു

“ആണോ ,,ആണോ ചിന്നു ,,എന്നെ അത്രേം ഇഷ്ടാണോ ”

ചിന്നു മുഖത്ത് കോപം വരുത്തി

“ഓ ,,,ദേഷ്യം വന്നു ,,”

“ഇത് കഴിക്ക് മാഷേ ,,കിന്നരിക്കാതെ ”

Updated: January 1, 2023 — 6:28 pm

8 Comments

  1. സൂപ്പർ…

  2. Angana adhishankarnta kadha thudarinnu heavy heavy ?❤️?

  3. അടി തുടങ്ങാറായി. കാലം മാറാനും സമയമായി

  4. കൊള്ളാം spr തുടക്കം സ്ലോ ആയി പോയി ലാസ്റ്റ് ആയപ്പോൾ മാസ് ആക്കി കളഞ്ഞു നിങ്ങൾ എന്തായാലും ഒരേ പൊളി ആയിരുന്നു ഈ part ചുടാലയുടെ ഓരോ ഡയലോഗ് മാസ്സ് സാധനം ആണ് അത് വായിക്കുമ്പോൾ എന്തൊക്കെ ഫീൽ ആണ്

    ലോപ യുടെ രഹസ്യം അറിഞ്ഞു ഞെട്ടി പോയി njan ഒട്ടും പ്രേതിഷികതാ ട്വിസ്റ്റ്‌ ആയിരുന്നു അത്

    ബാലു അവൻ സങ്കടം ആക്കി അവന്റെ കാര്യങ്ങൾ അറിഞ്ഞപ്പോൾ

    Nxt part വായിക്കട്ടെ

  5. പുതുവർഷ സമ്മാനം❤️❤️. Happy new year ഹർഷൻ ചേട്ടാ

  6. ഇന്ന് ശിവരാത്രി?

Comments are closed.