അപരാജിതൻ -39 5341

തനിക്ക് ചുറ്റും മരണം മൂന്നു ജീവികളുടെ രൂപത്തിൽ.

ഭയത്തോടെ ബാലു അലറിക്കരഞ്ഞു

“അമ്മേ ,,,,,,,,,,,,,,,,,,”

ചെന്നായകളും പന്നിയും പാമ്പും  ബാലുവിനെ പൊതിഞ്ഞു.

ബോധമറ്റ് ബാലു തളര്‍ന്ന് വീണു

ചെന്നായ്ക്കൾ തങ്ങളുടെ ദംഷ്ട്രകൾ ബാലുവിന്റെ മുഖത്തും ദേഹത്തും ആഴ്ത്തി

പന്നി ബാലുവിനെ ഉറക്കെ കുത്തിപ്പൊക്കി

വിഷസർപ്പം ബാലുവിന്റെ വലം കൈയിൽ ആഞ്ഞു കടിച്ചു.

ചെന്നായ്ക്കൾ ബാലുവിനെ കടിച്ചു കീറി തുടങ്ങിയിരുന്നു മുഖവും കഴുത്തും നെഞ്ചും കൈകാലുകളുമെല്ലാം തൊലികീറി പറഞ്ഞു.

അപ്പോളേക്കും

പന്തം കത്തിച്ചു ബഹളമുണ്ടാക്കി ഏലക്കാട്ടിലെ തെഴിലാളികൾ ഓടി വന്നു

അവരുടെയൊപ്പം കരഞ്ഞു വിളിച്ചു കൊണ്ട് ചിന്നുവും ഉണ്ടായിരുന്നു.

ബഹളവും തീപന്തങ്ങളുടെ വെളിച്ചവും കണ്ടു ആ ഹിംസ്രജന്തുക്കൾ  ബാലുവിനെ അവിടെയിട്ടുകൊണ്ടു ഓടിയകന്നു.

ബാലുവിനെ ആ അവസ്ഥയിൽ കണ്ടു ചിന്നു അലറിക്കരഞ്ഞു.

എങ്ങനെയൊക്കെയോ ബാലുവിനെ ഹോസ്പിറ്റലിൽ എത്തിച്ചു.

വളരെ ഗുരുതരാവസ്ഥയിൽ ബാലു ഹോസ്പിറ്റലിൽ കിടക്കുകയായിരുന്നു.

സാരമായി മുറിവേറ്റത്‌ കൊണ്ടും വിഷത്തിന്റെ റിയാക്ഷൻ കൊണ്ടും ബാലുവിന്റെ വലം കൈ മുറിച്ചു മാറ്റേണ്ടി വന്നു, പന്നിയുടെ തേറ്റ കൊണ്ടുള്ള ആക്രമണത്തിൽ ബാലുവിന്റെ ഇടം കണ്ണിനു സാരമായി മുറിവേറ്റു,കണ്ണും നീക്കം ചെയ്യേണ്ടതയായി വന്നു.

 

ചെന്നായ്ക്കളുടെ ആക്രമണത്തെ തുടർന്ന് കഴുത്തും  ദേഹവും മുഖവും ചർമ്മം പ്ലാസ്റ്റിക് സർജറി ചെയ്തു പിടിപ്പിക്കേണ്ടി വന്നു.

പക്ഷെ മുഖത്തിന്റെ സ്വാഭാവിക രുപം നഷ്ടമായിരുന്നു.

എല്ലാം കേട്ടപ്പോൾ മനുവിന് സങ്കടം സഹിക്കാനായില്ല

പിന്നെയും അവനൊരുപാട് കരഞ്ഞു.

“ഇനി ,,ഇനി ഇതൊന്നും നേരെയാവില്ലേ,,എന്തൊക്കെ ദുരിതങ്ങളാ അനുഭവിക്കണേ  ” അവൻ സങ്കടത്തോടെ ഇരുവരോടും ചോദിച്ചു

“എന്റെ പ്രാണൻ തിരികെ കിട്ടിയില്ലേടാ ,,പിന്നെന്തിനാ പോയതൊക്കെ ” ബാലു അവനെ ആശ്വസിപ്പിച്ചു.

എന്നാലും അവനു സങ്കടം മാറിയിരുന്നില്ല

ഇടയ്ക്കു ആ മുഖത്തേക്ക് നോക്കി കരഞ്ഞു കൊണ്ടേയിരുന്നു.

“എന്താ ബാലുച്ചേട്ടായിത്, എന്തെല്ലാം ദുരന്തങ്ങളാണ് നിങ്ങളീ അനുഭവിക്കുന്നത്,സത്യത്തില് നിങ്ങളാരാ,,നിങ്ങടെ അച്ഛനും അമ്മയും അനിയനും ഒക്കെ എവിടെ,,അതൊക്കെ എന്നോട് പറഞ്ഞതു കള്ളമായിരുന്നോ,,നിങ്ങളാരാ ബാലുച്ചേട്ടാ, ഇനിയെങ്കിലും ഒന്ന് പറ”

സങ്കടത്തോടെ മനു ചോദിച്ചു.

“മനൂ,,ഞാൻ അനുഭവിക്കുന്ന വേദനകൾ അതെല്ലാം എന്റെ തലയിൽ വരച്ചിട്ടുള്ളതാണ് , അതനുഭവിക്കുക തന്നെ വേണം,,ഞാൻ ആരെന്നു നീ ഒരിക്കൽ അറിയും,,അതെ എനിക്കിപ്പോൾ പറയാനാകൂ,,എന്നെ കുറിച്ചോ എന്നോടൊപ്പമുള്ള ചിന്നുവിനെ കുറിച്ചോ ഒന്നും,,ഒരു വാക്കുപോലും എനിക്കോ ചിന്നുവിനോ പറയാനാകില്ല”

ക്ഷീണിച്ച ശബ്ദത്തോടെ ബാലു പറഞ്ഞു.

Updated: January 1, 2023 — 6:28 pm

8 Comments

  1. സൂപ്പർ…

  2. Angana adhishankarnta kadha thudarinnu heavy heavy ?❤️?

  3. അടി തുടങ്ങാറായി. കാലം മാറാനും സമയമായി

  4. കൊള്ളാം spr തുടക്കം സ്ലോ ആയി പോയി ലാസ്റ്റ് ആയപ്പോൾ മാസ് ആക്കി കളഞ്ഞു നിങ്ങൾ എന്തായാലും ഒരേ പൊളി ആയിരുന്നു ഈ part ചുടാലയുടെ ഓരോ ഡയലോഗ് മാസ്സ് സാധനം ആണ് അത് വായിക്കുമ്പോൾ എന്തൊക്കെ ഫീൽ ആണ്

    ലോപ യുടെ രഹസ്യം അറിഞ്ഞു ഞെട്ടി പോയി njan ഒട്ടും പ്രേതിഷികതാ ട്വിസ്റ്റ്‌ ആയിരുന്നു അത്

    ബാലു അവൻ സങ്കടം ആക്കി അവന്റെ കാര്യങ്ങൾ അറിഞ്ഞപ്പോൾ

    Nxt part വായിക്കട്ടെ

  5. പുതുവർഷ സമ്മാനം❤️❤️. Happy new year ഹർഷൻ ചേട്ടാ

  6. ഇന്ന് ശിവരാത്രി?

Comments are closed.