അപരാജിതൻ -39 5341

“എനിക്കൊന്നൂല്ലെടാ,,,,,,,,,പേടിക്കല്ലേടാ ,,,”

മനു അലറിക്കരഞ്ഞു കൊണ്ട് ബാലുവിനു നേരെ ഓടിയടുത്തു.

“ബാലുച്ചേട്ടാ ” എന്ന് വിളിച്ചവൻ ഉറക്കെ കരഞ്ഞു കൊണ്ട് ബാലുവിന് സമീപം വന്നിരുന്നു .

ധൈര്യം വീണ്ടെടുത്ത് അവൻ ബാലുവിന്റെ മുഖത്തേക്ക് നോക്കി.

അവൻ പൊട്ടികരഞ്ഞു കൊണ്ട് ബാലുവിനെ കെട്ടിപിടിച്ചു.

ഒരു നടുക്കത്തോടെ അവൻ വേഗം ബാലു ദേഹം ചുറ്റിപുതച്ച കമ്പിളി എടുത്തു മാറ്റി.

“അയ്യോ ,,,,,, എന്താ ഇതൊക്കെ “അവനുറക്കെയലറി ചിന്നുവിനെ നോക്കി.

ചിന്നു ഒന്നും പറയാനാകാതെ കണ്ണ് സാരിത്തുമ്പു കൊണ്ട് കണ്ണ് അമർത്തി തുടച്ചു.

അവൻ ബാലുവിനെ തന്നെ നോക്കി

ബാലുവിന്റെ വലം കൈ നഷ്ടമായിരിക്കുന്നു.

ഇടം കണ്ണ് പൂർണ്ണമായും നഷ്ടമായി ചർമ്മം തുന്നിപിടിപ്പിച്ചിരുക്കുന്നു.

മുഖം പൂർണ്ണമായും   കഴുത്തിലും തൊണ്ടയിലും എല്ലാം  അടർന്നു പോയ ചർമ്മങ്ങൾ  മുറികൂട്ടി വെച്ചിരിക്കുന്നു.

ബാലുവിന്റെ പഴയ മുഖം തന്നെ നഷ്ടമായിരിക്കുന്നു.

“അയ്യോ ,,,,,,,,,,,,” എന്നവൻ അലറി ബാലുവിന്റെ മുഖത്ത് കൈകൊണ്ടു സ്പർശിച്ചുവെങ്കിലും  ഭയന്നവൻ കൈ പിന്നിലേക്ക് വലിച്ചു.

“എന്തായിത് ,,,എന്തായിങ്ങനെയൊക്കെ ,,,,,ഒന്നെന്നോട് പറ ” മനു കരഞ്ഞു കൊണ്ട് ബാലുവിനെ കെട്ടിപിടിച്ചു

അവനു സങ്കടമൊട്ടും സഹിക്കാനായില്ല

ബാലുവിന്റെ വലം  തോളിൽ തൊട്ടു ഉറക്കെ കരഞ്ഞു കൊണ്ടിരുന്നു

“ഒന്നൂല്ലെടാ ,,,,എനിക്കൊന്നൂല്ലേടാ ,,,,” എന്നുപറഞ്ഞു ബാലു മനുവിന്റെ പുറത്തു തലോടി .

“വൈകിയാ അറിഞ്ഞേ മനു ,,, നിനക്ക് അപകടം പറ്റിയത് ,, അന്നേരം ഞാനീ അവസ്ഥയിലായി പോയി ”

വിറയാർന്ന ശബ്‌ദത്തോടെ ബാലു പറഞ്ഞു

ഏറെ നേരം മനു അങ്ങനെ കരഞ്ഞു.

ചിന്നുവും ബാലുവും അവനെ ഏറെ ആശ്വസിപ്പിച്ചു.

പക്ഷെ ബാലുവിനെ നോക്കുമ്പോൾ തന്നെ മനു വിങ്ങി കരഞ്ഞ.

കുറെ കരഞ്ഞപ്പോൾ അവന്റെ സങ്കടം കുറച്ചൊക്കെ മാറി

ബാലു എഴുന്നേറ്റു

അവനെയും കൊണ്ട് പുറത്തേക്കിറങ്ങി.

വീടിന്റെ തിണ്ണയിൽ വന്നിരുന്നു.

അവനെയും കൂടെയിരുത്തി

ചിന്നുവും അവർക്കരികിൽ വന്നിരുന്നു.

ബാലു തനിക്ക് സംഭവിച്ച അപകടം അവനു വിവരിച്ചുകൊടുത്തു.

@@@@@

Updated: January 1, 2023 — 6:28 pm

8 Comments

  1. സൂപ്പർ…

  2. Angana adhishankarnta kadha thudarinnu heavy heavy ?❤️?

  3. അടി തുടങ്ങാറായി. കാലം മാറാനും സമയമായി

  4. കൊള്ളാം spr തുടക്കം സ്ലോ ആയി പോയി ലാസ്റ്റ് ആയപ്പോൾ മാസ് ആക്കി കളഞ്ഞു നിങ്ങൾ എന്തായാലും ഒരേ പൊളി ആയിരുന്നു ഈ part ചുടാലയുടെ ഓരോ ഡയലോഗ് മാസ്സ് സാധനം ആണ് അത് വായിക്കുമ്പോൾ എന്തൊക്കെ ഫീൽ ആണ്

    ലോപ യുടെ രഹസ്യം അറിഞ്ഞു ഞെട്ടി പോയി njan ഒട്ടും പ്രേതിഷികതാ ട്വിസ്റ്റ്‌ ആയിരുന്നു അത്

    ബാലു അവൻ സങ്കടം ആക്കി അവന്റെ കാര്യങ്ങൾ അറിഞ്ഞപ്പോൾ

    Nxt part വായിക്കട്ടെ

  5. പുതുവർഷ സമ്മാനം❤️❤️. Happy new year ഹർഷൻ ചേട്ടാ

  6. ഇന്ന് ശിവരാത്രി?

Comments are closed.