അപരാജിതൻ -39 5513

അപരാജിതൻ -39

പിറ്റേന്ന്

 പുലർച്ചെ ഉണർന്ന മനു കുളിയൊക്കെ കഴിഞ്ഞ് ആദ്യം തന്നെ അവിടെയുളള അറിവഴക൯ ശിവകോവിലിൽ പോയി പ്രാർത്ഥിച്ചു വഴിപാടുകൾ ചെയ്തു.

അവിടെ നിന്നും തിരിച്ചു ഹോട്ടലിലെത്തി.

റൂമിൽ ചെന്നപ്പോ പ്രാതലും കൊണ്ട് റൂം ബോയ് വന്നു.

അത് കഴിച്ചു മനു മുറി പൂട്ടി പുറത്തേക്ക് ഇറങ്ങി.

അന്നേരം മയൂരി അന്നത്തെ ഷിഫ്റ്റ് കഴിഞ്ഞിറങ്ങുകയായിരുന്നു.

മയൂരിയുടെ ഒപ്പം മനുവും ബസ്സ്റ്റോപ്പിലേക്ക് നടന്നു.

നടക്കും വഴി

മയൂരിയോട് ചോദിച്ച് ബസ് റൂട്ട്  മനസ്സിലാക്കി.

ബസ് സ്റ്റോപ്പിൽ എത്തി അല്പം നേരം കഴിഞ്ഞപ്പോൾ മയൂരിക്ക് പോകാനുള്ള ബസ് വന്നു

മനുവിനോട് യാത്ര പറഞ്ഞു കൊണ്ട് മയൂരി യാത്ര തിരിച്ചു.

അല്പം കഴിഞ്ഞപ്പോൾ മനുവിനുള്ള ബസ് വന്നു , അവൻ അതിൽ കയറി .

 

ഒരുപാട് ചുറ്റിയുള്ള റൂട്ട് ആയിരുന്നു.

അങ്ങനെ രണ്ടു ബസുകൾ മാറി കയറി മനു ബാലു ജോലി ഹോട്ടൽ ബോർഡ് പിടിച്ചു ജോലി ചെയ്തു കൊണ്ടിരുന്ന സ്ഥലത്തെത്തി.

 

ബസ്റ്റോപ്പിൽ നിന്നും കുറച്ചു നടക്കാനുണ്ടായിരുന്നു അങ്ങോട്ടേക്ക്.

അവനവിടെ ചെന്നപ്പോൾ ഒരു പ്രായമുള്ളയാൾ അവിടെ ബോർഡ് പിടിച്ചു നിൽക്കുന്നത് കണ്ടു.

അവൻ വേഗം അയാളുടെ അടുത്തേക്ക് നടന്നു.

അയാളൊരു തമിഴനായിരുന്നു

“അണ്ണാ ,,ഇങ്കെ ഉങ്കള്ക്ക് മുന്നാലെ ഇന്ത വേല സെയ്ത ഒരാൾ ഇല്ലെയാ ,,,ബാലു ,,അവരിപ്പോ എങ്കെ …?”

“തെരിയാത് സാർ ,,,നാൻ ഇപ്പോ ഇങ്കെ  എട്ടു മാസമായിടിച്ച് ഇന്ത വേല സെയ്‌വറുത്,,അവരെ എനക്ക് തെരിയാത് ”

അയാൾക്ക് അറിയില്ല എന്ന് മനസിലായപ്പോൾ മനു വേഗം താഴേക്ക് നടന്നു

ഹോട്ടലിലേക്ക് .

അവിടെ ഹോട്ടലിന്റെ ഉടമ ക്യാഷ് കൗണ്ടറിൽ ഇരിക്കുന്നുണ്ടായിരുന്നു.

അയാളൊരു മൊശടനായത് കൊണ്ട് മനു ആദ്യം ഹോട്ടലിൽ കയറി ജ്യൂസും ഭക്ഷണവും കഴിച്ചു.

എന്നിട്ട് ബില്ലുമായി പണം കൊടുക്കാൻ വന്നു.

പണം കൊടുത്തതിനു ശേഷം അവൻ തഞ്ചത്തിൽ ഇതിനു മുൻപ് നിന്ന ആൾ എവിടെയെന്ന് തിരക്കി.

“അയ്യാ ,,അന്ത സൊറിനായ് എങ്ക പോയെണ്റ് എനക്ക് തെരിയാത് , കടന്ത എട്ട് മാതാങ്കളാകെ അന്ത റാസ്‌ക്കൽ  ഇങ്കെ വരവില്ലെയെ ,,അന്ത നായ് സത്തെ പോയിരിക്കലാം ”

അയാൾ പറഞ്ഞ വാക്കുകൾ കേട്ട് അയാളുടെ കരണം പുകച്ചൊന്നു കൊടുക്കാൻ മനുവിന് തോന്നി.

പിന്നെ ഒന്നും മിണ്ടാതെ തലയാട്ടി അവിടെ നിന്നും മനു ഇറങ്ങി.

Updated: January 1, 2023 — 6:28 pm

8 Comments

  1. സൂപ്പർ…

  2. Angana adhishankarnta kadha thudarinnu heavy heavy ?❤️?

  3. അടി തുടങ്ങാറായി. കാലം മാറാനും സമയമായി

  4. കൊള്ളാം spr തുടക്കം സ്ലോ ആയി പോയി ലാസ്റ്റ് ആയപ്പോൾ മാസ് ആക്കി കളഞ്ഞു നിങ്ങൾ എന്തായാലും ഒരേ പൊളി ആയിരുന്നു ഈ part ചുടാലയുടെ ഓരോ ഡയലോഗ് മാസ്സ് സാധനം ആണ് അത് വായിക്കുമ്പോൾ എന്തൊക്കെ ഫീൽ ആണ്

    ലോപ യുടെ രഹസ്യം അറിഞ്ഞു ഞെട്ടി പോയി njan ഒട്ടും പ്രേതിഷികതാ ട്വിസ്റ്റ്‌ ആയിരുന്നു അത്

    ബാലു അവൻ സങ്കടം ആക്കി അവന്റെ കാര്യങ്ങൾ അറിഞ്ഞപ്പോൾ

    Nxt part വായിക്കട്ടെ

  5. പുതുവർഷ സമ്മാനം❤️❤️. Happy new year ഹർഷൻ ചേട്ടാ

  6. ഇന്ന് ശിവരാത്രി?

Comments are closed.