അപരാജിതന്‍ 20 [Harshan] 10042


@@@@@@@@@@

                                     അപരാജിതന്‍ 
                     A mysterious journey through the shaivik secrets

!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!

 

കൈലാഷ്പുരി റെയിൽവേ സ്റ്റേഷനിൽ നിന്നും മനുവിനെയും കൊണ്ട് കാർ മെല്ലെ ട്രാഫിക് ബ്ലോക്കിലൂടെ നീങ്ങിതുടങ്ങിയിരുന്നു.

മനു മിഴികളടച്ചിരിക്കുകയായിരുന്നു

കയ്യിലാ കൂവളപത്രത്തെ മുറുകെപിടിച്ചുകൊണ്ട്

ആനന്ദമയമായൊരു മനസ്സോടെ,

ആത്മനിര്‍വൃതിയോടെ,,,,

അവന്‍റെ ഉൾക്കണ്ണിൽ തെളിഞ്ഞത്,,,

ഒരുനാൾ മരിക്കുവാൻ താൻ ബാലുച്ചേട്ടന്‍റെ കാറിൽ ഇതേ റെയിൽവേ സ്റ്റേഷനിൽ വന്ന ദിവസമായിരുന്നു.

ഒക്ടോബർ അഞ്ച് , കന്നിമാസത്തിലെ തിരുവാതിര നക്ഷത്രം.

ആദിശങ്കരന്‍റെ ജന്മദിനം,

 

അന്ന് ബാലുച്ചേട്ടൻ ഒരു തമാശ പോലെ ആദിശങ്കരന്‍റെ കഥ പറഞ്ഞു തുടങ്ങിയതാണ്.

ഇപ്പോൾ എത്ര മാസം , അതിനിടയിൽ തന്‍റെ ജീവിതത്തിൽ താനറിഞ്ഞും അറിയാതെയുമൊക്കെ എത്രയോ മാറ്റങ്ങൾ സംഭവിച്ചു.

താൻ മരണചിന്തയിൽ നിന്നും മുക്തനായി ,

ജീവിതത്തിൽ ഏറെ നിഷ്ഠകൾ കൈവന്നു

ഉത്തരവാദിത്വങ്ങൾ ഏറ്റെടുത്തു തുടങ്ങി

ആത്മവിശ്വാസം വർദ്ധിച്ചു,

അക്കമിട്ടു പറയുവാനനവധി കാര്യങ്ങള്‍

 

ഏറ്റവും പ്രധാനം ശിവനെന്ന ഒന്നിലേക്ക് സ്വയമറിയാതെ അടുത്തു എന്നത് തന്നെ

മനു  കൈയിയിലിരുന്ന കൂവളപത്രത്തെ ആദരവോടെ നോക്കി

 

തിരു ശിവന്‍റെ തിരു മരം , കൂവളം

 

അവൻ മനസ്സിൽ പഞ്ചാക്ഷരി ജപിച്ചു കൊണ്ടിരുന്നു

ആ കൂവളം തൊട്ടു വണങ്ങി പോക്കറ്റിൽ തന്നെ വെച്ചു

കാക്കാപ്പളി ഡോക്ടറെ വരെ മഹാദേവൻ നേരിട്ട് കാണിച്ചു തന്നു

എല്ലാം അത്ഭുതങ്ങളോ , അതോ നിഗൂഢതകളോ

ആർക്കറിയാം ????

എല്ലാം ശിവമയം ,,,അതേ ഇതിനൊരു കാരണം പറയാനാകുകയുള്ളൂ

ആ ശിവമയം ആത്മാവിനെ വരെ അത്ഭുതമാകുന്ന ചങ്ങലയില്‍ ബന്ധിപ്പിച്ചു കളയും

കഥയിലെ കഥാപാത്രങ്ങൾ,,, ചിന്നുചേച്ചി  തന്നെ തനിക്കു കഥ പറഞ്ഞു തരുന്നു.

പോകും വഴി ഡോക്ടറെ കാണുന്നു

മറക്കാൻ സാധിക്കുന്നില്ല ഓരോ സംഭവങ്ങളും

ഷൂസ് പോളിഷ് ചെയ്യാത്തതിന് തല്ലു വാങ്ങിയ  അപ്പു എവിടെ നിൽക്കുന്നു,

ശിവശൈലത്തിന്റെ രക്ഷകനായ രുദ്രതേജനായ ആദിശങ്കര൯ എവിടെ നിൽക്കുന്നു.

അഗ്നിയെ ഒരുപാട് നാൾ മൂടിവെക്കാൻ സാധിക്കില്ല

കാരണം അഗ്നി എല്ലാ പ്രതിബന്ധങ്ങളെയും ഭസ്മമാക്കി പുറത്തേക്കു വരും

എന്നത് പോലെ അപ്പുവും ,  ആദിശങ്കരനിലെ അപ്പു എന്ന ഒരു നിഷ്കളങ്കവ്യക്തിത്വത്തിൽ മറഞ്ഞു കിടക്കുകയായിരുന്ന രുദ്രതേജൻ ,

ആ രുദ്രതേജൻ ഒരുപക്ഷെ അഞ്ചു വർഷവും ഒരു അഗ്നിയെന്ന പോലെ എരിഞ്ഞു കൊണ്ടിരുന്നു.ഒടുവിൽ മഹാദേവൻ നിശ്‌ചയിച്ച സമയം ആയപ്പോൾ മെല്ലെ പുറത്തേക്കു വെളിവായി തുടങ്ങി.

മനുവിന്‍റെ ചിന്തകൾ കാട് കയറി കൊണ്ടിരുന്നു

നിരങ്ങി നീങ്ങുന്ന കാറിനുള്ളിലിരുന്ന മനു മയക്കത്തിലേക്ക് ആണ്ടുപോയി

<<<<<<O>>>>>>

“സർ ,,,,,,,,,,,എളുന്തിടുങ്കോ ”

എന്ന വിളി കേട്ടാണ് മനു ഉണർന്നത്

അവൻ കണ്ണ് തിരുമ്മി ഡ്രൈവറെ നോക്കി

“ഹോട്ടൽ ആയിടിച്ച് ” അയാള്‍ അവനെ അറിയിച്ചു

മനു കണ്ണുകള്‍ തിരുമ്മി പുറത്തേക്ക് നോക്കി

“ഞാന്‍ ഉറങ്ങിപോയി “ എന്നു പറഞ്ഞു ഡോർ തുറന്നിറങ്ങി

ഡ്രൈവർനു കാശ് കൊടുത്തു

നേരെ നടന്നു ഹോട്ടലിലേക്ക് ചെന്നു

മയൂരി എന്ന കുട്ടി ആയിരുന്നു റിസപ്‌ഷനിസ്റ്റ്

മയൂരിയാണ് അന്ന് മനുവിന് അത്യാവശ്യം ആയി റെയിൽവേ സ്റ്റെഷനിൽ പോകണം എന്ന് പറഞ്ഞപ്പോൾ ബാലുവിനെ ഏർപ്പാടാക്കി കൊടുത്തത്.

റിസപ്‌ഷനിൽ തിരക്കുകൾ ഉണ്ടായിരുന്നില്ല

ഇടയ്ക്ക് ഒന്ന് രണ്ടു ഫോൺ കോളുകൾ വരുന്നുണ്ടായിരുന്നു എന്ന് മാത്രം

മനു അൽപനേരം റിസപ്‌ഷനു മുന്നിലുള്ള സെറ്റിയിൽ ഇരുന്നു

“മയൂരി ”

“സർ ”

“നാളെ ഞാൻ പോകാണ് ,,അപ്പൊ രാവിലെ ഒരു പത്തുമണിയോടെ വെക്കേറ്റ് ചെയ്യാം ,, എന്‍റെ അഡ്വാൻസ് എമൗണ്ട് സഫിഷ്യണ്ട് ആയിരിക്കുമല്ലോ ,,പോരാത്തത് പറഞ്ഞാൽ മതി ”

“ശരി സർ ”

“മയൂരി ” അവൻ വീണ്ടും വിളിച്ചു

“എന്താ സർ ”

“താങ്ക്സ്  ഫോർ ഇൻട്രൊഡ്യൂസിങ് ബാലുച്ചേട്ടൻ ” അവൻ ചിരിച്ചു കൊണ്ട് പറഞ്ഞു

അവളും ഒന്ന് പുഞ്ചിരിച്ചു

“ബാലുച്ചേട്ടനുമായി നല്ല കമ്പനി ആയല്ലേ ”

“പിന്നില്ലേ ,,,”

“അതോണ്ടല്ലേ ഞാനൊരു താങ്ക്സ് പറഞ്ഞേ ”

“ഇട്സ് മൈ പ്ലെഷർ സർ ,,,അല്ല ഇനി വരവുണ്ടോ ഇങ്ങോട്ട് ”

“ഉണ്ട് ,,ബാലുച്ചേട്ടൻ വരുമ്പോ എന്നെ വിളിക്കും ,, അപ്പൊ വരും ,,”

അവൾ ഒന്ന് ചിരിച്ചു

“മയൂരി ,,ഒരു കാര്യം ചോദിച്ചോട്ടെ “

മനുവിന്റെ ചോദ്യം കേട്ടു മയൂരി അവനെ ഉള്ളിലേറിവന്ന ജിജ്ഞാസയോടെ നോക്കി

“മറ്റൊന്നുമല്ല ,, ഈ ബാലുച്ചേട്ടന്‍റെ എന്തേലും ഒരു കോൺടാക്ട് കിട്ടാൻ വഴിയുണ്ടോ ,, അറ്റ്ലിസ്റ്റ് അഡ്ഡ്രസ് എങ്കിലും ?? ”

മനു അങ്ങേയറ്റം പ്രതീക്ഷയോടെ തിരക്കി

“സാർ ,,ഞാൻ അന്ന് പറഞ്ഞതു തന്നെയാ പറയാനുള്ളു ,,, ഒരു ഐഡിയയും ഇല്ല ,, മുൻപൊക്കെ ബാലുചേട്ടനെ ഫോണിൽ വിളിച്ചാല്‍ കിട്ടുമായിരുന്നു ,,ഇപ്പോ അതും ഇല്ല ,,  ആ നമ്പറേ എന്റെ കൈവശവും ഉള്ളൂ ”

” ,,, അങ്ങനെ ആണല്ലേ ,, അപ്പൊ ഒരു രക്ഷയും ഇല്ല ,,ഞാനും തിരക്കി പലയിടത്തും പക്ഷേ കിട്ടിയില്ല,, മൂപ്പരുടെ ആ നമ്പ൪ മാത്രമേ എന്റെ കൈയിലും ഉള്ളൂ ,,അതുള്ളതും ഇല്ലാത്തതുമൊക്കെയൊരു കണക്കാ മയൂരി “

അന്നേരം മയൂരിക്കു കുടിക്കാൻ ആയി ബോയ് ചായ കൊണ്ട് വന്നത്

അവനു വേണോ എന്ന് മയൂരി ചോദിച്ചു

“ഉണ്ടെങ്കിൽ എനിക്കും താ ,, നല്ല തണുപ്പുണ്ട് ,,തണുപ്പിനൊരു ആശ്വാസമാകുമല്ലോ  ” മനു പറഞ്ഞു

Updated: August 21, 2021 — 8:55 pm

267 Comments

  1. ??ഗംഭീരം പറയാൻ വാക്കുകളില്ല??
    ?????????????????

  2. എന്റെ ഹാർഷേട്ടാ…?

    ഇപ്പോഴാ വായിച്ചു കഴിഞ്ഞത്… എക്സാം മാറ്റിവെച്ചതിൽ നീരസമുണ്ടെങ്കിലും ഈ ഒരു കാര്യത്തിൽ ഞങ്ങൾ സന്തുഷ്ടരാണ്…?

    ഞാൻ ഈ കഥയുടെ ഒഴിക്കിനെയോ അതിന്റെ ലോജിക്കിനെയോ കുറിച്ച് അഭിപ്രായം പറയില്ല എന്ന് ഉറപ്പിച്ചതാ…

    കാരണം വേറൊന്നുമല്ല… ഈ കഥയെ ജഡ്ജ് ചെയ്യാൻ ഞാൻ വളർന്നിട്ടില്ല… ഇനിയൊട്ട് വളരുകയുമില്ല…

    ഈ കഥ ശിവൻ എന്ന സത്യത്തെ കാണിച്ചു തരുന്നത് മൂലം ഇതുമൊരു ശിവാംശമായി മാറിയിരിക്കുന്നു…?

    ചിദംബരത്ത് ഞാൻ പോയിട്ടുണ്ട് കഴിഞ്ഞ കൊല്ലം… അവിടെ ഒരിക്കൽ എല്ലാവരുമൊന്ന് പോകണം… ഭയങ്കര ഫീൽ ആണ്…അവിടുത്തെ ചരിത്രം ഇത്രയൊക്കെ ഉണ്ടായിരുന്നോ…?അറിഞ്ഞില്ല… എന്തായാലും ഒരിക്കൽ കൂടെ പോകണം അവിടെയും ശ്രീരംഗം എന്ന ക്ഷേത്രത്തിലും…?

    എനിക്ക് ഇനി ചോദിക്കാനുള്ളത് കുറച്ച് സംശയങ്ങളാണ്______

    •അറിവഴകൻ കോവിൽ എന്ന് പറഞ്ഞ് കൊടുത്തിരിക്കുന്ന pic ഒരിഞ്ചിനാൽ ആണോ?ആണെങ്കിൽ പല്ലാവരത്തിനു അടുത്താണോ?

    (പല്ലാവരത്ത് എന്റെ റിലേറ്റീവ്സ് കുറെ പേരുണ്ട്….എല്ലാ കൊല്ലവും അവിടെ പോകാറുണ്ട്… അടുത്താണെങ്കിൽ ഒന്ന് പോയി കാണാൻ ആണ്…?)

    ഇനി അടുത്ത പാർട്ടിൽ കാണാം…?

    John Wick…?

    1. എല്ലാം വെറും ഇമാജിനേഷന്‍
      ആ പല്ലാവരം അല്ല ഈ പലാവര0

      1. നല്ല വൈദ്യരാ… മരുന്ന് കഴിച്ചു തുടങ്ങിയപ്പോ തന്നെ ഒരുപാട് മാറ്റങ്ങൾ വന്നു ,,, മുൻപ് കഴിച്ച മരുന്നുകൾ ശരീരത്തു നല്ലപോലെ റിയാക്ഷൻ തന്നു ,, ഒരു ആറു മാസം കൊണ്ട് ഞാൻ പഴയ പടിയാകും ,,,, എന്നിട്ടു കാർ ഒക്കെ ഓടിച്ചു തുടങ്ങും ,, വൈദ്യർ എനിക്ക് ഉറപ്പു തന്നിട്ടുണ്ട് ,, ”
        ???????twist aanonnoru samsayam…..

      2. നല്ല വൈദ്യരാ… മരുന്ന് കഴിച്ചു തുടങ്ങിയപ്പോ തന്നെ ഒരുപാട് മാറ്റങ്ങൾ വന്നു ,,, മുൻപ് കഴിച്ച മരുന്നുകൾ ശരീരത്തു നല്ലപോലെ റിയാക്ഷൻ തന്നു ,, ഒരു ആറു മാസം കൊണ്ട് ഞാൻ പഴയ പടിയാകും ,,,, എന്നിട്ടു കാർ ഒക്കെ ഓടിച്ചു തുടങ്ങും ,, വൈദ്യർ എനിക്ക് ഉറപ്പു തന്നിട്ടുണ്ട് ,, ”
        ???????faaviyilekkulla oru twist aanonnoru samsayam…..

        1. ഹർഷേട്ടൻ അല്ലേ പുള്ളേ?

      3. ഹോ എന്റെ ഹാർഷേട്ടാ കൊതിപ്പിച്ചു കളഞ്ഞല്ലോ…?

  3. Charuvine eniyum upadhravikaruth avalku oru mochanam elle. Ohh ennalum pavam baluchettanu ethennada pattiye eni ee vayya karanam kondano chinnu chechiye koode koottathathuò ?. Vaishaliyil vannittu appu enda indhu kunjine vilikathe. Appunte muthashi nattathalle aaa koovala maram .ponnu lakshmi amme appu ettaanu oru thettupatti poyi shemichu kala ?..amrapali avalude ahamkaram theerkkanam. Manushyar allengilum aganeya ishvarane akattum pishashine vilichu kettum ?. Ee shivarathri dhinam mangala makkuyathinu orupadu nanni…????????

  4. *വിനോദ്കുമാർ G*❤

    പ്രിയപ്പെട്ട ഹർഷൻ bro ഞാൻ ഒന്നും കൂടെ കഥ വീണ്ടും വായിച്ചു താങ്കളുടെ കഥ അവതരണം സൂപ്പർ ഒരു ഇല വീഴുന്നത് പോലും എത്ര ഭംഗിയോടെ ആണ് പറയുന്നത് സൂപ്പർ തുടക്കം മനസ്സിൽ വേദന തോന്നിയത് മനു ബാലുവിനെ കാണുന്ന ആ ഭാഗം ആണ് മനസ്സിൽ ആ രംഗം വല്ലാത്ത വേദന ഉണ്ടാക്കി അതു പോലെ ഉള്ള രംഗം എനിക്ക് അനുഭവം ഉള്ളത് ആണ് എന്റെ കൂടെ ജോലി ചെയ്തിരുന്ന കുട്ടി അസുഖം ബാധിച്ചു ആശുപത്രിയിൽ കിടന്നപ്പോൾ ആ കുട്ടിയെ കാണാൻ പോയി ആ കുട്ടിയുടെ അന്ന് കണ്ട രൂപം ഞാൻ ഒരിക്കലും മറക്കില്ല അന്ന് ഞാൻ അറിയാതെ കരഞ്ഞു പോയി അതു വീണ്ടും ഞാൻ ഓർത്തു പോയി ആ കുട്ടി മരിച്ചു പോയി ഞങ്ങളുടെ മനസ്സിൽ ഇന്നും ഒരു നൊമ്പരം ആയി ആ കുട്ടി ഉണ്ട് bro ഞാൻ വീണ്ടും വീണ്ടും പറയുന്നു മനസ്സുകളെ വാക്കുകൾ കൊണ്ട് കിഴടക്കാൻ താങ്കൾക്ക് മാത്രം സാധിക്കു ❤ ❤♥♥

  5. //കൊട്ടാരത്തിൽ നിന്നും കൊട്ടാരം മാനേജർ “പാർത്ഥസാരഥിയെയും” കൂട്ടി രാജമാതാവായ മഹാശ്വേതാ ദേവി തങ്ങളുടെ റോൾസ് റോയ്‌സ് കാറിൽ പുറപ്പെട്ടു.//

    ഹായ് എന്റെ പേര്…..???????❤️❤️❤️

  6. ???…

    മികവുറ്റ അവതരണം ?.

  7. ശരിക്കും പറഞ്ഞാൽ ആദി ആർക്കവും സ്വന്തം ആവുക വൈഗക്കോ അമ്രപാലിക്കോ അതോ എല്ലാവരും പ്രതീക്ഷിക്കും പോലെ പാർവതിക്കോ

  8. Harshettaaaa ഞാൻ പ്രതീക്ഷിച്ചതുപോലെ ശിവരാത്രി യോടനുബന്ധിച് ഇങ്ങള് അപരാജിതൻ പബ്ലിഷ് ചെയ്യും എന്ന എനിക്ക് ഉറപ്പുണ്ടായിരുന്നു

    അത് അതിപൊലെതന്നെ വന്നു

    ഇപ്പോൾ ഒത്തിരി സന്തോഷം

    വായിച്ചിട്ട് അഭിപ്രയം പറയാട്ടോ ……

    ജോലിസംബന്ധമായി വായിക്കാൻ കുറച്ചു ബുദ്ദിമുട്ടുണ്ട്

    ഞാൻ ലീവ് എടുത്ത് വായിച്ചാലോ എന്നാണ് വിചാരിക്കുന്നത്

    അത്രയ്ക്കും നിങ്ങളുടെ അല്ല നമ്മുടെ അപ്പുവിനെ മനസ്സിലെട്ടി കഴിഞ്ഞിരിക്കുന്നു

    അപ്പൊ ശരി വയിക്കട്ടെ ❤️❤️❤️❤️❤️??????

  9. ഹർഷാ… എന്താ പറയേണ്ടത് … വല്ലാത്ത ഒരനുഭൂതി വായനക്കാരനു ചുറ്റും കഥ നടക്കുന്നത് പോലെ…. അസാധ്യ കഴിവു തന്നെ, ദൈവം അനുഗ്രഹിക്കട്ടെ…

  10. ഹർഷാപ്പി,
    തുടർക്കഥകൾ സാധാരണ വായിക്കാൻ ഇഷ്ടമല്ലാത്ത ഒരാളാണ് ഞാൻ പക്ഷെ അതിൽ നിന്നെല്ലാം വിഭിന്നമായി അപരാജിതൻ കാത്തിരിക്കുന്നത് അതിന്റെ ശൈലി കൊണ്ടാണ് ഒപ്പം ആദിയുടെ താണ്ഡവം കാണാൻ. ഇക്കുറിയും അമിത പ്രതീക്ഷയും ആയിട്ടാണ് വായിക്കാൻ ഇരുന്നത് ആ പ്രതീക്ഷകൾ തുടക്കം തന്നെ നഷ്ടമായി പകരം ഒരു ക്ലാസിക്ക് എഴുത്ത് ശൈലി ഫീൽ ചെയ്തു.
    മനുവിന്റെ ജീവിതങ്ങൾ കുറച്ചു കൂടി വലിയ രീതിയിൽ തന്നെ പകർത്തി. ചിദംബര യാത്രയും അവിടുത്തെ കഥകളും മനോഹരമായി വായനക്കാരിലേക്ക് എത്തിക്കാൻ കഴിഞ്ഞു.
    ബാലു ചേട്ടൻ ഇപ്പോഴും പിടികിട്ടാത്ത ഒരു കഥാപാത്രമായി മുന്നിൽ നിൽക്കുന്നു. മനുവും, ബാലുച്ചേട്ടനും ആയുള്ള സംഭാഷണങ്ങളും കണ്ടു മുട്ടുന്ന രംഗങ്ങൾ ഒക്കെ ശരിക്കും നൊമ്പരമുണത്തി
    ശിവശൈലത്തിലേക്കുള്ള യാത്രയിൽ ആദിയോട് ബന്ധപ്പെടേണ്ടതായ പല കഥാപാത്രങ്ങളും വരുന്നുവെങ്കിലും നേരിട്ട് കാണുന്നുമില്ല ആ കൺസപ്റ്റ് വളരെ നന്ന്.
    ശിവശൈലത്തിൽ എത്തുന്ന ഭാഗവും, പശ്ചാത്തലവും ഒരു സിനിമ കാണുന്ന ഫീൽ പരത്തി.
    ആദി കുട്ടിയെ ആശുപത്രിയിൽ എത്തിക്കുന്നതും തുടർന്നുള്ള ഭാഗവും ഒക്കെ വളരെ നല്ല രീതിയിൽ അവതരിപ്പിച്ചു, ചുരുക്കത്തിൽ മാസ് ഇല്ലാതെ അവരുടെ ഇടയിലേക്ക് ആദിയെ മെല്ലെ അടുപ്പിച്ചു. ആശംസകൾ…

  11. എന്താ പറയേണ്ടത് എന്ന് അറിയില്ല ഒരുപാട് സന്തോഷം ?. ബാലുച്ചേട്ടന്റെ കാര്യം വായിച്ചപ്പോ വല്ലാത്ത ഒരു അവസ്ഥ ആയിരുന്നു

    ♥️♥️♥️

  12. ????????????????????????????????????

  13. ᴘʀᴀɴᴀᴠ ᴘʀᴀꜱᴀɴɴᴀɴ

    നന്നായിട്ടുണ്ട് ഹർഷൻ ബ്രോ.

    ഇ കഥ നല്ല വ്യക്തതയോടെ വിവരിക്കാൻ നിങ്ങൾ കാണിക്കുന്ന ആത്മാർത്ഥക്കാണ് അഭിനന്ദനങ്ങൾ.

  14. ?സിംഹരാജൻ

    Harsha?❤,
    Eee bhagavm ishtappettu atrakk!!
    Page.43 ile Aaa song undallo athinte u tube search cheyyan ntha type cheyyka( song name).
    Aadhyam alpam lag tonni Vere onnumalla manuvinte karyam Alle motham 26, 27 page vare…..vere onnumkondalla Adhiyde story kelkkana manass muzhuvan!!!
    Eni part 21 vaykkan pova ❤?
    Love u brother ❤?❤?

  15. ❤️❤️❤️

  16. Dear ഹർഷൻ

    4 മാസത്തെ കാത്തിരിപ്പിന് ഒടുവിൽ ആണ് ഇന്നലെ ഈ നോവല് കിട്ടിയതു…

    എത്രത്തോളും പ്രതീക്ഷയോടെ ആണ് ഇത് വായിച്ചു തുടങ്ങിയത് എന്നു ചോദിച്ചാൽ അതു എനിക്ക് പറയാൻ അറിയില്ല…

    ഞാൻ ഇതുവരെ ഒരു നോവലിന് വേണ്ടിയോ കഥക് വേണ്ടിയോ അല്ലെങ്കിൽ ഒരു സീരീസ് ണ് വേണ്ടിയോ സിനിന്മക് വേണ്ടിയോ ഇത്ര അധികും ഞാൻ കാതിരുന്നിട്ടില്ല …

    അതു കൊണ്ടു തന്നെ ഒരുപാട് മുന്നൊരുക്കങ്ങളും ചെയ്തിരുന്നു ,ഓഫീസിൽ നിന്നും അഡ്വാൻസ് ലീവു എടുത്തു …പിന്നെ ഈ ടൈമിനു വേണ്ടി ഉള്ള കാത്തിരിപ്പു …ബാലൻസ് എല്ലാ prg ക്യാൻസൽ ചെയ്തു ..കമ്പനി ഫോൺ വരെ സ്വിച്ച്‌ഓഫ് ചെയ്തു. ..എന്നിട്ടാണ് ഞാൻ നോവൽ വായന തുടങ്ങിയത് …

    പക്ഷെ …ഞാൻ എത്രയൊക്കെ പ്രതീക്ഷിച്ചതു കൊണ്ടാണോ എന്താണെന്നു അറിയില്ല എന്നിക്ക് ഒരു തൃപ്തി കിട്ടിയില്ല …

    ആദ്യം തന്നേ പറയട്ടെ സോങ്‌സ് ഉള്ളത് പേജിന്റെ ആദ്യം ഇട്ടാൽ മാത്രമേ അതു play ചെയ്തു വായിക്കാൻ പറ്റുകയുള്ളൂ..

    അടുത്തത് ഒരുപാട് വലിച്ചു നീട്ടുന്നത് പോലെ തോന്നി ..താങ്കളുടെ referance ന് മുന്നിൽ ഞാൻ തലകുനിക്കുന്നു.. പക്ഷെ മനുവിന്റെ കുറച്ചു ഭാഗങ്ങൾ അനാവശ്യം ആയി തോന്നി..പിന്നെ ശിവശൈലത്തെ കുറിച്ചും അവർ അനുഭവിക്കുന്ന പീഡനങ്ങളും കഴിഞ്ഞ പാർട്ടികളിൽ പറഞ്ഞിട്ടുള്ളത് തന്നെ വീണ്ടും പറയുമ്പോൾ ആ ഫ്‌ലോ അങ്ങു പോകുന്നു..

    പിന്നെ കാലകെയന്റെ ഭാഗങ്ങൾ എല്ലാം നന്നായിരുന്നു …

    ഈ പ്രാവശ്യം പാറുവിനു വലിയ റോൾ ഒന്നും ഇല്ലാത്തതു പോലെ..

    ദേവർമടവും അവിടെ കൊച്ചമ്മ അനുഭവിച്ച പീഡനങ്ങളും എല്ലാം വിവരിച്ചത് നന്നായിരുന്നു..പക്ഷെ അതേലം കുറച്ചു ചുരുക്കി പറയമായിരുന്നു..

    ഇതെല്ലാം എനിക്കു തോന്നിയ കാര്യങ്ങൾ ആണ്… നെഗറ്റീവ് ആയി കാണരുത് ..ഇത്രയും നാൾ കാത്തിരുന്നു വായിച്ച ഒരു ആരാധകന്റെ അഭിപ്രായങ്ങൾ മാത്രം ആണ്. .

    ബ്രോയിൽ നിനും കൂടുതൽ പ്രതീക്ഷിക്കുന്നു…

    എന്നിക്ക് തോന്നിയത് ഒടിയാൻ മൂവി കണ്ട ഫീൽ ആണ് …

    വിത്❤️
    കണ്ണൻ

    1. ഈ ഭാഗത്തിലൂടെ ലക്ഷ്യമാക്കിയത്

      മനുവിനും ഒരു നിയോഗം ഉണ്ടാകണം എന്ന ബോധ്യപ്പെടുത്തല്‍
      അപ്പുവു൦ പാറുവും അവരുടെ അസ്തിത്വം ഉണ്ടെന്ന തിരിച്ചറിയല്‍
      ബാലുവിലേക്ക് എത്തലും , ബാലുവിന്റെ രഹസ്യങളിലേക്കും
      ബാലുവിലൂടെ ആദിയുടെ ബാക്കി ജീവിതം

      ആദി ശിവശൈലത്തില്‍ കയറിപറ്റുന്നു
      പാര്‍വ്വതിയുടെ മാറ്റങ്ങള്‍

      പല ഭാഗങ്ങളില്‍ അല്പമായി കുറിക്കപ്പെട്ട ശിവശൈല ഗ്രാമവാസികളുടെ ദുരിതങ്ങള്‍ സ്വന്തം ദുഖങ്ങളായി ആദി അനുഭവിക്കുന്നതും അവരെ സാധിക്കുന്ന പോലെ സഹായിക്കുന്നതും ആ ദുഖങ്ങളിലൂടെ അവന്‍ ‘ രുദ്രതേജനെന്ന ‘ തേജസ്വിയിലേക്കുള്ള പൂര്‍ണ്ണമായ പരിവര്‍ത്തനവുമാണ്.

      അവന്‍ പലവട്ടം അവരെ സഹായിച്ചു , അത് മാനുഷിക പരിഗണന കൊണ്ട് മാത്രം
      ഇപ്പോള്‍ , ശിവശൈലത്തെ രക്ഷിതാവായി അവന്‍ മാറി കഴിഞ്ഞിരിക്കുന്നു

      ഇനി സമയമില്ല
      ആദി രുദ്രതേജന്‍ ആയി മാറിയ സ്ഥിതിക്ക്യുദ്ധം തുടങ്ങുകയായി
      ഒരു വശത്ത് പ്രജാപതികളും സാമന്തരും
      മറുവശത്ത് കാലകേയ കലിശ൯മാര്‍ മിഹിര കലാഹികള്‍
      മറുകോണില്‍ കുലോത്തമന്‍ ഗുണശേഖരന്‍ തിമ്മയ്യന്‍ മാവീരന്‍ മുത്യാരമ്മ അടക്കമുള്ളവര്‍

      ശക്തി കൊണ്ട് മാത്രമല്ല അറിവ് കൊണ്ടും ധനം കൊണ്ടും ,,

      മൂന്നു മാസം കാത്തിരിപ്പ് ഉണ്ടായിരുന്നു
      പലരിലും പല തരത്തിലും പ്രതീക്ഷകള്‍ ഉണ്ടാകുമെന്നുമറിയാം

      -രുദ്രതേജന്‍ വരുന്നു , വില്ലന്‍മാരോടു എതിരിടുന്നു ,എല്ലാരെയും രക്ഷിക്കുന്നു – 

      പ്രതീക്ഷകള്‍ക്കൊത്ത് കൊണ്ട് പോകുന്ന രീതിയില്‍ എഴുതാന്‍ സാധിക്കില്ല
      അങ്ങനെ എഴുതിയിട്ടുമില്ല….

      വരുന്ന ഭാഗങ്ങളില്‍ ഇതെല്ലാം സംഭവിക്കും
      അത് നല്ല രീതിയില്‍ തന്നെ അവതരിപ്പിക്കുകയും ചെയ്യും 

      ഇത് കഴിഞ്ഞുള്ള സംഹാരപര്‍വ്വം – 22 ഭാഗം 90 പേജുകളോളം എഴുതിയതുമാണ്
      അത് മനപൂര്‍വം ഇതില്‍ കൂട്ടിചേര്‍ക്കാത്തതാണ്
      കാരണം , രുദ്രതേജനായുള്ള പരിവര്‍ത്തനം തന്നെയാണ് സന്ദര്‍ഭ൦ ആവശ്യപ്പെടുന്ന ചാപ്റ്റര്‍ ക്ലൈമാക്സ്

      1. Dear ഹർഷൻ

        സോറി ഞാൻ വിഷമായിപ്പിക്കാൻ വേണ്ടി പറഞ്ഞതല്ല ..ഒരു നോവൽ എഴുതുന്നതിന്റെ ബുദ്ധിമുട്ട് എന്താണെന്നു നന്നായി അറിയാം …പ്രതേകിച്ചു ഇത്തരം ഒരു കൃതി

        ഇതു വരെ വായിച്ചതിൽ നിന്നും ഒരുപാട് വ്യത്യസ്ഥമായാ ഒരു കൃതി അയ്യത് കൊണ്ടാണ് ഇത് ഇത്രമേൽ പ്രിയപ്പെട്ടത് അയ്യത് . .

        കൂടാതെ ഇത്ര നാളയുള കാത്തിരിപ്പു ..

        രുദ്രത്തേജന്റെ വരവിനായി കാത്തിരുന്നു എന്നതാണ് സത്യം ..പക്ഷെ അത് കിട്ടതായപ്പോൾ ഒള്ള നിരാശയിൽ എഴുതിയതാണ് …

        ഒരു കഥ എങ്ങനെ എഴുതണം ഏതു കഥാപാത്രത്തെ എങ്ങനെ എപ്പോൾ അവതരിപ്പിക്കണം എന്നത് കഥാകൃത്തിന്റെ സ്വാതന്ദ്രം തനെ ആണ്..

        അപ്പോൾ രുദ്രത്തേജന്റെ വരവിനായി പഴയതിലും ആകാംക്ഷയോടെ കാത്തിരിക്കുന്നു…

        ഏപ്രിലിൽ ഉണ്ടാകുമെന്നു പ്രതീക്ഷിച്ചു കൊള്ളട്ടെ …

        വിത്?❤️?
        കണ്ണൻ

  17. ഓഫീസിൽ വെറുതെ കഥകൾ എടുത്തു നോക്കിയപ്പോൾ അപരാജിതൻ ; നൈസ് ആയി വായിച്ച തുടങ്ങി ; അറ മണിക്കൂർ കഴിഞ്ഞപ്പോൾ ഓഫീസിൽ സമയം കഴിഞ്ഞു ;അല്ലെങ്കിൽ ഒരു മണിക്കൂർ എങ്കിലും അധികം ഇരുന്നു പെന്റിങ് ടാസ്ക് ചെയ്തു കുറച്ച വർത്തമാനം പറഞ്ഞെ വരാറുള്ളൂ ഞാൻ പ്രത്യേകിച്ച് വ്യാഴാഴ്ച ; ഇന്ന് കറക്റ്റ് സമയത് പഞ്ച് ഔട്ട് ചെയ്ത വീട്ടിൽ എത്തി ഇരുന്ന ഇരിപ്പിൽ ഒന്നാം ഭാഗം തീർത്തു ; രണ്ടാം ഭാഗം തുടങ്ങി കുലോത്തമന്റെ കൂമ്പിനിടിക്കുമെന്നു തോന്നിയെങ്കിലും പാവത്തിന്റെ ” കുരു ” പൊട്ടിച്ചു വിട്ടു ; കുറച്ച ഇടി കൂടെ കൊടുക്കാമായിരുന്നു ബോണസ് ആയിട്ട് ; വൈകാതെ കൊടുക്കുമെന്ന് വിശ്വസിക്കുന്നു ;
    അമ്രപാലിക്ക കുട്ടിയെ കൊടുക്കണം (അഞ്ചു വർഷത്തെ തപസിലാക്കുമോ അവൾ അതോ സ്വപ്ന ഗർഭഎം ആവോ ) വൈഗയെ കെട്ടണം പാറുവിനെ പ്രേമിക്കണം ;അപ്പുവിനെ ക്ലോൺ ചെയ്യേണ്ടി വരുമോ ; അതോ അപ്പു പാറുവിനു ആദി നാരായണൻ വൈഗക്കും രുദ്ര തേജൻ അമ്രപാലിക്കുമായി വീതിക്കുമോ ; അപ്പൊ യക്ഷി എന്ത് ചെയ്യും ; ആകെ പാടെ തെങ്കാശി പഠനത്തിലെ സലിം കുമാറിനെ പോലെ ; ഇത് കണ്ണപ്പേട്ടൻ ഇത് ടസപ്പെട്ടാണ് എന്നു പറഞ്ഞു വട്ടവുമൊ ഞങ്ങൾക്ക് അതോ അപ്പുവിനെ boeing boeing പടത്തിലെ മോഹൻലാലിനെ പോലെ അവസാനം പെണ്ണുങ്ങൾ ഓടിക്കുമോ കാത്തിരുന്നു കാണാം

  18. അപ്പൂട്ടൻ❤??

    പൂർണ്ണ സംത്രിപ്തൻ…. ഒരു അപേക്ഷ…. പാട്ടുകൾ എല്ലാ പേജിന്റെയും ആദ്യം കൊടുത്താൽ ആ ലഹരിയിൽ മുൻപോട്ടു പോകാമായിരുന്നു… ഹര ഹര മഹാദേവ…..♥♥♥♥♥♥

  19. ഹർഷേട്ടാ….. ഓം നമഃ ശിവായ….

    ഈ partum കുടുക്കി….മനസ്സും ഹൃദയവും നിറഞ്ഞു….ശിവരാത്രി നാളിൽ ശിവനോട് ചേർന്ന് നിൽക്കാൻ അവസരം നൽകിയതിന് നന്ദി… അപരാജിതൻ വായിക്കുന്ന ഓരോ നിമിഷവും ശിവനോട് കൂടുതൽ അടുക്കുന്നത് പോലൊരു ഫീൽ ആണ്….സാക്ഷാൽ മഹേശ്വരൻ തന്നെയാണ് ഏട്ടനെ കൊണ്ട് ഈ കഥ എഴുതിപ്പിക്കുന്നത്…..അദ്ദേഹത്തിനെ കുറിച്ച് കൂടുതൽ അറിയാൻ അവസരം നൽകുന്നതിലും നന്ദി…കഥ വായിച്ച ഓരോ നിമിഷവും മനസ്സും അതിൻ്റെ കൂടെ പായുകയായിരുന്ന്….ചാരുൻ്റെ സീനുകൾ എല്ലാം ഹൃദയത്തില് ആണി തറക്കുന്ന വേദന സൃഷ്ടിച്ചു…..കൂടുതൽ സങ്കടപെടുതാതെ ആ പാവത്തിനെ രക്ഷിച്ചുടെ….. ആദി വിശക്കുന്നന്ന് പറഞ്ഞ സീൻ വല്ലാതെ നൊമ്പരം ആയി പോയി….പണ്ടത്തെ ആദിയുടെ ദുക്കങ്ങൾ എല്ലാം ഓർമവന്നു…..കണ്ണുകൾ നിറഞ്ഞൊരുകി….ഈ partum ഒരുപാട് ഇഷ്ടായി….അടുത്ത part കൂടി വായിച്ചിട്ട് വേണം ഉറങ്ങാൻ….ഇനി കാത്തിരിപ്പ് ഏപ്രിൽ20 വേണ്ടി ….ഹർഷേട്ടാ ഒരേപേക്ഷയും കൂടിയുണ്ട്….ഇടക്ക് സമയം കിട്ടുമ്പോൾ മണിവത്തുരിൻ്റെ ഒരു ചെറിയ part കൂടി തരുമോ….പാടാണെന്ന് അറിയാം പക്ഷെ ആകംശകൊണ്ടാണ്…..

    ഓം നമഃ ശിവായ….

    With Love
    The Mech
    ?????

  20. Super ??

  21. ഒരുപാട് ഇഷ്ടപ്പെട്ടു

  22. കൊല്ലം ഷിഹാബ്

    ഹർഷൻ ഭായ്,
    ഏറെ പ്രതീക്ഷകളോടെയാണ് വായന തുടങ്ങിയത് ആദിയുടെ പടയോട്ടം ആകുമെന്നാണ് കരുതിയത് പക്ഷെ ആ ധാരണകളെ ആകെ തകിടം മറിച്ച് പകരം സ്റ്റെപ്പ് ബൈ സ്റ്റെപ്പായി കഥ പറഞ്ഞത് നന്നായി
    മനുവിലൂടെ തുടങ്ങി ചിദംബരത്ത് ഒക്കെ പോയി ബാലുവിലേക്ക് എത്തുന്ന ഭാഗം വളരെ മികച്ചു നിന്നു. ശിവശൈലത്തിലേക്ക് അപ്പു കടന്നു വരുന്ന രംഗം സിനിമാ കാണുന്ന പ്രതീതി ഉളവാക്കി, ചില ഭാഗങ്ങൾ വായിക്കുമ്പോൾ അറിയാതെ ആണെങ്കിലും നൊമ്പരമുണർത്തുകയും ഒപ്പം കണ്ണുകൾ ഈറനണിയുകയും ചെയ്യുന്നു.
    ശിവരാത്രി ആഘോഷമാക്കാൻ അപരാജിതൻ തന്നതിന് വലിയ നന്ദി…

  23. ഹർഷൻ ബ്രൊ.. പൊളിച്ചടക്കി.. ഒന്നും പറയാൻ ഇല്ല.. ❤❤?

  24. Broo Super???????????????

Comments are closed.