അപരാജിതന്‍ 20 [Harshan] 10041


@@@@@@@@@@

                                     അപരാജിതന്‍ 
                     A mysterious journey through the shaivik secrets

!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!

 

കൈലാഷ്പുരി റെയിൽവേ സ്റ്റേഷനിൽ നിന്നും മനുവിനെയും കൊണ്ട് കാർ മെല്ലെ ട്രാഫിക് ബ്ലോക്കിലൂടെ നീങ്ങിതുടങ്ങിയിരുന്നു.

മനു മിഴികളടച്ചിരിക്കുകയായിരുന്നു

കയ്യിലാ കൂവളപത്രത്തെ മുറുകെപിടിച്ചുകൊണ്ട്

ആനന്ദമയമായൊരു മനസ്സോടെ,

ആത്മനിര്‍വൃതിയോടെ,,,,

അവന്‍റെ ഉൾക്കണ്ണിൽ തെളിഞ്ഞത്,,,

ഒരുനാൾ മരിക്കുവാൻ താൻ ബാലുച്ചേട്ടന്‍റെ കാറിൽ ഇതേ റെയിൽവേ സ്റ്റേഷനിൽ വന്ന ദിവസമായിരുന്നു.

ഒക്ടോബർ അഞ്ച് , കന്നിമാസത്തിലെ തിരുവാതിര നക്ഷത്രം.

ആദിശങ്കരന്‍റെ ജന്മദിനം,

 

അന്ന് ബാലുച്ചേട്ടൻ ഒരു തമാശ പോലെ ആദിശങ്കരന്‍റെ കഥ പറഞ്ഞു തുടങ്ങിയതാണ്.

ഇപ്പോൾ എത്ര മാസം , അതിനിടയിൽ തന്‍റെ ജീവിതത്തിൽ താനറിഞ്ഞും അറിയാതെയുമൊക്കെ എത്രയോ മാറ്റങ്ങൾ സംഭവിച്ചു.

താൻ മരണചിന്തയിൽ നിന്നും മുക്തനായി ,

ജീവിതത്തിൽ ഏറെ നിഷ്ഠകൾ കൈവന്നു

ഉത്തരവാദിത്വങ്ങൾ ഏറ്റെടുത്തു തുടങ്ങി

ആത്മവിശ്വാസം വർദ്ധിച്ചു,

അക്കമിട്ടു പറയുവാനനവധി കാര്യങ്ങള്‍

 

ഏറ്റവും പ്രധാനം ശിവനെന്ന ഒന്നിലേക്ക് സ്വയമറിയാതെ അടുത്തു എന്നത് തന്നെ

മനു  കൈയിയിലിരുന്ന കൂവളപത്രത്തെ ആദരവോടെ നോക്കി

 

തിരു ശിവന്‍റെ തിരു മരം , കൂവളം

 

അവൻ മനസ്സിൽ പഞ്ചാക്ഷരി ജപിച്ചു കൊണ്ടിരുന്നു

ആ കൂവളം തൊട്ടു വണങ്ങി പോക്കറ്റിൽ തന്നെ വെച്ചു

കാക്കാപ്പളി ഡോക്ടറെ വരെ മഹാദേവൻ നേരിട്ട് കാണിച്ചു തന്നു

എല്ലാം അത്ഭുതങ്ങളോ , അതോ നിഗൂഢതകളോ

ആർക്കറിയാം ????

എല്ലാം ശിവമയം ,,,അതേ ഇതിനൊരു കാരണം പറയാനാകുകയുള്ളൂ

ആ ശിവമയം ആത്മാവിനെ വരെ അത്ഭുതമാകുന്ന ചങ്ങലയില്‍ ബന്ധിപ്പിച്ചു കളയും

കഥയിലെ കഥാപാത്രങ്ങൾ,,, ചിന്നുചേച്ചി  തന്നെ തനിക്കു കഥ പറഞ്ഞു തരുന്നു.

പോകും വഴി ഡോക്ടറെ കാണുന്നു

മറക്കാൻ സാധിക്കുന്നില്ല ഓരോ സംഭവങ്ങളും

ഷൂസ് പോളിഷ് ചെയ്യാത്തതിന് തല്ലു വാങ്ങിയ  അപ്പു എവിടെ നിൽക്കുന്നു,

ശിവശൈലത്തിന്റെ രക്ഷകനായ രുദ്രതേജനായ ആദിശങ്കര൯ എവിടെ നിൽക്കുന്നു.

അഗ്നിയെ ഒരുപാട് നാൾ മൂടിവെക്കാൻ സാധിക്കില്ല

കാരണം അഗ്നി എല്ലാ പ്രതിബന്ധങ്ങളെയും ഭസ്മമാക്കി പുറത്തേക്കു വരും

എന്നത് പോലെ അപ്പുവും ,  ആദിശങ്കരനിലെ അപ്പു എന്ന ഒരു നിഷ്കളങ്കവ്യക്തിത്വത്തിൽ മറഞ്ഞു കിടക്കുകയായിരുന്ന രുദ്രതേജൻ ,

ആ രുദ്രതേജൻ ഒരുപക്ഷെ അഞ്ചു വർഷവും ഒരു അഗ്നിയെന്ന പോലെ എരിഞ്ഞു കൊണ്ടിരുന്നു.ഒടുവിൽ മഹാദേവൻ നിശ്‌ചയിച്ച സമയം ആയപ്പോൾ മെല്ലെ പുറത്തേക്കു വെളിവായി തുടങ്ങി.

മനുവിന്‍റെ ചിന്തകൾ കാട് കയറി കൊണ്ടിരുന്നു

നിരങ്ങി നീങ്ങുന്ന കാറിനുള്ളിലിരുന്ന മനു മയക്കത്തിലേക്ക് ആണ്ടുപോയി

<<<<<<O>>>>>>

“സർ ,,,,,,,,,,,എളുന്തിടുങ്കോ ”

എന്ന വിളി കേട്ടാണ് മനു ഉണർന്നത്

അവൻ കണ്ണ് തിരുമ്മി ഡ്രൈവറെ നോക്കി

“ഹോട്ടൽ ആയിടിച്ച് ” അയാള്‍ അവനെ അറിയിച്ചു

മനു കണ്ണുകള്‍ തിരുമ്മി പുറത്തേക്ക് നോക്കി

“ഞാന്‍ ഉറങ്ങിപോയി “ എന്നു പറഞ്ഞു ഡോർ തുറന്നിറങ്ങി

ഡ്രൈവർനു കാശ് കൊടുത്തു

നേരെ നടന്നു ഹോട്ടലിലേക്ക് ചെന്നു

മയൂരി എന്ന കുട്ടി ആയിരുന്നു റിസപ്‌ഷനിസ്റ്റ്

മയൂരിയാണ് അന്ന് മനുവിന് അത്യാവശ്യം ആയി റെയിൽവേ സ്റ്റെഷനിൽ പോകണം എന്ന് പറഞ്ഞപ്പോൾ ബാലുവിനെ ഏർപ്പാടാക്കി കൊടുത്തത്.

റിസപ്‌ഷനിൽ തിരക്കുകൾ ഉണ്ടായിരുന്നില്ല

ഇടയ്ക്ക് ഒന്ന് രണ്ടു ഫോൺ കോളുകൾ വരുന്നുണ്ടായിരുന്നു എന്ന് മാത്രം

മനു അൽപനേരം റിസപ്‌ഷനു മുന്നിലുള്ള സെറ്റിയിൽ ഇരുന്നു

“മയൂരി ”

“സർ ”

“നാളെ ഞാൻ പോകാണ് ,,അപ്പൊ രാവിലെ ഒരു പത്തുമണിയോടെ വെക്കേറ്റ് ചെയ്യാം ,, എന്‍റെ അഡ്വാൻസ് എമൗണ്ട് സഫിഷ്യണ്ട് ആയിരിക്കുമല്ലോ ,,പോരാത്തത് പറഞ്ഞാൽ മതി ”

“ശരി സർ ”

“മയൂരി ” അവൻ വീണ്ടും വിളിച്ചു

“എന്താ സർ ”

“താങ്ക്സ്  ഫോർ ഇൻട്രൊഡ്യൂസിങ് ബാലുച്ചേട്ടൻ ” അവൻ ചിരിച്ചു കൊണ്ട് പറഞ്ഞു

അവളും ഒന്ന് പുഞ്ചിരിച്ചു

“ബാലുച്ചേട്ടനുമായി നല്ല കമ്പനി ആയല്ലേ ”

“പിന്നില്ലേ ,,,”

“അതോണ്ടല്ലേ ഞാനൊരു താങ്ക്സ് പറഞ്ഞേ ”

“ഇട്സ് മൈ പ്ലെഷർ സർ ,,,അല്ല ഇനി വരവുണ്ടോ ഇങ്ങോട്ട് ”

“ഉണ്ട് ,,ബാലുച്ചേട്ടൻ വരുമ്പോ എന്നെ വിളിക്കും ,, അപ്പൊ വരും ,,”

അവൾ ഒന്ന് ചിരിച്ചു

“മയൂരി ,,ഒരു കാര്യം ചോദിച്ചോട്ടെ “

മനുവിന്റെ ചോദ്യം കേട്ടു മയൂരി അവനെ ഉള്ളിലേറിവന്ന ജിജ്ഞാസയോടെ നോക്കി

“മറ്റൊന്നുമല്ല ,, ഈ ബാലുച്ചേട്ടന്‍റെ എന്തേലും ഒരു കോൺടാക്ട് കിട്ടാൻ വഴിയുണ്ടോ ,, അറ്റ്ലിസ്റ്റ് അഡ്ഡ്രസ് എങ്കിലും ?? ”

മനു അങ്ങേയറ്റം പ്രതീക്ഷയോടെ തിരക്കി

“സാർ ,,ഞാൻ അന്ന് പറഞ്ഞതു തന്നെയാ പറയാനുള്ളു ,,, ഒരു ഐഡിയയും ഇല്ല ,, മുൻപൊക്കെ ബാലുചേട്ടനെ ഫോണിൽ വിളിച്ചാല്‍ കിട്ടുമായിരുന്നു ,,ഇപ്പോ അതും ഇല്ല ,,  ആ നമ്പറേ എന്റെ കൈവശവും ഉള്ളൂ ”

” ,,, അങ്ങനെ ആണല്ലേ ,, അപ്പൊ ഒരു രക്ഷയും ഇല്ല ,,ഞാനും തിരക്കി പലയിടത്തും പക്ഷേ കിട്ടിയില്ല,, മൂപ്പരുടെ ആ നമ്പ൪ മാത്രമേ എന്റെ കൈയിലും ഉള്ളൂ ,,അതുള്ളതും ഇല്ലാത്തതുമൊക്കെയൊരു കണക്കാ മയൂരി “

അന്നേരം മയൂരിക്കു കുടിക്കാൻ ആയി ബോയ് ചായ കൊണ്ട് വന്നത്

അവനു വേണോ എന്ന് മയൂരി ചോദിച്ചു

“ഉണ്ടെങ്കിൽ എനിക്കും താ ,, നല്ല തണുപ്പുണ്ട് ,,തണുപ്പിനൊരു ആശ്വാസമാകുമല്ലോ  ” മനു പറഞ്ഞു

Updated: August 21, 2021 — 8:55 pm

267 Comments

  1. Ee part vaychu.. enthaparaya baluchettante kollam oke ho athoke vaaychapo kann niranj poyi. Athpole avan sivashailath kaal kuthunna bagam uff entha paraya no words romam eneet poyi. Ini Adutha part vaykate❤️

    1. ഇന്ദു രാഗാ

      ഭൃഗു ഭൃഗു ഭൃഗു

  2. പൊന്നു ഹർഷേട്ടാ സാഷ്ടഘം പ്രണമിക്കുന്നു, type ചെയ്യുമ്പോ ഒരു വിറയലാണ്… അതേപോലെ ആണ് കൂട്ടികൊണ്ട് പോകുന്നത്.. നൂറായിരം ഉമ്മകൾ ?????

    1. ശിവരാത്രി അല്ലേ സാഗറെ

  3. ഹർഷേട്ട…. വേറെ ഒരു തരം vibe….entha പറയേണ്ടത് എന്ന് അറിയാത്ത അവസ്ഥ.. manuവിനും അനുവിനും ഓരോ നിയോഗങ്ങൾ ഉണ്ട്..ശങ്കരൻ തീരുമാനിച്ച ജന്മ നിയോഗം…….. ബാലുവിൻ്റെ അവസ്ഥ കണ്ടപ്പോൾ സങ്കടം വന്നു.വേഗം ബേധമായൽ മതിയായിരുന്നു……. ശിവശൈലം ഉള്ളവരുടെ അവസ്ഥ കഷ്ട്ടം തന്നെ…. ആദിശങ്കരൻ അവരെ രക്ഷിക്കട്ടെ…….

    പാറുവിന് ഇപ്പൊൾ കൊട്ടരത്തോട് ആണല്ലോ ആഗ്രഹം… ?. Amrapali appuvine kollan nadakkaa… അവള് വല്ലാത്ത ഒരു സംഭവം തന്നെ ആ ഹിന്ദിക്കരൻ്റെ അവസ്ഥ…..

    അപ്പു ശിവശൈലം ഉള്ളവരുടെ പ്രശ്നങ്ങള്ക്ക് പരിഹാരം കാണട്ടെ…. ഇനി അടുത്ത 21 വായിച്ച് അഭിപ്രായം പറയാം….????????

    1. സന്തോഷം മാത്രം സിദ്ധാ

  4. ഹർഷേട്ടാ, പേജിന്റെ അവസാനം പാട്ട് ഇടല്ലേ. അടുത്തത് എന്ത് എന്നറിയാനുള്ള ആകാംക്ഷയിൽ പാട്ട് കേൾക്കാൻ തോന്നുന്നില്ല.!! പാട്ടുകളും വീഡിയോകളും മദ്ധ്യ ഭാഗത്ത് ആയിരുന്നെങ്കിൽ നന്നായിരുന്നു

    1. പാട്ട് കേട്ടു വെയിക്കാന്‍ ഉള്ളത് മാത്രമേ ആദ്യമോ നടുക്കിലോ ഇടൂ
      പാട്ടോടെ തീരേണ്ട ആ സീന്‍ ആണ് പാട്ടില്‍ അവസാനിപ്പിക്കുന്നത് ബ്രോ

      1. അങ്ങനെ ആണെങ്കിൽ ശരി

  5. ഇത് കഴിഞ്ഞു.. ബാലുവിന്റെ കാര്യം ഒക്കെ വായിച്ചു കണ്ണ് നനഞ്ഞു… സെന്റി അടിപ്പിക്കുവാ ല്ലേ.. ബാക്കി ഒക്കെ ഒരു വല്ലാത്ത അനുഭവം ആയിരുന്നു.. അടുത്ത ഭാഗം കൂടെ വായിച്ചിട്ട് അഭിപ്രായം ഇടാം..
    ഓം നമഃ ശിവായ…

    1. കാമുകാ

      മാലാഖയുടെ കാമുകാ

      ഒരു ഭൃഗു മാത്രം

  6. *വിനോദ്കുമാർ G*❤

    ❤♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥
    ♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥
    ♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥
    ♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥
    ♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥
    ♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥

    1. അങ്ങോട്ടും

  7. വന്നല്ലോ സംഹാരതാണ്ഡവമാടാൻ അപരാജിതൻ. എത്രനാളായി ഈ ഒരുകഥയ്ക്ക് വേണ്ടി കാത്തിരിക്കുന്നു. ഇന്ന് രാവിലെ മുതൽ ഞാൻ ഹാപ്പിയാണ്. ഇനിവായിച്ചിട്ട് വരാം. ശംഭോ മഹാദേവ.

  8. Ohh kandappo thanne hpy ayi… eni vayichittu parayave….????

  9. ?❤??❤❤??❤❤???????????????❤❤❤❤?❤❤❤???❤??❤❤??❤❤???❤❤???❤❤❤??❤❤????❤❤??????❤❤???❤?സോറി സന്തോഷം പങ്കിടാൻ വരാൻ വൈകി ????സോറി ഹർഷാപ്പി വായിച്ചില്ല വായിച്ചിട്ട് ബാക്കി ?❤?❤????????

  10. Harshan bro എനിക്ക് 19കിട്ടിയില്ല 20ആണ് വന്നത് ഇതിൽ 19എന്ന് കാണുന്നത് മുന്നേ ഉള്ള പേജ് ആണ്

        1. Thanks bro♥️♥️♥️♥️♥️

  11. ഹർഷ ……

    രാവിലെ ആവുന്നേ ഉള്ളു.. ഇന്ന് ഈവെനിംഗ്എല്ലാവരും വരും എന്നിട്ട് വേണം തുടങ്ങാൻ.

    അതിനു മുന്നേ എനിക്ക് ഒന്ന് വഴിക്കണം. ഒന്നും വലിക്കാനോ കുടിക്കാനോ പറ്റില്ല ഇന്ന് ഇവിടെ നോല്ബ് ആണ്. ശിവരാത്രി നോൽബു മാത്രം അല്ല മിഹ്റാജ് മാസത്തിലെ നോല്ബ് ഉണ്ട് അപ്പൊ അത് കഴിഞ്ഞിട്ട് വേണം എല്ലാവർക്കും പറഞ്ഞു കൊടുക്കാൻ.

    1. ആയിക്കോട്ടെ ഭൃഗു

  12. ?സിംഹരാജൻ

    ?❤

  13. ഹർഷൻ ബ്രോയ്‌.. ഞാൻ ജാമി
    . കോഴിക്കോട് നിന്നു. ആദ്യ ഭാഗം മുതൽ കൂടെ ഉണ്ട്.. എന്നാൽ 19 ഭാഗം നിർത്തി 20 എത്തുമ്പോൾ എടുത്ത ഒരു ഗ്യാപ് ഉണ്ടല്ലോ.. മാര്ച്ച് 11 ന് വരും എന്ന് പറഞ്ഞെങ്കിലും എന്നും നോക്കും.. അങ്ങിനെ ഇന്ന് 4.20 ന് തുടങ്ങി..
    ഒന്നും പറയുവാൻ ഇല്ല..എന്നിരുന്നാലും ആധിയുടെ അവതാര ലക്ഷ്യം ഈ ഭാഗത്തിൽ കൂടി തുടങ്ങുന്നു എന്നു മനസിലായി..
    പാട്ടുകളും ചിത്രങ്ങളും എല്ലാം ഒന്നിനൊന്നു കേമം.. വല്ലാത്ത ഒരു ഫീൽ…

    നിങ്ങളെ പോലെ എനിക്ക് ഇന്ന് നോമ്പ് ആയിരുന്നു.. മിഹ്റാജ് രാവിലെ ആദ്യത്തെ നോമ്പ്. നോമ്പ് തുറക്കുന്ന സമയത്തിന് മുൻപ് ആണ് വായിക്കുവാൻ ഇരുന്നത്.. ബാങ്ക് കൊടുക്കുന്ന സമയം അധ്യായം 63 എത്തി…

    ഇനി 21 ഭാഗം കാത്തിരിക്കുന്നു…

    ഉടനെ തരും എന്നു പ്രദീക്ഷിക്കുന്നു..

    സസ്നേഹം ജാമി….

    1. ഇരുപതു മിനിട്ടുനൂള്ളില്‍ വരും സഹോ
      നന്ദി

      1. വ്യാഘ്യപാദ മഹർഷി ശിവലിംഗം സ്ഥാപിച്ച 3 സ്ഥലങ്ങൾ ഉണ്ട് കോട്ടയത്തു. ഏറ്റുമാനൂർ കടുത്തുരുത്തി വൈക്കം. മൂന്നും സന്ദർശിച്ചാൽ കിട്ടുന്ന ഒരു സുഖം പറഞ്ഞറിയിക്കാനാവില്ല.. ആ ഒരു ഫീൽ ഈ കഥയിലൂടെ നൽകാൻ നിങ്ങൾക്ക് കഴിയിന്നുണ്ട് സുഹൃത്തേ.. നന്ദി.. ഒരുപാട് ഇഷ്ടമായി.. എന്നെങ്കിലും നേരിൽ കാണണമെന്ന് ഒരു ആഗ്രഹം ഉണ്ട് മനസ്സിൽ. With respect and lots of love
        Sree

  14. ചന്തക്കാട് വിശ്വൻ

    21 എവിടെ പൊളി സാധനം ഭായ് ശിവരാതി ആശംസകൾ

    1. varum

      20 minutinullil

      1. ചന്തക്കാട് വിശ്വൻ

        ഓക്കേ ഭായ്

  15. 21 ഭാഗം എവിടെ….

  16. അപ്പൊ ഇന്നിനി ശിവരാത്രി…. മുഴുവൻ വായിച്ചിട്ട് കിടക്കാം

    1. 19കിട്ടിയില്ല sir

      1. സഹോ

        15 മിനിറ്റുന്നുള്ളില്‍ വരും

  17. ശിവരാത്രി ദിനാശംസകൾ കഥ ഗംഭീരം ആയിട്ടുണ്ട് എന്നാലും ബാലുവിന് ഇതു എന്ത് പറ്റി

  18. ഫസ്റ്റ് പേജ് ഇൽ ഉള്ള പടമാണ് എന്റെ സ്ക്രീൻ സേവ്ർ

  19. ശിവരാത്രി ആശംസകൾ അമ്പലത്തിൽ പോയി വന്നു വായിക്കാം

  20. Comment അപ്രത്യക്ഷമായി….ഇനി വീണ്ടും പറയുന്നില്ല ???

    1. Evide aprathyakshamaayi ennu
      Njan ingote vannatte illa..

      Chilapo trasil undakum.
      Nojkatte

      1. അതാണ് പറഞ്ഞത്..ഇടക്കിടക്ക് അങ്ങനെ പോകുന്നുണ്ട്….നോക്കേണ്ട..karyamulla comment ഒന്നുമല്ല ??

  21. ആശാനെ പോലെ 100 ഒന്നും വേണ്ട..ഒരെണ്ണം മതി..ഞാനും നന്നായി prakasikkam…

    ബാലു ഒരു sangadam….paru കൊച്ചിന് kottarangal ദൗര്‍ബല്യങ്ങള്‍ aanennu തോന്നുന്നു ..???

    1. രാശിവ ബിര്‍ഹൂ
      ബാലു വാണ് ഈ കഥയുടെ നെടുന്തൂന്‍
      പാറു പാവം

  22. Aiwa Thanks ❤??Man

  23. ശിവഭഗവാനെ ദർശനം നടത്തി വന്നു. ഇനി വായിക്കാൻ തുടങ്ങട്ടെ ?

  24. പട്ടാമ്പിക്കാരൻ

    ആദ്യം തന്നെ ശിവരാത്രി ആശംസകൾ

Comments are closed.