അപരാജിതന്‍ 20 [Harshan] 10042


@@@@@@@@@@

                                     അപരാജിതന്‍ 
                     A mysterious journey through the shaivik secrets

!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!

 

കൈലാഷ്പുരി റെയിൽവേ സ്റ്റേഷനിൽ നിന്നും മനുവിനെയും കൊണ്ട് കാർ മെല്ലെ ട്രാഫിക് ബ്ലോക്കിലൂടെ നീങ്ങിതുടങ്ങിയിരുന്നു.

മനു മിഴികളടച്ചിരിക്കുകയായിരുന്നു

കയ്യിലാ കൂവളപത്രത്തെ മുറുകെപിടിച്ചുകൊണ്ട്

ആനന്ദമയമായൊരു മനസ്സോടെ,

ആത്മനിര്‍വൃതിയോടെ,,,,

അവന്‍റെ ഉൾക്കണ്ണിൽ തെളിഞ്ഞത്,,,

ഒരുനാൾ മരിക്കുവാൻ താൻ ബാലുച്ചേട്ടന്‍റെ കാറിൽ ഇതേ റെയിൽവേ സ്റ്റേഷനിൽ വന്ന ദിവസമായിരുന്നു.

ഒക്ടോബർ അഞ്ച് , കന്നിമാസത്തിലെ തിരുവാതിര നക്ഷത്രം.

ആദിശങ്കരന്‍റെ ജന്മദിനം,

 

അന്ന് ബാലുച്ചേട്ടൻ ഒരു തമാശ പോലെ ആദിശങ്കരന്‍റെ കഥ പറഞ്ഞു തുടങ്ങിയതാണ്.

ഇപ്പോൾ എത്ര മാസം , അതിനിടയിൽ തന്‍റെ ജീവിതത്തിൽ താനറിഞ്ഞും അറിയാതെയുമൊക്കെ എത്രയോ മാറ്റങ്ങൾ സംഭവിച്ചു.

താൻ മരണചിന്തയിൽ നിന്നും മുക്തനായി ,

ജീവിതത്തിൽ ഏറെ നിഷ്ഠകൾ കൈവന്നു

ഉത്തരവാദിത്വങ്ങൾ ഏറ്റെടുത്തു തുടങ്ങി

ആത്മവിശ്വാസം വർദ്ധിച്ചു,

അക്കമിട്ടു പറയുവാനനവധി കാര്യങ്ങള്‍

 

ഏറ്റവും പ്രധാനം ശിവനെന്ന ഒന്നിലേക്ക് സ്വയമറിയാതെ അടുത്തു എന്നത് തന്നെ

മനു  കൈയിയിലിരുന്ന കൂവളപത്രത്തെ ആദരവോടെ നോക്കി

 

തിരു ശിവന്‍റെ തിരു മരം , കൂവളം

 

അവൻ മനസ്സിൽ പഞ്ചാക്ഷരി ജപിച്ചു കൊണ്ടിരുന്നു

ആ കൂവളം തൊട്ടു വണങ്ങി പോക്കറ്റിൽ തന്നെ വെച്ചു

കാക്കാപ്പളി ഡോക്ടറെ വരെ മഹാദേവൻ നേരിട്ട് കാണിച്ചു തന്നു

എല്ലാം അത്ഭുതങ്ങളോ , അതോ നിഗൂഢതകളോ

ആർക്കറിയാം ????

എല്ലാം ശിവമയം ,,,അതേ ഇതിനൊരു കാരണം പറയാനാകുകയുള്ളൂ

ആ ശിവമയം ആത്മാവിനെ വരെ അത്ഭുതമാകുന്ന ചങ്ങലയില്‍ ബന്ധിപ്പിച്ചു കളയും

കഥയിലെ കഥാപാത്രങ്ങൾ,,, ചിന്നുചേച്ചി  തന്നെ തനിക്കു കഥ പറഞ്ഞു തരുന്നു.

പോകും വഴി ഡോക്ടറെ കാണുന്നു

മറക്കാൻ സാധിക്കുന്നില്ല ഓരോ സംഭവങ്ങളും

ഷൂസ് പോളിഷ് ചെയ്യാത്തതിന് തല്ലു വാങ്ങിയ  അപ്പു എവിടെ നിൽക്കുന്നു,

ശിവശൈലത്തിന്റെ രക്ഷകനായ രുദ്രതേജനായ ആദിശങ്കര൯ എവിടെ നിൽക്കുന്നു.

അഗ്നിയെ ഒരുപാട് നാൾ മൂടിവെക്കാൻ സാധിക്കില്ല

കാരണം അഗ്നി എല്ലാ പ്രതിബന്ധങ്ങളെയും ഭസ്മമാക്കി പുറത്തേക്കു വരും

എന്നത് പോലെ അപ്പുവും ,  ആദിശങ്കരനിലെ അപ്പു എന്ന ഒരു നിഷ്കളങ്കവ്യക്തിത്വത്തിൽ മറഞ്ഞു കിടക്കുകയായിരുന്ന രുദ്രതേജൻ ,

ആ രുദ്രതേജൻ ഒരുപക്ഷെ അഞ്ചു വർഷവും ഒരു അഗ്നിയെന്ന പോലെ എരിഞ്ഞു കൊണ്ടിരുന്നു.ഒടുവിൽ മഹാദേവൻ നിശ്‌ചയിച്ച സമയം ആയപ്പോൾ മെല്ലെ പുറത്തേക്കു വെളിവായി തുടങ്ങി.

മനുവിന്‍റെ ചിന്തകൾ കാട് കയറി കൊണ്ടിരുന്നു

നിരങ്ങി നീങ്ങുന്ന കാറിനുള്ളിലിരുന്ന മനു മയക്കത്തിലേക്ക് ആണ്ടുപോയി

<<<<<<O>>>>>>

“സർ ,,,,,,,,,,,എളുന്തിടുങ്കോ ”

എന്ന വിളി കേട്ടാണ് മനു ഉണർന്നത്

അവൻ കണ്ണ് തിരുമ്മി ഡ്രൈവറെ നോക്കി

“ഹോട്ടൽ ആയിടിച്ച് ” അയാള്‍ അവനെ അറിയിച്ചു

മനു കണ്ണുകള്‍ തിരുമ്മി പുറത്തേക്ക് നോക്കി

“ഞാന്‍ ഉറങ്ങിപോയി “ എന്നു പറഞ്ഞു ഡോർ തുറന്നിറങ്ങി

ഡ്രൈവർനു കാശ് കൊടുത്തു

നേരെ നടന്നു ഹോട്ടലിലേക്ക് ചെന്നു

മയൂരി എന്ന കുട്ടി ആയിരുന്നു റിസപ്‌ഷനിസ്റ്റ്

മയൂരിയാണ് അന്ന് മനുവിന് അത്യാവശ്യം ആയി റെയിൽവേ സ്റ്റെഷനിൽ പോകണം എന്ന് പറഞ്ഞപ്പോൾ ബാലുവിനെ ഏർപ്പാടാക്കി കൊടുത്തത്.

റിസപ്‌ഷനിൽ തിരക്കുകൾ ഉണ്ടായിരുന്നില്ല

ഇടയ്ക്ക് ഒന്ന് രണ്ടു ഫോൺ കോളുകൾ വരുന്നുണ്ടായിരുന്നു എന്ന് മാത്രം

മനു അൽപനേരം റിസപ്‌ഷനു മുന്നിലുള്ള സെറ്റിയിൽ ഇരുന്നു

“മയൂരി ”

“സർ ”

“നാളെ ഞാൻ പോകാണ് ,,അപ്പൊ രാവിലെ ഒരു പത്തുമണിയോടെ വെക്കേറ്റ് ചെയ്യാം ,, എന്‍റെ അഡ്വാൻസ് എമൗണ്ട് സഫിഷ്യണ്ട് ആയിരിക്കുമല്ലോ ,,പോരാത്തത് പറഞ്ഞാൽ മതി ”

“ശരി സർ ”

“മയൂരി ” അവൻ വീണ്ടും വിളിച്ചു

“എന്താ സർ ”

“താങ്ക്സ്  ഫോർ ഇൻട്രൊഡ്യൂസിങ് ബാലുച്ചേട്ടൻ ” അവൻ ചിരിച്ചു കൊണ്ട് പറഞ്ഞു

അവളും ഒന്ന് പുഞ്ചിരിച്ചു

“ബാലുച്ചേട്ടനുമായി നല്ല കമ്പനി ആയല്ലേ ”

“പിന്നില്ലേ ,,,”

“അതോണ്ടല്ലേ ഞാനൊരു താങ്ക്സ് പറഞ്ഞേ ”

“ഇട്സ് മൈ പ്ലെഷർ സർ ,,,അല്ല ഇനി വരവുണ്ടോ ഇങ്ങോട്ട് ”

“ഉണ്ട് ,,ബാലുച്ചേട്ടൻ വരുമ്പോ എന്നെ വിളിക്കും ,, അപ്പൊ വരും ,,”

അവൾ ഒന്ന് ചിരിച്ചു

“മയൂരി ,,ഒരു കാര്യം ചോദിച്ചോട്ടെ “

മനുവിന്റെ ചോദ്യം കേട്ടു മയൂരി അവനെ ഉള്ളിലേറിവന്ന ജിജ്ഞാസയോടെ നോക്കി

“മറ്റൊന്നുമല്ല ,, ഈ ബാലുച്ചേട്ടന്‍റെ എന്തേലും ഒരു കോൺടാക്ട് കിട്ടാൻ വഴിയുണ്ടോ ,, അറ്റ്ലിസ്റ്റ് അഡ്ഡ്രസ് എങ്കിലും ?? ”

മനു അങ്ങേയറ്റം പ്രതീക്ഷയോടെ തിരക്കി

“സാർ ,,ഞാൻ അന്ന് പറഞ്ഞതു തന്നെയാ പറയാനുള്ളു ,,, ഒരു ഐഡിയയും ഇല്ല ,, മുൻപൊക്കെ ബാലുചേട്ടനെ ഫോണിൽ വിളിച്ചാല്‍ കിട്ടുമായിരുന്നു ,,ഇപ്പോ അതും ഇല്ല ,,  ആ നമ്പറേ എന്റെ കൈവശവും ഉള്ളൂ ”

” ,,, അങ്ങനെ ആണല്ലേ ,, അപ്പൊ ഒരു രക്ഷയും ഇല്ല ,,ഞാനും തിരക്കി പലയിടത്തും പക്ഷേ കിട്ടിയില്ല,, മൂപ്പരുടെ ആ നമ്പ൪ മാത്രമേ എന്റെ കൈയിലും ഉള്ളൂ ,,അതുള്ളതും ഇല്ലാത്തതുമൊക്കെയൊരു കണക്കാ മയൂരി “

അന്നേരം മയൂരിക്കു കുടിക്കാൻ ആയി ബോയ് ചായ കൊണ്ട് വന്നത്

അവനു വേണോ എന്ന് മയൂരി ചോദിച്ചു

“ഉണ്ടെങ്കിൽ എനിക്കും താ ,, നല്ല തണുപ്പുണ്ട് ,,തണുപ്പിനൊരു ആശ്വാസമാകുമല്ലോ  ” മനു പറഞ്ഞു

Updated: August 21, 2021 — 8:55 pm

267 Comments

  1. ഖൽബിന്റെ പോരാളി ?

    വന്നു വന്നു വന്നു…

    1. നേരത്തെ വന്നു ലേ??

  2. ❤️❤️❤️❤️❤️❤️

  3. നേരത്തെ വന്നു ല്ലേ………???

  4. നേരത്തെ എത്തിയോ.. ??

  5. വന്നു അമ്പോ❤️❤️❤️

  6. Poliyeee appo thudangam lle??

  7. ഈശോയെ വന്നു… ❤️❤️❤️

  8. സ്യൂസ്

    Omg ????.

  9. രാഹുൽ പിവി

    ❤️

  10. കാമുകൻ

    അയ്യോ എനിക്ക് first അടിക്കണം ?❣️❣️❣️

    1. ജോനാസ്

      ഞാൻ അടിച്ചു ബോധിച്ചു ??

      1. കാമുകൻ

        എല്ലാ ____ഉം ഒരു ദിവസം ഉണ്ടന്നല്ലേ….
        ഇന്ന് അന്റെ ദിവസമാണെന്ന് ഞാൻ അങ് വിചാരിച്ചു ???
        ❣️❣️❣️

  11. Aarada first like ittadh.. ?

  12. വിരഹ കാമുകൻ???

    എന്താ ഒരു സന്തോഷം ഒറ്റ അടിക്കു വായിച്ചു തീർക്കണമെന്ന് ഉണ്ട്ഒരു ഓട്ടത്തിനിടയ്ക്ക് ആയിപോയി ???

  13. ♨♨ അർജുനൻ പിള്ള ♨♨

    ????

  14. ആനന്ദ് സാജൻ

    ?

  15. ❤️❤️❤️

    1. എന്താ പറയാ ഒന്നും എല്ലാ ഫിഗ്ത് സീൻ ഇപ്പോ വരും എന്ന് പ്രതീക്ഷിച്ചു ഇരിക്കും ഒന്നും വന്നില്ല എന്നാലും മനസിൽ സങ്കടം ഉണ്ടാക്കി
      സാരമില്ല അടുത്ത പാർട്ടിനായി വെയ്റ്റിംഗ്
      നെക്സ്റ്റ് പാർട്ട്‌ ഇനി എന്നാ വായിക്കാൻ പറ്റുക

  16. ജോച്ചി

    3

  17. ജോനാസ്

    ഞാൻ ഫസ്റ്റ് ??

    1. Poyi first poyi
      Fourth

  18. വിരഹ കാമുകൻ???

    ❤❤❤

  19. ജോനാസ്

    ?

Comments are closed.