അപരാജിതന്‍ 20 [Harshan] 10038

മനുവിന്‍റെ മൊബൈലിൽ ഒരു മെസ്സേജ് വന്നു

അവൻ അത് നോക്കി

അനുപമയുടെതായിരുന്നു

“താങ്ക്സ് മനുവേട്ടാ ഫോർ തിരുചിവതിരുമരപത്രം “ എന്ന്

അവന്‍റെ ഉള്ളിൽ ആ കൂവളപത്രം പൂർണ്ണമായും ഒരു അനുരാഗത്തിനു തന്നെയാണ് വഴിയൊരുക്കിയതും.

അന്ന് ഒരു വെള്ളിയാഴ്‌ചയായിരുന്നു

മനുവിന്‍റെ വീട്ടിൽ

അവന്‍റെ പപ്പ ദേവദാസ് ഹാളിൽ ഇരിക്കുകയായിരുന്നു

ഒരു മൂന്നു പെഗ് ആളുടെ ഉള്ളിൽ ഉണ്ട്

എല്ലാവരും ഹാളിൽ ഉണ്ട്

“അപ്പൊ ,,,നമ്മൾ നാളെ പോകാണ് ” ദേവദാസ് പറഞ്ഞു

“എങ്ങോട്ടാ പപ്പാ ” മീനാക്ഷി ചോദിച്ചു

“ആഹാ ,,,മറന്നുപോയോ  ,, അന്ന് പറഞ്ഞതല്ലേ ഐ ബാങ്കിൽ പോകുന്ന കാര്യം ”

“ഓ ,,ഞാൻ മറന്നു പോയി പപ്പാ ”

“മനു ”

“എന്താ പപ്പാ ”

“ശോഭയും മക്കളും കൂടെ വരുന്നുണ്ടെന്നല്ലേ പറഞ്ഞേ ,,അപ്പൊ നീ രാവിലെ പോയി അവരെ കൂടെ വിളിച്ചു നേരെ ദർശന ഐ കെയർ ലേക്ക് വന്നാ മതി,,”

അവൻ തല കുലുക്കി

“‘അമ്മ ,,വരുന്നില്ലേ ” അദ്ദേഹം ചോദിച്ചു

“പിന്നെ ,,,എന്‍റെ കണ്ണ് നല്ലതാണെങ്കിൽ ഞാനും റെഡിയാണ് ”

“അപ്പൊ ,,മനു ,,ഇപ്പോ നീ ഹാപ്പി അല്ലെ? ”

“ആ ,,പപ്പ ”

അവൻ പപ്പയുടെ അടുത്ത് ചെന്നിരുന്നു

എന്നിട്ടു കൈയിൽ പിടിച്ചു

“ഒരുപാട് ഹാപ്പിയാ പപ്പാ ” അവൻ അദ്ദേഹത്തോട് പറഞ്ഞു

“വസു ,,,,,,,,,,”

‘എന്താ ദാസേട്ടാ ”

“നീ ഹാപ്പി അല്ലെ? ”

“പിന്നെ ,,ഞാൻ ഹാപ്പിയാ ”

“മീനു ”

“എന്താ പപ്പാ ”

“മോൾ ഹാപ്പി അല്ലെ ?,,”

“പിന്നില്ലേ ”

“അമ്മെ ,,,?”

“ദാസെ ,,എന്നോട് ചോദിക്കണ്ട ഞാൻ വല്ലാണ്ട് ഹാപ്പിയാ ?”

“ആ അത് കേട്ടാ മതി ,, ഞാനടക്കം ഉള്ള ഓരോ ഗൃഹനാഥ൯മാരും അതാണ് മനസ്സിൽ കൊണ്ട് നടക്കുന്നത് , കുടുംബം ഹാപ്പി ആണോ എന്ന് ,,, ആണെന്നറിഞ്ഞാ അത് തന്നെ മതി ഞങ്ങൾക്കൊക്കെ ഹാപ്പിയാകാൻ ”

“പപ്പയാണോ പറയുന്നേ അതോ ഉള്ളിലെ കള്ളോ ” മീനാക്ഷി ചോദിച്ചു

“ചിലപ്പോ ദേഷ്യപ്പെടും , വഴക്കു പറയും  ,തല്ലാൻ ഓങ്ങും ,,അതൊന്നും ഇഷ്ടക്കേട് കൊണ്ടല്ല ,, ഉള്ളിൽ സ്നേഹം ഒരുപാട് ഉള്ളതുകൊണ്ടാ ,,, ഒരു അച്ഛന്‍റെയും അമ്മയുടെയും ഒക്കെ സ്നേഹം എന്താണെന്നു മനസിലാക്കാൻ ഒന്നുകിൽ നിങ്ങൾ അച്ഛനോ അമ്മയോ ഒക്കെ ആകണം ,,ഇല്ലെങ്കിൽ അച്ഛനും അമ്മയും നിങ്ങൾക്കു നഷ്ടമാകണം ” അയാൾ പറഞ്ഞു നിർത്തി

അതുകേട്ടപ്പോ മനുവിനും മീനാക്ഷിക്കും നല്ലപോലെ സങ്കടം വന്നു

“മതി പപ്പാ,,,കേൾക്കുമ്പോ സങ്കടം വരുന്നു ,,,” മനു പറഞ്ഞു

“ദാസേട്ടാ ഒന്ന് നിർത്തിക്കെ ,, പിള്ളേരെ വെറുതെ സങ്കടപെടുത്താൻ ”

“ഞാൻ നിർത്തി ,,,വസൂ ,,,സത്യായിട്ടും നിർത്തി ,”

“പപ്പാ ഇന്ന് നല്ല ഫോമിൽ ആണല്ലോ ” മീനു ചോദിച്ചു

“ആ ,,,വല്ലാത്ത സന്തോഷം ആണ് ,,,എന്താന്നറിഞ്ഞൂടാ ”

“മനു ,,,”

“എന്താ പപ്പാ ”

“പപ്പയ്ക്ക് ഒരുപാട് സന്തോഷം ഉണ്ട് ,,ഇപ്പോ എല്ലാ കാര്യങ്ങളും നീ നോക്കി നടത്തുന്നതിൽ ,,,”

അവൻ തല കുലുക്കി

“എന്നാലും ,, മോൻ ഈ യാത്ര പോകുന്നത് എന്തിനാണെന്നു മാത്രം പപ്പയ്ക്ക് മനസിലാകുന്നില്ല ”

“പപ്പാ ,,,ഞാൻ പോകുന്നത് ചില അറിവിന് വേണ്ടിയാ ,, അതിപ്പോളും പാതിവഴിയിലാ ,,, ”

‘എന്നാലും ഞങ്ങൾക്കറിയണ്ടേ മോനെ ,,,,,,,,,,” ‘അമ്മ അവനോടു ചോദിച്ചു

“മമ്മ ,,പപ്പ ,,, ഞാൻ തീർച്ചയായും പറയാം ,, എന്താണ് ഞാൻ അറിഞ്ഞത് അറിയാൻ പോകുന്നത് എന്ന് ,, ”

“അപ്പോൾ ,,അത് തീർന്നില്ലേ മോനെ ” ‘അമ്മ ചോദിച്ചു

“ഇല്ല ,,,എപ്പോൾ എനിക്ക് വിളി വരുന്നോ അപ്പൊ പോണം ”

“ശരി ,,എന്‍റെ മോൻ മോശം വഴിക്കു പോകൂല്ല എന്ന് ഈ പപ്പയ്ക്ക് ഉറപ്പുണ്ട് ,,അപ്പൊ എപ്പോളാച്ചാ പൊക്കോ ,,പപ്പ സപ്പോർട് ”

“എന്ന മക്കള് പോയി കിടന്നോ ,,,നാളെ നമുക് പോണ്ടേ ”

അതുകേട്ടു ഇരുവരും ഗുഡ്നൈറ്റ് പറഞ്ഞു എല്ലാവർക്കും മുത്തം കൊടുത്തു അവരവരുടെ റൂമിലേക്കു നടന്നു

“വസൂ ,,,”

‘എന്താ ദാസേട്ടാ ”

“നമ്മടെ ചെറുക്കൻ ഇപ്പോ ഇത്തിരി ഭക്തിമാർഗ്ഗം കൂടുതൽ ആണ് ,, അവൻ വല്ല സ്വാമിയും ആകോ ?”

“ഏയ് ,,അതെന്തായാലും ഉണ്ടാവില്ല ,ദാസേട്ടാ ”

“,അതെന്താ ,,അതെന്താ ഇത്രയും ഉറപ്പ് ”

“അവൻ നിങ്ങടെ വിത്തല്ലേ ,,,അപ്പൊ എന്തായാലും സ്വാമി ആകില്ല ”

‘ഓ ,,,,അത് കേട്ടാ മതി ,,,സന്തോഷായി “

<<<<<<O>>>>>>

Updated: August 21, 2021 — 8:55 pm

267 Comments

  1. പാർട്ട്‌ 42 എന്നു വരും

  2. വിനോദ് കുമാർ ജി ❤

    ♥♥♥♥?

  3. Hai ഈ സൈറ്റ്യിൽ ആദ്യമായി ആണ് കഥ വായിക്കുന്നത്. എന്റെ ഒരു സുഹൃത്താണ് ഈ കഥ വായിക്കാൻ പറഞ്ഞത്. കുറെ തവണ പറഞ്ഞിട്ടുണ്ട് പക്ഷെ വായിക്കാൻ പറ്റിയില്ല. പിന്നെ ഞാൻ വായിച്ചു തുടങ്ങി ഓരോ പാർട്ടും തമ്മിൽ ആദ്യം ഒരു ബന്ധവും തോന്നിയില്ല ആകെ കൺഫ്യൂഷൻ ആയിരുന്നു പക്ഷെ പിന്നെ പിന്നെ സമയം കിട്ടുമ്പോഴൊക്കെയും വായിക്കും അങ്ങനെ പിന്നെ കഥ വായിക്കാൻ സമയം കണ്ടെത്തി തുടങ്ങി. സത്യം പറഞ്ഞാൽ ഈ കഥയിലെ ഓരോ കഥാപാത്രങ്ങളും നമ്മുടെ മുൻപിൽ നിന്നും കഥ പറയുന്ന ഒരു തോന്നൽ ആണ് tto. എന്താ പറയാ ഓരോ പാർട്ട്‌ വായിക്കുമ്പോഴും ഒപ്പം ഓരോ സോങ്‌സ് കേൾക്കുമ്പോൾ എന്താ പറയാ ഒരു പ്രതേയ അനുഭൂതി തന്നെ ആണ് tto.

  4. ഇ ബാലു തന്നെ ആണോ ആദിശങ്കരൻ

    1. അല്ല ഞാൻ അല്ല ആദി ശങ്കരൻ
      ഞാൻ ആരെന്ന് സീസൺ 2 വിൽ നിങ്ങൾ അറിയും

      എന്ന് സസ്നേഹം

      1. തൃലോക്

        ബാലു ചേട്ടാ

  5. ഹർഷാപി ചേട്ടാ…. ഈ പാർട്ട്‌ വായിച്ചു…. ഇനി അടുത്തത് വായിക്കട്ടെ…..???

  6. വളരെ നാളത്തെ കാത്തിരിപ്പിന് ശേഷം ഇന്നാണ് ഞാൻ കഥ കാണുന്നത് ഒറ്റ ഇരിപ്പിന് തന്നെ ഈ പാർട് വായിച്ചു ഇനി അടുത്തത് വായിക്കണം വായിച്ചിടത്തോളം സന്തോഷം ഒരിക്കലും അപരാജിതന് വിഷമിപ്പിക്കില്ല എന്നറിയാം കാരണം ഇത് ഒരു കഥ മാത്രം ആയിട്ടാല്ല കണ്ടിട്ടുള്ളത് ഞാനും ഇതിന്റെ ഒരു ഭാഗം ആണെന്ന് ചിന്തിച്ചിട്ടു കൊണ്ട് കൂടിയാണ്

    HELLBOY

  7. ലക്ഷ്മി എന്ന ലചു

    ഹായ് ഹർഷേട്ടാ ഞാൻ അപരാജിതൻ മുടങ്ങാതെ വായ്ക്കറുണ്ട്. കമൻ്റ് ചെയ്യാൻ മടി ആയിരുന്നു .ഇപ്പൊൾ ഈ സൈറ്റിൽ ആക്ടീവ് അല്ല . അപരാജിതനു വേണ്ടി മാത്രമാണ് ഇവിടെ ഇപ്പൊ വന്നതും തന്നെ. ഒരോ തവണയും ഇത് വായിക്കുമ്പോൾ ഈ കഥ ഒരു adiction ആയി മാറുകയാണ്.ഇതൊരു കഥയാണ് എന്ന് വിശ്വസിക്കാൻ കഴിയുന്നില്ല എന്തൊരു റിയലിസ്റ്റിക് ആയിട്ടാണ് ഓരോരു ഭാഗവും വിവരിക്കുന്നത്. മഹാശിവനെ കുറിച്ച് കൂടുതൽ അറിയാൻ കഴിഞ്ഞു. പിന്നെ ഒരു request aanu ചേട്ടായി
    ചിദംബരം കടലൂർ district ആണ് English Cuddalore എന്നത് Tamil ല് കടലൂർ എന്നാണ്
    ഇതൊരു information ആയി എടുക്കണം തെറ്റ് ധരിക്കരുത് . ഈ കഥ ഞങ്ങൾക്ക് തന്നതിന് ഒരുപാടു നന്ദി പറയുന്നു

    1. Nandi..
      Njanathu shariyakkam
      Cheruppathilo matto poyathaanu avide..
      Ippo ormmayumilla..
      Njanath clear aakkam
      Orupad nandi..

  8. ഞാൻ ഇപ്പഴാ സ്റ്റോറി കണ്ടത് ? . ഒറ്റ ഇരുപ്പിന് വായിച്ചു. പൊളിച്ചു ❤.പോയി അടുത്ത പാർട്ട് വായിക്കട്ടെ ?

  9. അബൂ ഇർഫാൻ 

    ശിവശൈലത്തുകാരെ കുറിച്ചു കേട്ടപ്പോൾ ആദ്യം ദേഷ്യമാണ് തോന്നിയത്. ഇങ്ങനെയുമുണ്ടോ ആളുകൾ, പരദേശികളെ അടുപ്പിക്കില്ല. അവർക്ക് ഭക്ഷണം ഉണ്ടാക്കികൊടുക്കില്ല. എന്നാലോ ഏതോ ഉണ്ണാക്കന്മാർ ഉണ്ടാക്കിയ കോപ്പിലെ നിയമങ്ങൾ ഒക്കെ വലിയ കാര്യമായി അനുസരിച്ച് അടിമകളായി ജീവിക്കുന്നു. എന്നിട്ട് തങ്ങളുടെ പുരോഗമനത്തിനും അതിജീവനത്തിനു വേണ്ടി ഒന്നും ചെയ്യാതെ ആരോ ഞങ്ങളെ വന്നു രക്ഷിക്കും  എന്നു കരുതി കാത്തിരിക്കുന്നു. പിന്നെ ചിന്തിച്ചപ്പോഴാണ് മനസ്സിലായത്. നമ്മളും വ്യത്യസ്തരൊന്നുമല്ലല്ലോ, ആരൊക്കെയോ ഉണ്ടാക്കുന്ന നിയമങ്ങൾ അനുസരിച്ചു അവർക്ക് വേണ്ടി അടികൂടി രാപകൽ അധ്വാനിച്ച് അതിൽ നിന്ന് അവർ പറയുന്ന പണം നികുതിയായി കൊടുത്ത്  അവസാനം ഒന്നുമല്ലാതെ മരിച്ചുപോവുന്നു. നോവൽ അടിപൊളിയായി പോകുന്നു. ആദ്യത്തെ കുറച്ചു ഭാഗങ്ങൾ കഴിഞ്ഞാൽ പിന്നെ നോവലിന്റെ റേഞ്ച് വേറെയാണ്.

  10. കാളിദാസൻ

    ഹർഷാപ്പി ഇപ്പോഴാണ് ഈ ഭാഗം വായിച്ചു കഴിഞ്ഞത്.
    മറ്റേ ഭാഗം കൂടി വായിച്ചിട്ട് അതിൽ അഭിപ്രായം അറിയിക്കാമെ… .

  11. Loved it
    Keep the good work

  12. ഇത്രയും നാൾ കാത്തിരുന്നിട്ടും കഥ വന്നപ്പോൾ നിരാശയാക്കി.aa flow angu poyi.bore akkunnundu ippol

    1. Okke ശരി ആക്കം ബ്രോ..

  13. ബ്രോ വെറുതെ കഥ നീട്ടി ചടപ്പിക്കല്ലേ ആ പഴയ കഥ വായിക്കുന്ന സുഖം പോയി

    1. ഹർഷാ… മനു – ബാലുവിൻ്റെ ഭാഗങ്ങൾ വല്ലാതെ ലാഗ് ആവുന്നു. കഥ പറയുന്നു അത് പരീക്ഷക്ക് റിവിഷൻ ചെയ്യുന്നതു പോലെ പോയിൻ്റ്സ് വീണ്ടും റിപ്പീറ്റ് ചെയ്യുന്നു വല്ലാതെ മട്പ്പാവുന്നു…. ആ ഭാഗങ്ങളിൽ അപ്പുവിന് (ഒരു സൂപ്പർ ഹീറോക്ക്) എന്ത് സംഭവിച്ചു എന്ന ആശങ്കയും ഉണരുന്നു… കഥയുടെ സുഖം നഷ്ടപ്പെടുന്നു… വായനക്കാരുടെ ശ്രദ്ധ പൂർണ്ണമായും അപ്പുവിലാണ് അവൻ്റെ മുന്നേറ്റങ്ങൾക്ക് ആയി കാത്തിരിക്കുന്നു…

      (എൻ്റെ ഒരു അഭിപ്രായം മാത്രം)

      1. ബ്രോ
        തത്കാലം ഇങ്ങനെ പോകട്ടെ
        ഈ ഒരു ഭാഗം ചിദംബരം കൂടെ ഉള്ളത് കൊണ്ടാണ് ഇങ്ങനെ കൂടുതൽ ഉൾപെടുത്തേണ്ടി വന്നത്
        ഇനി ഉണ്ടാകില്ല ഡയറക്ട് കഥ ആണ്
        മനു ബാലു കഥ ചിലപ്പോ ലാഗ് തോന്നിപ്പിച്ചേക്കാം
        അപ്പൂനേം പാറൂനേം മാത്രം എഴുതുക അല്ലല്ലോ ഉദ്ദേശം
        ബാലുവിലൂടെ അപ്പു
        ബാലു ആരാണ് എന്നതാണ് ഉയർത്തുന്ന ചോദ്യം ???

        1. ???…

          ഇങ്ങനെ തന്നെ പോയാൽ മതി ബ്രോ ?.

          ഇത്രയും നാൾ ഇങ്ങള് നല്ലൊരു കഥ അനുഭവം ആണ് തന്നത്.

          ഇനിയുള്ളതും നിരാശപ്പെടുത്താതെ അടിപൊളി ആകുമെന്ന് അറിയാം.

          Take your time ?.

          All the best 4 your story ?.

  14. ezhuthine snehikunnavan

    enthonnedey ith. kurach vaayichapo thanne maduthu ee parts . full laag, pinne aavashyam illatha aalkarude stry yum. nammal ivide vaayikan varunnath appuvinteyum paruvinteyum stry vaayikan vendi aanu, allathe oru oola manuvinteyum anuvinteyum alla. ithu vaayichal ningal parayum ivar ee stry yude aavashyam aanenn. kooduthal aalkarkum ivar ee stry yil venamennilla. pinne enthina ningal ithra kashtapett avarude stry ezhuthunnath. avare ozhivakiyek bro. njan ella pagum skip cheythu. ini 21 engane undenn nokkanam. nalla oru story ye kollalle bro. allenkil ivide thanne nirthiyek

    1. അപ്പു പാറു മാത്രമല്ല ബ്രോ ഇതില്‍
      അവരിലേക്ക് നയിക്കുന്ന ഘടകങ്ങള്‍ ആണ് അനുവും മനുവും
      സ്കിപ് ചെയ്യുന്നതിലല്ല പ്രശനം ,,
      സ്കിപ് ചെയ്യുമ്പോള്‍ അതില്‍ ചില പ്രധാന സംഭവങ്ങള്‍ ഒഴിവായി പോകും
      ചിദംബരത്തില്‍ അവര്‍ ഇരുവരും കാണുന്ന –രഹസ്യം അതെല്ലാം
      ഇതൊക്കെ ,,

      നന്ദി ബ്രോ
      നല്ല രീതിയില്‍ അഭിപ്രായം പങ്ക് വെച്ചതിന്

    2. താനാണോ എഴുത്തിനെ സ്നേഹിക്കുന്നവൻ ഹി ഹി ഹി….

  15. 20 വായിച്ച് തീർന്നു രണ്ടാം ദിവസം റിവ്യൂ ഒക്കെ നോക്കാമെന്ന് കരുതി കയറിയപ്പോഴാണ് 21 ഹായ് കണ്ണ് ബൾബായി ആയി …. പ്രതീക്ഷിക്കാതെ ആ ഭാഗം വായിക്കാൻ കിട്ടുന്നതിൻ്റെ സുഖവും കിട്ടി

    1. Randum ഒരു ദിവസം തന്നെ ആണല്ലോ ഇട്ടത്..
      അപോ വായിച്ചില്ലയിരുന്നോ

      1. ശ്രദ്ധിച്ചില്ല

  16. Ishtapettu orupade
    Ohm Nama Shivaya

  17. Devil With a Heart

    ഇഷ്ടപ്പെട്ടു*

  18. Devil With a Heart

    വിലയിരുത്താൻ ഞാൻ ആരുമല്ല എന്ന ഉറപ്പുള്ളത് കൊണ്ട് ഒന്ന് മാത്രം പറയാം ഒരുപാട് ഇഷ്ടപ്പെടും ഈ ഭാഗവും അടുത്ത ഭാഗം കൂടെ വായിച്ചിട്ട് വരാമേ..ധൃതി ഒന്നും കാണിക്കുന്നില്ല സമയം എടുത്ത് പതിയെ വായിക്കുന്നുള്ളൂ?♥️

Comments are closed.