പിറ്റേന്ന്
മനു ഓഫീസിൽ പോയി അവിടത്തെ കാര്യങ്ങൾ ഒക്കെ ശ്രദ്ധിച്ചു തുടങ്ങി.
ഉച്ച കഴിഞ്ഞവൻ ടൗണിലുള്ള അവരുടെ പെട്രോൾ പമ്പിലേക്കു പോയി
അവിടത്തെ കാര്യങ്ങൾ ഒക്കെ ചെയ്തു കാറും കൊണ്ട് തിരികെ വരുന്ന വഴി
സെയിന്റ് സ്റ്റീഫൻ കോളേജ് കണ്ടു
അവിടെയാണ് അനുപമ പഠിക്കുന്നത്
അവൻ കോളേജിന് പുറത്തു അല്പം നീങ്ങിയുള്ള റെയിൽവേ പാലത്തിനു അടുത്തായി കാർ പാർക്ക് ചെയ്തു.
ബസ് സ്റ്റോപ്പ് അവിടെ നിന്നും അല്പം മുന്നോട്ടു മാറിയാണ്
കോളേജ് വിട്ടുകഴിഞ്ഞപ്പോൾ മനു അനുപമയെ വിളിച്ചു
അവളുടെ മൊബൈൽ സൈലന്റ്ലാകുമെന്നു അവൻ കരുതി , കാരണ൦ ഫോൺ എടുക്കുന്നുണ്ടായിരുന്നില്ല
ഒന്നുരണ്ടു വട്ടം വിളിച്ചപ്പോൾ അവൾ ഫോൺ എടുത്തു
“മനുവേട്ടാ ”
അവളുടെ വിളികേട്ടപ്പോൾ തന്നെ അവന്റെ ഉള്ളം കുളിർത്തു
“അനു ,,ഞാൻ ആ പാലത്തിനു അടുത്തുണ്ട് , കാറും ഉണ്ട് ,,ഞാൻ അനുവിനെ വെയിറ്റ് ചെയ്യുകയാ ”
“മനുവേട്ട,,ഞാൻ വന്നു കൊണ്ടിരിക്ക്യാ ”
“ശരി ,,ഞാൻ വെയ്റ്റ് ചെയ്യാം ”
എന്ന് പറഞ്ഞു അവൻ ഫോൺ വെച്ചു
അഞ്ചുമിനിറ്റ് കഴിഞ്ഞപ്പോളേക്കും അനുപമ കൂട്ടുകാരികളോടൊപ്പം അവിടെയെത്തി
അവൾ അവരോടു പറഞ്ഞു കാറിൽ കയറി
“മനുവേട്ടാ ,,,എന്തൊക്കെ ഉണ്ട്? ”
“ഉള്ളതൊക്കെ പറയാം ,,ഞാൻ വണ്ടി എടുക്കട്ടേ ,,, ഇല്ലേ എപ്പോളാ കിറുക്കൻമാർ വരിക എന്ന് പറയാൻ പറ്റില്ല”
“കിറുക്കന്മാരോ ?”
“സോറി ,,അത് പൊലീസുകാരെ പറയുന്നതാ ”
“ഓ അങ്ങനെ ,,അവൾ ചിരിച്ചു
മനു വണ്ടിയെടുത്തു
“ഇന്നലെ വന്നല്ലേ ,,മനുവേട്ടാ ”
“ആ ,,, ഞാൻ ഇന്നലെ വിളിച്ചിരുന്നല്ലോ ,, അനുവിന്റെ ഫോൺ സ്വിച്ഡ് ഓഫ് ആയിരുന്നല്ലോ ”
“ആ ,,മൊബൈലിനു ചാർജിങ് ഇഷ്യു ഉണ്ട് ,,അതാ ”
“ഓ ,,,ഇപ്പോ ശരി ആയോ ”
“ആ കുഴപ്പമില്ല മനുവേട്ടാ ,,,”
അവർ കുറച്ചു ദൂരം മുന്നൊട്ടു പോയി ഒരു റെസ്റ്റോർന്റിൽ വണ്ടിയൊതുക്കി
“നമുക് ,,ലൈറ്റ് ആയി എന്തേലും കഴിച്ചു പോയാൽ പോരെ അനു ”
“അയ്യോ ,,വൈകില്ലെ മനുവേട്ടാ ”
“ഓ..പതിനഞ്ചു മിനിറ്റിന്റെ കാര്യമല്ലേ ഉള്ളു ,,ഇങ്ങു വാ അനു ”
അവൻ അനുപമയെയും വിളിച്ചു കൊണ്ട് റെസ്റ്റോറന്റ് ലേക്ക് കയറി
അവിടെ രണ്ടു ബട്ടർ സ്കോച് ഷേക്ക് പറഞ്ഞു
ഷേക്കിനായി കാത്തിരുന്ന സമയം അവ൯ തലേന്ന് നടന്നതൊക്കെ അനുപയോട് പറഞ്ഞു
എല്ലാം കേട്ട് അവളാകെ അതിശയിച്ചിരിക്കുകയായിരുന്നു
“സത്യാണോ മനുവേട്ടാ ഇതൊക്കെ ” ആശ്ചര്യത്തോടെ അവൾ ചോദിച്ചു
“ഞാൻ കള്ളം പറയുമോ അനു ”
“ശോ ..എന്നാലും ഇതെന്തൊക്കയാ ഈ കേൾക്കണേ ,,,, അപ്പൊ അപ്പുവേട്ടൻ എവിടെയോ ഉണ്ട് ,,അതും ബാലുച്ചേട്ടന്റെ ഒപ്പം ,,, അല്ലെ ,,,മനുവേട്ടാ ”
“അതെ അനു ,,,,”
“അപ്പോ…പാറു ചേച്ചി എവിടെയാ ,,, അപ്പുവേട്ടന്റെ ഒപ്പം ഇല്ലാന്ന് മനസ് പറയുന്നു ”
“അതെനിക്കും തോന്നുന്നുണ്ട് അനു ,,,പക്ഷെ ഇവരുടെ ഇടയിൽ എന്താണ് നടന്നത് എന്ന് മാത്രം മനസിലാകുന്നില്ല ”
“അല്ല ഇനിയിപ്പോ വൈഗയും അപ്പുവേട്ടനും കല്യാണം കഴിഞ്ഞു കാണണം ,,അതുപോലെ പാറുവേച്ചിയും ആ ശിവയും കല്യാണം കഴിച്ചിട്ടുണ്ടാകണം ,,” അല്പം സങ്കടത്തോടെ അവൾ പറഞ്ഞു
“അങ്ങനെ സ൦ഭവിക്കോ ,,, അനു ,,,ഇല്ല അങ്ങനെ തോന്നുന്നില്ല ,,ശിവശൈലത്തു എന്ത് നടന്നു എന്നത് ഇനിയല്ലേ അറിയാൻ പോകുന്നത് ,,അതിനായി ബാലുച്ചേട്ടനെ കാത്തിരിക്കുകയാണ് ..”
“ഈ ബാലുച്ചേട്ട൯ ഒന്ന് വേഗം വന്നിരുന്നെങ്കിൽ ,,,സത്യം പറഞ്ഞാ എനിക്ക് ആകെ വട്ടു പിടിക്ക്യാ മനുവേട്ടാ …അതുപോട്ടെ ,,ആ കൂവളത്തില കൊണ്ട് വന്നിട്ടുണ്ടോ ”
“ആ ,,,ഉണ്ട് ,,,” അവൻ ഷർട്ടിന്റെ പോക്കറ്റിൽ നിന്നും കവറിൽ സൂക്ഷിച്ച കൂവളത്തില കാണിച്ചു
അവൾ അത് കൈയിൽ വാങ്ങി
ഇരുകണ്ണുകളിലും ഒന്ന് തൊട്ടു തൊഴുതു
“ഇതെനിക്ക് തരുമോ മനുവേട്ടാ ?”അവൾ ചോദിച്ചു
“എന്തിനാ ,,അനു ”
“എന്റെ മുറിയിൽ ,,മഹാദേവന്റെ ഫോട്ടോയുടെ അരികിൽ വെക്കാനാ ,,,എനിക്കെന്നും തൊട്ടു തൊഴാല്ലോ ”
“അവനല്പം നേരം ആലോചിച്ചു
“മനുവേട്ടന് ബുദ്ധിമുട്ടുണ്ടെങ്കിൽ വേണ്ടാട്ടോ ”
“അയ്യോ ,,,ഇല്ല ,,,,അനു ,,പക്ഷെ വേറെ ആർക്കും കൊടുക്കരുത് ,,”
“അയ്യോ ,,ഞാനാർക്കു൦ കൊടുക്കില്ല ,,,ഞാൻ സൂക്ഷിച്ചു വെക്കും ”
‘എന്നാ ,,അനു എടുത്തോ ”
അത് കേട്ടപ്പോൾ അനുപമയ്ക്ക് വല്ലാത്ത സന്തോഷം നിറഞ്ഞു
അപ്പോളേക്കും ഷേക് വന്നു
അവൾ കൂവളപത്രം ബാഗിൽ അവൾ സൂക്ഷിച്ചിരുന്ന ശിവസഹസ്രനാമം പുസ്തകത്തിനിടയിൽ എടുത്തു വെച്ചു.
അവർ ഷേക്ക് കുടിക്കാൻ തുടങ്ങി
മനു അനുപമയെ തന്നെ നോക്കി ഇരികുകയായിരുന്നു
“മനുവേട്ടൻ കുടിക്കുന്നില്ലേ ”
“ഓ സോറി ,,,’
അവൻ കുടിക്കാനാരംഭിച്ചു
അവൻ ഇടയ്ക്കിടെ അനുപമയെ നോക്കികൊണ്ടിരുന്നു
മനസിന് ഒരുപാട് സന്തോഷം ലഭിക്കുന്നു അവളെ നോക്കിയിരിക്കുമ്പോൾ
അവൾ ഒന്ന് ഒളികണ്ണിട്ടു മനുവിനെ നോക്കി
അപ്പോൾ അവൻ കണ്ണുവെട്ടിച്ചു ഷേക്ക് കുടിച്ചു കൊണ്ടിരുന്നു
പാർട്ട് 42 എന്നു വരും
♥♥♥♥?
Hai ഈ സൈറ്റ്യിൽ ആദ്യമായി ആണ് കഥ വായിക്കുന്നത്. എന്റെ ഒരു സുഹൃത്താണ് ഈ കഥ വായിക്കാൻ പറഞ്ഞത്. കുറെ തവണ പറഞ്ഞിട്ടുണ്ട് പക്ഷെ വായിക്കാൻ പറ്റിയില്ല. പിന്നെ ഞാൻ വായിച്ചു തുടങ്ങി ഓരോ പാർട്ടും തമ്മിൽ ആദ്യം ഒരു ബന്ധവും തോന്നിയില്ല ആകെ കൺഫ്യൂഷൻ ആയിരുന്നു പക്ഷെ പിന്നെ പിന്നെ സമയം കിട്ടുമ്പോഴൊക്കെയും വായിക്കും അങ്ങനെ പിന്നെ കഥ വായിക്കാൻ സമയം കണ്ടെത്തി തുടങ്ങി. സത്യം പറഞ്ഞാൽ ഈ കഥയിലെ ഓരോ കഥാപാത്രങ്ങളും നമ്മുടെ മുൻപിൽ നിന്നും കഥ പറയുന്ന ഒരു തോന്നൽ ആണ് tto. എന്താ പറയാ ഓരോ പാർട്ട് വായിക്കുമ്പോഴും ഒപ്പം ഓരോ സോങ്സ് കേൾക്കുമ്പോൾ എന്താ പറയാ ഒരു പ്രതേയ അനുഭൂതി തന്നെ ആണ് tto.
ഇ ബാലു തന്നെ ആണോ ആദിശങ്കരൻ
അല്ല ഞാൻ അല്ല ആദി ശങ്കരൻ
ഞാൻ ആരെന്ന് സീസൺ 2 വിൽ നിങ്ങൾ അറിയും
എന്ന് സസ്നേഹം
ബാലു ചേട്ടാ
ഹർഷാപി ചേട്ടാ…. ഈ പാർട്ട് വായിച്ചു…. ഇനി അടുത്തത് വായിക്കട്ടെ…..???
വളരെ നാളത്തെ കാത്തിരിപ്പിന് ശേഷം ഇന്നാണ് ഞാൻ കഥ കാണുന്നത് ഒറ്റ ഇരിപ്പിന് തന്നെ ഈ പാർട് വായിച്ചു ഇനി അടുത്തത് വായിക്കണം വായിച്ചിടത്തോളം സന്തോഷം ഒരിക്കലും അപരാജിതന്‍ വിഷമിപ്പിക്കില്ല എന്നറിയാം കാരണം ഇത് ഒരു കഥ മാത്രം ആയിട്ടാല്ല കണ്ടിട്ടുള്ളത് ഞാനും ഇതിന്റെ ഒരു ഭാഗം ആണെന്ന് ചിന്തിച്ചിട്ടു കൊണ്ട് കൂടിയാണ്
HELLBOY
ഹായ് ഹർഷേട്ടാ ഞാൻ അപരാജിതൻ മുടങ്ങാതെ വായ്ക്കറുണ്ട്. കമൻ്റ് ചെയ്യാൻ മടി ആയിരുന്നു .ഇപ്പൊൾ ഈ സൈറ്റിൽ ആക്ടീവ് അല്ല . അപരാജിതനു വേണ്ടി മാത്രമാണ് ഇവിടെ ഇപ്പൊ വന്നതും തന്നെ. ഒരോ തവണയും ഇത് വായിക്കുമ്പോൾ ഈ കഥ ഒരു adiction ആയി മാറുകയാണ്.ഇതൊരു കഥയാണ് എന്ന് വിശ്വസിക്കാൻ കഴിയുന്നില്ല എന്തൊരു റിയലിസ്റ്റിക് ആയിട്ടാണ് ഓരോരു ഭാഗവും വിവരിക്കുന്നത്. മഹാശിവനെ കുറിച്ച് കൂടുതൽ അറിയാൻ കഴിഞ്ഞു. പിന്നെ ഒരു request aanu ചേട്ടായി
ചിദംബരം കടലൂർ district ആണ് English Cuddalore എന്നത് Tamil ല്‍ കടലൂർ എന്നാണ്
ഇതൊരു information ആയി എടുക്കണം തെറ്റ് ധരിക്കരുത് . ഈ കഥ ഞങ്ങൾക്ക് തന്നതിന് ഒരുപാടു നന്ദി പറയുന്നു
Nandi..
Njanathu shariyakkam
Cheruppathilo matto poyathaanu avide..
Ippo ormmayumilla..
Njanath clear aakkam
Orupad nandi..
ഞാൻ ഇപ്പഴാ സ്റ്റോറി കണ്ടത് ? . ഒറ്റ ഇരുപ്പിന് വായിച്ചു. പൊളിച്ചു ❤.പോയി അടുത്ത പാർട്ട് വായിക്കട്ടെ ?
ശിവശൈലത്തുകാരെ കുറിച്ചു കേട്ടപ്പോൾ ആദ്യം ദേഷ്യമാണ് തോന്നിയത്. ഇങ്ങനെയുമുണ്ടോ ആളുകൾ, പരദേശികളെ അടുപ്പിക്കില്ല. അവർക്ക് ഭക്ഷണം ഉണ്ടാക്കികൊടുക്കില്ല. എന്നാലോ ഏതോ ഉണ്ണാക്കന്മാർ ഉണ്ടാക്കിയ കോപ്പിലെ നിയമങ്ങൾ ഒക്കെ വലിയ കാര്യമായി അനുസരിച്ച് അടിമകളായി ജീവിക്കുന്നു. എന്നിട്ട് തങ്ങളുടെ പുരോഗമനത്തിനും അതിജീവനത്തിനു വേണ്ടി ഒന്നും ചെയ്യാതെ ആരോ ഞങ്ങളെ വന്നു രക്ഷിക്കും എന്നു കരുതി കാത്തിരിക്കുന്നു. പിന്നെ ചിന്തിച്ചപ്പോഴാണ് മനസ്സിലായത്. നമ്മളും വ്യത്യസ്തരൊന്നുമല്ലല്ലോ, ആരൊക്കെയോ ഉണ്ടാക്കുന്ന നിയമങ്ങൾ അനുസരിച്ചു അവർക്ക് വേണ്ടി അടികൂടി രാപകൽ അധ്വാനിച്ച് അതിൽ നിന്ന് അവർ പറയുന്ന പണം നികുതിയായി കൊടുത്ത് അവസാനം ഒന്നുമല്ലാതെ മരിച്ചുപോവുന്നു. നോവൽ അടിപൊളിയായി പോകുന്നു. ആദ്യത്തെ കുറച്ചു ഭാഗങ്ങൾ കഴിഞ്ഞാൽ പിന്നെ നോവലിന്റെ റേഞ്ച് വേറെയാണ്.
ഹർഷാപ്പി ഇപ്പോഴാണ് ഈ ഭാഗം വായിച്ചു കഴിഞ്ഞത്.
മറ്റേ ഭാഗം കൂടി വായിച്ചിട്ട് അതിൽ അഭിപ്രായം അറിയിക്കാമെ… .
Loved it
Keep the good work
ഇത്രയും നാൾ കാത്തിരുന്നിട്ടും കഥ വന്നപ്പോൾ നിരാശയാക്കി.aa flow angu poyi.bore akkunnundu ippol
Okke ശരി ആക്കം ബ്രോ..
ബ്രോ വെറുതെ കഥ നീട്ടി ചടപ്പിക്കല്ലേ ആ പഴയ കഥ വായിക്കുന്ന സുഖം പോയി
ഹർഷാ… മനു – ബാലുവിൻ്റെ ഭാഗങ്ങൾ വല്ലാതെ ലാഗ് ആവുന്നു. കഥ പറയുന്നു അത് പരീക്ഷക്ക് റിവിഷൻ ചെയ്യുന്നതു പോലെ പോയിൻ്റ്സ് വീണ്ടും റിപ്പീറ്റ് ചെയ്യുന്നു വല്ലാതെ മട്പ്പാവുന്നു…. ആ ഭാഗങ്ങളിൽ അപ്പുവിന് (ഒരു സൂപ്പർ ഹീറോക്ക്) എന്ത് സംഭവിച്ചു എന്ന ആശങ്കയും ഉണരുന്നു… കഥയുടെ സുഖം നഷ്ടപ്പെടുന്നു… വായനക്കാരുടെ ശ്രദ്ധ പൂർണ്ണമായും അപ്പുവിലാണ് അവൻ്റെ മുന്നേറ്റങ്ങൾക്ക് ആയി കാത്തിരിക്കുന്നു…
(എൻ്റെ ഒരു അഭിപ്രായം മാത്രം)
ബ്രോ
തത്കാലം ഇങ്ങനെ പോകട്ടെ
ഈ ഒരു ഭാഗം ചിദംബരം കൂടെ ഉള്ളത് കൊണ്ടാണ് ഇങ്ങനെ കൂടുതൽ ഉൾപെടുത്തേണ്ടി വന്നത്
ഇനി ഉണ്ടാകില്ല ഡയറക്ട് കഥ ആണ്
മനു ബാലു കഥ ചിലപ്പോ ലാഗ് തോന്നിപ്പിച്ചേക്കാം
അപ്പൂനേം പാറൂനേം മാത്രം എഴുതുക അല്ലല്ലോ ഉദ്ദേശം
ബാലുവിലൂടെ അപ്പു
ബാലു ആരാണ് എന്നതാണ് ഉയർത്തുന്ന ചോദ്യം ???
???…
ഇങ്ങനെ തന്നെ പോയാൽ മതി ബ്രോ ?.
ഇത്രയും നാൾ ഇങ്ങള് നല്ലൊരു കഥ അനുഭവം ആണ് തന്നത്.
ഇനിയുള്ളതും നിരാശപ്പെടുത്താതെ അടിപൊളി ആകുമെന്ന് അറിയാം.
Take your time ?.
All the best 4 your story ?.
super bro
enthonnedey ith. kurach vaayichapo thanne maduthu ee parts . full laag, pinne aavashyam illatha aalkarude stry yum. nammal ivide vaayikan varunnath appuvinteyum paruvinteyum stry vaayikan vendi aanu, allathe oru oola manuvinteyum anuvinteyum alla. ithu vaayichal ningal parayum ivar ee stry yude aavashyam aanenn. kooduthal aalkarkum ivar ee stry yil venamennilla. pinne enthina ningal ithra kashtapett avarude stry ezhuthunnath. avare ozhivakiyek bro. njan ella pagum skip cheythu. ini 21 engane undenn nokkanam. nalla oru story ye kollalle bro. allenkil ivide thanne nirthiyek
അപ്പു പാറു മാത്രമല്ല ബ്രോ ഇതില്‍
അവരിലേക്ക് നയിക്കുന്ന ഘടകങ്ങള്‍ ആണ് അനുവും മനുവും
സ്കിപ് ചെയ്യുന്നതിലല്ല പ്രശനം ,,
സ്കിപ് ചെയ്യുമ്പോള്‍ അതില്‍ ചില പ്രധാന സംഭവങ്ങള്‍ ഒഴിവായി പോകും
ചിദംബരത്തില്‍ അവര്‍ ഇരുവരും കാണുന്ന –രഹസ്യം അതെല്ലാം
ഇതൊക്കെ ,,
നന്ദി ബ്രോ
നല്ല രീതിയില്‍ അഭിപ്രായം പങ്ക് വെച്ചതിന്
താനാണോ എഴുത്തിനെ സ്നേഹിക്കുന്നവൻ ഹി ഹി ഹി….
20 വായിച്ച് തീർന്നു രണ്ടാം ദിവസം റിവ്യൂ ഒക്കെ നോക്കാമെന്ന് കരുതി കയറിയപ്പോഴാണ് 21 ഹായ് കണ്ണ് ബൾബായി ആയി …. പ്രതീക്ഷിക്കാതെ ആ ഭാഗം വായിക്കാൻ കിട്ടുന്നതിൻ്റെ സുഖവും കിട്ടി
Randum ഒരു ദിവസം തന്നെ ആണല്ലോ ഇട്ടത്..
അപോ വായിച്ചില്ലയിരുന്നോ
ശ്രദ്ധിച്ചില്ല
????
Ishtapettu orupade
Ohm Nama Shivaya
ഇഷ്ടപ്പെട്ടു*
വിലയിരുത്താൻ ഞാൻ ആരുമല്ല എന്ന ഉറപ്പുള്ളത് കൊണ്ട് ഒന്ന് മാത്രം പറയാം ഒരുപാട് ഇഷ്ടപ്പെടും ഈ ഭാഗവും അടുത്ത ഭാഗം കൂടെ വായിച്ചിട്ട് വരാമേ..ധൃതി ഒന്നും കാണിക്കുന്നില്ല സമയം എടുത്ത് പതിയെ വായിക്കുന്നുള്ളൂ?♥️