അപരാജിതന്‍ 20 [Harshan] 10041

അവൻ ചായ കുടിച്ചു

ഉമാദത്തനും ശൈലജയും അവിടെ നിന്നും ഇറങ്ങി

ശൈലജ ഇടക്കെന്തോ അവനെ തിരിഞ്ഞു നോക്കി

അവൻ വാതിൽ പടിയിൽ ചാരി നിന്ന് കോപ്പയിൽ ചായ കുടിക്കുകയായിരുന്നു

അവനവളെ നോക്കി പുഞ്ചിരിച്ചു ശൈലജയും

ചായയൊക്കെ കുടിച്ചു കഴിഞ്ഞു

അവൻ ബ്രെഷും പേസ്റ്റും ഒക്കെ എടുത്തു

പെട്ടെന്നാണ് വയറിനകത്തൊരു ഓളം

പ്രകൃതിയുടെ വിളി തുടങ്ങി

അവൻ വേഗം വീടിന്‍റെ പുറത്തെക്കു  ഇറങ്ങി ടോയ്‌ലറ്റ് തപ്പാൻ തുടങ്ങി

ഒരിടത്തും ആ ഒരു സാധനം ഇല്ല

ഇന്നലെ കഴിച്ച കൂവളം നാരു കൂടുതൽ ഉള്ളതിനാൽ പണി പറ്റിച്ചതാണ്

എന്ത് ചെയ്യണമെന്ന് ഒരു നിവൃത്തിയും ഇല്ല

അന്നേരമാണ് ശങ്കരനും ശംഭുവും കൂടെ അങ്ങോട്ടേക്ക് വന്നത്

“അപ്പുവേട്ട,,സുപ്രഭാതം ”

പക്ഷെ അവന്‍റെ മുഖത്ത് ഒരു വല്ലായ്മ പ്രകടമായിരുന്നു

“എന്താ അപ്പുവേട്ടാ ,,,,,,,,,,” ശംഭു ചോദിച്ചു

“പിള്ളേരെ ടോയ്‌ലെറ്റ് എവിടെ ,,ബാത്രൂം ലാട്രിൻ , ശൗചാലയം , വയറു പണി തരുവാ ”

“അതൊന്നും ഇവിടെയില്ല അപ്പുവേട്ടാ ,,,,,,,,”

“പിന്നെ ,,,,,,,,,,,,,,?’

“വാ ,,,,,,,,വഴിയുണ്ടാക്കാം ,,,,,”

 

“എന്തേലും ഒരു വഴി ഉണ്ടാക്കെടാ ,,,”

അവർ ചിരി തുടങ്ങി

 

“എടാ ,,,എനിക്ക് ചിരിക്കാൻ നേരമില്ല ,, എന്‍റെ അവസ്ഥ മാരകം ആണ് ,, വെരി ഹെവി  ”

“അയ്യോ ,,എന്നാ വാ ”

എന്ന് പറഞ്ഞു ശംഭുവും ശങ്കരനും കൂടെ നടന്നു

അവർ തലേന്ന് സ്ത്രീകൾ ഒക്കെപോയ കാട് പിടിച്ച പ്രദേശത്തേക്കാണ് പോയത്

കുറച്ചു നടന്നു , ഒടുവിൽ വലിയ പൊന്തകൾ ഒക്കെ ഒരു സ്ഥലത്തെത്തി

“അപ്പുവേട്ടാ ,,,,,,,,,നമുക് ഇവിടെയൊക്കെയായി ഇരിക്കാം ”

“അയ്യേ ,,ഇവിടെയോ ,,,,,,,,,’

“ആ ,,,അപ്പുവേട്ടൻ കുറച്ചു അപ്പുറം മാറിഇരുന്നോ ”

“അയ്യേ ,,,,,,,,,ഇന്നാളു ഞാൻ കാട്ടിൽ ആയിരുന്നപ്പോ ഇത് ചെയ്തിട്ടുണ്ട് എന്ന് വെച്ച് ഇതൊരു ഗ്രാമം അല്ലെ ,, ഇവിടെ സ്ത്രീകൾ ഒക്കെ വരില്ലേ ,,,”

“അപ്പുവേട്ടാ ,,,,,,,,,,ഇപ്പോ ആരും വരില്ല ,, ഞങ്ങൾ ഇവിടെ കൂട്ടിനുണ്ട് ”

ആദി ആകെ വ്യാകുലനായി

“ആ ,,,കാടെങ്കി കാട് ,,,,,,,,അത്യാവശ്യം ആയിപോയില്ലേ ,,,,,”

ആദി അപ്പുറത്തെ പൊന്തകാട്ടിലേക്ക് പോയി

നല്ലൊരു ഇടം നോക്കി

അപ്പുറത്തു ശംഭുവും ശങ്കരനും ഉണ്ട്

എല്ലാവരും പൊന്തകാട്ടിൽ മറഞ്ഞു

“എടാ ശങ്കരാ ശംഭു ”

“എന്താ അപ്പുവേട്ടാ ,,,,?” അവർ വിളികേട്ടു

‘ഇവിടെ വല്ല പാമ്പെങ്ങാനും ഉണ്ടാകോ ,,?’

“നോക്കിയൊക്കെ ഇരുന്നാൽ മതി ”

അല്പം കഴിഞ്ഞു

“:അപ്പുവേട്ടാ ,,,,,,,,,,” അവർ വിളിച്ചു

“ആ ഇവിടെ ഉണ്ടെടാ ”

“എങ്ങനെ ഉണ്ട് ,,,,,,,,,,’

“എങ്ങനെ ഉണ്ടെന്നു ചോദിച്ചാ ,,,സംഭവം പ്രകൃതിരമണീയമായ സ്ഥലത്തു പ്രകൃതിയുടെ മനോഹാരിത ഒക്കെ ആസ്വദിച്ചു കൊണ്ട്  വെളിക്കിരിക്കുമ്പോ കിട്ടുന്ന എല്ലാ ആനന്ദവും എനിക്കും ആവോളം കിട്ടുന്നുണ്ട് പിള്ളേരെ ,,,,,,,,,,,,,’

അവരതു കേട്ട് ചിരി തുടങ്ങി

“അപ്പോ നിങ്ങടെ ഗ്രാമത്തിൽ ബാത്രൂം ഒന്നുമില്ലേ ”

“ഇല്ല അപ്പുവേട്ടാ ,,,,,,,,,”

“നിങ്ങളിത് ഏതു നൂറ്റാണ്ടിലാണ് ജീവിക്കുന്നെ?? ‘

“ഇവിടെ  ഇങ്ങനെയൊക്കെയാണ് അപ്പുവേട്ടാ ”

“അപ്പൊ ,,ഇവിടത്തെ സ്ത്രീകളും ,,,???”

“എല്ലാരും  ഇങ്ങനെയാണ് ,,,,,,,,,,സ്ത്രീകൾ പുലർച്ചയും പിന്നെ സന്ധ്യ കഴിഞ്ഞും അപ്പുറത്തുളള ഭാഗത്തു പോകും ”

“അയ്യോ ,,അപ്പൊ ഇടയ്ക്കു വല്ല പ്രശ്നവും വന്നാലോ ,, മനുഷ്യനല്ലേ ,, ഇതൊക്കെ പ്രാഥമിക ആവശ്യങ്ങളല്ലേ ,,”

“പലരും സഹിച്ചിരിക്കും ,, ഒരു നിവൃത്തിയുമില്ലെങ്കിൽ അപ്പുറത്തു പോകും ,,,” അവർ മറുപടി പറഞ്ഞു

അവനതു കേട്ടപ്പോ വല്ലാത്തൊരു വേദനയാണ് തോന്നിയത്

“അപ്പോൾ ഗൗരിമോളെ പാമ്പു കടിച്ചത് പോലും ഈ ആവശ്യത്തിനു രാത്രി സ്ത്രീകൾ പുറത്തു പോയപ്പോൾ അല്ലെ ,,, ഹോ ,,,വല്ലാത്തൊരു നാട് തന്നെ ,,,,,,,”

അവരതു കേട്ട് ചിരിക്കാൻ തുടങ്ങി

“എടാ ,,പിള്ളേരെ ഇവിടെ വല്ല കുളം എങ്ങാനും ഉണ്ടോടാ … അതോ ആദിമമനുഷ്യര് ചെയ്ത പോലെ ഇലയും പുല്ലും ഉപയോഗിക്കേണ്ടി വരോ ,, ?”

“താഴെ അരുവിയുണ്ട് അപ്പുവേട്ടാ ,,” അവർ മറുപടി പറഞ്ഞു

പ്രാഥമിക കൃത്യങ്ങൾ എല്ലാം സാധിച്ചുകൊണ്ട് അവർ തിരികെ വന്നു

എല്ലാരും ഒരുമിച്ചു കുളിക്കാനായി കടവിൽ എത്തി

ആദി ആകെ മനസ്സിൽ ഈ ഒരു അസൗകര്യത്തെ കുറിച്ചുള്ള ചിന്തയിൽ ആയിരുന്നു

ശങ്കരൻ കരയിൽ ഇരുന്നു വെള്ളം ദേഹത്തൊഴിച്ചാണ് കുളിച്ചത്

ശംഭുവും ആദിയും പുഴയിൽ നീതി കുളിക്കുകയായിരുന്നു.

“എന്താ അപ്പുവേട്ടാ ഒരു വല്ലായ്മ ?”

“ഏയ് ..ഒന്നൂല്ല ,,ഞാൻ നിങ്ങടെ ബുദ്ധിമുട്ടൊക്കെ ഓർക്കായിരുന്നു ”

“അപ്പുവേട്ടാ ,,,,,,,,,,”ശങ്കരൻ വിളിച്ചു

“എന്താ ശങ്കരാ ”

“ഈ പതയുണ്ടാക്കുന്ന ദ്രാവകം അല്പം ഞാൻ തലയിൽ ഇട്ടോട്ടെ ”

ഷാംപൂ കാണിച്ചു അവൻ ചോദിച്ചു

“നീയെടുത്തോടാ ,, എടാ ശംഭു നീയും എടുത്തോ ,,ഇതൊക്കെ ചോദിയ്ക്കാൻ ഉണ്ടോ ,, ”

അത് കേട്ട് അവർ അല്പം ഷാംപൂ എടുത്ത് തലയിൽ പുരട്ടി പതപ്പിച്ചു

“നല്ല വാസനയുണ്ട് അപ്പുവേട്ടാ ”

“അത് ഫോറിനാ ,,വിദേശി ‘

“ആ ,,അതായിരിക്കും ഇത്രയും വാസന ”

അവൻ കല്ലിൽ വന്നിരുന്നു

“എടാ ,,,,,,,പിള്ളേരെ ”

“എന്താ അപ്പുവേട്ടാ ,,,,,,,”

“നിങ്ങളെന്താ ഇവിടെ ഈ ടോയ്‌ലെറ്റ് ഒന്നും പണിയാത്തത് ?” ആദി ചോദിച്ചു

“ഇവിടെ ഞങ്ങൾക്ക് പണിയാൻ അനുവാദം ഒന്നുമില്ല അപ്പുവേട്ടാ ”

“അതെന്താ ,,,,,,,,?”

“അതൊക്കെ സ്വാമിമുത്തശ്ശനോട് ചോദിച്ചാൽ മതി ”

അവർ ഒഴിഞ്ഞു മാറി

ആദി ഇരുന്നു ദേഹത്ത് സോപ്പൊക്കെ ഇട്ടു

“കറണ്ടില്ല ,, പരദേശികൾക്കു വിലക്ക് ,, ആശുപത്രിയിൽ പോലും  പ്രവേശനമില്ല ,, ഗ്യാസ് ഇല്ല ,,   വെള്ളത്തിനുള്ള സൗകര്യമില്ല ,,, ടോയ്‌ലെറ്റ് ഇല്ല ,, വിപണിയിലെ വിലയിൽ നിന്നും നാലിനൊന്നു വിലയ്ക് സാധനങ്ങൾ കച്ചവട൦ ചെയ്യുന്നു ,ചോദിച്ച പറയും ഇങ്ങനെയാണ് ഇവിടെ ,,എന്ത് ജന്മങ്ങളാണ് ദൈവമേ ,, ഇവിടെയൊക്കെ ”

അവനറിയാതെ പറഞ്ഞു പോയി

അതുകേട്ടു ശംഭുവും ശങ്കരനും തല താഴ്ത്തി

“അയ്യോ ,,നിങ്ങളെ സങ്കടപെടുത്താൻ പറഞ്ഞതല്ല ,, ഇത് കണ്ടപ്പോ പറയാതിരിക്കാൻ സാധിച്ചില്ല ,, വിട്ടുകള ..നമുക് നീന്തി കുളിക്കാ൦ ,,എന്ന് പറഞ്ഞു അവ൯ ശംഭുവിനെയും കൊണ്ട് വെള്ളത്തിലേക്ക് ചാടി

കുറെ നേരം പുഴയിൽ അവർ നീന്തി കളിച്ചു

ഒടുവിൽ കുളിയൊക്കെ കഴിഞ്ഞു അവിടെ നിന്നും തിരിഞ്ഞു നടന്നു

അവനറിയാതെ തന്നെ ഉള്ളിൽ എവിടെയൊക്കെയോ ഒരു നീറ്റൽ ഉണ്ടായിരുന്നു

ശിവശൈലത്തെ കുറിച്ചു൦

ശിവശൈലവാസികളെ കുറിച്ചും

<<<<<O>>>>>>>

Updated: August 21, 2021 — 8:55 pm

267 Comments

  1. പാർട്ട്‌ 42 എന്നു വരും

  2. വിനോദ് കുമാർ ജി ❤

    ♥♥♥♥?

  3. Hai ഈ സൈറ്റ്യിൽ ആദ്യമായി ആണ് കഥ വായിക്കുന്നത്. എന്റെ ഒരു സുഹൃത്താണ് ഈ കഥ വായിക്കാൻ പറഞ്ഞത്. കുറെ തവണ പറഞ്ഞിട്ടുണ്ട് പക്ഷെ വായിക്കാൻ പറ്റിയില്ല. പിന്നെ ഞാൻ വായിച്ചു തുടങ്ങി ഓരോ പാർട്ടും തമ്മിൽ ആദ്യം ഒരു ബന്ധവും തോന്നിയില്ല ആകെ കൺഫ്യൂഷൻ ആയിരുന്നു പക്ഷെ പിന്നെ പിന്നെ സമയം കിട്ടുമ്പോഴൊക്കെയും വായിക്കും അങ്ങനെ പിന്നെ കഥ വായിക്കാൻ സമയം കണ്ടെത്തി തുടങ്ങി. സത്യം പറഞ്ഞാൽ ഈ കഥയിലെ ഓരോ കഥാപാത്രങ്ങളും നമ്മുടെ മുൻപിൽ നിന്നും കഥ പറയുന്ന ഒരു തോന്നൽ ആണ് tto. എന്താ പറയാ ഓരോ പാർട്ട്‌ വായിക്കുമ്പോഴും ഒപ്പം ഓരോ സോങ്‌സ് കേൾക്കുമ്പോൾ എന്താ പറയാ ഒരു പ്രതേയ അനുഭൂതി തന്നെ ആണ് tto.

  4. ഇ ബാലു തന്നെ ആണോ ആദിശങ്കരൻ

    1. അല്ല ഞാൻ അല്ല ആദി ശങ്കരൻ
      ഞാൻ ആരെന്ന് സീസൺ 2 വിൽ നിങ്ങൾ അറിയും

      എന്ന് സസ്നേഹം

      1. തൃലോക്

        ബാലു ചേട്ടാ

  5. ഹർഷാപി ചേട്ടാ…. ഈ പാർട്ട്‌ വായിച്ചു…. ഇനി അടുത്തത് വായിക്കട്ടെ…..???

  6. വളരെ നാളത്തെ കാത്തിരിപ്പിന് ശേഷം ഇന്നാണ് ഞാൻ കഥ കാണുന്നത് ഒറ്റ ഇരിപ്പിന് തന്നെ ഈ പാർട് വായിച്ചു ഇനി അടുത്തത് വായിക്കണം വായിച്ചിടത്തോളം സന്തോഷം ഒരിക്കലും അപരാജിതന് വിഷമിപ്പിക്കില്ല എന്നറിയാം കാരണം ഇത് ഒരു കഥ മാത്രം ആയിട്ടാല്ല കണ്ടിട്ടുള്ളത് ഞാനും ഇതിന്റെ ഒരു ഭാഗം ആണെന്ന് ചിന്തിച്ചിട്ടു കൊണ്ട് കൂടിയാണ്

    HELLBOY

  7. ലക്ഷ്മി എന്ന ലചു

    ഹായ് ഹർഷേട്ടാ ഞാൻ അപരാജിതൻ മുടങ്ങാതെ വായ്ക്കറുണ്ട്. കമൻ്റ് ചെയ്യാൻ മടി ആയിരുന്നു .ഇപ്പൊൾ ഈ സൈറ്റിൽ ആക്ടീവ് അല്ല . അപരാജിതനു വേണ്ടി മാത്രമാണ് ഇവിടെ ഇപ്പൊ വന്നതും തന്നെ. ഒരോ തവണയും ഇത് വായിക്കുമ്പോൾ ഈ കഥ ഒരു adiction ആയി മാറുകയാണ്.ഇതൊരു കഥയാണ് എന്ന് വിശ്വസിക്കാൻ കഴിയുന്നില്ല എന്തൊരു റിയലിസ്റ്റിക് ആയിട്ടാണ് ഓരോരു ഭാഗവും വിവരിക്കുന്നത്. മഹാശിവനെ കുറിച്ച് കൂടുതൽ അറിയാൻ കഴിഞ്ഞു. പിന്നെ ഒരു request aanu ചേട്ടായി
    ചിദംബരം കടലൂർ district ആണ് English Cuddalore എന്നത് Tamil ല് കടലൂർ എന്നാണ്
    ഇതൊരു information ആയി എടുക്കണം തെറ്റ് ധരിക്കരുത് . ഈ കഥ ഞങ്ങൾക്ക് തന്നതിന് ഒരുപാടു നന്ദി പറയുന്നു

    1. Nandi..
      Njanathu shariyakkam
      Cheruppathilo matto poyathaanu avide..
      Ippo ormmayumilla..
      Njanath clear aakkam
      Orupad nandi..

  8. ഞാൻ ഇപ്പഴാ സ്റ്റോറി കണ്ടത് ? . ഒറ്റ ഇരുപ്പിന് വായിച്ചു. പൊളിച്ചു ❤.പോയി അടുത്ത പാർട്ട് വായിക്കട്ടെ ?

  9. അബൂ ഇർഫാൻ 

    ശിവശൈലത്തുകാരെ കുറിച്ചു കേട്ടപ്പോൾ ആദ്യം ദേഷ്യമാണ് തോന്നിയത്. ഇങ്ങനെയുമുണ്ടോ ആളുകൾ, പരദേശികളെ അടുപ്പിക്കില്ല. അവർക്ക് ഭക്ഷണം ഉണ്ടാക്കികൊടുക്കില്ല. എന്നാലോ ഏതോ ഉണ്ണാക്കന്മാർ ഉണ്ടാക്കിയ കോപ്പിലെ നിയമങ്ങൾ ഒക്കെ വലിയ കാര്യമായി അനുസരിച്ച് അടിമകളായി ജീവിക്കുന്നു. എന്നിട്ട് തങ്ങളുടെ പുരോഗമനത്തിനും അതിജീവനത്തിനു വേണ്ടി ഒന്നും ചെയ്യാതെ ആരോ ഞങ്ങളെ വന്നു രക്ഷിക്കും  എന്നു കരുതി കാത്തിരിക്കുന്നു. പിന്നെ ചിന്തിച്ചപ്പോഴാണ് മനസ്സിലായത്. നമ്മളും വ്യത്യസ്തരൊന്നുമല്ലല്ലോ, ആരൊക്കെയോ ഉണ്ടാക്കുന്ന നിയമങ്ങൾ അനുസരിച്ചു അവർക്ക് വേണ്ടി അടികൂടി രാപകൽ അധ്വാനിച്ച് അതിൽ നിന്ന് അവർ പറയുന്ന പണം നികുതിയായി കൊടുത്ത്  അവസാനം ഒന്നുമല്ലാതെ മരിച്ചുപോവുന്നു. നോവൽ അടിപൊളിയായി പോകുന്നു. ആദ്യത്തെ കുറച്ചു ഭാഗങ്ങൾ കഴിഞ്ഞാൽ പിന്നെ നോവലിന്റെ റേഞ്ച് വേറെയാണ്.

  10. കാളിദാസൻ

    ഹർഷാപ്പി ഇപ്പോഴാണ് ഈ ഭാഗം വായിച്ചു കഴിഞ്ഞത്.
    മറ്റേ ഭാഗം കൂടി വായിച്ചിട്ട് അതിൽ അഭിപ്രായം അറിയിക്കാമെ… .

  11. Loved it
    Keep the good work

  12. ഇത്രയും നാൾ കാത്തിരുന്നിട്ടും കഥ വന്നപ്പോൾ നിരാശയാക്കി.aa flow angu poyi.bore akkunnundu ippol

    1. Okke ശരി ആക്കം ബ്രോ..

  13. ബ്രോ വെറുതെ കഥ നീട്ടി ചടപ്പിക്കല്ലേ ആ പഴയ കഥ വായിക്കുന്ന സുഖം പോയി

    1. ഹർഷാ… മനു – ബാലുവിൻ്റെ ഭാഗങ്ങൾ വല്ലാതെ ലാഗ് ആവുന്നു. കഥ പറയുന്നു അത് പരീക്ഷക്ക് റിവിഷൻ ചെയ്യുന്നതു പോലെ പോയിൻ്റ്സ് വീണ്ടും റിപ്പീറ്റ് ചെയ്യുന്നു വല്ലാതെ മട്പ്പാവുന്നു…. ആ ഭാഗങ്ങളിൽ അപ്പുവിന് (ഒരു സൂപ്പർ ഹീറോക്ക്) എന്ത് സംഭവിച്ചു എന്ന ആശങ്കയും ഉണരുന്നു… കഥയുടെ സുഖം നഷ്ടപ്പെടുന്നു… വായനക്കാരുടെ ശ്രദ്ധ പൂർണ്ണമായും അപ്പുവിലാണ് അവൻ്റെ മുന്നേറ്റങ്ങൾക്ക് ആയി കാത്തിരിക്കുന്നു…

      (എൻ്റെ ഒരു അഭിപ്രായം മാത്രം)

      1. ബ്രോ
        തത്കാലം ഇങ്ങനെ പോകട്ടെ
        ഈ ഒരു ഭാഗം ചിദംബരം കൂടെ ഉള്ളത് കൊണ്ടാണ് ഇങ്ങനെ കൂടുതൽ ഉൾപെടുത്തേണ്ടി വന്നത്
        ഇനി ഉണ്ടാകില്ല ഡയറക്ട് കഥ ആണ്
        മനു ബാലു കഥ ചിലപ്പോ ലാഗ് തോന്നിപ്പിച്ചേക്കാം
        അപ്പൂനേം പാറൂനേം മാത്രം എഴുതുക അല്ലല്ലോ ഉദ്ദേശം
        ബാലുവിലൂടെ അപ്പു
        ബാലു ആരാണ് എന്നതാണ് ഉയർത്തുന്ന ചോദ്യം ???

        1. ???…

          ഇങ്ങനെ തന്നെ പോയാൽ മതി ബ്രോ ?.

          ഇത്രയും നാൾ ഇങ്ങള് നല്ലൊരു കഥ അനുഭവം ആണ് തന്നത്.

          ഇനിയുള്ളതും നിരാശപ്പെടുത്താതെ അടിപൊളി ആകുമെന്ന് അറിയാം.

          Take your time ?.

          All the best 4 your story ?.

  14. ezhuthine snehikunnavan

    enthonnedey ith. kurach vaayichapo thanne maduthu ee parts . full laag, pinne aavashyam illatha aalkarude stry yum. nammal ivide vaayikan varunnath appuvinteyum paruvinteyum stry vaayikan vendi aanu, allathe oru oola manuvinteyum anuvinteyum alla. ithu vaayichal ningal parayum ivar ee stry yude aavashyam aanenn. kooduthal aalkarkum ivar ee stry yil venamennilla. pinne enthina ningal ithra kashtapett avarude stry ezhuthunnath. avare ozhivakiyek bro. njan ella pagum skip cheythu. ini 21 engane undenn nokkanam. nalla oru story ye kollalle bro. allenkil ivide thanne nirthiyek

    1. അപ്പു പാറു മാത്രമല്ല ബ്രോ ഇതില്‍
      അവരിലേക്ക് നയിക്കുന്ന ഘടകങ്ങള്‍ ആണ് അനുവും മനുവും
      സ്കിപ് ചെയ്യുന്നതിലല്ല പ്രശനം ,,
      സ്കിപ് ചെയ്യുമ്പോള്‍ അതില്‍ ചില പ്രധാന സംഭവങ്ങള്‍ ഒഴിവായി പോകും
      ചിദംബരത്തില്‍ അവര്‍ ഇരുവരും കാണുന്ന –രഹസ്യം അതെല്ലാം
      ഇതൊക്കെ ,,

      നന്ദി ബ്രോ
      നല്ല രീതിയില്‍ അഭിപ്രായം പങ്ക് വെച്ചതിന്

    2. താനാണോ എഴുത്തിനെ സ്നേഹിക്കുന്നവൻ ഹി ഹി ഹി….

  15. 20 വായിച്ച് തീർന്നു രണ്ടാം ദിവസം റിവ്യൂ ഒക്കെ നോക്കാമെന്ന് കരുതി കയറിയപ്പോഴാണ് 21 ഹായ് കണ്ണ് ബൾബായി ആയി …. പ്രതീക്ഷിക്കാതെ ആ ഭാഗം വായിക്കാൻ കിട്ടുന്നതിൻ്റെ സുഖവും കിട്ടി

    1. Randum ഒരു ദിവസം തന്നെ ആണല്ലോ ഇട്ടത്..
      അപോ വായിച്ചില്ലയിരുന്നോ

      1. ശ്രദ്ധിച്ചില്ല

  16. Ishtapettu orupade
    Ohm Nama Shivaya

  17. Devil With a Heart

    ഇഷ്ടപ്പെട്ടു*

  18. Devil With a Heart

    വിലയിരുത്താൻ ഞാൻ ആരുമല്ല എന്ന ഉറപ്പുള്ളത് കൊണ്ട് ഒന്ന് മാത്രം പറയാം ഒരുപാട് ഇഷ്ടപ്പെടും ഈ ഭാഗവും അടുത്ത ഭാഗം കൂടെ വായിച്ചിട്ട് വരാമേ..ധൃതി ഒന്നും കാണിക്കുന്നില്ല സമയം എടുത്ത് പതിയെ വായിക്കുന്നുള്ളൂ?♥️

Comments are closed.