അപരാജിതന്‍ 20 [Harshan] 10041

ആദി മുറിയിൽ നിന്ന് തലയൊന്നു നന്നായി തോർത്തുമ്പോ വാതിലിൽ ഒരു മുട്ടു കേട്ടു

അവൻ വാതിൽ തുറന്നു

മുന്നിൽ ഗൗരിയും കസ്തൂരിയും ആയിരുന്നു

കസ്തൂരി ചേലതുമ്പിൽ ഒളിപ്പിച്ച ഒരു കുഞ്ഞു മൺപാത്രം അവനു നേരെ നീട്ടി

അതിൽ റൊട്ടിയും പച്ചക്കറിയും ഉണ്ടായിരുന്നു

“ഭക്ഷണം കൊണ്ട്വന്നതാ ഞാൻ ”

ആദി പുറത്തേക്കിറങ്ങി

“ഞാൻ പരദേശിയല്ലേ ,, ഇതെനിക്കായി ഉണ്ടാക്കിയതല്ലെ,, അത് ഇവിടത്തെ നിയമത്തിനു എതിരല്ലേ ,,അപ്പോൾ ഞാൻ എങ്ങനെയാ ഇത് വാങ്ങിക്കുക ,, ഞാൻ രാവിലെ ആ ഉറപ്പു കൂടെ കൊടുത്തതല്ലേ ,,ഇവിടെത്തെ നിയമങ്ങൾക്കു എതിരായി ഒന്നും ചെയ്യില്ല എന്ന് ”

“എന്നാലും ,, ഒന്നും കഴിക്കാതെ ,, എങ്ങനെയാ ഇവിടെ കഴിയുക ”

“അത് സാരമില്ല ,, വിശപ്പൊക്കെ പണ്ടും കുറെ സഹിച്ചിട്ടുള്ളതാ ,, അതുകൊണ്ടു അതൊന്നും എനിക്ക് വലിയ കാര്യമേ അല്ല ,, അന്നം ഈശ്വരൻ ആണ് ,, ആ ഈശ്വരനെയാണ് എനിക്ക് നീട്ടിയതും പക്ഷെ ,, എനിക്ക് ഈ ഈശ്വരനെ സ്വീകരിക്കാൻ നിർവ്വാഹമില്ലല്ലോ ,,”

അവൻ ഗൗരി മോളുടെ കവിളിൽ തലോടി

“മാമൻ ഗൗരിമോൾക്കു ഒരു കൂട്ടം തരട്ടെ ”

അവൾ തലയാട്ടി

അവൻ വേഗം ഉളിൽ കയറി ഒരു കൈ നിറയെ മിട്ടായി അവൾക്കു കൊണ്ട് വന്നു കൊടുത്തു

“ആരെയും കാണിക്കണ്ടട്ടോ ,,,വീട്ടിൽ പോയി അമ്മയ്ക്കും കൂടെ കൊടുത്തു കഴിക്കണം ട്ടോ ”

അവൾ കുഞ്ഞിത്തലയാട്ടി ചിരിച്ചു

എന്നിട്ടു ഭദ്രമായി അവളുടെ പെറ്റിക്കോട്ടിനു ഇടയിൽ വെച്ച് അമ്മയെ നോക്കി

“അനിയാ ,,എനിക്കൊരുപാട് സങ്കടമുണ്ട് ,, ഞങ്ങൾ വയറു നിറയെ ഭക്ഷണം കഴിക്കുമ്പോ ഇവിടെ ഒന്നും കഴിക്കാതെ ഇവിടെ ഇരിക്കുമ്പോൾ ,,ഇന്നത്തേക്ക് ഇത് കഴിക്കൂ ,,നാളെ മുതൽ ഞാൻ കൊണ്ട് വരില്ല ”

“വേണ്ട ,,,അങ്ങനെ ഞാനായി ചെയ്യാൻ പാടില്ല ,, അതുകൊണ്ടാ ,,,”

“അപ്പോൾ പട്ടിണി കിടക്കുമോ ?”

“അറിയില്ല ,,,, എന്‍റെ കൂടെ മഹാദേവൻ ഇല്ലേ ,,പിന്നെന്താ ,,,അങ്ങേരു യോഗി അല്ലായിരുന്നോ ,, ഞാനും ഒരു യോഗിയാ ,,, ” ആദി അവരെ നോക്കി ചിരിച്ചു

“ആദിയോഗി “

കസ്തൂരി വിഷമത്തോടെയാണെങ്കിലും കൊണ്ട് വന്ന ഭക്ഷണവും കൊണ്ട് തിരികെ നടന്നു

പിറകെ ഗൗരിമോളും

അവർ കവാടത്തിൽ എത്തിയപ്പോൾ അവിടെ സ്വാമിഅയ്യ നിൽക്കുന്നു

“എന്താ കസ്‌തൂരി ”

“സ്വാമി മുത്തശാ ,,ആ അനിയന് ഒരല്പം ഭക്ഷണം കൊണ്ട് പോയതാ ,,പക്ഷെ സ്വീകരിച്ചില്ല ,,,ഇവിടത്തെ നിയമം എന്താണോ അത് തെറ്റിക്കാൻ നിൽക്കില്ല എന്ന് പറഞ്ഞു ”

സ്വാമി അയ്യ തല കുലുക്കി

ഗൗരിയുടെ ശിരസിൽ തലോടി

എന്നിട്ടു കവാടത്തിന്‍റെ വാതിൽ അടച്ചു

<<<<<o>>>>>

മുറിയില്‍ മറ്റൊന്നും ചെയ്യാനില്ലാതെ ആദി കയറു കട്ടിലില്‍ കിടന്നു.

ജനാലയുടെ പടിയില്‍ മുതശിയുടെ ചേല വെച്ചിടത്തേക്കു നോക്കി

ഉള്ളിൽ മുത്തശ്ശന്‍റെ ചിതഭസ്‌മവും ഉണ്ട്

അപ്പോൾ  ഓർത്തത്

വേഗം ബാഗ്  തുറന്നു ലക്ഷ്മിയമ്മയുടെ ഫോട്ടോ കൂടെ എടുത്തു

അത്കൂടെ അവിടെ ചാരി വെച്ചു

എന്നിട്ടു അമ്മയുടെ ഫോട്ടോയിൽ നോക്കി

“കണ്ടോ ,,,ഇവിടെ വരെ എത്തി , ഇനിയാണ് അമ്മേടെ അപ്പൂന് കണ്ടുപിടിക്കാൻ ഉള്ളത് , ബ്രാഹ്മി ലിഖിതം പറഞ്ഞത് ഇവിടെ ആണ് എന്‍റെ രക്തത്തിന്‍റെ ആരംഭം എന്നല്ലേ ,, അതായത് ഈ നാടുമായി ലക്ഷ്മിയമ്മക്കുള്ള ബന്ധമാണ് ,,ഒരുപക്ഷേ മുത്തശ്ശൻ ഈ ഗ്രാമത്തിലെ ആകണം അല്ലെങ്കിൽ മുത്തശ്ശി,, മുത്തശ്ശി ഇവിടത്തുകാരി ആയിരുന്നെങ്കിൽ ഈ വസ്ത്രത്തിനു കടുത്ത വർണ്ണങ്ങൾ വേണമായിരുന്നല്ലോ ,,പക്ഷെ ഇത് കസവു ചേലയല്ലേ ,,അതെന്താ അങ്ങനെ ,,,

അവൻ വേഗം ബാഗിൽ നിന്നും മുത്തശ്ശന്‍റെ രക്തം  പുരണ്ട തുണികഷ്ണം കൂടെ എടുത്തു

അത് ചന്ദന നിറമാർന്നതായിരുന്നു

അതും കൂടെ ചേലക്കുള്ളിൽ വെച്ചു

“എനിക്ക് കണ്ടുപിടിക്കാൻ ഒരുപാടുണ്ട് ,, ഞാൻ ഇപ്പോ പ്ലാൻ ചെയ്യുന്നതു നാളെ ഇവിടത്തെ ചുടലകളത്തിൽ ഒന്നുപോകണം എന്നാണ് ,,പറ്റുമെങ്കിൽ നാളെ മിഥിലയിലും ഒന്ന് പോകണം ,, എന്നെ കാണാതെ എല്ലാവരും വിഷമിക്കുന്നുണ്ടാകും ,, പാട്ടിയമ്മയും സങ്കടപെടുന്നുണ്ടാകും ,,അതുപോലെ ഗുരുനാഥനെ കൂടെ കാണണം ,എന്തായാലും അഭ്യാസമുറകൾ പഠിപ്പിച്ചത് എന്തെങ്കിലും കാരണ൦ കൊണ്ടായിരിക്കും ,,”

ആദി ബാഗിൽ നിന്നും ആ ഭൂനാഗതാമ്ര തള കൈയിലെടുത്തു.

അത് കാലിൽ അണിയാൻ പോയി

പെട്ടെന്ന് മനസു പറയുന്ന പോലെ

“സമയമായിട്ടില്ല ” എന്ന്

അവൻ ആ തള തൊട്ടു വണങ്ങി ബാഗിൽ തന്നെ സൂക്ഷിച്ചു വെച്ചു

അവൻ ലക്ഷ്മിയമ്മയുടെ ഫോട്ടോ കൈയ്യിലെടുത്തു

“എപ്പോളും ഉറങ്ങുമ്പോ ‘അമ്മ വരുമെന്ന പ്രതീക്ഷയോടെയാട്ടോ   ഉറങ്ങുന്നത് ,, മറന്നു പോല്ലേ ,,അമ്മേടെ അപ്പു കാത്തിരുന്നോളാ൦ ,,എപ്പോൾ ആയാലും വന്നാൽ മതി ,, ഞാൻ രുദ്രതേജനോ അറിവഴകനോ ആദിശങ്കരനാരായണനോ ,,,ഒന്നുമല്ല ,,ലക്ഷ്മിയമ്മയുടെ മുന്നിൽ ആ കുഞ്ഞപ്പു തന്നെയാ ,,,അതിനി എത്ര വളർന്നാലും എന്തൊക്കെ അഭ്യസിച്ചാലും അങ്ങനെയേ ഉണ്ടാകൂ ,,,”

“വൈഗ ,,അവളൊരു പാവം കുട്ടിയാ ,,,ഒരു വെകിളി ,, ഞാൻ എന്ന് വെച്ചാ ഒരുപാട് ജീവനാ,,,എന്ത് ചെയ്യാനാ ,, അവളെ വിവാഹം ചെയ്യാമെന്ന് വാക്കു കൊടുക്കേണ്ടി വന്നു ,, എനിക്കറിയില്ല,, എന്താ എങ്ങനെയാ മുന്നോട്ടു പോകുക എന്ന് , ഒരു സുപ്രഭാതത്തിൽ അച്ഛന്‍റെ കുടുംബത്തെ കിട്ടി ,,മകളായി കാണുന്ന വൈഗൂനെ കെട്ടേണ്ടിയും വരുന്ന അവസ്ഥയാ ,,, ഓർക്കാൻ കൂടെ വയ്യ ,,,എന്തായാലും കെട്ടാതെ സാധിക്കില്ലല്ലോ ”

“പാറൂനെ ഒരുപാട് മറക്കാൻ ശ്രമിക്കുന്നുണ്ട് ,,എന്നാലും ഉള്ളിൽ ആ മുഖം ഇങ്ങനെയുണ്ട് ,, അതങ്ങു പോകുന്നില്ല,, എന്നോട് അടുക്കാൻ ഒരുപാട് ശ്രമിച്ചിരുന്നു ,, എനിക്കറിയാം ,, പക്ഷെ എന്തോ ,, എന്നെകൊണ്ട് അതും സാധിക്കുന്നില്ല , അവളുടെ സങ്കടം കേൾക്കുമ്പോ ഉള്ളിലു വല്ലാത്തൊരു സന്തോഷമാ ,, അവൾ എനിക്കായി  കരയുന്നു ,,എന്നൊക്കെ കേൾക്കുമ്പോ ,, അത് പിന്നെ അങ്ങനെ അല്ലെ വരൂ ,,ഞാനീ വാശികാരിയുടെ മകൻ അല്ലെ ,,, ” അവൻ ആ ഫോട്ടോയിൽ മുത്തം കൊടുത്തു

“അച്ഛൻ ,, അച്ഛനെ കുറിച്ച് കണ്ടുപിടിക്കാൻ വൈകുമ്പോ  ഒരുപാട് സങ്കടം ഉണ്ട് ,, എന്തായാലും എന്‍റെ കൂടെ ശങ്കരനും നാരായണനും ഇല്ലേ ,,എന്തായാലും കണ്ടു പിടിക്കും ,,,,”

“പിന്നെ ,,ലക്ഷ്മിയമ്മെ ,,ഇന്ന് റോയ് വിളിച്ചിരുന്നു ,, രാവിലെ ,,ഞാൻ ഹോസ്പിറ്റലിൽ ആയിരുന്നല്ലോ ,,കുറെ നേരം സംസാരിച്ചു ,, കൂടുതലും ലക്ഷ്മിയമ്മേ കുറിച്ചായിരുന്നു ,, അവനു എല്ലാം നല്ല ഓർമ്മയാ ,, അന്നൊരിക്കൽ നമ്മൾ കാശിക്കു പോകുന്നതിന്‍റെ അന്ന് റോയിടെ പഴേ വീട്ടിൽ ഞാൻ പോയി ലക്ഷ്മി ‘അമ്മ തന്നു വിട്ടതൊക്കെ കൊടുത്തിരുന്നല്ലോ ,, ഏഴു കൊല്ലം കഴിഞ്ഞാ അവരന്നു ക്രിസ്മസ് ആഘോഷിച്ചത് എന്നൊക്കെ പറഞ്ഞു ,, അന്ന് ഒരു മണി അരിയില്ലാതെ അമ്മച്ചി അവരെ കെട്ടിപിടിച്ചു കരഞ്ഞു കൊണ്ടിരുന്നപ്പോ ആണ് ഞാൻ എത്തിയത് ,, അവൻ പറയായിരുന്നു ,, പള്ളീലെ മാലാഖക്കു ലക്ഷ്മിയമ്മയുടെ മുഖമായിരുന്നു എന്ന് ,,അവനു ഒരുപാട് ഇഷ്ടമാ ,അമ്മേനെ മരിക്കുന്നതിന് മുന്നേ ഒന്നു കാണാൻ പോലും കഴിഞ്ഞില്ലല്ലോ എന്ന് പറഞ്ഞു ആകെ സങ്കടപ്പെട്ടു ,,,കേട്ടപ്പോ എനിക്കും വിഷമമായി ,, എന്‍റെ ഈ പാവം ലക്ഷ്മിയമ്മക്ക് എല്ലാരേം സ്നേഹിക്കാനും സഹായിക്കാനും മാത്രേ അറിയൂ ,,,”

ആദി ഫോട്ടോയിൽ കെട്ടിപിടിച്ചു

എന്നിട്ടു ആ ജനാലപടിയിൽ ഭദ്രമായി ചാരി വെച്ചു കണ്ണടച്ചു കിടന്നു

 

<<<<<<O>>>>>>

Updated: August 21, 2021 — 8:55 pm

267 Comments

  1. പാർട്ട്‌ 42 എന്നു വരും

  2. വിനോദ് കുമാർ ജി ❤

    ♥♥♥♥?

  3. Hai ഈ സൈറ്റ്യിൽ ആദ്യമായി ആണ് കഥ വായിക്കുന്നത്. എന്റെ ഒരു സുഹൃത്താണ് ഈ കഥ വായിക്കാൻ പറഞ്ഞത്. കുറെ തവണ പറഞ്ഞിട്ടുണ്ട് പക്ഷെ വായിക്കാൻ പറ്റിയില്ല. പിന്നെ ഞാൻ വായിച്ചു തുടങ്ങി ഓരോ പാർട്ടും തമ്മിൽ ആദ്യം ഒരു ബന്ധവും തോന്നിയില്ല ആകെ കൺഫ്യൂഷൻ ആയിരുന്നു പക്ഷെ പിന്നെ പിന്നെ സമയം കിട്ടുമ്പോഴൊക്കെയും വായിക്കും അങ്ങനെ പിന്നെ കഥ വായിക്കാൻ സമയം കണ്ടെത്തി തുടങ്ങി. സത്യം പറഞ്ഞാൽ ഈ കഥയിലെ ഓരോ കഥാപാത്രങ്ങളും നമ്മുടെ മുൻപിൽ നിന്നും കഥ പറയുന്ന ഒരു തോന്നൽ ആണ് tto. എന്താ പറയാ ഓരോ പാർട്ട്‌ വായിക്കുമ്പോഴും ഒപ്പം ഓരോ സോങ്‌സ് കേൾക്കുമ്പോൾ എന്താ പറയാ ഒരു പ്രതേയ അനുഭൂതി തന്നെ ആണ് tto.

  4. ഇ ബാലു തന്നെ ആണോ ആദിശങ്കരൻ

    1. അല്ല ഞാൻ അല്ല ആദി ശങ്കരൻ
      ഞാൻ ആരെന്ന് സീസൺ 2 വിൽ നിങ്ങൾ അറിയും

      എന്ന് സസ്നേഹം

      1. തൃലോക്

        ബാലു ചേട്ടാ

  5. ഹർഷാപി ചേട്ടാ…. ഈ പാർട്ട്‌ വായിച്ചു…. ഇനി അടുത്തത് വായിക്കട്ടെ…..???

  6. വളരെ നാളത്തെ കാത്തിരിപ്പിന് ശേഷം ഇന്നാണ് ഞാൻ കഥ കാണുന്നത് ഒറ്റ ഇരിപ്പിന് തന്നെ ഈ പാർട് വായിച്ചു ഇനി അടുത്തത് വായിക്കണം വായിച്ചിടത്തോളം സന്തോഷം ഒരിക്കലും അപരാജിതന് വിഷമിപ്പിക്കില്ല എന്നറിയാം കാരണം ഇത് ഒരു കഥ മാത്രം ആയിട്ടാല്ല കണ്ടിട്ടുള്ളത് ഞാനും ഇതിന്റെ ഒരു ഭാഗം ആണെന്ന് ചിന്തിച്ചിട്ടു കൊണ്ട് കൂടിയാണ്

    HELLBOY

  7. ലക്ഷ്മി എന്ന ലചു

    ഹായ് ഹർഷേട്ടാ ഞാൻ അപരാജിതൻ മുടങ്ങാതെ വായ്ക്കറുണ്ട്. കമൻ്റ് ചെയ്യാൻ മടി ആയിരുന്നു .ഇപ്പൊൾ ഈ സൈറ്റിൽ ആക്ടീവ് അല്ല . അപരാജിതനു വേണ്ടി മാത്രമാണ് ഇവിടെ ഇപ്പൊ വന്നതും തന്നെ. ഒരോ തവണയും ഇത് വായിക്കുമ്പോൾ ഈ കഥ ഒരു adiction ആയി മാറുകയാണ്.ഇതൊരു കഥയാണ് എന്ന് വിശ്വസിക്കാൻ കഴിയുന്നില്ല എന്തൊരു റിയലിസ്റ്റിക് ആയിട്ടാണ് ഓരോരു ഭാഗവും വിവരിക്കുന്നത്. മഹാശിവനെ കുറിച്ച് കൂടുതൽ അറിയാൻ കഴിഞ്ഞു. പിന്നെ ഒരു request aanu ചേട്ടായി
    ചിദംബരം കടലൂർ district ആണ് English Cuddalore എന്നത് Tamil ല് കടലൂർ എന്നാണ്
    ഇതൊരു information ആയി എടുക്കണം തെറ്റ് ധരിക്കരുത് . ഈ കഥ ഞങ്ങൾക്ക് തന്നതിന് ഒരുപാടു നന്ദി പറയുന്നു

    1. Nandi..
      Njanathu shariyakkam
      Cheruppathilo matto poyathaanu avide..
      Ippo ormmayumilla..
      Njanath clear aakkam
      Orupad nandi..

  8. ഞാൻ ഇപ്പഴാ സ്റ്റോറി കണ്ടത് ? . ഒറ്റ ഇരുപ്പിന് വായിച്ചു. പൊളിച്ചു ❤.പോയി അടുത്ത പാർട്ട് വായിക്കട്ടെ ?

  9. അബൂ ഇർഫാൻ 

    ശിവശൈലത്തുകാരെ കുറിച്ചു കേട്ടപ്പോൾ ആദ്യം ദേഷ്യമാണ് തോന്നിയത്. ഇങ്ങനെയുമുണ്ടോ ആളുകൾ, പരദേശികളെ അടുപ്പിക്കില്ല. അവർക്ക് ഭക്ഷണം ഉണ്ടാക്കികൊടുക്കില്ല. എന്നാലോ ഏതോ ഉണ്ണാക്കന്മാർ ഉണ്ടാക്കിയ കോപ്പിലെ നിയമങ്ങൾ ഒക്കെ വലിയ കാര്യമായി അനുസരിച്ച് അടിമകളായി ജീവിക്കുന്നു. എന്നിട്ട് തങ്ങളുടെ പുരോഗമനത്തിനും അതിജീവനത്തിനു വേണ്ടി ഒന്നും ചെയ്യാതെ ആരോ ഞങ്ങളെ വന്നു രക്ഷിക്കും  എന്നു കരുതി കാത്തിരിക്കുന്നു. പിന്നെ ചിന്തിച്ചപ്പോഴാണ് മനസ്സിലായത്. നമ്മളും വ്യത്യസ്തരൊന്നുമല്ലല്ലോ, ആരൊക്കെയോ ഉണ്ടാക്കുന്ന നിയമങ്ങൾ അനുസരിച്ചു അവർക്ക് വേണ്ടി അടികൂടി രാപകൽ അധ്വാനിച്ച് അതിൽ നിന്ന് അവർ പറയുന്ന പണം നികുതിയായി കൊടുത്ത്  അവസാനം ഒന്നുമല്ലാതെ മരിച്ചുപോവുന്നു. നോവൽ അടിപൊളിയായി പോകുന്നു. ആദ്യത്തെ കുറച്ചു ഭാഗങ്ങൾ കഴിഞ്ഞാൽ പിന്നെ നോവലിന്റെ റേഞ്ച് വേറെയാണ്.

  10. കാളിദാസൻ

    ഹർഷാപ്പി ഇപ്പോഴാണ് ഈ ഭാഗം വായിച്ചു കഴിഞ്ഞത്.
    മറ്റേ ഭാഗം കൂടി വായിച്ചിട്ട് അതിൽ അഭിപ്രായം അറിയിക്കാമെ… .

  11. Loved it
    Keep the good work

  12. ഇത്രയും നാൾ കാത്തിരുന്നിട്ടും കഥ വന്നപ്പോൾ നിരാശയാക്കി.aa flow angu poyi.bore akkunnundu ippol

    1. Okke ശരി ആക്കം ബ്രോ..

  13. ബ്രോ വെറുതെ കഥ നീട്ടി ചടപ്പിക്കല്ലേ ആ പഴയ കഥ വായിക്കുന്ന സുഖം പോയി

    1. ഹർഷാ… മനു – ബാലുവിൻ്റെ ഭാഗങ്ങൾ വല്ലാതെ ലാഗ് ആവുന്നു. കഥ പറയുന്നു അത് പരീക്ഷക്ക് റിവിഷൻ ചെയ്യുന്നതു പോലെ പോയിൻ്റ്സ് വീണ്ടും റിപ്പീറ്റ് ചെയ്യുന്നു വല്ലാതെ മട്പ്പാവുന്നു…. ആ ഭാഗങ്ങളിൽ അപ്പുവിന് (ഒരു സൂപ്പർ ഹീറോക്ക്) എന്ത് സംഭവിച്ചു എന്ന ആശങ്കയും ഉണരുന്നു… കഥയുടെ സുഖം നഷ്ടപ്പെടുന്നു… വായനക്കാരുടെ ശ്രദ്ധ പൂർണ്ണമായും അപ്പുവിലാണ് അവൻ്റെ മുന്നേറ്റങ്ങൾക്ക് ആയി കാത്തിരിക്കുന്നു…

      (എൻ്റെ ഒരു അഭിപ്രായം മാത്രം)

      1. ബ്രോ
        തത്കാലം ഇങ്ങനെ പോകട്ടെ
        ഈ ഒരു ഭാഗം ചിദംബരം കൂടെ ഉള്ളത് കൊണ്ടാണ് ഇങ്ങനെ കൂടുതൽ ഉൾപെടുത്തേണ്ടി വന്നത്
        ഇനി ഉണ്ടാകില്ല ഡയറക്ട് കഥ ആണ്
        മനു ബാലു കഥ ചിലപ്പോ ലാഗ് തോന്നിപ്പിച്ചേക്കാം
        അപ്പൂനേം പാറൂനേം മാത്രം എഴുതുക അല്ലല്ലോ ഉദ്ദേശം
        ബാലുവിലൂടെ അപ്പു
        ബാലു ആരാണ് എന്നതാണ് ഉയർത്തുന്ന ചോദ്യം ???

        1. ???…

          ഇങ്ങനെ തന്നെ പോയാൽ മതി ബ്രോ ?.

          ഇത്രയും നാൾ ഇങ്ങള് നല്ലൊരു കഥ അനുഭവം ആണ് തന്നത്.

          ഇനിയുള്ളതും നിരാശപ്പെടുത്താതെ അടിപൊളി ആകുമെന്ന് അറിയാം.

          Take your time ?.

          All the best 4 your story ?.

  14. ezhuthine snehikunnavan

    enthonnedey ith. kurach vaayichapo thanne maduthu ee parts . full laag, pinne aavashyam illatha aalkarude stry yum. nammal ivide vaayikan varunnath appuvinteyum paruvinteyum stry vaayikan vendi aanu, allathe oru oola manuvinteyum anuvinteyum alla. ithu vaayichal ningal parayum ivar ee stry yude aavashyam aanenn. kooduthal aalkarkum ivar ee stry yil venamennilla. pinne enthina ningal ithra kashtapett avarude stry ezhuthunnath. avare ozhivakiyek bro. njan ella pagum skip cheythu. ini 21 engane undenn nokkanam. nalla oru story ye kollalle bro. allenkil ivide thanne nirthiyek

    1. അപ്പു പാറു മാത്രമല്ല ബ്രോ ഇതില്‍
      അവരിലേക്ക് നയിക്കുന്ന ഘടകങ്ങള്‍ ആണ് അനുവും മനുവും
      സ്കിപ് ചെയ്യുന്നതിലല്ല പ്രശനം ,,
      സ്കിപ് ചെയ്യുമ്പോള്‍ അതില്‍ ചില പ്രധാന സംഭവങ്ങള്‍ ഒഴിവായി പോകും
      ചിദംബരത്തില്‍ അവര്‍ ഇരുവരും കാണുന്ന –രഹസ്യം അതെല്ലാം
      ഇതൊക്കെ ,,

      നന്ദി ബ്രോ
      നല്ല രീതിയില്‍ അഭിപ്രായം പങ്ക് വെച്ചതിന്

    2. താനാണോ എഴുത്തിനെ സ്നേഹിക്കുന്നവൻ ഹി ഹി ഹി….

  15. 20 വായിച്ച് തീർന്നു രണ്ടാം ദിവസം റിവ്യൂ ഒക്കെ നോക്കാമെന്ന് കരുതി കയറിയപ്പോഴാണ് 21 ഹായ് കണ്ണ് ബൾബായി ആയി …. പ്രതീക്ഷിക്കാതെ ആ ഭാഗം വായിക്കാൻ കിട്ടുന്നതിൻ്റെ സുഖവും കിട്ടി

    1. Randum ഒരു ദിവസം തന്നെ ആണല്ലോ ഇട്ടത്..
      അപോ വായിച്ചില്ലയിരുന്നോ

      1. ശ്രദ്ധിച്ചില്ല

  16. Ishtapettu orupade
    Ohm Nama Shivaya

  17. Devil With a Heart

    ഇഷ്ടപ്പെട്ടു*

  18. Devil With a Heart

    വിലയിരുത്താൻ ഞാൻ ആരുമല്ല എന്ന ഉറപ്പുള്ളത് കൊണ്ട് ഒന്ന് മാത്രം പറയാം ഒരുപാട് ഇഷ്ടപ്പെടും ഈ ഭാഗവും അടുത്ത ഭാഗം കൂടെ വായിച്ചിട്ട് വരാമേ..ധൃതി ഒന്നും കാണിക്കുന്നില്ല സമയം എടുത്ത് പതിയെ വായിക്കുന്നുള്ളൂ?♥️

Comments are closed.