അപരാജിതന്‍ 20 [Harshan] 10041

പ്രജാപതി രാജകൊട്ടാരത്തിൽ നിന്നും വിരുന്നു കഴിഞ്ഞു ദേവർമഠം എത്തി

പാറുവിനു ആ കൊട്ടാരത്തെ കുറിച്ച് പറയുവാൻ നൂറു നാവായിരുന്നു.

എത്ര പറഞ്ഞിട്ടും തീരാത്തത്ര കാഴ്‌ചയുടെ മായാപ്രപഞ്ചം തന്നെ അവൾക്കു അവിടെ നിന്നും ലഭിച്ചിരുന്നു.

അവളുടെ സംസാരം കേട്ട് എല്ലാവ൪ക്കും ചിരി വന്നു.

” പൊന്നൂ  ,,” ഇന്ദുലേഖ വിളിച്ചു

“എന്താ ഇന്ദൂട്ടി ”

“നീ ഇപ്പോ പുറത്തുള്ളതല്ല കണ്ടത്,,, അതുപോലും പൂർണ്ണമായും കണ്ടിട്ടില്ല ,, ഇത് മാത്രമല്ല കൊട്ടാരത്തിന്‍റെ വസ്തുവകകൾ ,, അളക്കാൻ ആകാത്ത അത്രയും ഭൂമി ,, എസ്റ്റേറ്റ് എന്ന് വേണ്ട ഒരുപാടുണ്ട് ,, ഏറ്റവും വലിയ സമ്പത്ത് ആണ് അവിടത്തെ നിലവറയിൽ ഉള്ളത് ,,അമൂല്യമായ പൗരാണികമായ നിധികൾ,, അമൂല്യ രത്നങ്ങൾ അങ്ങനെ മൂല്യം അളക്കാൻ പോലും ബുദ്ധിമുട്ടേറിയ അത്രയും സമ്പത്തുണ്ട് ”

ഇതെല്ലാം കേട്ട് പാർവ്വതി അത്ഭുതം കൊണ്ട് വാ പൊത്തി

“ഇങ്ങനെ വണ്ടറിച്ചു ആ സുന്ദരികണ്ണുകൾ ഉരുട്ടി പിടിക്കല്ലേ പൊന്നൂചേച്ചി  ,,,ആ രണ്ടു രത്നങ്ങളും  താഴെ വീണുരുളും ” അവളെ കളിയാക്കിചിരിച്ചു

“എന്തിനാ പൊന്നൂനെ കളിയാക്കുന്നെ ?”

ഇന്ദുവിന്‍റെ ‘അമ്മ മല്ലിക എല്ലാരോടുമായി ചോദിച്ചു

“പൊന്നു ചേച്ചി ,,കൊട്ടാരമൊക്കെ കണ്ടു ബോധം പോയി ഇരിക്കുവാ മാമി” കൃഷ്ണവേണിയുടെ അനിയൻ എല്ലാരും കേൾക്കെ പറഞ്ഞു

“കണ്ടോ ,,വെല്യമ്മെ ,,എന്നെ കളിയാക്കുന്നെ ” പാർവതി പരാതി പറഞ്ഞു

“അതെ ,,അങ്ങനെ കളിയാക്കുകയൊന്നും വേണ്ട കേട്ടോ ,,പൊന്നു വിവാഹ൦ കഴിഞ്ഞു പോകുന്നതും ഒരു കൊട്ടാരത്തിലേക്ക് തന്നെയാ ,, ഇളയിടം കൊട്ടാരം ,,,”

അത് കേട്ടപ്പോ അവളുടെ മുഖം മാറി

“അതിനു വെല്യമ്മെ ,, ഇളയിടം കൊട്ടാരത്തിന്‍റെ അഞ്ചിരട്ടി വരും തിരുവാങ്കോട് കൊട്ടാരം ,, ആ തിരുവാങ്കോട് കൊട്ടാരത്തിന്‍റെ നൂറിരട്ടി വരും പ്രജാപതി കൊട്ടാരം ” ശ്യാം മല്ലികയോട് പറഞ്ഞു

“ഏട്ടനൊന്നു നിർത്തുന്നുണ്ടോ ,,,,,,,,,ഒരു ഇളയിടവും തിരുവാങ്കോടും ”

അവൾ ദേഷ്യം കൊണ്ട് ആ രാത്രി മഠത്തിനു പുറത്തേക്കിറങ്ങി

എന്നിട്ടു കിഴക്കു ഭാഗത്തുള്ള നാരായണ പ്രതിഷ്ഠയുടെ മുന്നിൽ പോയി നിന്നു

എല്ലാരും കളിയാക്കിയതിനാൽ അവൾക്കു ആകെ ദേഷ്യമായിരുന്നു

അവിടെ ദീപം തെളിഞ്ഞു നിൽക്കുന്നുണ്ടായിരുന്നു

“കണ്ണാ ,,എനിക്ക് ഇളയിടവും തിരുവാങ്കോടും ഒന്നും വേണ്ട ,,,” എന്ന് കണ്ണനോട് പറഞ്ഞു

“കണ്ണാ ,,,കണ്ടു കൊതിതീർന്നില്ല അത്രയും വെല്യ കൊട്ടാരം ,, എന്ത് ഭംഗിയാണെന്നോ കാണാൻ ,, കണ്ട കണ്ണ് പോലും അടക്കില്ല ,,അത്രക്കും ഗംഭീരമാ ,,,,,,, കണ്ണാ ,, എനിക്കൊരു ആഗ്രഹമുണ്ടായിരുന്നു ,,പറഞ്ഞ അടിച്ചു തരോ ,,,,,,,,”

അവൾ വിഗ്രഹത്തിൽ നോക്കി ചോദിച്ചു

“ആ കൊട്ടാരം എനിക്ക് തരോ ,,,,,,,,,,, ” ഏറെ കൊതിയോടെ അവൾ കണ്ണനൊടു ചോദിച്ചു

എന്നിട്ടു കണ്ണന്‍റെ വിഗ്രഹത്തിൽ നോക്കി ചിരിച്ചു

“സാധിക്കൂല്ലല്ലേ ,,,എന്നാ ,,, വേണ്ട ,,അത് പോട്ടെ ,,,ഒരു നാൾ ,,ആ കൊട്ടാരം മൊത്തം ചുറ്റികാണാനും അവിടത്തെ ഏറ്റവും മനോഹരമായ മുറിയിൽ താമസിക്കാനും പറ്റോ ………?”

അവൾ കണ്ണനോട് ചോദിച്ചു

“ഇല്ലാല്ലേ ,,,,,,,,,,,” അവൾ സ്വയം പറഞ്ഞു ചിരിച്ചു

“ഒന്നും വേണ്ട കണ്ണാ ,,, ജീവൻ കാത്താ മതി നീ ,, അല്ലാതെ എനിക്ക് ഒന്നും വേണ്ട ,, എനിക്കറിയാം കണ്ണാ ,എന്‍റെ ദിവസങ്ങളൊക്കെ എണ്ണപ്പെട്ടിരിക്കുകയാണെന്ന് ,,, അല്ലെങ്കിൽ ഇവിട വന്നു താമസിക്കുമോ ,, എനിക്ക് നന്നായി അറിയാം ,, ഇന്നലെ അമ്പലത്തിൽ നിന്നെ വന്നു തൊഴുതപ്പോ എന്തൊക്കെയാ എന്നെ കാണിച്ചത് ,, ചക്രവും ഗദയും പരുന്തും ആയുധമേന്തിയ  തീമനുഷ്യനും ,,ത്രിശൂലവും ,

അതുകൂടാതെ  ,, എന്‍റെ  മുഖമുള്ള ഒരു വിഗ്രഹവും ,,അതൊക്കെ എന്താ ,, , ഞാൻ ആരോടും പറഞ്ഞില്ല ,,പറഞ്ഞാ കളിയാക്കില്ലേ ,, ഇന്നലെ രാത്രി അതൊക്കെ ഓർത്തു കിടക്കായിരുന്നു ,, മുൻപും ഇതുപോലെ ആരാണെന്നറിയാതെ ഒരാളെ നീ പലവട്ടം കാണിച്ചു തന്നതുമല്ലേ , എന്നെ പല അപകടങ്ങളിൽ നിന്നും രക്ഷിക്കുന്ന മുഖമൊന്നുമില്ലാത്ത ഒരു മനുഷ്യൻ ,, ഒരിക്കൽ എന്നെ ഒരു മണ്ഡപത്തിൽ നിന്നും വെള്ളത്തിലൂടെ എടുത്തു കൊണ്ട് നടക്കുന്ന മനുഷ്യൻ,, ഒന്നു പറഞ്ഞു താ കണ്ണാ ,,,,,,,,,,,,,,,

അറിയാനുള്ള അങ്ങേയറ്റത്തെ ആകാംക്ഷയോടെ പാറു ചോദിച്ചു

“മോളെ ,,,,,,,,,,,,,,,,,”

ആ വിളികേട്ടു അവൾ തിരിഞ്ഞു നോക്കി

മുത്തശി ആണ് , അവളുടെ അടുത്തേക്ക് വരുന്നതായിരുന്നു

“എന്താ പാറുട്ടി ,,ഇവിടെ നിൽക്കണെ ”

“ഒന്നൂല്ല മുത്തശി ,,കണ്ണന്‍റെ അടുത്ത് വന്നതാ ,,,ഗുഡ്നൈറ്റ് പറയാൻ ”

“ശരി പറഞ്ഞു കഴിഞ്ഞെങ്കില്‍  ഉള്ളിലേക്ക് വരൂ,,,”

എന്ന് പറഞ്ഞു അവളെ അവർ വിളിച്ചു വീട്ടിനുള്ളിലേക്ക് കൊണ്ടുപോയി

പാറുവിന്റെ മനസ്കാകെ കൈവിട്ടുപോയപോലെയുള്ള അവസ്ഥയിലായിരുന്നു.

<<<<<<<O>>>>>>>>>

അന്ന് സന്ധ്യ കഴിഞ്ഞു ശിവശൈലത്ത് 

ആദിക്ക് ഒന്ന് കുളിക്കണമെന്നു തോന്നി

അന്നേരം ശംഭുവും ശംഭുവിന്‍റെ  ഒപ്പം ശങ്കരനും കൂടെ ആദിയുടെ മൺവീടിനു മുന്നിൽ വന്നു

ചിതൽ അരിച്ച ആ വാതിലിൽ മുട്ടി

അവൻ വാതിൽ തുറന്നു

“അഴകണ്ണാ  ,” ശംഭു വിളിച്ചു

“അണ്ണനോ,,,,സംഭവ൦ ചേട്ടാ എന്നുള്ള അർഥം ആണ്,,,  എങ്കിലും അത് കേൾക്കുമ്പോ എനിക്കൊരു അണ്ണാച്ചി ഫീൽ വരും ,,,ശംഭൂ …നീയെന്നെ ഏട്ടാ എന്ന് വിളിച്ചാൽ മതി ,,അതാകുമ്പോ കുറച്ചൂടെ ഒരടുപ്പ൦ തോന്നും ”

“ശരി ,,അഴകേട്ടാ ….”

“അയ്യേ ,,അഴകേട്ടനോ,,,അതും വേണ്ട ,, ഒരു കാര്യം ചെയ്യൂ ,, എന്നെ ‘അമ്മയും അച്ഛനും വിളിച്ചിരുന്നത് അപ്പു എന്നാണ് ,,നിങ്ങൾ അപ്പുവേട്ടാ എന്ന് വിളിച്ചോ ,, അതാകുമ്പോ ,, കുറെകൂടെ ഒരു അടുപ്പം തോന്നും ”

“അറിവഴക൯ എന്ന അപ്പു ,,, എന്തേ ,,,,”

ശംഭു അതുകേട്ടു പുഞ്ചിരിച്ചു

“അപ്പുവേട്ടാ ”

“ആ ,,ഇപ്പോ കൊള്ളാം ,,അല്ല ഇതാരാ ,,,,,,,?” ശങ്കരനെ നോക്കി ആദി ചോദിച്ചു

“ഇത് ശങ്കരൻ ,, ശിവശൈലത്തെയാ ,,എന്‍റെ കൂട്ടുകാരൻ കൂടിയാ അപ്പുവേട്ടാ ”

“ഹലോ ,,മിസ്റ്റർ ശങ്കരൻ ,,,” എന്ന് പറഞ്ഞുകൊണ്ട് അപ്പു കൈ നീട്ടി

അപ്പോൾ ആണ് അവന്‍റെ കൈ തൂക്കി ഇട്ടിരിക്കുന്നത് ശ്രദ്ധിച്ചത്

“ഇതെന്താ ,,,,,,,,,,?” ആദി ചോദിച്ചു

“ഇതൊരു അപകടം പറ്റിയതാ ,,,”

“,,ആണോ,,ഇപ്പോ  എങ്ങനെയുണ്ട് ,, ?”

“ഒടിവ് കൂടുന്നുണ്ട് ,,,അണ്ണാ ,,അല്ല അപ്പുവേട്ടാ ” ശങ്കരൻ മറുപടി പറഞ്ഞു

ആദി വേഗം  ഉളിലേക്ക് ചെന്ന് ബാഗ് തുറന്നു നല്ല ബട്ടർ ഫീൽഡ് ചോക്കലേറ്റ് റ്റോഫീസ്‌ എടുത്തു കൊണ്ട് വന്നു , ഇരുവർക്കും മൂന്നു പൊതി വീതം കൊടുത്തു

 

“വേണ്ട ,,അപ്പുവേട്ടാ ”

“അതെന്താ ,,,?”

“പരദേശികൾ വെച്ച് നീട്ടുന്നത് ഒന്നും കഴിക്കാൻ പാടില്ല ” ശംഭു  മറുപടി പറഞ്ഞു

 

” വല്ലാത്ത ഒരു നാടും നാട്ടുകാരും തന്നെയാട്ടോ ,, പരദേശി ആണെകിൽ എന്താ ,, ഞാൻ ഒരു മനുഷ്യൻ അല്ലെ നിങ്ങളുടെ ഉള്ളിലെ രക്തവും മാംസവും തന്നെയല്ലേ എന്നിലും ഉള്ളത് … പിന്നെന്താ ,,അല്ല നിങൾ എന്തിനാ ഈ പരദേശികളെ ഇങ്ങനെ ഭയക്കുന്നത് ,,വെറുക്കുന്നത് ?” ആദി ചോദിച്ചു

 

കുട്ടികൾ പരസ്പരം നോക്കി

“അത് ,,അത് ,,അത് ,,,,,,,,,,,”

അവൻ വീണ്ടും ആ മിട്ടായികൾ നീക്കി പിടിച്ചു

“ഞാൻ ഒരു മനുഷ്യൻ ആണ് ,,ഒരു ശിവഭക്തൻ കൂടെയാണ് ,,, നിങ്ങൾ ശിവനെ ഇഷ്ടപ്പെടുന്നു എങ്കിൽ മാത്രം ഇത് വാങ്ങിക്കുക ,, ”

കുട്ടികൾ പരസ്പരം വീണ്ടും നോക്കി

എന്നിട്ട് നമഃശിവായ എന്ന് പറഞ്ഞു ആ മിട്ടായികൾ വാങ്ങി

ശംഭു അതിലൊരെണ്ണം വായിൽ ഇട്ടലയിച്ചു

ശങ്കരൻ അതും മൂന്നും നിക്കറിന്‍റെ കീശയിലേക്കിട്ടു

“അല്ല ശങ്കരൻ കഴിക്കുന്നില്ലേ ?”

“വീട്ടിൽ ചെന്ന് കഴിച്ചോളാ൦ ,,അപ്പുവേട്ടാ ,,,,,,,,”

“ആയിക്കോട്ടെ കഴിച്ചാൽ മതി ,,അതെ എനിക്കൊന്നു കുളിക്കണം ,,ഇപ്പോ എന്താ വഴി ,,?”

“അപ്പുറം ശാംഭവി കടവുണ്ട് അപ്പുവേട്ടാ ,,,”

“ഓ ,,ഒറ്റയ്ക്ക് പോകണമല്ലോ ,,നിങ്ങൾ കൂടെ വരുന്നോ ,,,?”

ഇരുവരും വീണ്ടും നോക്കി

“ഞങ്ങൾ കുളിച്ചതാ അപ്പുവേട്ടാ ,, എന്നാലും കൂട്ടിനു വരാം ,,, പറഞ്ഞിട്ടു വരാം ”

എന്ന് പറഞ്ഞു രണ്ടു ബാലകന്മാരും ഓടി ഗ്രാമത്തിനുള്ളിലേക്ക്  പോയി

ആദി തോർത്തും സോപ്പും ഷാംപൂവും  എടുത്തുകൊണ്ട് വന്നു

അപ്പോളേക്കും ശംഭുവും ശങ്കരനും അങ്ങോട്ടേക്ക് വന്നു

അവൻ അവരുടെ കൂടെ നടന്നു

അല്പം നടന്നു അവരെല്ലാവരും  കടവിൽ എത്തി

ആദി തന്‍റെ കുർത്തയും ജീൻസും അഴിച്ചു

ബോക്‌സർ ഇട്ടു നിന്നുകൊണ്ട് ആദ്യം വസ്ത്രങ്ങൾ കഴുകി ഓരത്ത് വച്ചു.

എന്നിട്ടു ആ പുഴയിലേക്ക് ചാടി മുങ്ങാ൦കുഴിയിട്ടു

ശരീരത്തെയും മനസിനെയും ശാംഭവി നദീജലം കൊണ്ട് തണുപ്പിച്ചു

കരക്ക്‌ കയറി ഷാമ്പൂ തലയിൽ ഇട്ടു

ദേഹത്ത് പിയേഴ്സ് സോപ്പിടാൻ തുടങ്ങി

“എന്ത് വാസനയാ അപ്പുവേട്ടാ ”

ശങ്കരൻ അവനോടു പറഞ്ഞു

“ഇത് പിയേഴ്സ് സോപ്പല്ലേ ,,നല്ല വാസനയാ ശങ്കരാ ,,,” അപ്പു ദേഹം മൊത്തം സോപ്പ് പതപ്പിച്ചു കൈയിലും കാലിലും ഒക്കെ തേച്ചു പിടിപ്പിച്ചു

“അപ്പുവേട്ടാ ”

“എന്താ ശംഭു ”

“അപ്പുവേട്ടന് അടിതടകൾ വശമുണ്ടോ ?”

ആദി മുഖത്ത് കഴുത്തിൽ സോപ്പ് തേച്ചു കൊണ്ട് ശംഭുവിനെ നോക്കി

“എന്താ ചോദിച്ചേ ?”

“അല്ല ,,, നല്ല  കരുത്തുള്ള ശരീരം ,, ”

“ഓ അതുകൊണ്ടായിരുന്നോ ,,,എന്നാൽ ഞാനൊരു സത്യം പറയട്ടെ ”

അവൻ പറയുന്നത് കേൾക്കാൻ ആകാംഷയോടെ ശംഭുവും ശങ്കരനും കാതു കൂർപ്പിച്ചു

“എനിക്ക് ആ പരിപാടികൾ ഒന്നും വശമില്ല ,, വ്യായാമം ചെയ്യുമേന്നെ ഉള്ളു ,,ഞാൻ ഒരു പേടിതൊണ്ടനാ ”

അവർക്ക് സംശയമായി

“അപ്പോൾ ,,വൈശാലി ആശുപത്രീൽ വെച്ച് ആളുകളെ ഭീഷണിപ്പെടുത്തിയതോ ?” ശംഭു ചോദിച്ചു

“എന്നാരു പറഞ്ഞു ?”

” ശൈലജേച്ചി ,,,,,,,”

“ആഹാ ,,ശൈലജ എന്താ പറഞ്ഞേ ?”

“അല്ല ,,,അപ്പുവേട്ടൻ അങ്ങനെ അവരെ പേടിപ്പിച്ചു എന്നൊക്കെ പറഞ്ഞു ?”

അവനൊന്നു ചിരിച്ചു

“അതുപിന്നെ ,, ആ തടിമാടൻമാരെ ഒന്ന് പിടിച്ചു നിർത്താൻ പറഞ്ഞതല്ലേ ,, എനിക്ക് ഈ വില്ലന്മാരെയൊക്കെ വെല്യ പേടിയാ ,,,,,,,ഒരാൾ എന്‍റെ കവിളത്തു അടിച്ചാൽ അപ്പോ തന്നെ ഞാൻ മറ്റേ കവിളും കാണിച്ചു കൊടുക്കും ”

“അപ്പൊ മറ്റേ കവിളത്തു കൂടെ അടിച്ചാലോ അപ്പുവേട്ടാ ” ശങ്കര൯ ചോദിച്ചു

അപ്പു ഒന്ന് വെള്ളത്തിൽ മുങ്ങി കൈയിലും കക്ഷത്തിലും ഒക്കെ സോപ്പ് തേച്ചുകൊണ്ട്

“അപ്പുറത്തെ കവിളിൽ കൂടെ അടിച്ചാൽ പിന്നെ കുനിഞ്ഞു നിന്ന് കൊടുക്കും ”

“അതെന്തിനാ ,,,” രണ്ടുപേരും ഒരുമിച്ചു ചോദിച്ചു

“എന്‍റെ കൂമ്പിനു കൂടെ കുത്താൻ ,,, അല്ലാതെ ഞാൻ എന്താ ചെയ്യുക ,, അപ്പുറത്തെ കവിളത്തു കൂടെ അടിച്ച കൈവിട്ടുപോയില്ലേ കാര്യങ്ങൾ ,,, പിന്നെ നല്ലത്,,  കിട്ടാനുള്ളതൊക്കെ വാങ്ങികൊണ്ട് പോകൽ അല്ലെ ,, നമ്മളെന്തിനാ അവരെ പിണക്കുന്നത് ,, അവര് നല്ലപോലെ ഇടിച്ചോട്ടെ ,, ഇടിച്ചു കൈത്തരിപ്പ് തീർക്കട്ടെ ,,,മക്കളെ ഞാൻ ഒരു അഹിംസാവാദിയാ,,, മഹാത്മാഗാന്ധിയുടെ ആരാധകൻ,,,,”

ആദി ചിരിച്ചു കൊണ്ട് കൈകൾ കൂപ്പി പറഞ്ഞു

അതുകേട്ടു ശംഭുവും ശങ്കരനും പൊട്ടിച്ചിരിക്കാൻ തുടങ്ങി

ആദി മെല്ലെ പറഞ്ഞു

“അപ്പുറത്തെ കവിളിൽ അടിക്കാൻ കൈയും, അത് ചിന്തിക്കാൻ അവനു തലയും ഉണ്ടായിട്ടു വേണ്ടേ ,,, ഹ ഹ ഹ ”

“എന്താ അപ്പുവേട്ടാ ചിരിക്കൂന്നേ ”

അവന്‍റെ ചിരികേട്ട് ശങ്കരൻ ചോദിച്ചു

“ഏയ് … ഞാൻ അവരുടെയൊക്കെ തല്ലു കൊണ്ട് അമ്മെ ,,,,,,,,,,,,,,അച്ഛാ ,,,,,,,,,,എന്ന് നിലവിളിക്കുന്ന കാഴ്‌ചകൾ കണ്ട് ചിരിച്ചുപോയതാ ,,,,,”

പിള്ളേർക്ക് എല്ലാം ഒരു രസമായിരുന്നു

ആദി വെള്ളത്തിൽ മുങ്ങി മുങ്ങാംകുഴിയിട്ടു നീന്തി

“ശങ്കരന് ആരൊക്കെയുണ്ട് ”

“ഒരു ചേച്ചി മാത്രേ ഉള്ളു അപ്പുവേട്ടാ “.

“അപ്പൊ അച്ഛനും അമ്മയും ?”

“അവരൊക്കെ എന്‍റെ കുഞ്ഞിലേ മരിച്ചു പോയി ”

അപ്പു സഹതാപത്തോടെ അവനെ നോക്കി

“അപ്പുവേട്ടന് ആരൊക്കെയുണ്ട് ?”

ശംഭു ചോദിച്ചു

“എനിക്ക് ആരൊക്കെയുണ്ട്ന്നു ചോദിച്ച എല്ലാരും ഉണ്ട് ,,

“അപ്പുവേട്ടൻ ദില്ലിയിൽ നിന്നും ഈ വണ്ടിക്കാ വന്നത് ?”

“അതേലോ ,,,,,,,,,,”

കുട്ടികൾ അത്ഭുതത്തോടെ നോക്കി

അപ്പോൾ ഒരു വിമാന൦ പോകുന്ന ശബ്ദം കേട്ടു

അവർ മുകളിലേക്ക് നോക്കി

വിമാനത്തെ തന്നെ നോക്കിയിരുന്നു

“അപ്പുവേട്ടൻ വിമാനത്തിൽ കയറിയിട്ടുണ്ടോ ?”

“ഉണ്ടല്ലോ ,,,”

“തീവണ്ടിയിലോ ”

“അതും ഉണ്ട് ,,”

“കപ്പലിലോ ,,?”

“കപ്പലിൽ യാത്ര ചെയ്തിട്ടില്ല ,,പക്ഷെ കയറിയിട്ടുണ്ട് ”

“ഞങ്ങൾ ഇതിലൊന്നും കയറിയിട്ടില്ല അപ്പുവേട്ടാ ”

“നിങ്ങൾ ഇപ്പോ കുട്ടികൾ അല്ലെ ,,വലുതാകുമ്പോ പഠിച്ചു ജോലിയൊക്കെ കിട്ടി എല്ലായിടത്തും കയറാല്ലോ ,,പിന്നെയെന്താ ”

അതുകേട്ടവർ മറുപടിയൊന്നും പറഞ്ഞില്ല

“എന്താ ഈ ശിവശൈലത്തിന്‍റെ പ്രത്യേകത ,,,നിങ്ങൾ എങ്ങനെ ചണ്ഡാള൯മാരായി ,,നിങ്ങളെങ്ങനെ അടിമകളായി ,,എന്തിനാ നിങ്ങള് പരദേശികളെ ഭയക്കുന്നെ ,, എന്താ വൈശാലിയിൽ നിങ്ങളെ ചികിൽസിപ്പിക്കത്തെ ,, ആരാ വൈശാലി അതിർത്തിയിൽ ശിവമന്ദിരങ്ങൾ തകർത്തത് ”

ഒറ്റശ്വാസത്തിൽ ആദി ഇത്രയും അവരോടു ചോദിച്ചു

“അപ്പുവേട്ടാ ,,ഇതെല്ലാം സ്വാമി മുത്തശ്ശനോട് ചോദിച്ചു മനസിലാക്കിയാൽ മതി ,,എല്ലാം മുത്തശ്ശനെ അറിയൂ ,,”

“അങ്ങനെയാണല്ലേ ,,എന്ന അങ്ങനെ തന്നെ ചോദിക്കാം”

അപ്പു കുളത്തിൽ പുഴയിൽ നിന്നും ഉയർന്നു കടവിലേക്ക് നിന്നു

ദേഹ൦ തുവർത്തി

ഒരു ത്രീഫോര്ത് ട്രൗസറും ടീഷർട്ടും ധരിച്ചു

കഴുകിയ വസ്ത്രങ്ങൾ കൈയിൽ എടുത്തു

സോപ്പ് പെട്ടിയും ഷാംപൂവും ശങ്കരൻ പിടിച്ചു

അവർ തിരികെ നടന്നു

:ശംഭോ ,,”

“എന്താ അപ്പുവേട്ടാ ”

“എന്താ നിങ്ങടെ ഗ്രാമത്തിൽ കറണ്ട് ഇല്ലേ ,,,വൈദ്യുതി ”

“അതൊന്നും ഇല്ല അപ്പുവേട്ടാ ”

“ഇതൊന്നും ഇല്ലാതെ നിങ്ങൾ എങ്ങനെയാണ് ജീവിക്കുന്നത് ”

“ഇതുവരെ ഇല്ലല്ലോ ,,,എന്നിട്ടും ഞങ്ങൾ ജീവിക്കുന്നില്ലേ ”

ശംഭു ചോദിച്ചു

 

ആദി കൂടുതൽ ഒന്നും ചോദിക്കാതെ മുന്നോട്ടു നടന്നു

വീട്ടിൽ എത്തി

ശംഭു അവന്‍റെ റാന്തൽ കത്തിച്ചു വീടിനു ഉള്ളിൽ വെച്ചു.

അപ്പോൾ ഉള്ളിൽ നല്ല വെളിച്ചമുണ്ടായി

“ഞങ്ങൾ എന്നാൽ പൊക്കോട്ടെ അപ്പുവേട്ടാ ”

അവർ പോകാനായി അനുവാദം ചോദിച്ചു

“എന്നാൽ ശരി അപ്പോൾ നമുക് നാളെ കാണാം ശങ്കരശംഭൂ ,,,,,,,,” ആദി അവർക്കു പോകാൻ അനുവാദം കൊടുത്തു

അവർ ഓരോന്നൊക്കെ പറഞ്ഞു ചിരിച്ചു അവിടെ നിന്നും പുറപ്പെട്ടു

ഗ്രാമത്തിലേക്ക് കയറി

<<<<<<O>>>>>>

Updated: August 21, 2021 — 8:55 pm

267 Comments

  1. പാർട്ട്‌ 42 എന്നു വരും

  2. വിനോദ് കുമാർ ജി ❤

    ♥♥♥♥?

  3. Hai ഈ സൈറ്റ്യിൽ ആദ്യമായി ആണ് കഥ വായിക്കുന്നത്. എന്റെ ഒരു സുഹൃത്താണ് ഈ കഥ വായിക്കാൻ പറഞ്ഞത്. കുറെ തവണ പറഞ്ഞിട്ടുണ്ട് പക്ഷെ വായിക്കാൻ പറ്റിയില്ല. പിന്നെ ഞാൻ വായിച്ചു തുടങ്ങി ഓരോ പാർട്ടും തമ്മിൽ ആദ്യം ഒരു ബന്ധവും തോന്നിയില്ല ആകെ കൺഫ്യൂഷൻ ആയിരുന്നു പക്ഷെ പിന്നെ പിന്നെ സമയം കിട്ടുമ്പോഴൊക്കെയും വായിക്കും അങ്ങനെ പിന്നെ കഥ വായിക്കാൻ സമയം കണ്ടെത്തി തുടങ്ങി. സത്യം പറഞ്ഞാൽ ഈ കഥയിലെ ഓരോ കഥാപാത്രങ്ങളും നമ്മുടെ മുൻപിൽ നിന്നും കഥ പറയുന്ന ഒരു തോന്നൽ ആണ് tto. എന്താ പറയാ ഓരോ പാർട്ട്‌ വായിക്കുമ്പോഴും ഒപ്പം ഓരോ സോങ്‌സ് കേൾക്കുമ്പോൾ എന്താ പറയാ ഒരു പ്രതേയ അനുഭൂതി തന്നെ ആണ് tto.

  4. ഇ ബാലു തന്നെ ആണോ ആദിശങ്കരൻ

    1. അല്ല ഞാൻ അല്ല ആദി ശങ്കരൻ
      ഞാൻ ആരെന്ന് സീസൺ 2 വിൽ നിങ്ങൾ അറിയും

      എന്ന് സസ്നേഹം

      1. തൃലോക്

        ബാലു ചേട്ടാ

  5. ഹർഷാപി ചേട്ടാ…. ഈ പാർട്ട്‌ വായിച്ചു…. ഇനി അടുത്തത് വായിക്കട്ടെ…..???

  6. വളരെ നാളത്തെ കാത്തിരിപ്പിന് ശേഷം ഇന്നാണ് ഞാൻ കഥ കാണുന്നത് ഒറ്റ ഇരിപ്പിന് തന്നെ ഈ പാർട് വായിച്ചു ഇനി അടുത്തത് വായിക്കണം വായിച്ചിടത്തോളം സന്തോഷം ഒരിക്കലും അപരാജിതന് വിഷമിപ്പിക്കില്ല എന്നറിയാം കാരണം ഇത് ഒരു കഥ മാത്രം ആയിട്ടാല്ല കണ്ടിട്ടുള്ളത് ഞാനും ഇതിന്റെ ഒരു ഭാഗം ആണെന്ന് ചിന്തിച്ചിട്ടു കൊണ്ട് കൂടിയാണ്

    HELLBOY

  7. ലക്ഷ്മി എന്ന ലചു

    ഹായ് ഹർഷേട്ടാ ഞാൻ അപരാജിതൻ മുടങ്ങാതെ വായ്ക്കറുണ്ട്. കമൻ്റ് ചെയ്യാൻ മടി ആയിരുന്നു .ഇപ്പൊൾ ഈ സൈറ്റിൽ ആക്ടീവ് അല്ല . അപരാജിതനു വേണ്ടി മാത്രമാണ് ഇവിടെ ഇപ്പൊ വന്നതും തന്നെ. ഒരോ തവണയും ഇത് വായിക്കുമ്പോൾ ഈ കഥ ഒരു adiction ആയി മാറുകയാണ്.ഇതൊരു കഥയാണ് എന്ന് വിശ്വസിക്കാൻ കഴിയുന്നില്ല എന്തൊരു റിയലിസ്റ്റിക് ആയിട്ടാണ് ഓരോരു ഭാഗവും വിവരിക്കുന്നത്. മഹാശിവനെ കുറിച്ച് കൂടുതൽ അറിയാൻ കഴിഞ്ഞു. പിന്നെ ഒരു request aanu ചേട്ടായി
    ചിദംബരം കടലൂർ district ആണ് English Cuddalore എന്നത് Tamil ല് കടലൂർ എന്നാണ്
    ഇതൊരു information ആയി എടുക്കണം തെറ്റ് ധരിക്കരുത് . ഈ കഥ ഞങ്ങൾക്ക് തന്നതിന് ഒരുപാടു നന്ദി പറയുന്നു

    1. Nandi..
      Njanathu shariyakkam
      Cheruppathilo matto poyathaanu avide..
      Ippo ormmayumilla..
      Njanath clear aakkam
      Orupad nandi..

  8. ഞാൻ ഇപ്പഴാ സ്റ്റോറി കണ്ടത് ? . ഒറ്റ ഇരുപ്പിന് വായിച്ചു. പൊളിച്ചു ❤.പോയി അടുത്ത പാർട്ട് വായിക്കട്ടെ ?

  9. അബൂ ഇർഫാൻ 

    ശിവശൈലത്തുകാരെ കുറിച്ചു കേട്ടപ്പോൾ ആദ്യം ദേഷ്യമാണ് തോന്നിയത്. ഇങ്ങനെയുമുണ്ടോ ആളുകൾ, പരദേശികളെ അടുപ്പിക്കില്ല. അവർക്ക് ഭക്ഷണം ഉണ്ടാക്കികൊടുക്കില്ല. എന്നാലോ ഏതോ ഉണ്ണാക്കന്മാർ ഉണ്ടാക്കിയ കോപ്പിലെ നിയമങ്ങൾ ഒക്കെ വലിയ കാര്യമായി അനുസരിച്ച് അടിമകളായി ജീവിക്കുന്നു. എന്നിട്ട് തങ്ങളുടെ പുരോഗമനത്തിനും അതിജീവനത്തിനു വേണ്ടി ഒന്നും ചെയ്യാതെ ആരോ ഞങ്ങളെ വന്നു രക്ഷിക്കും  എന്നു കരുതി കാത്തിരിക്കുന്നു. പിന്നെ ചിന്തിച്ചപ്പോഴാണ് മനസ്സിലായത്. നമ്മളും വ്യത്യസ്തരൊന്നുമല്ലല്ലോ, ആരൊക്കെയോ ഉണ്ടാക്കുന്ന നിയമങ്ങൾ അനുസരിച്ചു അവർക്ക് വേണ്ടി അടികൂടി രാപകൽ അധ്വാനിച്ച് അതിൽ നിന്ന് അവർ പറയുന്ന പണം നികുതിയായി കൊടുത്ത്  അവസാനം ഒന്നുമല്ലാതെ മരിച്ചുപോവുന്നു. നോവൽ അടിപൊളിയായി പോകുന്നു. ആദ്യത്തെ കുറച്ചു ഭാഗങ്ങൾ കഴിഞ്ഞാൽ പിന്നെ നോവലിന്റെ റേഞ്ച് വേറെയാണ്.

  10. കാളിദാസൻ

    ഹർഷാപ്പി ഇപ്പോഴാണ് ഈ ഭാഗം വായിച്ചു കഴിഞ്ഞത്.
    മറ്റേ ഭാഗം കൂടി വായിച്ചിട്ട് അതിൽ അഭിപ്രായം അറിയിക്കാമെ… .

  11. Loved it
    Keep the good work

  12. ഇത്രയും നാൾ കാത്തിരുന്നിട്ടും കഥ വന്നപ്പോൾ നിരാശയാക്കി.aa flow angu poyi.bore akkunnundu ippol

    1. Okke ശരി ആക്കം ബ്രോ..

  13. ബ്രോ വെറുതെ കഥ നീട്ടി ചടപ്പിക്കല്ലേ ആ പഴയ കഥ വായിക്കുന്ന സുഖം പോയി

    1. ഹർഷാ… മനു – ബാലുവിൻ്റെ ഭാഗങ്ങൾ വല്ലാതെ ലാഗ് ആവുന്നു. കഥ പറയുന്നു അത് പരീക്ഷക്ക് റിവിഷൻ ചെയ്യുന്നതു പോലെ പോയിൻ്റ്സ് വീണ്ടും റിപ്പീറ്റ് ചെയ്യുന്നു വല്ലാതെ മട്പ്പാവുന്നു…. ആ ഭാഗങ്ങളിൽ അപ്പുവിന് (ഒരു സൂപ്പർ ഹീറോക്ക്) എന്ത് സംഭവിച്ചു എന്ന ആശങ്കയും ഉണരുന്നു… കഥയുടെ സുഖം നഷ്ടപ്പെടുന്നു… വായനക്കാരുടെ ശ്രദ്ധ പൂർണ്ണമായും അപ്പുവിലാണ് അവൻ്റെ മുന്നേറ്റങ്ങൾക്ക് ആയി കാത്തിരിക്കുന്നു…

      (എൻ്റെ ഒരു അഭിപ്രായം മാത്രം)

      1. ബ്രോ
        തത്കാലം ഇങ്ങനെ പോകട്ടെ
        ഈ ഒരു ഭാഗം ചിദംബരം കൂടെ ഉള്ളത് കൊണ്ടാണ് ഇങ്ങനെ കൂടുതൽ ഉൾപെടുത്തേണ്ടി വന്നത്
        ഇനി ഉണ്ടാകില്ല ഡയറക്ട് കഥ ആണ്
        മനു ബാലു കഥ ചിലപ്പോ ലാഗ് തോന്നിപ്പിച്ചേക്കാം
        അപ്പൂനേം പാറൂനേം മാത്രം എഴുതുക അല്ലല്ലോ ഉദ്ദേശം
        ബാലുവിലൂടെ അപ്പു
        ബാലു ആരാണ് എന്നതാണ് ഉയർത്തുന്ന ചോദ്യം ???

        1. ???…

          ഇങ്ങനെ തന്നെ പോയാൽ മതി ബ്രോ ?.

          ഇത്രയും നാൾ ഇങ്ങള് നല്ലൊരു കഥ അനുഭവം ആണ് തന്നത്.

          ഇനിയുള്ളതും നിരാശപ്പെടുത്താതെ അടിപൊളി ആകുമെന്ന് അറിയാം.

          Take your time ?.

          All the best 4 your story ?.

  14. ezhuthine snehikunnavan

    enthonnedey ith. kurach vaayichapo thanne maduthu ee parts . full laag, pinne aavashyam illatha aalkarude stry yum. nammal ivide vaayikan varunnath appuvinteyum paruvinteyum stry vaayikan vendi aanu, allathe oru oola manuvinteyum anuvinteyum alla. ithu vaayichal ningal parayum ivar ee stry yude aavashyam aanenn. kooduthal aalkarkum ivar ee stry yil venamennilla. pinne enthina ningal ithra kashtapett avarude stry ezhuthunnath. avare ozhivakiyek bro. njan ella pagum skip cheythu. ini 21 engane undenn nokkanam. nalla oru story ye kollalle bro. allenkil ivide thanne nirthiyek

    1. അപ്പു പാറു മാത്രമല്ല ബ്രോ ഇതില്‍
      അവരിലേക്ക് നയിക്കുന്ന ഘടകങ്ങള്‍ ആണ് അനുവും മനുവും
      സ്കിപ് ചെയ്യുന്നതിലല്ല പ്രശനം ,,
      സ്കിപ് ചെയ്യുമ്പോള്‍ അതില്‍ ചില പ്രധാന സംഭവങ്ങള്‍ ഒഴിവായി പോകും
      ചിദംബരത്തില്‍ അവര്‍ ഇരുവരും കാണുന്ന –രഹസ്യം അതെല്ലാം
      ഇതൊക്കെ ,,

      നന്ദി ബ്രോ
      നല്ല രീതിയില്‍ അഭിപ്രായം പങ്ക് വെച്ചതിന്

    2. താനാണോ എഴുത്തിനെ സ്നേഹിക്കുന്നവൻ ഹി ഹി ഹി….

  15. 20 വായിച്ച് തീർന്നു രണ്ടാം ദിവസം റിവ്യൂ ഒക്കെ നോക്കാമെന്ന് കരുതി കയറിയപ്പോഴാണ് 21 ഹായ് കണ്ണ് ബൾബായി ആയി …. പ്രതീക്ഷിക്കാതെ ആ ഭാഗം വായിക്കാൻ കിട്ടുന്നതിൻ്റെ സുഖവും കിട്ടി

    1. Randum ഒരു ദിവസം തന്നെ ആണല്ലോ ഇട്ടത്..
      അപോ വായിച്ചില്ലയിരുന്നോ

      1. ശ്രദ്ധിച്ചില്ല

  16. Ishtapettu orupade
    Ohm Nama Shivaya

  17. Devil With a Heart

    ഇഷ്ടപ്പെട്ടു*

  18. Devil With a Heart

    വിലയിരുത്താൻ ഞാൻ ആരുമല്ല എന്ന ഉറപ്പുള്ളത് കൊണ്ട് ഒന്ന് മാത്രം പറയാം ഒരുപാട് ഇഷ്ടപ്പെടും ഈ ഭാഗവും അടുത്ത ഭാഗം കൂടെ വായിച്ചിട്ട് വരാമേ..ധൃതി ഒന്നും കാണിക്കുന്നില്ല സമയം എടുത്ത് പതിയെ വായിക്കുന്നുള്ളൂ?♥️

Comments are closed.