അപരാജിതന്‍ 20 [Harshan] 10041

അന്ന് സന്ധ്യക്ക് മുന്നേ

ദേവ൪മഠത്തു നിന്ന് ആയിയും ആണ്മക്കളും മാലിനിയും കുടുംബവും കൂടെ വൈശാലിയിലെ പ്രജാപതി രാജകൊട്ടാരത്തിൽ എത്തി ചേർന്നു.അകലെ നിന്ന് തന്നെ അതിമനോഹരവും വലുപ്പം കൊണ്ട് ഒരുപാട് ഉന്നതമായതുമായ ആ കൊട്ടാരം കണ്ടപ്പോൾ തന്നെ എല്ലാവരും അത്ഭുതപ്പെട്ടു പോയി.വെണ്മയേറിയ മാര്ബിളിനാൽ നൂറ്റാണ്ടുകൾക്കു മുന്നേ നിർമ്മിക്കപ്പെട്ടിരിക്കുന്ന കൊട്ടാരം.ആരും ഇത്രയും വലിയ കൊട്ടാരമൊന്നും കണ്ടിട്ടേ ഇല്ലേ , കാർ കൊട്ടാരത്തിലേക്ക് കടക്കുന്ന വിലകൂടിയ ടൈൽ വിരിച്ച വഴിയിലേക്ക് തിരിഞ്ഞു. ആ വഴിയിൽ ഇരു വശങ്ങളിലും വലിയ ചന്ദന മരങ്ങൾ തലയുയർത്തി നിൽക്കുന്നു. മുന്നോട്ടു പോകുന്തോറും ആ വഴികൾക്കിപ്പുറം സുന്ദരികളായ സാലഭഞ്ജിക വിഗ്രഹങ്ങൾ. ഇരു വശങ്ങളിലും വിവിധതരം പൂച്ചെടികൾ വിരിഞ്ഞു നിൽക്കുന്നു

വഴിക്കു ഇരു വശവും താഴ്ഭാഗത്തേക്ക് വലിയ പുൽപ്രദേശം അവിടെ കുതിരകൾ ആനകൾ മയിലുകൾ മാനുകൾ , മാലിനിയും കുടുംബവും കണ്ണ് നിറയെ ആ ദൃശ്യങ്ങൾ കണ്ടുകൊണ്ടിരുന്നു

മാലിനി ഒരിക്കലും രാജകൊട്ടാരത്തിൽ പോയിട്ടില്ല , ആയി ഒരിക്കലും കൊണ്ട് പോയിട്ടുമില്ല

ആ റോഡ് നേരെ ചെന്ന് കയറുന്നത് ഒരു പാലത്തിലേക്കാണ് , ആ പാലത്തിനു കീഴെ ഹിരണ്യകേശി നദിയുടെ ഒരു ചെറിയ കൈവരി ഒഴുകുന്നു,

ആ പാലം കടന്നു വീണ്ടും മുന്നോട്ടേക്കു പോയി

ഒടുവിൽ ഒരു രണ്ടു നില കെട്ടിടത്തിന്‍റെ ഉയരവും പത്തു ബസുകൾ നീളത്തിൽ ഇട്ടാലുള്ള അത്ര നീളവും ഉള്ള ഒരു ഇരുമ്പു ഗേറ്റിനു മുന്നിൽ വന്നു നിന്നു

അവിടത്തെ കാവൽക്കാർ ആ ഗേറ്റ് ന്‍റെ ഒരു ഭാഗം തുറന്നു കൊണ്ട് അവരുടെ കാറുകളെ ഉള്ളിലേക്ക് വിട്ടു

“,ഇത് നോക്കുമ്പോ ,,,ഇളയിടം ഒന്നും വലുപ്പത്തിൽ ഒന്നുമല്ല ” രാജശേഖരൻ മാലിനിയോട് പറഞ്ഞു

“പ്രജാപ്രതികളുടെ അത്ര ആഢ്യത്വവും സമ്പത്തും ഒരു കൊട്ടാരത്തിനും ഇല്ല രാജേട്ടാ ”

കാർ കൊട്ടാരത്തിനു മുന്നിലുള്ള അഞ്ചു നില പൊക്കമുള്ള പോർട്ടികോയുടെ ഉള്ളിൽ വന്നു നിന്നു

എല്ലാവരും പുറത്തേക്കിറങ്ങി

കൊട്ടാരത്തിന്‍റെ വിലകൂടിയ വാഹനങ്ങൾ പലയിടത്തും പാർക്ക് ചെയ്തിരിക്കുന്നു

മുന്നിലായി സ്വർണ്ണം കൊണ്ടുണ്ടാക്കിയ രണ്ടാൾ പൊക്കമുള്ള നിലവിളക്ക്

അപ്പോളേക്കും കൊട്ടാരം മാനേജർ അവരെ സ്വീകരിക്കാൻ ആയി അങ്ങോട്ടേക്ക് വന്നു

“തമ്പുരാട്ടി ” ആയി പാർത്ഥസാരഥിയോട് ചോദിച്ചു

“ഉണ്ട് ,,,എല്ലാവരെയും കാത്തിരിക്കുകയാണ് ,,വന്നാട്ടെ ,,വന്നാട്ടെ ”

അയാൾ എല്ലാവരെയും ബഹുമാനത്തോടെ കൊട്ടാരത്തിലേക്ക് ക്ഷണിച്ചു

അവർക്കു പുറകെ രംഗനാഥനും രാമഭദ്രനും ഒപ്പം മാലിനിയും രാജശേഖരനും ശ്യാമും പാർവതിയും നടന്നു നീങ്ങി

നിലമൊക്കെ പഴയകാല വെണ്ണകല്ലുകൾ പാകിയിരിക്കുന്നു

പാറു എല്ലാം കണ്ടു കൊണ്ട് ഉള്ളിലേക്ക് നടന്നു

ആ കൊട്ടാരത്തിന്‍റെ ആഡംബരം അകത്തളങ്ങളുടെ നിർമ്മാണശൈലി ഡിസൈനുകൾ ഫർണീച്ചറുകൾ എല്ലാം കർട്ടനുകൾ പോലും അതിമനോഹരമായിരിക്കുന്നു . ആ വലിയ ഹാൾ കഴിഞ്ഞു വീണ്ടും അതിന്‍റെ മൂന്നിരട്ടിയുള്ള ഹാളിലേക്ക് പ്രവേശിച്ചു , രാജകീയമായ ഇരിപ്പിടങ്ങൾ , സ്വർഗ്ഗം ഭൂമിയിൽ വന്നാൽ എന്തൊക്കെ ഉണ്ടോ അതെല്ലാം അവിടെയുണ്ട്

അവരെ കാത്തു മഹാശ്വേതാ ദേവി ഇരിക്കുന്നുണ്ടായിരുന്നു

അവർ എഴുന്നേറ്റു വന്നു സുഹൃത്തായ ഭുവനേശ്വരി ദേവിയെ ആശ്ലേഷിച്ചു

എല്ലാവരും അവരുടെ കാൽ തൊട്ടു വന്ദിച്ചു

അതുകണ്ടു പാറുവും ശ്യാമും അങ്ങനെ ചെയ്തു

“ഇളയ മകൾ ,,ആദ്യമായിയാണ് ഞാൻ കാണുന്നത് ”  രാജാമാതാവ് പറഞ്ഞു

മാലിനി തൊഴുതു കൊണ്ട് ചിരിച്ചു

“എന്തായാലും ,,വൈകുണ്ഠപുരി ക്ഷേത്രത്തിൽ വെച്ച് നിങ്ങളെ കണ്ടു കിട്ടിയ കാര്യവുമെല്ലാം ഭുവന പറഞ്ഞിരുന്നു ,,എല്ലാവരെയും കണ്ടതിൽ സന്തോഷം ”

“ഇത് എന്‍റെ മരുമകൻ ആണ് ,,,രാജശേഖരൻ ,,” ആയി പരിചയപെടുത്തി

അയാൾ അവരെ ബഹുമാനത്തോടെ തൊഴുതു

“ഇത് കൊച്ചുമക്കൾ , ശ്യാം ”

ശ്യാമും തൊഴുതു

“ഇത് പാർവ്വതി , മാലിനിയുടെ മകൾ ”

രാജമാതാവ് പാർവതിയെ നോക്കി

പാർവതി പുഞ്ചിരിച്ചു കൊണ്ട് ബഹുമാനത്തോടെ കൈകൾ കൂപ്പി

അവർ അവളെ നോക്കി കൈ കൂപ്പി

“ദേവകന്യകയാണല്ലോ പാർവ്വതി …”

അവളുടെ ജ്വലിക്കുന്ന സൗന്ദര്യം കണ്ടു അവർ അവളെ വാക്കുകളാൽ പ്രശംസിച്ചു

അവൾ കൈകൾ കൂപ്പി

“വരൂ ,,നമുക് നാരായണനെ തൊഴുകാം ”

എന്ന് പറഞ്ഞു അവരെ സാളഗ്രാമ വിഗ്രഹം സൂക്ഷിച്ചിരിക്കുന്ന പൂജാമുറിയിലേക്ക് കൊണ്ട് പോയി

അതിവിശിഷ്ടമായ  അത്യപൂർവ്വവുമായ ലക്ഷ്മി നാരായണ സാളഗ്രാമത്തിന്‍റെ   ഏകശിലയില്‍ ദേവശില്‍പ്പികളാല്‍ നിര്‍മ്മിക്കപ്പെട്ട അമൂല്യവും  അത്യപൂർവ്വശക്തികളും ഉൾക്കൊള്ളുന്ന സാക്ഷാൽ വൈകുണ്ഠനാരായണസ്വരൂപപ്രതിഷ്ഠ.

 

എല്ലാരും നാരായണനെ തൊഴുതു

പൂജകൾ ആരംഭിച്ചിരുന്നു

പാറു ആ വിഗ്രഹത്തെ നോക്കി കുറെ നേരം നിന്ന് തൊഴുതു

അമൂല്യമായ ശക്‌തികൾ ഉള്ള വിഗ്രഹം

ആ വിഗ്രഹം ആണ് ശ്രീവത്സഭൂമിയിലെ ക്ഷേത്രത്തിൽ പ്രതിഷ്ടിക്കാൻ പോകുന്നത് എന്നൊക്കെ അവൾക്കു ഇന്ദു പറഞ്ഞു കൊടുത്തിരുന്നു

“കണ്ണാ ,,,,,,,,,,കാത്തോളണെ ” എന്ന് മാത്രം പറഞ്ഞവൾ പ്രാർത്ഥിച്ചു കൊണ്ടിരുന്നു

അവൾക്ക് കണ്ണടക്കാനേ തോന്നിയില്ല ,,

അവൾ അങ്ങനെ തൊഴുതുനിൽക്കുമ്പോൾ വിഗ്രഹത്തിൽ നിന്നും പൂക്കൾ പൊഴിയുന്നപോലെ ,, കാതിൽ വേണുനാദം കേൾക്കുന്ന പോലെ ,, അവൾ സ്വയം മറന്നു പോയ അനുഭൂതി

അരമണിക്കൂർ നീളുന്ന പൂജകൾ അവിടെ വൈഷ്‌ണവ പുരോഹിതൻ ചെയ്തു

ഒടുവിൽ ആരതിയുഴിഞ്ഞു തീർത്ഥം കൊടുത്തു

ഭഗവാന്‍റെ പാദങ്ങളിൽ അർപ്പിച്ച തുളസിദളങ്ങളും കൊടുത്തു

അവൾ ആ തുളസിദളം മുടിയിൽ ചൂടി

അപ്പോളേക്കും കൊട്ടാരത്തിലെ മറ്റുള്ള അംഗങ്ങളും അവിടെഎത്തി ചേർന്നിരുന്നു

പാറു നോക്കുമ്പോ അവിടത്തെ യുവതികളായ അംഗങ്ങൾ ഒരു ഇരുപതു  പേരോളം വരും

യുവാക്കളും  അത്ര തന്നെ ,,പിന്നെ അവരുടെ മാതാ പിതാക്കൾ , പരിചാരക൪ ഒക്കെയായി നൂറു കണക്കിന് പേ൪

എല്ലാവർക്കും മുന്നിലായി ഇപ്പോഴത്തെ കിരീടഅവകാശിയായ ശ്രീധർമ്മസേനനും അയാളുടെ ഭാര്യ രൂപപ്രഭയും മക്കളായ സൂര്യസേനനും ഇശാനികയും.

മഹാശ്വേതാ ദേവി അവരെ എല്ലാവര്ക്കും പരിചയപ്പെടുത്തി

ശ്യാം  രാജകൊട്ടാരത്തിലെ സകലയുവതികളെയും ഒരുമിച്ചു നോക്കിപോയി

അത്രമേല്‍ സൌന്ദര്യവതികളായ അപ്സരസുകൾ പോലെ നാരീരത്നങ്ങള്‍

സൂര്യസേന൯ പാർവതിയെ ഒറ്റനോട്ടമേ നോക്കിയുള്ളൂ

ആ നോട്ടത്തിൽ സൂര്യസേനന്‍റെ മനസും ഹൃദയവും ഇടറിപോയിരുന്നു

കൈകാലുകൾ വിറച്ചു പോയി

പാർവതി സൂര്യസേനനെ നോക്കി പുഞ്ചിരിച്ചു കൊണ്ട് കൈകൾ കൂപ്പി

സൂര്യസേനൻ വിറച്ചു കൊണ്ട് അവളെ നോക്കി തിരിച്ചു കൈകൂപ്പി

പാർവതി ഇശാനികയെ നോക്കി പുഞ്ചിരിച്ചു , കൈകൾ കൂപ്പിയെങ്കിലും

പാർവതിയെ കണ്ടമാത്രയിൽ ഇഷാനികയ്ക്കു പാർവതിയുടെ സൗന്ദര്യത്തിൽ കലശലായ അസൂയ തോന്നിയതിനാൽ ആയിരിക്കണം വലിയ ഭാവം നടിക്കാതെ  കൈകൾ ഒന്ന് കൂപ്പിയതായി ഭാവിച്ചത്

പാറുവിനു പക്ഷെ ആ മാറ്റം എളുപ്പം ഉൾക്കൊളളാനായി

പൂജകൾ കഴിഞ്ഞു

അവരെ സംഗീതമഹാളിലേക്ക് കൊണ്ടുപോയി

അവിടെയുള്ള വിഷ്ണു പ്രതിഷ്ഠക്കു മുന്നിൽ എല്ലാവരും തൊഴുതു

അവരെ അവിടെയിരുത്തി

രാജാമാതാവിന്‍റെ ആഗ്രഹപ്രകാരം ആയി വീണ വായിച്ചു

അവരുടെ വീണാ നാദത്തിനുമൊപ്പം കൊട്ടാരത്തിലെ മൂന്നു പെൺകുട്ടികൾ നൃത്തമാടി

ഇശാനിക അന്ന് നൃത്തം ചെയ്തില്ല

എല്ലാവരും അതൊക്കെ കണ്ടാസ്വദിച്ചു

പാറു , മുത്തശ്ശിയുടെ വീണാനാദവും നൃത്തവും ഒക്കെ കണ്ടു രസിച്ചിരുന്നു

അവളുടെ നോട്ടം മുത്തശ്ശിയുടെ കൈ വീണാതന്ത്രികളിലൂടെ ഒഴുകി നാദപ്രപഞ്ചം സൃഷ്ടിക്കുന്നതിലായിരുന്നു

അവൾ ആദ്യമായാണ് നേരിട്ട് അവരുടെ വീണാവാദനം കേള്‍ക്കുന്നത്

നൃത്തമെല്ലാം കഴിഞ്ഞു

ആയി വീണ തൊഴുതു പീഠത്തിൽ വെച്ചു

“ഇശ,,ഇന്ന് നൃത്തമാടാനുള്ള ഒരു സൗഖ്യത്തിൽ അല്ലായിരുന്നു ”  രാജമാതാവ് പറഞ്ഞു

“ഉവ്വ് ,,,ഞാൻ അതാണ് ആലോചിച്ചത് ,,ഇശ മോളുടെ നൃത്തം എന്താ ഉണ്ടാകാഞ്ഞത് എന്ന് ” ആയി പറഞ്ഞു

“അല്ല ,,ഭുവനയുടെ കൊച്ചുമകൾ പാർവതിക്കു വശമുണ്ടോ നൃത്തമൊക്കെ ”

“ഉവ്വ് ,,,പാറു പാടും ,,,നൃത്തവും ചെയ്യും ,,,,”

“ആഹാ ,,,എന്നിട്ടതെന്താ നേരത്തെ പറയാഞ്ഞത് ,, എങ്കിൽ മുത്തശിയുടെ സംഗീതത്തിനൊത്തു നൃത്തമാടാമായിരുന്നല്ലോ ,, ” രാജമാതാവ് ഒരു പരാതി പോലെ പറഞ്ഞു

“അതു  കൊണ്ടല്ല ,, ദേവി ,,  മോളും ,, ഇപ്പോ അതിനുള്ള ഒരു മാനസിക സൗഖ്യത്തിൽ അല്ല ,, ”

“ആണോ ,,,എന്നാ കുഴപ്പമില്ല ,, ഇനിയും സമയം ഉണ്ടല്ലോ ,,അപ്പോ ആകാം ,,അല്ലെ പാർവതി ”

രാജമാതാവ് ചോദിച്ചു

അവൾ ചിരിച്ചു കൊണ്ട് തലയാട്ടി

അവിടെ നിന്നും അവരെ ഭക്ഷണമണ്ഡപത്തിലേക്ക് നയിച്ചു

അവിടെ രാജകീയമായ ഒരു സദ്യ തന്നെ ഒരുക്കിയിരുന്നു

അവർ കാണാത്തതും രുചിക്കാത്തതുമായ വിഭവങ്ങൾ എല്ലാം

രാജമാതാവിനോടും രാജകുടുംബങ്ങളോടും ഒപ്പം ഇരുന്നു അവർ ഭക്ഷണം കഴിച്ചു

അപ്പോളും പാർവതി ആ കൊട്ടാരത്തിന്‍റെ വശ്യമായ സൗന്ദര്യത്തിന്‍റെ പിടിയിൽ നിന്നും വിട്ടു മാറിയിരുന്നില്ല

അത്രക്കും ആ കൊട്ടാരം അവളെ മോഹിപ്പിച്ചു കൊണ്ടിരുന്നു

അവൾക്കു ആ കൊട്ടാരം മൊത്തം ചുറ്റി നടന്നു കാണണമെന്നു തോന്നിയിരുന്നു

പക്ഷെ അതിനുള്ള ഭാഗ്യം ഉണ്ടായില്ല

അതിൽ അവൾക്കു നല്ല പോലെ വിഷമവും ഉണ്ടായിരുന്നു

അല്‍പസമയത്തിന് ശേഷം

അവർ അവിടെ നിന്നും യാത്ര പറഞ്ഞിറങ്ങി

കാർ കൊട്ടാരത്തിൽ നിന്നും തിരിച്ചു

അവൾ പിന്നിലേക്ക് നോക്കികൊണ്ടിരിക്കുകയായിരുന്നു

ആ കൊട്ടാരം രാത്രിയായതിനാൽ കണ്ണഞ്ചിപ്പിക്കുന്ന ശോഭ പരത്തുന്ന പ്രകാശമയമായി  നിന്നു.

പാർവതിയെ , പ്രജാപതി രാജവംശത്തിന്‍റെ കൊട്ടാരം വളരെഏറെ മോഹിപ്പിച്ചിരുന്നു

<<<<<O>>>>>>

ആ സമയം

അരുണേശ്വരത്ത് മുത്യാരമ്മയുടെ മാളിക

സൗവ്വർണ്ണകാന്തിതൈലം കൊണ്ടുഴിഞ്ഞു സ്നാനം ചെയ്തു ഒരു സ്വർണ്ണകരയുള്ള മുണ്ട്  മുലക്കച്ച മാത്രം ധരിച്ചു മാദകത്തിടമ്പായ അമ്രപാലി തെല്ലൊരു മന്ദഹാസത്തോടെ അവളുടെ അന്തപുരത്തിലേക്ക് മന്ദം മന്ദം നടന്നു വന്നു.

ഇരട്ട അരയന്ന രൂപങ്ങൾക്കിടയിൽ ഒരാൾപ്പൊക്കത്തിലുള്ള നിലക്കണ്ണാടിക്കു മുന്നിൽ വന്നതിൽ പ്രതിഫലിക്കുന്ന തന്‍റെ മാദക സൗന്ദര്യത്തെ ഒരുവേളയവളൊന്ന് നോക്കിനിന്നു.

തെല്ലു നാണത്തോടെ അവൾ തന്‍റെ മുലക്കച്ചയുടെ കെട്ടഴിച്ചു

ആ മുലക്കച്ച അഴിഞ്ഞവളുടെ പാദങ്ങളിലേക്ക് വീണു.

ആ നിലക്കണ്ണാടിയിൽ അമ്രപാലിയവളുടെ നഗ്‌നസൗന്ദര്യം ദർശിച്ചു.

കണ്ണാടിയുടെ മുന്നിലെ ആഭരണം വെച്ചിരിക്കുന്ന ആമാടപെട്ടിയുടെ അടപ്പു തുറന്നുകൊണ്ട് അതിൽ മുത്ത് പതിപ്പിച്ച കിലു കിലെ കുലുങ്ങുന്ന കൊലുസ് എടുത്തു തന്‍റെ നഗ്നമായ പാദങ്ങൾ കണ്ണാടി പതിപ്പിച്ച പീഠത്തിൽ ഉയർത്തി വെച്ച് കൊണ്ട് ആ കൊലുസുകൾ ഇരുപാദങ്ങളെയും അണിയിച്ചു

മെല്ലെ അവൾ പാദങ്ങൾ നിലത്തു പതിപ്പിച്ചു

കൊലുസിന്‍റെ കിലുങ്ങുന്ന നാദം അവിടെ മുഴങ്ങി

ആമാടപെട്ടിയിൽ നിന്നും പവിഴ൦ പതിപ്പിച്ച ഒരംഗുലം   വീതിയുള്ള പൊന്നരഞ്ഞാണ൦ കൈയിൽ എടുത്തു അതിന്‍റെ ഭംഗിയാസ്വദിച്ചു കൊണ്ട് അത് നഗ്നമായ തന്‍റെ അരയിൽ ചുറ്റി നിലക്കണ്ണാടിയിൽ തന്‍റെ പ്രതിബിംബത്തെ നോക്കി.

നഗ്നമായ തന്‍റെ ശരീരത്തിൽ അരയിലെ പവിഴമണികൾ പൊഴിക്കുന്ന പ്രകാശം ആ കണ്ണാടിയിൽ പ്രതിഫലിച്ചു കൊണ്ടിരുന്നു

കൈകളിൽ സുവർണ്ണ നിറത്തിലെ മുത്തുകൾ പതിപ്പിച്ച വെള്ളി വളകൾ അണിഞ്ഞു

കൈകൾ ചലിപ്പിച്ചതിന്‍റെ കിലുക്കം കാതുകളെ കേൾപ്പിച്ചു

കഴുത്തിൽ ചന്ദ്രകാന്തകല്ല് പതിപ്പിച്ച മാലകൾ അണിഞ്ഞു

അപ്പോളേക്കും വാതിൽ തുറന്നു സുഹാസിനി ഉള്ളിലേക്ക് വന്നു

അമ്രപാലിയുടെ ആ നിൽപ്പ് , അവളുടെ ദേഹത്തിന്‍റെ കാന്തിയും അതിനെ കൂടുതൽ പ്രതിഫലിപ്പിക്കുന്ന ആഭരണങ്ങളും ഇട്ട അവളുടെ നഗ്‌നരുപത്തെ ഒരു വേള സുഹാസിനിപോലും കാമിച്ചു പോയിരുന്നു

സുഹാസിനി അവളുടെ അടുത്തേക്ക് ചെന്നു

ആദ്യം കൈയിൽ കരുതിയ ദിവ്യസൗരഭ്യം തുളുമ്പുന്ന ഇന്ദ്രഗുപ്തപുഷ്പ തൈലം വിരൽ തുമ്പിൽ അല്പം തൊട്ടു

അവളുടെ ചെവിക്കുപിന്നിലും കഴുത്തിലും  കക്ഷത്തിലും മാറിടങ്ങളിലും പൊക്കിൾചുഴിയിലും അരഭാഗത്തും തുടകളിലും പാദങ്ങളിലും തൊട്ടുതലോടി

അതോടെ അവളുടെ മേനിയുടെ സൗരഭ്യം പതിന്മടങ്ങാകുകയും മാദകത്വം തുളുമ്പുന്നതുമായി തീർന്നു

അവളുടെ വസ്ത്രങ്ങൾ എടുത്തണിയിച്ചൊരുക്കുവാൻ തുടങ്ങി

മാറിനെ മൂടുന്ന ചുവന്ന പട്ടു മേലാടയും

ഉദരഭാഗം അനാവൃതമാക്കി സ്വർണ്ണനൂലിൽ നെയ്ത വിരിവുള്ള പാവാടയും സുതാര്യമായ സുവർണ്ണ നിറത്തിലെ  ചേല അവളുടെ അരയിൽ കുത്തി മാറിലൂടെ ചുറ്റിച്ചു പിന്നിലേക്ക് കുത്തി

കണ്ണുകളിൽ അഞ്ജനമെഴുതി

ചുണ്ടുകളിൽ ചെന്തൊണ്ടിപ്പഴചാർ പുരട്ടി ചുവപ്പിച്ചു

സുഹാസിനി അവളുടെ കവിളിൽ അമർത്തി ചുംബിച്ചു

എന്നിട്ടു കൊണ്ട് വന്ന മുല്ലമൊട്ടുകൾ ആ കിടക്കയിൽ വിതറി

മുറിയിൽ അകിലും ചന്ദനവും  പുകച്ചു

അവിടെ നിന്നും ഇറങ്ങി വാതിൽ അടച്ചു

അമ്രപാലി കിഴക്കു ദിക്കിൽ കുഞ്ഞു മൺവിളക്കു നെയ്യൊഴിച്ചു തെളിയിച്ചു

മദനകാമേശ്വരി ദേവിയെ സ്തുതിച്ചു വണങ്ങി

കാമനെയും രതിയെയും സ്മരിച്ചു

വസന്തഋതുവിനെ സ്മരിച്ചു

നിലാവ് പൊഴിക്കുന്ന ചന്ദ്രനെ സ്മരിച്ചു

കളകളം പാടുന്ന കിളികളെയും രാത്രി സുഗന്ധം പൊഴിക്കുന്ന പുഷ്പങ്ങളെയും സ്മരിച്ചു

കൈയിലെ കടാരയിൽ മോതിരവിരൽതുമ്പ് ചെറുതായി മുറിച്ചു ഊറിവരുന്ന രക്തം പുരികങ്ങൾക്കു നടുവിൽ തിലകമാക്കി.

ഉത്കല ക്ഷേത്രത്തിലെ മൂർത്തിയായ വസവേശ്വരനോട് അനുവാദം ചോദിച്ചു തന്‍റെ ദേഹം മറ്റൊരാൾക്കായി സമർപ്പിക്കുന്നതിന് ,,,

അവൾ ആ ദീപത്തിനെ ഇരു കൈകൾ കൊണ്ട് മറച്ചു ദീപചൈതന്യത്തെ ആവാഹിക്കുന്നതായി സങ്കല്പിച്ചുകൊണ്ടാ കൈ കൊണ്ട് മുഖം മൂടി കണ്ണുകളടച്ചു.

മനസിൽ കാമകലയുടെ നിഗൂഢക്രിയകൾ സ്മരിച്ചു

കണ്ണുകൾ ആണിനെ നിയന്ത്രിക്കുന്ന നയനനരയമനസൂത്രo

വിരലുകൾ കൊണ്ട് പുരുഷനെ കീഴ്പെടുത്തുന്ന അംഗുലീവശീയ൦  

ചുംബനക്രമങ്ങളും ആലിംഗനക്രമങ്ങളും

നാവു കൊണ്ടുള്ള ക്രിയകളായ ലോലാഖണ്ഡകവിധികളുമെല്ലാം ,,,

<<<<<<O>>>>>

Updated: August 21, 2021 — 8:55 pm

267 Comments

  1. പാർട്ട്‌ 42 എന്നു വരും

  2. വിനോദ് കുമാർ ജി ❤

    ♥♥♥♥?

  3. Hai ഈ സൈറ്റ്യിൽ ആദ്യമായി ആണ് കഥ വായിക്കുന്നത്. എന്റെ ഒരു സുഹൃത്താണ് ഈ കഥ വായിക്കാൻ പറഞ്ഞത്. കുറെ തവണ പറഞ്ഞിട്ടുണ്ട് പക്ഷെ വായിക്കാൻ പറ്റിയില്ല. പിന്നെ ഞാൻ വായിച്ചു തുടങ്ങി ഓരോ പാർട്ടും തമ്മിൽ ആദ്യം ഒരു ബന്ധവും തോന്നിയില്ല ആകെ കൺഫ്യൂഷൻ ആയിരുന്നു പക്ഷെ പിന്നെ പിന്നെ സമയം കിട്ടുമ്പോഴൊക്കെയും വായിക്കും അങ്ങനെ പിന്നെ കഥ വായിക്കാൻ സമയം കണ്ടെത്തി തുടങ്ങി. സത്യം പറഞ്ഞാൽ ഈ കഥയിലെ ഓരോ കഥാപാത്രങ്ങളും നമ്മുടെ മുൻപിൽ നിന്നും കഥ പറയുന്ന ഒരു തോന്നൽ ആണ് tto. എന്താ പറയാ ഓരോ പാർട്ട്‌ വായിക്കുമ്പോഴും ഒപ്പം ഓരോ സോങ്‌സ് കേൾക്കുമ്പോൾ എന്താ പറയാ ഒരു പ്രതേയ അനുഭൂതി തന്നെ ആണ് tto.

  4. ഇ ബാലു തന്നെ ആണോ ആദിശങ്കരൻ

    1. അല്ല ഞാൻ അല്ല ആദി ശങ്കരൻ
      ഞാൻ ആരെന്ന് സീസൺ 2 വിൽ നിങ്ങൾ അറിയും

      എന്ന് സസ്നേഹം

      1. തൃലോക്

        ബാലു ചേട്ടാ

  5. ഹർഷാപി ചേട്ടാ…. ഈ പാർട്ട്‌ വായിച്ചു…. ഇനി അടുത്തത് വായിക്കട്ടെ…..???

  6. വളരെ നാളത്തെ കാത്തിരിപ്പിന് ശേഷം ഇന്നാണ് ഞാൻ കഥ കാണുന്നത് ഒറ്റ ഇരിപ്പിന് തന്നെ ഈ പാർട് വായിച്ചു ഇനി അടുത്തത് വായിക്കണം വായിച്ചിടത്തോളം സന്തോഷം ഒരിക്കലും അപരാജിതന് വിഷമിപ്പിക്കില്ല എന്നറിയാം കാരണം ഇത് ഒരു കഥ മാത്രം ആയിട്ടാല്ല കണ്ടിട്ടുള്ളത് ഞാനും ഇതിന്റെ ഒരു ഭാഗം ആണെന്ന് ചിന്തിച്ചിട്ടു കൊണ്ട് കൂടിയാണ്

    HELLBOY

  7. ലക്ഷ്മി എന്ന ലചു

    ഹായ് ഹർഷേട്ടാ ഞാൻ അപരാജിതൻ മുടങ്ങാതെ വായ്ക്കറുണ്ട്. കമൻ്റ് ചെയ്യാൻ മടി ആയിരുന്നു .ഇപ്പൊൾ ഈ സൈറ്റിൽ ആക്ടീവ് അല്ല . അപരാജിതനു വേണ്ടി മാത്രമാണ് ഇവിടെ ഇപ്പൊ വന്നതും തന്നെ. ഒരോ തവണയും ഇത് വായിക്കുമ്പോൾ ഈ കഥ ഒരു adiction ആയി മാറുകയാണ്.ഇതൊരു കഥയാണ് എന്ന് വിശ്വസിക്കാൻ കഴിയുന്നില്ല എന്തൊരു റിയലിസ്റ്റിക് ആയിട്ടാണ് ഓരോരു ഭാഗവും വിവരിക്കുന്നത്. മഹാശിവനെ കുറിച്ച് കൂടുതൽ അറിയാൻ കഴിഞ്ഞു. പിന്നെ ഒരു request aanu ചേട്ടായി
    ചിദംബരം കടലൂർ district ആണ് English Cuddalore എന്നത് Tamil ല് കടലൂർ എന്നാണ്
    ഇതൊരു information ആയി എടുക്കണം തെറ്റ് ധരിക്കരുത് . ഈ കഥ ഞങ്ങൾക്ക് തന്നതിന് ഒരുപാടു നന്ദി പറയുന്നു

    1. Nandi..
      Njanathu shariyakkam
      Cheruppathilo matto poyathaanu avide..
      Ippo ormmayumilla..
      Njanath clear aakkam
      Orupad nandi..

  8. ഞാൻ ഇപ്പഴാ സ്റ്റോറി കണ്ടത് ? . ഒറ്റ ഇരുപ്പിന് വായിച്ചു. പൊളിച്ചു ❤.പോയി അടുത്ത പാർട്ട് വായിക്കട്ടെ ?

  9. അബൂ ഇർഫാൻ 

    ശിവശൈലത്തുകാരെ കുറിച്ചു കേട്ടപ്പോൾ ആദ്യം ദേഷ്യമാണ് തോന്നിയത്. ഇങ്ങനെയുമുണ്ടോ ആളുകൾ, പരദേശികളെ അടുപ്പിക്കില്ല. അവർക്ക് ഭക്ഷണം ഉണ്ടാക്കികൊടുക്കില്ല. എന്നാലോ ഏതോ ഉണ്ണാക്കന്മാർ ഉണ്ടാക്കിയ കോപ്പിലെ നിയമങ്ങൾ ഒക്കെ വലിയ കാര്യമായി അനുസരിച്ച് അടിമകളായി ജീവിക്കുന്നു. എന്നിട്ട് തങ്ങളുടെ പുരോഗമനത്തിനും അതിജീവനത്തിനു വേണ്ടി ഒന്നും ചെയ്യാതെ ആരോ ഞങ്ങളെ വന്നു രക്ഷിക്കും  എന്നു കരുതി കാത്തിരിക്കുന്നു. പിന്നെ ചിന്തിച്ചപ്പോഴാണ് മനസ്സിലായത്. നമ്മളും വ്യത്യസ്തരൊന്നുമല്ലല്ലോ, ആരൊക്കെയോ ഉണ്ടാക്കുന്ന നിയമങ്ങൾ അനുസരിച്ചു അവർക്ക് വേണ്ടി അടികൂടി രാപകൽ അധ്വാനിച്ച് അതിൽ നിന്ന് അവർ പറയുന്ന പണം നികുതിയായി കൊടുത്ത്  അവസാനം ഒന്നുമല്ലാതെ മരിച്ചുപോവുന്നു. നോവൽ അടിപൊളിയായി പോകുന്നു. ആദ്യത്തെ കുറച്ചു ഭാഗങ്ങൾ കഴിഞ്ഞാൽ പിന്നെ നോവലിന്റെ റേഞ്ച് വേറെയാണ്.

  10. കാളിദാസൻ

    ഹർഷാപ്പി ഇപ്പോഴാണ് ഈ ഭാഗം വായിച്ചു കഴിഞ്ഞത്.
    മറ്റേ ഭാഗം കൂടി വായിച്ചിട്ട് അതിൽ അഭിപ്രായം അറിയിക്കാമെ… .

  11. Loved it
    Keep the good work

  12. ഇത്രയും നാൾ കാത്തിരുന്നിട്ടും കഥ വന്നപ്പോൾ നിരാശയാക്കി.aa flow angu poyi.bore akkunnundu ippol

    1. Okke ശരി ആക്കം ബ്രോ..

  13. ബ്രോ വെറുതെ കഥ നീട്ടി ചടപ്പിക്കല്ലേ ആ പഴയ കഥ വായിക്കുന്ന സുഖം പോയി

    1. ഹർഷാ… മനു – ബാലുവിൻ്റെ ഭാഗങ്ങൾ വല്ലാതെ ലാഗ് ആവുന്നു. കഥ പറയുന്നു അത് പരീക്ഷക്ക് റിവിഷൻ ചെയ്യുന്നതു പോലെ പോയിൻ്റ്സ് വീണ്ടും റിപ്പീറ്റ് ചെയ്യുന്നു വല്ലാതെ മട്പ്പാവുന്നു…. ആ ഭാഗങ്ങളിൽ അപ്പുവിന് (ഒരു സൂപ്പർ ഹീറോക്ക്) എന്ത് സംഭവിച്ചു എന്ന ആശങ്കയും ഉണരുന്നു… കഥയുടെ സുഖം നഷ്ടപ്പെടുന്നു… വായനക്കാരുടെ ശ്രദ്ധ പൂർണ്ണമായും അപ്പുവിലാണ് അവൻ്റെ മുന്നേറ്റങ്ങൾക്ക് ആയി കാത്തിരിക്കുന്നു…

      (എൻ്റെ ഒരു അഭിപ്രായം മാത്രം)

      1. ബ്രോ
        തത്കാലം ഇങ്ങനെ പോകട്ടെ
        ഈ ഒരു ഭാഗം ചിദംബരം കൂടെ ഉള്ളത് കൊണ്ടാണ് ഇങ്ങനെ കൂടുതൽ ഉൾപെടുത്തേണ്ടി വന്നത്
        ഇനി ഉണ്ടാകില്ല ഡയറക്ട് കഥ ആണ്
        മനു ബാലു കഥ ചിലപ്പോ ലാഗ് തോന്നിപ്പിച്ചേക്കാം
        അപ്പൂനേം പാറൂനേം മാത്രം എഴുതുക അല്ലല്ലോ ഉദ്ദേശം
        ബാലുവിലൂടെ അപ്പു
        ബാലു ആരാണ് എന്നതാണ് ഉയർത്തുന്ന ചോദ്യം ???

        1. ???…

          ഇങ്ങനെ തന്നെ പോയാൽ മതി ബ്രോ ?.

          ഇത്രയും നാൾ ഇങ്ങള് നല്ലൊരു കഥ അനുഭവം ആണ് തന്നത്.

          ഇനിയുള്ളതും നിരാശപ്പെടുത്താതെ അടിപൊളി ആകുമെന്ന് അറിയാം.

          Take your time ?.

          All the best 4 your story ?.

  14. ezhuthine snehikunnavan

    enthonnedey ith. kurach vaayichapo thanne maduthu ee parts . full laag, pinne aavashyam illatha aalkarude stry yum. nammal ivide vaayikan varunnath appuvinteyum paruvinteyum stry vaayikan vendi aanu, allathe oru oola manuvinteyum anuvinteyum alla. ithu vaayichal ningal parayum ivar ee stry yude aavashyam aanenn. kooduthal aalkarkum ivar ee stry yil venamennilla. pinne enthina ningal ithra kashtapett avarude stry ezhuthunnath. avare ozhivakiyek bro. njan ella pagum skip cheythu. ini 21 engane undenn nokkanam. nalla oru story ye kollalle bro. allenkil ivide thanne nirthiyek

    1. അപ്പു പാറു മാത്രമല്ല ബ്രോ ഇതില്‍
      അവരിലേക്ക് നയിക്കുന്ന ഘടകങ്ങള്‍ ആണ് അനുവും മനുവും
      സ്കിപ് ചെയ്യുന്നതിലല്ല പ്രശനം ,,
      സ്കിപ് ചെയ്യുമ്പോള്‍ അതില്‍ ചില പ്രധാന സംഭവങ്ങള്‍ ഒഴിവായി പോകും
      ചിദംബരത്തില്‍ അവര്‍ ഇരുവരും കാണുന്ന –രഹസ്യം അതെല്ലാം
      ഇതൊക്കെ ,,

      നന്ദി ബ്രോ
      നല്ല രീതിയില്‍ അഭിപ്രായം പങ്ക് വെച്ചതിന്

    2. താനാണോ എഴുത്തിനെ സ്നേഹിക്കുന്നവൻ ഹി ഹി ഹി….

  15. 20 വായിച്ച് തീർന്നു രണ്ടാം ദിവസം റിവ്യൂ ഒക്കെ നോക്കാമെന്ന് കരുതി കയറിയപ്പോഴാണ് 21 ഹായ് കണ്ണ് ബൾബായി ആയി …. പ്രതീക്ഷിക്കാതെ ആ ഭാഗം വായിക്കാൻ കിട്ടുന്നതിൻ്റെ സുഖവും കിട്ടി

    1. Randum ഒരു ദിവസം തന്നെ ആണല്ലോ ഇട്ടത്..
      അപോ വായിച്ചില്ലയിരുന്നോ

      1. ശ്രദ്ധിച്ചില്ല

  16. Ishtapettu orupade
    Ohm Nama Shivaya

  17. Devil With a Heart

    ഇഷ്ടപ്പെട്ടു*

  18. Devil With a Heart

    വിലയിരുത്താൻ ഞാൻ ആരുമല്ല എന്ന ഉറപ്പുള്ളത് കൊണ്ട് ഒന്ന് മാത്രം പറയാം ഒരുപാട് ഇഷ്ടപ്പെടും ഈ ഭാഗവും അടുത്ത ഭാഗം കൂടെ വായിച്ചിട്ട് വരാമേ..ധൃതി ഒന്നും കാണിക്കുന്നില്ല സമയം എടുത്ത് പതിയെ വായിക്കുന്നുള്ളൂ?♥️

Comments are closed.