അപരാജിതന്‍ 20 [Harshan] 10041

ശിവശൈലത്തില്‍ ആല്‍മരത്തിന് ചുറ്റും വട്ടം കൂടിയിരിക്കുന്ന ഗ്രാമീണരുടെ മുന്നില്‍ നിന്നുകൊണ്ടു ഉമാദത്തന്‍ നടന്ന സംഭവങ്ങൾ എല്ലാം വിശദീകരിക്കുകയായിരുന്നു

പരദേശിയായ  യുവാവ്  പ്രജാപതി ആശുപത്രിയിൽ നടത്തിയ കാര്യങ്ങളും അവിടെ ആളുകളെ ഭീഷണിപ്പെടുത്തിയതും അവിടെ നിന്നും അതിവേഗം ജനപഥത്തിൽ പോയതും അവിടെ ആശുപത്രിയിൽ പുഷ്പം പോലെ കാശ് ചിലവാക്കിയതുമെല്ലാം

എല്ലാ ഗ്രാമീണരും ഒരു വലിയ ത്രില്ലിംഗ് ആയ പുരാണ കഥ കേൾക്കുന്നത് പോലെ മണ്ണിൽ ഇരുന്നു ആകാംഷയോടെ കേട്ടിരിക്കുകയാണ്

“അപ്പോൾ ആ ഡോട്ടർ , ആംഗലേയഭാഷയിൽ  ഒരു വിളി ,,, ഗൗരി കശപിശകശക”

എന്നാൽ എന്താ ,, ഉമാദത്തൻ മാമാ ” മുന്നിൽ ഇരുന്ന ശങ്കര൯ ചോദിച്ചു

“ആവോ ,,, അങ്ങനെ എന്തോ പദങ്ങൾ ആണ് അദ്ദേഹം ഉപയോഗിച്ചത് ..കസ്തൂരി നിനക്ക് മനസിലായിരുന്നോ ?”

അയാൾ ചോദിച്ചു

ഗൗരിമോളെ മടിയിൽ ഇരുത്തി ഇല്ല എന്ന് തലയാട്ടി

“അപ്പോളേക്കും ആ പരദേശിയുവാവ് വന്നു ,, ആ ഡോട്ടറോടു പടക്കം പൊട്ടുന്ന പോലെ മറുപടി അങ്ങ് കാച്ചി ,,അപ്പോൾ ,,,,,,,,,,,അപ്പോൾ ,,,,ഡോട്ടർ വീണ്ടും എന്തൊക്കെയോ സംസാരിച്ചു  ”

“അപ്പോളോ ,,ആകാംഷയോടെ അവിടെയുണ്ടായിരുന്ന യുവതികൾ ചോദിച്ചു

“അപ്പോൾ വീണ്ടും ആ പരദേശി യുവാവ് ,, അദ്ദേഹത്തിന് മറുപടി കൊടുത്തു ”

എന്നിട്ടു ആ ഡോട്ടർ കസ്തൂരിയെ ഉള്ളിലേക്കു വിളിച്ചു ഗൗരിമോളെ കാണിക്കാൻ

ആ യുവാവ് വന്നു ഞങ്ങളോട് ഡോട്ടർ സാർ പറഞ്ഞത് മനസിലാക്കി തന്നു ,,അപ്പോൾ ആണ് ഞങ്ങൾക്കും മനസിലായത്

ആ ആശുപത്രിയിലോക്കെ എന്തൊക്കെ യന്ത്രങ്ങളാ ,,, ശ്വാസം കൊടുക്കാൻ വരെ വലിയ യന്ത്രങ്ങൾ ,, എന്തിനു ആ യുവാവിന്‍റെ കൈയിൽ ഒരു കട്ടിയുള്ള ഒരു പുസ്തകത്തിന്‍റെ പുറം ചട്ട പോലെ ,,നമ്മുടെ റേഷൻ കാർഡ് ഒക്കെ പോലെ ഒരു വസ്തു ഉണ്ട് , ആ വസ്തു ഒരു യന്ത്രത്തിൽ കയറ്റി എന്തൊക്കെ ഞെക്കുമ്പോ അഞ്ഞൂറിനെയും ആയിരത്തിയതിന്‍റെയും ഒക്കെ നോട്ടുകൾ ആ യന്ത്രത്തിൽ നിന്നും പുറത്തേക്കു വരും,, അതുപോലെ അവിടെ മരുന്നൊക്കെ വാങ്ങിക്കുന്ന സ്ഥലത്തു ആ വസ്തു കൊടുത്താൽ അവർ അത് വേറെ ഒരു കുഞ്ഞു യന്ത്രത്തിൽ ഇടും ,,അപ്പൊ പിന്നെ കാശൊന്നും കൊടുക്കണ്ട ,,ആ യന്ത്രം നേരിട്ടവർക്ക് കാശ് കൊടുത്തോളും ,,എന്തൊക്കെ അത്ഭുതങ്ങളാ …ഈ ലോകമൊക്കെ ഒരുപാട് പുരോഗമിച്ചു ,,”

“ഉമാദത്തൻ മാമാ ,,,അതുപോലെ ഒരു യന്ത്രം ചന്ദ്രവല്ലി ചന്തക്കു അപ്പുറം ഉള്ള ഒരു ബാങ്ക് കാര്യാലയത്തിനു മുന്നിൽ ഉണ്ട് ,,ആളുകൾ അതിൽ നിന്നും കാശ് എടുക്കുന്ന കാണാറുണ്ട് ,, ”

അവിടെയിരുന്ന ഒരു യുവാവ് വിശദീകരിച്ചു

“ആ ,,, എല്ലായിടത്തും വികസനം ഉണ്ട് ,,നമുക് മാത്രമല്ലേ ,, വികസനമൊന്നുമില്ലാത്തത് ” അവിടെ ഇരുന്നിരുന്ന സ്വാമിഅയ്യ പറഞ്ഞു

“അല്ല ,,,ആ പരദേശി എത്ര കാശ് ചിലവഴിച്ചു ?” ഒരു സ്ത്രീ ചോദിച്ചു

“ഒരു ഇരുപതു ഇരുപത്തി അഞ്ചു ആയിരം എങ്കിലും ആയിക്കാണും .,,,” ഉമാദത്തൻ പറഞ്ഞു

“ഇരുപത്തിഅയ്യയിരമോ “പലരും താടിയില്‍ കൈ താങ്ങി പൊന്തിവന്ന ആശ്ചര്യത്തിന്‍റെ പുറത്തു  ചോദിച്ചു

“അയ്യോ ,,അപ്പോ ഈ കാശ് കസ്തൂരി തിരികെ കൊടുക്കണ്ടേ ?” അങ്ങേയറ്റം ഔത്സുക്യത്തോടെ ആ സ്ത്രീ വീണ്ടും ചോദിച്ചു

വേണ്ടന്നാ പറഞ്ഞത് ,,,” സ്വാമി അയ്യ മറുപടി പറഞ്ഞു

“അല്ല, സ്വാമി മുത്തശ്ശാ ,,,ആ പരദേശിയുടെ നാമം എന്താ?” ആകാ൦ക്ഷയോടെ ശങ്കരൻ ചോദിച്ചു

അപ്പോൾ ആണ് അദ്ദേഹം അക്കാര്യം ഓർത്തത്

ആ യുവാവിന്‍റെ പേര് ചോദിക്കാൻ മറന്നു പോയ കാര്യം

“സത്യത്തിൽ അക്കാര്യ൦ മറന്നു പോയതാ ,,,ഞാൻ പോയി ചോദിക്കട്ടെ ”

അദ്ദേഹം അവിടെ നിന്നും എഴുന്നേറ്റു

ഗ്രാമഭൂമിക്കു പുറത്തേക്കിറങ്ങി

അദ്ദേഹത്തിന് പുറകിലായി കുറച്ചു ഗ്രാമീണരും

ആ സമയം ആദി അപ്പോളേക്കും എഴുന്നേറ്റിരുന്നു

അവൻ പുറത്തേക്ക് വന്ന സമയം നോക്കുമ്പോ വീടിന് മുന്നില്‍ ഗ്രാമീണര്‍

“പ്രധാനപെട്ട ഒരു കാര്യം ഞങ്ങൾ തിരക്കിയില്ല ” സ്വാമിഅയ്യ പറഞ്ഞു

അവനും സംശയമായി ,,,”

“എന്താണ് ,,,?” അവൻ ചോദിച്ചു

 

“താങ്കളുടെ പേര് ചോദിക്കുകയോ ,ഞങ്ങളെയാരെയും പരിചയപ്പെടുത്തുകയോ ചെയ്തില്ല ,,” സ്വാമി അയ്യ ഒരു ചെറിയ കുറ്റബോധത്തോടെ പറഞ്ഞു

“എന്താണ് താങ്കളുടെ പേര് ,,?”

അവനൊന്നു ചിരിച്ചു

ആദിശങ്കരൻ എന്ന് പറയാൻ മനസിൽ വിചാരിച്ച നിമിഷം

അവനറിയാതെ അവന്‍റെ കാതിൽ ഒരു ശബ്ദം  മുഴങ്ങുന്ന പോലെ ,,

“അറിവഴകാ ,,,,,,,,,,,,”

അതെ സമയം തന്നെ പുലിവേൽ നായക ഗുരുനാഥന്‍റെ ശബ്ദം മുഴങ്ങുന്ന പോലെ

“അറിവഴകാ ,,,,,,,,,,”

“പറഞ്ഞില്ല ,,എന്താണ് പേരെന്ന്? ”

‘ആ ,,,,സോറി ,,, എന്‍റെ ,,,പേര് ,,,എന്‍റെ പേര് ,,,”അവനല്‍പ്പം തപ്പി തടഞ്ഞു

അറിവഴകൻ”

 

“അറിവും അഴകും ചേർന്നവ൯ ,,, ആ പേര് നല്ലപോലെ ചേരുന്നുണ്ട് ”

സ്വാമി അയ്യ പറഞ്ഞു

“അറിവിനെ അഴകാക്കിയവ൯ എന്നും അർത്ഥമുണ്ട് ”

ഉമാദത്തൻ പറഞ്ഞു

“എല്ലാറ്റിനും മീതെ ശിവശങ്കരന്‍റെ മറ്റൊരു പേരല്ലേ അറിവഴക൯ ,,സാക്ഷാൽ മഹാദേവന്‍റെ ”

അതുകേട്ടപ്പോൾ ആദിക്ക് ഒരുപാട് ആനന്ദം നിറഞ്ഞു

“എന്‍റെ അമ്മയ്ക്ക് മഹാദേവനെന്നാല്‍ ജീവനായിരുന്നു ” അവൻ എല്ലാരും കേൾക്കെ പറഞ്ഞു

“എല്ലാവരും കൈകൾ കൂപ്പി

“ഞങ്ങളുടെ എല്ലാമെല്ലാമാണ് ശങ്കരന്‍ ,,ശംഭോ മഹാദേവാ ,,,ശങ്കരാ ,,,,,,,,,,” എന്നു തൊഴുകൈയ്യോടെ സ്വാമി അയ്യ പറഞ്ഞു

അറിവഴകനായ ആദിശങ്കരനത് കേട്ടു പുഞ്ചിരി തൂകി നിന്നു.

<<<<O>>>>

Updated: August 21, 2021 — 8:55 pm

267 Comments

  1. പാർട്ട്‌ 42 എന്നു വരും

  2. വിനോദ് കുമാർ ജി ❤

    ♥♥♥♥?

  3. Hai ഈ സൈറ്റ്യിൽ ആദ്യമായി ആണ് കഥ വായിക്കുന്നത്. എന്റെ ഒരു സുഹൃത്താണ് ഈ കഥ വായിക്കാൻ പറഞ്ഞത്. കുറെ തവണ പറഞ്ഞിട്ടുണ്ട് പക്ഷെ വായിക്കാൻ പറ്റിയില്ല. പിന്നെ ഞാൻ വായിച്ചു തുടങ്ങി ഓരോ പാർട്ടും തമ്മിൽ ആദ്യം ഒരു ബന്ധവും തോന്നിയില്ല ആകെ കൺഫ്യൂഷൻ ആയിരുന്നു പക്ഷെ പിന്നെ പിന്നെ സമയം കിട്ടുമ്പോഴൊക്കെയും വായിക്കും അങ്ങനെ പിന്നെ കഥ വായിക്കാൻ സമയം കണ്ടെത്തി തുടങ്ങി. സത്യം പറഞ്ഞാൽ ഈ കഥയിലെ ഓരോ കഥാപാത്രങ്ങളും നമ്മുടെ മുൻപിൽ നിന്നും കഥ പറയുന്ന ഒരു തോന്നൽ ആണ് tto. എന്താ പറയാ ഓരോ പാർട്ട്‌ വായിക്കുമ്പോഴും ഒപ്പം ഓരോ സോങ്‌സ് കേൾക്കുമ്പോൾ എന്താ പറയാ ഒരു പ്രതേയ അനുഭൂതി തന്നെ ആണ് tto.

  4. ഇ ബാലു തന്നെ ആണോ ആദിശങ്കരൻ

    1. അല്ല ഞാൻ അല്ല ആദി ശങ്കരൻ
      ഞാൻ ആരെന്ന് സീസൺ 2 വിൽ നിങ്ങൾ അറിയും

      എന്ന് സസ്നേഹം

      1. തൃലോക്

        ബാലു ചേട്ടാ

  5. ഹർഷാപി ചേട്ടാ…. ഈ പാർട്ട്‌ വായിച്ചു…. ഇനി അടുത്തത് വായിക്കട്ടെ…..???

  6. വളരെ നാളത്തെ കാത്തിരിപ്പിന് ശേഷം ഇന്നാണ് ഞാൻ കഥ കാണുന്നത് ഒറ്റ ഇരിപ്പിന് തന്നെ ഈ പാർട് വായിച്ചു ഇനി അടുത്തത് വായിക്കണം വായിച്ചിടത്തോളം സന്തോഷം ഒരിക്കലും അപരാജിതന് വിഷമിപ്പിക്കില്ല എന്നറിയാം കാരണം ഇത് ഒരു കഥ മാത്രം ആയിട്ടാല്ല കണ്ടിട്ടുള്ളത് ഞാനും ഇതിന്റെ ഒരു ഭാഗം ആണെന്ന് ചിന്തിച്ചിട്ടു കൊണ്ട് കൂടിയാണ്

    HELLBOY

  7. ലക്ഷ്മി എന്ന ലചു

    ഹായ് ഹർഷേട്ടാ ഞാൻ അപരാജിതൻ മുടങ്ങാതെ വായ്ക്കറുണ്ട്. കമൻ്റ് ചെയ്യാൻ മടി ആയിരുന്നു .ഇപ്പൊൾ ഈ സൈറ്റിൽ ആക്ടീവ് അല്ല . അപരാജിതനു വേണ്ടി മാത്രമാണ് ഇവിടെ ഇപ്പൊ വന്നതും തന്നെ. ഒരോ തവണയും ഇത് വായിക്കുമ്പോൾ ഈ കഥ ഒരു adiction ആയി മാറുകയാണ്.ഇതൊരു കഥയാണ് എന്ന് വിശ്വസിക്കാൻ കഴിയുന്നില്ല എന്തൊരു റിയലിസ്റ്റിക് ആയിട്ടാണ് ഓരോരു ഭാഗവും വിവരിക്കുന്നത്. മഹാശിവനെ കുറിച്ച് കൂടുതൽ അറിയാൻ കഴിഞ്ഞു. പിന്നെ ഒരു request aanu ചേട്ടായി
    ചിദംബരം കടലൂർ district ആണ് English Cuddalore എന്നത് Tamil ല് കടലൂർ എന്നാണ്
    ഇതൊരു information ആയി എടുക്കണം തെറ്റ് ധരിക്കരുത് . ഈ കഥ ഞങ്ങൾക്ക് തന്നതിന് ഒരുപാടു നന്ദി പറയുന്നു

    1. Nandi..
      Njanathu shariyakkam
      Cheruppathilo matto poyathaanu avide..
      Ippo ormmayumilla..
      Njanath clear aakkam
      Orupad nandi..

  8. ഞാൻ ഇപ്പഴാ സ്റ്റോറി കണ്ടത് ? . ഒറ്റ ഇരുപ്പിന് വായിച്ചു. പൊളിച്ചു ❤.പോയി അടുത്ത പാർട്ട് വായിക്കട്ടെ ?

  9. അബൂ ഇർഫാൻ 

    ശിവശൈലത്തുകാരെ കുറിച്ചു കേട്ടപ്പോൾ ആദ്യം ദേഷ്യമാണ് തോന്നിയത്. ഇങ്ങനെയുമുണ്ടോ ആളുകൾ, പരദേശികളെ അടുപ്പിക്കില്ല. അവർക്ക് ഭക്ഷണം ഉണ്ടാക്കികൊടുക്കില്ല. എന്നാലോ ഏതോ ഉണ്ണാക്കന്മാർ ഉണ്ടാക്കിയ കോപ്പിലെ നിയമങ്ങൾ ഒക്കെ വലിയ കാര്യമായി അനുസരിച്ച് അടിമകളായി ജീവിക്കുന്നു. എന്നിട്ട് തങ്ങളുടെ പുരോഗമനത്തിനും അതിജീവനത്തിനു വേണ്ടി ഒന്നും ചെയ്യാതെ ആരോ ഞങ്ങളെ വന്നു രക്ഷിക്കും  എന്നു കരുതി കാത്തിരിക്കുന്നു. പിന്നെ ചിന്തിച്ചപ്പോഴാണ് മനസ്സിലായത്. നമ്മളും വ്യത്യസ്തരൊന്നുമല്ലല്ലോ, ആരൊക്കെയോ ഉണ്ടാക്കുന്ന നിയമങ്ങൾ അനുസരിച്ചു അവർക്ക് വേണ്ടി അടികൂടി രാപകൽ അധ്വാനിച്ച് അതിൽ നിന്ന് അവർ പറയുന്ന പണം നികുതിയായി കൊടുത്ത്  അവസാനം ഒന്നുമല്ലാതെ മരിച്ചുപോവുന്നു. നോവൽ അടിപൊളിയായി പോകുന്നു. ആദ്യത്തെ കുറച്ചു ഭാഗങ്ങൾ കഴിഞ്ഞാൽ പിന്നെ നോവലിന്റെ റേഞ്ച് വേറെയാണ്.

  10. കാളിദാസൻ

    ഹർഷാപ്പി ഇപ്പോഴാണ് ഈ ഭാഗം വായിച്ചു കഴിഞ്ഞത്.
    മറ്റേ ഭാഗം കൂടി വായിച്ചിട്ട് അതിൽ അഭിപ്രായം അറിയിക്കാമെ… .

  11. Loved it
    Keep the good work

  12. ഇത്രയും നാൾ കാത്തിരുന്നിട്ടും കഥ വന്നപ്പോൾ നിരാശയാക്കി.aa flow angu poyi.bore akkunnundu ippol

    1. Okke ശരി ആക്കം ബ്രോ..

  13. ബ്രോ വെറുതെ കഥ നീട്ടി ചടപ്പിക്കല്ലേ ആ പഴയ കഥ വായിക്കുന്ന സുഖം പോയി

    1. ഹർഷാ… മനു – ബാലുവിൻ്റെ ഭാഗങ്ങൾ വല്ലാതെ ലാഗ് ആവുന്നു. കഥ പറയുന്നു അത് പരീക്ഷക്ക് റിവിഷൻ ചെയ്യുന്നതു പോലെ പോയിൻ്റ്സ് വീണ്ടും റിപ്പീറ്റ് ചെയ്യുന്നു വല്ലാതെ മട്പ്പാവുന്നു…. ആ ഭാഗങ്ങളിൽ അപ്പുവിന് (ഒരു സൂപ്പർ ഹീറോക്ക്) എന്ത് സംഭവിച്ചു എന്ന ആശങ്കയും ഉണരുന്നു… കഥയുടെ സുഖം നഷ്ടപ്പെടുന്നു… വായനക്കാരുടെ ശ്രദ്ധ പൂർണ്ണമായും അപ്പുവിലാണ് അവൻ്റെ മുന്നേറ്റങ്ങൾക്ക് ആയി കാത്തിരിക്കുന്നു…

      (എൻ്റെ ഒരു അഭിപ്രായം മാത്രം)

      1. ബ്രോ
        തത്കാലം ഇങ്ങനെ പോകട്ടെ
        ഈ ഒരു ഭാഗം ചിദംബരം കൂടെ ഉള്ളത് കൊണ്ടാണ് ഇങ്ങനെ കൂടുതൽ ഉൾപെടുത്തേണ്ടി വന്നത്
        ഇനി ഉണ്ടാകില്ല ഡയറക്ട് കഥ ആണ്
        മനു ബാലു കഥ ചിലപ്പോ ലാഗ് തോന്നിപ്പിച്ചേക്കാം
        അപ്പൂനേം പാറൂനേം മാത്രം എഴുതുക അല്ലല്ലോ ഉദ്ദേശം
        ബാലുവിലൂടെ അപ്പു
        ബാലു ആരാണ് എന്നതാണ് ഉയർത്തുന്ന ചോദ്യം ???

        1. ???…

          ഇങ്ങനെ തന്നെ പോയാൽ മതി ബ്രോ ?.

          ഇത്രയും നാൾ ഇങ്ങള് നല്ലൊരു കഥ അനുഭവം ആണ് തന്നത്.

          ഇനിയുള്ളതും നിരാശപ്പെടുത്താതെ അടിപൊളി ആകുമെന്ന് അറിയാം.

          Take your time ?.

          All the best 4 your story ?.

  14. ezhuthine snehikunnavan

    enthonnedey ith. kurach vaayichapo thanne maduthu ee parts . full laag, pinne aavashyam illatha aalkarude stry yum. nammal ivide vaayikan varunnath appuvinteyum paruvinteyum stry vaayikan vendi aanu, allathe oru oola manuvinteyum anuvinteyum alla. ithu vaayichal ningal parayum ivar ee stry yude aavashyam aanenn. kooduthal aalkarkum ivar ee stry yil venamennilla. pinne enthina ningal ithra kashtapett avarude stry ezhuthunnath. avare ozhivakiyek bro. njan ella pagum skip cheythu. ini 21 engane undenn nokkanam. nalla oru story ye kollalle bro. allenkil ivide thanne nirthiyek

    1. അപ്പു പാറു മാത്രമല്ല ബ്രോ ഇതില്‍
      അവരിലേക്ക് നയിക്കുന്ന ഘടകങ്ങള്‍ ആണ് അനുവും മനുവും
      സ്കിപ് ചെയ്യുന്നതിലല്ല പ്രശനം ,,
      സ്കിപ് ചെയ്യുമ്പോള്‍ അതില്‍ ചില പ്രധാന സംഭവങ്ങള്‍ ഒഴിവായി പോകും
      ചിദംബരത്തില്‍ അവര്‍ ഇരുവരും കാണുന്ന –രഹസ്യം അതെല്ലാം
      ഇതൊക്കെ ,,

      നന്ദി ബ്രോ
      നല്ല രീതിയില്‍ അഭിപ്രായം പങ്ക് വെച്ചതിന്

    2. താനാണോ എഴുത്തിനെ സ്നേഹിക്കുന്നവൻ ഹി ഹി ഹി….

  15. 20 വായിച്ച് തീർന്നു രണ്ടാം ദിവസം റിവ്യൂ ഒക്കെ നോക്കാമെന്ന് കരുതി കയറിയപ്പോഴാണ് 21 ഹായ് കണ്ണ് ബൾബായി ആയി …. പ്രതീക്ഷിക്കാതെ ആ ഭാഗം വായിക്കാൻ കിട്ടുന്നതിൻ്റെ സുഖവും കിട്ടി

    1. Randum ഒരു ദിവസം തന്നെ ആണല്ലോ ഇട്ടത്..
      അപോ വായിച്ചില്ലയിരുന്നോ

      1. ശ്രദ്ധിച്ചില്ല

  16. Ishtapettu orupade
    Ohm Nama Shivaya

  17. Devil With a Heart

    ഇഷ്ടപ്പെട്ടു*

  18. Devil With a Heart

    വിലയിരുത്താൻ ഞാൻ ആരുമല്ല എന്ന ഉറപ്പുള്ളത് കൊണ്ട് ഒന്ന് മാത്രം പറയാം ഒരുപാട് ഇഷ്ടപ്പെടും ഈ ഭാഗവും അടുത്ത ഭാഗം കൂടെ വായിച്ചിട്ട് വരാമേ..ധൃതി ഒന്നും കാണിക്കുന്നില്ല സമയം എടുത്ത് പതിയെ വായിക്കുന്നുള്ളൂ?♥️

Comments are closed.