അപരാജിതന്‍ 20 [Harshan] 10041

അന്ന് രാവിലെ

ദേവ൪മഠത്തിൽ നിന്നും ആയിയോടൊപ്പം മാലിനി സകുടുംബം ഉദയഭാസ്കര ജ്യോതിഷിയുടെ ഭവനത്തിൽ എത്തി.

അവരെ സകല ആദരവുകളോടും കൂടെ ഉദയഭാസ്കരനും ഭാര്യവും ഭവനത്തിൽ പ്രവേശിപ്പിച്ചു

എല്ലാ വിധ ആതിഥ്യമര്യാദകളും അവർക്കായി സമർപ്പിച്ചു

അവിടെ ഗണന മുറിയിൽ പരദേവതാ സ്ഥാനത്തിന് മുന്നിൽ ഇരിക്കുന്ന ഉദയഭാസ്കരന് മുന്നിലായി അവർ ഇരുന്നു

അയാൾ അല്പം നേരം പാർവതിയുടെ മുഖത്തേക്ക് നോക്കി

“ദേവി തന്നെ ” അയാൾ സ്വയം മൊഴിഞ്ഞു

വൈശാലിയിൽ പാദസ്പർശം ചെയ്തത് മുതൽ പാർവതിയുടെ മനോഹാരിതയും ശോഭയും അങ്ങേയറ്റം വർധിച്ചിരുന്നു

“ഇതാണ് മകളും കുടുംബവും ,,മകൾ മാലിനി , മരുമകൻ രാജശേഖരൻ , കൊച്ചുമക്കൾ ശ്യാം പാർവ്വതി ”

ആയി പരിചയപ്പെടുത്തി

“ഞാൻ ഉദയഭാസ്കരൻ ,, എന്‍റെ പിതാവ് ഉദയഭാനു , ദേവർമ്മടത്തെ കുടുംബജ്യോൽസ്യൻ ആയിരുന്നു ,, അച്ഛന്‍റെ മരണശേഷം ‘ഭുവനേശ്വരി ‘അമ്മ ഇവിടെ വന്നു കൊണ്ടിരിക്കുന്നു ,,മാലിനിയുടെ ചെറുപ്പത്തിൽ എന്നെ കണ്ടു കാണുമായിരിക്കും ,, ഞാൻ അവിടെ വന്നിട്ടുണ്ട് അച്ഛനോടൊപ്പം ,,”

“ഉവ്വ് ,,, ഓർമ്മയുണ്ട് ” മാലിനി ഒരു പുഞ്ചിരിയോടെ പറഞ്ഞു

“ഞാൻ പറഞ്ഞിരുന്നു ,, നിങ്ങൾ ഇവിടെ ഉണ്ടാകുന്നത് നല്ലതാണ് എന്ന് ,,പ്രത്യേകിച്ചും മകൾക്ക് ,,”

“അതെ ,, ഞങ്ങൾ അവിടെ തീ തിന്നാണ് കഴിഞ്ഞുകൊണ്ടിരുന്നത് ,, പാങ്ങോടൻ തിരുമേനിയാണ് ഒരു മണ്ഡലം എങ്കിലും വൈഷ്‌ണവഭൂമിയിൽ വന്നു താമസിക്കാൻ ഉപദേശിച്ചത് ” രാജശേഖര൯ അഭിപ്രായം പറഞ്ഞു

“എല്ലാം നല്ലതിനാണ് എന്ന് കരുതിയാൽ മതി ” പാർവതിയുടെ മുഖത്തേക്ക് നോക്കി അയാൾ പറഞ്ഞു

“പഠിക്കുന്നില്ലേ കുട്ടി ”

അവൾ തലയാട്ടി

“ഇളയിടം കൊട്ടാരവുമായി ഒരു ബന്ധം നിശ്ചയിച്ചു എന്ന് ഭുവനേശ്വരി ‘അമ്മ പറഞ്ഞിരുന്നു ”

അയാൾ പറയുന്നത് കേട്ടപ്പോൾ തന്നെ പാർവതിയുടെ മുഖത്തെ ആ ഒരു സന്തോഷം ഒക്കെ പെട്ടെന്നങ്ങു മങ്ങിയപോലെയായി

മാലിനി അത് ശ്രദ്ധിക്കുകയും ചെയ്തു

മാലിനിയുടെ മുഖത്തേക്ക് നോക്കിയപ്പോൾ അവളൊന്നു ഭയന്നു

“എന്തായാലും ,,, നാരായണന് ശക്തിയുണ്ടെങ്കിൽ ഒരു ഭയവും വേണ്ട ,,വൈശാലിയിലെ നൂറ്റിഎട്ടു നാരായണ ക്ഷേത്രങ്ങളും ദർശനം ചെയ്യണം ,, ”

“നൂറ്റി എട്ടു ക്ഷേത്രങ്ങളോ , ഈ നാട്ടിലോ ” ആശ്ചര്യത്തോടെ പാർവതി ചോദിച്ചു

“അതെ ,, അതല്ലേ വൈശാലിയുടെ പ്രത്യകത ,, അതല്ലേ ഈ നാടിനെ വൈഷ്‌ണവ ഭൂമിയെന്നു വിളിക്കുന്നത് , നൂറ്റിഎട്ടു വൈഷ്‌ണക്ഷേത്രങ്ങളാണ് ഇവിടെയുള്ളത് ,, മഹാവിഷ്ണുവിന്‍റെ അഷ്ടോത്തരശത നാമാവലി ഇല്ലേ ,,നൂറ്റിഎട്ടു പേരുകൾ ,,ആ പേരുകൾ വെച്ചാണ് ക്ഷേത്രത്തിനും പേരിട്ടിട്ടുള്ളത് ,,, ആ ക്ഷേത്രത്തിലെ പ്രതിഷ്ഠക്കും അതെ വൈശിഷ്ട്യമായിരിക്കും ,, എന്തായാലും സമയം പോലെ എല്ലായിടവും ദർശിക്കണം ,, കേട്ടോ ”

“അവൾ തലകുലുക്കി സമ്മതിച്ചു

“എന്തായാലും ,,, ഇനി രാജാരോഹണവും ഭഗവത്പ്രതിഷ്ടയും എല്ലാം പങ്കെടുത്ത് നാരായണ അനുഗ്രഹം വാങ്ങി തിരികെ പോയാൽമതിയെല്ലാവരും ” അയാൾ എല്ലാരോടുമായി പറഞ്ഞു

അവർ അയാൾക്ക് ധനവും വസ്ത്രവും സമ്മാനമായി നൽകി അവിടെ നിന്നും പുറപ്പെട്ടു

<<<<<O>>>>>>

 

ശിവശൈലത്ത്

 

ശിവാനിയുടെ വീട്ടില്‍

അവളുടെ അനിയന്‍ ശങ്കരന്‍ കൈ വെച്ചു കെട്ടി കഴുത്തില്‍ തൂക്കി കെട്ടിയാണ് നടക്കുന്നത് .

എന്തായാലും കുറച്ചു നാൾ അങ്ങനെ തന്നെ നടക്കേണ്ടി വരും

ശക്തിയുള്ള മരുന്നുകൾ ഒക്കെ പുരട്ടുന്നത് കൊണ്ട് എല്ലു പെട്ടെന്ന് കൂടിയിട്ടുണ്ട്

എന്നാലും കൈക്കു പൂർണ്ണ വിശ്രമം ആണ് വൈദ്യരയ്യ പറഞ്ഞിരിക്കുന്നത്.

ശിവാനി ആകെ സങ്കടത്തിലായിരുന്നു

ഗൗരി മോളെ പാമ്പു കടിച്ചതിനാൽ

 

ഗൗരി എപ്പോളും ശിവാനിയെ കാണാൻ വരും

അവളുടെ കൈ പിടിച്ചു കണ്ണായി വഴികാണിക്കും

അവളോടൊത്തു കളിക്കും

 

“ശങ്കര ”

“എന്താ ഏച്ചി ?”

“ഗൗരി മോളുടെ കാര്യമോർത്തു ആകെ വിഷമമാ ,,എന്തായി കാണുമോ എന്തോ എന്‍റെ കുഞ്ഞിന് ”

“ഏച്ചി ,,ഇന്നലെ ഇവിടെ ഒരു പരദേശി വന്നിരുന്നു ,, സ്വന്തമായി ജീപ്പൊക്കെ ഉണ്ടയാൾക്ക് ,, അയാളാ ഇന്നലെ രാത്രീ കൊണ്ടോയത് ഗൗരി മോളെ ആശുപത്രിയിൽ ”

“ആരാണാവോ അയാൾ .എല്ലാരും ഇന്നലെ മുതൽ പറയുന്ന കേട്ടു നല്ല ഉയരവും കരുത്തും ഒക്കെയുള്ള ഒരു സുന്ദരനാണെന്ന തുളസിയും വൃന്ദയുമൊക്കെ പറഞ്ഞത് ,,ആൾക്ക് വെല്യ അറിവാണെന്നു പറഞ്ഞു,, ഗൗരി മോളെ കാലു വെച്ച് കെട്ടി കീറി വിഷം വലിച്ചു തുപ്പി എന്നൊക്കെ അവർ പറഞ്ഞു ,എന്തായാലും നല്ല ആശുപത്രിയിലായിരിക്കും കൊണ്ടോയിരിക്കുന്നത് ,, എന്‍റെ മനസ് പറയുന്നുണ്ട് ഗൗരി മോളെ ശിവശങ്കരൻ കാത്തോളുമെന്ന് ,,,,നമശിവായ നമഃശിവായ”

ശങ്കരൻ അതും കേട്ട് കൊണ്ട് തേൻ ഇരിക്കുന്ന ഭരണിയിൽ മുട്ടി നോക്കി

ആ ശബ്ദ൦ കേട്ടിട്ട് ,,,”ശങ്കരാ ,,,,,,,,,എന്ത് അവിടെ ”

“ഒന്നൂല്ല ഏച്ചി ,,,ഞാൻ തേനുണ്ടോന്നു നോക്കിയതാ ,,ഈ കൈയൊന്നു ഭേദമായിട്ടു വേണം പട്ടണത്തിൽ കൊണ്ട് വിൽക്കാൻ ,,അവിടെയാകുമ്പോ ആരും ഉപദ്രവിക്കാൻ വരില്ലല്ലോ ”

“നീയന്‍റെയിന്നു നല്ലതു വാങ്ങിക്കും ” അവൾ ദേഷ്യപ്പെട്ടു

അവൻ അവളെ പിണക്കണ്ട എന്ന് കരുതി കൂടുതൽ ഒന്നും പറയാൻ പോയില്ല

“ഏച്ചി …”

“എന്താ ശങ്കര ”

“നമ്മുടെ രുദ്രതേജനെപ്പോളാണാവോ വരുന്നത് ,, “

“എനിക്ക് തോന്നുന്നില്ല ശങ്കര,,അതൊക്കെ വെറുതെ പറഞ്ഞതായിരിക്കും ,,”

“ഹേയ് ,,,അങ്ങനെ വെറുതെ പറഞ്ഞ ആൾ ആണെങ്കിൽ കാളകൂടം കുടിച്ചു മരിക്കേണ്ട ആൾ അല്ലെ ,,എന്നിട്ടു മരിച്ചില്ലല്ലോ ,,,അപ്പോ സിദ്ധനാ ,,,ഉറപ്പായും നടക്കും ,,,”

അവൻ അത് പറഞ്ഞു കഴിഞ്ഞപ്പോൾ ആണ് ഉളിൽ ഒരു തോന്നലുണ്ടായത്

“ഏച്ചി ,,, ”

“എന്താ ?’

“ഇനി ആ പരദേശി എങ്ങാനും ആണോ രുദ്രതേജൻ ”

അത് പറയുമ്പോൾ അവനാകെ നിറഞ്ഞു കവിയുന്ന സന്തോഷമായിരുന്നു

“അയാളുടെ പേരെന്താ ?”

“അതാർക്കും അറിയില്ല ഏച്ചി ,,,,ഇന്നലെ ആരും ചോദിച്ചില്ല ,,ഞാൻ എന്തായാലും ഇന്ന് പോയി അയാളെ കാണും ,,എന്നിട്ടു ചോദിക്കും ”

“അതൊന്നും വേണ്ട ശങ്കരാ ,,,പരദേശിയല്ലേ ,,ചിലപ്പോ പറ്റിക്കും ,,പരദേശികളെ വിശ്വസിക്കാൻ പാടില്ല ”

അവളും ഉള്ളിലെ ഭയം പങ്കു വെച്ചു

<<<<O>>>>

Updated: August 21, 2021 — 8:55 pm

267 Comments

  1. പാർട്ട്‌ 42 എന്നു വരും

  2. വിനോദ് കുമാർ ജി ❤

    ♥♥♥♥?

  3. Hai ഈ സൈറ്റ്യിൽ ആദ്യമായി ആണ് കഥ വായിക്കുന്നത്. എന്റെ ഒരു സുഹൃത്താണ് ഈ കഥ വായിക്കാൻ പറഞ്ഞത്. കുറെ തവണ പറഞ്ഞിട്ടുണ്ട് പക്ഷെ വായിക്കാൻ പറ്റിയില്ല. പിന്നെ ഞാൻ വായിച്ചു തുടങ്ങി ഓരോ പാർട്ടും തമ്മിൽ ആദ്യം ഒരു ബന്ധവും തോന്നിയില്ല ആകെ കൺഫ്യൂഷൻ ആയിരുന്നു പക്ഷെ പിന്നെ പിന്നെ സമയം കിട്ടുമ്പോഴൊക്കെയും വായിക്കും അങ്ങനെ പിന്നെ കഥ വായിക്കാൻ സമയം കണ്ടെത്തി തുടങ്ങി. സത്യം പറഞ്ഞാൽ ഈ കഥയിലെ ഓരോ കഥാപാത്രങ്ങളും നമ്മുടെ മുൻപിൽ നിന്നും കഥ പറയുന്ന ഒരു തോന്നൽ ആണ് tto. എന്താ പറയാ ഓരോ പാർട്ട്‌ വായിക്കുമ്പോഴും ഒപ്പം ഓരോ സോങ്‌സ് കേൾക്കുമ്പോൾ എന്താ പറയാ ഒരു പ്രതേയ അനുഭൂതി തന്നെ ആണ് tto.

  4. ഇ ബാലു തന്നെ ആണോ ആദിശങ്കരൻ

    1. അല്ല ഞാൻ അല്ല ആദി ശങ്കരൻ
      ഞാൻ ആരെന്ന് സീസൺ 2 വിൽ നിങ്ങൾ അറിയും

      എന്ന് സസ്നേഹം

      1. തൃലോക്

        ബാലു ചേട്ടാ

  5. ഹർഷാപി ചേട്ടാ…. ഈ പാർട്ട്‌ വായിച്ചു…. ഇനി അടുത്തത് വായിക്കട്ടെ…..???

  6. വളരെ നാളത്തെ കാത്തിരിപ്പിന് ശേഷം ഇന്നാണ് ഞാൻ കഥ കാണുന്നത് ഒറ്റ ഇരിപ്പിന് തന്നെ ഈ പാർട് വായിച്ചു ഇനി അടുത്തത് വായിക്കണം വായിച്ചിടത്തോളം സന്തോഷം ഒരിക്കലും അപരാജിതന് വിഷമിപ്പിക്കില്ല എന്നറിയാം കാരണം ഇത് ഒരു കഥ മാത്രം ആയിട്ടാല്ല കണ്ടിട്ടുള്ളത് ഞാനും ഇതിന്റെ ഒരു ഭാഗം ആണെന്ന് ചിന്തിച്ചിട്ടു കൊണ്ട് കൂടിയാണ്

    HELLBOY

  7. ലക്ഷ്മി എന്ന ലചു

    ഹായ് ഹർഷേട്ടാ ഞാൻ അപരാജിതൻ മുടങ്ങാതെ വായ്ക്കറുണ്ട്. കമൻ്റ് ചെയ്യാൻ മടി ആയിരുന്നു .ഇപ്പൊൾ ഈ സൈറ്റിൽ ആക്ടീവ് അല്ല . അപരാജിതനു വേണ്ടി മാത്രമാണ് ഇവിടെ ഇപ്പൊ വന്നതും തന്നെ. ഒരോ തവണയും ഇത് വായിക്കുമ്പോൾ ഈ കഥ ഒരു adiction ആയി മാറുകയാണ്.ഇതൊരു കഥയാണ് എന്ന് വിശ്വസിക്കാൻ കഴിയുന്നില്ല എന്തൊരു റിയലിസ്റ്റിക് ആയിട്ടാണ് ഓരോരു ഭാഗവും വിവരിക്കുന്നത്. മഹാശിവനെ കുറിച്ച് കൂടുതൽ അറിയാൻ കഴിഞ്ഞു. പിന്നെ ഒരു request aanu ചേട്ടായി
    ചിദംബരം കടലൂർ district ആണ് English Cuddalore എന്നത് Tamil ല് കടലൂർ എന്നാണ്
    ഇതൊരു information ആയി എടുക്കണം തെറ്റ് ധരിക്കരുത് . ഈ കഥ ഞങ്ങൾക്ക് തന്നതിന് ഒരുപാടു നന്ദി പറയുന്നു

    1. Nandi..
      Njanathu shariyakkam
      Cheruppathilo matto poyathaanu avide..
      Ippo ormmayumilla..
      Njanath clear aakkam
      Orupad nandi..

  8. ഞാൻ ഇപ്പഴാ സ്റ്റോറി കണ്ടത് ? . ഒറ്റ ഇരുപ്പിന് വായിച്ചു. പൊളിച്ചു ❤.പോയി അടുത്ത പാർട്ട് വായിക്കട്ടെ ?

  9. അബൂ ഇർഫാൻ 

    ശിവശൈലത്തുകാരെ കുറിച്ചു കേട്ടപ്പോൾ ആദ്യം ദേഷ്യമാണ് തോന്നിയത്. ഇങ്ങനെയുമുണ്ടോ ആളുകൾ, പരദേശികളെ അടുപ്പിക്കില്ല. അവർക്ക് ഭക്ഷണം ഉണ്ടാക്കികൊടുക്കില്ല. എന്നാലോ ഏതോ ഉണ്ണാക്കന്മാർ ഉണ്ടാക്കിയ കോപ്പിലെ നിയമങ്ങൾ ഒക്കെ വലിയ കാര്യമായി അനുസരിച്ച് അടിമകളായി ജീവിക്കുന്നു. എന്നിട്ട് തങ്ങളുടെ പുരോഗമനത്തിനും അതിജീവനത്തിനു വേണ്ടി ഒന്നും ചെയ്യാതെ ആരോ ഞങ്ങളെ വന്നു രക്ഷിക്കും  എന്നു കരുതി കാത്തിരിക്കുന്നു. പിന്നെ ചിന്തിച്ചപ്പോഴാണ് മനസ്സിലായത്. നമ്മളും വ്യത്യസ്തരൊന്നുമല്ലല്ലോ, ആരൊക്കെയോ ഉണ്ടാക്കുന്ന നിയമങ്ങൾ അനുസരിച്ചു അവർക്ക് വേണ്ടി അടികൂടി രാപകൽ അധ്വാനിച്ച് അതിൽ നിന്ന് അവർ പറയുന്ന പണം നികുതിയായി കൊടുത്ത്  അവസാനം ഒന്നുമല്ലാതെ മരിച്ചുപോവുന്നു. നോവൽ അടിപൊളിയായി പോകുന്നു. ആദ്യത്തെ കുറച്ചു ഭാഗങ്ങൾ കഴിഞ്ഞാൽ പിന്നെ നോവലിന്റെ റേഞ്ച് വേറെയാണ്.

  10. കാളിദാസൻ

    ഹർഷാപ്പി ഇപ്പോഴാണ് ഈ ഭാഗം വായിച്ചു കഴിഞ്ഞത്.
    മറ്റേ ഭാഗം കൂടി വായിച്ചിട്ട് അതിൽ അഭിപ്രായം അറിയിക്കാമെ… .

  11. Loved it
    Keep the good work

  12. ഇത്രയും നാൾ കാത്തിരുന്നിട്ടും കഥ വന്നപ്പോൾ നിരാശയാക്കി.aa flow angu poyi.bore akkunnundu ippol

    1. Okke ശരി ആക്കം ബ്രോ..

  13. ബ്രോ വെറുതെ കഥ നീട്ടി ചടപ്പിക്കല്ലേ ആ പഴയ കഥ വായിക്കുന്ന സുഖം പോയി

    1. ഹർഷാ… മനു – ബാലുവിൻ്റെ ഭാഗങ്ങൾ വല്ലാതെ ലാഗ് ആവുന്നു. കഥ പറയുന്നു അത് പരീക്ഷക്ക് റിവിഷൻ ചെയ്യുന്നതു പോലെ പോയിൻ്റ്സ് വീണ്ടും റിപ്പീറ്റ് ചെയ്യുന്നു വല്ലാതെ മട്പ്പാവുന്നു…. ആ ഭാഗങ്ങളിൽ അപ്പുവിന് (ഒരു സൂപ്പർ ഹീറോക്ക്) എന്ത് സംഭവിച്ചു എന്ന ആശങ്കയും ഉണരുന്നു… കഥയുടെ സുഖം നഷ്ടപ്പെടുന്നു… വായനക്കാരുടെ ശ്രദ്ധ പൂർണ്ണമായും അപ്പുവിലാണ് അവൻ്റെ മുന്നേറ്റങ്ങൾക്ക് ആയി കാത്തിരിക്കുന്നു…

      (എൻ്റെ ഒരു അഭിപ്രായം മാത്രം)

      1. ബ്രോ
        തത്കാലം ഇങ്ങനെ പോകട്ടെ
        ഈ ഒരു ഭാഗം ചിദംബരം കൂടെ ഉള്ളത് കൊണ്ടാണ് ഇങ്ങനെ കൂടുതൽ ഉൾപെടുത്തേണ്ടി വന്നത്
        ഇനി ഉണ്ടാകില്ല ഡയറക്ട് കഥ ആണ്
        മനു ബാലു കഥ ചിലപ്പോ ലാഗ് തോന്നിപ്പിച്ചേക്കാം
        അപ്പൂനേം പാറൂനേം മാത്രം എഴുതുക അല്ലല്ലോ ഉദ്ദേശം
        ബാലുവിലൂടെ അപ്പു
        ബാലു ആരാണ് എന്നതാണ് ഉയർത്തുന്ന ചോദ്യം ???

        1. ???…

          ഇങ്ങനെ തന്നെ പോയാൽ മതി ബ്രോ ?.

          ഇത്രയും നാൾ ഇങ്ങള് നല്ലൊരു കഥ അനുഭവം ആണ് തന്നത്.

          ഇനിയുള്ളതും നിരാശപ്പെടുത്താതെ അടിപൊളി ആകുമെന്ന് അറിയാം.

          Take your time ?.

          All the best 4 your story ?.

  14. ezhuthine snehikunnavan

    enthonnedey ith. kurach vaayichapo thanne maduthu ee parts . full laag, pinne aavashyam illatha aalkarude stry yum. nammal ivide vaayikan varunnath appuvinteyum paruvinteyum stry vaayikan vendi aanu, allathe oru oola manuvinteyum anuvinteyum alla. ithu vaayichal ningal parayum ivar ee stry yude aavashyam aanenn. kooduthal aalkarkum ivar ee stry yil venamennilla. pinne enthina ningal ithra kashtapett avarude stry ezhuthunnath. avare ozhivakiyek bro. njan ella pagum skip cheythu. ini 21 engane undenn nokkanam. nalla oru story ye kollalle bro. allenkil ivide thanne nirthiyek

    1. അപ്പു പാറു മാത്രമല്ല ബ്രോ ഇതില്‍
      അവരിലേക്ക് നയിക്കുന്ന ഘടകങ്ങള്‍ ആണ് അനുവും മനുവും
      സ്കിപ് ചെയ്യുന്നതിലല്ല പ്രശനം ,,
      സ്കിപ് ചെയ്യുമ്പോള്‍ അതില്‍ ചില പ്രധാന സംഭവങ്ങള്‍ ഒഴിവായി പോകും
      ചിദംബരത്തില്‍ അവര്‍ ഇരുവരും കാണുന്ന –രഹസ്യം അതെല്ലാം
      ഇതൊക്കെ ,,

      നന്ദി ബ്രോ
      നല്ല രീതിയില്‍ അഭിപ്രായം പങ്ക് വെച്ചതിന്

    2. താനാണോ എഴുത്തിനെ സ്നേഹിക്കുന്നവൻ ഹി ഹി ഹി….

  15. 20 വായിച്ച് തീർന്നു രണ്ടാം ദിവസം റിവ്യൂ ഒക്കെ നോക്കാമെന്ന് കരുതി കയറിയപ്പോഴാണ് 21 ഹായ് കണ്ണ് ബൾബായി ആയി …. പ്രതീക്ഷിക്കാതെ ആ ഭാഗം വായിക്കാൻ കിട്ടുന്നതിൻ്റെ സുഖവും കിട്ടി

    1. Randum ഒരു ദിവസം തന്നെ ആണല്ലോ ഇട്ടത്..
      അപോ വായിച്ചില്ലയിരുന്നോ

      1. ശ്രദ്ധിച്ചില്ല

  16. Ishtapettu orupade
    Ohm Nama Shivaya

  17. Devil With a Heart

    ഇഷ്ടപ്പെട്ടു*

  18. Devil With a Heart

    വിലയിരുത്താൻ ഞാൻ ആരുമല്ല എന്ന ഉറപ്പുള്ളത് കൊണ്ട് ഒന്ന് മാത്രം പറയാം ഒരുപാട് ഇഷ്ടപ്പെടും ഈ ഭാഗവും അടുത്ത ഭാഗം കൂടെ വായിച്ചിട്ട് വരാമേ..ധൃതി ഒന്നും കാണിക്കുന്നില്ല സമയം എടുത്ത് പതിയെ വായിക്കുന്നുള്ളൂ?♥️

Comments are closed.