അപരാജിതന്‍ 20 [Harshan] 10041

എല്ലാവരും ഉള്ളിലേക്കു കയറിയപ്പോൾ ഒരാൾ മാത്രം നില്ക്കാൻ പറഞ്ഞു

ആദി കുഞ്ഞിന്‍റെ അമ്മയെ അവിടെ നിർത്തി

അവൻ പുറത്തുള്ളവരോടൊപ്പം നിന്നു

അപ്പോളേക്കും ഡോക്ർമാർ വന്നു

അവർ വേഗം തന്നെ കുഞ്ഞിനെ പരിശോധിച്ചു

ഡോകടർ പുറത്തേക്ക് വന്നു

“സീരിയസ് ആണ് ഐ സി യു വിൽ പ്രവേശിപ്പിക്കണം” എന്ന് പറഞ്ഞു

ശിവശൈലത്തുള്ളവർക്കു വലിയ ആശുപത്രികൾ ഒന്നും വലിയ പരിചയമില്ലെന്നു അവനു മനസ്സിലായിരുന്നു

അവൻ ഡോകരോട് എന്താണ് വേണ്ടതെന്നു വെച്ചാൽ ചെയ്യൂ എന്ന് പറഞ്ഞു

അവർ വേഗം അഡ്മിഷൻ ഫീ അടക്കാൻ ആയി പറഞ്ഞു

അല്പം കഴിഞ്ഞു ഒരു നേഴ്‌സ് ഒരു പേപ്പർ കൊണ്ട് വന്നു

അതിൽ പതിനാലായിരം രൂപ അഡ്വാന്സ് ചെയ്യാൻ പറഞ്ഞു

പതിനാലായിരം രൂപ എന്ന് കേട്ടപ്പോൾ സ്വാമി അയ്യയും ഉമാദത്തനും ശൈലജയും ആകെ ഭയന്നു.

“നമുക് സർക്കാർ ആശുപതി നോക്കിയാൽ പോരെ ” ബഹുമാനത്തോടെയും ഭയത്തോടെയും ഉമാദത്തൻ ആദിയോട് ചോദിച്ചു

“ഇവിടെ കിട്ടുന്ന ചികിത്സയൊന്നും അവിടെ കിട്ടില്ല ,, കുഞ്ഞല്ലേ വലുത്,,  പണമാണോ ”

അദ്ദേഹം  മടിച്ചു മടിച്ചുകൊണ്ട്  ,, “ഞങ്ങളുടെ കൈയിൽ അത്രയും പണമൊന്നും ഇല്ല ,, ” എന്ന് പറഞ്ഞു സ്വാമി അയ്യയുടെ കൈവശം ഉണ്ടായിരുന്ന അഞ്ഞൂറ് രൂപയുടെ മൂന്നു നോട്ടുകളും പിന്നെ കുറെ ചില്ലറതുട്ടുകളും കാണിച്ചു .

അവൻ അവരെയൊന്നു നോക്കി

 

ഞാൻ ഇപ്പോ വരാം എന്ന് പറഞ്ഞു പുറത്തേക്കിറങ്ങി

അവൻ ഹോപിറ്റലിന്‍റെ സൈഡിൽ ഉള്ള എ ടി എം കൗണ്ടറിൽ നിന്നും ഇരുപതിനായിരം രൂപ എടുത്തു കൊണ്ട് വന്നു

അവൻ വേഗം  നേഴ്സിൽ നിന്നും പേപ്പർ വാങ്ങി കൗണ്ടറിൽ പോയി ക്യാഷ് അടച്ചു

അതിന്‍റെ ബില്ലും പേപ്പറുകളും മറ്റും അവിടെ നിന്ന ശൈലജയെ ഏൽപ്പിച്ചു

അപ്പോളേക്കും ഓക്സിജൻ ഒക്കെ പിടിപ്പിച്ചു കുഞ്ഞിനെ വേഗം തന്നെ ഐസിയുവിലേക്ക് കൊണ്ടുപോയി

പുറകെ അവരെല്ലാവരും

ശൈലജ , ഗൗരിയുടെ ‘അമ്മയെ പിടിച്ചു കൊണ്ട് നടന്നു

അവരാകെ തളർന്നു പോയിരുന്നു

എല്ലാരും ഐസിയു വിന്‍റെ മുന്നിൽ നിന്ന് കരഞ്ഞു പ്രാർത്ഥിക്കുകയിരുന്നു.

കുറെ കഴിഞ്ഞപ്പോൾ അത്യാവശ്യമായി വാങ്ങിക്കേണ്ട മരുന്നുകളുടെ കുറിപ്പടിയുമായി ഒരു നേഴ്‌സ് പുറത്തേക്ക് വന്നു

അവനതു വാങ്ങി

ശൈലജയെയും കൂട്ടിനു വിളിച്ചു

ഐ പി ഫാർമസിയിൽ ചെന്ന് കുറെ മരുന്നുകൾ വാങ്ങി

അപ്പോളേക്കും ബിൽ എണ്ണായിരം കഴിഞ്ഞു

അവൻ അത് കാർഡ് പേ മെന്റ് ചെയ്തു

അവിടെ ഇല്ലാത്തതു പുറത്തു നിന്നും വാങ്ങിക്കേകണ്ടതിനാൽ അവൻ ശൈലജയെ തിരികെ മരുന്നുകളും കൊണ്ട് അയച്ചു , അവൻ പുറത്തേക്കിറങ്ങി പല ഫാര്മസികളിലും കയറി മരുന്ന് വാങ്ങി

ഓടി ഒരുകണക്കിന് എത്തിച്ചു കൊടുത്തു.

അവൻ എല്ലാം കഴിഞ്ഞു ജീപ്പിൽ വന്നിരുന്നു

നാഗമണിയെ കൈയിൽ എടുത്തു

ആ കുഞ്ഞിന് ഒന്നും വരാതെ നോക്കണം എന്ന് പറഞ്ഞു കുറെ അപേക്ഷിച്ചു

കണ്ണിനോടു ചേർത്ത് കുറെ പ്രാർത്ഥിച്ചു

എന്തിന്നറിയാതെ ,,ശിവശൈലത്തെ ഒരു കുഞ്ഞിന് വേണ്ടി അവന്‍റെ കണ്ണുകൾ നിറഞ്ഞു

ആ കണ്ണുനീർ നാഗമണിയിൽ പതിഞ്ഞു

അവൻ അത് ഭദ്രമായി എടുത്തു വെച്ച് കൊണ്ട് വീണ്ടും ഐ സി യു വിന്‍റെ മുന്നിലേക്ക് നടന്നു

“കുറെ കഴിഞ്ഞു ഡോക്ടർ പുറത്തേക്ക് വന്നു

“ഗൗരിസ് ബൈസ്റ്റാന്ഡേഴ്സ്”

എല്ലാവരും ആദിയെ നോക്കി

അവളുടെ അമ്മയടക്കം

ഡോക്ടറോട് സംസാരിക്കാൻ അറിവുളള അവൻ തന്നെ വേണ്ടേ

” സർ ,, “അവൻ അദ്ദേഹത്തിന്‍റെ അടുത്തേക്ക് ചെന്നു

ആളൊരു നോർത്തിന്ധ്യൻ ആയിരുന്നു

“സൊ ,,,യു ,,,,”

“സർ ,,,ഐ ആം ഹെർ റിലേട്ടീവ്  ”

 

“ഓക്കേ ,,,ഓക്കേ ,,,  ഐ ഡോണ്ട് നോ ,,വാട്ട് മിറക്കിൾ ഹാസ് ഹാപ്പെൻഡ് ,, വെരി സഡൻലി തിങ്ങ്സ് ചെഞ്ചഡ് ,, നൗ  ഹെർ കണ്ടീഷൻ ഹാസ് വെരി മച്ച് ഇമ്പ്രൂവ്ഡ് , പ്രെഷർ ഹാസ് കം റ്റു നോർമൽ സ്റ്റേജ് ,, ആൻഡ് ഷി ഈസ് ബ്രീത്തിങ് ഹേർ ഓൺ ,, ഷി ജസ്റ്റ് ഓപ്പൺഡ് ഹേർ ഐസ് ,, ആൻഡ് ടാസ്കിങ് ഫോർ ഹേർ മദർ ,, ഹെർ മദർ ക്യാൻ   ഗോ ഇന്സൈഡ് ,, നത്തിങ് ഈസ് സീരിയസ് ,, ഇട്സ് റിയലി ഗോഡ്‍ലി,,,,മിറക്കില്‍ ”

“ഓ,,താങ്ക്സ് ഡോക്ടർ ,,താങ്ക്യു വെരി മച്ച് ”

“നോ ,,,,സെ താങ്ക്സ് റ്റു ഗോഡ് ,,,”

“ഡെഫിനിറ്റലി സർ താങ്സ് റ്റു ലോർഡ് ശിവ ‘

അതുകേട്ട് ഡോക്ടർ ഒന്ന് കൈകൂപ്പി ചിരിച്ചു

അകത്തേക്കു പോയി

“പ്ലീസ് കം ” ഗൗരിയുടെ അമ്മയെ നോക്കി പറഞ്ഞു

അവ൪ ഭയത്തോടെ ആദിയെ നോക്കി

“ഒന്നും പേടിക്കാൻ ഇല്ല , പോയി മോളെ കണ്ടോ ,,,”

അതുകേട്ടു അവർ സന്തോഷം കൊണ്ട് കൈകൂപ്പി

ഡോക്ടറുടെ ഒപ്പം ഉള്ളിലേക്ക് ചെന്നു

അവൻ മറ്റു മൂന്നുപേരുടെ അടുത്തേക്ക് ചെന്നു

“എന്താ അദ്ദേഹം പറഞ്ഞത് ?’ ഉമാദത്തന്‍ ചോദിച്ചു

“അതോ ,,, കുഴപ്പം ഒന്നുമില്ല ,, അത്ഭുതം പോലെ പെട്ടെന്ന് എല്ലാം നേരെയായി ,കുഞ്ഞിന്‍റെ പ്രഷർ ഒക്കെ നേരെആയി ,,തനിയെ ശ്വസിക്കുന്നുണ്ട് ,, കണ്ണ് തുറന്നു ,,അമ്മയെ അന്വേഷിച്ചു ,,ഒക്കെ ഈശ്വരന്‍റെ കൃപയാണ് ”

“ഭഗവാനെ ,,ശിവശങ്കരാ ,,എന്ന് പറഞ്ഞു അവർ കൈ കൂപ്പി ”

“കുഞ്ഞിനെ കണ്ട സന്തോഷത്തിൽ അവളുടെ ‘അമ്മ കസ്തൂരി  പുറത്തേക്ക് വന്നു

അവർ കണ്ണുകൾ ഒക്കെ തുടച്ചു അവരുടെ അടുത്തേക്ക് വന്നു

കുനിഞ്ഞു ആദിയുടെ കാലിൽ പിടിച്ചു “ഒരുപാട് നന്ദിയുണ്ട് അനിയാ” എന്നു പറഞ്ഞു പൊട്ടികരഞ്ഞു

“ശേ ,,,എന്താ ഇത് ,,,,,,,,,,?” അവൻ പിന്നിലേക്ക് നീങ്ങി

“ശിവശങ്കരൻ കൊണ്ട് വന്നതാ അനിയനെ  ,,ഇല്ലെങ്കിൽ എന്‍റെ മോൾ ,,:”അവ൪ വിതുമ്പി പറഞ്ഞു

“അയ്യോ ,,കരയല്ലേ ,,,എന്തായാലും കുഞ്ഞിന് കുഴപ്പമൊന്നുമില്ലലോ ,,,അത് മതി ”

“അവിടെ ആ ബെഞ്ചിൽ ഇരുന്നോളൂ ,,,കുട്ടിയും ഇരുന്നോളൂ ”

അവൻ അവരോടു പറഞ്ഞു

“ഓരോ ചായ കുടിക്കണം എങ്കിൽ ആകാം ,, രാത്രി മുതലെ ഉള്ള ഓട്ടമല്ലേ ,, ഇവർക്കുള്ളത് നമുക് കൊണ്ട് വരാം :”

അവരിരുവരും പരസ്പരം ഒന്ന് നോക്കി

“ഇതിനൊക്ക ഇത്രയും ആലോചിക്കണോ ?”

അവൻ നടന്നു

അവനു പുറകെ സ്വാമി അയ്യയും ഉമാദത്തനും ,,

അവർ കാന്റീനിൽ ചെന്നു

മൂന്ന് ചായ പറഞ്ഞു

അവിടെ ഇരുന്നു ചൂടൻ ചായ കുടിച്ചു

അപ്പോളേക്കും സമയം പുലർച്ചെ  ആറു മണി ആയിരുന്നു

“അവിടെ ആരെയെങ്കിലും വിളിച്ചറിയിക്കാൻ ഉണ്ടെങ്കിൽ വിളിച്ചോളൂ ” എന്ന് പറഞ്ഞവൻ ഫോൺ നീട്ടി

“ഇതൊന്നും അവിടെ ഇല്ല ,,ഞങ്ങൾക്കിതൊന്നും ഉപയോഗിക്കാൻ അറിയില്ല ” ഉമാദത്തൻ പറഞ്ഞു

സ്ത്രീകൾക്കുള്ള ചായയും വാങ്ങി

അവർ ഐ സി യു വിന്‍റെ മുന്നിലേക്ക് നീങ്ങി

അപ്പോളേക്കും ഡോക്ടർ വന്നു

മുറിയിലേക്കു മാറ്റാം എന്ന് പറഞ്ഞു

മുറി വേണോ വാർഡ് വേണോ എന്ന് ചോദിച്ചപ്പോൾ അവൻ മുറി തന്നെ പറഞ്ഞു

സ്ത്രീകൾ ഉള്ളതല്ലേ അവർക്കു സൗകര്യം കണക്കാക്കി

അങ്ങനെ ഒരു റൂമിലേക്ക് കുഞ്ഞിനെ മാറ്റി

കുഞ്ഞിന്‍റെ അവസ്ഥയിലെല്ലാവരും സമാധാനത്തിലായി.

<<<<<O>>>>>>

Updated: August 21, 2021 — 8:55 pm

267 Comments

  1. പാർട്ട്‌ 42 എന്നു വരും

  2. വിനോദ് കുമാർ ജി ❤

    ♥♥♥♥?

  3. Hai ഈ സൈറ്റ്യിൽ ആദ്യമായി ആണ് കഥ വായിക്കുന്നത്. എന്റെ ഒരു സുഹൃത്താണ് ഈ കഥ വായിക്കാൻ പറഞ്ഞത്. കുറെ തവണ പറഞ്ഞിട്ടുണ്ട് പക്ഷെ വായിക്കാൻ പറ്റിയില്ല. പിന്നെ ഞാൻ വായിച്ചു തുടങ്ങി ഓരോ പാർട്ടും തമ്മിൽ ആദ്യം ഒരു ബന്ധവും തോന്നിയില്ല ആകെ കൺഫ്യൂഷൻ ആയിരുന്നു പക്ഷെ പിന്നെ പിന്നെ സമയം കിട്ടുമ്പോഴൊക്കെയും വായിക്കും അങ്ങനെ പിന്നെ കഥ വായിക്കാൻ സമയം കണ്ടെത്തി തുടങ്ങി. സത്യം പറഞ്ഞാൽ ഈ കഥയിലെ ഓരോ കഥാപാത്രങ്ങളും നമ്മുടെ മുൻപിൽ നിന്നും കഥ പറയുന്ന ഒരു തോന്നൽ ആണ് tto. എന്താ പറയാ ഓരോ പാർട്ട്‌ വായിക്കുമ്പോഴും ഒപ്പം ഓരോ സോങ്‌സ് കേൾക്കുമ്പോൾ എന്താ പറയാ ഒരു പ്രതേയ അനുഭൂതി തന്നെ ആണ് tto.

  4. ഇ ബാലു തന്നെ ആണോ ആദിശങ്കരൻ

    1. അല്ല ഞാൻ അല്ല ആദി ശങ്കരൻ
      ഞാൻ ആരെന്ന് സീസൺ 2 വിൽ നിങ്ങൾ അറിയും

      എന്ന് സസ്നേഹം

      1. തൃലോക്

        ബാലു ചേട്ടാ

  5. ഹർഷാപി ചേട്ടാ…. ഈ പാർട്ട്‌ വായിച്ചു…. ഇനി അടുത്തത് വായിക്കട്ടെ…..???

  6. വളരെ നാളത്തെ കാത്തിരിപ്പിന് ശേഷം ഇന്നാണ് ഞാൻ കഥ കാണുന്നത് ഒറ്റ ഇരിപ്പിന് തന്നെ ഈ പാർട് വായിച്ചു ഇനി അടുത്തത് വായിക്കണം വായിച്ചിടത്തോളം സന്തോഷം ഒരിക്കലും അപരാജിതന് വിഷമിപ്പിക്കില്ല എന്നറിയാം കാരണം ഇത് ഒരു കഥ മാത്രം ആയിട്ടാല്ല കണ്ടിട്ടുള്ളത് ഞാനും ഇതിന്റെ ഒരു ഭാഗം ആണെന്ന് ചിന്തിച്ചിട്ടു കൊണ്ട് കൂടിയാണ്

    HELLBOY

  7. ലക്ഷ്മി എന്ന ലചു

    ഹായ് ഹർഷേട്ടാ ഞാൻ അപരാജിതൻ മുടങ്ങാതെ വായ്ക്കറുണ്ട്. കമൻ്റ് ചെയ്യാൻ മടി ആയിരുന്നു .ഇപ്പൊൾ ഈ സൈറ്റിൽ ആക്ടീവ് അല്ല . അപരാജിതനു വേണ്ടി മാത്രമാണ് ഇവിടെ ഇപ്പൊ വന്നതും തന്നെ. ഒരോ തവണയും ഇത് വായിക്കുമ്പോൾ ഈ കഥ ഒരു adiction ആയി മാറുകയാണ്.ഇതൊരു കഥയാണ് എന്ന് വിശ്വസിക്കാൻ കഴിയുന്നില്ല എന്തൊരു റിയലിസ്റ്റിക് ആയിട്ടാണ് ഓരോരു ഭാഗവും വിവരിക്കുന്നത്. മഹാശിവനെ കുറിച്ച് കൂടുതൽ അറിയാൻ കഴിഞ്ഞു. പിന്നെ ഒരു request aanu ചേട്ടായി
    ചിദംബരം കടലൂർ district ആണ് English Cuddalore എന്നത് Tamil ല് കടലൂർ എന്നാണ്
    ഇതൊരു information ആയി എടുക്കണം തെറ്റ് ധരിക്കരുത് . ഈ കഥ ഞങ്ങൾക്ക് തന്നതിന് ഒരുപാടു നന്ദി പറയുന്നു

    1. Nandi..
      Njanathu shariyakkam
      Cheruppathilo matto poyathaanu avide..
      Ippo ormmayumilla..
      Njanath clear aakkam
      Orupad nandi..

  8. ഞാൻ ഇപ്പഴാ സ്റ്റോറി കണ്ടത് ? . ഒറ്റ ഇരുപ്പിന് വായിച്ചു. പൊളിച്ചു ❤.പോയി അടുത്ത പാർട്ട് വായിക്കട്ടെ ?

  9. അബൂ ഇർഫാൻ 

    ശിവശൈലത്തുകാരെ കുറിച്ചു കേട്ടപ്പോൾ ആദ്യം ദേഷ്യമാണ് തോന്നിയത്. ഇങ്ങനെയുമുണ്ടോ ആളുകൾ, പരദേശികളെ അടുപ്പിക്കില്ല. അവർക്ക് ഭക്ഷണം ഉണ്ടാക്കികൊടുക്കില്ല. എന്നാലോ ഏതോ ഉണ്ണാക്കന്മാർ ഉണ്ടാക്കിയ കോപ്പിലെ നിയമങ്ങൾ ഒക്കെ വലിയ കാര്യമായി അനുസരിച്ച് അടിമകളായി ജീവിക്കുന്നു. എന്നിട്ട് തങ്ങളുടെ പുരോഗമനത്തിനും അതിജീവനത്തിനു വേണ്ടി ഒന്നും ചെയ്യാതെ ആരോ ഞങ്ങളെ വന്നു രക്ഷിക്കും  എന്നു കരുതി കാത്തിരിക്കുന്നു. പിന്നെ ചിന്തിച്ചപ്പോഴാണ് മനസ്സിലായത്. നമ്മളും വ്യത്യസ്തരൊന്നുമല്ലല്ലോ, ആരൊക്കെയോ ഉണ്ടാക്കുന്ന നിയമങ്ങൾ അനുസരിച്ചു അവർക്ക് വേണ്ടി അടികൂടി രാപകൽ അധ്വാനിച്ച് അതിൽ നിന്ന് അവർ പറയുന്ന പണം നികുതിയായി കൊടുത്ത്  അവസാനം ഒന്നുമല്ലാതെ മരിച്ചുപോവുന്നു. നോവൽ അടിപൊളിയായി പോകുന്നു. ആദ്യത്തെ കുറച്ചു ഭാഗങ്ങൾ കഴിഞ്ഞാൽ പിന്നെ നോവലിന്റെ റേഞ്ച് വേറെയാണ്.

  10. കാളിദാസൻ

    ഹർഷാപ്പി ഇപ്പോഴാണ് ഈ ഭാഗം വായിച്ചു കഴിഞ്ഞത്.
    മറ്റേ ഭാഗം കൂടി വായിച്ചിട്ട് അതിൽ അഭിപ്രായം അറിയിക്കാമെ… .

  11. Loved it
    Keep the good work

  12. ഇത്രയും നാൾ കാത്തിരുന്നിട്ടും കഥ വന്നപ്പോൾ നിരാശയാക്കി.aa flow angu poyi.bore akkunnundu ippol

    1. Okke ശരി ആക്കം ബ്രോ..

  13. ബ്രോ വെറുതെ കഥ നീട്ടി ചടപ്പിക്കല്ലേ ആ പഴയ കഥ വായിക്കുന്ന സുഖം പോയി

    1. ഹർഷാ… മനു – ബാലുവിൻ്റെ ഭാഗങ്ങൾ വല്ലാതെ ലാഗ് ആവുന്നു. കഥ പറയുന്നു അത് പരീക്ഷക്ക് റിവിഷൻ ചെയ്യുന്നതു പോലെ പോയിൻ്റ്സ് വീണ്ടും റിപ്പീറ്റ് ചെയ്യുന്നു വല്ലാതെ മട്പ്പാവുന്നു…. ആ ഭാഗങ്ങളിൽ അപ്പുവിന് (ഒരു സൂപ്പർ ഹീറോക്ക്) എന്ത് സംഭവിച്ചു എന്ന ആശങ്കയും ഉണരുന്നു… കഥയുടെ സുഖം നഷ്ടപ്പെടുന്നു… വായനക്കാരുടെ ശ്രദ്ധ പൂർണ്ണമായും അപ്പുവിലാണ് അവൻ്റെ മുന്നേറ്റങ്ങൾക്ക് ആയി കാത്തിരിക്കുന്നു…

      (എൻ്റെ ഒരു അഭിപ്രായം മാത്രം)

      1. ബ്രോ
        തത്കാലം ഇങ്ങനെ പോകട്ടെ
        ഈ ഒരു ഭാഗം ചിദംബരം കൂടെ ഉള്ളത് കൊണ്ടാണ് ഇങ്ങനെ കൂടുതൽ ഉൾപെടുത്തേണ്ടി വന്നത്
        ഇനി ഉണ്ടാകില്ല ഡയറക്ട് കഥ ആണ്
        മനു ബാലു കഥ ചിലപ്പോ ലാഗ് തോന്നിപ്പിച്ചേക്കാം
        അപ്പൂനേം പാറൂനേം മാത്രം എഴുതുക അല്ലല്ലോ ഉദ്ദേശം
        ബാലുവിലൂടെ അപ്പു
        ബാലു ആരാണ് എന്നതാണ് ഉയർത്തുന്ന ചോദ്യം ???

        1. ???…

          ഇങ്ങനെ തന്നെ പോയാൽ മതി ബ്രോ ?.

          ഇത്രയും നാൾ ഇങ്ങള് നല്ലൊരു കഥ അനുഭവം ആണ് തന്നത്.

          ഇനിയുള്ളതും നിരാശപ്പെടുത്താതെ അടിപൊളി ആകുമെന്ന് അറിയാം.

          Take your time ?.

          All the best 4 your story ?.

  14. ezhuthine snehikunnavan

    enthonnedey ith. kurach vaayichapo thanne maduthu ee parts . full laag, pinne aavashyam illatha aalkarude stry yum. nammal ivide vaayikan varunnath appuvinteyum paruvinteyum stry vaayikan vendi aanu, allathe oru oola manuvinteyum anuvinteyum alla. ithu vaayichal ningal parayum ivar ee stry yude aavashyam aanenn. kooduthal aalkarkum ivar ee stry yil venamennilla. pinne enthina ningal ithra kashtapett avarude stry ezhuthunnath. avare ozhivakiyek bro. njan ella pagum skip cheythu. ini 21 engane undenn nokkanam. nalla oru story ye kollalle bro. allenkil ivide thanne nirthiyek

    1. അപ്പു പാറു മാത്രമല്ല ബ്രോ ഇതില്‍
      അവരിലേക്ക് നയിക്കുന്ന ഘടകങ്ങള്‍ ആണ് അനുവും മനുവും
      സ്കിപ് ചെയ്യുന്നതിലല്ല പ്രശനം ,,
      സ്കിപ് ചെയ്യുമ്പോള്‍ അതില്‍ ചില പ്രധാന സംഭവങ്ങള്‍ ഒഴിവായി പോകും
      ചിദംബരത്തില്‍ അവര്‍ ഇരുവരും കാണുന്ന –രഹസ്യം അതെല്ലാം
      ഇതൊക്കെ ,,

      നന്ദി ബ്രോ
      നല്ല രീതിയില്‍ അഭിപ്രായം പങ്ക് വെച്ചതിന്

    2. താനാണോ എഴുത്തിനെ സ്നേഹിക്കുന്നവൻ ഹി ഹി ഹി….

  15. 20 വായിച്ച് തീർന്നു രണ്ടാം ദിവസം റിവ്യൂ ഒക്കെ നോക്കാമെന്ന് കരുതി കയറിയപ്പോഴാണ് 21 ഹായ് കണ്ണ് ബൾബായി ആയി …. പ്രതീക്ഷിക്കാതെ ആ ഭാഗം വായിക്കാൻ കിട്ടുന്നതിൻ്റെ സുഖവും കിട്ടി

    1. Randum ഒരു ദിവസം തന്നെ ആണല്ലോ ഇട്ടത്..
      അപോ വായിച്ചില്ലയിരുന്നോ

      1. ശ്രദ്ധിച്ചില്ല

  16. Ishtapettu orupade
    Ohm Nama Shivaya

  17. Devil With a Heart

    ഇഷ്ടപ്പെട്ടു*

  18. Devil With a Heart

    വിലയിരുത്താൻ ഞാൻ ആരുമല്ല എന്ന ഉറപ്പുള്ളത് കൊണ്ട് ഒന്ന് മാത്രം പറയാം ഒരുപാട് ഇഷ്ടപ്പെടും ഈ ഭാഗവും അടുത്ത ഭാഗം കൂടെ വായിച്ചിട്ട് വരാമേ..ധൃതി ഒന്നും കാണിക്കുന്നില്ല സമയം എടുത്ത് പതിയെ വായിക്കുന്നുള്ളൂ?♥️

Comments are closed.