ഗൗരിയുടെ നില ആകെ വഷളാകാൻ തുടങ്ങി
അവൾക്കു ശ്വാസം എടുക്കാൻ ബുദ്ധിമുട്ടുന്നതുപോലെ
ആ ‘അമ്മ കിടന്നു നിലവിളിക്കാൻ തുടങ്ങി
“ആദി കൈകൾ കൂപ്പി
“ഒരു കുഞ്ഞാണ് ,,,അതെങ്കിലും നിങ്ങൾ ഒന്ന് വിചാരിക്ക് ,,,”
“നായ്ക്കല്‍ ചത്താലും ജീവിച്ചാലും ഞങ്ങൾക്കൊക്കെ ഒരുപോലെയാണ് ,,,
നിങ്ങൾ ഈ ജന്തുക്കളെ ഇവിടെ നിന്നും കൊണ്ട് പോണം മിസ്റ്റർ ,,
ഇവരെ ഇവിടെ ചികിത്സിക്കാൻ പറ്റില്ല,, ഇത് കൊട്ടാരം വക ഹോസ്പിറ്റല്‍ ആണ് ,,
ശരണാലയമല്ല ”
മെയിൻ സെക്കുരിട്ടി ഓഫീസർ അവജ്ഞയോടെ പറഞ്ഞു
“സര് ,,, പ്ലീസ് നിങ്ങളിങ്ങനെ മനുഷ്യത്വമില്ലാതെ പറയരുത് …ആദി അയാളുടെ നേരെ കൈ കൂപ്പി അപേക്ഷിച്ചു .
“ഇറങ്ങിപോടോ ,,ഈ നാശങ്ങളെയും കൊണ്ട് എന്ന് പറഞ്ഞു ഒന്ന് രണ്ടു പേർ പിന്നിൽ നിന്നും ആദിയുടെ കഴുത്തിന് പിടിച്ചു പുറത്തേക്ക് തള്ളി
അവൻ ആ ശക്തിയിൽ നിലത്തേക്ക് വീണു
അത് കണ്ടു പേടിച്ചു കസ്തൂരി കുഞ്ഞിനേ വാരിയെടുത്ത് കൊണ്ട് പുറത്തേക്കിറങ്ങി
അവളുടെ പുറകിൽ തന്നെ ശിവശൈലത്തെ മറ്റുള്ളവരും
ആദിയുടെ കണ്ണുകൾ കോപം കൊണ്ട് ചുവന്നു
അവൻ ചാടി എഴുന്നേറ്റു
ആ സമയം തന്നെ അവനു വീണ്ടുവിചാരം വന്നു
വൈകുന്ന ഓരോ നിമിഷവും കുഞ്ഞിനാപത്താണ്
അവന് ഡോക്ടറെ നോക്കി
അദ്ദേഹം ഒരു നിവൃത്തിയുമില്ലാത്ത അവസ്ഥയിലാണെന്ന് അവനുത്തമബോധ്യം ഉണ്ടായിരുന്നു
അവൻ പിന്നെ പ്രതികരിക്കാൻ നിൽക്കാതെ വേഗം ഓടി ചെന്ന് ജീപ്പ് എടുത്തു
അവന്റെ പുറകിൽ മരണാസന്നയായ കുഞ്ഞിനേയും കൊണ്ട് മറ്റുള്ളവരും
അവനവരെ ജീപ്പിൽ കയറ്റിയിരുത്തി
ജീപ്പ് വേഗം റിവേഴ്സ എടുത്തു
ആശുപത്രിയുടെ കാഷ്വലിറ്റിയിയുടെ പുറത്തേ തറയിലേക്ക് കയറ്റി വളച്ചു
അവൻ ഡ്രൈവിങ് സീറ്റിൽ ഇരുന്നു കൊണ്ട് തന്നെ തള്ളിയ നാട്ടുകാരെയും സെക്യൂരിറ്റി ഓഫീസറെയും സെക്യൂരിറ്റികളെയും നോക്കി
അവൻ അവൻറെ നേരെ കൈ ചൂണ്ടി ഉഗ്രകോപത്തി ശങ്കര൯ അലറി
“നിന്നോടും ഇവിടെ നിയമങ്ങൾ ഉണ്ടാക്കിയ മേലാളന്മാരോടും കൂടിയാ,,, .
ഈ കുഞ്ഞിനേയും കൊണ്ട് ഞാൻ പോകുവാ ,,,ഈ കുഞ്ഞിന് ..ഈ കുഞ്ഞിനെന്തെകിലും സംഭവിച്ചാൽ ,,ഞാൻ ഇങ്ങോട്ടു തന്നെ വരും ,, നിന്നെയും അവരെയും കെടത്താനൊള്ള എല വെട്ടി വെച്ചോ,,,,,,,,,,,,,,,”
അവന്റെ ഇടിമുഴക്കത്തിന് തുല്യമായ ശബ്ദം കേട്ട് ജീപ്പിൽ ഇരുന്ന ശിവശൈലത്തെ ഓരോരുത്തരും ഭയന്ന് വിറച്ചു
അവന്റെ ശബ്ദത്തിനെ എതിർക്കാ൯ തക്ക മനോബലം ആ തടിമാടൻമാരായവർക്കു പോലും ഇല്ലാതെ പോയി
അവരുടെ ഉള്ളിൽ അവന്റെ ഇടിമുഴക്ക൦ പോലെയുള്ള ശബ്ദം ഒരു നിമിഷത്തേക്ക് മരണത്തിന്റെ ഭീതി ഉണർത്തിയ പോലെ ,,, ”
ആദി അതിവേഗം ജീപ്പെടുത്തു
പിന്നെ ഒന്നും നോക്കിയില്ല
നൂറേ നൂറിൽ ജീപ്പ് കത്തിച്ചു വിട്ടു
എങ്ങനെയൊക്കെയോ അവർ ജനപഥ നഗരത്തിൽ എത്തി
അപ്പോളേക്കും കുഞ്ഞിന്റെ അവസ്ഥ ഏറെ പരിതാപകരമായിരുന്നു
അവൻ മുന്നിൽ കണ്ട മെഡിക്കൽ സിറ്റി ഹോസ്പിറ്റലിലേക് വണ്ടി വേഗം കയറ്റി
അപ്പോളേക്കും കുഞ്ഞിന് ശ്വാസം പോലും എടുക്കാൻ പ്രയാസമായി തുടങ്ങിയിരുന്നു
അവൻ വേഗം കുഞിനെ വാങ്ങി
ഓടി കാസ്വാലിറ്റി സൈഡിലേക്ക് കയറിയപോളെക്കും സ്ട്രെചറും കൊണ്ട് കമ്പൗണ്ടർമാർ എത്തി
കുഞ്ഞിനെ അതിൽ കിടത്തി
അവർ വേഗം കാഷ്വാലിറ്റി സെക്ഷനിലേക്ക് കൊണ്ട് പോയി
പാർട്ട് 42 എന്നു വരും
♥♥♥♥?
Hai ഈ സൈറ്റ്യിൽ ആദ്യമായി ആണ് കഥ വായിക്കുന്നത്. എന്റെ ഒരു സുഹൃത്താണ് ഈ കഥ വായിക്കാൻ പറഞ്ഞത്. കുറെ തവണ പറഞ്ഞിട്ടുണ്ട് പക്ഷെ വായിക്കാൻ പറ്റിയില്ല. പിന്നെ ഞാൻ വായിച്ചു തുടങ്ങി ഓരോ പാർട്ടും തമ്മിൽ ആദ്യം ഒരു ബന്ധവും തോന്നിയില്ല ആകെ കൺഫ്യൂഷൻ ആയിരുന്നു പക്ഷെ പിന്നെ പിന്നെ സമയം കിട്ടുമ്പോഴൊക്കെയും വായിക്കും അങ്ങനെ പിന്നെ കഥ വായിക്കാൻ സമയം കണ്ടെത്തി തുടങ്ങി. സത്യം പറഞ്ഞാൽ ഈ കഥയിലെ ഓരോ കഥാപാത്രങ്ങളും നമ്മുടെ മുൻപിൽ നിന്നും കഥ പറയുന്ന ഒരു തോന്നൽ ആണ് tto. എന്താ പറയാ ഓരോ പാർട്ട് വായിക്കുമ്പോഴും ഒപ്പം ഓരോ സോങ്സ് കേൾക്കുമ്പോൾ എന്താ പറയാ ഒരു പ്രതേയ അനുഭൂതി തന്നെ ആണ് tto.
ഇ ബാലു തന്നെ ആണോ ആദിശങ്കരൻ
അല്ല ഞാൻ അല്ല ആദി ശങ്കരൻ
ഞാൻ ആരെന്ന് സീസൺ 2 വിൽ നിങ്ങൾ അറിയും
എന്ന് സസ്നേഹം
ബാലു ചേട്ടാ
ഹർഷാപി ചേട്ടാ…. ഈ പാർട്ട് വായിച്ചു…. ഇനി അടുത്തത് വായിക്കട്ടെ…..???
വളരെ നാളത്തെ കാത്തിരിപ്പിന് ശേഷം ഇന്നാണ് ഞാൻ കഥ കാണുന്നത് ഒറ്റ ഇരിപ്പിന് തന്നെ ഈ പാർട് വായിച്ചു ഇനി അടുത്തത് വായിക്കണം വായിച്ചിടത്തോളം സന്തോഷം ഒരിക്കലും അപരാജിതന്‍ വിഷമിപ്പിക്കില്ല എന്നറിയാം കാരണം ഇത് ഒരു കഥ മാത്രം ആയിട്ടാല്ല കണ്ടിട്ടുള്ളത് ഞാനും ഇതിന്റെ ഒരു ഭാഗം ആണെന്ന് ചിന്തിച്ചിട്ടു കൊണ്ട് കൂടിയാണ്
HELLBOY
ഹായ് ഹർഷേട്ടാ ഞാൻ അപരാജിതൻ മുടങ്ങാതെ വായ്ക്കറുണ്ട്. കമൻ്റ് ചെയ്യാൻ മടി ആയിരുന്നു .ഇപ്പൊൾ ഈ സൈറ്റിൽ ആക്ടീവ് അല്ല . അപരാജിതനു വേണ്ടി മാത്രമാണ് ഇവിടെ ഇപ്പൊ വന്നതും തന്നെ. ഒരോ തവണയും ഇത് വായിക്കുമ്പോൾ ഈ കഥ ഒരു adiction ആയി മാറുകയാണ്.ഇതൊരു കഥയാണ് എന്ന് വിശ്വസിക്കാൻ കഴിയുന്നില്ല എന്തൊരു റിയലിസ്റ്റിക് ആയിട്ടാണ് ഓരോരു ഭാഗവും വിവരിക്കുന്നത്. മഹാശിവനെ കുറിച്ച് കൂടുതൽ അറിയാൻ കഴിഞ്ഞു. പിന്നെ ഒരു request aanu ചേട്ടായി
ചിദംബരം കടലൂർ district ആണ് English Cuddalore എന്നത് Tamil ല്‍ കടലൂർ എന്നാണ്
ഇതൊരു information ആയി എടുക്കണം തെറ്റ് ധരിക്കരുത് . ഈ കഥ ഞങ്ങൾക്ക് തന്നതിന് ഒരുപാടു നന്ദി പറയുന്നു
Nandi..
Njanathu shariyakkam
Cheruppathilo matto poyathaanu avide..
Ippo ormmayumilla..
Njanath clear aakkam
Orupad nandi..
ഞാൻ ഇപ്പഴാ സ്റ്റോറി കണ്ടത് ? . ഒറ്റ ഇരുപ്പിന് വായിച്ചു. പൊളിച്ചു ❤.പോയി അടുത്ത പാർട്ട് വായിക്കട്ടെ ?
ശിവശൈലത്തുകാരെ കുറിച്ചു കേട്ടപ്പോൾ ആദ്യം ദേഷ്യമാണ് തോന്നിയത്. ഇങ്ങനെയുമുണ്ടോ ആളുകൾ, പരദേശികളെ അടുപ്പിക്കില്ല. അവർക്ക് ഭക്ഷണം ഉണ്ടാക്കികൊടുക്കില്ല. എന്നാലോ ഏതോ ഉണ്ണാക്കന്മാർ ഉണ്ടാക്കിയ കോപ്പിലെ നിയമങ്ങൾ ഒക്കെ വലിയ കാര്യമായി അനുസരിച്ച് അടിമകളായി ജീവിക്കുന്നു. എന്നിട്ട് തങ്ങളുടെ പുരോഗമനത്തിനും അതിജീവനത്തിനു വേണ്ടി ഒന്നും ചെയ്യാതെ ആരോ ഞങ്ങളെ വന്നു രക്ഷിക്കും എന്നു കരുതി കാത്തിരിക്കുന്നു. പിന്നെ ചിന്തിച്ചപ്പോഴാണ് മനസ്സിലായത്. നമ്മളും വ്യത്യസ്തരൊന്നുമല്ലല്ലോ, ആരൊക്കെയോ ഉണ്ടാക്കുന്ന നിയമങ്ങൾ അനുസരിച്ചു അവർക്ക് വേണ്ടി അടികൂടി രാപകൽ അധ്വാനിച്ച് അതിൽ നിന്ന് അവർ പറയുന്ന പണം നികുതിയായി കൊടുത്ത് അവസാനം ഒന്നുമല്ലാതെ മരിച്ചുപോവുന്നു. നോവൽ അടിപൊളിയായി പോകുന്നു. ആദ്യത്തെ കുറച്ചു ഭാഗങ്ങൾ കഴിഞ്ഞാൽ പിന്നെ നോവലിന്റെ റേഞ്ച് വേറെയാണ്.
ഹർഷാപ്പി ഇപ്പോഴാണ് ഈ ഭാഗം വായിച്ചു കഴിഞ്ഞത്.
മറ്റേ ഭാഗം കൂടി വായിച്ചിട്ട് അതിൽ അഭിപ്രായം അറിയിക്കാമെ… .
Loved it
Keep the good work
ഇത്രയും നാൾ കാത്തിരുന്നിട്ടും കഥ വന്നപ്പോൾ നിരാശയാക്കി.aa flow angu poyi.bore akkunnundu ippol
Okke ശരി ആക്കം ബ്രോ..
ബ്രോ വെറുതെ കഥ നീട്ടി ചടപ്പിക്കല്ലേ ആ പഴയ കഥ വായിക്കുന്ന സുഖം പോയി
ഹർഷാ… മനു – ബാലുവിൻ്റെ ഭാഗങ്ങൾ വല്ലാതെ ലാഗ് ആവുന്നു. കഥ പറയുന്നു അത് പരീക്ഷക്ക് റിവിഷൻ ചെയ്യുന്നതു പോലെ പോയിൻ്റ്സ് വീണ്ടും റിപ്പീറ്റ് ചെയ്യുന്നു വല്ലാതെ മട്പ്പാവുന്നു…. ആ ഭാഗങ്ങളിൽ അപ്പുവിന് (ഒരു സൂപ്പർ ഹീറോക്ക്) എന്ത് സംഭവിച്ചു എന്ന ആശങ്കയും ഉണരുന്നു… കഥയുടെ സുഖം നഷ്ടപ്പെടുന്നു… വായനക്കാരുടെ ശ്രദ്ധ പൂർണ്ണമായും അപ്പുവിലാണ് അവൻ്റെ മുന്നേറ്റങ്ങൾക്ക് ആയി കാത്തിരിക്കുന്നു…
(എൻ്റെ ഒരു അഭിപ്രായം മാത്രം)
ബ്രോ
തത്കാലം ഇങ്ങനെ പോകട്ടെ
ഈ ഒരു ഭാഗം ചിദംബരം കൂടെ ഉള്ളത് കൊണ്ടാണ് ഇങ്ങനെ കൂടുതൽ ഉൾപെടുത്തേണ്ടി വന്നത്
ഇനി ഉണ്ടാകില്ല ഡയറക്ട് കഥ ആണ്
മനു ബാലു കഥ ചിലപ്പോ ലാഗ് തോന്നിപ്പിച്ചേക്കാം
അപ്പൂനേം പാറൂനേം മാത്രം എഴുതുക അല്ലല്ലോ ഉദ്ദേശം
ബാലുവിലൂടെ അപ്പു
ബാലു ആരാണ് എന്നതാണ് ഉയർത്തുന്ന ചോദ്യം ???
???…
ഇങ്ങനെ തന്നെ പോയാൽ മതി ബ്രോ ?.
ഇത്രയും നാൾ ഇങ്ങള് നല്ലൊരു കഥ അനുഭവം ആണ് തന്നത്.
ഇനിയുള്ളതും നിരാശപ്പെടുത്താതെ അടിപൊളി ആകുമെന്ന് അറിയാം.
Take your time ?.
All the best 4 your story ?.
super bro
enthonnedey ith. kurach vaayichapo thanne maduthu ee parts . full laag, pinne aavashyam illatha aalkarude stry yum. nammal ivide vaayikan varunnath appuvinteyum paruvinteyum stry vaayikan vendi aanu, allathe oru oola manuvinteyum anuvinteyum alla. ithu vaayichal ningal parayum ivar ee stry yude aavashyam aanenn. kooduthal aalkarkum ivar ee stry yil venamennilla. pinne enthina ningal ithra kashtapett avarude stry ezhuthunnath. avare ozhivakiyek bro. njan ella pagum skip cheythu. ini 21 engane undenn nokkanam. nalla oru story ye kollalle bro. allenkil ivide thanne nirthiyek
അപ്പു പാറു മാത്രമല്ല ബ്രോ ഇതില്‍
അവരിലേക്ക് നയിക്കുന്ന ഘടകങ്ങള്‍ ആണ് അനുവും മനുവും
സ്കിപ് ചെയ്യുന്നതിലല്ല പ്രശനം ,,
സ്കിപ് ചെയ്യുമ്പോള്‍ അതില്‍ ചില പ്രധാന സംഭവങ്ങള്‍ ഒഴിവായി പോകും
ചിദംബരത്തില്‍ അവര്‍ ഇരുവരും കാണുന്ന –രഹസ്യം അതെല്ലാം
ഇതൊക്കെ ,,
നന്ദി ബ്രോ
നല്ല രീതിയില്‍ അഭിപ്രായം പങ്ക് വെച്ചതിന്
താനാണോ എഴുത്തിനെ സ്നേഹിക്കുന്നവൻ ഹി ഹി ഹി….
20 വായിച്ച് തീർന്നു രണ്ടാം ദിവസം റിവ്യൂ ഒക്കെ നോക്കാമെന്ന് കരുതി കയറിയപ്പോഴാണ് 21 ഹായ് കണ്ണ് ബൾബായി ആയി …. പ്രതീക്ഷിക്കാതെ ആ ഭാഗം വായിക്കാൻ കിട്ടുന്നതിൻ്റെ സുഖവും കിട്ടി
Randum ഒരു ദിവസം തന്നെ ആണല്ലോ ഇട്ടത്..
അപോ വായിച്ചില്ലയിരുന്നോ
ശ്രദ്ധിച്ചില്ല
????
Ishtapettu orupade
Ohm Nama Shivaya
ഇഷ്ടപ്പെട്ടു*
വിലയിരുത്താൻ ഞാൻ ആരുമല്ല എന്ന ഉറപ്പുള്ളത് കൊണ്ട് ഒന്ന് മാത്രം പറയാം ഒരുപാട് ഇഷ്ടപ്പെടും ഈ ഭാഗവും അടുത്ത ഭാഗം കൂടെ വായിച്ചിട്ട് വരാമേ..ധൃതി ഒന്നും കാണിക്കുന്നില്ല സമയം എടുത്ത് പതിയെ വായിക്കുന്നുള്ളൂ?♥️