അപരാജിതന്‍ 20 [Harshan] 10038

 

അതെ സമയം

ശിവശൈലത്ത്

ആദി ജീപ്പിൽ ഇരുന്നു മയങ്ങുകയായിരുന്നു

അലറിയുള്ള നിലവിളി കേട്ട് കൊണ്ടാണ് അവൻ ഞെട്ടി ഉണർന്നത്.

അവൻ വേഗം ജീപ്പിനു പുറത്തിറങ്ങി.

അവൻ നോക്കിയപോൾ ഇരുട്ടിൽ ചൂട്ടുകളും പിടിച്ചു സ്ത്രീകൾ ഓടി വരുന്നു.

“മോളെ ,,,,,,,,,,,,,,,” എന്ന് വിളിച്ചു ഒരു സ്ത്രീ അലറിക്കരയുന്നു

“സ്വാമിഅയ്യ ,,,,,,,,” എന്ന് മറ്റുള്ളവർ ഉറക്കെ നിലവിളിക്കുന്നു

അവൻ എന്താണെന്നറിയാതെ അവർ വരുന്നതു നോക്കി

അപ്പോളേക്കും സ്വാമി അയ്യയും ഉമാദത്തനും മറ്റു പുരുഷൻമാരും റാന്തൽ വിളക്കും പിടിച്ചു പുറത്തേക്കിറങ്ങി

ആദിയുടെ മുന്നിലൂടെ ഗൗരിയെ കയ്യിൽ വാരി മാറോടു ചേർത്തു അവളുടടെ ‘അമ്മ അലറി കരഞ്ഞു കൊണ്ട് കവാടത്തിനു മുന്നിൽ കൊണ്ട് കിടത്തി

“സ്വമിമുത്തശാ ,,,എന്‍റെ മോൾ ,,,എന്‍റെ ശങ്കരാ  ,,,,,,,,,,,,” ആ ‘അമ്മ ഉറക്കെ മാറത്തടിച്ചു നിലവിളിച്ചു കൊണ്ടിരുന്നു

എല്ലാവരും അവർക്കു ചുറ്റും കൂടി നിൽക്കുകയാണ്

ആദി വേഗം തന്നെ അങ്ങോട്ടേക്ക് ചെന്നു

പക്ഷെ ആളുകൾ കൂട്ടം കൂടി നിൽക്കുന്നത് കാരണം അവനു എന്താ ഗൗരി മോൾക്ക് സംഭവിച്ചത് എന്ന് അറിയാൻ സാധിക്കുന്നില്ല

“എന്താ കസ്തൂരി  ,,എന്താ സംഭവിച്ചത് കുഞ്ഞിന് ” അദ്ദേഹം ആധിയോടെ ചോദിച്ചു

“എന്‍റെ മോൾ ,,,എന്‍റെ മോൾ ,,,,,,,,,” കസ്തൂരി മാറത്തടിച്ചു കരഞ്ഞു കൊണ്ടിരുന്നു

“വിഷം തീണ്ടിയതാ ,,,,,,,,,,,,” കൂട്ടത്തിൽ നിന്ന സ്ത്രീകൾ നിലവിളിച്ചു കൊണ്ട് പറഞ്ഞു

“വൈദ്യരയ്യ ,എവിടെ ,,,?” ചില സ്ത്രീകൾ ചോദിച്ചു

“വൈദ്യർ ഇവിട ഇല്ല ,,വനത്തില്‍  പോയതാ പച്ചമരുന്ന് പറിക്കാൻ ”

“അയ്യോ ,,,എന്‍റെ മോള് ,,,,”

“എന്‍റെ ശിവശങ്കരാ ,,,,,ശിവശൈലത്തു ആദ്യമായി ആണല്ലോ ,, സർപ്പദംശനമേൽക്കുന്നത് ”

എന്ന് തലയ്ക്കു മേലെ കൈ കൂപി അദ്ദേഹം നിലവിളിച്ചു

“എന്താ ഇപ്പോ ചെയ്യാ ,,,,”

“സ്വാമിമുത്തശ്ശാ,,എന്‍റെ മോള് ,,,,,,,മോളെ ” എന്ന് പറഞ്ഞു ‘കസ്തൂരി  അലമുറ  ഇട്ടുകൊണ്ടിരുന്നു

എല്ലാവരും കുഞ്ഞിനെ വിളിക്കുന്നു

വെള്ളം കൊടുക്കാനായി ശ്രമിക്കുന്നു

“മാറ് ,,,,,,,,,,,,,,” ഉറച്ച ശബ്ദത്തിൽ ഉള്ള ആ ആജ്ഞ ശബ്ദം കേട്ട് എല്ലാരും തിരിഞ്ഞു നോക്കി

ഉച്ചക്ക് വന്ന പരദേശി

“അങ്ങോട്ട് മാറാനല്ലേ പറഞ്ഞത് ” അവൻ സ്ത്രീകളുടെ ഇടയിലൂടെ കവാടതിണ്ണയിൽ വന്നു നിന്നു

വാടിയ ചേമ്പിൻ തണ്ടു പോലെ ഗൗരി മോൾ കിടക്കുന്നു

അവനു അന്നേരം റോയിയുടെ മകള്‍ കുഞ്ഞുമിറിയത്തെ ആണ് ഓർമ്മ വന്നത്

അവൻ വേഗം ഗൌരീമോളുടെ അടുത്തിരുന്നു

“ആ വെളിച്ചമിങ്ങു  കാണിക്ക് ” അവൻ ഉറക്കെ പറഞ്ഞു

അതുകേട്ടു ഉമാദത്തൻ വേഗം തന്നെ റാന്തൽ കാട്ടി

അവൻ കുഞ്ഞിന്‍റെ കാൽപ്പാദത്തിൽ നോക്കി

പാമ്പു ആഴത്തിൽ കഴിച്ചിട്ടുണ്ട്

അവൻ വേഗം തന്നെ കഴുത്തിൽ കെട്ടിയിരുന്ന തോർത്ത് വലിച്ചു കീറി കുഞ്ഞിന്‍റെ പാദത്തിനു മുകളിലും മുട്ടോട് ചേർത്തും വലിച്ചു കെട്ടി.

എല്ലാവരും പരദേശി എന്താണ് ചെയ്യുന്നത് എന്നറിയാതെ നോക്കി നിന്നു

അവൻ  വേഗം കാൽമുട്ട് മുതൽ കൈ കൊണ്ട് ശക്തിയായി താഴേക്കു ഉഴിഞ്ഞു.

അവിടെ നിന്നും വേഗം എഴുന്നേറ്റു ജീപ്പിനടുത്തേക്ക് ഓടി ഒരു ചെറിയ പെന്സില് കത്തി എടുത്തുകൊണ്ട് വന്നു

കസ്തൂരി മോളെ എന്ന് വിളിച്ചു അലമുറയിടുകയാണ്

അവൻ വേഗം ഗൗരിയുടെ അടുത്തു വന്നിരുന്നു

മുറിപാടിന് മുകളിലായി കത്തി കൊണ്ട് വരഞ്ഞു

ആ ഭാഗത്തു വായ ചേർത്ത് വിഷം കലർന്ന ചോര വലിച്ചെടുത്തു തുപ്പി കൊണ്ടിരുന്നു

“മോളെ ,,,മോളെ ,,,” അവൻ ആ കുട്ടിയുടെ കവിളിൽ തട്ടി വിളിച്ചുകൊണ്ടിരുന്നു

പലവട്ടം ചോര വലിച്ചു തുപ്പുകയുംചെയ്തു

വിഷത്തിന്‍റെ കൊഴുപ്പ് അവന്‍റെ  വായിൽ അറിയുന്നുണ്ടായിരുന്നു

എല്ലാരും ആകെ ഭയത്തിലായിരുന്നു

കസ്തൂരി ഭയം കൊണ്ട് വിറക്കുകയാണ്

ഗൌരി ഉണരാത്ത കാരണം “””മോളെ ഗൗരി “””എന്ന് വിളിച്ചു കരഞ്ഞു കൊണ്ടിരിക്കുന്നു

അവൻ എല്ലാരും കേൾക്കെ പറഞ്ഞു

“വിഷപ്പാമ്പാണ് ,,,ഹോസ്പിറ്റലിൽ എത്രയും പെട്ടെന്ന് കൊണ്ടുപോയി ആന്റിവെനം കുത്തിവെക്കണം ,,വേഗം വേണം ”

“മുതശാ,,,എന്‍റെ മോളെ ആശുപത്രീല് ഒന്നു കൊണ്ട് പോവാം ,,,,” എന്ന് പറഞ്ഞു കസ്തൂരി കൈകൂപ്പി അലമുറ ഇടാൻ തുടങ്ങി

 

“,,കരയല്ലേ മോളെ ,,,നമുക് ഇപ്പോ തന്നെ കൊണ്ടുപോകാം ”

“ഉമാദത്താ,,വണ്ടിയെടുക്ക് ,,,” എന്ന് പറഞ്ഞു ആ വൃദ്ധൻ വേഗം വീട്ടിലേക്ക് ഓടി

വസ്ത്രം ധരിച്ചു വന്നു , കൈയിൽ ഒരു കിഴിയിൽ കുറച്ചു കാശും

 

അപ്പോളേക്കും ഉമാദത്തൻ കാളവണ്ടിയും കൊണ്ട് അങ്ങോട്ടേക്ക് വന്നു

ആദി കാളവണ്ടി കണ്ടു അത്ഭുതപെട്ടുപോയി

“നിങ്ങളെന്താ കാളവണ്ടിയിൽ ആണോ ,,,കുഞ്ഞിനെ കൊണ്ടുപോകുന്നെ ,, ഇതേതോ വിഷസർപ്പം ആണ്  വൈകുന്ന ഓരോ നിമിഷവും അപകടമാണ് ,, അവൻ വേഗം ഗൗരിയെ കൈയിൽ വാരിയെടുത്തു

“എന്‍റെ ജീപ്പിൽ പോകാം ,,,,,വരൂ ആരൊക്കെയാണെന്ന് വെച്ചാൽ ”

അവൻ കുഞ്ഞിനേയും കൊണ്ട് വേഗം ജീപ്പിനു നേരെ ഓടി

ഗ്രാമീണർ ഒന്ന് പകച്ചു

കസ്തൂരി  വേഗം അവനു പുറകെ പോയി

കൂടെ സ്വാമി അയ്യയും ഉമാദത്തനും പിന്നെ ശൈലജയും ഗൌരിയുടെ അമ്മയായ കസ്തൂരിയുടെ കൂടെ ചെന്നു

അവൻ വേഗം ജീപ്പിൽ മുൻപിലായി അമ്മയെയും കുഞ്ഞിനേയും കയറ്റി

ബാക്കിയുള്ളവരെ പിന്നിലും

“എന്‍റെ കുഞ്ഞിന് വേണ്ടി ഒന്ന് പ്രാത്ഥിക്കണേ ” എന്ന് കസ്തൂരി കരഞ്ഞു കൊണ്ട് ഗ്രാമീണരോട് കൈകൂപ്പി പറഞ്ഞു

ആദി വേഗം ജീപ്പെടുത്തു

അവൻ അതിവേഗം കുന്നു കയറി കുണ്ടും കുഴിയും നിറഞ്ഞ വഴിയിലൂടെ മുന്നോട്ടു പോയി

“എവിടെയാ ഇവിടെ നല്ല ഹോസ്പിറ്റൽ ഉള്ളത് ?”

 

“അരുണേശ്വരത്തു പ്രാഥമിക കേന്ദ്രം ഉണ്ട്  ” ശൈലജ പറഞ്ഞു

“അതിപ്പോ തുറന്നിട്ടുണ്ടാകില്ല ” ഉമാദത്തൻ പറഞ്ഞു

“പിന്നെ എവിടെയാ ഉള്ളത് ,,,?” അവൻ ചോദിച്ചു

“വൈശാലിയിൽ ഉണ്ട് ” ശൈലജ പറഞ്ഞു

“പോകുന്ന വഴിയല്ലേ ,,,നമുക്കങ്ങോട്ടു പോകാം ”

അവൻ ജീപ്പ് കത്തിച്ചു വിട്ടു

“അവിടെ ഞങ്ങളെ ചികിത്സയ്‌ക്കില്ല ,അങ്ങോട്ട് പോകണ്ട ” സ്വാമിഅയ്യ പറഞ്ഞു

“ഇത് കളിക്കാൻ ഉള്ള  നേരമല്ല ,,,,എത്രയും പെട്ടെന്ന് ട്രീറ്റ്മെന്റ് കിട്ടണം കുഞ്ഞിന് ”

“മോളെ ,,,ഗൗരി മോളെ ” ‘എന്നു കസ്തൂരി വിളിച്ചു കൊണ്ടിരുന്നു

അവൾ പക്ഷെ എന്തൊക്കെ മൂളുക  മാത്രം ചെയ്തു, അര്‍ദ്ധബോധവസ്ഥയിലായിരുന്നു

ആദി ജീപ്പ് കത്തിച്ചു വിട്ടു

ഒടുവിൽ വൈശാലിയിലെ പ്രജാപതി മൾട്ടി സ്പെഷ്യാലിറ്റി ഹോസ്പിറ്റലിനു മുന്നിൽ അതിവേഗം വന്നു നിർത്തി

അവൻ വേഗം പുറത്തേക്കിറങ്ങി , ആ അമ്മയിൽ നിന്നും കുഞ്ഞിനെ വാരി എടുത്തു കൊണ്ട് കാഷ്വാലിറ്റിയിലേക്ക്  ഓടി

അവനു പിറകെ ആ അമ്മയും മറ്റുള്ളവരും

അപ്പോളേക്കും ഗൗരിയുടെ ദേഹമാക്കെ തണുത്തു വിറക്കാൻ തുടങ്ങിയിരുന്നു

“ഡോക്ടർ ,,,ഡോക്ടർ എവിടെ ” അവൻ മുന്നിൽ കണ്ട നേഴ്സിനോട് ചോദിച്ചു

അവർ കൈ ചൂണ്ടി ഡോക്ടറുടെ ക്യാബിൻ കാണിച്ചു

അവൻ വേഗം കുഞ്ഞിനെയും പിടിച്ചു ക്യാബിൻ തുറന്നു

“ഡോക്ർ ,,പ്ലീസ് ഹെല്പ് ,,, പാമ്പു കൊത്തിയതാണ് ,” അവൻ കാര്യം പറഞ്ഞു

ഡോക്ടർ വേഗം കുഞ്ഞിനെ ബെഡിൽ കിടത്താൻ പറഞ്ഞു

അവൻ വേഗം കുഞിനെ ബെഡിൽ കിടത്തി

ഡോക്ടർ കുഞ്ഞിന്‍റെ കണ്ണൊക്കെ തുറന്നു നോക്കി

കടിവായ നോക്കി

ഫസ്റ്റ് എയ്ഡ് ചെയ്തതക്കെ നോക്കി

കൂടെ കുഞ്ഞിന്‍റെ പ്രഷർ നോക്കി

“ഏതു പാമ്പാണ് കടിച്ചത് എന്നറിയുമോ ,,,”

“ഇല്ല സ൪,,,അതൊന്നും നോക്കാൻ സാധിച്ചില്ല ”

ഡോക്ടർ ലക്ഷണങ്ങൾ നോക്കി മൂർഖൻ ആണെന്ന് പറഞ്ഞു

അതിനുള്ള ആന്റിവെനം ട്രീറ്റ്മെന്റ് എടുക്കാൻ ആയി നേഴ്സിനോട് പറഞ്ഞു

അപ്പോൾ ആണ് പുറത്തു നിന്നും ഒരാൾ വന്നു ഡോക്ടറൊട് സ്വകാര്യമായി കാതിൽ എന്തോ പറഞ്ഞത്

 

അതോടെ ഡോക്ടർ ആദിയുടെ കൂടെ വന്നവരെ നോക്കി

“സോറി ,,,നിങ്ങൾ ഈ കുട്ടിയെ ഇവിടെ  നിന്നും കൊണ്ട് കൊണ്ട് പൊയ്‌ക്കോളൂ ,, ”

“സാർ അതെന്താ ,,,,,,”

“നിങ്ങൾ ,, ജനപഥത്തിൽ സർക്കാർ ഹോസ്പിറ്റൽ ഉണ്ട് അങ്ങോട്ട് കൊണ്ട് പോകു ,ഈ കേസ് ഇവിടെ എടുക്കാൻ പറ്റില്ല ശിവശൈലംകാരെ ഇവിടെ ചികിൽസിക്കാൻ അനുവാദം ഇല്ല  ”

“സാർ ,,,പ്ലീസ് ,,, നിങ്ങളെന്തെങ്കിലും ഒന്ന് ചെയ്യൂ ,,ഈ കുഞ്ഞിന്‍റെ അമ്മയാണ് ,,പ്ലീസ് സാർ ,,ഒരു ജീവൻ ആണ് ,,  “അവൻ കൈകൾ കൂപ്പി ഡോക്റ്ററോട് പറഞ്ഞു

ആ അമ്മയു൦ കരഞ്ഞു കൊണ്ട് കൈകൾ കൂപ്പി രക്ഷിക്കണം എന്ന് പറഞ്ഞു അപേക്ഷിച്ചു

ഡോക്റ്റർ ആകെ ധർമ്മസങ്കടത്തിൽ ആയി

ഒടുവിൽ നേഴ്സിനോട് മെഡിസിൻ കൊണ്ട് വരാ൯ പറഞ്ഞു

അപ്പോളേക്കും അവിടത്തെ ചില നാട്ടുകാർ അങ്ങോട്ടേക്ക് വന്നു

“ചണ്ഡാളൻമാർക്കുള്ളതല്ല ഇവിടത്തെ ചികിത്സ ,, ” എന്ന് പറഞ്ഞവർ തട്ടികയറാൻ തുടങ്ങി

ആകെ ഉന്തും തള്ളുമായി

അപ്പോളേക്കും സെക്കയുരിറ്റികളും പി ആർ ഓ യും അങ്ങോട്ടേക്ക് വന്നു

Updated: August 21, 2021 — 8:55 pm

267 Comments

  1. പാർട്ട്‌ 42 എന്നു വരും

  2. വിനോദ് കുമാർ ജി ❤

    ♥♥♥♥?

  3. Hai ഈ സൈറ്റ്യിൽ ആദ്യമായി ആണ് കഥ വായിക്കുന്നത്. എന്റെ ഒരു സുഹൃത്താണ് ഈ കഥ വായിക്കാൻ പറഞ്ഞത്. കുറെ തവണ പറഞ്ഞിട്ടുണ്ട് പക്ഷെ വായിക്കാൻ പറ്റിയില്ല. പിന്നെ ഞാൻ വായിച്ചു തുടങ്ങി ഓരോ പാർട്ടും തമ്മിൽ ആദ്യം ഒരു ബന്ധവും തോന്നിയില്ല ആകെ കൺഫ്യൂഷൻ ആയിരുന്നു പക്ഷെ പിന്നെ പിന്നെ സമയം കിട്ടുമ്പോഴൊക്കെയും വായിക്കും അങ്ങനെ പിന്നെ കഥ വായിക്കാൻ സമയം കണ്ടെത്തി തുടങ്ങി. സത്യം പറഞ്ഞാൽ ഈ കഥയിലെ ഓരോ കഥാപാത്രങ്ങളും നമ്മുടെ മുൻപിൽ നിന്നും കഥ പറയുന്ന ഒരു തോന്നൽ ആണ് tto. എന്താ പറയാ ഓരോ പാർട്ട്‌ വായിക്കുമ്പോഴും ഒപ്പം ഓരോ സോങ്‌സ് കേൾക്കുമ്പോൾ എന്താ പറയാ ഒരു പ്രതേയ അനുഭൂതി തന്നെ ആണ് tto.

  4. ഇ ബാലു തന്നെ ആണോ ആദിശങ്കരൻ

    1. അല്ല ഞാൻ അല്ല ആദി ശങ്കരൻ
      ഞാൻ ആരെന്ന് സീസൺ 2 വിൽ നിങ്ങൾ അറിയും

      എന്ന് സസ്നേഹം

      1. തൃലോക്

        ബാലു ചേട്ടാ

  5. ഹർഷാപി ചേട്ടാ…. ഈ പാർട്ട്‌ വായിച്ചു…. ഇനി അടുത്തത് വായിക്കട്ടെ…..???

  6. വളരെ നാളത്തെ കാത്തിരിപ്പിന് ശേഷം ഇന്നാണ് ഞാൻ കഥ കാണുന്നത് ഒറ്റ ഇരിപ്പിന് തന്നെ ഈ പാർട് വായിച്ചു ഇനി അടുത്തത് വായിക്കണം വായിച്ചിടത്തോളം സന്തോഷം ഒരിക്കലും അപരാജിതന് വിഷമിപ്പിക്കില്ല എന്നറിയാം കാരണം ഇത് ഒരു കഥ മാത്രം ആയിട്ടാല്ല കണ്ടിട്ടുള്ളത് ഞാനും ഇതിന്റെ ഒരു ഭാഗം ആണെന്ന് ചിന്തിച്ചിട്ടു കൊണ്ട് കൂടിയാണ്

    HELLBOY

  7. ലക്ഷ്മി എന്ന ലചു

    ഹായ് ഹർഷേട്ടാ ഞാൻ അപരാജിതൻ മുടങ്ങാതെ വായ്ക്കറുണ്ട്. കമൻ്റ് ചെയ്യാൻ മടി ആയിരുന്നു .ഇപ്പൊൾ ഈ സൈറ്റിൽ ആക്ടീവ് അല്ല . അപരാജിതനു വേണ്ടി മാത്രമാണ് ഇവിടെ ഇപ്പൊ വന്നതും തന്നെ. ഒരോ തവണയും ഇത് വായിക്കുമ്പോൾ ഈ കഥ ഒരു adiction ആയി മാറുകയാണ്.ഇതൊരു കഥയാണ് എന്ന് വിശ്വസിക്കാൻ കഴിയുന്നില്ല എന്തൊരു റിയലിസ്റ്റിക് ആയിട്ടാണ് ഓരോരു ഭാഗവും വിവരിക്കുന്നത്. മഹാശിവനെ കുറിച്ച് കൂടുതൽ അറിയാൻ കഴിഞ്ഞു. പിന്നെ ഒരു request aanu ചേട്ടായി
    ചിദംബരം കടലൂർ district ആണ് English Cuddalore എന്നത് Tamil ല് കടലൂർ എന്നാണ്
    ഇതൊരു information ആയി എടുക്കണം തെറ്റ് ധരിക്കരുത് . ഈ കഥ ഞങ്ങൾക്ക് തന്നതിന് ഒരുപാടു നന്ദി പറയുന്നു

    1. Nandi..
      Njanathu shariyakkam
      Cheruppathilo matto poyathaanu avide..
      Ippo ormmayumilla..
      Njanath clear aakkam
      Orupad nandi..

  8. ഞാൻ ഇപ്പഴാ സ്റ്റോറി കണ്ടത് ? . ഒറ്റ ഇരുപ്പിന് വായിച്ചു. പൊളിച്ചു ❤.പോയി അടുത്ത പാർട്ട് വായിക്കട്ടെ ?

  9. അബൂ ഇർഫാൻ 

    ശിവശൈലത്തുകാരെ കുറിച്ചു കേട്ടപ്പോൾ ആദ്യം ദേഷ്യമാണ് തോന്നിയത്. ഇങ്ങനെയുമുണ്ടോ ആളുകൾ, പരദേശികളെ അടുപ്പിക്കില്ല. അവർക്ക് ഭക്ഷണം ഉണ്ടാക്കികൊടുക്കില്ല. എന്നാലോ ഏതോ ഉണ്ണാക്കന്മാർ ഉണ്ടാക്കിയ കോപ്പിലെ നിയമങ്ങൾ ഒക്കെ വലിയ കാര്യമായി അനുസരിച്ച് അടിമകളായി ജീവിക്കുന്നു. എന്നിട്ട് തങ്ങളുടെ പുരോഗമനത്തിനും അതിജീവനത്തിനു വേണ്ടി ഒന്നും ചെയ്യാതെ ആരോ ഞങ്ങളെ വന്നു രക്ഷിക്കും  എന്നു കരുതി കാത്തിരിക്കുന്നു. പിന്നെ ചിന്തിച്ചപ്പോഴാണ് മനസ്സിലായത്. നമ്മളും വ്യത്യസ്തരൊന്നുമല്ലല്ലോ, ആരൊക്കെയോ ഉണ്ടാക്കുന്ന നിയമങ്ങൾ അനുസരിച്ചു അവർക്ക് വേണ്ടി അടികൂടി രാപകൽ അധ്വാനിച്ച് അതിൽ നിന്ന് അവർ പറയുന്ന പണം നികുതിയായി കൊടുത്ത്  അവസാനം ഒന്നുമല്ലാതെ മരിച്ചുപോവുന്നു. നോവൽ അടിപൊളിയായി പോകുന്നു. ആദ്യത്തെ കുറച്ചു ഭാഗങ്ങൾ കഴിഞ്ഞാൽ പിന്നെ നോവലിന്റെ റേഞ്ച് വേറെയാണ്.

  10. കാളിദാസൻ

    ഹർഷാപ്പി ഇപ്പോഴാണ് ഈ ഭാഗം വായിച്ചു കഴിഞ്ഞത്.
    മറ്റേ ഭാഗം കൂടി വായിച്ചിട്ട് അതിൽ അഭിപ്രായം അറിയിക്കാമെ… .

  11. Loved it
    Keep the good work

  12. ഇത്രയും നാൾ കാത്തിരുന്നിട്ടും കഥ വന്നപ്പോൾ നിരാശയാക്കി.aa flow angu poyi.bore akkunnundu ippol

    1. Okke ശരി ആക്കം ബ്രോ..

  13. ബ്രോ വെറുതെ കഥ നീട്ടി ചടപ്പിക്കല്ലേ ആ പഴയ കഥ വായിക്കുന്ന സുഖം പോയി

    1. ഹർഷാ… മനു – ബാലുവിൻ്റെ ഭാഗങ്ങൾ വല്ലാതെ ലാഗ് ആവുന്നു. കഥ പറയുന്നു അത് പരീക്ഷക്ക് റിവിഷൻ ചെയ്യുന്നതു പോലെ പോയിൻ്റ്സ് വീണ്ടും റിപ്പീറ്റ് ചെയ്യുന്നു വല്ലാതെ മട്പ്പാവുന്നു…. ആ ഭാഗങ്ങളിൽ അപ്പുവിന് (ഒരു സൂപ്പർ ഹീറോക്ക്) എന്ത് സംഭവിച്ചു എന്ന ആശങ്കയും ഉണരുന്നു… കഥയുടെ സുഖം നഷ്ടപ്പെടുന്നു… വായനക്കാരുടെ ശ്രദ്ധ പൂർണ്ണമായും അപ്പുവിലാണ് അവൻ്റെ മുന്നേറ്റങ്ങൾക്ക് ആയി കാത്തിരിക്കുന്നു…

      (എൻ്റെ ഒരു അഭിപ്രായം മാത്രം)

      1. ബ്രോ
        തത്കാലം ഇങ്ങനെ പോകട്ടെ
        ഈ ഒരു ഭാഗം ചിദംബരം കൂടെ ഉള്ളത് കൊണ്ടാണ് ഇങ്ങനെ കൂടുതൽ ഉൾപെടുത്തേണ്ടി വന്നത്
        ഇനി ഉണ്ടാകില്ല ഡയറക്ട് കഥ ആണ്
        മനു ബാലു കഥ ചിലപ്പോ ലാഗ് തോന്നിപ്പിച്ചേക്കാം
        അപ്പൂനേം പാറൂനേം മാത്രം എഴുതുക അല്ലല്ലോ ഉദ്ദേശം
        ബാലുവിലൂടെ അപ്പു
        ബാലു ആരാണ് എന്നതാണ് ഉയർത്തുന്ന ചോദ്യം ???

        1. ???…

          ഇങ്ങനെ തന്നെ പോയാൽ മതി ബ്രോ ?.

          ഇത്രയും നാൾ ഇങ്ങള് നല്ലൊരു കഥ അനുഭവം ആണ് തന്നത്.

          ഇനിയുള്ളതും നിരാശപ്പെടുത്താതെ അടിപൊളി ആകുമെന്ന് അറിയാം.

          Take your time ?.

          All the best 4 your story ?.

  14. ezhuthine snehikunnavan

    enthonnedey ith. kurach vaayichapo thanne maduthu ee parts . full laag, pinne aavashyam illatha aalkarude stry yum. nammal ivide vaayikan varunnath appuvinteyum paruvinteyum stry vaayikan vendi aanu, allathe oru oola manuvinteyum anuvinteyum alla. ithu vaayichal ningal parayum ivar ee stry yude aavashyam aanenn. kooduthal aalkarkum ivar ee stry yil venamennilla. pinne enthina ningal ithra kashtapett avarude stry ezhuthunnath. avare ozhivakiyek bro. njan ella pagum skip cheythu. ini 21 engane undenn nokkanam. nalla oru story ye kollalle bro. allenkil ivide thanne nirthiyek

    1. അപ്പു പാറു മാത്രമല്ല ബ്രോ ഇതില്‍
      അവരിലേക്ക് നയിക്കുന്ന ഘടകങ്ങള്‍ ആണ് അനുവും മനുവും
      സ്കിപ് ചെയ്യുന്നതിലല്ല പ്രശനം ,,
      സ്കിപ് ചെയ്യുമ്പോള്‍ അതില്‍ ചില പ്രധാന സംഭവങ്ങള്‍ ഒഴിവായി പോകും
      ചിദംബരത്തില്‍ അവര്‍ ഇരുവരും കാണുന്ന –രഹസ്യം അതെല്ലാം
      ഇതൊക്കെ ,,

      നന്ദി ബ്രോ
      നല്ല രീതിയില്‍ അഭിപ്രായം പങ്ക് വെച്ചതിന്

    2. താനാണോ എഴുത്തിനെ സ്നേഹിക്കുന്നവൻ ഹി ഹി ഹി….

  15. 20 വായിച്ച് തീർന്നു രണ്ടാം ദിവസം റിവ്യൂ ഒക്കെ നോക്കാമെന്ന് കരുതി കയറിയപ്പോഴാണ് 21 ഹായ് കണ്ണ് ബൾബായി ആയി …. പ്രതീക്ഷിക്കാതെ ആ ഭാഗം വായിക്കാൻ കിട്ടുന്നതിൻ്റെ സുഖവും കിട്ടി

    1. Randum ഒരു ദിവസം തന്നെ ആണല്ലോ ഇട്ടത്..
      അപോ വായിച്ചില്ലയിരുന്നോ

      1. ശ്രദ്ധിച്ചില്ല

  16. Ishtapettu orupade
    Ohm Nama Shivaya

  17. Devil With a Heart

    ഇഷ്ടപ്പെട്ടു*

  18. Devil With a Heart

    വിലയിരുത്താൻ ഞാൻ ആരുമല്ല എന്ന ഉറപ്പുള്ളത് കൊണ്ട് ഒന്ന് മാത്രം പറയാം ഒരുപാട് ഇഷ്ടപ്പെടും ഈ ഭാഗവും അടുത്ത ഭാഗം കൂടെ വായിച്ചിട്ട് വരാമേ..ധൃതി ഒന്നും കാണിക്കുന്നില്ല സമയം എടുത്ത് പതിയെ വായിക്കുന്നുള്ളൂ?♥️

Comments are closed.