അപരാജിതന്‍ 20 [Harshan] 10041

സമയം ഒൻപതു മണിയായി

ആദി ആ തിണ്ണയിൽ തന്നെ ഇരിക്കുകയാണ്

ഓരോ വീടുകളിലും ഭക്ഷണം ഉണ്ടാക്കുന്ന വാസനയൊക്കെ വരുന്നുണ്ട്

നല്ലപോലെ വിശക്കുന്നുമുണ്ടവന്

 

അവൻ കൈയിലുണ്ടായിരുന്ന ഒരു ബിസ്കറ്റ് പാക്കറ്റ് പൊട്ടിച്ചു കുപ്പിവെള്ളവും കുടിച്ചു അത് കഴിക്കാൻ തുടങ്ങി.

പെട്ടെന്ന് കവാടത്തിന്‍റെ വാതിൽ തുറന്നു

അവൻ ശബ്ദം കേട്ട് എഴുന്നേറ്റു

സ്വാമി അയ്യയും മറ്റു ഗ്രാമീണരും  ആയിരുന്നു

അവൻ കൈകൾ കൂപ്പി നിന്നു

“പോയില്ലേ നിങ്ങൾ ”

“ഇല്ല സർ ,, ”

“ഞാൻ പറഞ്ഞുവല്ലോ ,,പോയ്ക്കോളാൻ ,,പിന്നെയെന്തിനാ ഇവിടെ ഇരിക്കുന്നത് ?”

“പോകാൻ തോന്നിയില്ല ,അങ്ങയുടെ തീരുമാനം മാറുമെന്ന് മനസ് പറയുന്നു ”

“,ഒരിക്കലുമില്ല ,, ഇവിടെ ഒരു പരദേശിയെ നിർത്താൻ സാധിക്കില്ല ,, ഇവിടെ പെണ്കുട്ടികളൂം സ്ത്രീകളുമൊക്കെ ഉള്ളതാണ് ,, ”

“ഞാനാർക്കും ഒരു ഉപദ്രവവും ഉണ്ടാക്കില്ല,,സത്യം  ” അവൻ പറഞ്ഞു.

അവർ അത് ചെവികൊള്ളാതെ നടന്നു നീങ്ങി

“ഇതെന്തു ജന്മങ്ങളാണാവോ ….? അവൻ മനസിൽ ചിന്തിച്ചു

എന്തായാലും ഒരു തീരുമാനം ആകാതെ ഒരു പോക്ക് ഇനി ഇല്ല

എന്ന് മനസ്സിൽ ഉറപ്പിച്ചു അവൻ ആ തിണ്ണയിലിരുന്നു ആ ബിസ്കറ്റ് കഴിച്ചു വിശപ്പടക്കി

അൽപ്പം കഴിഞ്ഞപ്പോൾ സ്വാമി അയ്യയും മറ്റും തിരികെ വന്നു

അവിടെയിരിക്കുന്ന അവനെ കണ്ടു പ്രത്യേകിച്ചൊന്നും പറയാതെ അവർ ഉള്ളിലേക്ക് പോയി

കുറച്ചു കഴിഞ്ഞു കുറച്ചു സ്ത്രീകളും യുവതികളും കൂട്ടമായി പുറത്തേക്കിറങ്ങി

അവരുടെ കൈകളിൽ കത്തിച്ച റാന്തൽ വിളക്കും ഉണ്ടായിരുന്നു

അവർ അവനയൊന്നു നോക്കി മുന്നോട്ടു നടന്നു

പിന്നാലെ

ആ ഓമനത്തം നിറയുന്ന കുഞ്ഞു കൂടി വന്നു

“ഗൗരി”

അവൾ അവനെ നോക്കി ചിരിച്ചു

അവനാ ചിരി കണ്ടപ്പോൾ റോയിയുടെ മകളായ മിറിയത്തിന്‍റെ പാൽപുഞ്ചിരി പോലെ അനുഭവപ്പെട്ടു

അവനും ഗൗരി മോളെ നോക്കി ചിരിച്ചു

അവളുടെ പുറകെ അവളുടെ ‘അമ്മ കൂടെ വന്നു

‘അമ്മ വേഗം അവളെ പിടിച്ചു മുന്നിൽ നടക്കുന്ന സ്ത്രീകളുടെ കൂടെ നടന്നു.

അവൻ മാനത്തേക്ക് നോക്കി

“എന്‍റെ പൊന്നു മാഷേ ,,,ഞാനിപ്പോ എന്താ ചെയ്യാ ,,,ആരും എന്നെയൊന്നു പരിഗണിക്കുന്നു പോലും ഇല്ലാലോ ,,മണിസ്വാമി ആണെങ്കിൽ ഇവിടെ വന്നേപിന്നെ ഇടം തിരിവിലാ ,, ഇപ്പോ മൂപര് ആ ലൈറ്റ് കത്തിക്കുന്നേ ഇല്ല ,,, എന്നോടെന്തിനാ ഇങ്ങനെ ദേഷ്യം കാണിക്കുന്നെ ,,വല്ലാത്തൊരു സാധനം തന്നെ ,,”

അവൻ പരാതി പറഞ്ഞു

“ആദ്യം ദേഷ്യം കാണിച്ചു കൊണ്ടിരുന്നത് ആ പാറുപെണ്ണായിരുന്നു ,, ഒരു വെകിളി ,, അത് കഴിഞ്ഞു അമ്മ ,, ഞാൻ ഒരു കുഞ്ഞുതെറ്റ് ചെയ്തതിനാണ് സ്വപ്നത്തിൽ പോലും വരാതെ മസിൽ പിടിച്ചു നിൽക്കുന്നെ ,,ദാ ഇപ്പോ നമ്മടെ മണി ആശാനും ,,,സമയം കിട്ടുമ്പോ അങ്ങേരെ ഒന്ന് ഉപദേശിചേക്ക് ,, ഇതൊന്നും അത്ര നല്ലതല്ലഎന്ന് കൂടെ പറഞ്ഞു കൊടുത്തേക്ക് ”

ആദി ഒരു തമാശക്ക് മഹാദേവനോട് പറഞ്ഞു

വൻ എഴുന്നേറ്റു അതിലൂടെയൊക്കെ നടന്നു

അപ്പോൾ ആണ് കാടിന്‍റെ ഭാഗത്തേക്ക് വിളക്കുകളും കൊണ്ട് ഗ്രാമീണർ പോകുന്ന കാഴ്‌ച കണ്ടത് ”

“ഇവർക്കീ രാത്രിയിൽ കാട്ടിലെന്താണാവോ പരിപാടി ,,?” അവൻ സ്വയം ചിന്തിച്ചു

എന്നിട്ടു ജീപ്പിന്‍റെ ഉള്ളിൽ കയറിയിരുന്നു

നാഗമണിയെ ഒന്നൂടെ കൈയിൽ എടുത്തു

“ആശാനേ ,,,,,,,”

മൂപര് പ്രതികരിക്കുന്നെ ഉണ്ടായിരുന്നില്ല

“ആശാനേ ,,,നിങ്ങളിങ്ങനെ ഡിപ്ലോമാറ്റിക്ക് ആകല്ലേ ,,, ഞാൻ ചാരായം  എത്ര വേണമെങ്കിലും വാങ്ങിച്ചു തരാം ,, ഒന്ന് കണ്ണ് തുറക്കൂ ,,”

നാഗമണി ഒരു തരത്തിലും പ്രതികരിച്ചില്ല

“നിങ്ങളോടു പറയണേനും ഭേദം ഞാൻ വല്ല മിന്നാമിനുങ്ങിനോടും പറയുന്നതാ നല്ലത് ,,അതാണെങ്കിൽ  അതിന്‍റെ മൂടെങ്കിലും കത്തിച്ചു കാണിക്കും ,,, ”

ആദി മൂപ്പരെ പൊതിഞ്ഞു ഭദ്രമാക്കി എടുത്തു വെച്ചു

  <<<<<<<o>>>>>                                                                        

 

മുത്യാരമ്മയുടെ മാളികയിൽ

ചാരുലതയെ മുറിയിൽ കൊണ്ടുപോയി കിടത്തിയിരുന്നു.

അമ്രപാലി അവൾക്കു കഞ്ഞി കോരി കൊടുക്കുകയായിരുന്നു.

അവളെ ഏറെ നിർബന്ധിച്ചുകൊണ്ട് അൽപ്പാൽപ്പമായി കഴിപ്പിച്ചു  കൊണ്ടിരുന്നു.

അവൾക്കു വേദനയുടെ ഗുളികളൊക്കെ കൊടുത്തിരുന്നതിനാൽ വേദനക്ക് ശമനം ഉണ്ടായിരുന്നു.

“അമിയേച്ചി ,,,എനിക്കായി ഒരുപാട് കഷ്ടപെടുന്നുണ്ട് ”

“ആ നിനക്കുവേണ്ടിയല്ലേ ,,,അപ്പൊ ഞാനങ്ങ് സഹിച്ചു’

അതുകേട്ടു അവൾ ചിരിച്ചു

“അമിയേച്ചി ,,,,,,,”

“എന്താ ചാരു ?”

“നമ്മളൊക്കെ ജീവിക്കുന്നത് എന്തെങ്കിലും ഒരുപ്രതീക്ഷയിലല്ലേ ”

“ആണോ ,,,,,,,,,”

“അതെ ,,, എനിക്ക് ഇവിടെ നിന്നും രക്ഷപ്പെടണം ,,അമ്മമ്മയെ കാണണം ,, അതിനായി എന്‍റെ ‘അമ്മ പറഞ്ഞ ശങ്കരനെ കാത്തിരിക്കുകയല്ലേ ,, ”

അത് കേട്ട് അമ്രപാലി സഹതാപത്തോടെ അവളെയൊന്നു നോക്കി

“ചാരു ”

“എന്താ അമിയേച്ചി ,, അന്ന് നടന്നത് ,, അതൊക്കെ വെറും ആകസ്മികമല്ലേ ,, അയാൾക്ക്‌ ഇടിമിന്നലെറ്റു മരിക്കാൻ യോഗമുണ്ടായിരുന്നു ,,അതുകൊണ്ട് ഇടിമിന്നലേറ്റ് മരിച്ചു ,, എന്നാ എനിക്ക് തോന്നുന്നത് ”

ചാരുലത ഒന്നും മിണ്ടിയില്ല

“എന്തോ ,,എനിക്ക് അങ്ങനെ തന്നെയാണ് ചാരു തോന്നുന്നേ ,, ”

“അപ്പൊ ,,,ശങ്കരനു ശക്തി ഇല്ലാന്നാണോ അമിയേച്ചി പറയുന്നത് ?”

“എന്നല്ല ,,, എങ്കിലും ,,,,,,,,,ആ ,,,അതൊക്കെ വിട് ചാരു ”

“അമിയേച്ചി ,,,,,,,”

“എന്താ ചാരു ?”

ആമിയെച്ചിക്കെന്താ മോഹം ,,,”

“എനിക്കങ്ങനെ മോഹമൊന്നുമില്ല ,,,എനിക്കിങ്ങനെയൊക്കെ കഴിഞ്ഞാൽ മതി ”

“എന്ത് സുന്ദരിയാ അമിയേച്ചി ,,,ഈ സൗന്ദര്യമൊന്നും ഇവിടെ ആർക്കുമില്ല ”

അതുകേട്ടു അമ്രപാലിക്ക് ഒരല്പം ഗർവ് വർധിച്ചു

“അമിയേച്ചി ,,,”

“എന്താ ചാരു ?”

“അമിയേച്ചിക്ക് എന്താ ഒരു വിവാഹം വേണമെന്നും കുഞ്ഞു വേണമെന്നുമൊക്കെയുള്ള ആഗ്രഹങ്ങൾ ഒന്നുമില്ലേ ?”

അമ്രപാലി കുറെ നേരം നിർത്താതെ ചിരിച്ചു , ചാരുലതയുടെ ആ ചോദ്യം കേട്ടതിനാൽ

“എനിക്കോ ,,, കുടുംബമോ ,,,,നല്ലകാര്യമായി ,,,ഞാൻ ഒരിക്കലും അങ്ങനെ ചിന്തിച്ചിട്ടുകൂടെയില്ല ,, എനിക്ക് വെറുപ്പാണ് ആണുങ്ങളെ ,,, വൃത്തികെട്ട വർഗ്ഗങ്ങളാണ് ,, പെണ്ണിന്‍റെ ദേഹം മാത്രം മതി ആ ജന്തുക്കൾക്ക് ,”

“എല്ലാരും അങ്ങനെയാണോ അമിയേച്ചി ?’

“എന്‍റെ ജീവിതത്തിൽ ഞാൻ കണ്ടവർ എല്ലാം അങ്ങനെ തന്നെ ,,കാമകലകൾ അറിഞ്ഞതിനു ശേഷം ഒരാണും എന്നെ കീഴടക്കിയിട്ടില്ല ,, അവരെ ഞാൻ കീഴടക്കിയിട്ടേ ഉള്ളു ,,അതിൽ എനിക്കൊരുപാട് അഭിമാനവുമുണ്ട് ,, ”

“പക്ഷെ ,,ഒരു ഭർത്താവ് ,,അതിൽ ഒരു കുഞ്ഞൊക്കെ ഏതു സ്ത്രീയുടെയും മോഹമല്ലേ ,,”

“എന്തായാലും എനിക്കാ  മോഹമൊന്നുമില്ല ,,”

 

“പക്ഷെ എനിക്കുണ്ട് അമിയേച്ചി ,,, ”

“ആണോ ,,,,,,,,,” അതുകേട്ടു അതിശയത്തോടെ ആമി ചോദിച്ചു

“ഉണ്ടായിരുന്നു ,,,ഇപ്പോ ഇല്ല ”

“അതെന്താ ,,,,,,,,,,,,,”

“,ഞാൻ ചീത്തയല്ലേ ,, ശരീരം  ശുദ്ധമല്ലാത്തവളല്ലെ ,,എനിക്കിതിന് അർഹതയൊന്നുമില്ല  ” സങ്കടത്തോടെ അവൾ പറഞ്ഞു

“അങ്ങനെയൊന്നും പറയണ്ട ,, മോളെ ,, നിന്‍റെ ആഗ്രഹങ്ങൾ ഒക്കെ നടക്കുമെന്നു ഒരു പ്രതീക്ഷ കൂടെ വെച്ചോ ,, ,,,”

ചാരുലത ഒന്നും മിണ്ടാതെയിരുന്നു

“ചാരു ,,,”

‘എന്താ അമിയേച്ചി ”

“നീ ചോദിച്ചില്ലേ എനിക്കെന്തെലും ആഗ്രഹം ഉണ്ടോ എന്ന് ”

“ആ ,,,ചോദിച്ചിരുന്നു ”

“എന്നാൽ എനിക്ക് ഒരാഗ്രഹം ഉണ്ട് ,,”

“എന്താഗ്രഹം ,,,,,,,?”

“എന്‍റെ മുറിയിൽ തലയിണക്കു കീഴെ ഒരു കഠാരി ഞാൻ വെച്ചിട്ടുണ്ട് ,,”

“എന്തിനാ അത് ?” അല്പം ഭയത്തോടെ ചാരു അമ്രപാലിയോട് ചോദിച്ചു

“കൊല്ലാൻ ”

“ആരെ ,,,,,,?” ഒരു നടുക്കത്തോടെ ചാരുലത ചോദിച്ചു

“അവനെ ,,,,,എന്നെ സ്വപ്നത്തിൽ വന്നു ഭോഗിച്ചു കീഴ്പെടുത്തുന്ന അവനെ ,,, അവനെ ഞാൻ കൊല്ലും ,, അതിനു മുന്നേ ,,ഞാൻ അവനെ എന്‍റെ അടിമയാക്കി എന്‍റെ പാദസേവ ചെയ്യിപ്പിക്കും ,,,”

ക്രോധം കൊണ്ട് ജ്വലിച്ച അവസ്ഥയിൽ അമ്രപാലി അവളോട് പറഞ്ഞു

അന്നേരമുള്ള അമ്രപാലിയുടെ രൂപഭാവാദികളുടെ പരിവർത്തനം കണ്ടവളേറെ ഭയന്നിരുന്നു

അമ്രപാലി കൂടുതൽ ഒന്നും പറയാതെ അവിടെ നിന്നും എഴുന്നേറ്റു

കഞ്ഞിപ്പാത്രവും കൊണ്ട് പുറത്തിറങ്ങി ,,,

മുന്നില്‍ മുത്യാരമ്മ നില്ക്കുന്നു

“കഴിപ്പിച്ചു കിടത്തിയോ മഹാറാണിയെ ?”

അവര്‍ ഒരു അവജ്ഞയോടെ അമ്രപാലിയോട് ചോദിച്ചു

“ആ കഴിപ്പിച്ചു ,,,എന്താ നിങ്ങൾക്ക് വല്ല പ്രശ്നവും ഉണ്ടോ ,,?”

അമ്രപാലി അല്പം ദേഷ്യപ്പെട്ടു

“എടി ,,,,,,,,,നിന്‍റെ അഹങ്കാരമൊന്നും ഈ എന്‍റെയടുത്ത് വേണ്ട ,,,നിന്നെക്കാളും ഒരുപാട് കൂത്തിച്ചികളെ ഞാൻ ഒരുപാട് കണ്ടിട്ടുണ്ട് ”

“ദേ ,,,തള്ളെ ,,,എന്നോട് കൂടുതൽ നെഗളിക്കാൻ വന്ന ,,ഈ കഞ്ഞിപാത്രത്തിലെ എച്ചില് നിങ്ങടെ മുഖത്തേക്ക് ഞാൻ ഒഴിക്കും ” എന്ന് പറഞ്ഞു അവൾ ആ കഞ്ഞിപ്പാത്രം ഉയർത്തി

“തള്ളെ  ,, മൂത്തു വന്നിട്ടുണ്ടെങ്കിൽ ആ പാവം  നപുംസകത്തിന്‍റെ മേലോട്ട് കയറിയാൽ മതി ,,അതിനാണല്ലോ അതിനെ കൊണ്ട് നടക്കുന്നത് ,,അല്ലാതെ എന്‍റെ അടുത്തേക് വന്നാൽ ,,,അറിയാല്ലോ ”

അതോടെ അവർ ഒന്ന് താണു

അമ്രപാലി ചെയ്യുമെന്ന് പറഞ്ഞാൽ ചെയ്യുമെന്ന് അവർക്കു നല്ലപോലെയറിയാം

അവൾ നടന്നു നീങ്ങി

അപ്പോൾ

“മോളെ ,,,,,,,,,,അമി ”

അവർ കപടസ്നേഹം അഭിനയിച്ചുകൊണ്ട് അവളെ വിളിച്ചു

അവൾ തിരിഞ്ഞുനോക്കി

അവർ അവളുടെ അടുത്തേക്ക് വന്നു

“അതൊക്കെ ഞാൻ നിന്നെയൊന്നു വാശിപിടിപ്പിക്കാൻ പറഞ്ഞതല്ലേ ,,നീയെന്‍റെ പൊന്നുമോളല്ലേ ,,,”

അവൾക്കു ആ സംസാരം കേട്ടപ്പോൾ കാര്യം മനസിലായി

“നിങ്ങൾ കാര്യം പറ തള്ളെ ,,”

“മോളെ ,,,നാളെ ഒരു ഹിന്ദുസ്ഥാനി മാര്‍വ്വാടി വരുന്നുണ്ട് ,, മോളെ കാണാനാ ,,,,,,”

അവൾ ദാവണി അരയിൽ കുത്തി അവരെ നോക്കി

“എന്ന് വെച്ചാ ”

“അല്ല ,,,കഴിഞ്ഞ തവണ വന്ന ആളുടെ സുഹൃത്താ,,മോളെ കുറിച്ച് കേട്ടതിൽ പിന്നെ ,,മോളെ കാണണം ,,മോളുടെയൊപ്പം കിടക്കണം എന്നൊക്കെ വല്ലാത്ത ആഗ്രഹമാണെന്ന് അറിഞ്ഞു ,,, ചന്ദ്രവല്ലിയിൽ കല്ല് കച്ചവടത്തിന് വന്നതാ ,,, നാളെ വരാൻ പറയട്ടെ ,,,”

“എത്രയാ എന്‍റെ ദേഹത്തിനു വില പറഞ്ഞിരിക്കുന്നത് ,,?” അവൾ ചോദിച്ചു

“മോളെ ,,അതുപിന്നേ,,,എത്ര ലക്ഷം വേണമെങ്കിലും തരാൻ അയാൾ തയാർ ആണ് ,,,,മോൾ ഒരു വാക്കുപറഞ്ഞാൽ മതി” അവർ സ്നേഹ൦ ഒലിപ്പിച്ചു അവളോട് പറഞ്ഞു

എന്നിട്ടു അവളുടെ സമീപത്തേക്ക് വന്നു

അവളുടെ നിതംബം കവിഞ്ഞു കിടക്കുന്ന മുടി കയ്യിലെടുത്തു വാസനിച്ചു

അവളുടെ കവിളിൽ മെല്ലെ തലോടി

“നാളെ വിശിഷ്ടമായ സൗവ്വർണ്ണ കാന്തി തൈലം നിന്‍റെ ദേഹം ആകെയുഴിയണം ,, അതുകഴിഞ്ഞു കുളിച്ച് ഇന്ദ്രഗുപ്തപുഷ്പ തൈലം പുരട്ടണം ,,അതിന്‍റെ സ്വർഗതുല്യമായ വാസന നിന്‍റെ വിയർപ്പിനോട് ചേർനുൻമാദസൗരഭ്യം പൊഴിക്കട്ടെ മുത്യാരമ്മയുടെ കൈകൾ അവളുടെ മാർഗോളങ്ങളിൽ അമർന്നു

“ഇവകൊണ്ട് അയാളെ സുഖിപ്പിക്കണം ”

അവൾ വേഗം അവരുടെ കൈ തട്ടി മാറ്റി

“മാറ് തള്ളെ ,,,,ആണിനെ  സുഖിപ്പിക്കാൻ നിങ്ങളുടെ ഉപദേശമൊന്നും എനിക്ക് വേണ്ട ,,,,,,”

“അമീ ,,,,,,,,,ദേഷ്യപ്പെടല്ലേ ,,, മോളെ ,,, ഉത്തരഭാരതത്തിൽ നിന്ന് പോലും നിന്‍റെ പെരുമ കേട്ടറിഞ്ഞു ഹിന്ദുസ്ഥാനി മാർവാടി വരെ നിന്നെ തേടി ഈ നാട്ടിൽ വരുമ്പോൾ അവരെ നിന്‍റെ കാമകലയുടെ വൈദഗ്ദ്യം  തെളിയിച്ചു കാണിക്കുന്നത് നിന്‍റെ പെരുമ ഇനിയും ഇനിയു൦ ഒരുപാട് ഉയരങ്ങളിൽ കൊണ്ടെത്തിക്കുകയുള്ളു മോളെ ,, ”

അവർ അവളുടെ കാതിനോട് തന്‍റെ മുഖം അടുപ്പിച്ചു

“അമീ ,,,, നിന്‍റെ ശൃംഗാരരസം അനുഭവിക്കുവാൻ വരുന്നത് കോടീശ്വരൻമാർ മാത്രമാണ് ,, നീ വെറുമൊരു ദേവദാസിയല്ല ,,നീ ദേവദാസികളുടെ ചക്രവർത്തിനിയാണ് ,,,മദനകാമേശ്വരിയുടെ നാരീരൂപമാണ് നീ ,, നിന്‍റെ ദൃഷ്ടിയിൽ പോലും പുരുഷൻ നിന്നിലടിമപ്പെട്ടു പോകും ,, നീ കാമന്‍റെ രതിയാണ് അമീ ,,”

അവരുടെ വാക്കുകൾ കേട്ട് അമ്രപാലിയുടെ നയനങ്ങൾ , അഹന്തയിൽ നിന്നും ചൊരിയപ്പെട്ട പ്രഭയാൽ പ്രകാശമാനമായിരുന്നു.അവരുടെ വാക്കുകൾ അവളുടെ മനസിനെയും ശരീരത്തെയും പുളകിതമാക്കി

“പറയു മോളെ ,,,അയാൾ ,,നിന്നെയൊന്നു കാണാൻ ,,നിന്നോടൊത്തു ചിലവഴിക്കാൻ ,,നിന്‍റെ മേനിയുടെ ഗന്ധം നുകരാ൯ ,,നിന്‍റെ മാംസളതയിലമർന്നു സ്വർഗ്ഗം നേടാൻ ,,,കാത്തിരിക്കുകയാണ് ,,എപ്പോൾ ആണ് അയാളോട് വരാൻ പറയേണ്ടത് ?”

അമ്രപാലി ഒരക്ഷരം മിണ്ടാതെ മുന്നോട്ടു നടന്നു

എന്നിട്ടൊന്നു തിരിഞ്ഞു

“അയാളോട് പറ ,,,, നാളെ സന്ധ്യകഴിഞ്ഞു വരാൻ ,,,,”

മറുപടിക്ക് കാക്കാതെ അവൾ തന്‍റെ അന്തഃപുരത്തിലേക്ക് കയറി വാതിലടച്ചു

<<<<<<O>>>>>>>

Updated: August 21, 2021 — 8:55 pm

267 Comments

  1. പാർട്ട്‌ 42 എന്നു വരും

  2. വിനോദ് കുമാർ ജി ❤

    ♥♥♥♥?

  3. Hai ഈ സൈറ്റ്യിൽ ആദ്യമായി ആണ് കഥ വായിക്കുന്നത്. എന്റെ ഒരു സുഹൃത്താണ് ഈ കഥ വായിക്കാൻ പറഞ്ഞത്. കുറെ തവണ പറഞ്ഞിട്ടുണ്ട് പക്ഷെ വായിക്കാൻ പറ്റിയില്ല. പിന്നെ ഞാൻ വായിച്ചു തുടങ്ങി ഓരോ പാർട്ടും തമ്മിൽ ആദ്യം ഒരു ബന്ധവും തോന്നിയില്ല ആകെ കൺഫ്യൂഷൻ ആയിരുന്നു പക്ഷെ പിന്നെ പിന്നെ സമയം കിട്ടുമ്പോഴൊക്കെയും വായിക്കും അങ്ങനെ പിന്നെ കഥ വായിക്കാൻ സമയം കണ്ടെത്തി തുടങ്ങി. സത്യം പറഞ്ഞാൽ ഈ കഥയിലെ ഓരോ കഥാപാത്രങ്ങളും നമ്മുടെ മുൻപിൽ നിന്നും കഥ പറയുന്ന ഒരു തോന്നൽ ആണ് tto. എന്താ പറയാ ഓരോ പാർട്ട്‌ വായിക്കുമ്പോഴും ഒപ്പം ഓരോ സോങ്‌സ് കേൾക്കുമ്പോൾ എന്താ പറയാ ഒരു പ്രതേയ അനുഭൂതി തന്നെ ആണ് tto.

  4. ഇ ബാലു തന്നെ ആണോ ആദിശങ്കരൻ

    1. അല്ല ഞാൻ അല്ല ആദി ശങ്കരൻ
      ഞാൻ ആരെന്ന് സീസൺ 2 വിൽ നിങ്ങൾ അറിയും

      എന്ന് സസ്നേഹം

      1. തൃലോക്

        ബാലു ചേട്ടാ

  5. ഹർഷാപി ചേട്ടാ…. ഈ പാർട്ട്‌ വായിച്ചു…. ഇനി അടുത്തത് വായിക്കട്ടെ…..???

  6. വളരെ നാളത്തെ കാത്തിരിപ്പിന് ശേഷം ഇന്നാണ് ഞാൻ കഥ കാണുന്നത് ഒറ്റ ഇരിപ്പിന് തന്നെ ഈ പാർട് വായിച്ചു ഇനി അടുത്തത് വായിക്കണം വായിച്ചിടത്തോളം സന്തോഷം ഒരിക്കലും അപരാജിതന് വിഷമിപ്പിക്കില്ല എന്നറിയാം കാരണം ഇത് ഒരു കഥ മാത്രം ആയിട്ടാല്ല കണ്ടിട്ടുള്ളത് ഞാനും ഇതിന്റെ ഒരു ഭാഗം ആണെന്ന് ചിന്തിച്ചിട്ടു കൊണ്ട് കൂടിയാണ്

    HELLBOY

  7. ലക്ഷ്മി എന്ന ലചു

    ഹായ് ഹർഷേട്ടാ ഞാൻ അപരാജിതൻ മുടങ്ങാതെ വായ്ക്കറുണ്ട്. കമൻ്റ് ചെയ്യാൻ മടി ആയിരുന്നു .ഇപ്പൊൾ ഈ സൈറ്റിൽ ആക്ടീവ് അല്ല . അപരാജിതനു വേണ്ടി മാത്രമാണ് ഇവിടെ ഇപ്പൊ വന്നതും തന്നെ. ഒരോ തവണയും ഇത് വായിക്കുമ്പോൾ ഈ കഥ ഒരു adiction ആയി മാറുകയാണ്.ഇതൊരു കഥയാണ് എന്ന് വിശ്വസിക്കാൻ കഴിയുന്നില്ല എന്തൊരു റിയലിസ്റ്റിക് ആയിട്ടാണ് ഓരോരു ഭാഗവും വിവരിക്കുന്നത്. മഹാശിവനെ കുറിച്ച് കൂടുതൽ അറിയാൻ കഴിഞ്ഞു. പിന്നെ ഒരു request aanu ചേട്ടായി
    ചിദംബരം കടലൂർ district ആണ് English Cuddalore എന്നത് Tamil ല് കടലൂർ എന്നാണ്
    ഇതൊരു information ആയി എടുക്കണം തെറ്റ് ധരിക്കരുത് . ഈ കഥ ഞങ്ങൾക്ക് തന്നതിന് ഒരുപാടു നന്ദി പറയുന്നു

    1. Nandi..
      Njanathu shariyakkam
      Cheruppathilo matto poyathaanu avide..
      Ippo ormmayumilla..
      Njanath clear aakkam
      Orupad nandi..

  8. ഞാൻ ഇപ്പഴാ സ്റ്റോറി കണ്ടത് ? . ഒറ്റ ഇരുപ്പിന് വായിച്ചു. പൊളിച്ചു ❤.പോയി അടുത്ത പാർട്ട് വായിക്കട്ടെ ?

  9. അബൂ ഇർഫാൻ 

    ശിവശൈലത്തുകാരെ കുറിച്ചു കേട്ടപ്പോൾ ആദ്യം ദേഷ്യമാണ് തോന്നിയത്. ഇങ്ങനെയുമുണ്ടോ ആളുകൾ, പരദേശികളെ അടുപ്പിക്കില്ല. അവർക്ക് ഭക്ഷണം ഉണ്ടാക്കികൊടുക്കില്ല. എന്നാലോ ഏതോ ഉണ്ണാക്കന്മാർ ഉണ്ടാക്കിയ കോപ്പിലെ നിയമങ്ങൾ ഒക്കെ വലിയ കാര്യമായി അനുസരിച്ച് അടിമകളായി ജീവിക്കുന്നു. എന്നിട്ട് തങ്ങളുടെ പുരോഗമനത്തിനും അതിജീവനത്തിനു വേണ്ടി ഒന്നും ചെയ്യാതെ ആരോ ഞങ്ങളെ വന്നു രക്ഷിക്കും  എന്നു കരുതി കാത്തിരിക്കുന്നു. പിന്നെ ചിന്തിച്ചപ്പോഴാണ് മനസ്സിലായത്. നമ്മളും വ്യത്യസ്തരൊന്നുമല്ലല്ലോ, ആരൊക്കെയോ ഉണ്ടാക്കുന്ന നിയമങ്ങൾ അനുസരിച്ചു അവർക്ക് വേണ്ടി അടികൂടി രാപകൽ അധ്വാനിച്ച് അതിൽ നിന്ന് അവർ പറയുന്ന പണം നികുതിയായി കൊടുത്ത്  അവസാനം ഒന്നുമല്ലാതെ മരിച്ചുപോവുന്നു. നോവൽ അടിപൊളിയായി പോകുന്നു. ആദ്യത്തെ കുറച്ചു ഭാഗങ്ങൾ കഴിഞ്ഞാൽ പിന്നെ നോവലിന്റെ റേഞ്ച് വേറെയാണ്.

  10. കാളിദാസൻ

    ഹർഷാപ്പി ഇപ്പോഴാണ് ഈ ഭാഗം വായിച്ചു കഴിഞ്ഞത്.
    മറ്റേ ഭാഗം കൂടി വായിച്ചിട്ട് അതിൽ അഭിപ്രായം അറിയിക്കാമെ… .

  11. Loved it
    Keep the good work

  12. ഇത്രയും നാൾ കാത്തിരുന്നിട്ടും കഥ വന്നപ്പോൾ നിരാശയാക്കി.aa flow angu poyi.bore akkunnundu ippol

    1. Okke ശരി ആക്കം ബ്രോ..

  13. ബ്രോ വെറുതെ കഥ നീട്ടി ചടപ്പിക്കല്ലേ ആ പഴയ കഥ വായിക്കുന്ന സുഖം പോയി

    1. ഹർഷാ… മനു – ബാലുവിൻ്റെ ഭാഗങ്ങൾ വല്ലാതെ ലാഗ് ആവുന്നു. കഥ പറയുന്നു അത് പരീക്ഷക്ക് റിവിഷൻ ചെയ്യുന്നതു പോലെ പോയിൻ്റ്സ് വീണ്ടും റിപ്പീറ്റ് ചെയ്യുന്നു വല്ലാതെ മട്പ്പാവുന്നു…. ആ ഭാഗങ്ങളിൽ അപ്പുവിന് (ഒരു സൂപ്പർ ഹീറോക്ക്) എന്ത് സംഭവിച്ചു എന്ന ആശങ്കയും ഉണരുന്നു… കഥയുടെ സുഖം നഷ്ടപ്പെടുന്നു… വായനക്കാരുടെ ശ്രദ്ധ പൂർണ്ണമായും അപ്പുവിലാണ് അവൻ്റെ മുന്നേറ്റങ്ങൾക്ക് ആയി കാത്തിരിക്കുന്നു…

      (എൻ്റെ ഒരു അഭിപ്രായം മാത്രം)

      1. ബ്രോ
        തത്കാലം ഇങ്ങനെ പോകട്ടെ
        ഈ ഒരു ഭാഗം ചിദംബരം കൂടെ ഉള്ളത് കൊണ്ടാണ് ഇങ്ങനെ കൂടുതൽ ഉൾപെടുത്തേണ്ടി വന്നത്
        ഇനി ഉണ്ടാകില്ല ഡയറക്ട് കഥ ആണ്
        മനു ബാലു കഥ ചിലപ്പോ ലാഗ് തോന്നിപ്പിച്ചേക്കാം
        അപ്പൂനേം പാറൂനേം മാത്രം എഴുതുക അല്ലല്ലോ ഉദ്ദേശം
        ബാലുവിലൂടെ അപ്പു
        ബാലു ആരാണ് എന്നതാണ് ഉയർത്തുന്ന ചോദ്യം ???

        1. ???…

          ഇങ്ങനെ തന്നെ പോയാൽ മതി ബ്രോ ?.

          ഇത്രയും നാൾ ഇങ്ങള് നല്ലൊരു കഥ അനുഭവം ആണ് തന്നത്.

          ഇനിയുള്ളതും നിരാശപ്പെടുത്താതെ അടിപൊളി ആകുമെന്ന് അറിയാം.

          Take your time ?.

          All the best 4 your story ?.

  14. ezhuthine snehikunnavan

    enthonnedey ith. kurach vaayichapo thanne maduthu ee parts . full laag, pinne aavashyam illatha aalkarude stry yum. nammal ivide vaayikan varunnath appuvinteyum paruvinteyum stry vaayikan vendi aanu, allathe oru oola manuvinteyum anuvinteyum alla. ithu vaayichal ningal parayum ivar ee stry yude aavashyam aanenn. kooduthal aalkarkum ivar ee stry yil venamennilla. pinne enthina ningal ithra kashtapett avarude stry ezhuthunnath. avare ozhivakiyek bro. njan ella pagum skip cheythu. ini 21 engane undenn nokkanam. nalla oru story ye kollalle bro. allenkil ivide thanne nirthiyek

    1. അപ്പു പാറു മാത്രമല്ല ബ്രോ ഇതില്‍
      അവരിലേക്ക് നയിക്കുന്ന ഘടകങ്ങള്‍ ആണ് അനുവും മനുവും
      സ്കിപ് ചെയ്യുന്നതിലല്ല പ്രശനം ,,
      സ്കിപ് ചെയ്യുമ്പോള്‍ അതില്‍ ചില പ്രധാന സംഭവങ്ങള്‍ ഒഴിവായി പോകും
      ചിദംബരത്തില്‍ അവര്‍ ഇരുവരും കാണുന്ന –രഹസ്യം അതെല്ലാം
      ഇതൊക്കെ ,,

      നന്ദി ബ്രോ
      നല്ല രീതിയില്‍ അഭിപ്രായം പങ്ക് വെച്ചതിന്

    2. താനാണോ എഴുത്തിനെ സ്നേഹിക്കുന്നവൻ ഹി ഹി ഹി….

  15. 20 വായിച്ച് തീർന്നു രണ്ടാം ദിവസം റിവ്യൂ ഒക്കെ നോക്കാമെന്ന് കരുതി കയറിയപ്പോഴാണ് 21 ഹായ് കണ്ണ് ബൾബായി ആയി …. പ്രതീക്ഷിക്കാതെ ആ ഭാഗം വായിക്കാൻ കിട്ടുന്നതിൻ്റെ സുഖവും കിട്ടി

    1. Randum ഒരു ദിവസം തന്നെ ആണല്ലോ ഇട്ടത്..
      അപോ വായിച്ചില്ലയിരുന്നോ

      1. ശ്രദ്ധിച്ചില്ല

  16. Ishtapettu orupade
    Ohm Nama Shivaya

  17. Devil With a Heart

    ഇഷ്ടപ്പെട്ടു*

  18. Devil With a Heart

    വിലയിരുത്താൻ ഞാൻ ആരുമല്ല എന്ന ഉറപ്പുള്ളത് കൊണ്ട് ഒന്ന് മാത്രം പറയാം ഒരുപാട് ഇഷ്ടപ്പെടും ഈ ഭാഗവും അടുത്ത ഭാഗം കൂടെ വായിച്ചിട്ട് വരാമേ..ധൃതി ഒന്നും കാണിക്കുന്നില്ല സമയം എടുത്ത് പതിയെ വായിക്കുന്നുള്ളൂ?♥️

Comments are closed.