മുറാകബയിൽ
രാത്രി പ്രാത്ഥനകൾ കഴിഞ്ഞു മെഹ്ബൂബ് ആലം ഷായോടൊപ്പം കൊച്ചുമക്കളായ നാദിയയും അമീർ മുസ്തഫയും നടന്നു. അദ്ദേഹത്തിന്‍റെ മകളുടെ മകൻ ആണ് അമീർ ,
നാദിയ മകന്‍റെ മകളും,
മുറാക്കബ ഗ്രാമത്തിൽ തന്നെയാണ് അമീർന്‍റെ വീട്
ആലം ഷായുടെ വീടിൽ നിന്നും കുറച്ചു മാറി
അമീറിനൊപ്പം നടക്കുമ്പോ നാദിയ ഇടയ്ക്കു ആകാശത്തെക്കു നോക്കി
മുകളിൽ അവരെ നോക്കി മിന്നുന്ന താരങ്ങൾ
അവളുടെ ഹൃദയം തുടിക്കുകയായിരുന്നു എന്തിനെന്നറിയാതെ
“മോനെ ,,,,,,”
“ഉപ്പാപ്പാ ”
“എനിക്ക് പ്രായമായി വരികയാണ് ,, നീ ഒരു കൊല്ലം കഴിഞ്ഞാണ് ഇപ്പോ ഈ മണ്ണിലേക്ക് വരുന്നത് ”
“ചെയ്യാൻ കർമ്മങ്ങൾ ഉണ്ട് ഉപ്പാപ്പ ,, ഉപ്പാപ്പക് അറിയുന്നതല്ലേ ”
“അറിയാം ,,പക്ഷെ ,,,,ഇവളെ ,,,നിന്നെ ഏൽപ്പിക്കണം ,,എന്നാണ് ഞാനാഗ്രഹിക്കുന്നത് ,,എത്രയും വേഗം ”
അമീർ നാദിയയെ നോക്കി
അവൾ ലജ്ജയോടെ തല കുനിച്ചു ഉപ്പാപ്പയെ പിടിച്ചു നട
ന്നു
ഇടം കണ്ണിട്ടു അവൾ അമീറിനെ നോക്കികൊണ്ടിരുന്നു
“എല്ലാം അതിന്‍റെ സമയമാകുമ്പോ നടക്കും ഉപ്പാപ്പ ,,തമ്പുരാൻ തീരുമാനിച്ചിട്ടില്ലേ ,,”
അവർ ഒടുവിൽ തറവാട്ടിൽ എത്തി
ഉപ്പാപ്പയെ അവിടെയാക്കി
“എന്തിനാ മോനെ പോകുന്നേ , അവിടെ നീ ഒറ്റയ്ക്കല്ലേ ,,ഈ വീടും നിന്‍റെയല്ലേ ,,
“ഉപ്പാപ്പ ,,,നാദിയയെ ഞാൻ നിക്കാഹ് കഴിച്ചിട്ടില്ലല്ലോ ,,കഴിച്ചിട്ട് ഞാൻ ഇവിടെ വരാം ,,”
“ഇവിടെ നിക്കാൻ എന്നെ നിക്കാഹ് കഴിക്കണമെന്നു നിര്ബന്ധമുണ്ടോ അമീർ ,,” നാദിയ അവനോടു ചോദിച്ചു ഒരു കുഞ്ഞു പരിഭവത്തോടെ
അമീർ മറുപടിയായി ഒന്ന് ചിരിച്ചു
“പോട്ടെ ,,,,,,,,,”
“താക്കോൽ വേണ്ടേ ?’
“ഓ മറന്നു ,,”
നാദിയ മുറിയിൽ പോയി താക്കോൽ എടുത്തു കൊണ്ട് വന്നു
“അവളെന്നും ,,പോയി അടിച്ചു തുടച്ചു ഇടും ആ വീട് ” ഉപ്പാപ്പ പറഞ്ഞു
അമീർ അവളെ നോക്കി ചിരിച്ചു
“ഇവൾ പൊറുക്കേണ്ട വീടല്ലേ ഉപ്പാപ്പ ,,അപ്പോ ആ പണി ഇപ്പോളെ ചെയ്തു പരിശീലിച്ചോട്ടെ ”
നാദിയ ചുണ്ടൊന്നു ഇടം വല൦ ചലിപ്പിച്ചു ഇഷ്ടക്കേട് കാണിച്ചു
“മോനെ ,,,,,,,,”
“എന്താ ഉപ്പാപ്പ ”
“അവൻ വന്നു ,,,രുദ്രന്‍റെ ,,,എന്‍റെ കൊച്ചുമോൻ ,,”
അമീർ മുസ്തഫ ഒന്ന് ചിരിച്ചു
“അറിയാം ഉപ്പാപ്പ ,, ,,അവൻ എത്തികഴിഞ്ഞു ”
“മോൻ എങ്ങനെ അറിഞ്ഞു ?”
“ഉപ്പാപ്പ എങ്ങനെ അറിഞ്ഞു ?” അമീർ ഒരു മറുചോദ്യം ചോദിച്ചു
“തമ്പുരാൻ തോന്നിപ്പിച്ചു ‘
“ഞാന്‍ കണ്ടിട്ടുണ്ട് അവനെ ,, ആദിശങ്കരൻ മിടുക്കനാ,,കാണാനും പെരുത്ത്സുന്ദരനാ “
“അതുപിന്നെ അങ്ങനെയല്ലേ ,,,രുദ്രനെ കൊത്തിവെച്ച അതെ രൂപം ,,ഒരു മാറ്റവും ഇല്ല,, ഞാൻ കണ്ടിട്ടുള്ളതല്ലേ ,, അവനെ ,,, ” ഉപ്പാപ്പ പറഞ്ഞു
“യതീം ഖാനയിലേക് ധാന്യങ്ങൾ കൊണ്ട് വരും വഴി വണ്ടി ബ്രെക് ഡൗൺ ആയി ,,അന്ന് അവനാ വണ്ടി തള്ളിതന്നത് ”
“യാ അല്ലാ ,,,,” ഉപ്പാപ്പ തമ്പുരാനെ വിളിച്ചു
“അവൻ ഇവിടെ വരും ഉപ്പാപ്പാ ,,ഇവിടെ വരും ”
“ഇന്ഷാ അല്ലാ ,,, ”
“ഞാൻ ഇറങ്ങട്ടെ ,, ഉപ്പാപ്പ ”
“ഹും ,,, മോനെ ”
“എന്താ ഉപ്പാപ്പാ ”
“എന്നും പറയാറുള്ളത് തന്നെയാണ് പറയാൻ ഉള്ളത് ”
“അത് പറയു ഉപ്പാപ്പ ,,ആ പറയുന്നത് എന്‍റെ ഹൃദയത്തിൽ ആഴത്തിൽ പതിഞ്ഞോട്ടെ ”
“മോനെ ,,നീയൊരിക്കലും റബ്ബിനെ ഭയം കൊണ്ട് ആരാധിക്കരുത്,,,
നിന്റെ ആരാധന റബ്ബിനോടുള്ള സ്നേഹം മാത്രമാകണം,,
ആ സ്നേഹം നിനക്കു മുന്നിലുള്ള സ്വർഗ്ഗത്തെ ആഗ്രഹിച്ചിട്ടാണെങ്കിൽ ,അരുത് ,,
ആ സ്വർഗ്ഗത്തെ നീ നിരാകരിക്കണം ,
ആ സ്നേഹം നിനക്കു മുന്നിലുള്ള നരകത്തെ ഭയന്നിട്ടാണെങ്കിൽ , അരുത് ,,
ആ നരകത്തെ നീ സ്വീകരിക്കണം ,,
റബ്ബിനോടുള്ള സ്നേഹം പ്രതിഫലം പ്രതീക്ഷിച്ചാകരുത്
അങ്ങനെയായാല്‍ പിന്നെ ആ സ്നേഹത്തിന് അര്‍ത്ഥമില്ലാതെയായി പോകും
സ്നേഹം ആ ശക്തിയില്‍ അലിഞ്ഞു ചേരാൻ മാത്രമാകണം ,
റബ്ബിനോടുള്ള സ്നേഹത്തെ കുറിച്ചു പറഞ്ഞു കണ്ടിരിക്കുമ്പോൾ ആ സാധു വൃദ്ധന്റെ കണ്ണുകൾ നിറഞ്ഞൊഴുകുവാൻ തുടങ്ങി
റബ്ബ് നിന്നെ ഭയപ്പെടുത്തുന്ന ശക്തിയോ നിന്നെ ശിക്ഷിക്കുന്ന ശക്തിയോ അല്ല
റബ്ബ് തന്റെ സൃഷ്ടികളെ ഒരിക്കലും വേർപിരിച്ചു കണ്ടിട്ടുമില്ല ,,,
അവനിൽ നിന്നും ഒരു സാഗരമായി ഒഴുകുന്നത് സ്നേഹം മാത്രമാണ്
അമീര്‍ ശ്രദ്ധയോടെ ഉപ്പാപ്പ പറയുന്നതു പുഞ്ചിരിയോടെ കേട്ടു നിന്നു
“ഒരുനാള്‍ മുന്നോട്ട് പോകാന്‍ ഒരു താങ്ങില്ലാതെ വന്നാല്‍ ,,
എങ്ങോട്ട് പോകണം എന്നറിയാതെ ഇടയ്ക്കു വെച്ചു തള൪ന്നു പോയാല്‍ ,,,,
ഒരടിപോലും മുന്നോട്ടു സഞ്ചരിക്കാൻ പറ്റാതെയാകുമ്പോൾ
കൂടെ ആരുമില്ല എന്നു സ്വയം തിരിച്ചറിയുമ്പോൾ
അനാഥനായി എന്നു മനസിലാക്കുമ്പോള്‍
ആ വിഷമ൦ കൊണ്ട് ഹൃദയം നീറുമ്പോൾ ,,
കണ്ണ് നിറഞ്ഞു പൊട്ടികരയുമ്പോൾ ,,,,,,,,,,,,,
ആ കാഴ്‌ച കണ്ടുള്ളിൽ കരഞ്ഞു പുറമെ ചിരിച്ചു ഒരു പ്രകാശം പോലെ മുന്നിലേക്ക് വന്നുകൈ നീട്ടി എഴുന്നേല്പിച്ചു കെട്ടിപ്പിടിച്ചുകൊണ്ട്
” ഞാനിവിടെയില്ലേ ,,പിന്നെ എന്തിനാ എന്റെ കുട്ടി കരയുന്നെ ”
എന്നു ആശ്വസിപ്പിച്ചു കൊണ്ട് കണ്ണീരൊപ്പി മാറോടു ചേർത്ത് കെട്ടിപുണർന്നു
“കരയണ്ടാ,,ഞാൻ കൂടെയുണ്ട് ” എന്ന് കൂടെകൂടെ പറഞ്ഞു
നെറ്റിയിലും കവിളിലും മുത്തം തന്നു കൈ പിടിച്ചു
വാരിയെടുത്തു കൊണ്ട് മുന്നോട്ടു നടക്കുന്ന സ്നേഹം ………..
തന്റെ പൈതലിന്റെ കണ്ണ് നിറയുമ്പോ ഒപ്പം കണ്ണ് നിറയുന്ന ,
തന്റെ പൈതല്‍ സങ്കടം കൊണ്ട് വിതുമ്പുമ്പോള്‍ ഹൃദയം തേങ്ങുന്ന
സ്നേഹം
“ആ സ്നേഹ൦ ഒരിടത്തും എഴുതപ്പെട്ടിട്ടില്ല,
അതനുഭവിച്ചു തന്നെയറിയണം
ഇടറുന്ന കണ്ഠത്തോടെ ആ വൃദ്ധ൯ പറഞ്ഞു നിർത്തി
“ആ സ്നേഹം മറന്നു എന്റെ പൊന്നുമോൻ ഒന്നും പ്രവർത്തിക്കരുത് ”
“ഒരിക്കലും ഇല്ല ഉപ്പാപ്പാ ”
എന്ന് പറഞ്ഞവൻ സലാ൦ ചൊല്ലി
അദ്ദേഹത്തിന്റെ കൈയിൽ മുത്തി
അദ്ദേഹം തിരിച്ചു സലാ൦ മടക്കി
നാദിയ അവനെ തന്നെ നോക്കി നിന്നു
ഉപ്പാപ്പ മുറിയിലേക്കു ചുവരിൽ പിടിച്ചു നടന്നു
<<<<<<O>>>>>>
പാർട്ട് 42 എന്നു വരും
♥♥♥♥?
Hai ഈ സൈറ്റ്യിൽ ആദ്യമായി ആണ് കഥ വായിക്കുന്നത്. എന്റെ ഒരു സുഹൃത്താണ് ഈ കഥ വായിക്കാൻ പറഞ്ഞത്. കുറെ തവണ പറഞ്ഞിട്ടുണ്ട് പക്ഷെ വായിക്കാൻ പറ്റിയില്ല. പിന്നെ ഞാൻ വായിച്ചു തുടങ്ങി ഓരോ പാർട്ടും തമ്മിൽ ആദ്യം ഒരു ബന്ധവും തോന്നിയില്ല ആകെ കൺഫ്യൂഷൻ ആയിരുന്നു പക്ഷെ പിന്നെ പിന്നെ സമയം കിട്ടുമ്പോഴൊക്കെയും വായിക്കും അങ്ങനെ പിന്നെ കഥ വായിക്കാൻ സമയം കണ്ടെത്തി തുടങ്ങി. സത്യം പറഞ്ഞാൽ ഈ കഥയിലെ ഓരോ കഥാപാത്രങ്ങളും നമ്മുടെ മുൻപിൽ നിന്നും കഥ പറയുന്ന ഒരു തോന്നൽ ആണ് tto. എന്താ പറയാ ഓരോ പാർട്ട് വായിക്കുമ്പോഴും ഒപ്പം ഓരോ സോങ്‌സ് കേൾക്കുമ്പോൾ എന്താ പറയാ ഒരു പ്രതേയ അനുഭൂതി തന്നെ ആണ് tto.
ഇ ബാലു തന്നെ ആണോ ആദിശങ്കരൻ
അല്ല ഞാൻ അല്ല ആദി ശങ്കരൻ
ഞാൻ ആരെന്ന് സീസൺ 2 വിൽ നിങ്ങൾ അറിയും
എന്ന് സസ്നേഹം
ബാലു ചേട്ടാ
ഹർഷാപി ചേട്ടാ…. ഈ പാർട്ട് വായിച്ചു…. ഇനി അടുത്തത് വായിക്കട്ടെ…..???
വളരെ നാളത്തെ കാത്തിരിപ്പിന് ശേഷം ഇന്നാണ് ഞാൻ കഥ കാണുന്നത് ഒറ്റ ഇരിപ്പിന് തന്നെ ഈ പാർട് വായിച്ചു ഇനി അടുത്തത് വായിക്കണം വായിച്ചിടത്തോളം സന്തോഷം ഒരിക്കലും അപരാജിതന് വിഷമിപ്പിക്കില്ല എന്നറിയാം കാരണം ഇത് ഒരു കഥ മാത്രം ആയിട്ടാല്ല കണ്ടിട്ടുള്ളത് ഞാനും ഇതിന്റെ ഒരു ഭാഗം ആണെന്ന് ചിന്തിച്ചിട്ടു കൊണ്ട് കൂടിയാണ്
HELLBOY
ഹായ് ഹർഷേട്ടാ ഞാൻ അപരാജിതൻ മുടങ്ങാതെ വായ്ക്കറുണ്ട്. കമൻ്റ് ചെയ്യാൻ മടി ആയിരുന്നു .ഇപ്പൊൾ ഈ സൈറ്റിൽ ആക്ടീവ് അല്ല . അപരാജിതനു വേണ്ടി മാത്രമാണ് ഇവിടെ ഇപ്പൊ വന്നതും തന്നെ. ഒരോ തവണയും ഇത് വായിക്കുമ്പോൾ ഈ കഥ ഒരു adiction ആയി മാറുകയാണ്.ഇതൊരു കഥയാണ് എന്ന് വിശ്വസിക്കാൻ കഴിയുന്നില്ല എന്തൊരു റിയലിസ്റ്റിക് ആയിട്ടാണ് ഓരോരു ഭാഗവും വിവരിക്കുന്നത്. മഹാശിവനെ കുറിച്ച് കൂടുതൽ അറിയാൻ കഴിഞ്ഞു. പിന്നെ ഒരു request aanu ചേട്ടായി
ചിദംബരം കടലൂർ district ആണ് English Cuddalore എന്നത് Tamil ല് കടലൂർ എന്നാണ്
ഇതൊരു information ആയി എടുക്കണം തെറ്റ് ധരിക്കരുത് . ഈ കഥ ഞങ്ങൾക്ക് തന്നതിന് ഒരുപാടു നന്ദി പറയുന്നു
Nandi..
Njanathu shariyakkam
Cheruppathilo matto poyathaanu avide..
Ippo ormmayumilla..
Njanath clear aakkam
Orupad nandi..
ഞാൻ ഇപ്പഴാ സ്റ്റോറി കണ്ടത് ? . ഒറ്റ ഇരുപ്പിന് വായിച്ചു. പൊളിച്ചു ❤.പോയി അടുത്ത പാർട്ട് വായിക്കട്ടെ ?
ശിവശൈലത്തുകാരെ കുറിച്ചു കേട്ടപ്പോൾ ആദ്യം ദേഷ്യമാണ് തോന്നിയത്. ഇങ്ങനെയുമുണ്ടോ ആളുകൾ, പരദേശികളെ അടുപ്പിക്കില്ല. അവർക്ക് ഭക്ഷണം ഉണ്ടാക്കികൊടുക്കില്ല. എന്നാലോ ഏതോ ഉണ്ണാക്കന്മാർ ഉണ്ടാക്കിയ കോപ്പിലെ നിയമങ്ങൾ ഒക്കെ വലിയ കാര്യമായി അനുസരിച്ച് അടിമകളായി ജീവിക്കുന്നു. എന്നിട്ട് തങ്ങളുടെ പുരോഗമനത്തിനും അതിജീവനത്തിനു വേണ്ടി ഒന്നും ചെയ്യാതെ ആരോ ഞങ്ങളെ വന്നു രക്ഷിക്കും എന്നു കരുതി കാത്തിരിക്കുന്നു. പിന്നെ ചിന്തിച്ചപ്പോഴാണ് മനസ്സിലായത്. നമ്മളും വ്യത്യസ്തരൊന്നുമല്ലല്ലോ, ആരൊക്കെയോ ഉണ്ടാക്കുന്ന നിയമങ്ങൾ അനുസരിച്ചു അവർക്ക് വേണ്ടി അടികൂടി രാപകൽ അധ്വാനിച്ച് അതിൽ നിന്ന് അവർ പറയുന്ന പണം നികുതിയായി കൊടുത്ത് അവസാനം ഒന്നുമല്ലാതെ മരിച്ചുപോവുന്നു. നോവൽ അടിപൊളിയായി പോകുന്നു. ആദ്യത്തെ കുറച്ചു ഭാഗങ്ങൾ കഴിഞ്ഞാൽ പിന്നെ നോവലിന്റെ റേഞ്ച് വേറെയാണ്.
ഹർഷാപ്പി ഇപ്പോഴാണ് ഈ ഭാഗം വായിച്ചു കഴിഞ്ഞത്.
മറ്റേ ഭാഗം കൂടി വായിച്ചിട്ട് അതിൽ അഭിപ്രായം അറിയിക്കാമെ… .
Loved it
Keep the good work
ഇത്രയും നാൾ കാത്തിരുന്നിട്ടും കഥ വന്നപ്പോൾ നിരാശയാക്കി.aa flow angu poyi.bore akkunnundu ippol
Okke ശരി ആക്കം ബ്രോ..
ബ്രോ വെറുതെ കഥ നീട്ടി ചടപ്പിക്കല്ലേ ആ പഴയ കഥ വായിക്കുന്ന സുഖം പോയി
ഹർഷാ… മനു – ബാലുവിൻ്റെ ഭാഗങ്ങൾ വല്ലാതെ ലാഗ് ആവുന്നു. കഥ പറയുന്നു അത് പരീക്ഷക്ക് റിവിഷൻ ചെയ്യുന്നതു പോലെ പോയിൻ്റ്സ് വീണ്ടും റിപ്പീറ്റ് ചെയ്യുന്നു വല്ലാതെ മട്പ്പാവുന്നു…. ആ ഭാഗങ്ങളിൽ അപ്പുവിന് (ഒരു സൂപ്പർ ഹീറോക്ക്) എന്ത് സംഭവിച്ചു എന്ന ആശങ്കയും ഉണരുന്നു… കഥയുടെ സുഖം നഷ്ടപ്പെടുന്നു… വായനക്കാരുടെ ശ്രദ്ധ പൂർണ്ണമായും അപ്പുവിലാണ് അവൻ്റെ മുന്നേറ്റങ്ങൾക്ക് ആയി കാത്തിരിക്കുന്നു…
(എൻ്റെ ഒരു അഭിപ്രായം മാത്രം)
ബ്രോ
തത്കാലം ഇങ്ങനെ പോകട്ടെ
ഈ ഒരു ഭാഗം ചിദംബരം കൂടെ ഉള്ളത് കൊണ്ടാണ് ഇങ്ങനെ കൂടുതൽ ഉൾപെടുത്തേണ്ടി വന്നത്
ഇനി ഉണ്ടാകില്ല ഡയറക്ട് കഥ ആണ്
മനു ബാലു കഥ ചിലപ്പോ ലാഗ് തോന്നിപ്പിച്ചേക്കാം
അപ്പൂനേം പാറൂനേം മാത്രം എഴുതുക അല്ലല്ലോ ഉദ്ദേശം
ബാലുവിലൂടെ അപ്പു
ബാലു ആരാണ് എന്നതാണ് ഉയർത്തുന്ന ചോദ്യം ???
???…
ഇങ്ങനെ തന്നെ പോയാൽ മതി ബ്രോ ?.
ഇത്രയും നാൾ ഇങ്ങള് നല്ലൊരു കഥ അനുഭവം ആണ് തന്നത്.
ഇനിയുള്ളതും നിരാശപ്പെടുത്താതെ അടിപൊളി ആകുമെന്ന് അറിയാം.
Take your time ?.
All the best 4 your story ?.
super bro
enthonnedey ith. kurach vaayichapo thanne maduthu ee parts . full laag, pinne aavashyam illatha aalkarude stry yum. nammal ivide vaayikan varunnath appuvinteyum paruvinteyum stry vaayikan vendi aanu, allathe oru oola manuvinteyum anuvinteyum alla. ithu vaayichal ningal parayum ivar ee stry yude aavashyam aanenn. kooduthal aalkarkum ivar ee stry yil venamennilla. pinne enthina ningal ithra kashtapett avarude stry ezhuthunnath. avare ozhivakiyek bro. njan ella pagum skip cheythu. ini 21 engane undenn nokkanam. nalla oru story ye kollalle bro. allenkil ivide thanne nirthiyek
അപ്പു പാറു മാത്രമല്ല ബ്രോ ഇതില്‍
അവരിലേക്ക് നയിക്കുന്ന ഘടകങ്ങള്‍ ആണ് അനുവും മനുവും
സ്കിപ് ചെയ്യുന്നതിലല്ല പ്രശനം ,,
സ്കിപ് ചെയ്യുമ്പോള്‍ അതില്‍ ചില പ്രധാന സംഭവങ്ങള്‍ ഒഴിവായി പോകും
ചിദംബരത്തില്‍ അവര്‍ ഇരുവരും കാണുന്ന –രഹസ്യം അതെല്ലാം
ഇതൊക്കെ ,,
നന്ദി ബ്രോ
നല്ല രീതിയില്‍ അഭിപ്രായം പങ്ക് വെച്ചതിന്
താനാണോ എഴുത്തിനെ സ്നേഹിക്കുന്നവൻ ഹി ഹി ഹി….
20 വായിച്ച് തീർന്നു രണ്ടാം ദിവസം റിവ്യൂ ഒക്കെ നോക്കാമെന്ന് കരുതി കയറിയപ്പോഴാണ് 21 ഹായ് കണ്ണ് ബൾബായി ആയി …. പ്രതീക്ഷിക്കാതെ ആ ഭാഗം വായിക്കാൻ കിട്ടുന്നതിൻ്റെ സുഖവും കിട്ടി
Randum ഒരു ദിവസം തന്നെ ആണല്ലോ ഇട്ടത്..
അപോ വായിച്ചില്ലയിരുന്നോ
ശ്രദ്ധിച്ചില്ല
????
Ishtapettu orupade
Ohm Nama Shivaya
ഇഷ്ടപ്പെട്ടു*
വിലയിരുത്താൻ ഞാൻ ആരുമല്ല എന്ന ഉറപ്പുള്ളത് കൊണ്ട് ഒന്ന് മാത്രം പറയാം ഒരുപാട് ഇഷ്ടപ്പെടും ഈ ഭാഗവും അടുത്ത ഭാഗം കൂടെ വായിച്ചിട്ട് വരാമേ..ധൃതി ഒന്നും കാണിക്കുന്നില്ല സമയം എടുത്ത് പതിയെ വായിക്കുന്നുള്ളൂ?♥️