അപരാജിതന്‍ 20 [Harshan] 10041

പ്രജാപതി വംശത്തിലെ രാജാമാതാവായ മഹാശ്വേതാദേവി മാനേജരായ പാർത്ഥസാരഥിയും അവരുടെ ലക്ഷ്യസ്ഥാനത്ത് എത്തി.

പാർത്ഥസാരഥി ഇറങ്ങി കാറിന്‍റെ ഡോർ തുറന്നു കൊടുത്തു.

അവർ താഴെ നിന്നുകൊണ്ട് തന്നെ മലമുകളിലേക്ക് നോക്കി

അവിടെ നിന്നുകൊണ്ട് അവർ നാരായണാ എന്ന് വിളിച്ചു കൈകൾ കൂപ്പി

നാരായണമലൈയിലെ ശ്രീമന്നാരായണ ക്ഷേത്രം.

അവർ നാരായണ മല ആരോഹണം ചെയ്തു തുടങ്ങി

ഒടുവിൽ ദീപാരാധന സമയത്തു ക്ഷേത്രത്തിൽ എത്തി

രാജ മാതാവും പാർത്ഥസാരഥിയും ക്ഷേത്ര ദർശനം നടത്തി

ശ്രീകോവിലിനു മുന്നിൽ നിന്ന് ഭഗവാനെ നല്ലപോലെ തൊഴുതു.

അപ്പോളേക്കും ആരതി ആരംഭിച്ചു

മണിനാദവും ശംഖനാദവും മുഴങ്ങി

എല്ലാം കഴിഞ്ഞു ആദവ ഗുരുനാഥൻ പുറത്തേക്കിറങ്ങി

അദ്ദേഹത്തെ കണ്ടു രാജമാതാവ് അദ്ദേഹത്തിന്‍റെ കാലിൽ നമസ്കരിച്ചു

പ്രജാപതിവംശത്തിന്‍റെ രാജാമാതാവായ മഹാശ്വേതാ ദേവി പോലും വന്ദിക്കുന്ന മഹാത്മാവ്

അദ്ദേഹം അവരെ സഭാമണ്ഡപത്തിലേക്ക് നയിച്ചു

അവിടെ മണ്ഡപത്തിൽ ഇരുന്നു

“ഏറെ നാളായി കണ്ടിട്ട് ദേവിയെ ?”

“ഗുരുനാഥരെ ,,അധികം പുറത്തേക്കൊന്നും പോകാറില്ല ,, ശാരീരികമായ അസ്വസ്ഥകൾ എല്ലാമുണ്ട് ” അവർ കൈകൾ കൂപ്പി ബഹുമാനത്തോടെ മറുപടി പറഞ്ഞു

ഗുരുനാഥൻ ഒന്ന് പുഞ്ചിരിക്കുക മാത്രം ചെയ്തു

“എന്തെ ,,,ഇപ്പോൾ ആകസ്മികമായി എന്നെ ഒരു സന്ദർശനം ?” അദ്ദേഹം തിരക്കി

“ഒന്നും അറിവില്ലാത്ത ആൾ അല്ലല്ലോ ,,ഗുരുനാഥർ ,, കിരീടധാരണം അടുത്തു ,, മാത്രവുമല്ല അതിനെ പിന്തുടർന്നു അഞ്ഞൂറ് വര്ഷങ്ങള്ക്കു മുൻപുണ്ടാക്കിയ ഉടമ്പടി പ്രകാരം അവസാനം ഉള്ള കലിശ൯മാരുമായുള്ള മത്സരം ”

അവർ ഗുരുനാഥ൯ എന്ത് പറയുന്നു എന്നറിയുവാൻ ജിജ്ഞാസയോടെ നോക്കിയിരുന്നു.

“ദേവി ,,,,,,,,മത്‌സരം എന്ന് പറയരുത് ,,,,മഹായുദ്ധം എന്ന് വേണം പറയാൻ ,,,,,, ദേവാസുരയുദ്ധം എന്ന് വേണമെങ്കിലും പറയാം ” ഗുരുനാഥൻ പറഞ്ഞു

അദ്ദേഹം പറഞ്ഞത് അവരുടെ ഭയത്തെ വർധിപ്പിച്ചു

“അല്ല ,,,കിരീടധാരണ൦ എന്ന് പറഞ്ഞു ,,,ആരെയാണ് അടുത്ത രാജാവായി തീരുമാനിച്ചിരിക്കുന്നത് ?”

“സൂര്യസേനൻ ,,എന്‍റെ ശ്രീധർമ്മന്‍റെ പുത്രൻ ,,ഗുരുനാഥരെ ”

“അയാൾക്കതിനുള്ള വൈഭവമൊക്കെയുണ്ടോ ,,,,,,,,,,,,?” ഒരു ചിരിയോടെ ഗുരുനാഥൻ പറഞ്ഞു

‘അല്ല ,,,ശ്രീധർമ്മനും അത്ര കേമനൊന്നുമല്ലല്ലോ ,,,ഒരു രാജപദവി എന്നാൽ അതിനു കുലം മാത്രം നോക്കിയാൽ പോരല്ലോ ,,,

രാജാവ് പ്രജാസ്നേഹി ആകണം ,, ശ്രീരാമനെ പോലെ ,,

ധർമ്മിഷ്ടൻ ആകണം.,, ശിബിയെ പോലെ

സത്യസന്ധൻ ആകണം ഹരിശ്ചന്ദ്രനെ പോലെ

ജ്ഞാനിയാകണം യുധിഷ്ടരനെ പോലെ

ഒപ്പം അതീവബലശാലി ആയിരിക്കണം ,,, ശ്രീകൃഷ്ണനെ പോലെ ,,

എന്തായാലും ഈ നൂറ്റാണ്ടിലെന്നല്ല ഇതിനു പിന്നോട്ടുള്ള ഒരു നൂറ്റാണ്ടുകളിലും പ്രജാപതി വംശത്തിൽ അങ്ങനെ ഒരാൾ പോലും പിറന്നിട്ടില്ല ,,”

അതുകേട്ടു ദേവിയുടെ ശിരസ് താഴ്ന്നു

“അങ്ങനെയൊരു ഉത്തമപുരുഷൻ ആ കുലത്തിൽ ജനിച്ചിരുന്നുവെങ്കിൽ ഒരു മത്സരം പോലും പ്രജാപതികൾ തോൽക്കില്ലായിരുന്നു ,, ഇപ്പോൾ ഉള്ള നില അനുസരിച്ചു പ്രജാപതികൾ അഞ്ചും കലിശൻമാർ നാലും ആണ് , ഈ മത്സരം പൂർണ്ണനിയന്ത്രണം അവർക്കു തന്നെയാണ് ,, ഇതാണ് അന്തിമ വിധി  നിർണ്ണയിക്കുന്നതും ,, നിങ്ങൾ ജയിച്ചാൽ നിങ്ങൾ നേടിയെടുത്തതെല്ലാം നിങ്ങളുടേത് തന്നെയാകും ,, നിങ്ങൾ പരാജയപ്പെട്ടാൽ എല്ലാം കലിശ കുലപതിയായ കാലകേയനു സ്വന്തം ,, മാത്രവുമല്ല നിങ്ങൾ അവർക്കു അടിമപ്പെടും ,, നാരായണന്‍റെ അത്യപൂർവ്വമായ സാളഗ്രാമവിഗ്രഹം അവന്‍റെ കാൽക്കൽ നിങ്ങൾ സമർപ്പിക്കേണ്ടി വരും ,, നിങ്ങൾ നാരായണനെ ആ രാക്ഷസനു അടിമയാക്കി മാറ്റും ,, അയാൾ ആഗ്രഹിക്കുന്നതും അത് തന്നെ ,, ശ്രീവത്സഭൂമിയിൽ പ്രതിഷ്ട നടത്തണം ,, അതിലൂടെ ഒരു സാമ്രാജ്യത്തെ സൃഷ്ടിക്കണം ”

“ഗുരുനാഥരെ ,,, നാരായണനെ അടിമപ്പെടുത്തുക എന്നാൽ മരണതുല്യം ആണ് ,,അങ്ങേക്ക് മാത്രമേ ഞങ്ങളെ രക്ഷിക്കാൻ സാധിക്കുകയുള്ളു ,,,,,,”

“ഇല്ല,,,,എനിക്കൊന്നും ചെയ്യാൻ സാധിക്കില്ല ദേവി ,,,കാരണം കാലകേയൻ ആസുരശക്തികൾ പ്രാപ്തനാക്കിയവനാണ് ,,ഞാൻ ഒരു വൃദ്ധനാണ് ,,,കഴിഞ്ഞ മത്സരത്തിൽ ദേവി നേരിട്ട് കണ്ടിട്ടുള്ളതല്ലേ ,കാലകേയന്‍റെ ശക്തികൾ ,, അന്ന് അജ്ഞാതനായ ഒരു യുവാവ് വന്നത് കൊണ്ട് മാത്രം കാലകേയൻ പരാജയപ്പെട്ടു ,,എപ്പോളും അങ്ങനെ സംഭവിക്കണമെന്നില്ല ,, നിങ്ങളിലും നിങ്ങളുടെ സാമന്ത൯മാരിലും വീരൻ എന്ന് അവകാശപ്പെടാ൯ കെൽപ്പുള്ള ഒരാളെ ഉണ്ടായിരുന്നുള്ളു ,,അത് ദേവർമഠത്തിലെ സമരേന്ദ്ര ദേവപാല൪ മാത്രമായിരുന്നു ,,പക്ഷെ പക്ഷെ അദ്ധേഹവും പെടുമരണപ്പെട്ടു ,, “,, ”

“ഇനി ഞങ്ങൾ എന്താണ് ചെയ്യേണ്ടത് ഗുരുനാഥരെ ,,,?’ ഭയത്തോടെ അവർ ചോദിച്ചു

“ദേവി ,,,,,,,,നമുക്ക് ഒന്നും ചെയ്യാനില്ല,,, എന്തായാലും മത്സര൦ നടക്കണം ,, മത്സരമല്ല ,,യുദ്ധം ,,,അപ്പുറത്തു അതിശക്തന്മാരായ രാക്ഷസൻമാർ ആണ് ,, ഇപ്പുറത്തു പ്രജാപതികളും സാമന്തന്മാരും ,, വരുന്നത് വരുന്ന പോലെ സംഭവിക്കട്ടെ ,, എന്തായാലും നമുക്കൊന്നിനെയും തടയാൻ സാധിക്കില്ലല്ലോ ”

ഗുരുനാഥൻ എഴുനേറ്റു

കൂടെ അവരും

“എന്തായാലും ,,,ദേവിയും കുടുംബവും നാരായണപൂജ ചെയ്യുക ,,അത് മാത്രമേ എനിക്ക് ഉപദേശിക്കാൻ ഉള്ളു”

“സമാധാനമായി തിരികെ പൊയ്ക്കൊള്ളൂ ”

“സമാധാനമാണ് ഗുരുനാഥരെ ഒട്ടും ഇല്ലാത്തത് ” പ്രതീക്ഷകളെല്ലാം നശിച്ചവരെ പോലെ മഹാശ്വേതാ ദേവി തൊഴുകൈയോടെ പറഞ്ഞു

എന്നിട്ടു  ദുഖത്തോടെ തിരികെ നടന്നു

പോകും വഴി നാരായണനെ ഒരു തവണ കൂടെ തൊഴുതു കണ്ണീരോടെ നമസ്കരിച്ചു

“സഹായിക്കണേ ,,,നാരായണാ ,,,,,,,,,,” എന്ന്  ഉറക്കെ പ്രാത്ഥിച്ചു

തിരിച്ചിറങ്ങും വഴി

“ദേവി ,,,,,,,,,,,”

എന്ന വിളി കേട്ട് അവർ തിരിഞ്ഞു നോക്കി

“നാരായണന്‍റെ കാര്യങ്ങൾ നോക്കാൻ നാരായണന് നല്ലപോലെയറിയാം ,, ധർമ്മാധർമ്മങ്ങളുടെ ഏറ്റുമുട്ടലുകൾ ഇതിനു മുൻപും കാലാകാലങ്ങളായി സംഭവിചിട്ടുണ്ട് ,,അന്നൊക്കെ നാരായണൻ മീനായും ആമയായും പന്നിയായും മനുഷ്യമൃഗമായും ഒക്കെ  പലവിധ ഭാവങ്ങളിൽ  അവതരിച്ചിട്ടുമുണ്ട് ,, നമുക്കറിയില്ലലോ ,,നാരായണൻ എന്താ തീരുമാനിച്ചിരിക്കുന്നത് എന്ന് ,,എല്ലാം നാരായണന്‍ തീരുമാനിക്കുന്ന പോലെ ,,ഇനിയും ഒരു രാമവതാരം പ്രതീക്ഷിച്ചുകൂടായ്കയില്ല ”

ഒരു ചെറുപുഞ്ചിരിയോടെ പറഞ്ഞുകൊണ്ട് ഗുരുനാഥൻ തിരിഞ്ഞു നടന്നു ശ്രീകോവിലിനുള്ളിലേക്ക് പ്രവേശിച്ചു

മനസ്സിൽ നിറഞ്ഞ വ്യാകുലതയോടെ മഹാശ്വേതാദേവി അവിടെ നിന്നും യാത്ര തിരിച്ച

<<<<<<O>>>>>>

ശിവശൈലo

മണിക്കൂറുകളോളം ശിവശൈലത്തെ കവാടത്തിനു പുറത്തെ തിണ്ണയിൽ ഇരുന്ന ആദി പടിഞ്ഞാറു കൂടു തേടി പോകുന്ന കിളികളെയും അസ്തമിച്ചുകൊണ്ടിരിക്കുന്ന സൂര്യനെയും നോക്കികൊണ്ടിരുന്നു

പെട്ടെന്നു ഒരു ശബ്ദത്തോടെ കവാടവാതിൽ തുറന്നു

ശബ്ദം കേട്ട് ആദി വേഗം എഴുന്നേറ്റു

സ്ത്രീകളും  പുരുഷ൯മാരും കുറെ കുട്ടികളും പുറത്തേക്കിറങ്ങി

എല്ലാരുടെയും കൈകളിൽ മണ്കുടങ്ങൾ ഉണ്ടായിരുന്നു

വെള്ളം എടുക്കാൻ പോകുന്നതാണ് എന്ന് മനസ്സിലായി

എല്ലാവരും അവനെ നോക്കികടന്നു പോയി

പലരും പരസ്പരം എന്തൊക്കെയോ പിറുപിറുക്കുന്നുണ്ടായിരുന്നു

അവർക്കു പുറകെ കുറച്ചു യുവതികൾ പുറത്തേക്കിറങ്ങി

എല്ലാരും ദാവണിയാണ് ധരിച്ചിരിക്കുന്നത്

നല്ല സുന്ദരികളായ പെൺകൊടികൾ.

അവരിൽ പലരും ആദിയെ നോക്കി നടന്നു നീങ്ങി

അവൻ അവരെഎല്ലാം നോക്കി പുഞ്ചിരിച്ചു

അവർ കൈയിലെ കുടങ്ങളും കൊണ്ട് നടന്നു നീങ്ങി

 

കുറച്ചു കഴിഞ്ഞപ്പോൾ

ഒരു കൊച്ചു പെൺകുട്ടി കവാടം കടന്നു വന്നു

അവളുടെ കൈയിൽ ഒരു കുഞ്ഞു മൺകുടം ഉണ്ടായിരുന്നു

ഒരു അഞ്ചോ ആറോ വയസ് പ്രായം ഉള്ള ഒരു കൊച്ചുസുന്ദരി

അവൾ ആദിയെ നോക്കി ഒരല്പം നേരം നിന്നു

അപ്പോൾ ആദിയും അവളെ നോക്കി

അവൾ തല ചരിച്ചു കൊണ്ട് ആദിയെ നോക്കി

അപ്പൊ ആദിയും അതുപോലെ തല ചരിച്ചു അവളെ നോക്കി

അപ്പൊ അവൾ ഇപ്പുറത്തെ വശത്തെക്കു തല ചരിച്ചു അവനെ നോക്കി

ആദിയും അതുപോലെ അവളെ നോക്കി

അവൾ കണ്ണുകൾ ഇറുക്കിയടച്ചു

ആദിയും അതുപോലെ അവളെ നോക്കി കണ്ണുകൾ ഇറുക്കിയടച്ചു

അവൾ ചിരിക്കണോ വേണ്ടയോ എന്നുള്ള ഒരു സംശയത്തിൽ ആണെന്ന് തോന്നുന്നു

അവൾ പിശുക്കി പിശുക്കി ഒടുവിൽ ഒന്ന് ചിരിച്ചു

ആദി കണ്ണുകൾ ഇറുക്കി അടച്ചു ചിരിച്ചു

അപ്പോൾ അവൾ ചിരിക്കാതെ അവനെ നോക്കി

അപ്പൊ ആദിയും ചിരിക്കാതെ അവളെ നോക്കി

പിന്നെ ആദി ചിരിച്ചു

ആ ചിരി കണ്ടു അവളും ചിരിച്ചു

അവൾ പാവാട തുമ്പിൽ പിടിച്ചു മെല്ലെ ആടാൻ തുടങ്ങി

അവൻ മുട്ട് കുത്തി ഇരുന്നു

“കുഞ്ഞിന്‍റെ പേരെന്താ ?

ആദി അവളോടു ചോദിച്ചു

പെട്ടെന്നാണ് ഒരു സ്ത്രീ ശബ്ദം ഉയർന്നത്

“ഗൗരി ,,,,,,,,,,,,,,,,,,,,,”

അവൻ വേഗം തല ഉയർത്തി നോക്കി

ശിവശൈലത്തെ ഒരു യുവതി ആണ് , അല്പം ദേഷ്യത്തിലാണെന്നു തോന്നുന്നു

ആ പെൺകുട്ടി പേടിച്ചു അങ്ങോട്ടേക്ക് നോക്കി

“ഇങ്ങോട്ടു വാ” കോപത്തോടെ അവളെ പിടിച്ചു

“കണ്ട പരദേശികളുടെ അടുത്ത് പോയി ഇളിച്ചു നിക്കാണ് ,,,,,,,,,” എന്ന് ഉറക്കെ പറഞ്ഞ് കൈയിലെ കുടവും കൊണ്ട് നടന്നു നീങ്ങി

ഇടയ്ക്കൊന്നു പിന്തിരിഞ്ഞു നോക്കി

അവരുടെ ഉള്ളിലൊക്കെ ഒരു ഭയം ആണ് നിഴലിച്ചിരുന്നത്

അവൻ അങ്ങനെ ഇരുന്നുകൊണ്ട് അമ്മയുടെ ഒപ്പം പോകുന്ന ഗൗരിയെ നോക്കി

അവൾ ഇടയ്ക്കിടെ തല തിരിച്ചു അവനായി കുഞ്ഞു പുഞ്ചിരി സമ്മാനിച്ചുകൊണ്ടിരുന്നു

അവന്‍റെ ഉള്ളിലെന്തോ ഒരു വല്ലാത്ത വാത്സല്യം ആ കുഞ്ഞിനോട് തോന്നിപോയി

ഒരു അരമണിക്കൂർ കൊണ്ട് എല്ലാവരും വെള്ളവും നിറച്ചു വരുന്ന കാഴ്‌ച കണ്ടു

കൈകളിൽ കുടം ,

തലയിൽ രണ്ടു മൂന്നു കുടങ്ങൾ ബാലൻസ് ചെയ്തു നിർത്തിയിരിക്കുന്നു

നല്ല ഭംഗിയുണ്ടായിരുന്നു ആ കാഴ്ച കാണാൻ

പണ്ടൊക്കെ പഴയ ഹിന്ദി സിനിമകളിൽ കണ്ട കാഴ്ച്ചകൾ പോലെ അവനു തോന്നി

അവൻ അവിടെ നിന്നപ്പോൾ അവന്‍റെ മുന്നിലൂടെ കൈയിലും തലയിലും ഒക്കെ വെള്ളം നിറച്ച മൺകുടം ഏന്തി ഗ്രാമീണർ നടന്നു നീങ്ങി

പുറകിലായി സുന്ദരികളായ യുവതികളും അവരുടെ തലയിലും ഇതുപോലെ മണ്കുടങ്ങൾ വെച്ചിരിക്കുന്നു

അവർ നടക്കുമ്പോൾ കിലുങ്ങുന്ന കൊലുസ്ന്റെ ശബ്ദവും

അവനെ വല്ലാതെ ആകർഷിച്ചു

എല്ലാവർക്കും പുറകിലായി ഒരു കുഞ്ഞു മൺകുടം കൈയിൽ പിടിച്ചു ഗൗരിയും അവളുടെ പുറകെ അവളുടെ അമ്മയും നടന്നു വരുന്നു

അവൻ ആ തിണ്ണയിൽ ഇരുന്നു

കവാടത്തിനു മുന്നിലെത്തിയപ്പോ ഗൗരി അവനെ നോക്കി തല തിരിച്ചു വീണ്ടും പുഞ്ചിരിച്ചു

“മോളെ ,,,,,,,,,,,,,,,ഇങ്ങു വരാൻ ,,,,,,,,,” അവളുടെ ‘അമ്മ ഉറക്കെ പറഞ്ഞു

ആ കുഞ്ഞു മുഖത്ത് ഒരു പേടി അനുഭവപ്പെട്ടു

അവൾ വേഗം അമ്മയുടെ ഒപ്പം വേഗം കവാടത്തിലേക്ക് കയറി

അതോടെ ആദി വീണ്ടും ഒറ്റക്കായി

പുറത്തു വെളിച്ചം ഒന്നുമില്ല

മൊബൈലിൽ നോക്കിയപ്പോ ഒരു നെറ്റവർക്ക് കട്ട പോലും ഇല്ല

ഉച്ചയ്ക്ക് തറവാട്ടിൽ വിളിച്ചു സംസാരിച്ചതാണ്

അവൻ വേഗം ജീപ്പിനടുത്തേക്ക് നീങ്ങി

കഷ്ടിച്ച് ഒരു കട്ട മാത്രം വന്നു

അവൻ വേഗം വല്യമ്മേയെ വിളിച്ചു കാര്യങ്ങളെല്ലാം പറഞ്ഞു

സിഗ്നൽ ഇല്ലാത്ത കാരണവും പലവട്ടം മൊബൈൽ ഡിസ്കണക്ട് ആയിരുന്നു

അവൻ പിന്നെ യമുനേച്ചിയുടെ മൊബൈലിൽ മെസ്സേജുകൾ അയച്ചു

തനിക്ക് പ്രശ്നമൊന്നുമില്ല , നെറ്റവർക്ക് ഇഷ്യൂസ് ഉണ്ട് , മെസ്സേജ് അയച്ചാൽ മതി എന്നൊക്കെ

അതുപോലെ തന്നെ വൈഗക്കും അയച്ചു

അല്പം കഴിഞ്ഞപ്പോൾ ഒരു യുവതി കൈയിൽ ഒരു ചിരാതിൽ ദീപവുമായി വന്നു

എന്നിട്ടു കവാടത്തിന്‍റെ നടയുടെ നടുക്കായി വെച്ചു

പഞ്ചാക്ഷരി ജപിച്ചു

അവൻ വേഗം കവാടത്തിനു മുന്നിലേക്ക് വന്നു

“,അതെ ,,, ”

ആ യുവതി അവനെയൊന്നു നോക്കി

“ഇവിടത്തെ മുഖ്യൻ ,,ഉണ്ടല്ലോ സ്വാമിയാര് ,,മൂപരെപ്പോളാ വരിക ,,,കുറെ നേരായി ഞാൻ കാത്തിരിക്കുന്നു ”

“ശൈലജെ  ,,,,,,,,,,” എന്നൊരു വിളി ഉള്ളിൽ നിന്നും കേട്ടു

അവൻ അങ്ങോട്ട് നോക്കി

ഉമാദത്തൻ ആയിരുന്നു

അവൻ കൈ കൂപ്പി

“എന്താ മോളെ ?” അയാൾ ചോദിച്ചു

“ഇയാൾ സ്വാമി അയ്യ എവിടെ എന്ന് ചോദിച്ചതാ അച്ഛാ  ”

ഉമാദത്തൻ പുറത്തേക്കിറങ്ങി

“മോൾ ദീപം വെച്ചില്ലേ ,,,പൊയ്ക്കോ ”

ആ യുവതി  അവിടെ നിന്നും നടന്നു നീങ്ങി

Updated: August 21, 2021 — 8:55 pm

267 Comments

  1. പാർട്ട്‌ 42 എന്നു വരും

  2. വിനോദ് കുമാർ ജി ❤

    ♥♥♥♥?

  3. Hai ഈ സൈറ്റ്യിൽ ആദ്യമായി ആണ് കഥ വായിക്കുന്നത്. എന്റെ ഒരു സുഹൃത്താണ് ഈ കഥ വായിക്കാൻ പറഞ്ഞത്. കുറെ തവണ പറഞ്ഞിട്ടുണ്ട് പക്ഷെ വായിക്കാൻ പറ്റിയില്ല. പിന്നെ ഞാൻ വായിച്ചു തുടങ്ങി ഓരോ പാർട്ടും തമ്മിൽ ആദ്യം ഒരു ബന്ധവും തോന്നിയില്ല ആകെ കൺഫ്യൂഷൻ ആയിരുന്നു പക്ഷെ പിന്നെ പിന്നെ സമയം കിട്ടുമ്പോഴൊക്കെയും വായിക്കും അങ്ങനെ പിന്നെ കഥ വായിക്കാൻ സമയം കണ്ടെത്തി തുടങ്ങി. സത്യം പറഞ്ഞാൽ ഈ കഥയിലെ ഓരോ കഥാപാത്രങ്ങളും നമ്മുടെ മുൻപിൽ നിന്നും കഥ പറയുന്ന ഒരു തോന്നൽ ആണ് tto. എന്താ പറയാ ഓരോ പാർട്ട്‌ വായിക്കുമ്പോഴും ഒപ്പം ഓരോ സോങ്‌സ് കേൾക്കുമ്പോൾ എന്താ പറയാ ഒരു പ്രതേയ അനുഭൂതി തന്നെ ആണ് tto.

  4. ഇ ബാലു തന്നെ ആണോ ആദിശങ്കരൻ

    1. അല്ല ഞാൻ അല്ല ആദി ശങ്കരൻ
      ഞാൻ ആരെന്ന് സീസൺ 2 വിൽ നിങ്ങൾ അറിയും

      എന്ന് സസ്നേഹം

      1. തൃലോക്

        ബാലു ചേട്ടാ

  5. ഹർഷാപി ചേട്ടാ…. ഈ പാർട്ട്‌ വായിച്ചു…. ഇനി അടുത്തത് വായിക്കട്ടെ…..???

  6. വളരെ നാളത്തെ കാത്തിരിപ്പിന് ശേഷം ഇന്നാണ് ഞാൻ കഥ കാണുന്നത് ഒറ്റ ഇരിപ്പിന് തന്നെ ഈ പാർട് വായിച്ചു ഇനി അടുത്തത് വായിക്കണം വായിച്ചിടത്തോളം സന്തോഷം ഒരിക്കലും അപരാജിതന് വിഷമിപ്പിക്കില്ല എന്നറിയാം കാരണം ഇത് ഒരു കഥ മാത്രം ആയിട്ടാല്ല കണ്ടിട്ടുള്ളത് ഞാനും ഇതിന്റെ ഒരു ഭാഗം ആണെന്ന് ചിന്തിച്ചിട്ടു കൊണ്ട് കൂടിയാണ്

    HELLBOY

  7. ലക്ഷ്മി എന്ന ലചു

    ഹായ് ഹർഷേട്ടാ ഞാൻ അപരാജിതൻ മുടങ്ങാതെ വായ്ക്കറുണ്ട്. കമൻ്റ് ചെയ്യാൻ മടി ആയിരുന്നു .ഇപ്പൊൾ ഈ സൈറ്റിൽ ആക്ടീവ് അല്ല . അപരാജിതനു വേണ്ടി മാത്രമാണ് ഇവിടെ ഇപ്പൊ വന്നതും തന്നെ. ഒരോ തവണയും ഇത് വായിക്കുമ്പോൾ ഈ കഥ ഒരു adiction ആയി മാറുകയാണ്.ഇതൊരു കഥയാണ് എന്ന് വിശ്വസിക്കാൻ കഴിയുന്നില്ല എന്തൊരു റിയലിസ്റ്റിക് ആയിട്ടാണ് ഓരോരു ഭാഗവും വിവരിക്കുന്നത്. മഹാശിവനെ കുറിച്ച് കൂടുതൽ അറിയാൻ കഴിഞ്ഞു. പിന്നെ ഒരു request aanu ചേട്ടായി
    ചിദംബരം കടലൂർ district ആണ് English Cuddalore എന്നത് Tamil ല് കടലൂർ എന്നാണ്
    ഇതൊരു information ആയി എടുക്കണം തെറ്റ് ധരിക്കരുത് . ഈ കഥ ഞങ്ങൾക്ക് തന്നതിന് ഒരുപാടു നന്ദി പറയുന്നു

    1. Nandi..
      Njanathu shariyakkam
      Cheruppathilo matto poyathaanu avide..
      Ippo ormmayumilla..
      Njanath clear aakkam
      Orupad nandi..

  8. ഞാൻ ഇപ്പഴാ സ്റ്റോറി കണ്ടത് ? . ഒറ്റ ഇരുപ്പിന് വായിച്ചു. പൊളിച്ചു ❤.പോയി അടുത്ത പാർട്ട് വായിക്കട്ടെ ?

  9. അബൂ ഇർഫാൻ 

    ശിവശൈലത്തുകാരെ കുറിച്ചു കേട്ടപ്പോൾ ആദ്യം ദേഷ്യമാണ് തോന്നിയത്. ഇങ്ങനെയുമുണ്ടോ ആളുകൾ, പരദേശികളെ അടുപ്പിക്കില്ല. അവർക്ക് ഭക്ഷണം ഉണ്ടാക്കികൊടുക്കില്ല. എന്നാലോ ഏതോ ഉണ്ണാക്കന്മാർ ഉണ്ടാക്കിയ കോപ്പിലെ നിയമങ്ങൾ ഒക്കെ വലിയ കാര്യമായി അനുസരിച്ച് അടിമകളായി ജീവിക്കുന്നു. എന്നിട്ട് തങ്ങളുടെ പുരോഗമനത്തിനും അതിജീവനത്തിനു വേണ്ടി ഒന്നും ചെയ്യാതെ ആരോ ഞങ്ങളെ വന്നു രക്ഷിക്കും  എന്നു കരുതി കാത്തിരിക്കുന്നു. പിന്നെ ചിന്തിച്ചപ്പോഴാണ് മനസ്സിലായത്. നമ്മളും വ്യത്യസ്തരൊന്നുമല്ലല്ലോ, ആരൊക്കെയോ ഉണ്ടാക്കുന്ന നിയമങ്ങൾ അനുസരിച്ചു അവർക്ക് വേണ്ടി അടികൂടി രാപകൽ അധ്വാനിച്ച് അതിൽ നിന്ന് അവർ പറയുന്ന പണം നികുതിയായി കൊടുത്ത്  അവസാനം ഒന്നുമല്ലാതെ മരിച്ചുപോവുന്നു. നോവൽ അടിപൊളിയായി പോകുന്നു. ആദ്യത്തെ കുറച്ചു ഭാഗങ്ങൾ കഴിഞ്ഞാൽ പിന്നെ നോവലിന്റെ റേഞ്ച് വേറെയാണ്.

  10. കാളിദാസൻ

    ഹർഷാപ്പി ഇപ്പോഴാണ് ഈ ഭാഗം വായിച്ചു കഴിഞ്ഞത്.
    മറ്റേ ഭാഗം കൂടി വായിച്ചിട്ട് അതിൽ അഭിപ്രായം അറിയിക്കാമെ… .

  11. Loved it
    Keep the good work

  12. ഇത്രയും നാൾ കാത്തിരുന്നിട്ടും കഥ വന്നപ്പോൾ നിരാശയാക്കി.aa flow angu poyi.bore akkunnundu ippol

    1. Okke ശരി ആക്കം ബ്രോ..

  13. ബ്രോ വെറുതെ കഥ നീട്ടി ചടപ്പിക്കല്ലേ ആ പഴയ കഥ വായിക്കുന്ന സുഖം പോയി

    1. ഹർഷാ… മനു – ബാലുവിൻ്റെ ഭാഗങ്ങൾ വല്ലാതെ ലാഗ് ആവുന്നു. കഥ പറയുന്നു അത് പരീക്ഷക്ക് റിവിഷൻ ചെയ്യുന്നതു പോലെ പോയിൻ്റ്സ് വീണ്ടും റിപ്പീറ്റ് ചെയ്യുന്നു വല്ലാതെ മട്പ്പാവുന്നു…. ആ ഭാഗങ്ങളിൽ അപ്പുവിന് (ഒരു സൂപ്പർ ഹീറോക്ക്) എന്ത് സംഭവിച്ചു എന്ന ആശങ്കയും ഉണരുന്നു… കഥയുടെ സുഖം നഷ്ടപ്പെടുന്നു… വായനക്കാരുടെ ശ്രദ്ധ പൂർണ്ണമായും അപ്പുവിലാണ് അവൻ്റെ മുന്നേറ്റങ്ങൾക്ക് ആയി കാത്തിരിക്കുന്നു…

      (എൻ്റെ ഒരു അഭിപ്രായം മാത്രം)

      1. ബ്രോ
        തത്കാലം ഇങ്ങനെ പോകട്ടെ
        ഈ ഒരു ഭാഗം ചിദംബരം കൂടെ ഉള്ളത് കൊണ്ടാണ് ഇങ്ങനെ കൂടുതൽ ഉൾപെടുത്തേണ്ടി വന്നത്
        ഇനി ഉണ്ടാകില്ല ഡയറക്ട് കഥ ആണ്
        മനു ബാലു കഥ ചിലപ്പോ ലാഗ് തോന്നിപ്പിച്ചേക്കാം
        അപ്പൂനേം പാറൂനേം മാത്രം എഴുതുക അല്ലല്ലോ ഉദ്ദേശം
        ബാലുവിലൂടെ അപ്പു
        ബാലു ആരാണ് എന്നതാണ് ഉയർത്തുന്ന ചോദ്യം ???

        1. ???…

          ഇങ്ങനെ തന്നെ പോയാൽ മതി ബ്രോ ?.

          ഇത്രയും നാൾ ഇങ്ങള് നല്ലൊരു കഥ അനുഭവം ആണ് തന്നത്.

          ഇനിയുള്ളതും നിരാശപ്പെടുത്താതെ അടിപൊളി ആകുമെന്ന് അറിയാം.

          Take your time ?.

          All the best 4 your story ?.

  14. ezhuthine snehikunnavan

    enthonnedey ith. kurach vaayichapo thanne maduthu ee parts . full laag, pinne aavashyam illatha aalkarude stry yum. nammal ivide vaayikan varunnath appuvinteyum paruvinteyum stry vaayikan vendi aanu, allathe oru oola manuvinteyum anuvinteyum alla. ithu vaayichal ningal parayum ivar ee stry yude aavashyam aanenn. kooduthal aalkarkum ivar ee stry yil venamennilla. pinne enthina ningal ithra kashtapett avarude stry ezhuthunnath. avare ozhivakiyek bro. njan ella pagum skip cheythu. ini 21 engane undenn nokkanam. nalla oru story ye kollalle bro. allenkil ivide thanne nirthiyek

    1. അപ്പു പാറു മാത്രമല്ല ബ്രോ ഇതില്‍
      അവരിലേക്ക് നയിക്കുന്ന ഘടകങ്ങള്‍ ആണ് അനുവും മനുവും
      സ്കിപ് ചെയ്യുന്നതിലല്ല പ്രശനം ,,
      സ്കിപ് ചെയ്യുമ്പോള്‍ അതില്‍ ചില പ്രധാന സംഭവങ്ങള്‍ ഒഴിവായി പോകും
      ചിദംബരത്തില്‍ അവര്‍ ഇരുവരും കാണുന്ന –രഹസ്യം അതെല്ലാം
      ഇതൊക്കെ ,,

      നന്ദി ബ്രോ
      നല്ല രീതിയില്‍ അഭിപ്രായം പങ്ക് വെച്ചതിന്

    2. താനാണോ എഴുത്തിനെ സ്നേഹിക്കുന്നവൻ ഹി ഹി ഹി….

  15. 20 വായിച്ച് തീർന്നു രണ്ടാം ദിവസം റിവ്യൂ ഒക്കെ നോക്കാമെന്ന് കരുതി കയറിയപ്പോഴാണ് 21 ഹായ് കണ്ണ് ബൾബായി ആയി …. പ്രതീക്ഷിക്കാതെ ആ ഭാഗം വായിക്കാൻ കിട്ടുന്നതിൻ്റെ സുഖവും കിട്ടി

    1. Randum ഒരു ദിവസം തന്നെ ആണല്ലോ ഇട്ടത്..
      അപോ വായിച്ചില്ലയിരുന്നോ

      1. ശ്രദ്ധിച്ചില്ല

  16. Ishtapettu orupade
    Ohm Nama Shivaya

  17. Devil With a Heart

    ഇഷ്ടപ്പെട്ടു*

  18. Devil With a Heart

    വിലയിരുത്താൻ ഞാൻ ആരുമല്ല എന്ന ഉറപ്പുള്ളത് കൊണ്ട് ഒന്ന് മാത്രം പറയാം ഒരുപാട് ഇഷ്ടപ്പെടും ഈ ഭാഗവും അടുത്ത ഭാഗം കൂടെ വായിച്ചിട്ട് വരാമേ..ധൃതി ഒന്നും കാണിക്കുന്നില്ല സമയം എടുത്ത് പതിയെ വായിക്കുന്നുള്ളൂ?♥️

Comments are closed.