ദേവർമഠം
കുടുംബത്തിലെ എല്ലാവരും കുളിച്ചു പുതുവസ്ത്രങ്ങൾ ധരിച്ചു പുറത്തേക്കിറങ്ങി.
എല്ലാവര്ക്കും മുന്നിലായി ഭുവനേശ്വരി ദേവിയും അവരുടെ കൈയിൽ പിടിച്ചു പാർവതിയും.
അവർ എല്ലാവരും കൂടെ അവരുടെ മാളികയുടെ വടക്കു കിഴക്കു ഭാഗത്തുള്ള നാരായണ പ്രതിഷ്ഠയുടെ മുന്നിൽ പോയി തൊഴുതു
അഞ്ചു കാറുകളിൽ ആയി എല്ലാവരും വൈശാലിയിലെ വൈകുണ്ഠനാദ ക്ഷേത്രത്തിലേക്ക് പുറപ്പെട്ടു.
പാർവതി അവളുടെ മുത്തശ്ശിയുടെ കൂടെ കാറിൽ ഇരുന്നു.
മറ്റു കൊച്ചുമക്കൾക്കൊക്കെ ഭുവനേശ്വരിദേവിയെ ഭയമാണ്
കാറിൽ
“പാറൂട്ടി ” എന്നുവിളിച്ചുകൊണ്ടവളുടെ കവിളിൽ തലോടി
അവൾ ചിരിച്ചു കൊണ്ട് അവരെ നോക്കി
“എന്റെ പൊന്നുമോൾ ഒരു തരത്തിലും ഭയക്കേണ്ട ,,മോൾ വന്നത് നാരായണന്റെ മണ്ണിലേക്കാണ് ,,മൃത്യുവിനേയും മൃത്യുദോഷങ്ങളെയും അകറ്റുന്നവനാണു നാരായണൻ ,, അറിയില്ലേ മോൾക്ക് ”
“അത് മഹാദേവനല്ലേ മുത്തശ്ശി ,,” അവൾ പെട്ടെന്ന് അറിയാതെ അവരോടു ചോദിച്ചു
അവർ നീരസത്തോടെ അവളെ നോക്കി
“ആ ചണ്ടാലനോ ,,,അതൊക്കെ വെറും കഥകൾ അല്ലെ ,, വെറും ശ്മശാനത്തിൽ ഉണ്ടുറങ്ങിജീവിക്കുന്ന വൃത്തിയും വെടിപ്പുമില്ലാതെ കാളപുറത്തു ജടയും പിടിച്ചു കഴുത്തിൽ പാമ്പിനെയും വെച്ച് ജീവിക്കുന്ന ആ മ്ലേച്ഛന്റെ പേര് അറിയാതെ പോലും എന്റെ പൊന്നുമോൾടെ നാവിൽ വന്നു പോകരുത് ,,,”
പാറു അകെ അമ്പരന്നു , അവളൊരിക്കലും അവരിൽ നിന്നും ഇങ്ങനെയൊരു മറുപടി പ്രതീക്ഷിച്ചരുന്നില്ല
“ലോകത്തിനു സൃഷ്ടിയും സ്ഥിതിയും സംഹാരവും എല്ലാ൦ നടത്തുന്നത് നാരായണൻ ആണ് ,,മഹാവിഷ്ണു ,, അതിനപ്പുറത്തേക് പ്രപഞ്ചത്തിനു ഒരു ശക്തിയുമില്ല ,, തന്നെ ഭജിക്കുന്ന ഭക്തരെ നാരായണ൯ ഒരിക്കലും കൈവിടില്ല ,, അതിനു തെളിവല്ലേ പ്രഹ്ലാദൻ ,,അസുരനായ ഹിരണ്യകശിപു തന്റെ മകൻ ഹിരണ്യയ നമ എന്ന് ജപിക്കാതെ തന്റെ ഭക്തനാകാതെ നാരായണ ജപിച്ചു നാരായണഭക്തനായ പ്രഹ്ലാദനെ വധിക്കാൻ എന്തെല്ലാം ഹീനമാർഗ്ഗങ്ങൾ ചെയ്തു ,, കൊക്കയിൽ എറിഞ്ഞു , കടലിൽ എറിഞ്ഞു , തീയിൽ എറിഞ്ഞു , പ്രേതങ്ങളെ വിട്ടു ,,എന്നിട്ടോ ,നാരായണൻ എല്ലാ ആപത്തുകളിൽ നിന്നും പ്രഹ്ലാദനെ രക്ഷിച്ചില്ലേ ,,ഒടുവിൽ നരസിംഹരൂപ൦ പൂണ്ടുകൊണ്ട് ആ ഹിരണ്യകശിപുവിനെ മടിയിൽ ഇരുത്തി വയറുകീറി കുടൽ മാല പുറത്തെടുത്തു വധിച്ചില്ലേ ,,, ”
പാർവതി കണ്ണുപോലും അടയ്ക്കാതെ മുത്തശ്ശിയുടെ മുഖത്തേക്ക് നോക്കി അവർ പറയുന്നതൊക്കെ കേട്ടിരുന്നു
“എന്റെ മോൾടെ കൂടെ കൂട്ടായി നാരായണൻ ഉണ്ട് ,, നരസിംഹത്തെ പോലെ വരും ,,എല്ലാ ദോഷങ്ങളെയും അകറ്റും ,,, കേട്ടോ ,,,,,,,” അവർ അവളുടെ പൂപോലെ മൃദുലമായ കവിളുകളിൽ മുത്തം കൊടുത്തു.
പത്തുമിനിറ്റ് കൊണ്ട് അവർ വൈകുണ്ഠനാഥ ക്ഷേത്രത്തിൽ എത്തി ചേർന്നു
അതിമനോഹരമായ ശില്പകലാ വൈവിധ്യം തുളുമ്പുന്ന വൈശാലിയിലെ വൈകുണ്ഠനാഥർ ക്ഷേത്രം
പാറു അവിടെ നിന്ന് തന്നെ കൈ കൂപ്പി ആ ഗോപുരത്തെ തൊഴുതു
കണ്ണൻ മാടിവിളിക്കുന്ന പോലെ ഒരനുഭവം
അല്പം മുന്നോട്ട് നടന്നപ്പോൾ പുറത്തു ഗരുഡമൂർത്തിയുടെ വിഗ്രഹം കണ്ട് എല്ലാവരും വന്ദിച്ചു
അതിനു ശേഷം ക്ഷേത്രത്തിനുള്ളിലേക്ക് പ്രവേശിച്ചു.
വൈശാലിയുള്ള വിഷ്ണുഭക്തർ അവിടെ ദർശനത്തിനായി എത്തി ചേർന്നിട്ടുണ്ട്.
അവിടെ ആദ്യത്തെ നിരയിൽ കുറെ ബാലികമാർ നിരന്നു നിൽക്കുന്നു
അവർ നാരായണനെ , ആദിശങ്കര വിരചിതമായ ഭജഗോവിന്ദ൦ ആലപിച്ചു സ്തുതിക്കുകയാണ്
അതിമനോഹരമാരായ നാദത്തിൽ
കേൾക്കുന്നവരെ നാരായണനിലക്ക് അലിയിപ്പിച്ചു കളയുന്ന ഭക്തിനിർഭരമായ അനുഭൂതി പ്രദാനം ചെയ്തു കൊണ്ട് ,,,
ഭജഗോവിന്ദം ഭജഗോവിന്ദം
ഗോവിന്ദം ഭജ മൂഢമതേ
പൂജകൾക്കൊടുവിൽ ക്ഷേത്രനട തുറന്നു
അലങ്കാരങ്ങൾ ചെയ്തു മനോഹരമാക്കിയ വൈകുണ്ഠനാഥ നാരായണ വിഗ്രഹത്തിൽ ആരതിയുഴിഞ്ഞു കൊണ്ടിരുന്നു ,
എല്ലാവരും ഭഗവാനെ തൊഴുതു വണങ്ങി.
പാറു മിഴികൾ പൂട്ടാതെ നാരായണനെ നിറയെ കണ്ടു തൊഴുതു
അവൾക്കു നാരായണനെ കണ്ടപ്പോൾ ഉള്ളിൽ ഒരുപാട് സങ്കടം നിറഞ്ഞു തുടങ്ങിയിരുന്നു
അവളുടെ മിഴികൾ ധാര ധാരയായി നിറഞ്ഞൊഴുകാൻ തുടങ്ങി.
ഒരുപക്ഷെ തന്നെ മരണഭയം തന്നു പേടിപ്പിക്കുന്നതിന്റെ പരിഭവം എന്നപോലെ എന്നിട്ടും അവൾ കണ്ണുകളടക്കാതെ ഭഗവാനെ ദർശിച്ചു നിന്നു
മെല്ലെ അവൾ കണ്ണുകൾ അടച്ചു
അതെ സമയം
അവളുടെ ഉൾക്കണ്ണിൽ തെളിഞ്ഞത് അതിശക്തിയിൽ പാറി വരുന്ന ഒരു കൃഷ്ണപരുന്തിനെ യായിരുന്നു
അവൾ വേഗം കണ്ണുകൾ തുറന്നു
ഭഗവാന്റെ വിഗ്രഹത്തിൽ നോക്കി
അവളെ കണ്ണൻ നോക്കി ചിരിക്കുന്ന പോലെ
അവൾ വീണ്ടും കണ്ണുകൾ അടച്ചു
പെട്ടെന്നു ഉൾക്കണ്ണിൽ ഒരു സ്വർണ്ണ നിറമുള്ള ചക്രം അതിവേഗത്തിൽ പരിക്രമണം ചെയ്തു വരുന്ന പോലെ
അവൾ അത്ഭുതത്തോടെ കണ്ണുകൾ തുറന്നു ഭഗവാനെ നോക്കി
ആ വിഗ്രഹം പുഞ്ചിരിച്ചു നിൽക്കുന്ന പോലെ
അവൾ വീണ്ടും കണ്ണുകൾ അടച്ചു
അപ്പോൾ ഉള്ളിൽ തെളിഞ്ഞത് പാറി വരുന്ന വലിയ ഒരു ഗദയായിരുന്നു
അത്ഭുതത്തോടെ അവൾ വീണ്ടും കണ്ണുകൾ തുറന്നു
അവൾ കണ്ണുകൾ പലവട്ടം ഇറുക്കി അടച്ചു നോക്കി
കോവിലിനുള്ളിൽ നാരായണന്റെ വിഗ്രഹം കാണുന്നില്ല
വിഗ്രഹം ഇരുന്ന പീഠം മാത്രം
അവൾ അമ്പരപ്പോടെ കണ്ണുകൾ അടച്ചു
“അവൾക്കു നേരെ പാഞ്ഞു വരുന്ന ഒരു വെളുത്ത കുതിര ”
പാറു വീണ്ടും കണ്ണ് തുറന്നു
വിഗ്രഹത്തെ കാണുന്നെ ഇല്ല
അവൾ വീണ്ടും കണ്ണുകൾ അടച്ചു
അപ്പോൾ കണ്ട കാഴ്ച അവളെ അത്ഭുതത്തിന്റെ പരകോടിയിൽ എത്തിച്ചു
“ഉജ്ജ്വല പ്രഭയോടെ സൂര്യൻ കത്തി നിൽക്കുന്നു , അഗ്നിയായി മനുഷ്യരൂപം , കൈയിൽ ഇതുവരെ കാണാത്ത ഒരു ആയുധം , രണ്ടു വശങ്ങളുള്ള ഒരു മഴു , ആ മഴു ചൂട് കൊണ്ട് ചുവന്നു വെട്ടിതിളങ്ങുന്നു, അവൾക്കു നേരെ ആ അഗ്നിരുപം നടന്നടുക്കുന്നു , ” ആ കാഴ്ച കണ്ടപ്പോൾ തന്നെ അവളുടെ ഉള്ളിലെ സകലഭയവും ദൂരെയകന്നത് പോലെ
അവൾ വേഗം കണ്ണുകൾ തുറന്നു
അപ്പോൾ വിഗഹത്തിന്റെ സ്ഥാനത്ത് അവൾ കണ്ടത് സുവർണ്ണ തേജസ്സോടെ ദിവ്യപ്രഭ ചൊരിയുന്ന ഒരു ത്രിശൂലത്തെയായിരുന്നു
അവൾ വീണ്ടും കണ്ണുകൾ അടച്ചു
അപ്പോൾ കണ്ടത്
“ആ അഗ്നിരൂപം പാർവതിയെ കൈകൾ വാരിയെടുത്തു നെഞ്ചോടു ചേർത്തു നടക്കുന്നു “അവളുടെ അധരങ്ങൾ ലജ്ജകൊണ്ടു ,,,മന്ദസ്മിതമാർന്നു
ദേഹമാകെ ഉള്‍പ്പുളകം നിറയുന്ന പോലെ
അവൾ വേഗം കണ്ണുകൾ തുറന്നു
ആ ദൃശ്യം കണ്ടവൾക്കു വീണ്ടും അത്ഭുതമായി
പീഠത്തിനു മുകളിൽ ഇതുവരെ കാണാത്ത ഒരു ദേവി വിഗ്രഹം
സ്വർണ്ണം കൊണ്ടുള്ള വിഗ്രഹം
ആ വിഗ്രഹത്തിനു നാല് കൈകൾ
മുൻ കൈയിൽ താമരയും തംബുരുവും പിന് കൈയിൽ ചിലമ്പും വാളും
അവൾ ആ വിഗ്രഹത്തെ സൂക്ഷിച്ചു നോക്കി
ഒരു നടുക്കത്തോടെയാണ് അവൾ മനസിലാക്കിയത്
ആ സ്വർണ്ണവിഗ്രഹത്തിന്റെ മുഖം തന്റെതന്നെ മുഖമാണ് ,,,
അവൾ കണ്ണുകൾ ഇറുക്കിയടച്ചു
അവളുടെ ഹൃദയമിടിപ്പ് വർധിച്ചു കൊണ്ടിരുന്നു
അവൾ വേഗം കണ്ണുകൾ തുറന്നു
എല്ലാം സാധാരണനിലയിൽ
പീഠത്തിൽ നാരായണന്റെ അതെ വിഗ്രഹം തന്നെ അവളെ നോക്കി പുഞ്ചിരിക്കുന്ന പോലെ
അവളാകെ അങ്കലാപ്പിലായി
എന്തൊക്കെയാണ് കണ്ണൻ തന്നെ കാണിച്ചത്
ഒന്നും മനസിലാകുന്നില്ല
അപ്പോളേക്കും ഭുവനേശ്വരി ദേവി അവളുടെ കൈയിൽ പിടിച്ചു
“പാറൂ ,, തൊഴുതില്ലേ ,,,വരൂ ,,,,,,,,”
അവൾ അവരെ നോക്കി
“വാ മോളെ ,,,,”
അവരുടെയൊപ്പം അവൾ ഭഗവാനെ പ്രദക്ഷിണം ചെയ്യാൻ ആരംഭിച്ചു
<<<<<<O>>>>>>
പാർട്ട് 42 എന്നു വരും
♥♥♥♥?
Hai ഈ സൈറ്റ്യിൽ ആദ്യമായി ആണ് കഥ വായിക്കുന്നത്. എന്റെ ഒരു സുഹൃത്താണ് ഈ കഥ വായിക്കാൻ പറഞ്ഞത്. കുറെ തവണ പറഞ്ഞിട്ടുണ്ട് പക്ഷെ വായിക്കാൻ പറ്റിയില്ല. പിന്നെ ഞാൻ വായിച്ചു തുടങ്ങി ഓരോ പാർട്ടും തമ്മിൽ ആദ്യം ഒരു ബന്ധവും തോന്നിയില്ല ആകെ കൺഫ്യൂഷൻ ആയിരുന്നു പക്ഷെ പിന്നെ പിന്നെ സമയം കിട്ടുമ്പോഴൊക്കെയും വായിക്കും അങ്ങനെ പിന്നെ കഥ വായിക്കാൻ സമയം കണ്ടെത്തി തുടങ്ങി. സത്യം പറഞ്ഞാൽ ഈ കഥയിലെ ഓരോ കഥാപാത്രങ്ങളും നമ്മുടെ മുൻപിൽ നിന്നും കഥ പറയുന്ന ഒരു തോന്നൽ ആണ് tto. എന്താ പറയാ ഓരോ പാർട്ട് വായിക്കുമ്പോഴും ഒപ്പം ഓരോ സോങ്സ് കേൾക്കുമ്പോൾ എന്താ പറയാ ഒരു പ്രതേയ അനുഭൂതി തന്നെ ആണ് tto.
ഇ ബാലു തന്നെ ആണോ ആദിശങ്കരൻ
അല്ല ഞാൻ അല്ല ആദി ശങ്കരൻ
ഞാൻ ആരെന്ന് സീസൺ 2 വിൽ നിങ്ങൾ അറിയും
എന്ന് സസ്നേഹം
ബാലു ചേട്ടാ
ഹർഷാപി ചേട്ടാ…. ഈ പാർട്ട് വായിച്ചു…. ഇനി അടുത്തത് വായിക്കട്ടെ…..???
വളരെ നാളത്തെ കാത്തിരിപ്പിന് ശേഷം ഇന്നാണ് ഞാൻ കഥ കാണുന്നത് ഒറ്റ ഇരിപ്പിന് തന്നെ ഈ പാർട് വായിച്ചു ഇനി അടുത്തത് വായിക്കണം വായിച്ചിടത്തോളം സന്തോഷം ഒരിക്കലും അപരാജിതന്‍ വിഷമിപ്പിക്കില്ല എന്നറിയാം കാരണം ഇത് ഒരു കഥ മാത്രം ആയിട്ടാല്ല കണ്ടിട്ടുള്ളത് ഞാനും ഇതിന്റെ ഒരു ഭാഗം ആണെന്ന് ചിന്തിച്ചിട്ടു കൊണ്ട് കൂടിയാണ്
HELLBOY
ഹായ് ഹർഷേട്ടാ ഞാൻ അപരാജിതൻ മുടങ്ങാതെ വായ്ക്കറുണ്ട്. കമൻ്റ് ചെയ്യാൻ മടി ആയിരുന്നു .ഇപ്പൊൾ ഈ സൈറ്റിൽ ആക്ടീവ് അല്ല . അപരാജിതനു വേണ്ടി മാത്രമാണ് ഇവിടെ ഇപ്പൊ വന്നതും തന്നെ. ഒരോ തവണയും ഇത് വായിക്കുമ്പോൾ ഈ കഥ ഒരു adiction ആയി മാറുകയാണ്.ഇതൊരു കഥയാണ് എന്ന് വിശ്വസിക്കാൻ കഴിയുന്നില്ല എന്തൊരു റിയലിസ്റ്റിക് ആയിട്ടാണ് ഓരോരു ഭാഗവും വിവരിക്കുന്നത്. മഹാശിവനെ കുറിച്ച് കൂടുതൽ അറിയാൻ കഴിഞ്ഞു. പിന്നെ ഒരു request aanu ചേട്ടായി
ചിദംബരം കടലൂർ district ആണ് English Cuddalore എന്നത് Tamil ല്‍ കടലൂർ എന്നാണ്
ഇതൊരു information ആയി എടുക്കണം തെറ്റ് ധരിക്കരുത് . ഈ കഥ ഞങ്ങൾക്ക് തന്നതിന് ഒരുപാടു നന്ദി പറയുന്നു
Nandi..
Njanathu shariyakkam
Cheruppathilo matto poyathaanu avide..
Ippo ormmayumilla..
Njanath clear aakkam
Orupad nandi..
ഞാൻ ഇപ്പഴാ സ്റ്റോറി കണ്ടത് ? . ഒറ്റ ഇരുപ്പിന് വായിച്ചു. പൊളിച്ചു ❤.പോയി അടുത്ത പാർട്ട് വായിക്കട്ടെ ?
ശിവശൈലത്തുകാരെ കുറിച്ചു കേട്ടപ്പോൾ ആദ്യം ദേഷ്യമാണ് തോന്നിയത്. ഇങ്ങനെയുമുണ്ടോ ആളുകൾ, പരദേശികളെ അടുപ്പിക്കില്ല. അവർക്ക് ഭക്ഷണം ഉണ്ടാക്കികൊടുക്കില്ല. എന്നാലോ ഏതോ ഉണ്ണാക്കന്മാർ ഉണ്ടാക്കിയ കോപ്പിലെ നിയമങ്ങൾ ഒക്കെ വലിയ കാര്യമായി അനുസരിച്ച് അടിമകളായി ജീവിക്കുന്നു. എന്നിട്ട് തങ്ങളുടെ പുരോഗമനത്തിനും അതിജീവനത്തിനു വേണ്ടി ഒന്നും ചെയ്യാതെ ആരോ ഞങ്ങളെ വന്നു രക്ഷിക്കും എന്നു കരുതി കാത്തിരിക്കുന്നു. പിന്നെ ചിന്തിച്ചപ്പോഴാണ് മനസ്സിലായത്. നമ്മളും വ്യത്യസ്തരൊന്നുമല്ലല്ലോ, ആരൊക്കെയോ ഉണ്ടാക്കുന്ന നിയമങ്ങൾ അനുസരിച്ചു അവർക്ക് വേണ്ടി അടികൂടി രാപകൽ അധ്വാനിച്ച് അതിൽ നിന്ന് അവർ പറയുന്ന പണം നികുതിയായി കൊടുത്ത് അവസാനം ഒന്നുമല്ലാതെ മരിച്ചുപോവുന്നു. നോവൽ അടിപൊളിയായി പോകുന്നു. ആദ്യത്തെ കുറച്ചു ഭാഗങ്ങൾ കഴിഞ്ഞാൽ പിന്നെ നോവലിന്റെ റേഞ്ച് വേറെയാണ്.
ഹർഷാപ്പി ഇപ്പോഴാണ് ഈ ഭാഗം വായിച്ചു കഴിഞ്ഞത്.
മറ്റേ ഭാഗം കൂടി വായിച്ചിട്ട് അതിൽ അഭിപ്രായം അറിയിക്കാമെ… .
Loved it
Keep the good work
ഇത്രയും നാൾ കാത്തിരുന്നിട്ടും കഥ വന്നപ്പോൾ നിരാശയാക്കി.aa flow angu poyi.bore akkunnundu ippol
Okke ശരി ആക്കം ബ്രോ..
ബ്രോ വെറുതെ കഥ നീട്ടി ചടപ്പിക്കല്ലേ ആ പഴയ കഥ വായിക്കുന്ന സുഖം പോയി
ഹർഷാ… മനു – ബാലുവിൻ്റെ ഭാഗങ്ങൾ വല്ലാതെ ലാഗ് ആവുന്നു. കഥ പറയുന്നു അത് പരീക്ഷക്ക് റിവിഷൻ ചെയ്യുന്നതു പോലെ പോയിൻ്റ്സ് വീണ്ടും റിപ്പീറ്റ് ചെയ്യുന്നു വല്ലാതെ മട്പ്പാവുന്നു…. ആ ഭാഗങ്ങളിൽ അപ്പുവിന് (ഒരു സൂപ്പർ ഹീറോക്ക്) എന്ത് സംഭവിച്ചു എന്ന ആശങ്കയും ഉണരുന്നു… കഥയുടെ സുഖം നഷ്ടപ്പെടുന്നു… വായനക്കാരുടെ ശ്രദ്ധ പൂർണ്ണമായും അപ്പുവിലാണ് അവൻ്റെ മുന്നേറ്റങ്ങൾക്ക് ആയി കാത്തിരിക്കുന്നു…
(എൻ്റെ ഒരു അഭിപ്രായം മാത്രം)
ബ്രോ
തത്കാലം ഇങ്ങനെ പോകട്ടെ
ഈ ഒരു ഭാഗം ചിദംബരം കൂടെ ഉള്ളത് കൊണ്ടാണ് ഇങ്ങനെ കൂടുതൽ ഉൾപെടുത്തേണ്ടി വന്നത്
ഇനി ഉണ്ടാകില്ല ഡയറക്ട് കഥ ആണ്
മനു ബാലു കഥ ചിലപ്പോ ലാഗ് തോന്നിപ്പിച്ചേക്കാം
അപ്പൂനേം പാറൂനേം മാത്രം എഴുതുക അല്ലല്ലോ ഉദ്ദേശം
ബാലുവിലൂടെ അപ്പു
ബാലു ആരാണ് എന്നതാണ് ഉയർത്തുന്ന ചോദ്യം ???
???…
ഇങ്ങനെ തന്നെ പോയാൽ മതി ബ്രോ ?.
ഇത്രയും നാൾ ഇങ്ങള് നല്ലൊരു കഥ അനുഭവം ആണ് തന്നത്.
ഇനിയുള്ളതും നിരാശപ്പെടുത്താതെ അടിപൊളി ആകുമെന്ന് അറിയാം.
Take your time ?.
All the best 4 your story ?.
super bro
enthonnedey ith. kurach vaayichapo thanne maduthu ee parts . full laag, pinne aavashyam illatha aalkarude stry yum. nammal ivide vaayikan varunnath appuvinteyum paruvinteyum stry vaayikan vendi aanu, allathe oru oola manuvinteyum anuvinteyum alla. ithu vaayichal ningal parayum ivar ee stry yude aavashyam aanenn. kooduthal aalkarkum ivar ee stry yil venamennilla. pinne enthina ningal ithra kashtapett avarude stry ezhuthunnath. avare ozhivakiyek bro. njan ella pagum skip cheythu. ini 21 engane undenn nokkanam. nalla oru story ye kollalle bro. allenkil ivide thanne nirthiyek
അപ്പു പാറു മാത്രമല്ല ബ്രോ ഇതില്‍
അവരിലേക്ക് നയിക്കുന്ന ഘടകങ്ങള്‍ ആണ് അനുവും മനുവും
സ്കിപ് ചെയ്യുന്നതിലല്ല പ്രശനം ,,
സ്കിപ് ചെയ്യുമ്പോള്‍ അതില്‍ ചില പ്രധാന സംഭവങ്ങള്‍ ഒഴിവായി പോകും
ചിദംബരത്തില്‍ അവര്‍ ഇരുവരും കാണുന്ന –രഹസ്യം അതെല്ലാം
ഇതൊക്കെ ,,
നന്ദി ബ്രോ
നല്ല രീതിയില്‍ അഭിപ്രായം പങ്ക് വെച്ചതിന്
താനാണോ എഴുത്തിനെ സ്നേഹിക്കുന്നവൻ ഹി ഹി ഹി….
20 വായിച്ച് തീർന്നു രണ്ടാം ദിവസം റിവ്യൂ ഒക്കെ നോക്കാമെന്ന് കരുതി കയറിയപ്പോഴാണ് 21 ഹായ് കണ്ണ് ബൾബായി ആയി …. പ്രതീക്ഷിക്കാതെ ആ ഭാഗം വായിക്കാൻ കിട്ടുന്നതിൻ്റെ സുഖവും കിട്ടി
Randum ഒരു ദിവസം തന്നെ ആണല്ലോ ഇട്ടത്..
അപോ വായിച്ചില്ലയിരുന്നോ
ശ്രദ്ധിച്ചില്ല
????
Ishtapettu orupade
Ohm Nama Shivaya
ഇഷ്ടപ്പെട്ടു*
വിലയിരുത്താൻ ഞാൻ ആരുമല്ല എന്ന ഉറപ്പുള്ളത് കൊണ്ട് ഒന്ന് മാത്രം പറയാം ഒരുപാട് ഇഷ്ടപ്പെടും ഈ ഭാഗവും അടുത്ത ഭാഗം കൂടെ വായിച്ചിട്ട് വരാമേ..ധൃതി ഒന്നും കാണിക്കുന്നില്ല സമയം എടുത്ത് പതിയെ വായിക്കുന്നുള്ളൂ?♥️