അപരാജിതന്‍ 20 [Harshan] 10041

അതെ സമയം

 കലിശപുരത്ത്

തന്‍റെ കൊട്ടാരത്തിൽ നിന്നും കാലകേയന്‍റെ സഹോദരങ്ങളായ കാലബീജനും കാലമേഘനും സഹോദരി കലിമിത്രയും കൂടെ കാറിൽ ഗുരുവായ ശ്രോണപാദന്‍റെ ഭവനത്തിലേക്ക് പ്രത്യക പൂജയുടെ ആവശ്യത്തിനായി പോയികൊണ്ടിരിക്കുകയായിരുന്നു.

കാലബീജന്‍റെ ആവശ്യപ്രകാരം ഡ്രൈവർ അതിവേഗം കാർ ഓടിച്ചു കൊണ്ടിരുന്നു.

വേഗത്തിൽ പോകുന്ന കാർ ഒരു വളവിലെത്തിയപ്പോൾ ആണ്

റോഡിലേക്ക് അതിവേഗത്തിൽ ഒരു കാള കയറിയത്

പെട്ടെന്ന് ഡ്രൈവർ  വലത്തേക്ക് തിരിച്ചു ബ്രെക്ക് ചവിട്ടിയെങ്കിലും കാറിന്‍റെ വേഗത കൊണ്ട് നിയന്ത്രണം നഷ്ടമായി കാർ റോഡിനു താഴ്ഭാഗത്തുള്ള ഇറക്കത്തിലേക്ക് വീണു മുന്നോട്ടു കുതിച്ചു

ഡ്രൈവർ ബ്രെക്ക് പിടിക്കാൻ നോക്കിയപ്പോ ബ്രെക് വീഴുന്നുണ്ടായിരുന്നില്ല

കാർ നീണ്ടു കിടക്കുന്ന താഴ്ചയിലേക്ക് അതിവേഗം കുതിച്ചു കൊണ്ടിരുന്നു

എങ്ങനെയൊക്കെയോ ഗിയർ കുറച്ചു കൊണ്ടുവന്നു മുന്നിലുള്ള ഒരു കാഞ്ഞിര മരത്തിൽ കൊണ്ട് വന്നു കാറിടിച്ചു നിന്നു

മരണം കണ്മുന്നിൽ കണ്ട അവസ്ഥയിലായിരുന്നു കാലകേയന്‍റെ സഹോദരങ്ങൾ

അവർ വേഗം കാറിൽ നിന്നും ചാടിയിറങ്ങി

മരണത്തിൽ നിന്നും തങ്ങളെ കാത്ത അവരുടെ ഈശ്വരന് അവർ നന്ദി പറഞ്ഞു

അപ്പോളും അവരുടെ ഭയം മാറിയിരുന്നില്ല

“എന്താ ,,എന്താ ഇങ്ങനെ സംഭവിച്ചത് ?” കാലമേഘ൯ ചോദിച്ചു

“അയ്യ ,,,ആ കാള പെട്ടെന്ന് കയറി വന്നപ്പോ ,,,,,,” ഡ്രൈവർ ഭയത്തോടെ മറുപടി പറഞ്ഞു

“എന്നാലും ,,,,,,ഇങ്ങനെയൊരിക്കലും സംഭവിക്കാൻ പാടുള്ളതല്ലല്ലോ ,,നമ്മുടെ ഉപാസനകളിൽ എന്തെങ്കിലും കുറവ് വന്നിട്ടുണ്ടോ ?”

“ഒരിക്കലുമില്ല ,,,അതൊരിക്കലും സംഭവ്യമല്ല ” കലിമിത്ര പറഞ്ഞു

“പിന്നെ ,,,എന്താണ് ഇതിന്‍റെ അർഥം ,,,?”  കാലബീജൻ ചോദിച്ചു

“നമ്മൾ മൂന്നു പേരും മരണത്തിന്‍റെ നിഴലിൽ ആണെന്ന് കാണിച്ചതാണോ ?” അയാൾ വീണ്ടും ചോദിച്ചു

“അനിയാ ,,,,,,,ഒന്നുമില്ല ,, നമ്മുടെ ഭഗവാൻ നമ്മളെ കാക്കുന്നുണ്ട് ,, ഇതിപ്പോ പെട്ടെന്ന് ആ ജന്തു റോഡിൽ കയറിയത് കൊണ്ടല്ലേ ,,,,പോട്ടെ ,,” അയാൾ ഫോൺ എടുത്തു വേറെ ആരെയോ വിളിച്ചു വേഗം മറ്റൊരു കാറുമായി വരാൻ പറഞ്ഞു

“വരൂ ,,,നമുക് മുകളിലേക്കു പോകാം ,,,ഗുരുനാഥന്‍റെ അടുത്ത് വേഗമെത്തണം ,, ”   എന്ന് പറഞ്ഞു കൊണ്ട് അയാൾ സഹോദരങ്ങളുമായി മുകളിലേക്ക് നടന്നു ,,

<<<<<<O>>>>>>

 

ശിവശൈലത്ത്

“നിങ്ങൾ പുറത്തേക്കിറങ്ങൂ ”

ഗ്രാമീണരുടെ കൂട്ടത്തിൽ നിന്ന ഒരാൾ ആദിയോട് പറഞ്ഞു

കൈകൂപ്പി നിന്ന അവൻ അവരുടെ ആ വാക്കു കേട്ട് ഒന്ന് അമ്പരന്നു

“ഞാൻ ,,,,,,,,”

ആദിക്ക് അന്നേരം എന്താണ് പറയേണ്ടത് എന്ന് പെട്ടെന്ന് ഒരു എത്തും പിടിയും കിട്ടിയില്ല

“നിങ്ങളൊരു പരദേശിയല്ലേ ?’ മറ്റൊരാൾ ചോദിച്ചു

“അതെ ” എന്നവൻ തലയാട്ടി

“എങ്കിൽ പുറത്തേക്കിറങ്ങാനാ പറഞ്ഞത് ”

ആദി കവാടത്തിനു അപ്പുറം വെച്ചിരുന്ന വലതുകാൽ പിൻവലിച്ചു

അത് കണ്ടപ്പോൾ ഗ്രാമീണർക്കു സമാധാനമായ പോലെ

“ഇനി പറയു ” അയാൾ ആവശ്യപ്പെട്ടു

“ഞാനൊരുപാട് ദൂരെ നിന്നാണ് ,, ഒരു റിസർച്ച് സ്കോളർ ആണ് ”

അവർ മനസിലാകാതെ അവനെ നോക്കി

“ക്ഷമിക്കണം ,,ഞാൻ ഒരു ഗവേഷകനാണ് ,, ഈ ചരിത്രവും ,, സംസ്കാരവും  ജീവിതരീതികളെ കുറിച്ചൊക്കെയുള്ള പഠനവും ഒക്കെയാണ് ഗവേഷണ വിഷയം ,, അതുമായി ബന്ധപ്പെട്ട പഠനങ്ങൾക്ക് വേണ്ടിയാണ് ഇവിടെ വന്നത് ”

ആദി മനസ്സിൽ തോന്നിയത് പോലെ ഒപ്പിച്ചു പറഞ്ഞു

അവർ എല്ലാവരും പരസ്പരം നോക്കി

“എന്താ നിങ്ങളുടെ ആവശ്യം എന്ന് പറയു ?”

അവരുടെ ഒരു വല്ലാത്ത തരത്തിൽ ഉള്ള സംസാരം കേട്ട് ആദിക്ക് സത്യത്തിൽ ദേഷ്യം വന്നു

“ഈ നാടിനെ കുറിച്ചും നിങ്ങളുടെ ജീവിതരീതിയും സംസകരവും ഒക്കെ പഠിക്കാനാണു ഞാൻ വന്നത് ”

“ഞങ്ങൾ അടിമകളാണ് ,,ഞങ്ങൾക്ക് അങ്ങനെ പറയത്തക്ക  സംസ്കാരം ഒന്നുമില്ല .,നിങ്ങൾ ഇവിടെ നിന്നും പോകൂ ,,” അത് പറയുമ്പോൾ അവരുടെ ഉള്ളിൽ ഒരു ഭയം ഒക്കെ അനുഭവപ്പെട്ടതായി അവനു മനസിലായി

“നോക്കൂ ,,ഞാൻ ആരെയും ഒരു തരത്തിലും ബുദ്ധിമുട്ടുണ്ടാക്കാൻ വന്നതല്ല ,, എന്‍റെ പഠിക്കുന്ന കാര്യവുമായി ബന്ധപ്പെട്ടാണ് ”

“അതൊന്നും ഇവിടെ നടക്കില്ല ” അയാൾ അവനോടു പറഞ്ഞു

“നിങ്ങൾ എവിടെ നിന്നും വരുന്നു ?” അയാളുടെ കൂടെയുള്ള മറ്റൊരാൾ ചോദിച്ചു

“എന്തിനാ ഉമാദത്താ ഇതൊക്കെ ചോദിക്കുന്നത് ” ആദ്യം സംസാരിച്ച ആൾ അദ്ദേഹത്തോട് ചോദിച്ചു

“നിങ്ങൾ പറയു ,,,എവിട നിന്നും വരുന്നു ?”

“ഡൽഹിയിൽ നിന്നും ” ആദി ഒരു കള്ളം പറഞ്ഞു

“ഓ ,,അത്രയും ദൂരെ നിന്നാണോ ,,,”

“അതെ ,,,സർ ,,, അഞ്ചു  മാസം കഴിഞ്ഞാൽ പരീക്ഷയാണ് ,,അതിനു മുന്നേ ഈ ഗവേഷണം പൂർത്തിയാക്കി കൊടുക്കണം ,,ഇല്ലെങ്കിൽ ഞാൻ പഠിച്ചതൊക്കെ വെറുതെയായി പോകും ,,എന്നെ അവർ തോൽപിക്കും ”

ആദി അവരുടെ ഒരു കരുണ കിട്ടുവാൻ ഒരു കള്ളം പറഞ്ഞു

അതുകേട്ടു ഉമാദത്തൻ എല്ലാവരെയുംനോക്കി

“നോക്കൂ ,,,ഈ യുവാവ് ,,പഠനകാര്യത്തിനാണ് വന്നത് ,, നമുക്കൊ നമ്മുടെ തലമുറക്കോ അതിനൊന്നും ഒരു അവസരവും നിർഭാഗ്യം കൊണ്ട് ലഭ്യമല്ല ,, ഇങ്ങനെ പുറത്താക്കരുത് ,,,എന്തായാലും സ്വാമി അയ്യ വരട്ടെ ,,അദ്ദേഹത്തോട് ചോദിക്കാം… ”

എന്തോ ആരും പിന്നെ എതിർത്ത് പറയാൻ നിന്നില്ല

“ആ വാഹനം നിങ്ങളുടെയാണോ ?”

അവന്‍റെ ജീപ്പ് നോക്കി ഉമാദത്തൻ ചോദിച്ചു

“അതെ സർ ,,,”

“അതെ , ഞങ്ങൾ ഇവിടെ പരദേശികളുമായും ഒരു ബന്ധവും വെക്കില്ല ,,ഞങ്ങളുടെ ശിവശൈലമണ്ണിൽ ഒരു പരദേശികളെയും പ്രവേശിപ്പിക്കുകയുമില്ല ,,  പരദേശികള്‍ ഞങ്ങള്‍ക്ക് വിലക്കപ്പെട്ടവരാണ് ,, അതുകൊണ്ടാണ് നിങ്ങളോടു ഇറങ്ങാൻ പറഞ്ഞത് ,, ”

അവൻ തലയാട്ടി

“ഇവിടെ കാര്യങ്ങൾ തീരുമാനിക്കുന്ന മുഖ്യൻ ഇവിടെ പ്രായത്തിൽ മുതിര്‍ന്ന  സ്വാമി അയ്യയും വൈദ്യരയ്യയും ആണ് ,, വൈദ്യരയ്യ ,,പച്ചമരുന്നുകൾ ശേഖരിക്കാൻ വനത്തിൽ പോയിരിക്കുകയാണ് ,,അതുകൊണ്ടു രണ്ടു ദിവസം കഴിഞ്ഞേ ഇനി ഇവിടെയെത്തൂ ,,സ്വാമി അയ്യ,, രാവിലെ ഇവിടെ നിന്നും പുറപ്പെട്ടതാണ് ,,എപ്പോൾ വരുമെന്ന് അറിയില്ല ,,നിങ്ങൾ പുറത്തു കാത്തു നിൽക്കൂ ,,,,,,അദ്ദേഹം വരുമ്പോൾ അദ്ദേഹത്തോട് ഈ കാര്യം സംസാരിക്കൂ ,,,അദ്ദേഹം ഒരു തീരുമാനം പറയും ,, ”

ആദി ഉമാദത്തനെ നോക്കി കൈ കൂപ്പി തലയാട്ടി

“ഒരുപാട് നന്ദി സർ ” അവൻ പറഞ്ഞു

“ഞങ്ങളെ സാർ എന്നൊന്നും വിളിക്കരുത് ,അത് ഞങ്ങൾ സർക്കാർ അധികാരികളെ വിളിക്കുന്ന പേരാണ് ,,ഞങ്ങൾ അടിമകൾ മാത്രമാണ് ,,ജനപത ജില്ലയിലെ അടിമകൾ ,,” ഒരു ചിരിയോടെ ഉമാദത്തൻ പറഞ്ഞു

അവൻ തല കുലുക്കുക മാത്രം ചെയ്തു

“ഇവിടെ പുറത്തു ഈ കൽതിണ്ണയിൽ ഇരിക്കാം ,,അല്ലെങ്കിൽ നിങ്ങള്‍ക്ക് വാഹനത്തിൽ ഇരിക്കാം ,

,ഇവിടെ കവാടത്തിനു മുന്നിൽ നിൽക്കരുത് ,,, ”

“ശരി ,,,,ശരി ,,,ഞാൻ ഇവിടെ ഇരുന്നോളാ൦ ,,,നിങ്ങള്‍ക്ക്ബുദ്ധിമുട്ട് ആകില്ലെങ്കിൽ “”ശരി ,,ഇവിടെ ഇരുന്നോളൂ ,,,” ഉമാദത്തൻ പറഞ്ഞു

ആദി സകലബഹുമാനത്തോടും കൂടെ കൈ കൂപ്പി തല കുമ്പിട്ടു വണങ്ങി

എന്നിട്ടു ആ കൽതിണ്ണയിൽ ഇരുന്നു

അവർ  മുൻപ് തുറന്നു കിടന്നിരുന്ന കവാടത്തിന്‍റെ  വാതിൽ അടച്ചു

ആ ശിവശൈലഭൂമിയുടെ പുറത്തുള്ള കൽത്തിണ്ണയിൽ ആദിശങ്കര൯ കൈകെട്ടിയിരുന്നു.

അവര്‍ക്കാര്‍ക്കും അറിയില്ല

തങ്ങള്‍ വിലക്കിയതും ശിവശൈലത്തേക്ക് പ്രവേശിപ്പിക്കാതെയിരിക്കുന്നതും

തങ്ങള്‍  പ്രതീക്ഷകളോടെ കാത്തിരിക്കുന്ന

സാക്ഷാല്‍ രുദ്രതേജനെയാണെന്ന്

<<<<<<O>>>>>>>

Updated: August 21, 2021 — 8:55 pm

267 Comments

  1. പാർട്ട്‌ 42 എന്നു വരും

  2. വിനോദ് കുമാർ ജി ❤

    ♥♥♥♥?

  3. Hai ഈ സൈറ്റ്യിൽ ആദ്യമായി ആണ് കഥ വായിക്കുന്നത്. എന്റെ ഒരു സുഹൃത്താണ് ഈ കഥ വായിക്കാൻ പറഞ്ഞത്. കുറെ തവണ പറഞ്ഞിട്ടുണ്ട് പക്ഷെ വായിക്കാൻ പറ്റിയില്ല. പിന്നെ ഞാൻ വായിച്ചു തുടങ്ങി ഓരോ പാർട്ടും തമ്മിൽ ആദ്യം ഒരു ബന്ധവും തോന്നിയില്ല ആകെ കൺഫ്യൂഷൻ ആയിരുന്നു പക്ഷെ പിന്നെ പിന്നെ സമയം കിട്ടുമ്പോഴൊക്കെയും വായിക്കും അങ്ങനെ പിന്നെ കഥ വായിക്കാൻ സമയം കണ്ടെത്തി തുടങ്ങി. സത്യം പറഞ്ഞാൽ ഈ കഥയിലെ ഓരോ കഥാപാത്രങ്ങളും നമ്മുടെ മുൻപിൽ നിന്നും കഥ പറയുന്ന ഒരു തോന്നൽ ആണ് tto. എന്താ പറയാ ഓരോ പാർട്ട്‌ വായിക്കുമ്പോഴും ഒപ്പം ഓരോ സോങ്‌സ് കേൾക്കുമ്പോൾ എന്താ പറയാ ഒരു പ്രതേയ അനുഭൂതി തന്നെ ആണ് tto.

  4. ഇ ബാലു തന്നെ ആണോ ആദിശങ്കരൻ

    1. അല്ല ഞാൻ അല്ല ആദി ശങ്കരൻ
      ഞാൻ ആരെന്ന് സീസൺ 2 വിൽ നിങ്ങൾ അറിയും

      എന്ന് സസ്നേഹം

      1. തൃലോക്

        ബാലു ചേട്ടാ

  5. ഹർഷാപി ചേട്ടാ…. ഈ പാർട്ട്‌ വായിച്ചു…. ഇനി അടുത്തത് വായിക്കട്ടെ…..???

  6. വളരെ നാളത്തെ കാത്തിരിപ്പിന് ശേഷം ഇന്നാണ് ഞാൻ കഥ കാണുന്നത് ഒറ്റ ഇരിപ്പിന് തന്നെ ഈ പാർട് വായിച്ചു ഇനി അടുത്തത് വായിക്കണം വായിച്ചിടത്തോളം സന്തോഷം ഒരിക്കലും അപരാജിതന് വിഷമിപ്പിക്കില്ല എന്നറിയാം കാരണം ഇത് ഒരു കഥ മാത്രം ആയിട്ടാല്ല കണ്ടിട്ടുള്ളത് ഞാനും ഇതിന്റെ ഒരു ഭാഗം ആണെന്ന് ചിന്തിച്ചിട്ടു കൊണ്ട് കൂടിയാണ്

    HELLBOY

  7. ലക്ഷ്മി എന്ന ലചു

    ഹായ് ഹർഷേട്ടാ ഞാൻ അപരാജിതൻ മുടങ്ങാതെ വായ്ക്കറുണ്ട്. കമൻ്റ് ചെയ്യാൻ മടി ആയിരുന്നു .ഇപ്പൊൾ ഈ സൈറ്റിൽ ആക്ടീവ് അല്ല . അപരാജിതനു വേണ്ടി മാത്രമാണ് ഇവിടെ ഇപ്പൊ വന്നതും തന്നെ. ഒരോ തവണയും ഇത് വായിക്കുമ്പോൾ ഈ കഥ ഒരു adiction ആയി മാറുകയാണ്.ഇതൊരു കഥയാണ് എന്ന് വിശ്വസിക്കാൻ കഴിയുന്നില്ല എന്തൊരു റിയലിസ്റ്റിക് ആയിട്ടാണ് ഓരോരു ഭാഗവും വിവരിക്കുന്നത്. മഹാശിവനെ കുറിച്ച് കൂടുതൽ അറിയാൻ കഴിഞ്ഞു. പിന്നെ ഒരു request aanu ചേട്ടായി
    ചിദംബരം കടലൂർ district ആണ് English Cuddalore എന്നത് Tamil ല് കടലൂർ എന്നാണ്
    ഇതൊരു information ആയി എടുക്കണം തെറ്റ് ധരിക്കരുത് . ഈ കഥ ഞങ്ങൾക്ക് തന്നതിന് ഒരുപാടു നന്ദി പറയുന്നു

    1. Nandi..
      Njanathu shariyakkam
      Cheruppathilo matto poyathaanu avide..
      Ippo ormmayumilla..
      Njanath clear aakkam
      Orupad nandi..

  8. ഞാൻ ഇപ്പഴാ സ്റ്റോറി കണ്ടത് ? . ഒറ്റ ഇരുപ്പിന് വായിച്ചു. പൊളിച്ചു ❤.പോയി അടുത്ത പാർട്ട് വായിക്കട്ടെ ?

  9. അബൂ ഇർഫാൻ 

    ശിവശൈലത്തുകാരെ കുറിച്ചു കേട്ടപ്പോൾ ആദ്യം ദേഷ്യമാണ് തോന്നിയത്. ഇങ്ങനെയുമുണ്ടോ ആളുകൾ, പരദേശികളെ അടുപ്പിക്കില്ല. അവർക്ക് ഭക്ഷണം ഉണ്ടാക്കികൊടുക്കില്ല. എന്നാലോ ഏതോ ഉണ്ണാക്കന്മാർ ഉണ്ടാക്കിയ കോപ്പിലെ നിയമങ്ങൾ ഒക്കെ വലിയ കാര്യമായി അനുസരിച്ച് അടിമകളായി ജീവിക്കുന്നു. എന്നിട്ട് തങ്ങളുടെ പുരോഗമനത്തിനും അതിജീവനത്തിനു വേണ്ടി ഒന്നും ചെയ്യാതെ ആരോ ഞങ്ങളെ വന്നു രക്ഷിക്കും  എന്നു കരുതി കാത്തിരിക്കുന്നു. പിന്നെ ചിന്തിച്ചപ്പോഴാണ് മനസ്സിലായത്. നമ്മളും വ്യത്യസ്തരൊന്നുമല്ലല്ലോ, ആരൊക്കെയോ ഉണ്ടാക്കുന്ന നിയമങ്ങൾ അനുസരിച്ചു അവർക്ക് വേണ്ടി അടികൂടി രാപകൽ അധ്വാനിച്ച് അതിൽ നിന്ന് അവർ പറയുന്ന പണം നികുതിയായി കൊടുത്ത്  അവസാനം ഒന്നുമല്ലാതെ മരിച്ചുപോവുന്നു. നോവൽ അടിപൊളിയായി പോകുന്നു. ആദ്യത്തെ കുറച്ചു ഭാഗങ്ങൾ കഴിഞ്ഞാൽ പിന്നെ നോവലിന്റെ റേഞ്ച് വേറെയാണ്.

  10. കാളിദാസൻ

    ഹർഷാപ്പി ഇപ്പോഴാണ് ഈ ഭാഗം വായിച്ചു കഴിഞ്ഞത്.
    മറ്റേ ഭാഗം കൂടി വായിച്ചിട്ട് അതിൽ അഭിപ്രായം അറിയിക്കാമെ… .

  11. Loved it
    Keep the good work

  12. ഇത്രയും നാൾ കാത്തിരുന്നിട്ടും കഥ വന്നപ്പോൾ നിരാശയാക്കി.aa flow angu poyi.bore akkunnundu ippol

    1. Okke ശരി ആക്കം ബ്രോ..

  13. ബ്രോ വെറുതെ കഥ നീട്ടി ചടപ്പിക്കല്ലേ ആ പഴയ കഥ വായിക്കുന്ന സുഖം പോയി

    1. ഹർഷാ… മനു – ബാലുവിൻ്റെ ഭാഗങ്ങൾ വല്ലാതെ ലാഗ് ആവുന്നു. കഥ പറയുന്നു അത് പരീക്ഷക്ക് റിവിഷൻ ചെയ്യുന്നതു പോലെ പോയിൻ്റ്സ് വീണ്ടും റിപ്പീറ്റ് ചെയ്യുന്നു വല്ലാതെ മട്പ്പാവുന്നു…. ആ ഭാഗങ്ങളിൽ അപ്പുവിന് (ഒരു സൂപ്പർ ഹീറോക്ക്) എന്ത് സംഭവിച്ചു എന്ന ആശങ്കയും ഉണരുന്നു… കഥയുടെ സുഖം നഷ്ടപ്പെടുന്നു… വായനക്കാരുടെ ശ്രദ്ധ പൂർണ്ണമായും അപ്പുവിലാണ് അവൻ്റെ മുന്നേറ്റങ്ങൾക്ക് ആയി കാത്തിരിക്കുന്നു…

      (എൻ്റെ ഒരു അഭിപ്രായം മാത്രം)

      1. ബ്രോ
        തത്കാലം ഇങ്ങനെ പോകട്ടെ
        ഈ ഒരു ഭാഗം ചിദംബരം കൂടെ ഉള്ളത് കൊണ്ടാണ് ഇങ്ങനെ കൂടുതൽ ഉൾപെടുത്തേണ്ടി വന്നത്
        ഇനി ഉണ്ടാകില്ല ഡയറക്ട് കഥ ആണ്
        മനു ബാലു കഥ ചിലപ്പോ ലാഗ് തോന്നിപ്പിച്ചേക്കാം
        അപ്പൂനേം പാറൂനേം മാത്രം എഴുതുക അല്ലല്ലോ ഉദ്ദേശം
        ബാലുവിലൂടെ അപ്പു
        ബാലു ആരാണ് എന്നതാണ് ഉയർത്തുന്ന ചോദ്യം ???

        1. ???…

          ഇങ്ങനെ തന്നെ പോയാൽ മതി ബ്രോ ?.

          ഇത്രയും നാൾ ഇങ്ങള് നല്ലൊരു കഥ അനുഭവം ആണ് തന്നത്.

          ഇനിയുള്ളതും നിരാശപ്പെടുത്താതെ അടിപൊളി ആകുമെന്ന് അറിയാം.

          Take your time ?.

          All the best 4 your story ?.

  14. ezhuthine snehikunnavan

    enthonnedey ith. kurach vaayichapo thanne maduthu ee parts . full laag, pinne aavashyam illatha aalkarude stry yum. nammal ivide vaayikan varunnath appuvinteyum paruvinteyum stry vaayikan vendi aanu, allathe oru oola manuvinteyum anuvinteyum alla. ithu vaayichal ningal parayum ivar ee stry yude aavashyam aanenn. kooduthal aalkarkum ivar ee stry yil venamennilla. pinne enthina ningal ithra kashtapett avarude stry ezhuthunnath. avare ozhivakiyek bro. njan ella pagum skip cheythu. ini 21 engane undenn nokkanam. nalla oru story ye kollalle bro. allenkil ivide thanne nirthiyek

    1. അപ്പു പാറു മാത്രമല്ല ബ്രോ ഇതില്‍
      അവരിലേക്ക് നയിക്കുന്ന ഘടകങ്ങള്‍ ആണ് അനുവും മനുവും
      സ്കിപ് ചെയ്യുന്നതിലല്ല പ്രശനം ,,
      സ്കിപ് ചെയ്യുമ്പോള്‍ അതില്‍ ചില പ്രധാന സംഭവങ്ങള്‍ ഒഴിവായി പോകും
      ചിദംബരത്തില്‍ അവര്‍ ഇരുവരും കാണുന്ന –രഹസ്യം അതെല്ലാം
      ഇതൊക്കെ ,,

      നന്ദി ബ്രോ
      നല്ല രീതിയില്‍ അഭിപ്രായം പങ്ക് വെച്ചതിന്

    2. താനാണോ എഴുത്തിനെ സ്നേഹിക്കുന്നവൻ ഹി ഹി ഹി….

  15. 20 വായിച്ച് തീർന്നു രണ്ടാം ദിവസം റിവ്യൂ ഒക്കെ നോക്കാമെന്ന് കരുതി കയറിയപ്പോഴാണ് 21 ഹായ് കണ്ണ് ബൾബായി ആയി …. പ്രതീക്ഷിക്കാതെ ആ ഭാഗം വായിക്കാൻ കിട്ടുന്നതിൻ്റെ സുഖവും കിട്ടി

    1. Randum ഒരു ദിവസം തന്നെ ആണല്ലോ ഇട്ടത്..
      അപോ വായിച്ചില്ലയിരുന്നോ

      1. ശ്രദ്ധിച്ചില്ല

  16. Ishtapettu orupade
    Ohm Nama Shivaya

  17. Devil With a Heart

    ഇഷ്ടപ്പെട്ടു*

  18. Devil With a Heart

    വിലയിരുത്താൻ ഞാൻ ആരുമല്ല എന്ന ഉറപ്പുള്ളത് കൊണ്ട് ഒന്ന് മാത്രം പറയാം ഒരുപാട് ഇഷ്ടപ്പെടും ഈ ഭാഗവും അടുത്ത ഭാഗം കൂടെ വായിച്ചിട്ട് വരാമേ..ധൃതി ഒന്നും കാണിക്കുന്നില്ല സമയം എടുത്ത് പതിയെ വായിക്കുന്നുള്ളൂ?♥️

Comments are closed.