അപരാജിതന്‍ 20 [Harshan] 10041

ആദി വൈശാലിയുടെ അതിർത്തിയിൽ എത്തി

അവിടെ ജീപ്പ് നിർത്തി പുറത്തേക്കിറങ്ങി

അവൻ അവിടെ അല്പം നേരം ഒന്ന് നിന്നു കൈയൊക്കെ പൊക്കിയൊന്നു മൂരി നിവർത്തി.

ചുറ്റും നോക്കി

എങ്ങും ചന്ദനമരങ്ങൾ

അവിടെ കാണാനും അറിയാനും ഒരുപാട് കാഴ്‌ച്ചകൾ ഉണ്ടെന്നു മനസ്സിലാക്കി

അവൻ അവിടെയുള്ള ഒരു കല്പടവിൽ അല്പം നേരം ഇരുന്നു

വിജനമായ പ്രദേശമാണ് മുന്നിലേക്ക്

റോഡുകൾ ഒന്നും തന്നെയില്ല കുണ്ടും കുഴിയും നിറഞ്ഞ വഴികൾ

ഇനിയങ്ങോട്ടേക്കു മൂന്നാലു കിലോമീറ്റർ ഇങ്ങനെ തന്നെയാണെന്നു മനസിലായി

വികസനം തൊട്ടുതീണ്ടാത്ത സ്ഥലം ആയിരിക്കും എന്ന് അവന്‍റെ ഉള്ളിൽ ഒരു തോന്നലുണ്ടായി

അവനവിടെ കാറ്റൊക്കെ കൊണ്ടിരിക്കുമ്പോൾ ആണ് ഇരിക്കുന്നതിന്‍റെ എതിർവശത്തു അല്പം അകത്തേക്ക് മാറി  ഒരു കുഞ്ഞു കുന്നിൻ മുകളിൽ  പൊളിഞ്ഞ ഒരു കൽമന്ദിരം കണ്ടത് ,,

ആകെ പൊളിഞ്ഞു നാശോന്മുഖമായ അവസ്ഥയാണ്

അവൻ എഴുനേറ്റു ആ കൽമന്ദിരം ലക്ഷ്യമാക്കി നടന്നു ഇടയ്ക്കു തിരിഞ്ഞു നോക്കി കൊണ്ടിരുന്നു

ജീപ്പിന്‍റെ അടുത്തേക്ക് വല്ല കള്ള൯മാരും വരുന്നുണ്ടോ എന്നറിയുവാനായി

പക്ഷെ ഒരു മനുഷ്യകുഞ്ഞു പോലും ആ പരിസരത്തില്ല എന്ന് മനസിലായി

അവൻ കൽമന്ദിരത്തിനു മുന്നിൽ എത്തി

കാലപഴക്കം കൊണ്ട് പൊളിഞ്ഞതല്ല

പകരം ആരൊക്കെയോ ഇടിച്ചു പൊളിച്ചത്താകും എന്ന് കണ്ടാൽ വ്യക്തമായും മനസിലാക്കമായിരുന്നു

അവൻ പുറത്തുനിന്നും അതിന്‍റെ പടിയിൽ കയറി ഉള്ളിലേക്ക് നോക്കി

നോക്കിയതും ഒരു ഞെട്ടലോടെ അവനാ കാഴ്‌ച കണ്ടു

അവന്‍റെ കണ്ണുകൾ ആ കാഴ്‌ച കണ്ടപ്പോൾ തന്നെ നിറഞ്ഞിരുന്നു

ഭാഗികമായി തകർക്കപെട്ട ശിവലിംഗം

അവനവിടെ ആ കാഴ്‌ച കണ്ടു നിൽക്കാൻ സാധിച്ചില്ല

അവൻ വേഗം അവിടെ നിന്നും ഇറങ്ങി

തിരിഞ്ഞു നിന്നു

ആ കൽമന്ദിര൦ അല്പം ഉയരമുള്ള പ്രദേശത്തായതിനാൽ അവിടെ നിൽക്കുമ്പോൾ താഴെ ഒരു വിശാലമായ കാഴ്‌ച അവനു കിട്ടുമായിരുന്നു

അവിടെ നിന്ന് നോക്കിയപ്പോൾ അവൻ യഥാർത്ഥത്തിൽ പകച്ചു പോയിരുന്നു

ആ അതിർത്തി പ്രദേശത്തു൦ അതിനപ്പുറത്തേക്കും അനവധി കൊച്ചു കൊച്ചു കൽമന്ദിരങ്ങൾ

അവയെല്ലാം തച്ചു തകർക്കപെട്ടിരിക്കുന്നു

അതിനർത്ഥം ശിവരാധന നടത്തിയിരുന്ന പ്രദേശങ്ങളിലെ ശിവക്ഷേത്രങ്ങൾ എല്ലാം തച്ചു തകർക്കപെട്ടിരിക്കുന്നു

അത്രക്കും ഉണ്ട് ശിവനോടുള്ള എതിർപ്പ് ,,

അവൻ വല്ലാത്തൊരു മാനസിക വ്യഥയോടെ താഴേക്കിറങ്ങി

വന്നു ജീപ്പിൽ കയറി

അവിടെ നിന്നും അതിർത്തി കടന്നു ശിവശൈലം ലക്ഷ്യമാക്കി യാത്ര ആരംഭിച്ചു

<<<<O>>>>

ശ്മശാന ഭൂമി

 

ഉയരമുള്ള ആഞ്ഞിലി മരത്തിന്‍റെ ചുവട്ടിൽ വേരിൽ തലവെച്ചു മയങ്ങി കൊണ്ടിരുന്ന ചുടല ചാടി എഴുന്നേറ്റു.

 

“അവൻ വന്താച് ,,അവൻ വന്താച് ,,,,,അവൻ വന്താച് ,,,,,,,,,,,,,,” എന്ന് ഒരു ഭ്രാന്തനെ പോലെ വിളിച്ചു അലറി തുള്ളി ചാടാൻ തുടങ്ങി

 

കൈയിൽ വടിയും തോളിൽ ഭാണ്ഡവും എടുത്തു

മറുകൈയിൽ തലയോട്ടിയും പിടിച്ചുകൊണ്ട് ചുടലകളത്തിൽ കൈ മുക്കി ഭസ്മം എടുത്തു നെറ്റിയിലും നെഞ്ചിലും ദേഹത്തും പൂശി

“അവൻ വന്താച് ,,അവൻ വന്താച് ,,,,,അവൻ വന്താച് ,,,,,,,,,,,,,,” എന്ന് ഉറക്കെ വിളിച്ചു ആർത്തട്ടഹസിച്ചു കൊണ്ട് ആ ചുടലകളത്തിനു ചുറ്റും സന്തോഷം കൊണ്ട് നൃത്തം ചവിട്ടി

“എ ,,,,,,,,,,,കെഴവാ ,,,,,,,,,,,,,,എങ്കെടാ നീ ,,,,,,,,,,ഇങ്കെ വാടാ ” എന്ന് ഉറക്കെ വിളിക്കാൻ തുടങ്ങി

അല്പം കഴിഞ്ഞു ഭ്രാന്തനായ കിളവൻ അങ്ങോട്ടേക്ക് ഓടി വന്നു

“മുട്ടാളാ ,,,,തിരുട്ട് കെളവാ ,,,,,,,,,,,അവൻ വന്താച് ,,,,,,,,,,,,,അവൻ വന്താച് ,,

കിളവന്‍റെ കൈ പിടിച്ചു വീണ്ടും ചുടല നൃത്തം ചവിട്ടി

എന്നിട്ടു അയാളെയും പിടിച്ചു വലിച്ചുകൊണ്ടു ശ്മാശാന ഭൂമിയിൽ നിന്നും ഓടുവാൻ തുടങ്ങി

“അവൻ വന്താരാ ?” കിളവൻ ഓടുന്നതിനിടയിൽ ചുടലയോടു ചോദിച്ചു

“ആമാ,,,,,അരസ൯ വന്താച് ,,, (രാജാവ് വന്നു കഴിഞ്ഞു )…..

സിവസൈലതുക്ക് പേരരസൻ വന്താച്  ( ശിവശൈലത്തിനു ചക്രവർത്തി വന്നുകഴിഞ്ഞു )

“എൻ സങ്കരൻ വന്താച് ,,,,,,,,,,,,,,

അറിവഴക൯ വന്താച് ,,,,,,,,,,,,,,,,,,,,,,”

അവർ ഓടി ഓടി ഒടുവിൽ കുണ്ടും കുഴിയും നിറഞ്ഞ വഴിയുടെ ഓരത്തേക്ക് വന്നു നിന്നു

അതെ സമയം അവർക്കു മുന്നിലൂടെ ആദിയുടെ ജീപ്പ് കടന്നു പോയി

“അങ്കെ ,,പാരെടാ കിളവാ ,,,,  അവനുക്ക് എവളോ അഴക് ,,,എന്നാ വീരോം ,,,,,അടടാ രാസാ ,,,,,,”

ചുടല ആദിയുടെ സൗന്ദര്യത്തെയും വീരത്തെയും പുകഴ്ത്തികൊണ്ടിരുന്നു

“അങ്കെ പാരെടാ ,,,, പൊറമ്പോക്ക് ,,,മുട്ടാളാ ,,,,” ആദിയെ കണ്ട സന്തോഷത്തിൽ ചുടല കിളവനോട് നോക്കെടാ നോക്ക് എന്ന് പറഞ്ഞു കൊണ്ടിരുന്നു

“അവനേ ,,,സങ്കരൻ ,,,അവനേ ,,,സിവൻ,,,,,,,,,അവനേ സണ്ടാലൻ ,,, ,,,,,,,,”

ചുടലയുടെ കണ്ണുകൾ പെട്ടെന്ന്  ചുവന്നു

“കിളവാ ,,,ഇങ്കെ പാര് ………..”

അതുകേട്ടു വൃദ്ധൻ ചുടലയെ നോക്കി

“അവൻ സണ്ഡാളൻ മട്ടും കെടയാത് ,,,അവനേ പേരിയ രാച്ചസന്‍ , ,,,അവന്‍ വന്ത് ഇരപ്പ്  (മരണം)… അവങ്കിട്ടെ വിളയാടാതെ ,,,,,,,,,,,,,,,സിവനെ ,,,,,,,,,”

“ഹ ഹ ഹഹ …………” ചുടല ആകാശത്തെക്കു തല ഉയര്‍ത്തി സൂര്യനെ നോക്കി

“അവന്‍ വന്നു ,,,,,, ,വിമോചകന്‍,,ശിവശൈലത്തിന്‍റെ ചക്രവര്‍ത്തി ,, ,,,, ഇനിയെല്ലാം അവന്‍റെ കൈകളില്‍ ,,ഹ ഹ ഹ ഹ ,,,,,,,,,,,അത്രി ,,,,,,,,,,,,,അചല ,,,,,,,,,ത്രിലോകരുദ്രന്‍ ,,,,,,ലക്ഷ്മി … ഇപ്പോള്‍ ,,, ആദിശങ്കര രുദ്രതേജനെന്ന അറിവഴകന്‍ ,,,ശിവനെ ”

 

Updated: August 21, 2021 — 8:55 pm

267 Comments

  1. പാർട്ട്‌ 42 എന്നു വരും

  2. വിനോദ് കുമാർ ജി ❤

    ♥♥♥♥?

  3. Hai ഈ സൈറ്റ്യിൽ ആദ്യമായി ആണ് കഥ വായിക്കുന്നത്. എന്റെ ഒരു സുഹൃത്താണ് ഈ കഥ വായിക്കാൻ പറഞ്ഞത്. കുറെ തവണ പറഞ്ഞിട്ടുണ്ട് പക്ഷെ വായിക്കാൻ പറ്റിയില്ല. പിന്നെ ഞാൻ വായിച്ചു തുടങ്ങി ഓരോ പാർട്ടും തമ്മിൽ ആദ്യം ഒരു ബന്ധവും തോന്നിയില്ല ആകെ കൺഫ്യൂഷൻ ആയിരുന്നു പക്ഷെ പിന്നെ പിന്നെ സമയം കിട്ടുമ്പോഴൊക്കെയും വായിക്കും അങ്ങനെ പിന്നെ കഥ വായിക്കാൻ സമയം കണ്ടെത്തി തുടങ്ങി. സത്യം പറഞ്ഞാൽ ഈ കഥയിലെ ഓരോ കഥാപാത്രങ്ങളും നമ്മുടെ മുൻപിൽ നിന്നും കഥ പറയുന്ന ഒരു തോന്നൽ ആണ് tto. എന്താ പറയാ ഓരോ പാർട്ട്‌ വായിക്കുമ്പോഴും ഒപ്പം ഓരോ സോങ്‌സ് കേൾക്കുമ്പോൾ എന്താ പറയാ ഒരു പ്രതേയ അനുഭൂതി തന്നെ ആണ് tto.

  4. ഇ ബാലു തന്നെ ആണോ ആദിശങ്കരൻ

    1. അല്ല ഞാൻ അല്ല ആദി ശങ്കരൻ
      ഞാൻ ആരെന്ന് സീസൺ 2 വിൽ നിങ്ങൾ അറിയും

      എന്ന് സസ്നേഹം

      1. തൃലോക്

        ബാലു ചേട്ടാ

  5. ഹർഷാപി ചേട്ടാ…. ഈ പാർട്ട്‌ വായിച്ചു…. ഇനി അടുത്തത് വായിക്കട്ടെ…..???

  6. വളരെ നാളത്തെ കാത്തിരിപ്പിന് ശേഷം ഇന്നാണ് ഞാൻ കഥ കാണുന്നത് ഒറ്റ ഇരിപ്പിന് തന്നെ ഈ പാർട് വായിച്ചു ഇനി അടുത്തത് വായിക്കണം വായിച്ചിടത്തോളം സന്തോഷം ഒരിക്കലും അപരാജിതന് വിഷമിപ്പിക്കില്ല എന്നറിയാം കാരണം ഇത് ഒരു കഥ മാത്രം ആയിട്ടാല്ല കണ്ടിട്ടുള്ളത് ഞാനും ഇതിന്റെ ഒരു ഭാഗം ആണെന്ന് ചിന്തിച്ചിട്ടു കൊണ്ട് കൂടിയാണ്

    HELLBOY

  7. ലക്ഷ്മി എന്ന ലചു

    ഹായ് ഹർഷേട്ടാ ഞാൻ അപരാജിതൻ മുടങ്ങാതെ വായ്ക്കറുണ്ട്. കമൻ്റ് ചെയ്യാൻ മടി ആയിരുന്നു .ഇപ്പൊൾ ഈ സൈറ്റിൽ ആക്ടീവ് അല്ല . അപരാജിതനു വേണ്ടി മാത്രമാണ് ഇവിടെ ഇപ്പൊ വന്നതും തന്നെ. ഒരോ തവണയും ഇത് വായിക്കുമ്പോൾ ഈ കഥ ഒരു adiction ആയി മാറുകയാണ്.ഇതൊരു കഥയാണ് എന്ന് വിശ്വസിക്കാൻ കഴിയുന്നില്ല എന്തൊരു റിയലിസ്റ്റിക് ആയിട്ടാണ് ഓരോരു ഭാഗവും വിവരിക്കുന്നത്. മഹാശിവനെ കുറിച്ച് കൂടുതൽ അറിയാൻ കഴിഞ്ഞു. പിന്നെ ഒരു request aanu ചേട്ടായി
    ചിദംബരം കടലൂർ district ആണ് English Cuddalore എന്നത് Tamil ല് കടലൂർ എന്നാണ്
    ഇതൊരു information ആയി എടുക്കണം തെറ്റ് ധരിക്കരുത് . ഈ കഥ ഞങ്ങൾക്ക് തന്നതിന് ഒരുപാടു നന്ദി പറയുന്നു

    1. Nandi..
      Njanathu shariyakkam
      Cheruppathilo matto poyathaanu avide..
      Ippo ormmayumilla..
      Njanath clear aakkam
      Orupad nandi..

  8. ഞാൻ ഇപ്പഴാ സ്റ്റോറി കണ്ടത് ? . ഒറ്റ ഇരുപ്പിന് വായിച്ചു. പൊളിച്ചു ❤.പോയി അടുത്ത പാർട്ട് വായിക്കട്ടെ ?

  9. അബൂ ഇർഫാൻ 

    ശിവശൈലത്തുകാരെ കുറിച്ചു കേട്ടപ്പോൾ ആദ്യം ദേഷ്യമാണ് തോന്നിയത്. ഇങ്ങനെയുമുണ്ടോ ആളുകൾ, പരദേശികളെ അടുപ്പിക്കില്ല. അവർക്ക് ഭക്ഷണം ഉണ്ടാക്കികൊടുക്കില്ല. എന്നാലോ ഏതോ ഉണ്ണാക്കന്മാർ ഉണ്ടാക്കിയ കോപ്പിലെ നിയമങ്ങൾ ഒക്കെ വലിയ കാര്യമായി അനുസരിച്ച് അടിമകളായി ജീവിക്കുന്നു. എന്നിട്ട് തങ്ങളുടെ പുരോഗമനത്തിനും അതിജീവനത്തിനു വേണ്ടി ഒന്നും ചെയ്യാതെ ആരോ ഞങ്ങളെ വന്നു രക്ഷിക്കും  എന്നു കരുതി കാത്തിരിക്കുന്നു. പിന്നെ ചിന്തിച്ചപ്പോഴാണ് മനസ്സിലായത്. നമ്മളും വ്യത്യസ്തരൊന്നുമല്ലല്ലോ, ആരൊക്കെയോ ഉണ്ടാക്കുന്ന നിയമങ്ങൾ അനുസരിച്ചു അവർക്ക് വേണ്ടി അടികൂടി രാപകൽ അധ്വാനിച്ച് അതിൽ നിന്ന് അവർ പറയുന്ന പണം നികുതിയായി കൊടുത്ത്  അവസാനം ഒന്നുമല്ലാതെ മരിച്ചുപോവുന്നു. നോവൽ അടിപൊളിയായി പോകുന്നു. ആദ്യത്തെ കുറച്ചു ഭാഗങ്ങൾ കഴിഞ്ഞാൽ പിന്നെ നോവലിന്റെ റേഞ്ച് വേറെയാണ്.

  10. കാളിദാസൻ

    ഹർഷാപ്പി ഇപ്പോഴാണ് ഈ ഭാഗം വായിച്ചു കഴിഞ്ഞത്.
    മറ്റേ ഭാഗം കൂടി വായിച്ചിട്ട് അതിൽ അഭിപ്രായം അറിയിക്കാമെ… .

  11. Loved it
    Keep the good work

  12. ഇത്രയും നാൾ കാത്തിരുന്നിട്ടും കഥ വന്നപ്പോൾ നിരാശയാക്കി.aa flow angu poyi.bore akkunnundu ippol

    1. Okke ശരി ആക്കം ബ്രോ..

  13. ബ്രോ വെറുതെ കഥ നീട്ടി ചടപ്പിക്കല്ലേ ആ പഴയ കഥ വായിക്കുന്ന സുഖം പോയി

    1. ഹർഷാ… മനു – ബാലുവിൻ്റെ ഭാഗങ്ങൾ വല്ലാതെ ലാഗ് ആവുന്നു. കഥ പറയുന്നു അത് പരീക്ഷക്ക് റിവിഷൻ ചെയ്യുന്നതു പോലെ പോയിൻ്റ്സ് വീണ്ടും റിപ്പീറ്റ് ചെയ്യുന്നു വല്ലാതെ മട്പ്പാവുന്നു…. ആ ഭാഗങ്ങളിൽ അപ്പുവിന് (ഒരു സൂപ്പർ ഹീറോക്ക്) എന്ത് സംഭവിച്ചു എന്ന ആശങ്കയും ഉണരുന്നു… കഥയുടെ സുഖം നഷ്ടപ്പെടുന്നു… വായനക്കാരുടെ ശ്രദ്ധ പൂർണ്ണമായും അപ്പുവിലാണ് അവൻ്റെ മുന്നേറ്റങ്ങൾക്ക് ആയി കാത്തിരിക്കുന്നു…

      (എൻ്റെ ഒരു അഭിപ്രായം മാത്രം)

      1. ബ്രോ
        തത്കാലം ഇങ്ങനെ പോകട്ടെ
        ഈ ഒരു ഭാഗം ചിദംബരം കൂടെ ഉള്ളത് കൊണ്ടാണ് ഇങ്ങനെ കൂടുതൽ ഉൾപെടുത്തേണ്ടി വന്നത്
        ഇനി ഉണ്ടാകില്ല ഡയറക്ട് കഥ ആണ്
        മനു ബാലു കഥ ചിലപ്പോ ലാഗ് തോന്നിപ്പിച്ചേക്കാം
        അപ്പൂനേം പാറൂനേം മാത്രം എഴുതുക അല്ലല്ലോ ഉദ്ദേശം
        ബാലുവിലൂടെ അപ്പു
        ബാലു ആരാണ് എന്നതാണ് ഉയർത്തുന്ന ചോദ്യം ???

        1. ???…

          ഇങ്ങനെ തന്നെ പോയാൽ മതി ബ്രോ ?.

          ഇത്രയും നാൾ ഇങ്ങള് നല്ലൊരു കഥ അനുഭവം ആണ് തന്നത്.

          ഇനിയുള്ളതും നിരാശപ്പെടുത്താതെ അടിപൊളി ആകുമെന്ന് അറിയാം.

          Take your time ?.

          All the best 4 your story ?.

  14. ezhuthine snehikunnavan

    enthonnedey ith. kurach vaayichapo thanne maduthu ee parts . full laag, pinne aavashyam illatha aalkarude stry yum. nammal ivide vaayikan varunnath appuvinteyum paruvinteyum stry vaayikan vendi aanu, allathe oru oola manuvinteyum anuvinteyum alla. ithu vaayichal ningal parayum ivar ee stry yude aavashyam aanenn. kooduthal aalkarkum ivar ee stry yil venamennilla. pinne enthina ningal ithra kashtapett avarude stry ezhuthunnath. avare ozhivakiyek bro. njan ella pagum skip cheythu. ini 21 engane undenn nokkanam. nalla oru story ye kollalle bro. allenkil ivide thanne nirthiyek

    1. അപ്പു പാറു മാത്രമല്ല ബ്രോ ഇതില്‍
      അവരിലേക്ക് നയിക്കുന്ന ഘടകങ്ങള്‍ ആണ് അനുവും മനുവും
      സ്കിപ് ചെയ്യുന്നതിലല്ല പ്രശനം ,,
      സ്കിപ് ചെയ്യുമ്പോള്‍ അതില്‍ ചില പ്രധാന സംഭവങ്ങള്‍ ഒഴിവായി പോകും
      ചിദംബരത്തില്‍ അവര്‍ ഇരുവരും കാണുന്ന –രഹസ്യം അതെല്ലാം
      ഇതൊക്കെ ,,

      നന്ദി ബ്രോ
      നല്ല രീതിയില്‍ അഭിപ്രായം പങ്ക് വെച്ചതിന്

    2. താനാണോ എഴുത്തിനെ സ്നേഹിക്കുന്നവൻ ഹി ഹി ഹി….

  15. 20 വായിച്ച് തീർന്നു രണ്ടാം ദിവസം റിവ്യൂ ഒക്കെ നോക്കാമെന്ന് കരുതി കയറിയപ്പോഴാണ് 21 ഹായ് കണ്ണ് ബൾബായി ആയി …. പ്രതീക്ഷിക്കാതെ ആ ഭാഗം വായിക്കാൻ കിട്ടുന്നതിൻ്റെ സുഖവും കിട്ടി

    1. Randum ഒരു ദിവസം തന്നെ ആണല്ലോ ഇട്ടത്..
      അപോ വായിച്ചില്ലയിരുന്നോ

      1. ശ്രദ്ധിച്ചില്ല

  16. Ishtapettu orupade
    Ohm Nama Shivaya

  17. Devil With a Heart

    ഇഷ്ടപ്പെട്ടു*

  18. Devil With a Heart

    വിലയിരുത്താൻ ഞാൻ ആരുമല്ല എന്ന ഉറപ്പുള്ളത് കൊണ്ട് ഒന്ന് മാത്രം പറയാം ഒരുപാട് ഇഷ്ടപ്പെടും ഈ ഭാഗവും അടുത്ത ഭാഗം കൂടെ വായിച്ചിട്ട് വരാമേ..ധൃതി ഒന്നും കാണിക്കുന്നില്ല സമയം എടുത്ത് പതിയെ വായിക്കുന്നുള്ളൂ?♥️

Comments are closed.