അപരാജിതന്‍ 20 [Harshan] 10041

ഇരുപത്തിഅഞ്ചു വർഷങ്ങൾക്കു ശേഷം തന്‍റെ നാട്ടിൽ മാലിനി തിരിചെത്തിയിരിക്കുന്നു

കാറിന്‍റെ വിൻഡോയിലൂടെ തന്‍റെ നാടിനു നല്ല മാറ്റങ്ങൾ എല്ലാം നോക്കി കാണുകയായിരുന്നു

“എന്ത് ഭംഗിയാ അമ്മെ ,,,ഈ നാട് ” ശ്യാം മാലിനിയോട് പറഞ്ഞു

മാലിനി ഒന്ന് ചിരിക്കുക മാത്രം ചെയ്തു

“എന്നാലും ഇങ്ങനെ ഒരു നാടുണ്ട് എന്നറിഞ്ഞിരുന്നെകിൽ ചെറുപ്പത്തിൽ വെക്കേഷനൊക്കെ ഇവിടെ അടിച്ചു പൊളിക്കാമായിരുന്നു ,,,” ശ്യാം മാമൻ കേൾക്കെ പറഞ്ഞു

“മോനെ ,,,,,,,,”

“എന്താ മാമാ ”

“ഇതാണ് നമ്മുടെ തറവാട് ,,, ദേവർമഠം ” എന്ന് പറഞ്ഞു രാമഭദ്രൻ കൈ ചൂണ്ടി കാണിച്ചു

കൊട്ടാരസദൃശമായ ഇരുനിലകളോട് കൂടിയ വലിയ ഒരു മാളിക

“ഇതായിരുന്നോ അമ്മയുടെ വീട് ” അത്ഭുതത്തോടെ പാറു മാലിനിയെ നോക്കി ചോദിച്ചു

വേലക്കാരൻ വന്നു വലിയ ഗേറ്റ് തുറന്നു

കാർ ഉളിലേക്കു കയറി

കാർപോർച്ചിൽ വന്നു നിന്നു

എല്ലാവരും പുറത്തേക്കിറങ്ങി

കാറിന്‍റെ ശബ്ദംകേട്ട് കുടുംബത്തിലുള്ള എല്ലാവരും അതിയായ സന്തോഷത്തോടെ പുറത്തേക്ക് ഓടിവന്നു

എല്ലാരും പുഞ്ചിരിച്ച മുഖങ്ങളോടെ അവരുടെ അടുത്തേക്കെത്തി

രംഗനാഥൻ വന്നു രാജശേഖരനെ കെട്ടിപിടിച്ചു

അവിടത്തെ കൊച്ചുമക്കൾ എല്ലാവരും വേഗം തന്നെ ശ്യാമിന്‍റെയും പാർവ്വതിയുടെയും അടുത്തേക്ക് വന്നു

ഇന്ദുവിന്‍റെ അമ്മയും നാത്തൂന്മാരും മാലിനിയുടെ അടുത്തേക്ക് വന്നു

അന്നേരം മുറിയിൽ നിന്നും ഭുവനേശ്വരി ദേവി പ്രൗഢഗംഭീരമായ സാരിയൊക്കെ ഉടുത് വാതിൽക്കൽ നിന്നു

മാലിനി ഒരല്പം നേരത്തേക്ക് പഴമയിലേക്ക് മനസിനെ പായിച്ചു

<<<<O >>>>

 

“അടിക്കല്ലേ,,,അമ്മെ ,,,,,,,,,,,,” പൊട്ടിക്കരഞ്ഞു  കൊണ്ട് കേണപേക്ഷിക്കുന്ന  മാലിനി

“പറഞ്ഞിട്ടീല്ലെടി ,,നാശം പിടിച്ചവളെ ,,,  എന്‍റെ കണ്മുന്നിലേക്കു വരരുതെന്ന് ” എന്ന് പറഞ്ഞു വലിയ ചൂരൽ വടി കൊണ്ട് പതിനഞ്ചു വയസുകാരിയായ മാലിനിയെ തലങ്ങും വിലങ്ങും അടിക്കുന്ന ആയി , ആയിയെ എതിർക്കാൻ ആകാതെ സങ്കടത്തോടെ അത് നോക്കി നിൽക്കുന്ന സഹോദരങ്ങൾ,,,

എല്ലാവരും തീന്മേശയിൽ ഇരിക്കുന്നു

ആയിയും മക്കളും  അകന്ന ബന്ധുക്കളും

മാലിനി അവർക്കൊപ്പം ഇരിക്കാനാകാതെ ഒരു മൂലയ്ക്ക് നിൽക്കുന്നു

പരിചാരകർ അവർക്കു ഭക്ഷണം വിളമ്പുന്നു

ബന്ധുക്കളിൽ ഒരാൾ മാലിനിയെ അടുത്തേക്ക് വിളിക്കുന്നു

അവൾ ഭയന്ന് അവരുടെ അരികിലേക്ക് ചെല്ലുന്നു

അവർ അടുത്തുള്ള ചെയറിൽ മാലിനിയെ ഇരുത്തുന്നു

മാലിനി വേണ്ട എന്ന് പറഞ്ഞിട്ടും അവർ മാലിനിയെ കൂടെ ഇരുത്തി

പരിചാരകരോട് ഭക്ഷണം വിളമ്പാൻ പറയുന്നു

ഭക്ഷണം കഴിഞ്ഞു ബന്ധുക്കൾ പോയപ്പോൾ ആയി മാലിനിയെ വീടിന്‍റെ പുറത്തെ തിണ്ണയിൽ നിർത്തി

തല്ലാൻ ആണ് എന്ന് വിചാരിച്ചു അവൾ പേടിച്ചു വിറയ്ക്കാൻ തുടങ്ങി

ആയി പരിചാരികയെ വിളിച്ചു എന്തോ കൊണ്ട് വരാൻ പറഞ്ഞു

അവർ അതുകേട്ടു ഭയത്തോടെ ഉളിലേക് പോയി പാത്രത്തിൽ എന്തോ കൊണ്ട് വന്നു ആയിക്കു കൊടുത്തു

കൈയിലേക്ക് കിട്ടിയതും അത് അതി ശക്തിയിൽ മാലിനിയുടെ മുഖത്തേക്കൊഴിച്ചു

എരിവുള്ള രസം

മുഖത്ത് വീണു കണ്ണിലും മൂക്കിലുമൊക്കെ എരിവുള്ള രസം കയറി മാലിനി അലറി കരഞ്ഞു കൊണ്ടിരുന്നു

<<<<<<O >>>>>

മാളു ,,,,,,,,,,,,,,

ആ വിളികേട്ടാണ് മാലിനി സ്വപ്നാവസ്ഥയിൽ നിന്നും ഉണർന്നത്

അവളുടെ മുന്നിൽ ആയി വന്നു നില്കുന്നു

കൈയിൽ നെയ്വിളക്കും അക്ഷതവും

മാലിനിയുടെ കണ്ണുകൾ സങ്കടം കൊണ്ട് നിറഞ്ഞു

മാലിനി വേഗം രാജശേഖരനോട് ചേർന്ന് നിന്നു

എന്നും തനിക്ക് തുണയും സംരക്ഷണവും എല്ലാം രാജേട്ടൻ ആണെന്ന ഉത്തമബോധ്യത്താൽ

ആയി ഇരുവരെയും വിളക്കുഴിഞ്ഞു തലയിൽ അക്ഷതവും പൂക്കളും വിതറി

നെറ്റിയിൽ കളഭവും സിന്ദൂരവു൦ ചാർത്തിച്ചു

അതുപോലെ ശ്യാമിനെയും പാര്വതിയെയും കൂടെ ചെയ്തു

അവർ അവരെ മഠത്തിന്‍റെ ഉള്ളിലേക്ക് ക്ഷണിച്ചു

രാജശേഖരൻ മാലിനിയുടെ കൈയിൽ മുറുകെ പിടിച്ചു

മാലിനിക്ക് ധൈര്യത്തിനായി

അവർ ഒരുമിച്ചു ദേവർമഠത്തെ വാതിലിനുള്ളിലേക് വലതു കാൽ വെച്ച് പ്രവേശിച്ചു

ഇരുപത്തി അഞ്ചു വര്ഷങ്ങള്ക്കു മുൻപ് തന്നെ തല്ലിയിറക്കി തനിക്കു മുന്നിൽ വാതിൽ കൊട്ടിയടച്ച ആയി ഇന്ന് തന്നെ വിളക്ക് കൊളുത്തി സ്വീകരിച്ചിരിക്കുന്നു എന്ന യാഥാർഥ്യം മനസിലാക്കാൻ മാലിനി നന്നേ ബുദ്ധിമുട്ടി

എല്ലാവരും വീടിനുള്ളിലേക് പ്രവേശിച്ചു

കൊട്ടാരം പോലെ തോന്നിക്കുന്ന ഹാളിൽ വന്നു നിന്ന് അവിടെ പ്രതിഷ്ടിച്ചിരിക്കുന്ന വൈകുണ്ഠനാഥ വിഗ്രഹത്തിനു മുന്നിൽ ചെന്ന് തൊഴുതു

എന്നിട്ടു അവരെ എല്ലാവരെയും അവിടത്തെ രാജകീയമായ ഇരിപ്പിടങ്ങളിൽ ഇരുത്തി

<<<<<O>>>>>

Updated: August 21, 2021 — 8:55 pm

267 Comments

  1. പാർട്ട്‌ 42 എന്നു വരും

  2. വിനോദ് കുമാർ ജി ❤

    ♥♥♥♥?

  3. Hai ഈ സൈറ്റ്യിൽ ആദ്യമായി ആണ് കഥ വായിക്കുന്നത്. എന്റെ ഒരു സുഹൃത്താണ് ഈ കഥ വായിക്കാൻ പറഞ്ഞത്. കുറെ തവണ പറഞ്ഞിട്ടുണ്ട് പക്ഷെ വായിക്കാൻ പറ്റിയില്ല. പിന്നെ ഞാൻ വായിച്ചു തുടങ്ങി ഓരോ പാർട്ടും തമ്മിൽ ആദ്യം ഒരു ബന്ധവും തോന്നിയില്ല ആകെ കൺഫ്യൂഷൻ ആയിരുന്നു പക്ഷെ പിന്നെ പിന്നെ സമയം കിട്ടുമ്പോഴൊക്കെയും വായിക്കും അങ്ങനെ പിന്നെ കഥ വായിക്കാൻ സമയം കണ്ടെത്തി തുടങ്ങി. സത്യം പറഞ്ഞാൽ ഈ കഥയിലെ ഓരോ കഥാപാത്രങ്ങളും നമ്മുടെ മുൻപിൽ നിന്നും കഥ പറയുന്ന ഒരു തോന്നൽ ആണ് tto. എന്താ പറയാ ഓരോ പാർട്ട്‌ വായിക്കുമ്പോഴും ഒപ്പം ഓരോ സോങ്‌സ് കേൾക്കുമ്പോൾ എന്താ പറയാ ഒരു പ്രതേയ അനുഭൂതി തന്നെ ആണ് tto.

  4. ഇ ബാലു തന്നെ ആണോ ആദിശങ്കരൻ

    1. അല്ല ഞാൻ അല്ല ആദി ശങ്കരൻ
      ഞാൻ ആരെന്ന് സീസൺ 2 വിൽ നിങ്ങൾ അറിയും

      എന്ന് സസ്നേഹം

      1. തൃലോക്

        ബാലു ചേട്ടാ

  5. ഹർഷാപി ചേട്ടാ…. ഈ പാർട്ട്‌ വായിച്ചു…. ഇനി അടുത്തത് വായിക്കട്ടെ…..???

  6. വളരെ നാളത്തെ കാത്തിരിപ്പിന് ശേഷം ഇന്നാണ് ഞാൻ കഥ കാണുന്നത് ഒറ്റ ഇരിപ്പിന് തന്നെ ഈ പാർട് വായിച്ചു ഇനി അടുത്തത് വായിക്കണം വായിച്ചിടത്തോളം സന്തോഷം ഒരിക്കലും അപരാജിതന് വിഷമിപ്പിക്കില്ല എന്നറിയാം കാരണം ഇത് ഒരു കഥ മാത്രം ആയിട്ടാല്ല കണ്ടിട്ടുള്ളത് ഞാനും ഇതിന്റെ ഒരു ഭാഗം ആണെന്ന് ചിന്തിച്ചിട്ടു കൊണ്ട് കൂടിയാണ്

    HELLBOY

  7. ലക്ഷ്മി എന്ന ലചു

    ഹായ് ഹർഷേട്ടാ ഞാൻ അപരാജിതൻ മുടങ്ങാതെ വായ്ക്കറുണ്ട്. കമൻ്റ് ചെയ്യാൻ മടി ആയിരുന്നു .ഇപ്പൊൾ ഈ സൈറ്റിൽ ആക്ടീവ് അല്ല . അപരാജിതനു വേണ്ടി മാത്രമാണ് ഇവിടെ ഇപ്പൊ വന്നതും തന്നെ. ഒരോ തവണയും ഇത് വായിക്കുമ്പോൾ ഈ കഥ ഒരു adiction ആയി മാറുകയാണ്.ഇതൊരു കഥയാണ് എന്ന് വിശ്വസിക്കാൻ കഴിയുന്നില്ല എന്തൊരു റിയലിസ്റ്റിക് ആയിട്ടാണ് ഓരോരു ഭാഗവും വിവരിക്കുന്നത്. മഹാശിവനെ കുറിച്ച് കൂടുതൽ അറിയാൻ കഴിഞ്ഞു. പിന്നെ ഒരു request aanu ചേട്ടായി
    ചിദംബരം കടലൂർ district ആണ് English Cuddalore എന്നത് Tamil ല് കടലൂർ എന്നാണ്
    ഇതൊരു information ആയി എടുക്കണം തെറ്റ് ധരിക്കരുത് . ഈ കഥ ഞങ്ങൾക്ക് തന്നതിന് ഒരുപാടു നന്ദി പറയുന്നു

    1. Nandi..
      Njanathu shariyakkam
      Cheruppathilo matto poyathaanu avide..
      Ippo ormmayumilla..
      Njanath clear aakkam
      Orupad nandi..

  8. ഞാൻ ഇപ്പഴാ സ്റ്റോറി കണ്ടത് ? . ഒറ്റ ഇരുപ്പിന് വായിച്ചു. പൊളിച്ചു ❤.പോയി അടുത്ത പാർട്ട് വായിക്കട്ടെ ?

  9. അബൂ ഇർഫാൻ 

    ശിവശൈലത്തുകാരെ കുറിച്ചു കേട്ടപ്പോൾ ആദ്യം ദേഷ്യമാണ് തോന്നിയത്. ഇങ്ങനെയുമുണ്ടോ ആളുകൾ, പരദേശികളെ അടുപ്പിക്കില്ല. അവർക്ക് ഭക്ഷണം ഉണ്ടാക്കികൊടുക്കില്ല. എന്നാലോ ഏതോ ഉണ്ണാക്കന്മാർ ഉണ്ടാക്കിയ കോപ്പിലെ നിയമങ്ങൾ ഒക്കെ വലിയ കാര്യമായി അനുസരിച്ച് അടിമകളായി ജീവിക്കുന്നു. എന്നിട്ട് തങ്ങളുടെ പുരോഗമനത്തിനും അതിജീവനത്തിനു വേണ്ടി ഒന്നും ചെയ്യാതെ ആരോ ഞങ്ങളെ വന്നു രക്ഷിക്കും  എന്നു കരുതി കാത്തിരിക്കുന്നു. പിന്നെ ചിന്തിച്ചപ്പോഴാണ് മനസ്സിലായത്. നമ്മളും വ്യത്യസ്തരൊന്നുമല്ലല്ലോ, ആരൊക്കെയോ ഉണ്ടാക്കുന്ന നിയമങ്ങൾ അനുസരിച്ചു അവർക്ക് വേണ്ടി അടികൂടി രാപകൽ അധ്വാനിച്ച് അതിൽ നിന്ന് അവർ പറയുന്ന പണം നികുതിയായി കൊടുത്ത്  അവസാനം ഒന്നുമല്ലാതെ മരിച്ചുപോവുന്നു. നോവൽ അടിപൊളിയായി പോകുന്നു. ആദ്യത്തെ കുറച്ചു ഭാഗങ്ങൾ കഴിഞ്ഞാൽ പിന്നെ നോവലിന്റെ റേഞ്ച് വേറെയാണ്.

  10. കാളിദാസൻ

    ഹർഷാപ്പി ഇപ്പോഴാണ് ഈ ഭാഗം വായിച്ചു കഴിഞ്ഞത്.
    മറ്റേ ഭാഗം കൂടി വായിച്ചിട്ട് അതിൽ അഭിപ്രായം അറിയിക്കാമെ… .

  11. Loved it
    Keep the good work

  12. ഇത്രയും നാൾ കാത്തിരുന്നിട്ടും കഥ വന്നപ്പോൾ നിരാശയാക്കി.aa flow angu poyi.bore akkunnundu ippol

    1. Okke ശരി ആക്കം ബ്രോ..

  13. ബ്രോ വെറുതെ കഥ നീട്ടി ചടപ്പിക്കല്ലേ ആ പഴയ കഥ വായിക്കുന്ന സുഖം പോയി

    1. ഹർഷാ… മനു – ബാലുവിൻ്റെ ഭാഗങ്ങൾ വല്ലാതെ ലാഗ് ആവുന്നു. കഥ പറയുന്നു അത് പരീക്ഷക്ക് റിവിഷൻ ചെയ്യുന്നതു പോലെ പോയിൻ്റ്സ് വീണ്ടും റിപ്പീറ്റ് ചെയ്യുന്നു വല്ലാതെ മട്പ്പാവുന്നു…. ആ ഭാഗങ്ങളിൽ അപ്പുവിന് (ഒരു സൂപ്പർ ഹീറോക്ക്) എന്ത് സംഭവിച്ചു എന്ന ആശങ്കയും ഉണരുന്നു… കഥയുടെ സുഖം നഷ്ടപ്പെടുന്നു… വായനക്കാരുടെ ശ്രദ്ധ പൂർണ്ണമായും അപ്പുവിലാണ് അവൻ്റെ മുന്നേറ്റങ്ങൾക്ക് ആയി കാത്തിരിക്കുന്നു…

      (എൻ്റെ ഒരു അഭിപ്രായം മാത്രം)

      1. ബ്രോ
        തത്കാലം ഇങ്ങനെ പോകട്ടെ
        ഈ ഒരു ഭാഗം ചിദംബരം കൂടെ ഉള്ളത് കൊണ്ടാണ് ഇങ്ങനെ കൂടുതൽ ഉൾപെടുത്തേണ്ടി വന്നത്
        ഇനി ഉണ്ടാകില്ല ഡയറക്ട് കഥ ആണ്
        മനു ബാലു കഥ ചിലപ്പോ ലാഗ് തോന്നിപ്പിച്ചേക്കാം
        അപ്പൂനേം പാറൂനേം മാത്രം എഴുതുക അല്ലല്ലോ ഉദ്ദേശം
        ബാലുവിലൂടെ അപ്പു
        ബാലു ആരാണ് എന്നതാണ് ഉയർത്തുന്ന ചോദ്യം ???

        1. ???…

          ഇങ്ങനെ തന്നെ പോയാൽ മതി ബ്രോ ?.

          ഇത്രയും നാൾ ഇങ്ങള് നല്ലൊരു കഥ അനുഭവം ആണ് തന്നത്.

          ഇനിയുള്ളതും നിരാശപ്പെടുത്താതെ അടിപൊളി ആകുമെന്ന് അറിയാം.

          Take your time ?.

          All the best 4 your story ?.

  14. ezhuthine snehikunnavan

    enthonnedey ith. kurach vaayichapo thanne maduthu ee parts . full laag, pinne aavashyam illatha aalkarude stry yum. nammal ivide vaayikan varunnath appuvinteyum paruvinteyum stry vaayikan vendi aanu, allathe oru oola manuvinteyum anuvinteyum alla. ithu vaayichal ningal parayum ivar ee stry yude aavashyam aanenn. kooduthal aalkarkum ivar ee stry yil venamennilla. pinne enthina ningal ithra kashtapett avarude stry ezhuthunnath. avare ozhivakiyek bro. njan ella pagum skip cheythu. ini 21 engane undenn nokkanam. nalla oru story ye kollalle bro. allenkil ivide thanne nirthiyek

    1. അപ്പു പാറു മാത്രമല്ല ബ്രോ ഇതില്‍
      അവരിലേക്ക് നയിക്കുന്ന ഘടകങ്ങള്‍ ആണ് അനുവും മനുവും
      സ്കിപ് ചെയ്യുന്നതിലല്ല പ്രശനം ,,
      സ്കിപ് ചെയ്യുമ്പോള്‍ അതില്‍ ചില പ്രധാന സംഭവങ്ങള്‍ ഒഴിവായി പോകും
      ചിദംബരത്തില്‍ അവര്‍ ഇരുവരും കാണുന്ന –രഹസ്യം അതെല്ലാം
      ഇതൊക്കെ ,,

      നന്ദി ബ്രോ
      നല്ല രീതിയില്‍ അഭിപ്രായം പങ്ക് വെച്ചതിന്

    2. താനാണോ എഴുത്തിനെ സ്നേഹിക്കുന്നവൻ ഹി ഹി ഹി….

  15. 20 വായിച്ച് തീർന്നു രണ്ടാം ദിവസം റിവ്യൂ ഒക്കെ നോക്കാമെന്ന് കരുതി കയറിയപ്പോഴാണ് 21 ഹായ് കണ്ണ് ബൾബായി ആയി …. പ്രതീക്ഷിക്കാതെ ആ ഭാഗം വായിക്കാൻ കിട്ടുന്നതിൻ്റെ സുഖവും കിട്ടി

    1. Randum ഒരു ദിവസം തന്നെ ആണല്ലോ ഇട്ടത്..
      അപോ വായിച്ചില്ലയിരുന്നോ

      1. ശ്രദ്ധിച്ചില്ല

  16. Ishtapettu orupade
    Ohm Nama Shivaya

  17. Devil With a Heart

    ഇഷ്ടപ്പെട്ടു*

  18. Devil With a Heart

    വിലയിരുത്താൻ ഞാൻ ആരുമല്ല എന്ന ഉറപ്പുള്ളത് കൊണ്ട് ഒന്ന് മാത്രം പറയാം ഒരുപാട് ഇഷ്ടപ്പെടും ഈ ഭാഗവും അടുത്ത ഭാഗം കൂടെ വായിച്ചിട്ട് വരാമേ..ധൃതി ഒന്നും കാണിക്കുന്നില്ല സമയം എടുത്ത് പതിയെ വായിക്കുന്നുള്ളൂ?♥️

Comments are closed.