അതെ സമയം
മിഥിലയിൽ നിന്നും പുറപ്പെട്ട മാലിനിയും കുടുംബവും ഇടയ്ക്കു പല ക്ഷേത്രങ്ങളും സന്ദർശിച്ചാണ് അരുണേശ്വരത്തു എത്തി ചേർന്നത്.
അരുണേശ്വരത്തു അവരെ കാത്തു മാലിനിയുടെ ഏട്ടൻ രാമഭദ്രൻ നിൽക്കുന്നുണ്ടായിരുന്നു
രാമഭദ്രൻ അവരെ തന്റെ കാറിലേക്ക് വിളിച്ചു കയറ്റി
അവരുടെ കാർ തന്റെ ഡ്രൈവറെ കൊണ്ട് പുറകിൽ ഓടിപ്പിച്ചു.
അവർ അരുണേശ്വരത്തു നിന്നും തിരിഞ്ഞു
രാമഭദ്രന്റെ കാർ ഹിരണ്മയിപാലത്തിലേക്ക് പ്രവേശിച്ചു
അവരുടെ മുന്നിലായി ആദിയുടെ ജീപ്പും.
കാറിൽ മുന്നിലായി രാമഭദ്രനും രാജശേഖരനും സംസാരിച്ചു കൊണ്ടിരുന്നതിനാൽ ആരും മുന്നിൽ പോകുന്ന ആദിയുടെ ജീപ്പ് ശ്രദ്ധിച്ചില്ല
അതിവേഗത്തിൽ മുന്നോട്ടു പോയിക്കൊണ്ടിരുന്നു രാമഭദ്രന്റെ കാർ ആടിയിട്ട് ജീപ്പിനെ ഓവർട്ടേക്ക് ചെയ്തു മുന്നോട്ടേക്ക് പോയി
മാലിനിയുടെ തോളിൽ തല ചായ്ച്ചു മയങ്ങുകയായിരുന്ന പാർവ്വതി
പെട്ടെന്ന് കണ്ണ് തുറന്നു , എന്തോ ഒരു സന്തോഷം അറിയാതെ ഉള്ളിൽ ഒരു അനുഭൂതിയായി പെയ്തിറങ്ങിയ പോലെ ,,, അവൾ ചുറ്റും നോക്കി
“എന്താ പൊന്നു ?” മാലിനി ചോദിച്ചു
“ഒന്നുല്ലമ്മെ ” പക്ഷെ അവളുടെ ചുണ്ടിൽ ഒരു പുഞ്ചിരി നിറഞ്ഞിരുന്നു
ഉള്ളിൽ വല്ലാത്തൊരു ആനന്ദം
ആരോ തന്നെ ചേർത്ത് പിടിക്കുന്ന പോലെയൊരു തോന്നൽ
കാർ ദേവർമഠം ലക്ഷ്യമാക്കി കുതിച്ചു
നാട൯ പാട്ടു കലാകാരൻമാർ അവർക്കിറങ്ങേണ്ട സ്ഥലം പറഞ്ഞു ആദിയോട് പറഞ്ഞു
അത് കേട്ട് ആദി വണ്ടി മുന്നോട്ടു കൊണ്ട് നിർത്തി
അവരെല്ലാവരും ഇറങ്ങി
ആദിയും പുറത്തിറങ്ങി
“തമ്പി ,,,,റൊമ്പ നന്ദ്രിയിരുക്ക് ,,,ഉങ്കൾ കൂടെ ഇരുന്ത ഓരോ നിമിതവും നാങ്ക എല്ലാരുമേ നിറയാ രസിച്ചിരിക്കെ”
അതുകേട്ടു ചിരിയോടെ ആദി അവരെ നോക്കി പറഞ്ഞു
“ഞാൻ ആണ് കൂടുതൽ ഹാപ്പിയായത്,,അണ്ണൻമാരെ ….. അപ്പൊ ഇനി എപ്പോ നമ്മൾ കാണും ?”
“തമ്പി ,,,നാങ്കള് കൊഞ്ചം നാൾ ഇങ്കെ ഇറുക്കെ ,,ഇന്ത പെരിയ തിരുവിളാ നടക്ക പോവറുതില്ലയാ ,,, ”
“ഓ ,,അത് ഞാനും മറന്നു ,, അതെ ,,ഇനി ഇവിടെ വലിയ ഉത്സവം ആണെന്നു കേട്ടിട്ടുണ്ട് ,,,അപ്പൊ നമ്മൾ ഇനിയും കാണും ,, ”
“തമ്പി ,,,സിവസൈലം ,,,വൈശാലി ബോർഡർക്കു അപ്പുറം താൻ ,,,ബോർഡർ താണ്ടി ,, ഒരു നാല് കിലോമീറ്റർ ഇറുക്കെ ,,, അവിടെയാക്കു൦ സിവസൈലം ”
“ശരി ,,,,അപ്പോ നമുക് ഇനിയും കാണാം കേട്ടോ ,,,,,,,” എന്ന് പറഞ്ഞു എല്ലാരേയും അവൻ കെട്ടി പിടിച്ചു
അവരുടെ തകിലിലും വാദ്യങ്ങളിലും ഒക്കെ ഒന്ന് മുട്ടി യാത്ര പറഞ്ഞു അവൻ ജീപ്പിലേക്ക് കയറി
അവിടെ നിന്നും ജീപ്പ് എടുത്തു
<<<<<<O>>>>>>
ആദിക്ക് ആ നാടൊക്കെ ഒരു പുതിയ അനുഭവമായിരുന്നു, , എങ്ങും വിഷ്ണുക്ഷേത്രങ്ങൾ ,എങ്ങും ആല്മരങ്ങൾ , പാരിജാതവും കടമ്പു മരങ്ങളും പ്രകൃതിഭംഗി നിറഞ്ഞ ഭൂമി , വലിയ കോട്ടകൾ , മനോഹരമായ മാളികകൾ
കൃഷി ഭൂമികൾ ,ടാർ ചെയ്യാതെ പ്രത്യക ടൈൽ പതിപ്പിച്ച വഴികൾ ,
നല്ല ഡ്രെയിനേജ് സംവിധാനങ്ങൾ , റോഡിനു ഇരു വശവും പൂച്ചെടികൾ പൂവിട്ടു നിൽക്കുന്നു
ഓരോ മാളികകളുടെ മതിലുകളുടെ മുന്നിലും ശംഖ് ചക്രങ്ങൾ കൊത്തിവെച്ചിരിക്കുന്നു
പോകും വഴി പലയിടങ്ങളിലും ചന്ദനഗന്ധം നിറയുന്നു
കുറച്ചു കഴിഞ്ഞപ്പോൾ സുഗന്ധദ്രവ്യങ്ങൾ വാറ്റുന്ന സമുദായക്കാർ താമസിക്കുന്ന പ്രദേശമെത്തി
അവിടെയെല്ലാം വശ്യമായ സൗരഭ്യം വായുവിൽ നിറഞ്ഞു തുളുമ്പികൊണ്ടിരിക്കുന്നു
ഇത്രക്കും മനോഹരമായ ഒരു സ്ഥലം തന്റെ ജീവിതത്തിൽ കണ്ടിട്ടേ ഇല്ല ,,
കുറെ കൂടി മുന്നോട്ടു പോയപ്പോൾ ആണ്
വലതു ഭാഗത്തായി അകലെ തലയുയർത്തി നിൽക്കുന്ന പ്രജാപതികളുടെ കൊട്ടാരം കണ്ടത്
അത് കണ്ടതും ആദി അത്ഭുതം കൊണ്ട് അന്ധാളിച്ചു വാ തുറന്നു പോയി
കാരണം ഒരു നോട്ടം കൊണ്ട് കണ്ണെടുക്കാൻ കഴിയാത്ത വണ്ണം ഭ്രമിപ്പിച്ചു കളയുന്ന നിർമ്മാണ സൗന്ദര്യ൦
“എന്റെ മാഷേ ,,,,,,,ഇവിടെയൊക്കെ മനുഷ്യർ തന്നെയാണോ ജീവിക്കുന്നത് ?’
ആദി സ്വയമറിയാതെ പറഞ്ഞു പോയി
അവൻ ജീപ്പ് നിർത്തി
കുറച്ചു നേരം അവിടെ നിന്ന് ആ കൊട്ടാരത്തിന്റെ സൗന്ദര്യം ആസ്വദിച്ചു കൊണ്ടിരുന്നു
കുതിര വണ്ടികളൊക്കെ ഇടയ്ക്കു അതിലൂടെ പോകുന്നുണ്ട്
ഒരു സ്വപ്നലോകത്തു എത്തിപ്പെട്ട പോലെ
“മാലിനി കൊച്ചമ്മയുടെ നാടല്ലേ ഇത് ,,ഇത്രയും മനോഹരമായ ഒരു നാട്ടിൽ നിന്നാണല്ലോ മാലിനിക്കൊച്ചമ്മ എല്ലാം ഉപേക്ഷിച്ചു അവിടെ വന്നു പെട്ടത് ” എന്നവൻ വെറുതെ മനസ്സിൽ ഓർത്തു
പിന്നെ ജീപ്പെടുത്തു നേരെ അതിർത്തിയിലേക്ക് വിട്ടു
<<<<<O>>>>>
പാർട്ട് 42 എന്നു വരും
♥♥♥♥?
Hai ഈ സൈറ്റ്യിൽ ആദ്യമായി ആണ് കഥ വായിക്കുന്നത്. എന്റെ ഒരു സുഹൃത്താണ് ഈ കഥ വായിക്കാൻ പറഞ്ഞത്. കുറെ തവണ പറഞ്ഞിട്ടുണ്ട് പക്ഷെ വായിക്കാൻ പറ്റിയില്ല. പിന്നെ ഞാൻ വായിച്ചു തുടങ്ങി ഓരോ പാർട്ടും തമ്മിൽ ആദ്യം ഒരു ബന്ധവും തോന്നിയില്ല ആകെ കൺഫ്യൂഷൻ ആയിരുന്നു പക്ഷെ പിന്നെ പിന്നെ സമയം കിട്ടുമ്പോഴൊക്കെയും വായിക്കും അങ്ങനെ പിന്നെ കഥ വായിക്കാൻ സമയം കണ്ടെത്തി തുടങ്ങി. സത്യം പറഞ്ഞാൽ ഈ കഥയിലെ ഓരോ കഥാപാത്രങ്ങളും നമ്മുടെ മുൻപിൽ നിന്നും കഥ പറയുന്ന ഒരു തോന്നൽ ആണ് tto. എന്താ പറയാ ഓരോ പാർട്ട് വായിക്കുമ്പോഴും ഒപ്പം ഓരോ സോങ്സ് കേൾക്കുമ്പോൾ എന്താ പറയാ ഒരു പ്രതേയ അനുഭൂതി തന്നെ ആണ് tto.
ഇ ബാലു തന്നെ ആണോ ആദിശങ്കരൻ
അല്ല ഞാൻ അല്ല ആദി ശങ്കരൻ
ഞാൻ ആരെന്ന് സീസൺ 2 വിൽ നിങ്ങൾ അറിയും
എന്ന് സസ്നേഹം
ബാലു ചേട്ടാ
ഹർഷാപി ചേട്ടാ…. ഈ പാർട്ട് വായിച്ചു…. ഇനി അടുത്തത് വായിക്കട്ടെ…..???
വളരെ നാളത്തെ കാത്തിരിപ്പിന് ശേഷം ഇന്നാണ് ഞാൻ കഥ കാണുന്നത് ഒറ്റ ഇരിപ്പിന് തന്നെ ഈ പാർട് വായിച്ചു ഇനി അടുത്തത് വായിക്കണം വായിച്ചിടത്തോളം സന്തോഷം ഒരിക്കലും അപരാജിതന്‍ വിഷമിപ്പിക്കില്ല എന്നറിയാം കാരണം ഇത് ഒരു കഥ മാത്രം ആയിട്ടാല്ല കണ്ടിട്ടുള്ളത് ഞാനും ഇതിന്റെ ഒരു ഭാഗം ആണെന്ന് ചിന്തിച്ചിട്ടു കൊണ്ട് കൂടിയാണ്
HELLBOY
ഹായ് ഹർഷേട്ടാ ഞാൻ അപരാജിതൻ മുടങ്ങാതെ വായ്ക്കറുണ്ട്. കമൻ്റ് ചെയ്യാൻ മടി ആയിരുന്നു .ഇപ്പൊൾ ഈ സൈറ്റിൽ ആക്ടീവ് അല്ല . അപരാജിതനു വേണ്ടി മാത്രമാണ് ഇവിടെ ഇപ്പൊ വന്നതും തന്നെ. ഒരോ തവണയും ഇത് വായിക്കുമ്പോൾ ഈ കഥ ഒരു adiction ആയി മാറുകയാണ്.ഇതൊരു കഥയാണ് എന്ന് വിശ്വസിക്കാൻ കഴിയുന്നില്ല എന്തൊരു റിയലിസ്റ്റിക് ആയിട്ടാണ് ഓരോരു ഭാഗവും വിവരിക്കുന്നത്. മഹാശിവനെ കുറിച്ച് കൂടുതൽ അറിയാൻ കഴിഞ്ഞു. പിന്നെ ഒരു request aanu ചേട്ടായി
ചിദംബരം കടലൂർ district ആണ് English Cuddalore എന്നത് Tamil ല്‍ കടലൂർ എന്നാണ്
ഇതൊരു information ആയി എടുക്കണം തെറ്റ് ധരിക്കരുത് . ഈ കഥ ഞങ്ങൾക്ക് തന്നതിന് ഒരുപാടു നന്ദി പറയുന്നു
Nandi..
Njanathu shariyakkam
Cheruppathilo matto poyathaanu avide..
Ippo ormmayumilla..
Njanath clear aakkam
Orupad nandi..
ഞാൻ ഇപ്പഴാ സ്റ്റോറി കണ്ടത് ? . ഒറ്റ ഇരുപ്പിന് വായിച്ചു. പൊളിച്ചു ❤.പോയി അടുത്ത പാർട്ട് വായിക്കട്ടെ ?
ശിവശൈലത്തുകാരെ കുറിച്ചു കേട്ടപ്പോൾ ആദ്യം ദേഷ്യമാണ് തോന്നിയത്. ഇങ്ങനെയുമുണ്ടോ ആളുകൾ, പരദേശികളെ അടുപ്പിക്കില്ല. അവർക്ക് ഭക്ഷണം ഉണ്ടാക്കികൊടുക്കില്ല. എന്നാലോ ഏതോ ഉണ്ണാക്കന്മാർ ഉണ്ടാക്കിയ കോപ്പിലെ നിയമങ്ങൾ ഒക്കെ വലിയ കാര്യമായി അനുസരിച്ച് അടിമകളായി ജീവിക്കുന്നു. എന്നിട്ട് തങ്ങളുടെ പുരോഗമനത്തിനും അതിജീവനത്തിനു വേണ്ടി ഒന്നും ചെയ്യാതെ ആരോ ഞങ്ങളെ വന്നു രക്ഷിക്കും എന്നു കരുതി കാത്തിരിക്കുന്നു. പിന്നെ ചിന്തിച്ചപ്പോഴാണ് മനസ്സിലായത്. നമ്മളും വ്യത്യസ്തരൊന്നുമല്ലല്ലോ, ആരൊക്കെയോ ഉണ്ടാക്കുന്ന നിയമങ്ങൾ അനുസരിച്ചു അവർക്ക് വേണ്ടി അടികൂടി രാപകൽ അധ്വാനിച്ച് അതിൽ നിന്ന് അവർ പറയുന്ന പണം നികുതിയായി കൊടുത്ത് അവസാനം ഒന്നുമല്ലാതെ മരിച്ചുപോവുന്നു. നോവൽ അടിപൊളിയായി പോകുന്നു. ആദ്യത്തെ കുറച്ചു ഭാഗങ്ങൾ കഴിഞ്ഞാൽ പിന്നെ നോവലിന്റെ റേഞ്ച് വേറെയാണ്.
ഹർഷാപ്പി ഇപ്പോഴാണ് ഈ ഭാഗം വായിച്ചു കഴിഞ്ഞത്.
മറ്റേ ഭാഗം കൂടി വായിച്ചിട്ട് അതിൽ അഭിപ്രായം അറിയിക്കാമെ… .
Loved it
Keep the good work
ഇത്രയും നാൾ കാത്തിരുന്നിട്ടും കഥ വന്നപ്പോൾ നിരാശയാക്കി.aa flow angu poyi.bore akkunnundu ippol
Okke ശരി ആക്കം ബ്രോ..
ബ്രോ വെറുതെ കഥ നീട്ടി ചടപ്പിക്കല്ലേ ആ പഴയ കഥ വായിക്കുന്ന സുഖം പോയി
ഹർഷാ… മനു – ബാലുവിൻ്റെ ഭാഗങ്ങൾ വല്ലാതെ ലാഗ് ആവുന്നു. കഥ പറയുന്നു അത് പരീക്ഷക്ക് റിവിഷൻ ചെയ്യുന്നതു പോലെ പോയിൻ്റ്സ് വീണ്ടും റിപ്പീറ്റ് ചെയ്യുന്നു വല്ലാതെ മട്പ്പാവുന്നു…. ആ ഭാഗങ്ങളിൽ അപ്പുവിന് (ഒരു സൂപ്പർ ഹീറോക്ക്) എന്ത് സംഭവിച്ചു എന്ന ആശങ്കയും ഉണരുന്നു… കഥയുടെ സുഖം നഷ്ടപ്പെടുന്നു… വായനക്കാരുടെ ശ്രദ്ധ പൂർണ്ണമായും അപ്പുവിലാണ് അവൻ്റെ മുന്നേറ്റങ്ങൾക്ക് ആയി കാത്തിരിക്കുന്നു…
(എൻ്റെ ഒരു അഭിപ്രായം മാത്രം)
ബ്രോ
തത്കാലം ഇങ്ങനെ പോകട്ടെ
ഈ ഒരു ഭാഗം ചിദംബരം കൂടെ ഉള്ളത് കൊണ്ടാണ് ഇങ്ങനെ കൂടുതൽ ഉൾപെടുത്തേണ്ടി വന്നത്
ഇനി ഉണ്ടാകില്ല ഡയറക്ട് കഥ ആണ്
മനു ബാലു കഥ ചിലപ്പോ ലാഗ് തോന്നിപ്പിച്ചേക്കാം
അപ്പൂനേം പാറൂനേം മാത്രം എഴുതുക അല്ലല്ലോ ഉദ്ദേശം
ബാലുവിലൂടെ അപ്പു
ബാലു ആരാണ് എന്നതാണ് ഉയർത്തുന്ന ചോദ്യം ???
???…
ഇങ്ങനെ തന്നെ പോയാൽ മതി ബ്രോ ?.
ഇത്രയും നാൾ ഇങ്ങള് നല്ലൊരു കഥ അനുഭവം ആണ് തന്നത്.
ഇനിയുള്ളതും നിരാശപ്പെടുത്താതെ അടിപൊളി ആകുമെന്ന് അറിയാം.
Take your time ?.
All the best 4 your story ?.
super bro
enthonnedey ith. kurach vaayichapo thanne maduthu ee parts . full laag, pinne aavashyam illatha aalkarude stry yum. nammal ivide vaayikan varunnath appuvinteyum paruvinteyum stry vaayikan vendi aanu, allathe oru oola manuvinteyum anuvinteyum alla. ithu vaayichal ningal parayum ivar ee stry yude aavashyam aanenn. kooduthal aalkarkum ivar ee stry yil venamennilla. pinne enthina ningal ithra kashtapett avarude stry ezhuthunnath. avare ozhivakiyek bro. njan ella pagum skip cheythu. ini 21 engane undenn nokkanam. nalla oru story ye kollalle bro. allenkil ivide thanne nirthiyek
അപ്പു പാറു മാത്രമല്ല ബ്രോ ഇതില്‍
അവരിലേക്ക് നയിക്കുന്ന ഘടകങ്ങള്‍ ആണ് അനുവും മനുവും
സ്കിപ് ചെയ്യുന്നതിലല്ല പ്രശനം ,,
സ്കിപ് ചെയ്യുമ്പോള്‍ അതില്‍ ചില പ്രധാന സംഭവങ്ങള്‍ ഒഴിവായി പോകും
ചിദംബരത്തില്‍ അവര്‍ ഇരുവരും കാണുന്ന –രഹസ്യം അതെല്ലാം
ഇതൊക്കെ ,,
നന്ദി ബ്രോ
നല്ല രീതിയില്‍ അഭിപ്രായം പങ്ക് വെച്ചതിന്
താനാണോ എഴുത്തിനെ സ്നേഹിക്കുന്നവൻ ഹി ഹി ഹി….
20 വായിച്ച് തീർന്നു രണ്ടാം ദിവസം റിവ്യൂ ഒക്കെ നോക്കാമെന്ന് കരുതി കയറിയപ്പോഴാണ് 21 ഹായ് കണ്ണ് ബൾബായി ആയി …. പ്രതീക്ഷിക്കാതെ ആ ഭാഗം വായിക്കാൻ കിട്ടുന്നതിൻ്റെ സുഖവും കിട്ടി
Randum ഒരു ദിവസം തന്നെ ആണല്ലോ ഇട്ടത്..
അപോ വായിച്ചില്ലയിരുന്നോ
ശ്രദ്ധിച്ചില്ല
????
Ishtapettu orupade
Ohm Nama Shivaya
ഇഷ്ടപ്പെട്ടു*
വിലയിരുത്താൻ ഞാൻ ആരുമല്ല എന്ന ഉറപ്പുള്ളത് കൊണ്ട് ഒന്ന് മാത്രം പറയാം ഒരുപാട് ഇഷ്ടപ്പെടും ഈ ഭാഗവും അടുത്ത ഭാഗം കൂടെ വായിച്ചിട്ട് വരാമേ..ധൃതി ഒന്നും കാണിക്കുന്നില്ല സമയം എടുത്ത് പതിയെ വായിക്കുന്നുള്ളൂ?♥️