അപരാജിതന്‍ 20 [Harshan] 10041

കുലോത്തമന്‍റെ മാളികയില്‍ നിന്നും ജോലിക്കാര്‍ രണ്ടു പേ൪ മൃതവസ്ഥയിലെന്ന പോലെ പാതി ബോധത്തില്‍ ഉള്ള ചാരുവിനെ ഇറക്കി കൊണ്ട് വന്നു

അവള്‍ വെള്ളം വെള്ളം എന്നു പറഞ്ഞു മൂളുകയും ഞരങ്ങുകയും ചെയ്യുകയായിരുന്നു

അമ്മേ ,,,എന്നു ഇടയ്ക്കു വേദന സാധിക്കാന്‍ വയ്യാതെ വിളിക്കുന്നുണ്ടായിരുന്നു

അവളെ മുത്യാരമ്മയുടെ കാറിന്‍റെ പുറകില്‍ ഇരുത്തി

ഇരുത്തിയതും തളര്‍ന്നൊടിഞ്ഞു അവള്‍ ആ സീറ്റില്‍ കിടന്നു പോയി

ഡ്രൈവര്‍ അല്പം ഭയത്തോടെ പിന്നിലേക്ക് നോക്കി

ചുണ്ടുകള്‍ കടിച്ചു പൊട്ടിച്ച് കവിളത്തും കൈകളിലും ഒക്കെ മര്‍ദ്ദനമേറ്റ പാടുകളു൦ ഒക്കെയായി

അവള്‍ പാതിബോധത്തില്‍ വേദനയാല്‍ പിടയുകയായിരുന്നു.

അവളെ കൊണ്ട് വന്നവര്‍ ഡ്രൈവര്‍നോടു വേഗം സ്ഥലം കാലിയാക്കാന്‍ പറഞ്ഞു

ഡ്രൈവര്‍ അതുകേട്ട് വേഗം കാര്‍ എടുത്തു

പാതി മരിച്ച അവസ്ഥയില്‍ ചാരുലത ആ കാറിന്‍റെ പിറകില്‍ കിടന്നു

<<<<<O>>>>>>

ആമ്രപാലി ആകെ അസ്വസ്ഥയായിരുന്നു

കാരണം ചാരുവിനെ സ്വന്തം അനിയത്തിയായിയാണ് അവള്‍ കാണുന്നത്

അവളുടെ കാര്യമോര്‍ത്ത് അവളാകെ വേവലാതിപ്പെട്ടുകൊണ്ടിരുന്നു

അവള്‍ ഗേറ്റിന് പുറത്തുള്ള റോഡില്‍ നിന്നു കൊണ്ട് കണ്ണു നട്ടു കാത്തിരിന്നു

ആ സമയം ആണ്

ആദിയുടെ ജീപ്പ് അത് വഴി വന്നത്.

ആമ്രപാലിയുടെ തൊട്ട് മുന്നിലൂടെ ആ ജീപ്പ് മുന്നോട്ട് പോയി

അവള്‍ ആ ജീപ്പിലേക്ക് ഒന്നു  നോക്കി

അവളുടെ കണ്‍മുന്നില്‍ ആദിയുടെ ജീപ്പ് ദൂരേക്ക് അകന്നു പോയികൊണ്ടിരുന്നു.

ആ ജീപ്പിലാണ് അവള്‍ പകയോടെ കാത്തിരിക്കുന്ന,

അവളെ ശരീരം കൊണ്ട് കീഴ്പ്പെടുതി അടിമപ്പെടുത്തുന്ന,

അവള്‍ ഓര്‍മ്മയില്‍ നിന്നും ചിത്രം വരഞ്ഞ  യുവാവ് എന്നവള്‍ക്ക് അറിയില്ലായിരുന്നു

<<<<<O>>>>>>

 

ചാരുലതയെയും കയറ്റി കൊണ്ട് വരുന്ന ആ കാര്‍ പെട്ടെന്നു വഴിക്കു വെച്ചു ഓഫ് ആയി മുന്നോട്ട് നീങ്ങാതെയായി

ഡ്രൈവര്‍ പലവട്ടം സ്റ്റര്‍ട്ട് ചെയ്യാന്‍ നോക്കിയെങ്കിലും കാര്‍ സ്റ്റാര്‍ട്ടു ആകുന്നുണ്ടായിരുന്നില്ല.

അയാള്‍ പുറത്തേക്കിറങ്ങി

ബോനറ്റ് ഉയര്‍ത്തി നോക്കി

എന്തൊക്കെയോ  ചെയ്തു

ബോനറ്റ് അടച്ചു ഉള്ളില്‍ കയറി വീണ്ടും സ്റ്റാര്‍ട്ടു ചെയ്യാന്‍ ശ്രമിച്ചു

കാര്‍ ഇടയ്ക്കു വെച്ചു ഓഫായി പോകുകയായിരുന്നു

അയാള്‍ ഇറങ്ങി തള്ളി കൊണ്ടിരുന്നു

ബാക്‍സീറ്റില്‍ കിടന്നു ചാരുലത, അനുഭവിക്കുന്ന വേദനയാല്‍ പാതി ബോധത്തില്‍ മെല്ലെ ഉരുവിട്ടു കൊണ്ടിരുന്നു

“ശങ്കരാ ,,,,,,,,,,,,,,,ശങ്കരാ ,,,,,,,,,,,,,,

ഡ്രൈവര്‍ കാര്‍ മെല്ലെ തള്ളികൊണ്ടിരിക്കുകയാണ്

അന്നേരം

ആദിയുടെ ജീപ്പ് അവിടെ വന്നു നിന്നു

ആദി പുറത്തേക്കിറങ്ങി

ഡ്രൈവര്‍ ഒറ്റയ്ക്ക് തള്ളുന്നത് കണ്ടു അവന്‍ വണ്ടി നിര്‍ത്തിയതാണ്

അവന്‍ ആ കാറിന് സമീപത്തേക്ക് നടന്നടുത്തു

ഉള്ളില്‍

ചാരുലത “ഞരങ്ങി കൊണ്ട് ശങ്കരാ എന്നു ഉരുവിട്ടു കൊണ്ടിരുന്നു

ആദി ആ കാറിന് സമീപം വന്നു നിന്നു

ആദിയുടെ പുറകെ ആ നാടന്‍ പാട്ടുകാരും വന്നു

“അണ്ണാ ,,,എനി ഹെല്പ് വേണമാ ” അവന്‍ ചോദിച്ചു

തളര്‍ന്നവശനായ ഡ്രൈവര്‍ അവനെ നോക്കി

ആദി അയാളോട് ഉളില്‍ കയറി ഇരിക്കാന്‍ പറഞ്ഞു

എന്നിട്ട് പിന്നിലേക്ക് വന്നു

അവന്‍റെ ഒപ്പം മറ്റുള്ളവരും കൂടി

ഡ്രൈവര്‍ കാറില്‍ കയറി

അവര്‍ ഒരുമിച്ച് കാര്‍ തള്ളാൻ തുടങ്ങി

ഏതാണ്ടു അമ്പതു മീറ്ററോളം അവർ കാർ വേഗത്തിൽ തള്ളികൊണ്ടിരുന്നു

ഉള്ളിൽ

ചാരുലത ശങ്കര ,,,ശങ്കരാ ,,എന്ന് പാതിബോധത്തിൽ വിളിച്ചു കൊണ്ടിരുന്നു

അവളുടെ കാലിലൂടെയൊക്കെ രക്തമൊഴുകുകയായിരുന്നു

പിന്നിൽ ആദിശങ്കരൻ ആ കാറും തള്ളികൊണ്ടിരിക്കുന്നു

“പാഹി പാഹി ശങ്കരാ പാഹി പാഹി ശങ്കരാ “

തന്നെ രക്ഷിക്കണേ എന്ന അർത്ഥത്തിൽ ആ നിരാലംബയായ പെൺകുട്ടി ശങ്കരനെ വിളിച്ചു കരഞ്ഞു കൊണ്ടിരുന്നു

പിന്നിലെ ഇരുവിൻഡോകളും സുതാര്യമല്ലാത്ത ചില്ലു കൊണ്ട് മൂടിയതിനാൽ പുറത്തേക്ക് ആ ശബ്ദം കേൾക്കാനോ  ഉള്ളിലുള്ളത് കാണാനോ സാധിക്കുന്നുണ്ടായിരുന്നില്ല

“ശങ്കരാ ,,,,,,,,,” എന്ന് അല്പം ഉറക്കെ അവൾ വിളിച്ചപ്പോളേക്കും

കാർ സ്റ്റാർട്ടായി ,,

ഡ്രൈവർ ആക്സിലറേറ്റർ കൊടുത്തു വണ്ടി റൈസ് ചെയ്തു

ഡ്രൈവർ തന്‍റെ വശത്തെ വിൻഡോ ഗ്ലാസിലൂടെ അവർക്കു നന്ദി പറഞ്ഞു

ആദിയും കൂട്ടരും കൈ വീശി കാണിച്ചു

ഡ്രൈവർ കാർ വേഗം തന്നെ മുന്നോട്ടേക്കെടുത്തു

ഓടുന്ന കാറിൽ അവളുടെ അവ്യക്തമായ നിലവിളി മുഴങ്ങി കൊണ്ടിരുന്നു

അത് കേൾക്കാൻ ആദിക്ക് സാധിച്ചതുമില്ല

ആദിയും ഗായകരും വന്നു ജീപ്പിൽ കയറി

ആ ജീപ്പ് വൈശാലി ലക്ഷ്യമാക്കി മുന്നോട്ടേക്കു കുതിച്ചു

<<<<<<<O>>>>>>>

Updated: August 21, 2021 — 8:55 pm

267 Comments

  1. പാർട്ട്‌ 42 എന്നു വരും

  2. വിനോദ് കുമാർ ജി ❤

    ♥♥♥♥?

  3. Hai ഈ സൈറ്റ്യിൽ ആദ്യമായി ആണ് കഥ വായിക്കുന്നത്. എന്റെ ഒരു സുഹൃത്താണ് ഈ കഥ വായിക്കാൻ പറഞ്ഞത്. കുറെ തവണ പറഞ്ഞിട്ടുണ്ട് പക്ഷെ വായിക്കാൻ പറ്റിയില്ല. പിന്നെ ഞാൻ വായിച്ചു തുടങ്ങി ഓരോ പാർട്ടും തമ്മിൽ ആദ്യം ഒരു ബന്ധവും തോന്നിയില്ല ആകെ കൺഫ്യൂഷൻ ആയിരുന്നു പക്ഷെ പിന്നെ പിന്നെ സമയം കിട്ടുമ്പോഴൊക്കെയും വായിക്കും അങ്ങനെ പിന്നെ കഥ വായിക്കാൻ സമയം കണ്ടെത്തി തുടങ്ങി. സത്യം പറഞ്ഞാൽ ഈ കഥയിലെ ഓരോ കഥാപാത്രങ്ങളും നമ്മുടെ മുൻപിൽ നിന്നും കഥ പറയുന്ന ഒരു തോന്നൽ ആണ് tto. എന്താ പറയാ ഓരോ പാർട്ട്‌ വായിക്കുമ്പോഴും ഒപ്പം ഓരോ സോങ്‌സ് കേൾക്കുമ്പോൾ എന്താ പറയാ ഒരു പ്രതേയ അനുഭൂതി തന്നെ ആണ് tto.

  4. ഇ ബാലു തന്നെ ആണോ ആദിശങ്കരൻ

    1. അല്ല ഞാൻ അല്ല ആദി ശങ്കരൻ
      ഞാൻ ആരെന്ന് സീസൺ 2 വിൽ നിങ്ങൾ അറിയും

      എന്ന് സസ്നേഹം

      1. തൃലോക്

        ബാലു ചേട്ടാ

  5. ഹർഷാപി ചേട്ടാ…. ഈ പാർട്ട്‌ വായിച്ചു…. ഇനി അടുത്തത് വായിക്കട്ടെ…..???

  6. വളരെ നാളത്തെ കാത്തിരിപ്പിന് ശേഷം ഇന്നാണ് ഞാൻ കഥ കാണുന്നത് ഒറ്റ ഇരിപ്പിന് തന്നെ ഈ പാർട് വായിച്ചു ഇനി അടുത്തത് വായിക്കണം വായിച്ചിടത്തോളം സന്തോഷം ഒരിക്കലും അപരാജിതന് വിഷമിപ്പിക്കില്ല എന്നറിയാം കാരണം ഇത് ഒരു കഥ മാത്രം ആയിട്ടാല്ല കണ്ടിട്ടുള്ളത് ഞാനും ഇതിന്റെ ഒരു ഭാഗം ആണെന്ന് ചിന്തിച്ചിട്ടു കൊണ്ട് കൂടിയാണ്

    HELLBOY

  7. ലക്ഷ്മി എന്ന ലചു

    ഹായ് ഹർഷേട്ടാ ഞാൻ അപരാജിതൻ മുടങ്ങാതെ വായ്ക്കറുണ്ട്. കമൻ്റ് ചെയ്യാൻ മടി ആയിരുന്നു .ഇപ്പൊൾ ഈ സൈറ്റിൽ ആക്ടീവ് അല്ല . അപരാജിതനു വേണ്ടി മാത്രമാണ് ഇവിടെ ഇപ്പൊ വന്നതും തന്നെ. ഒരോ തവണയും ഇത് വായിക്കുമ്പോൾ ഈ കഥ ഒരു adiction ആയി മാറുകയാണ്.ഇതൊരു കഥയാണ് എന്ന് വിശ്വസിക്കാൻ കഴിയുന്നില്ല എന്തൊരു റിയലിസ്റ്റിക് ആയിട്ടാണ് ഓരോരു ഭാഗവും വിവരിക്കുന്നത്. മഹാശിവനെ കുറിച്ച് കൂടുതൽ അറിയാൻ കഴിഞ്ഞു. പിന്നെ ഒരു request aanu ചേട്ടായി
    ചിദംബരം കടലൂർ district ആണ് English Cuddalore എന്നത് Tamil ല് കടലൂർ എന്നാണ്
    ഇതൊരു information ആയി എടുക്കണം തെറ്റ് ധരിക്കരുത് . ഈ കഥ ഞങ്ങൾക്ക് തന്നതിന് ഒരുപാടു നന്ദി പറയുന്നു

    1. Nandi..
      Njanathu shariyakkam
      Cheruppathilo matto poyathaanu avide..
      Ippo ormmayumilla..
      Njanath clear aakkam
      Orupad nandi..

  8. ഞാൻ ഇപ്പഴാ സ്റ്റോറി കണ്ടത് ? . ഒറ്റ ഇരുപ്പിന് വായിച്ചു. പൊളിച്ചു ❤.പോയി അടുത്ത പാർട്ട് വായിക്കട്ടെ ?

  9. അബൂ ഇർഫാൻ 

    ശിവശൈലത്തുകാരെ കുറിച്ചു കേട്ടപ്പോൾ ആദ്യം ദേഷ്യമാണ് തോന്നിയത്. ഇങ്ങനെയുമുണ്ടോ ആളുകൾ, പരദേശികളെ അടുപ്പിക്കില്ല. അവർക്ക് ഭക്ഷണം ഉണ്ടാക്കികൊടുക്കില്ല. എന്നാലോ ഏതോ ഉണ്ണാക്കന്മാർ ഉണ്ടാക്കിയ കോപ്പിലെ നിയമങ്ങൾ ഒക്കെ വലിയ കാര്യമായി അനുസരിച്ച് അടിമകളായി ജീവിക്കുന്നു. എന്നിട്ട് തങ്ങളുടെ പുരോഗമനത്തിനും അതിജീവനത്തിനു വേണ്ടി ഒന്നും ചെയ്യാതെ ആരോ ഞങ്ങളെ വന്നു രക്ഷിക്കും  എന്നു കരുതി കാത്തിരിക്കുന്നു. പിന്നെ ചിന്തിച്ചപ്പോഴാണ് മനസ്സിലായത്. നമ്മളും വ്യത്യസ്തരൊന്നുമല്ലല്ലോ, ആരൊക്കെയോ ഉണ്ടാക്കുന്ന നിയമങ്ങൾ അനുസരിച്ചു അവർക്ക് വേണ്ടി അടികൂടി രാപകൽ അധ്വാനിച്ച് അതിൽ നിന്ന് അവർ പറയുന്ന പണം നികുതിയായി കൊടുത്ത്  അവസാനം ഒന്നുമല്ലാതെ മരിച്ചുപോവുന്നു. നോവൽ അടിപൊളിയായി പോകുന്നു. ആദ്യത്തെ കുറച്ചു ഭാഗങ്ങൾ കഴിഞ്ഞാൽ പിന്നെ നോവലിന്റെ റേഞ്ച് വേറെയാണ്.

  10. കാളിദാസൻ

    ഹർഷാപ്പി ഇപ്പോഴാണ് ഈ ഭാഗം വായിച്ചു കഴിഞ്ഞത്.
    മറ്റേ ഭാഗം കൂടി വായിച്ചിട്ട് അതിൽ അഭിപ്രായം അറിയിക്കാമെ… .

  11. Loved it
    Keep the good work

  12. ഇത്രയും നാൾ കാത്തിരുന്നിട്ടും കഥ വന്നപ്പോൾ നിരാശയാക്കി.aa flow angu poyi.bore akkunnundu ippol

    1. Okke ശരി ആക്കം ബ്രോ..

  13. ബ്രോ വെറുതെ കഥ നീട്ടി ചടപ്പിക്കല്ലേ ആ പഴയ കഥ വായിക്കുന്ന സുഖം പോയി

    1. ഹർഷാ… മനു – ബാലുവിൻ്റെ ഭാഗങ്ങൾ വല്ലാതെ ലാഗ് ആവുന്നു. കഥ പറയുന്നു അത് പരീക്ഷക്ക് റിവിഷൻ ചെയ്യുന്നതു പോലെ പോയിൻ്റ്സ് വീണ്ടും റിപ്പീറ്റ് ചെയ്യുന്നു വല്ലാതെ മട്പ്പാവുന്നു…. ആ ഭാഗങ്ങളിൽ അപ്പുവിന് (ഒരു സൂപ്പർ ഹീറോക്ക്) എന്ത് സംഭവിച്ചു എന്ന ആശങ്കയും ഉണരുന്നു… കഥയുടെ സുഖം നഷ്ടപ്പെടുന്നു… വായനക്കാരുടെ ശ്രദ്ധ പൂർണ്ണമായും അപ്പുവിലാണ് അവൻ്റെ മുന്നേറ്റങ്ങൾക്ക് ആയി കാത്തിരിക്കുന്നു…

      (എൻ്റെ ഒരു അഭിപ്രായം മാത്രം)

      1. ബ്രോ
        തത്കാലം ഇങ്ങനെ പോകട്ടെ
        ഈ ഒരു ഭാഗം ചിദംബരം കൂടെ ഉള്ളത് കൊണ്ടാണ് ഇങ്ങനെ കൂടുതൽ ഉൾപെടുത്തേണ്ടി വന്നത്
        ഇനി ഉണ്ടാകില്ല ഡയറക്ട് കഥ ആണ്
        മനു ബാലു കഥ ചിലപ്പോ ലാഗ് തോന്നിപ്പിച്ചേക്കാം
        അപ്പൂനേം പാറൂനേം മാത്രം എഴുതുക അല്ലല്ലോ ഉദ്ദേശം
        ബാലുവിലൂടെ അപ്പു
        ബാലു ആരാണ് എന്നതാണ് ഉയർത്തുന്ന ചോദ്യം ???

        1. ???…

          ഇങ്ങനെ തന്നെ പോയാൽ മതി ബ്രോ ?.

          ഇത്രയും നാൾ ഇങ്ങള് നല്ലൊരു കഥ അനുഭവം ആണ് തന്നത്.

          ഇനിയുള്ളതും നിരാശപ്പെടുത്താതെ അടിപൊളി ആകുമെന്ന് അറിയാം.

          Take your time ?.

          All the best 4 your story ?.

  14. ezhuthine snehikunnavan

    enthonnedey ith. kurach vaayichapo thanne maduthu ee parts . full laag, pinne aavashyam illatha aalkarude stry yum. nammal ivide vaayikan varunnath appuvinteyum paruvinteyum stry vaayikan vendi aanu, allathe oru oola manuvinteyum anuvinteyum alla. ithu vaayichal ningal parayum ivar ee stry yude aavashyam aanenn. kooduthal aalkarkum ivar ee stry yil venamennilla. pinne enthina ningal ithra kashtapett avarude stry ezhuthunnath. avare ozhivakiyek bro. njan ella pagum skip cheythu. ini 21 engane undenn nokkanam. nalla oru story ye kollalle bro. allenkil ivide thanne nirthiyek

    1. അപ്പു പാറു മാത്രമല്ല ബ്രോ ഇതില്‍
      അവരിലേക്ക് നയിക്കുന്ന ഘടകങ്ങള്‍ ആണ് അനുവും മനുവും
      സ്കിപ് ചെയ്യുന്നതിലല്ല പ്രശനം ,,
      സ്കിപ് ചെയ്യുമ്പോള്‍ അതില്‍ ചില പ്രധാന സംഭവങ്ങള്‍ ഒഴിവായി പോകും
      ചിദംബരത്തില്‍ അവര്‍ ഇരുവരും കാണുന്ന –രഹസ്യം അതെല്ലാം
      ഇതൊക്കെ ,,

      നന്ദി ബ്രോ
      നല്ല രീതിയില്‍ അഭിപ്രായം പങ്ക് വെച്ചതിന്

    2. താനാണോ എഴുത്തിനെ സ്നേഹിക്കുന്നവൻ ഹി ഹി ഹി….

  15. 20 വായിച്ച് തീർന്നു രണ്ടാം ദിവസം റിവ്യൂ ഒക്കെ നോക്കാമെന്ന് കരുതി കയറിയപ്പോഴാണ് 21 ഹായ് കണ്ണ് ബൾബായി ആയി …. പ്രതീക്ഷിക്കാതെ ആ ഭാഗം വായിക്കാൻ കിട്ടുന്നതിൻ്റെ സുഖവും കിട്ടി

    1. Randum ഒരു ദിവസം തന്നെ ആണല്ലോ ഇട്ടത്..
      അപോ വായിച്ചില്ലയിരുന്നോ

      1. ശ്രദ്ധിച്ചില്ല

  16. Ishtapettu orupade
    Ohm Nama Shivaya

  17. Devil With a Heart

    ഇഷ്ടപ്പെട്ടു*

  18. Devil With a Heart

    വിലയിരുത്താൻ ഞാൻ ആരുമല്ല എന്ന ഉറപ്പുള്ളത് കൊണ്ട് ഒന്ന് മാത്രം പറയാം ഒരുപാട് ഇഷ്ടപ്പെടും ഈ ഭാഗവും അടുത്ത ഭാഗം കൂടെ വായിച്ചിട്ട് വരാമേ..ധൃതി ഒന്നും കാണിക്കുന്നില്ല സമയം എടുത്ത് പതിയെ വായിക്കുന്നുള്ളൂ?♥️

Comments are closed.