“രാവിലെ ആറുമണിക്കു കേറണം ,, ഒരു മൂന്നു മണി വരെ ,,, വെല്യ പണിയൊന്നും ഇല്ലടാ ,,,ആ ഹോട്ടൽ ബോർഡ് കാണിച്ചു നിന്നാ മതി ,, റോഡിലൂടെ പോകണ വണ്ടികളെയൊക്കെ ഹോട്ടലിലേക് കയറ്റണം ,, ”
സംസാരിച്ച് കൊണ്ട് ബാലു കഴിച്ചു കഴിഞ്ഞിരുന്നു
ബാലു മെല്ലെ എഴുന്നേറ്റു
എഴുനേറ്റു വന്നപ്പോൾ ആണ് തലയിലെ തൊപ്പി താഴേക്ക് വീണത്
ഒറ്റ നോട്ടമേ മനുവിന് നോക്കാൻ സാധിച്ചുള്ളു
തലയിൽ ഇടത്തെ ചെവിയുടെ മേലോട്ട് കുറച്ചു മുടി
അതുപോലെ നെറുകയിലും,, ബാക്കിയൊക്കെ പൂർണ്ണമായും കൊഴിഞ്ഞു പോയിരിക്കുന്നു
രോമത്തിന്റെ വേരുകള് പോലും കാണാനില്ല
ബാലു ആ തൊപ്പി വേഗം എടുത്തു തലയിൽ വെച്ചു
എന്നിട്ടു കുപ്പിയിലെ വെള്ളം കൊണ്ട് കൈയും വായും കഴുകി
കുറച്ചു കുടിച്ചു
“എന്താ പറ്റിയെ …ഇത് എന്താ ഈ കാണുന്നെ ബാലുച്ചേട്ടാ,,, ”
അവൻ കരയാൻ വെമ്പുന്ന അവസ്ഥയിലായി
“ഏയ് ,,ഒന്നൂല്ലേടാ ,,,, ” എന്ന് പറഞ്ഞുകൊണ്ട് ബാലു കവറിൽ നിന്നും ഒരു വിഗ് എടുത്തു തൊപ്പി മാറ്റി തലയിൽ വെച്ചു
എന്നിട്ടു ചെരുപ്പ് ധരിച്ചു
“എന്നോടൊന്നു പറ ,,ബാലുച്ചേട്ടാ ,,,എന്താ ഇത് ,,,എന്താ ബാലുച്ചേട്ടന് സംഭവിച്ചേ ?”
“നമുക്കെന്നാ പോയാലോ ,,,അപ്പൂന്റെ കഥ പറയണ്ടേ ,,,”
“വേണ്ടാ ,,,,,,,,,”
“അതെന്തു പറ്റി ”
അവൻ ബാലുവിനെ കെട്ടിപിടിച്ചു കൊണ്ട്
“എനിക്ക് അപ്പു അല്ല വലുത് ,,എന്റെ ബാലുച്ചേട്ടനാ ,,,,,,,,,,,” അതും പറഞ്ഞു അവൻ കൊച്ചുകുട്ടികളെ പോലെ വിതുമ്പി കരയാൻ തുടങ്ങി
“അയ്യേ ,,,,ഇതെന്താ ,,,കൊച്ചു പിള്ളേരെ പോലെ ,,,,,,,,,,”
ബാലു അവനെ ആശ്വസിപ്പിച്ചു കൊണ്ട് പുറത്ത് തലോടികൊണ്ടിരുന്നു
“എന്റെ ബാലുച്ചേട്ടാ ,,,ചേട്ടനായി തന്നെയാ നിങ്ങളെ കാണുന്നെ ,,,നിങ്ങള്ക്ക് ആ സ്നേഹം ഒന്നുമില്ല ,, എന്നോടൊന്നു പറയ് ,,,ഇതെന്താ എന്താ ബാലുച്ചേട്ടന് പറ്റിയെ ?”എന്തസുഖമാ ,,,ഇങ്ങനെയൊക്കെ ആവാൻ ,,ഇപ്പോ അലോപേഷ്യയും വന്നിരിക്കുന്നു ”
ബാലു ഒന്ന് ചിരിച്ചു
“എടാ ,,,മനു ”
“എന്താ ,,,,,,,,,”
“ഇത് അസുഖത്തിന്റെ അല്ലടാ ,,ശരീരത്തിന് കുറച്ചു കുഴപ്പം ഉണ്ടായിരുന്നു ,, അതിന്റെ മരുന്ന് കഴിച്ചപ്പോ റിയാക്ഷ൯ വന്നുപോയതാ ,,, അതാണ് ആലോപെഷ്യ വന്നു ഈ മുടിയും രോമങ്ങളും കൊഴിഞ്ഞു പോയത് ,,,,,അസുഖമൊക്കെ മാറി ,,ഇതിലും മോശമായിയാ ഇരുന്നത് ,,, ഇപ്പോ പച്ചമരുന്ന് ചെയ്യുന്നുണ്ട് ,,, അതോണ്ടാ ഇപ്പോ കുറെ മുടിയൊക്കെ മുളച്ചു വന്നത് ,, മൂന്നോ നാലോ മാസം കൊണ്ട് ഒക്കെ ശരി ആകു൦ ,,,നീയെന്തിനാ പേടിക്കുന്നെ ,,”
“ഇഷ്ടം ഉള്ളോണ്ട് ,,,,,,,,,,,,,,,എനിക്ക് ഒരുപാട് ഇഷ്ടം ആയതോണ്ടാ,,, അപ്പൊ പിന്നെ പേടിക്കില്ലേ ,,, ” അവൻ വിങ്ങി പൊട്ടി ബാലുവിനെ കെട്ടിപിടിച്ചു കരഞ്ഞു കൊണ്ട് ചോദിച്ചു
“ഈ ചെറുക്കൻ ,,,,,,,,,,” എന്ന് പറഞ്ഞു ബാലു അവന്റെ തലയിൽ തലോടി
“ബാലുച്ചേട്ടൻ മരിച്ചു പോകോ ,,,,,,,,,,,,,,,,,,” കരഞ്ഞു കൊണ്ട് അവൻ ചോദിച്ചു
“ഹ ഹ ഹ ഹ .,,,,,,,,,,,അതുകൊള്ളാല്ലൊ ,,,,,”
“പറ ബാലുച്ചേട്ടാ ,,,,,,,,,,,,”
“ഇല്ലെടാ ,,,,,,,,,,,,,,മരിച്ചു പോയേനെ ,,,,പക്ഷെ ഈശ്വരന്റെ അനുഗ്രഹമുണ്ട് ,,,അതോണ്ടാ ഇപ്പോ ഈ നിലയിൽ എങ്കിലും തിരിച്ചു വരാൻ കഴിഞ്ഞത് ,,, നല്ല വൈദ്യരാ… മരുന്ന് കഴിച്ചു തുടങ്ങിയപ്പോ തന്നെ ഒരുപാട് മാറ്റങ്ങൾ വന്നു ,,, മുൻപ് കഴിച്ച മരുന്നുകൾ ശരീരത്തു നല്ലപോലെ റിയാക്ഷൻ തന്നു ,, ഒരു ആറു മാസം കൊണ്ട് ഞാൻ പഴയ പടിയാകും ,,,, എന്നിട്ടു കാർ ഒക്കെ ഓടിച്ചു തുടങ്ങും ,, വൈദ്യർ എനിക്ക് ഉറപ്പു തന്നിട്ടുണ്ട് ,, ”
അതുകേട്ടതോടെ മനുവിന് പകുതി സമാധാനമായി
“സത്യമാണോ ,,,,,,,,,,”
“അതേ ”
“എന്നാ മഹാദേവൻ സത്യം ഇട് ”
അവൻ കൈ നീട്ടി കാണിച്ചു
ബാലു ചിരിച്ചു കൊണ്ട് അവന്റെ കൈയിൽ കൈ വെച്ച് പറഞ്ഞു
” സത്യം ”
അതുകൂടി കേട്ടപ്പോ അവന്റെ മനസൊന്നു തെളിഞ്ഞു
“എന്തിനാ ബാലുച്ചേട്ടാ ഈ ജോലി ചെയ്യണേ ,,,അതും ഈ നട്ടപ്ര വെയിലത്തു൦ ,,,, എനിക്കൊരുപാട് സങ്കടമായി ”
“എന്നിട്ടാണോ എന്നെ കളിയാക്കിയത് ” ചിരിച്ചു കൊണ്ട് ബാലു ചോദിച്ചു
“അത് അപ്പൊ അത്രയൊന്നും ഓർത്തില്ല ബാലുച്ചേട്ട സോറി ,,,,,,,,,,,”
“വേണ്ട ,,,ബാലുച്ചേട്ടാ ,,ഈ ജോലി ചെയ്യണ്ട ,, ഞാൻ മാസം അക്കൗണ്ടിൽ ഇട്ടു ,തരാം ,,ബാലുച്ചേട്ടനു വേണ്ടത് ,,”
“മനു ,,,,എനിക്കറിയാം ,,,നീ തരുമെന്നു ,,,പക്ഷെ ആരോഗ്യം ഉള്ളപ്പോ അധ്വാനിച്ചു മുന്നോട്ടു പോകാം ,,അതില്ലാതെ ആകുന്ന സമയത്തു ഞാൻ ചോദിക്കാം ,,അതുപോരെ ,,,,,,,”
“എന്നാലും ,,,,,,,,”
“ഒരു എന്നാലും ഇല്ല ,,,,,,,,,,,,,”
“എന്നാലും എനിക്ക് ബാലുച്ചേട്ടൻ ഈ നിൽപ്പ് നിക്കണതൊക്കെ കാണുമ്പോ ഒരുപാട് സങ്കടമാവാ ”
“ഏയ് …………എന്താ ഇത് ,,,”
“ബാലുച്ചേട്ട ,, ഇനി ശബ്ദം എപ്പോളാ നേരെയാവുക ,, ?’
“എടാ ,,,ഇതിലും നേർത്ത ശബ്ദമായിരുന്നു ,,,ഈ മരുന്ന് വൈദ്യനെ കണ്ടു മരുന്ന് കഴിച്ചപ്പോളാ ,,,, ശബ്ദം നേരെയായി തുടങ്ങിയത് ,,, പിന്നെ എന്താ ,,,,,,നീ എന്റെ കാര്യം ഓർത്തു ഒരു വിഷമവും വേണ്ടാ ,,, എന്റെ അസുഖം ഒക്കെ മാറി ,,ഇനി ശരീരത്തെ പഴേപോലെ ആക്കാനുള്ള ചികിത്സകളാ ”
“അപ്പൊ എന്തായിരുന്നു ,, ബാലുച്ചേട്ടന് ശരിക്കും അസുഖം ,, ?”
“അത് ഡോക്റ്റർമാർക്ക് പോലും അറിയില്ല ,,,അതല്ലേ പ്രശനം ,, ചിലപ്പോ ശരീരത്തിന് ശക്തമായ വേദന വരും ,, കുളിരും പനിയും വരും ,, മൂക്കിൽ നിന്നും ചോര വരും ,, ”
“അപ്പോ ഇപ്പോളോ ,,”
“ഇപ്പോ അതൊന്നും ഇല്ല ,, അതൊക്കെ മാറ്റാൻ കഴിച്ച മരുന്നുകൾ ഒക്കെ ശരീരത്തെ ഇതുപോലെയാക്കി ,,
ഇനി ഈ അവസ്ഥ മാറാനാണ് പ്രകൃതിയുടെ മരുന്നുകൾ കഴിക്കുന്നത് ,, എന്തായാലും ഇത്രയുമൊക്കെ ഭേദമായില്ലേ ,,”
“സത്യല്ലേ ,,,ബാലുച്ചേട്ടാ ,,,”
“അതേടാ ,,,,,,,,,,,ഇനി ആരെ പിടിച്ച സത്യം ചെയ്യേണ്ടത് ”
“അയ്യോ ,,ഇനി വേണ്ട ഞാനെന്റെ ഉള്ളിലെ പേടികൊണ്ടു ചോദിച്ചതാ ”
“ബാലുച്ചേട്ടാ ,,,,ഇന്നെന്തായാലും കഥ പറയണ്ട ,,, ബാലുച്ചേട്ടൻ തളർന്നിരിക്കയാല്ലേ ?”
“എനിക്ക് കുഴപ്പം ഒന്നും ഇല്ലെടാ ,,,,,,,,,,”
“എന്നാലും അത് വേണ്ട ,,,,,,,,ബാലുച്ചേട്ട ,,,ഞാൻ കാർ കൊണ്ട് വന്നത് ഭാഗ്യമായി ,,,നമുക് ഇങ്ങനെ ചെയ്താലോ ,ഇവിടെ എന്നും വന്നു ബാലുച്ചേട്ടനെ ഞാൻ എന്റെ റൂമിൽ കൊണ്ടുപോകാം ,, അവിടെ ബാലുച്ചേട്ടൻ റസ്റ്റ് ഒക്കെ ചെയ്തു സമാധാനത്തോടെ കഥ പറഞ്ഞു തന്നാൽ മതി ,,രാത്രി അവിടെ നിന്നൂടെ ”
“ഏയ് …രാത്രി നിൽക്കാൻ പറ്റില്ലെടാ ,,,,”
“ആ ,,എനിക്കറിയാം ,,,,,,,,,,,എന്താ രാത്രി നിൽക്കാൻ പറ്റാത്തത് എന്ന് ”
“എന്താ ,,,,,,,,?’ ബാലു ചോദിച്ചു
“അതൊക്ക എനിക്കറിയാം ,,ഈ കഥ തീരുമ്പോ ഞാൻ പറഞ്ഞു തരാം കള്ളൻ ബാലുച്ചേട്ടാ ”
“പറയെടാ ,,,,”
“വേണ്ടെടാ ,,,,ബാലുച്ചേട്ടാ ,,ചില രഹസ്യങ്ങൾ എന്റെ കൈയിലും ഇരിക്കട്ടെ ,,,”
“അതെന്തു രഹസ്യം ,,,,,,,,,?” ബാലു ചോദിച്ചു
“അതോ ,,,,,,,,,,”
മനു ശിവകാമിയമ്മൻ കോവിലേക്കു ഒന്ന് തിരിഞ്ഞു
അവിടെയുള്ള പരാശക്തിയുടെ വിഗ്രഹത്തിൽ ഒന്ന് നോക്കി
“ആ രഹസ്യം ,,,അത് മഹാരഹസ്യം അല്ലെ ,,,,”
“അതെന്തു രഹസ്യമാ ,,,മനു ? ബാലു വീണ്ടും ചോദിച്ചു
“അത് ,,,,ചിദംബര രഹസ്യം ,,,,,,,,,,,,,,,”
എന്നിട്ടു ബാലുവിനെ ഒന്ന് നോക്കി
ബാലു മനുവിന്റെ മുഖത്ത് നോക്കി , ചിരിച്ചു കൊണ്ട് ചോദിച്ചു
“ചിദംബരത്തു പോയിരിന്നൂല്ലേ ?
“ഉവ്വ് ,,,പോയിരുന്നു ,,,,,,,”
ബാലു പിന്നെ ഒന്നും മിണ്ടിയില്ല
ചിരിക്കുക മാത്രം ചെയ്തു
“അപ്പൊ ,,ഇപ്പോ ബാലുച്ചേട്ടനെന്താ വേണ്ടത് ?”
“എടാ,,ഞാനെന്ന ഇന്ന് പോട്ടെ ,,,നീ ഒരു കാര്യം ചെയ്യ് ,,ഇവിടെ നിന്നും ഒരു നാലു കിലോമീറ്റർ അകലെ പല്ലാവരം എന്ന ഇടം ഉണ്ട് ,,അവിടെ എന്നെ ഡ്രോപ്പ് ചെയ്ത മതി ,,,”
“ശരി ,,,എന്നാ ബാലുച്ചേട്ടൻ കേറിക്കെ ”
അവൻ ഡോർ തുറന്നു ബാലുവിനെ കയറ്റിയിരുത്തി
ഓടി ചെന്ന് അമ്മയെ തൊഴുതു
കുംകുമം നെറ്റിയിൽ ചാർത്തി
കാറിൽ കയറി , ബാലുവിന്റെ നെറ്റിയിലും കുംകുമം ചാർത്തി
അവന്റെ ആ പെരുമാറ്റം കണ്ടു ബാലു ഒന്ന് ചിരിച്ചു
കാർ മുന്നോട്ടേക്ക് എടുത്തു
<<<<<<O>>>>>>>
പാർട്ട് 42 എന്നു വരും
♥♥♥♥?
Hai ഈ സൈറ്റ്യിൽ ആദ്യമായി ആണ് കഥ വായിക്കുന്നത്. എന്റെ ഒരു സുഹൃത്താണ് ഈ കഥ വായിക്കാൻ പറഞ്ഞത്. കുറെ തവണ പറഞ്ഞിട്ടുണ്ട് പക്ഷെ വായിക്കാൻ പറ്റിയില്ല. പിന്നെ ഞാൻ വായിച്ചു തുടങ്ങി ഓരോ പാർട്ടും തമ്മിൽ ആദ്യം ഒരു ബന്ധവും തോന്നിയില്ല ആകെ കൺഫ്യൂഷൻ ആയിരുന്നു പക്ഷെ പിന്നെ പിന്നെ സമയം കിട്ടുമ്പോഴൊക്കെയും വായിക്കും അങ്ങനെ പിന്നെ കഥ വായിക്കാൻ സമയം കണ്ടെത്തി തുടങ്ങി. സത്യം പറഞ്ഞാൽ ഈ കഥയിലെ ഓരോ കഥാപാത്രങ്ങളും നമ്മുടെ മുൻപിൽ നിന്നും കഥ പറയുന്ന ഒരു തോന്നൽ ആണ് tto. എന്താ പറയാ ഓരോ പാർട്ട് വായിക്കുമ്പോഴും ഒപ്പം ഓരോ സോങ്സ് കേൾക്കുമ്പോൾ എന്താ പറയാ ഒരു പ്രതേയ അനുഭൂതി തന്നെ ആണ് tto.
ഇ ബാലു തന്നെ ആണോ ആദിശങ്കരൻ
അല്ല ഞാൻ അല്ല ആദി ശങ്കരൻ
ഞാൻ ആരെന്ന് സീസൺ 2 വിൽ നിങ്ങൾ അറിയും
എന്ന് സസ്നേഹം
ബാലു ചേട്ടാ
ഹർഷാപി ചേട്ടാ…. ഈ പാർട്ട് വായിച്ചു…. ഇനി അടുത്തത് വായിക്കട്ടെ…..???
വളരെ നാളത്തെ കാത്തിരിപ്പിന് ശേഷം ഇന്നാണ് ഞാൻ കഥ കാണുന്നത് ഒറ്റ ഇരിപ്പിന് തന്നെ ഈ പാർട് വായിച്ചു ഇനി അടുത്തത് വായിക്കണം വായിച്ചിടത്തോളം സന്തോഷം ഒരിക്കലും അപരാജിതന് വിഷമിപ്പിക്കില്ല എന്നറിയാം കാരണം ഇത് ഒരു കഥ മാത്രം ആയിട്ടാല്ല കണ്ടിട്ടുള്ളത് ഞാനും ഇതിന്റെ ഒരു ഭാഗം ആണെന്ന് ചിന്തിച്ചിട്ടു കൊണ്ട് കൂടിയാണ്
HELLBOY
ഹായ് ഹർഷേട്ടാ ഞാൻ അപരാജിതൻ മുടങ്ങാതെ വായ്ക്കറുണ്ട്. കമൻ്റ് ചെയ്യാൻ മടി ആയിരുന്നു .ഇപ്പൊൾ ഈ സൈറ്റിൽ ആക്ടീവ് അല്ല . അപരാജിതനു വേണ്ടി മാത്രമാണ് ഇവിടെ ഇപ്പൊ വന്നതും തന്നെ. ഒരോ തവണയും ഇത് വായിക്കുമ്പോൾ ഈ കഥ ഒരു adiction ആയി മാറുകയാണ്.ഇതൊരു കഥയാണ് എന്ന് വിശ്വസിക്കാൻ കഴിയുന്നില്ല എന്തൊരു റിയലിസ്റ്റിക് ആയിട്ടാണ് ഓരോരു ഭാഗവും വിവരിക്കുന്നത്. മഹാശിവനെ കുറിച്ച് കൂടുതൽ അറിയാൻ കഴിഞ്ഞു. പിന്നെ ഒരു request aanu ചേട്ടായി
ചിദംബരം കടലൂർ district ആണ് English Cuddalore എന്നത് Tamil ല് കടലൂർ എന്നാണ്
ഇതൊരു information ആയി എടുക്കണം തെറ്റ് ധരിക്കരുത് . ഈ കഥ ഞങ്ങൾക്ക് തന്നതിന് ഒരുപാടു നന്ദി പറയുന്നു
Nandi..
Njanathu shariyakkam
Cheruppathilo matto poyathaanu avide..
Ippo ormmayumilla..
Njanath clear aakkam
Orupad nandi..
ഞാൻ ഇപ്പഴാ സ്റ്റോറി കണ്ടത് ? . ഒറ്റ ഇരുപ്പിന് വായിച്ചു. പൊളിച്ചു ❤.പോയി അടുത്ത പാർട്ട് വായിക്കട്ടെ ?
ശിവശൈലത്തുകാരെ കുറിച്ചു കേട്ടപ്പോൾ ആദ്യം ദേഷ്യമാണ് തോന്നിയത്. ഇങ്ങനെയുമുണ്ടോ ആളുകൾ, പരദേശികളെ അടുപ്പിക്കില്ല. അവർക്ക് ഭക്ഷണം ഉണ്ടാക്കികൊടുക്കില്ല. എന്നാലോ ഏതോ ഉണ്ണാക്കന്മാർ ഉണ്ടാക്കിയ കോപ്പിലെ നിയമങ്ങൾ ഒക്കെ വലിയ കാര്യമായി അനുസരിച്ച് അടിമകളായി ജീവിക്കുന്നു. എന്നിട്ട് തങ്ങളുടെ പുരോഗമനത്തിനും അതിജീവനത്തിനു വേണ്ടി ഒന്നും ചെയ്യാതെ ആരോ ഞങ്ങളെ വന്നു രക്ഷിക്കും എന്നു കരുതി കാത്തിരിക്കുന്നു. പിന്നെ ചിന്തിച്ചപ്പോഴാണ് മനസ്സിലായത്. നമ്മളും വ്യത്യസ്തരൊന്നുമല്ലല്ലോ, ആരൊക്കെയോ ഉണ്ടാക്കുന്ന നിയമങ്ങൾ അനുസരിച്ചു അവർക്ക് വേണ്ടി അടികൂടി രാപകൽ അധ്വാനിച്ച് അതിൽ നിന്ന് അവർ പറയുന്ന പണം നികുതിയായി കൊടുത്ത് അവസാനം ഒന്നുമല്ലാതെ മരിച്ചുപോവുന്നു. നോവൽ അടിപൊളിയായി പോകുന്നു. ആദ്യത്തെ കുറച്ചു ഭാഗങ്ങൾ കഴിഞ്ഞാൽ പിന്നെ നോവലിന്റെ റേഞ്ച് വേറെയാണ്.
ഹർഷാപ്പി ഇപ്പോഴാണ് ഈ ഭാഗം വായിച്ചു കഴിഞ്ഞത്.
മറ്റേ ഭാഗം കൂടി വായിച്ചിട്ട് അതിൽ അഭിപ്രായം അറിയിക്കാമെ… .
Loved it
Keep the good work
ഇത്രയും നാൾ കാത്തിരുന്നിട്ടും കഥ വന്നപ്പോൾ നിരാശയാക്കി.aa flow angu poyi.bore akkunnundu ippol
Okke ശരി ആക്കം ബ്രോ..
ബ്രോ വെറുതെ കഥ നീട്ടി ചടപ്പിക്കല്ലേ ആ പഴയ കഥ വായിക്കുന്ന സുഖം പോയി
ഹർഷാ… മനു – ബാലുവിൻ്റെ ഭാഗങ്ങൾ വല്ലാതെ ലാഗ് ആവുന്നു. കഥ പറയുന്നു അത് പരീക്ഷക്ക് റിവിഷൻ ചെയ്യുന്നതു പോലെ പോയിൻ്റ്സ് വീണ്ടും റിപ്പീറ്റ് ചെയ്യുന്നു വല്ലാതെ മട്പ്പാവുന്നു…. ആ ഭാഗങ്ങളിൽ അപ്പുവിന് (ഒരു സൂപ്പർ ഹീറോക്ക്) എന്ത് സംഭവിച്ചു എന്ന ആശങ്കയും ഉണരുന്നു… കഥയുടെ സുഖം നഷ്ടപ്പെടുന്നു… വായനക്കാരുടെ ശ്രദ്ധ പൂർണ്ണമായും അപ്പുവിലാണ് അവൻ്റെ മുന്നേറ്റങ്ങൾക്ക് ആയി കാത്തിരിക്കുന്നു…
(എൻ്റെ ഒരു അഭിപ്രായം മാത്രം)
ബ്രോ
തത്കാലം ഇങ്ങനെ പോകട്ടെ
ഈ ഒരു ഭാഗം ചിദംബരം കൂടെ ഉള്ളത് കൊണ്ടാണ് ഇങ്ങനെ കൂടുതൽ ഉൾപെടുത്തേണ്ടി വന്നത്
ഇനി ഉണ്ടാകില്ല ഡയറക്ട് കഥ ആണ്
മനു ബാലു കഥ ചിലപ്പോ ലാഗ് തോന്നിപ്പിച്ചേക്കാം
അപ്പൂനേം പാറൂനേം മാത്രം എഴുതുക അല്ലല്ലോ ഉദ്ദേശം
ബാലുവിലൂടെ അപ്പു
ബാലു ആരാണ് എന്നതാണ് ഉയർത്തുന്ന ചോദ്യം ???
???…
ഇങ്ങനെ തന്നെ പോയാൽ മതി ബ്രോ ?.
ഇത്രയും നാൾ ഇങ്ങള് നല്ലൊരു കഥ അനുഭവം ആണ് തന്നത്.
ഇനിയുള്ളതും നിരാശപ്പെടുത്താതെ അടിപൊളി ആകുമെന്ന് അറിയാം.
Take your time ?.
All the best 4 your story ?.
super bro
enthonnedey ith. kurach vaayichapo thanne maduthu ee parts . full laag, pinne aavashyam illatha aalkarude stry yum. nammal ivide vaayikan varunnath appuvinteyum paruvinteyum stry vaayikan vendi aanu, allathe oru oola manuvinteyum anuvinteyum alla. ithu vaayichal ningal parayum ivar ee stry yude aavashyam aanenn. kooduthal aalkarkum ivar ee stry yil venamennilla. pinne enthina ningal ithra kashtapett avarude stry ezhuthunnath. avare ozhivakiyek bro. njan ella pagum skip cheythu. ini 21 engane undenn nokkanam. nalla oru story ye kollalle bro. allenkil ivide thanne nirthiyek
അപ്പു പാറു മാത്രമല്ല ബ്രോ ഇതില്
അവരിലേക്ക് നയിക്കുന്ന ഘടകങ്ങള് ആണ് അനുവും മനുവും
സ്കിപ് ചെയ്യുന്നതിലല്ല പ്രശനം ,,
സ്കിപ് ചെയ്യുമ്പോള് അതില് ചില പ്രധാന സംഭവങ്ങള് ഒഴിവായി പോകും
ചിദംബരത്തില് അവര് ഇരുവരും കാണുന്ന –രഹസ്യം അതെല്ലാം
ഇതൊക്കെ ,,
നന്ദി ബ്രോ
നല്ല രീതിയില് അഭിപ്രായം പങ്ക് വെച്ചതിന്
താനാണോ എഴുത്തിനെ സ്നേഹിക്കുന്നവൻ ഹി ഹി ഹി….
20 വായിച്ച് തീർന്നു രണ്ടാം ദിവസം റിവ്യൂ ഒക്കെ നോക്കാമെന്ന് കരുതി കയറിയപ്പോഴാണ് 21 ഹായ് കണ്ണ് ബൾബായി ആയി …. പ്രതീക്ഷിക്കാതെ ആ ഭാഗം വായിക്കാൻ കിട്ടുന്നതിൻ്റെ സുഖവും കിട്ടി
Randum ഒരു ദിവസം തന്നെ ആണല്ലോ ഇട്ടത്..
അപോ വായിച്ചില്ലയിരുന്നോ
ശ്രദ്ധിച്ചില്ല
????
Ishtapettu orupade
Ohm Nama Shivaya
ഇഷ്ടപ്പെട്ടു*
വിലയിരുത്താൻ ഞാൻ ആരുമല്ല എന്ന ഉറപ്പുള്ളത് കൊണ്ട് ഒന്ന് മാത്രം പറയാം ഒരുപാട് ഇഷ്ടപ്പെടും ഈ ഭാഗവും അടുത്ത ഭാഗം കൂടെ വായിച്ചിട്ട് വരാമേ..ധൃതി ഒന്നും കാണിക്കുന്നില്ല സമയം എടുത്ത് പതിയെ വായിക്കുന്നുള്ളൂ?♥️