അപരാജിതന്‍ 20 [Harshan] 10041

മോക്ഷം തേടി ജന്മാന്തരപുണ്യം തേടി നടരാജനെ കണ്ടു തൊഴുവാൻ വന്നിരിക്കുന്ന അനേകം ഭക്തർ,

ആകാശത്തിന്‍റെ അനന്തതയിലേക്കു ഉയർന്നു വിരാജിക്കുന്ന ഗോപുരം,

ആ ഗോപുരത്തിൽ   ഭരത മുനിയുടെ നാട്യശാസ്ത്ര മുദ്രകൾ മിഴിവേറുന്ന ശില്പങ്ങളായി കൊത്തി  വെച്ചിരിക്കുന്നു.

അവിടെയുള്ള സഭ മണ്ഡപങ്ങൾ ദർശിച്ചു

ആയിരം തൂണുകളുള്ള രാജസഭമണ്ഡപത്തിലൂടെ നടന്നു

എല്ലാവരും ഭക്തിയിൽ ലയിച്ചു നടന്നു

അഞ്ചു മണികഴിഞ്ഞു നട തുറന്നു

നടരാജനെ ദർശിച്ചു

ഭക്തിപൂർവ്വം തൊഴുതു വണങ്ങി

അവിടെയുള്ള മണ്ഡപത്തിൽ എല്ലാവരും ഇരുന്നു

‘മനു ,,,എന്താ ഇനി നിനക്കു പറയാൻ ഉള്ളെ ?” ‘അമ്മ ചോദിച്ചു

“എങ്ങനെയുണ്ട് ,,,നല്ല അനുഭവം അല്ലെ ”

“അനുഭവമൊക്കെ നല്ലതാ ,, ഇതിനു പിന്നില് വല്ല കഥയും ഉണ്ടോ മനു ” അവന്‍റെ പപ്പ ചോദിച്ചു

“അതുകൊള്ളാല്ലൊ ,,,നിങ്ങളിപ്പോ അവനോടു കഥയൊക്കെ ചോദിച്ചു തുടങ്ങിയോ ” ‘അമ്മ ചോദിച്ചു

“ശോഭേ ,, ഇപ്പോ എന്‍റെ മകൻ നല്ലപോലെ കഥയൊക്കെ പറയുന്നുണ്ട് ,, ഇടയ്ക്കു അമ്മയ്ക്ക് ഹാളിൽ ഇരുന്നു കഥയൊക്കെ പറഞ്ഞു കൊടുക്കുന്നതു കേൾക്കാറുണ്ട് ”

“അയ്യോ ,,ദാസേട്ടാ ,,എന്‍റെ അനുവും ഇപ്പോ അതുപോലെയാ ,, അവളും ഇപ്പോ കഥ പറയുന്നുണ്ട് ”

“ആഹാ ,,അതുകൊള്ളാല്ലൊ ,,,”

“അനുമോളെ  ,,,എന്ന മോൾ  തന്നെ പറയു ,,ഞങ്ങൾ എല്ലാരും കേൾക്കട്ടെ ”

മനുവിന്‍റെ അമ്മമ്മ അനുവിനെ നിർബന്ധിച്ചു

ചിദംബരത്തെ കുറിച്ച് മനു നല്ലപോലെ അനുവിന് പറഞ്ഞു കൊടുത്തിട്ടുണ്ട്

അതുകൊണ്ടു അവൾക്കു പേടിയൊന്നും ഉണ്ടായിരുന്നില്ല

“പണ്ട് ,,പണ്ട് ,, ഈ സ്ഥലം ഒക്കെ തില്ലൈ മരങ്ങൾ നിറഞ്ഞ സ്ഥലമായിരുന്നു ,,കണ്ടൽക്കാടുകൾ ,, ഇവിടെ സമീപമുള്ള പിച്ചാവരം ഒക്കെ കണ്ടൽക്കാടുകൾ നിറഞ്ഞ സ്ഥലമാണ് ,, ഒരുപാട് വർഷങ്ങൾക്കു മുൻപ് ,,ആയിരക്കണക്കിന് കൊല്ലങ്ങൾക്കു മുൻപ് ,,അന്നിവിടെ കുടുംബത്തോട് താമസിച്ചിരുന്ന കുറെ സന്യാസിമാർ ,, അവർക്കു തപോബലം കൂടിയപ്പോൾ അഹംകാരികളായി മാറി ,, അവർ തപോബലം കൊണ്ട് ഈശ്വരനെയും നിയന്ത്രിക്കാൻ സാധിക്കും എന്നുള്ള ചിന്തയിൽ നിൽക്കുന്ന സമയത്ത് , അവരെ ഒന്ന് നേരെയാക്കാൻ മഹാദേവനും മഹാവിഷ്ണവും ഈ പ്രദേശത്തു സന്ദർശനം നടത്തി ,, മഹാദേവൻ ഭിക്ഷക്കാരന്‍റെ രൂപത്തിലും മഹാവിഷ്ണു മോഹിനി രൂപത്തിലും ,, സന്യാസിമാരുമായി അവർ തർക്കത്തിൽ ഏർപ്പെട്ടു ,, ഒടുവിൽ സന്യാസിമാർ ഇവരെ തോൽപിക്കനായി അവരുടെ തപോബലം കൊണ്ട് ഒരു ഭീകരനായ പുലിയെ സൃഷ്ടിച്ചു അവരെ രണ്ടുപേരയെയും ആക്രമിക്കാൻ പറഞ്ഞു വിട്ടു ,,മഹാദേവൻ അപ്പൊ തന്നെ ആ പുലിയെ വലിച്ചു കീറി തോൽ ഊരിയെടുത്തു ദേഹത്ത് ,ധരിച്ചു , അതുകണ്ടു ദേഷ്യം വന്ന ആ സന്യാസികൾ അവരുടെ സകല തപോബലവും ഉപയോഗിച്ചു ഒരു അസുരനെ സൃഷ്ഠിച്ചു ,, മുസലകൻ എന്ന് പേരുള്ള അസുരനെ ,, മഹാദേവൻ ആ അസുരനെ തോൽപ്പിച്ച് നിലത്തിട്ടു ചവിട്ടി കൂട്ടി ആ അസുരന്‍റെ മേലിൽ കയറി നിന്ന് ആനന്ദ താണ്ഡവമാടി ,, അതോടെ ആ സന്യാസികൾക്കു അവരുടെ തപോബലം  നഷ്ടമാകുകയും ചെയ്തു ,അവർക്കു അവരുടെ  തെറ്റുകൾ മനസിലായി , എല്ലാം ശിവന് കീഴെയാണ് എന്നുള്ള ബോധം വന്നു ,,ഉളിലെ അഹംകാരം എല്ലാം പോയി ,, അവരുടെ മനസ് ആകാശം പോലെ തെളിഞ്ഞതും നിർമ്മലമായതുമായി മാറി , അവരെ അനുഗ്രഹിച്ചു മഹാദേവനും മഹാവിഷ്ണുവും തിരികെ പോയി ,, അവർ ശിവപൂജ ചെയ്തു കാലവും കഴിച്ചു ,, ”

എല്ലാവരും ആകാക്ഷയോടെ അനുപമ പറയുന്നത് കേട്ടിരുന്നു

“അങ്ങനെ കുറെ നാളുകൾക്കു ശേഷം ,,മഹാവിഷ്ണുവിന്‍റെ മെത്തയായ  ആദിശേഷന് മഹാദേവന്‍റെ ഈ നൃത്തം കാണണം എന്ന് മോഹമുണ്ടായി ,, മഹാവിഷ്ണുവിനോട് പറഞ്ഞപ്പോൾ തില്ലൈ വനത്തിൽ പോയി തപസ് ചെയ്യാനായി മഹാവിഷ്ണു പറഞ്ഞു ,,അങ്ങനെ മഹാവിഷ്ണുവിന്‍റെ അനുവാദത്തോടെ പതഞ്‌ജലി മഹര്ഷിയായി അവതരിച്ചു ആദിശേഷൻ ഈ തില്ലൈ വനത്തിൽ തപസ് ആരംഭിച്ചു ,, ആയിടെയാണ് വ്യാഘ്രപാദ മഹര്ഷിയും ഈ പ്രദേശത്തു ഈ ആഗ്രഹം കൊണ്ട് തന്നെ തപസ് ചെയ്യാൻ വന്നത് ,, ”

“അതാരാ ,,,,ഈ മഹർഷി ?” മനുവിന്‍റെ ‘അമ്മ അനുപമയോട് ചോദിച്ചു

“അത് ,,,,അതാരാ മനുവേട്ടാ ” അനുപമ പെട്ടെന്ന് മനുവിനോട് ചോദിച്ചു

പെട്ടെന്നാണ് ആ ചോദ്യം അബദ്ധമായി എന്ന് അവൾക്കു തോന്നിയത്

കാരണം അവർ തമ്മിലുള്ള ഫോൺവിളിയൊക്കെ രഹസ്യമാണ് ,,

മനു ഒന്ന് ഞെട്ടി

“അല്ല ,,അത് മനുവിനോട് ചോദിക്കുന്നതെന്താ ?” ശോഭ ചോദിച്ചു

“അനുപമ നന്നായിയൊന്നു പരുങ്ങി ”

“അല്ല ,,,എനിക്ക് ആ മഹർഷിയെ കുറിച്ചറിയില്ല ,,മനുവേട്ടന് അറിയോ എന്ന് ചോദിച്ചതാ ”

“ഓ ,,അങ്ങനെ പറ ,,,” മനുവിന്‍റെ ‘അമ്മ പറഞ്ഞു

:നിനക്കറിയുമെങ്കി പറയെടാ ”

“അതെ അമ്മെ ,,,മൂപ്പര് വലിയ ഒരു ശിവഭക്തനായിരുന്നു ,, എന്നും രാവിലെ പൂക്കൾ ഇറുത്ത് ശിവപൂജ ചെയ്യുമായിരുന്നു ,, വണ്ടുകൾ വന്നു തേൻ ഉണ്ണുന്നതിനും മുന്നേ ആണ് പൂക്കൾ ഇറുത്തെടുത്തുകൊണ്ടിരുന്ന ത് ,, അതും സൂര്യോദയത്തിനു മുന്നേ ,,ഇടയ്ക്കു അദ്‌ദേഹത്തിനു പൂക്കൾ ഇറുക്കാൻ ബുദ്ധിമുട്ട് വന്നു ,, അങ്ങനെ മഹാദേവനോട് പ്രാർത്ഥിച്ചപ്പോൾ അദ്ദേഹത്തിന് ഏതു ഉയരത്തില് വേണമെങ്കിലും കയറി പൂക്കൾ പറിക്കുവാൻ കാലുകൾ പുലിയുടെ കാലുകൾ പോലെയായി ,, അതുപോലെ കണ്ണിന്‍റെ കാഴ്‌ചയും വർധിച്ചു എത്ര അകലെയുള്ള പൂക്കളെ കാണുവാനും ,, ആ മഹർഷിയാണ് ഈ പറഞ്ഞ വ്യാഘ്രപാദർ,,

“അനു ,,ഇനി ബാക്കി പറഞ്ഞോ ” അവൻ പറഞ്ഞു

എല്ലാരും അനുപമയെ നോക്കി

“അങ്ങനെ ഇരുവരുടെയും പ്രാർത്ഥന കൊണ്ട് ഇവിടെ മഹാദേവൻ നടരാജൻ ആയും ദേവി ശിവകാമ സുന്ദരിയായും ( ശിവകാമി ) ആയി പ്രത്യക്ഷപ്പെട്ടു , അവർക്കായി ആനന്ദ താണ്ഡവം ആടിയ സ്ഥല൦ ആണ് ഇവിടം ,, ഈ തില്ലൈ മരങ്ങൾ ഉണ്ടായിരുന്ന ഭൂമിയിൽ പ്രതിഷ്ഠ ഉള്ളതുകൊണ്ടാണ്  തില്ലൈ നടരാജ ക്ഷേത്രം എന്ന് കൂടെ വിളിക്കുന്നത് പിന്നീട് ചോള സാമ്രാജ്യത്തിന്‍റെ കാലത്താണ് ക്ഷേത്രമൊക്കെ പണിതത് ,, ഇവിടെ നടരാജ മൂർത്തിയും ഉണ്ട് ,,അതുപോലെ  ഇടതേക് മാറി അദൃശ്യമായ ശിവലിംഗവും ഉണ്ട് ,, കാണാനാകാത്ത ആകാശതത്വം പോലെ ,,ചിത്സഭയിൽ ആണ് , അതൊരു തിരശീല കൊണ്ട് മറച്ചു വെച്ചിരിക്കുകയാണ് ,,പൂജ സമയങ്ങളിൽ ആ തിരശീല മാറ്റി , ശൂന്യമായ ഇടത്തു പൂജ ചെയ്യും ,, അവിടെ സ്വർണ്ണത്തിന്‍റെ കൂവളതില വെച്ചിട്ടുണ്ട് ,,ഒപ്പമൊരു ദീപവും ,, ആ ദീപപ്രഭയിൽ ആകാശഭാവത്തെ അറിഞ്ഞു കൊണ്ട് അരൂപിയായ ഈശ്വരനെ കാണാൻ പറ്റുമെന്ന് പറയുന്നു ,, ന ,, ഇതാണ് ചിദ൦ബര രഹസ്യവും ,,,”

അനുപമ പറഞ്ഞു നിർത്തി എല്ലാരേയും നോക്കി

“മോളെ ,,,കൊള്ളാം കേട്ടോ ,,, പിള്ളേര് വിചാരിക്കണ പോലെ അല്ല ,,, ” മനുവിന്‍റെ പപ്പ പറഞ്ഞു

“എന്തായാലും പിള്ളേര് വഴി തെറ്റി ,പോയിട്ടൊന്നുമില്ല , എന്നാലും അപ്പൊ നമുക്കും കാണാം ല്ലേ ആ ചിദംബര രഹസ്യം ,,,,” ചിരിച്ചുകൊണ്ട് മനുവിന്‍റെ ‘അമ്മ ശോഭയോട് പറഞ്ഞു.

എല്ലാവരും എഴുന്നേറ്റു

വീണ്ടും ദർശനത്തിനായി പോയി

തിരശീല പൂജയൊക്കെ കണ്ടു

അന്നത്തെ ദർശനമൊക്കെ കഴിഞ്ഞു അവർ പുറത്തേക്കിറങ്ങി

<<<<<<O>>>>>>

Updated: August 21, 2021 — 8:55 pm

267 Comments

  1. പാർട്ട്‌ 42 എന്നു വരും

  2. വിനോദ് കുമാർ ജി ❤

    ♥♥♥♥?

  3. Hai ഈ സൈറ്റ്യിൽ ആദ്യമായി ആണ് കഥ വായിക്കുന്നത്. എന്റെ ഒരു സുഹൃത്താണ് ഈ കഥ വായിക്കാൻ പറഞ്ഞത്. കുറെ തവണ പറഞ്ഞിട്ടുണ്ട് പക്ഷെ വായിക്കാൻ പറ്റിയില്ല. പിന്നെ ഞാൻ വായിച്ചു തുടങ്ങി ഓരോ പാർട്ടും തമ്മിൽ ആദ്യം ഒരു ബന്ധവും തോന്നിയില്ല ആകെ കൺഫ്യൂഷൻ ആയിരുന്നു പക്ഷെ പിന്നെ പിന്നെ സമയം കിട്ടുമ്പോഴൊക്കെയും വായിക്കും അങ്ങനെ പിന്നെ കഥ വായിക്കാൻ സമയം കണ്ടെത്തി തുടങ്ങി. സത്യം പറഞ്ഞാൽ ഈ കഥയിലെ ഓരോ കഥാപാത്രങ്ങളും നമ്മുടെ മുൻപിൽ നിന്നും കഥ പറയുന്ന ഒരു തോന്നൽ ആണ് tto. എന്താ പറയാ ഓരോ പാർട്ട്‌ വായിക്കുമ്പോഴും ഒപ്പം ഓരോ സോങ്‌സ് കേൾക്കുമ്പോൾ എന്താ പറയാ ഒരു പ്രതേയ അനുഭൂതി തന്നെ ആണ് tto.

  4. ഇ ബാലു തന്നെ ആണോ ആദിശങ്കരൻ

    1. അല്ല ഞാൻ അല്ല ആദി ശങ്കരൻ
      ഞാൻ ആരെന്ന് സീസൺ 2 വിൽ നിങ്ങൾ അറിയും

      എന്ന് സസ്നേഹം

      1. തൃലോക്

        ബാലു ചേട്ടാ

  5. ഹർഷാപി ചേട്ടാ…. ഈ പാർട്ട്‌ വായിച്ചു…. ഇനി അടുത്തത് വായിക്കട്ടെ…..???

  6. വളരെ നാളത്തെ കാത്തിരിപ്പിന് ശേഷം ഇന്നാണ് ഞാൻ കഥ കാണുന്നത് ഒറ്റ ഇരിപ്പിന് തന്നെ ഈ പാർട് വായിച്ചു ഇനി അടുത്തത് വായിക്കണം വായിച്ചിടത്തോളം സന്തോഷം ഒരിക്കലും അപരാജിതന് വിഷമിപ്പിക്കില്ല എന്നറിയാം കാരണം ഇത് ഒരു കഥ മാത്രം ആയിട്ടാല്ല കണ്ടിട്ടുള്ളത് ഞാനും ഇതിന്റെ ഒരു ഭാഗം ആണെന്ന് ചിന്തിച്ചിട്ടു കൊണ്ട് കൂടിയാണ്

    HELLBOY

  7. ലക്ഷ്മി എന്ന ലചു

    ഹായ് ഹർഷേട്ടാ ഞാൻ അപരാജിതൻ മുടങ്ങാതെ വായ്ക്കറുണ്ട്. കമൻ്റ് ചെയ്യാൻ മടി ആയിരുന്നു .ഇപ്പൊൾ ഈ സൈറ്റിൽ ആക്ടീവ് അല്ല . അപരാജിതനു വേണ്ടി മാത്രമാണ് ഇവിടെ ഇപ്പൊ വന്നതും തന്നെ. ഒരോ തവണയും ഇത് വായിക്കുമ്പോൾ ഈ കഥ ഒരു adiction ആയി മാറുകയാണ്.ഇതൊരു കഥയാണ് എന്ന് വിശ്വസിക്കാൻ കഴിയുന്നില്ല എന്തൊരു റിയലിസ്റ്റിക് ആയിട്ടാണ് ഓരോരു ഭാഗവും വിവരിക്കുന്നത്. മഹാശിവനെ കുറിച്ച് കൂടുതൽ അറിയാൻ കഴിഞ്ഞു. പിന്നെ ഒരു request aanu ചേട്ടായി
    ചിദംബരം കടലൂർ district ആണ് English Cuddalore എന്നത് Tamil ല് കടലൂർ എന്നാണ്
    ഇതൊരു information ആയി എടുക്കണം തെറ്റ് ധരിക്കരുത് . ഈ കഥ ഞങ്ങൾക്ക് തന്നതിന് ഒരുപാടു നന്ദി പറയുന്നു

    1. Nandi..
      Njanathu shariyakkam
      Cheruppathilo matto poyathaanu avide..
      Ippo ormmayumilla..
      Njanath clear aakkam
      Orupad nandi..

  8. ഞാൻ ഇപ്പഴാ സ്റ്റോറി കണ്ടത് ? . ഒറ്റ ഇരുപ്പിന് വായിച്ചു. പൊളിച്ചു ❤.പോയി അടുത്ത പാർട്ട് വായിക്കട്ടെ ?

  9. അബൂ ഇർഫാൻ 

    ശിവശൈലത്തുകാരെ കുറിച്ചു കേട്ടപ്പോൾ ആദ്യം ദേഷ്യമാണ് തോന്നിയത്. ഇങ്ങനെയുമുണ്ടോ ആളുകൾ, പരദേശികളെ അടുപ്പിക്കില്ല. അവർക്ക് ഭക്ഷണം ഉണ്ടാക്കികൊടുക്കില്ല. എന്നാലോ ഏതോ ഉണ്ണാക്കന്മാർ ഉണ്ടാക്കിയ കോപ്പിലെ നിയമങ്ങൾ ഒക്കെ വലിയ കാര്യമായി അനുസരിച്ച് അടിമകളായി ജീവിക്കുന്നു. എന്നിട്ട് തങ്ങളുടെ പുരോഗമനത്തിനും അതിജീവനത്തിനു വേണ്ടി ഒന്നും ചെയ്യാതെ ആരോ ഞങ്ങളെ വന്നു രക്ഷിക്കും  എന്നു കരുതി കാത്തിരിക്കുന്നു. പിന്നെ ചിന്തിച്ചപ്പോഴാണ് മനസ്സിലായത്. നമ്മളും വ്യത്യസ്തരൊന്നുമല്ലല്ലോ, ആരൊക്കെയോ ഉണ്ടാക്കുന്ന നിയമങ്ങൾ അനുസരിച്ചു അവർക്ക് വേണ്ടി അടികൂടി രാപകൽ അധ്വാനിച്ച് അതിൽ നിന്ന് അവർ പറയുന്ന പണം നികുതിയായി കൊടുത്ത്  അവസാനം ഒന്നുമല്ലാതെ മരിച്ചുപോവുന്നു. നോവൽ അടിപൊളിയായി പോകുന്നു. ആദ്യത്തെ കുറച്ചു ഭാഗങ്ങൾ കഴിഞ്ഞാൽ പിന്നെ നോവലിന്റെ റേഞ്ച് വേറെയാണ്.

  10. കാളിദാസൻ

    ഹർഷാപ്പി ഇപ്പോഴാണ് ഈ ഭാഗം വായിച്ചു കഴിഞ്ഞത്.
    മറ്റേ ഭാഗം കൂടി വായിച്ചിട്ട് അതിൽ അഭിപ്രായം അറിയിക്കാമെ… .

  11. Loved it
    Keep the good work

  12. ഇത്രയും നാൾ കാത്തിരുന്നിട്ടും കഥ വന്നപ്പോൾ നിരാശയാക്കി.aa flow angu poyi.bore akkunnundu ippol

    1. Okke ശരി ആക്കം ബ്രോ..

  13. ബ്രോ വെറുതെ കഥ നീട്ടി ചടപ്പിക്കല്ലേ ആ പഴയ കഥ വായിക്കുന്ന സുഖം പോയി

    1. ഹർഷാ… മനു – ബാലുവിൻ്റെ ഭാഗങ്ങൾ വല്ലാതെ ലാഗ് ആവുന്നു. കഥ പറയുന്നു അത് പരീക്ഷക്ക് റിവിഷൻ ചെയ്യുന്നതു പോലെ പോയിൻ്റ്സ് വീണ്ടും റിപ്പീറ്റ് ചെയ്യുന്നു വല്ലാതെ മട്പ്പാവുന്നു…. ആ ഭാഗങ്ങളിൽ അപ്പുവിന് (ഒരു സൂപ്പർ ഹീറോക്ക്) എന്ത് സംഭവിച്ചു എന്ന ആശങ്കയും ഉണരുന്നു… കഥയുടെ സുഖം നഷ്ടപ്പെടുന്നു… വായനക്കാരുടെ ശ്രദ്ധ പൂർണ്ണമായും അപ്പുവിലാണ് അവൻ്റെ മുന്നേറ്റങ്ങൾക്ക് ആയി കാത്തിരിക്കുന്നു…

      (എൻ്റെ ഒരു അഭിപ്രായം മാത്രം)

      1. ബ്രോ
        തത്കാലം ഇങ്ങനെ പോകട്ടെ
        ഈ ഒരു ഭാഗം ചിദംബരം കൂടെ ഉള്ളത് കൊണ്ടാണ് ഇങ്ങനെ കൂടുതൽ ഉൾപെടുത്തേണ്ടി വന്നത്
        ഇനി ഉണ്ടാകില്ല ഡയറക്ട് കഥ ആണ്
        മനു ബാലു കഥ ചിലപ്പോ ലാഗ് തോന്നിപ്പിച്ചേക്കാം
        അപ്പൂനേം പാറൂനേം മാത്രം എഴുതുക അല്ലല്ലോ ഉദ്ദേശം
        ബാലുവിലൂടെ അപ്പു
        ബാലു ആരാണ് എന്നതാണ് ഉയർത്തുന്ന ചോദ്യം ???

        1. ???…

          ഇങ്ങനെ തന്നെ പോയാൽ മതി ബ്രോ ?.

          ഇത്രയും നാൾ ഇങ്ങള് നല്ലൊരു കഥ അനുഭവം ആണ് തന്നത്.

          ഇനിയുള്ളതും നിരാശപ്പെടുത്താതെ അടിപൊളി ആകുമെന്ന് അറിയാം.

          Take your time ?.

          All the best 4 your story ?.

  14. ezhuthine snehikunnavan

    enthonnedey ith. kurach vaayichapo thanne maduthu ee parts . full laag, pinne aavashyam illatha aalkarude stry yum. nammal ivide vaayikan varunnath appuvinteyum paruvinteyum stry vaayikan vendi aanu, allathe oru oola manuvinteyum anuvinteyum alla. ithu vaayichal ningal parayum ivar ee stry yude aavashyam aanenn. kooduthal aalkarkum ivar ee stry yil venamennilla. pinne enthina ningal ithra kashtapett avarude stry ezhuthunnath. avare ozhivakiyek bro. njan ella pagum skip cheythu. ini 21 engane undenn nokkanam. nalla oru story ye kollalle bro. allenkil ivide thanne nirthiyek

    1. അപ്പു പാറു മാത്രമല്ല ബ്രോ ഇതില്‍
      അവരിലേക്ക് നയിക്കുന്ന ഘടകങ്ങള്‍ ആണ് അനുവും മനുവും
      സ്കിപ് ചെയ്യുന്നതിലല്ല പ്രശനം ,,
      സ്കിപ് ചെയ്യുമ്പോള്‍ അതില്‍ ചില പ്രധാന സംഭവങ്ങള്‍ ഒഴിവായി പോകും
      ചിദംബരത്തില്‍ അവര്‍ ഇരുവരും കാണുന്ന –രഹസ്യം അതെല്ലാം
      ഇതൊക്കെ ,,

      നന്ദി ബ്രോ
      നല്ല രീതിയില്‍ അഭിപ്രായം പങ്ക് വെച്ചതിന്

    2. താനാണോ എഴുത്തിനെ സ്നേഹിക്കുന്നവൻ ഹി ഹി ഹി….

  15. 20 വായിച്ച് തീർന്നു രണ്ടാം ദിവസം റിവ്യൂ ഒക്കെ നോക്കാമെന്ന് കരുതി കയറിയപ്പോഴാണ് 21 ഹായ് കണ്ണ് ബൾബായി ആയി …. പ്രതീക്ഷിക്കാതെ ആ ഭാഗം വായിക്കാൻ കിട്ടുന്നതിൻ്റെ സുഖവും കിട്ടി

    1. Randum ഒരു ദിവസം തന്നെ ആണല്ലോ ഇട്ടത്..
      അപോ വായിച്ചില്ലയിരുന്നോ

      1. ശ്രദ്ധിച്ചില്ല

  16. Ishtapettu orupade
    Ohm Nama Shivaya

  17. Devil With a Heart

    ഇഷ്ടപ്പെട്ടു*

  18. Devil With a Heart

    വിലയിരുത്താൻ ഞാൻ ആരുമല്ല എന്ന ഉറപ്പുള്ളത് കൊണ്ട് ഒന്ന് മാത്രം പറയാം ഒരുപാട് ഇഷ്ടപ്പെടും ഈ ഭാഗവും അടുത്ത ഭാഗം കൂടെ വായിച്ചിട്ട് വരാമേ..ധൃതി ഒന്നും കാണിക്കുന്നില്ല സമയം എടുത്ത് പതിയെ വായിക്കുന്നുള്ളൂ?♥️

Comments are closed.