അപരാജിതന്‍ 20 [Harshan] 10038

എല്ലാ ദിവസവും മനുവും അനുപമയും ഫോണ്‍ വിളികളുമായൊക്കെ മുന്നോട്ട് പോയികൊണ്ടിരുന്നു , ഇരുവര്‍ക്കും ഒരേ സമയം ഒരേ മനസ് തന്നെയായിരുന്നു , പ്രത്യേകിച്ചും ബാലുച്ചേട്ടനെ കുറിച്ച്,

അനുപമ എന്നും പ്രാര്ഥനയായിരുന്നു ബാലുച്ചേട്ടൻ പെട്ടെന്ന് വരുവാൻ വേണ്ടി.

അന്ന് രാത്രി മനുവും അനുപമയും ഫോണിൽ സംസാരിക്കുകയായിരുന്നു

“മനുവേട്ടാ ,,,”

“പറ അനു ”

“നമ്മളിപ്പോ കുറെ ആയില്ലേ ഈ കഥ കേൾക്കുന്നു ”

“അതെ ”

“നമുക്കൊന്ന് റീവൈൻഡ് ചെയ്യണ്ടേ ”

“വേണോ ,,,”

“വേണോന്നു ചോദിച്ചാ ,, നമുക്കൊരു റൂട്ട് ക്ലിയർ ആക്കാൻ വേണ്ടി മാത്രമാ ,,എന്‍റെ മനസിൽ തോന്നിയ കാര്യങ്ങളാ”

“ആ എന്ന പറഞ്ഞോ ,, ”

“അപ്പുവേട്ടൻ പാലിയത്ത് നിന്നും ഇറങ്ങി കഴിഞ്ഞിട്ടാണ് നമ്മുടെ കഥയിലേക്ക് ശിവശൈലത്തെ സാധുക്കളെ കുലോത്തമൻ ഉപദ്രവിക്കുന്നതും അവർ മരിക്കാൻ പോകുന്നതും അഘോരിസ്വാമി വന്നു നൂറ്റിഎട്ടു ദിവസങ്ങൾക്കകം അടിമത്വത്തില്‍ നിന്നും മോചിപ്പിക്കപ്പെടും എന്ന് പറഞ്ഞതും ”

“അതെ ,,,,അങ്ങനെയാണ് അനു ”

“നമ്മൾ കഥ കേൾക്കുന്നത് ഒറ്റയടിക്കല്ല ,, കാരണം ഇടയ്ക്കു ബാലുചേട്ടൻ യാത്രപോകുന്നതൊക്കെ  കൊണ്ടാണ് ,,, പക്ഷെ ഇതിനിടയിൽ ഒരുപാട് സംഭവങ്ങൾ നടന്നിട്ടുണ്ട് ,,അപ്പുവേട്ടൻ മാലിനീ കൊച്ചമ്മയെ രക്ഷിച്ചിട്ടുണ്ട് ,  ശ്യാം ചേട്ടനെ തീപിടിത്തത്തിൽ നിന്നും രക്ഷിച്ചിട്ടുണ്ട് ,, ഫോട്ടോ ഷൂട്ട് ചെയ്തിട്ടുണ്ട് ,,ജീപ്പ് വാങ്ങിയിട്ടുണ്ട് ,,  നാഗമണി കിട്ടിയിട്ടുണ്ട് ,,കള്ളസ്വാമിയേ പാമ്പുകൾ കൊത്തി കൊന്നിട്ടുണ്ട് ,, അപ്പുവേട്ടൻ കാട്ടിലെ അമ്പലത്തിൽ മഹാദേവന്‍റെ തേജസ് കണ്ടിട്ടുണ്ട് ,, പിന്നെ പാറുവിന്‍റെ നിശ്‌ചയം കഴിഞ്ഞിട്ടുണ്ട് ,, ലക്ഷ്മി ‘അമ്മ സ്വപ്നത്തിൽ വരാതെ ഇരുന്നിട്ടുണ്ട് ,,ശൈവിക് ബ്രാഹ്മി ലിപി കണ്ടെത്തിയിട്ടുണ്ട് ,, മിഥിലയിൽ വന്നിട്ടുണ്ട് ,, അവിടെ യക്ഷിയെ തളച്ചിട്ടുണ്ട് ,, കാളയെ കീഴ്പെടുത്തിയിട്ടുണ്ട് ,,കറുവാടികളെ കൊന്നിട്ടുണ്ട് ,,ഉപനയനം നടന്നിട്ടുണ്ട് ,, അതുപോലെ തിരുശിവതിരുമരം എന്ന കൂവളവുമായി ബന്ധപ്പെട്ട എന്തോ ഒന്നിന്‍റെ രഹസ്യമാണ് കയ്യിലുള്ള താക്കോൽ എന്ന് മനസിലാക്കിയിട്ടുണ്ട് ,   ഗുരുനാഥനും പുലി സ്വാമിയും ആയോധനകലകൾ അഭ്യസിപ്പിച്ചിട്ടുണ്ട് ,, ഒടുവിൽ ശിവശൈല൦ ആണ് തന്‍റെ രക്തത്തിന്‍റെ ആരംഭമെന്നു മനസിലാക്കി ശിവശൈലത്തേക്ക് ലക്ഷ്യമാക്കി പോകുകയാണ് അപ്പുവേട്ടൻ ”

“അതെ ,,,,കറക്ടാണ് “”

“പക്ഷെ ഇതിനിടയിൽ ,, കാലകേയൻ ആ പെൺകുട്ടിയെ കത്തിച്ചു കൊല്ലുന്നു ,, ഒരു യതീന്ദ്രൻ ചേട്ടൻ ചാര്ജെടുക്കുന്നു ,, ആ കുട്ടിയുടെ അച്ഛനും അമ്മയും ആത്മഹത്യ ചെയ്യുന്നു ,, ശിവാനിയെ ഉപദ്രവിക്കാൻ വന്നവരെ കാള കുത്തികൊല്ലുന്നു  പിന്നെ ചാരുലത അനുഭവിക്കുന്ന പീഡനങ്ങൾ ,,  അമ്രപാലി കാണുന്ന സ്വപ്നങ്ങൾ ,, ഗന്ധ൪വ്വക്ഷേത്രത്തിലെ പൂജ ,, പിന്നെ കലാഹികളെ കൊണ്ടുപോകാൻ കുലോത്തമൻ നാഗാലാ‌ൻഡ് പോകുന്നു ,, ഇന്ദുവിനെ മാവീരൻ ഉപദ്രവിക്കുന്നു ,, എന്തോ ഉടമ്പടിയുടെ പേര് പറഞ്ഞു ആയി തള്ള മക്കളെ പ്രതികാരം ചെയ്യാൻ തടയുന്നു ,,

പിന്നെ ,, പിന്നെ ,,, ശിവശൈലം ഒഴിപ്പിക്കാൻ ഉള്ള സൂര്യസേനന്‍റെ ശ്രമങ്ങൾ ,, അവരുടെ ബുദ്ധിമുട്ടുകൾ ,,ചാരുലതയുടെ അമ്മമ്മയുടെ സങ്കടങ്ങൾ , ശിവാനിയുടെയും ശങ്കരന്‍റെയും സങ്കടങ്ങൾ , ചാരുവിനെ ഉപദ്രവിക്കാൻ വന്ന താളക൯ ഇടിവെട്ട് കൊണ്ട് മരിക്കൽ ,,അതേപോലെ പ്രധാനപെട്ട ആൾ ആണ് ചുടലചേട്ട൯ ,,, അതുപോലെ സ്വാമി അയ്യാ അപ്പൂപ്പന്‍റെ ഗുരുനാഥൻ ഇപ്പോ എവിടെ ആണെന്നറിയില്ല .,,.അതേപോലെ ആ നന്ദികേശ്വരനെന്ന കാള ശാംഭവി നദിയിലേക്ക് പോയി മറഞ്ഞു ,, അമ്രപാലി ശിവനിലേക്ക് അടുക്കുന്നു ,, ഒപ്പം അവൾ വരഞ്ഞെടുത്ത ചിത്രത്തിലെ അപ്പുവേട്ടനോട് പകയും ,, അതിനിടയിൽ പാറുവേച്ചിയുടെ ആരും കാണാത്ത നൃത്തം , ജ്വാലാമുഖി  അല്ലെ ,,,,,,,,,,മനുവേട്ടാ ,,”

“അതെ , അതെ ,,,”

“മാത്രവുമല്ല ,, അപ്പുവിന് ഇപ്പോൾ എതിരിടാനുള്ളത് ,, സൂര്യസേനൻ , കാലകേയനും സഹോദരങ്ങളും  , പിന്നെ രാക്ഷസ൯മാരായ മിഹിരൻമാർ , കലാഹികൾ , മാവീരൻ , തിമ്മയ്യൻ , കുലോത്തമൻ , പോലീസുകാരൻ ഗുണശേഖരൻ , മുത്യരമ്മ, എന്തിനു അമ്രപാലി പോലും ,,, അല്ലെ ”

“അനൂ  ,,, അപ്പു ഒറ്റയ്ക്കാണ് ,,, പക്ഷെ അപ്പുവിന്‍റെ കൂടെ എന്തായാലും ചുടല സ്വാമി ഉണ്ടാകുമെന്നുറപ്പാണ് ”

“അപ്പുവേട്ടന് ,,നാരായണൻ ആ യുദ്ധമത്സരങ്ങളിൽ തോൽക്കാതെ ഇരിക്കണം ,, ശിവശൈലത്തെ സാധുക്കളെ അടിമത്വത്തിൽ നിന്നും മോചിപ്പിക്കണം ,,പിന്നെ അപകടത്തിൽ ആകുന്ന പാറുവിനെ സംരക്ഷിക്കണം ,  സൂര്യസേനനെ ഒതുക്കണം ,, ബാക്കിയുള്ള ശത്രുക്കളെ ഒക്കെ പീസാക്കണം ,,,അപ്പൊ വലിയ ഒരു ടാസ്ക് തന്നെയാണ് ,,, പക്ഷെ മറന്നു പോയ രണ്ടു കാര്യങ്ങൾ കൂടെ ഉണ്ട് ,, കുവലയൻ എന്ന കുതിര രക്‌തദന്തൻ എന്ന ആന ,, ഇതൊക്കെ ഈ കഥയിൽ ഒരുപാട് പ്രധാന്യം ഉള്ളവർ ആണ് ,, ”

“അനു ,,,ഒരു കാര്യം ഒരു സംശയം പോലുമില്ലാതെ പറയാം ,, അപ്പു ഇതെല്ലാം ഭംഗിയായി തീർത്തിട്ടുണ്ട് , കാരണം അവന്‍റെ കൈയിൽ നാഗമണിയും അതുപോലെ അഭ്യസിച്ച വിദ്യകളും പിന്നെ മഹാദേവന്റെയും നാരായണന്‍റെയും അനുഗ്രഹങ്ങളും ഉണ്ടാകും ,, പക്ഷെ അതെങ്ങനെയാണ് അപ്പു ചെയ്തു തീർത്തത് എന്നറിയാനാ എനിക്കിപ്പോ ഒടുക്കത്തെ ക്യൂരിയോസിറ്റി ,,”

“എനിക്കും അതെ ,,, മനുവേട്ടാ ,,, ആ ബാലുച്ചേട്ടൻ ഒന്ന് വേഗം വന്നിരുന്നെകിൽ ,, ഞാനിപ്പോ അതാ പ്രാർത്ഥിക്കുന്നത് ,,,അതുപോട്ടെ മനുവേട്ടാ ,,,ചിന്നു ചേച്ചിയുടെ ഫോൺ എങ്ങാനും വന്നിരുന്നോ ?

“ഇല്ല ,,,ഞാൻ പലവട്ടം വിളിച്ചിരുന്നു ,, പക്ഷേ  ആ നമ്പ൪ സ്വിച് ഓഫ് ആണ് ”

“മനുവേട്ടാ ,,അപ്പോ ആ നമ്പർ ചിന്നുവെച്ചിയുടെ സ്പെയർ നമ്പർ ആയിരിക്കും ,, ഒറിജിനൽ നമ്പർ വേറെ എന്തെങ്കിലുമാകാനാണ് സാധ്യത ,,”

‘എനിക്കും അതുതന്നെയാ തോന്നുന്നേ ,,, എന്തൊക്കെയോ രഹസ്യങ്ങൾ ഇവർ സൂക്ഷിക്കുന്നുണ്ടാകും ,, അതായിരിക്കും ,,ആ ,,,എന്തായാലും ബാലുചേട്ടൻ വരട്ടെ ,,,കാത്തിരിക്കാം അല്ലെ അനു ”

“അതെ ,,മനുവേട്ടാ ,,,,നമുക് കാത്തിരിക്കാം ,,അതല്ലേ ഉള്ളു വഴി ”

<<<<<<<O>>>>>>

Updated: August 21, 2021 — 8:55 pm

267 Comments

  1. പാർട്ട്‌ 42 എന്നു വരും

  2. വിനോദ് കുമാർ ജി ❤

    ♥♥♥♥?

  3. Hai ഈ സൈറ്റ്യിൽ ആദ്യമായി ആണ് കഥ വായിക്കുന്നത്. എന്റെ ഒരു സുഹൃത്താണ് ഈ കഥ വായിക്കാൻ പറഞ്ഞത്. കുറെ തവണ പറഞ്ഞിട്ടുണ്ട് പക്ഷെ വായിക്കാൻ പറ്റിയില്ല. പിന്നെ ഞാൻ വായിച്ചു തുടങ്ങി ഓരോ പാർട്ടും തമ്മിൽ ആദ്യം ഒരു ബന്ധവും തോന്നിയില്ല ആകെ കൺഫ്യൂഷൻ ആയിരുന്നു പക്ഷെ പിന്നെ പിന്നെ സമയം കിട്ടുമ്പോഴൊക്കെയും വായിക്കും അങ്ങനെ പിന്നെ കഥ വായിക്കാൻ സമയം കണ്ടെത്തി തുടങ്ങി. സത്യം പറഞ്ഞാൽ ഈ കഥയിലെ ഓരോ കഥാപാത്രങ്ങളും നമ്മുടെ മുൻപിൽ നിന്നും കഥ പറയുന്ന ഒരു തോന്നൽ ആണ് tto. എന്താ പറയാ ഓരോ പാർട്ട്‌ വായിക്കുമ്പോഴും ഒപ്പം ഓരോ സോങ്‌സ് കേൾക്കുമ്പോൾ എന്താ പറയാ ഒരു പ്രതേയ അനുഭൂതി തന്നെ ആണ് tto.

  4. ഇ ബാലു തന്നെ ആണോ ആദിശങ്കരൻ

    1. അല്ല ഞാൻ അല്ല ആദി ശങ്കരൻ
      ഞാൻ ആരെന്ന് സീസൺ 2 വിൽ നിങ്ങൾ അറിയും

      എന്ന് സസ്നേഹം

      1. തൃലോക്

        ബാലു ചേട്ടാ

  5. ഹർഷാപി ചേട്ടാ…. ഈ പാർട്ട്‌ വായിച്ചു…. ഇനി അടുത്തത് വായിക്കട്ടെ…..???

  6. വളരെ നാളത്തെ കാത്തിരിപ്പിന് ശേഷം ഇന്നാണ് ഞാൻ കഥ കാണുന്നത് ഒറ്റ ഇരിപ്പിന് തന്നെ ഈ പാർട് വായിച്ചു ഇനി അടുത്തത് വായിക്കണം വായിച്ചിടത്തോളം സന്തോഷം ഒരിക്കലും അപരാജിതന് വിഷമിപ്പിക്കില്ല എന്നറിയാം കാരണം ഇത് ഒരു കഥ മാത്രം ആയിട്ടാല്ല കണ്ടിട്ടുള്ളത് ഞാനും ഇതിന്റെ ഒരു ഭാഗം ആണെന്ന് ചിന്തിച്ചിട്ടു കൊണ്ട് കൂടിയാണ്

    HELLBOY

  7. ലക്ഷ്മി എന്ന ലചു

    ഹായ് ഹർഷേട്ടാ ഞാൻ അപരാജിതൻ മുടങ്ങാതെ വായ്ക്കറുണ്ട്. കമൻ്റ് ചെയ്യാൻ മടി ആയിരുന്നു .ഇപ്പൊൾ ഈ സൈറ്റിൽ ആക്ടീവ് അല്ല . അപരാജിതനു വേണ്ടി മാത്രമാണ് ഇവിടെ ഇപ്പൊ വന്നതും തന്നെ. ഒരോ തവണയും ഇത് വായിക്കുമ്പോൾ ഈ കഥ ഒരു adiction ആയി മാറുകയാണ്.ഇതൊരു കഥയാണ് എന്ന് വിശ്വസിക്കാൻ കഴിയുന്നില്ല എന്തൊരു റിയലിസ്റ്റിക് ആയിട്ടാണ് ഓരോരു ഭാഗവും വിവരിക്കുന്നത്. മഹാശിവനെ കുറിച്ച് കൂടുതൽ അറിയാൻ കഴിഞ്ഞു. പിന്നെ ഒരു request aanu ചേട്ടായി
    ചിദംബരം കടലൂർ district ആണ് English Cuddalore എന്നത് Tamil ല് കടലൂർ എന്നാണ്
    ഇതൊരു information ആയി എടുക്കണം തെറ്റ് ധരിക്കരുത് . ഈ കഥ ഞങ്ങൾക്ക് തന്നതിന് ഒരുപാടു നന്ദി പറയുന്നു

    1. Nandi..
      Njanathu shariyakkam
      Cheruppathilo matto poyathaanu avide..
      Ippo ormmayumilla..
      Njanath clear aakkam
      Orupad nandi..

  8. ഞാൻ ഇപ്പഴാ സ്റ്റോറി കണ്ടത് ? . ഒറ്റ ഇരുപ്പിന് വായിച്ചു. പൊളിച്ചു ❤.പോയി അടുത്ത പാർട്ട് വായിക്കട്ടെ ?

  9. അബൂ ഇർഫാൻ 

    ശിവശൈലത്തുകാരെ കുറിച്ചു കേട്ടപ്പോൾ ആദ്യം ദേഷ്യമാണ് തോന്നിയത്. ഇങ്ങനെയുമുണ്ടോ ആളുകൾ, പരദേശികളെ അടുപ്പിക്കില്ല. അവർക്ക് ഭക്ഷണം ഉണ്ടാക്കികൊടുക്കില്ല. എന്നാലോ ഏതോ ഉണ്ണാക്കന്മാർ ഉണ്ടാക്കിയ കോപ്പിലെ നിയമങ്ങൾ ഒക്കെ വലിയ കാര്യമായി അനുസരിച്ച് അടിമകളായി ജീവിക്കുന്നു. എന്നിട്ട് തങ്ങളുടെ പുരോഗമനത്തിനും അതിജീവനത്തിനു വേണ്ടി ഒന്നും ചെയ്യാതെ ആരോ ഞങ്ങളെ വന്നു രക്ഷിക്കും  എന്നു കരുതി കാത്തിരിക്കുന്നു. പിന്നെ ചിന്തിച്ചപ്പോഴാണ് മനസ്സിലായത്. നമ്മളും വ്യത്യസ്തരൊന്നുമല്ലല്ലോ, ആരൊക്കെയോ ഉണ്ടാക്കുന്ന നിയമങ്ങൾ അനുസരിച്ചു അവർക്ക് വേണ്ടി അടികൂടി രാപകൽ അധ്വാനിച്ച് അതിൽ നിന്ന് അവർ പറയുന്ന പണം നികുതിയായി കൊടുത്ത്  അവസാനം ഒന്നുമല്ലാതെ മരിച്ചുപോവുന്നു. നോവൽ അടിപൊളിയായി പോകുന്നു. ആദ്യത്തെ കുറച്ചു ഭാഗങ്ങൾ കഴിഞ്ഞാൽ പിന്നെ നോവലിന്റെ റേഞ്ച് വേറെയാണ്.

  10. കാളിദാസൻ

    ഹർഷാപ്പി ഇപ്പോഴാണ് ഈ ഭാഗം വായിച്ചു കഴിഞ്ഞത്.
    മറ്റേ ഭാഗം കൂടി വായിച്ചിട്ട് അതിൽ അഭിപ്രായം അറിയിക്കാമെ… .

  11. Loved it
    Keep the good work

  12. ഇത്രയും നാൾ കാത്തിരുന്നിട്ടും കഥ വന്നപ്പോൾ നിരാശയാക്കി.aa flow angu poyi.bore akkunnundu ippol

    1. Okke ശരി ആക്കം ബ്രോ..

  13. ബ്രോ വെറുതെ കഥ നീട്ടി ചടപ്പിക്കല്ലേ ആ പഴയ കഥ വായിക്കുന്ന സുഖം പോയി

    1. ഹർഷാ… മനു – ബാലുവിൻ്റെ ഭാഗങ്ങൾ വല്ലാതെ ലാഗ് ആവുന്നു. കഥ പറയുന്നു അത് പരീക്ഷക്ക് റിവിഷൻ ചെയ്യുന്നതു പോലെ പോയിൻ്റ്സ് വീണ്ടും റിപ്പീറ്റ് ചെയ്യുന്നു വല്ലാതെ മട്പ്പാവുന്നു…. ആ ഭാഗങ്ങളിൽ അപ്പുവിന് (ഒരു സൂപ്പർ ഹീറോക്ക്) എന്ത് സംഭവിച്ചു എന്ന ആശങ്കയും ഉണരുന്നു… കഥയുടെ സുഖം നഷ്ടപ്പെടുന്നു… വായനക്കാരുടെ ശ്രദ്ധ പൂർണ്ണമായും അപ്പുവിലാണ് അവൻ്റെ മുന്നേറ്റങ്ങൾക്ക് ആയി കാത്തിരിക്കുന്നു…

      (എൻ്റെ ഒരു അഭിപ്രായം മാത്രം)

      1. ബ്രോ
        തത്കാലം ഇങ്ങനെ പോകട്ടെ
        ഈ ഒരു ഭാഗം ചിദംബരം കൂടെ ഉള്ളത് കൊണ്ടാണ് ഇങ്ങനെ കൂടുതൽ ഉൾപെടുത്തേണ്ടി വന്നത്
        ഇനി ഉണ്ടാകില്ല ഡയറക്ട് കഥ ആണ്
        മനു ബാലു കഥ ചിലപ്പോ ലാഗ് തോന്നിപ്പിച്ചേക്കാം
        അപ്പൂനേം പാറൂനേം മാത്രം എഴുതുക അല്ലല്ലോ ഉദ്ദേശം
        ബാലുവിലൂടെ അപ്പു
        ബാലു ആരാണ് എന്നതാണ് ഉയർത്തുന്ന ചോദ്യം ???

        1. ???…

          ഇങ്ങനെ തന്നെ പോയാൽ മതി ബ്രോ ?.

          ഇത്രയും നാൾ ഇങ്ങള് നല്ലൊരു കഥ അനുഭവം ആണ് തന്നത്.

          ഇനിയുള്ളതും നിരാശപ്പെടുത്താതെ അടിപൊളി ആകുമെന്ന് അറിയാം.

          Take your time ?.

          All the best 4 your story ?.

  14. ezhuthine snehikunnavan

    enthonnedey ith. kurach vaayichapo thanne maduthu ee parts . full laag, pinne aavashyam illatha aalkarude stry yum. nammal ivide vaayikan varunnath appuvinteyum paruvinteyum stry vaayikan vendi aanu, allathe oru oola manuvinteyum anuvinteyum alla. ithu vaayichal ningal parayum ivar ee stry yude aavashyam aanenn. kooduthal aalkarkum ivar ee stry yil venamennilla. pinne enthina ningal ithra kashtapett avarude stry ezhuthunnath. avare ozhivakiyek bro. njan ella pagum skip cheythu. ini 21 engane undenn nokkanam. nalla oru story ye kollalle bro. allenkil ivide thanne nirthiyek

    1. അപ്പു പാറു മാത്രമല്ല ബ്രോ ഇതില്‍
      അവരിലേക്ക് നയിക്കുന്ന ഘടകങ്ങള്‍ ആണ് അനുവും മനുവും
      സ്കിപ് ചെയ്യുന്നതിലല്ല പ്രശനം ,,
      സ്കിപ് ചെയ്യുമ്പോള്‍ അതില്‍ ചില പ്രധാന സംഭവങ്ങള്‍ ഒഴിവായി പോകും
      ചിദംബരത്തില്‍ അവര്‍ ഇരുവരും കാണുന്ന –രഹസ്യം അതെല്ലാം
      ഇതൊക്കെ ,,

      നന്ദി ബ്രോ
      നല്ല രീതിയില്‍ അഭിപ്രായം പങ്ക് വെച്ചതിന്

    2. താനാണോ എഴുത്തിനെ സ്നേഹിക്കുന്നവൻ ഹി ഹി ഹി….

  15. 20 വായിച്ച് തീർന്നു രണ്ടാം ദിവസം റിവ്യൂ ഒക്കെ നോക്കാമെന്ന് കരുതി കയറിയപ്പോഴാണ് 21 ഹായ് കണ്ണ് ബൾബായി ആയി …. പ്രതീക്ഷിക്കാതെ ആ ഭാഗം വായിക്കാൻ കിട്ടുന്നതിൻ്റെ സുഖവും കിട്ടി

    1. Randum ഒരു ദിവസം തന്നെ ആണല്ലോ ഇട്ടത്..
      അപോ വായിച്ചില്ലയിരുന്നോ

      1. ശ്രദ്ധിച്ചില്ല

  16. Ishtapettu orupade
    Ohm Nama Shivaya

  17. Devil With a Heart

    ഇഷ്ടപ്പെട്ടു*

  18. Devil With a Heart

    വിലയിരുത്താൻ ഞാൻ ആരുമല്ല എന്ന ഉറപ്പുള്ളത് കൊണ്ട് ഒന്ന് മാത്രം പറയാം ഒരുപാട് ഇഷ്ടപ്പെടും ഈ ഭാഗവും അടുത്ത ഭാഗം കൂടെ വായിച്ചിട്ട് വരാമേ..ധൃതി ഒന്നും കാണിക്കുന്നില്ല സമയം എടുത്ത് പതിയെ വായിക്കുന്നുള്ളൂ?♥️

Comments are closed.