അനിയത്തിക്കുട്ടി 42

തല്ലുക്കൊള്ളിത്തരങ്ങള്‍ നിറഞ്ഞ പ്ലസ് ടു പഠനത്തിനൊടുവിലെ ഉന്നതവിജയത്തിന് ശേഷം മെഡിസിന്‍ പഠനത്തിനായി ബംഗ്ലൂരിലേക്ക് പെട്ടിയും കിടക്കയും എടുത്ത് ട്രെയിന്‍ കേറേണ്ടി വന്നപ്പോള്‍ നഷ്ടമായത് നമ്മുടെ നാടിന്‍റെ പച്ചപ്പും കുളിര്‍മയുമാണെന്നറിഞ്ഞത് അവിടത്തെ ചൂടും പൊടിക്കാറ്റും ഏറ്റപ്പോഴാണ്..

ഏകാന്തമായ അവസരങ്ങളില്‍ അവളുടെ ശബ്ദം ഫോണിലൂടെ കേള്‍ക്കുന്നതായിരുന്നു ആശ്വാസം…

ഉണ്ണ്യേട്ടാ… എന്നാ വിളിയൊന്നു കേള്‍ക്കാന്‍…

മെഡിസിന്‍ പഠനവും ഗൈനക്കോളജിയിലെ സ്പെഷ്യലൈസേഷനും കഴിഞ്ഞ് നാട്ടില്‍ എത്തിയ ശേഷമായിരുന്നു..

അവളുടെ വിവാഹം… രാജ്യത്തിന്‌ വേണ്ടി ജീവന്‍ പോലും വെടിയാന്‍ മടിക്കാത്ത പട്ടാളക്കരനുമായി…

സ്വര്‍ണത്തില്‍ കുളിച്ച് ഗംഭീരമാക്കി തന്നെ എല്ലാവരുടെയും അനുഗ്രഹത്തോടെ അവളുടെ വിവാഹം നടത്തി.. ഇനിയവള്‍ വീട്ടില്‍ വല്ലപ്പോഴും വരുന്ന വിരുന്നുക്കാരി മാത്രം…

അലങ്കരിച്ച വാഹനത്തിലേക്ക് കയറുന്നതിനിടെ ഉണ്ണ്യേട്ടാ ന്ന് വിളിച്ചന്‍റെ ഇടനെഞ്ചിലേക്ക് വീണപ്പോള്‍ പിടിച്ചു നില്‍ക്കാനായില്ലെനിക്ക്…

നിയന്ത്രണം വിട്ട് പോയി.. നിറഞ്ഞൊഴുകിയ കണ്ണുനീര്‍ തുടച്ച് നെറ്റിയിലൊരുമ്മ കൊടുത്ത് യാത്രയയച്ച ശേഷം.. ആരും കാണാതെ മുണ്ടിന്‍റെ തലപ്പുകൊണ്ട് കണ്ണുകള്‍ തുടയ്ക്കാനെ എനിക്ക് കഴിഞ്ഞുള്ളു….

കാലചക്രം പിന്നെയും തിരിഞ്ഞു.. നല്ലൊരു ഭാര്യയാകാനും.. മരുമകളാവാനും അവള്‍ക്ക് കഴിഞ്ഞു.. ഭാഗ്യം ചെയ്തവള്‍… ഒടുവില്‍ അമ്മയാകാനുള്ള ഭാഗ്യവും ദൈവമവള്‍ക്ക് നല്‍കി.

ഇന്നവളെന്‍റെ ഹോസ്പിറ്റലിലെ ലേബര്‍റൂമില്‍ പ്രസവ വേദനയിലവശയായി കിടക്കുമ്പോള്‍.. പേരെടുത്ത ഗൈനക്കോളജിസ്റ്റ് ആയിട്ടുകൂടി നിന്‍റെ അടുത്ത് നില്‍ക്കാനും നിനക്ക് ധൈര്യം തരാനും അനുവാദമുണ്ടെന്നിരിക്കെ..

മറ്റൊരു പ്രഗല്‍ഭയായ ഡോക്ടറെ നിന്റെടുക്കലേയ്ക്കയച്ച് ഈ മുറിയ്ക്ക് പുറത്ത് നില്‍ക്കുന്നത് ആത്മവിശ്വാസമില്ലാത്തത് കൊണ്ടല്ല…

മറിച്ച്… ഒരായിരം അസ്ഥികള്‍ നുറുങ്ങുന്നൊരാ വേദന നീ അനുഭവിക്കുന്നതും.. എനിക്ക് മുന്നില്‍ നീ കിടന്നു പിടയുന്നതും കാണാന്‍ മനശക്തി ഇല്ലാത്തതുകൊണ്ടാണ് മോളേ…

നിന്‍റെ കൈ സൈക്കിളില്‍ നിന്ന് വീണു മുറിഞ്ഞതിന്റെ പകരമായി നീ അച്ഛനെ കൊണ്ടെനിക്ക് അടി വാങ്ങിച്ചു തന്നപ്പോഴും.. അടികൊണ്ടതിനല്ല… നിന്‍റെ കൈ മുറിഞ്ഞത്തിലാണെനിക്ക് വേദനിച്ചത്…

നിന്‍റെ കരച്ചില്‍ കേട്ടു നില്‍ക്കാന്‍ മാത്രം ഈ ഏട്ടന് ശക്തിയില്ല മോളേ… ? ? ?

ചാലുകീറിയൊഴുകിയ കണ്ണുനീര്‍ തുടച്ച് കൊണ്ട്.. ആരോഗ്യവതിയായ അവളെയും കുഞ്ഞിനേയും പ്രതീക്ഷിച്ചിരുന്ന അവന്‍റെ കൈകളിലേക്ക് ലേബര്‍റൂമിന്‍റെ വാതില്‍ തുറന്നെത്തിയ മാലാഖ ഇളം ചുവന്ന നിറത്തില്‍ പൊതിഞ്ഞ തുണിയില്‍ ഒരു കുരുന്നു ജീവനെ വെച്ചു നല്‍കി…

4 Comments

  1. • • •「തൃശ്ശൂർക്കാരൻ 」• • •

    ❣️

  2. Real Story……

Comments are closed.