അത്…. ഒരു ആക്സിഡന്റ്…. ശ്രുതി തലകുനിച്ചു.
അത് ശരി….. സുജാത തലകുലുക്കി.
ഭവാനിയമ്മേ…..അവർ അകത്തേക്ക് നോക്കി വിളിച്ചു.
എന്താ….. ഭവാനിയമ്മ പുറത്തേക്ക് ഇറങ്ങി വന്നു..
“ദ്ദേ വന്നിരിക്കുന്നു ഭവാനിയമ്മേടെ പുത്രി….
സുജാത ചൂണ്ടിക്കാട്ടിയ ആളെ കണ്ട് ഭവാനിയമ്മ അന്തംവിട്ടു.
“ഇതാരാ……അവർ ചോദിച്ചു
ആ…. ഇതാണ് ശ്രുതി…. രാവിലെ കോളേജിൽ പോയ വഴി ആക്സിഡന്റ് ആയെന്ന്…..”
ശ്രുതി ഇടംകണ്ണിട്ട് നോക്കി….
“അത്…. ഭവാനിയമ്മേ…”അവൾ പറയാനാഞ്ഞു…
വേണ്ട…. ഒന്നും പറയണ്ട…. ഇനി ഈ കുന്ത്രാണ്ടം ആ ഗാരേജിന്ന് പുറത്തിറക്കരുത്…. ഭവാനിയമ്മ പറഞ്ഞു.അപ്പോഴാണവർ ശ്രുതിക്ക് പിന്നിൽ നിൽക്കുന്ന അർജുൻനെ കണ്ടത്.
“ഇതാരാ….. കഴിഞ്ഞ തവണത്തെ പോലെ
നഷ്ടപരിഹാരത്തിനാണോ….?”അവർ ചോദിച്ചു.
അല്ലാ…. ശ്രുതി ചാടിപ്പറഞ്ഞു.
അതല്ലേ ഞാൻ പറയാൻ വന്നത്…അവൾ
അർജുനെ നോക്കി…
“ആക്ച്വലി….ഈ ചേട്ടനാ വണ്ടി ഓടിച്ചത്….”
ങ്ഹേ……. എടീ ഭയങ്കരീ… അർജുൻ കണ്ണു മിഴിച്ചു.
പ്ലീസ്….. ശ്രുതി അവനെ നോക്കി
ഊം…..അവൻ ഒന്നും മിണ്ടിയില്ല.
Nxt evade?
Bro kalu pidikkam next part onn upload cheyyu
Next part evide bro? Waiting anu machane!! Vegam upload cheyy
Nxt part pettanu idumo..
Kadha kollam.. waithig nxt part