അനാർക്കലി -2 18

“അല്ല ഈ വണ്ടി…മതില്…. ചെളി വെള്ളം…
അർജുൻ വീണ്ടും ചിരിച്ചു.
ഇനി ഒന്നൂടെ ഉണ്ട് ബാക്കി….. വീട്ടിൽ പോകാൻ…. ശ്രുതിയും പൊട്ടിച്ചിരിച്ചു.
“ഊം…… താൻ കൊള്ളാലോ…..എനിവേ
ഐം അർജുൻ… അവൻ കൈനീട്ടി
“പരിചയപ്പെടാൻ പറ്റിയ സിറ്റുവേഷൻ….
ഐം ശ്രുതി….അവൾ അർജുന്റെ നീട്ടിയ കൈ കവർന്നു.
ആർ യൂ ഓക്കേ…. അർജുൻ അവളെ നോക്കി.
യാ…. ഇതൊക്കെ ഇപ്പോ ശീലമായി…. ശ്രുതി ചിരിച്ചു.
വാ…. ഞാൻ വീട്ടിൽ കൊണ്ടാക്കാം….
ചരിഞ്ഞു കിടന്ന സ്കൂട്ടി എടുത്തു നേരെ വെച്ചിട്ട് അർജുൻ പറഞ്ഞു.
താങ്ക്സ്…. ശ്രുതി അവന്റെ പിന്നിൽ കയറി.
ട്രാഫിക്കിലൂടെ ചെളിയിൽ കുളിച്ച രണ്ടു പേർ പോകുന്നത് ആളുകൾ അമ്പരപ്പോടെ നോക്കി….
ഗേറ്റിനു മുന്നിൽ സ്കൂട്ടി നിർത്തിയപ്പോൾ ശ്രുതി പറഞ്ഞു .. അകത്തേക്ക് പോകട്ടെ മാഷേ….
ഓക്കേ…. അർജുൻ അകത്തേക്ക് സ്കൂട്ടി ഓടിച്ചു.
പുറത്തേക്ക് ഇറങ്ങി വന്ന സുജാത അമ്പരന്നു നിന്നു…
മുന്നിൽ ചെളിയിൽ കുളിച്ച രണ്ടു രൂപങ്ങൾ.
ചിറ്റേ….. ശ്രുതി വിളിച്ചു.
ശ്രുതീ….. എന്തായിത്??? സുജാത അവളുടെ അടുത്തേക്ക് ഓടിച്ചെന്നു.

4 Comments

  1. Bro kalu pidikkam next part onn upload cheyyu

  2. Next part evide bro? Waiting anu machane!! Vegam upload cheyy

  3. Nxt part pettanu idumo..
    Kadha kollam.. waithig nxt part

Comments are closed.