അനാർക്കലി -2 18

അർജുൻ പകച്ചുപോയി.
“ആ….അതങ്ങനൊക്കെയാ….. “ശ്രുതി നിസാരമായി പറഞ്ഞു.
“ബട്ട്…. ഇപ്പോ ഞാനുണ്ടല്ലോ…. കുട്ടിക്ക് ഓടിക്കാനറിയില്ലെങ്കിലും എനിക്കറിയാല്ലോ”
അർജുൻ പറഞ്ഞു….
എനിക്ക് ഓടിക്കാനൊക്കെയറിയാം…. ശ്രുതി പറഞ്ഞു.
ഓ…ക്കേ…. എങ്കിൽ കുറച്ചു സ്പീഡിൽ പോകൂ….. അർജുൻ പറഞ്ഞു.
അത് വേണോ….. ശ്രുതി തിരിഞ്ഞു നോക്കി
പെട്ടെന്നാണ് മുന്നിൽ നിന്ന് ഒരു ലോറി വന്നത്….
അയ്യോ…. അർജുൻ ഒച്ചയെടുത്തു
ങ്ഹേ….. ശ്രുതിയും ഭയന്നു പോയി.
അവൾ വണ്ടി വെട്ടിച്ചു….. മുന്നിൽ പോകുന്ന കാറിൽ തട്ടിയപ്പോൾ അവൾ ഇടത്തോട്ട് വെട്ടിച്ചു….സ്കൂട്ടി ഒരു മതിലിൽ ഇടിച്ചു മറിഞ്ഞു…..ആ….. ശ്രുതിയും അർജുനും തെറിച്ച് അടുത്ത് കെട്ടിക്കിടന്ന ചെളി വെള്ളത്തിലേക്ക് വീണു…
ഷിറ്റ്……… അർജുൻ ചാടിയെണീറ്റു.
ചെളിയിൽ കുളിച്ചു എന്ന് പറയും പോലെ അവൻ നിന്നു.
ഹലോ…..ആ ശബ്ദം കേട്ട് അവൻ തിരിഞ്ഞു നോക്കി.
ഒരു കൈ പിന്നിൽ കുത്തി അടുത്ത കൈ തനിക്ക് നേരെ നീട്ടി ഇരിക്കുന്ന ശ്രുതിയെ കണ്ട് അവൻ പൊട്ടിച്ചിരിച്ചു പോയി.
ഒന്ന് പിടിക്കെൻറെ മാഷേ…. ശ്രുതിക്ക് ദേഷ്യം വന്നു.
ഊം…. അർജുൻ അവളുടെ കൈയിൽ പിടിച്ച് എഴുന്നേൽപ്പിച്ചു.
“അല്ലാ….. തന്റെ സ്വന്തം സ്റ്റൈലാണോ ഇത്?
ചിരിക്കുന്നതിനിടയിൽ അവൻ ചോദിച്ചു..
ഏ…..ത് ശ്രുതി ചോദിച്ചു

4 Comments

  1. Bro kalu pidikkam next part onn upload cheyyu

  2. Next part evide bro? Waiting anu machane!! Vegam upload cheyy

  3. Nxt part pettanu idumo..
    Kadha kollam.. waithig nxt part

Comments are closed.