അവർ ഒരു ഗ്ലാസ് പാൽ അവൾക്ക് കൊടുത്തു.
“എന്റെ ഭവാനിക്കുട്ടീ….. എനിക്ക് വേണ്ടാ…..ശ്രുതി ഗ്ലാസ് തട്ടി മാറ്റി.
“അങ്ങനെ പറയല്ലേ….നോക്കിക്കേ…. ആകെ കോലം കെട്ടുപോയി….” ഭവാനിയമ്മ
അവളെ നോക്കി പറഞ്ഞു.
ഊം….. ശ്രുതി ഒരു നിമിഷം ആലോചിച്ചു
ഓക്കേ…. ഞാൻ കുടിക്കാം…. അത് കഴിഞ്ഞ് ഞാൻ സ്കൂട്ടി എടുക്കും കോളേജിൽ പോകാൻ… പക്ഷേ ഭവാനിയമ്മ അത് ഏട്ടനോട് പറയില്ല…. കേട്ടല്ലോ…
അയ്യോ…. ഭവാനിയമ്മ കണ്ണ് മിഴിച്ചു
ആ സ്കൂട്ടി എടുക്കരുതെന്ന് ശരത് മോൻ
പറഞ്ഞിട്ടുള്ളതല്ലേ…?
അതേ….. ശ്രുതി ചിരിച്ചു
എത്ര ദിവസാ ഇങ്ങനെ ബസിൽ തൂങ്ങി കിടന്നു പോണേ……ൻറെ ഭവാനി കുട്ടിയല്ലേ..
അവൾ ഭവാനിയമ്മയുടെ താടിയിൽ അരുമയായി പിടിച്ചു.
അത് മാത്രം വേണ്ട ശ്രുതി മോളേ… ഭവാനിയമ്മ മുഖം തിരിച്ചു.
“പ്ലീസ്…. പ്ലീസ്…. പ്ലീസ്….”ശ്രുതി ഭവാനിയമ്മയെ കെട്ടിപ്പിടിച്ചു കൊഞ്ചി.
“ഊം…..ശരി പക്ഷെ സൂക്ഷിച്ചു പോണേ…
കഴിഞ്ഞ തവണ കൊണ്ടു പോയി ഇടിപ്പിച്ചത് മറന്നിട്ടില്ലല്ലോ….”അവർ ശ്രുതിയോട് ചോദിച്ചു.
“ഇല്ലന്നേ…. കഴിഞ്ഞ തവണ അബദ്ധം പറ്റി പോയി….ഇത്തവണ ഉണ്ടാവില്ല…”
ശ്രുതി ഉറപ്പ് കൊടുത്തു.
Nxt evade?
Bro kalu pidikkam next part onn upload cheyyu
Next part evide bro? Waiting anu machane!! Vegam upload cheyy
Nxt part pettanu idumo..
Kadha kollam.. waithig nxt part