അനാർക്കലി -2 18

ആണോടാ ചെക്കാ….. ഭവാനിയമ്മ അവനെ നോക്കി..
അത്….അവൻ പറയാനാഞ്ഞതും ശ്രുതി ഇടയിൽ കയറി പറഞ്ഞു…”അതേ ഭവാനി കുട്ടീ…..”
ഈ ചേട്ടന് അത്യാവശ്യം എവിടോ പോകാനുണ്ട് ഒരു ലിഫ്റ്റ് തരുവോന്ന് ചോദിച്ചു….പാവമല്ലേന്നു കരുതി ഞാൻ ലിഫ്റ്റ് കൊടുത്തു.കുറച്ചു കഴിഞ്ഞപ്പോ വണ്ടി ഓടിച്ചോട്ടേന്നു ചോദിച്ചു.അത്യാവശ്യം അല്ലേന്നു വിചാരിച്ച് ഞാൻ വണ്ടി ഓടിക്കാൻ കൊടുത്തു.കുറച്ചു കഴിഞ്ഞപ്പോ സ്പീഡ് കൂട്ടി ഭവാനിയമ്മേ….. വേണ്ടാന്നു ഞാൻ ഒരുപാട് പറഞ്ഞതാ…..അപ്പഴാ ആക്സിഡന്റ് ആയത്….”അവൾ പറഞ്ഞു നിർത്തി…
“ദൈവമേ….. അർജുന്റെ കണ്ണ് തള്ളിപ്പോയി
ശരി…ശരി പോയി ഡ്രസ് ചെയ്ഞ്ച് ചെയ്യ്….
കുട്ടി വരൂ…. സുജാത അർജുനനെ വിളിച്ചു.
അവൻ അവർക്ക് പിന്നാലെ അകത്തേക്ക് കയറി…
ഇത്രേയുള്ളൂന്നേ….. ശ്രുതി അവനെ നോക്കി കണ്ണിറുക്കി…
അർജുൻന് ചിരി വന്നു….അവൻ അവളെ
സാകൂതം നോക്കി…
അവളതൊന്നും ശ്രദ്ധിക്കാതെ ഭവാനിയമ്മയുടെ തോളിൽ പിടിച്ചു അകത്തേക്ക് നടന്നു…
ഇന്ന് വരെ മറ്റൊരു പെൺകുട്ടിയോടും തോന്നാത്തൊരു അടുപ്പം അവളോട് തന്റെ മനസ്സിൽ മൊട്ടിടുന്നത് അവനറിഞ്ഞു…..!

(തുടരും)

4 Comments

  1. Bro kalu pidikkam next part onn upload cheyyu

  2. Next part evide bro? Waiting anu machane!! Vegam upload cheyy

  3. Nxt part pettanu idumo..
    Kadha kollam.. waithig nxt part

Comments are closed.