അനശ്വരം[Abhi] 87

 

ഓഹ്. ഇപ്പോൾ എന്നെ അറിയില്ലേ.

ഇനിയിപ്പോ ഒറ്റക്ക് ഇരിക്കേണ്ട എന്റെ കൂടെ വാ….

 

അവൾ എന്നെ വിളിച്ചപ്പോൾ കൂടെ പോകാൻ എന്റെ മനസ്സ് പറയുന്നുണ്ടെങ്കിലും എന്തോ ഒന്ന് എന്നെ പിറകോട്ടു വലിച്ചുകൊണ്ടിരുന്നു. പക്ഷേ അവൾ എന്നെ പിടിച്ച് വലിച്ചു എഴുന്നേൽപ്പിച്ചു..

അതോടു കൂടി ഞാൻ അവളുടെ കൂടെ പോയി…

 

അവൾ എന്നെ വലിച്ചുകൊണ്ട് പോവുകയായിരുന്നു… അവൾ എന്നെയും കൊണ്ട് പോകുമ്പോൾ ആണ് അമ്മയെ ഞാൻ കണ്ടത്.. എന്റെ പോക്ക് കണ്ടു അമ്മ നോക്കുന്നുണ്ട്. ആ മുഖത്ത് ഒരു കളിയാക്കി ചിരിയില്ലേ ?..

അമ്മയുടെ മുഖത്ത് മാത്രമല്ല ഇത് കാണുന്ന എല്ലാവരും തന്നെ എന്നെ നോക്കി ചിരിക്കുന്നുണ്ട്.

എങ്ങനെ ചിരിക്കാതിരിക്കും ഒരു പെണ്ണ് ഒരുത്തനെ വലിച്ചുകൊണ്ട് പോകുന്നു അവൻ ആണെങ്കിൽ പൊട്ടനെ പോലെ അവളുടെ കൂടെ പോകുകയും ചെയ്യുന്നു. ആൾക്കാർക്ക് നോക്കി ചിരിക്കാൻ വേറെ എന്തെങ്കിലും വേണോ ഇനി..

 

എന്തോ എല്ലാവരുടെയും ആക്കി ചിരി കണ്ടപ്പോൾ ഞാൻ പതിയെ അവളുടെ കൈ വിടുവിച്ചു. എന്നിട്ട് അവളുടെ ഒപ്പം നടന്നു പോയി..

അവൾ എന്നെയും കൊണ്ടുപോയത് വേറെ കൊറേ പിള്ളേർ സെറ്റിന്റെ ഇടയിലേക്കാണ്. അവൾ എല്ലാവരെയും എനിക്ക് പരിചയപ്പെടുത്തി തന്നു. എല്ലാവരും ആയിട്ട് പെട്ടന്ന് തന്നെ കമ്പനി ആവാൻ സാധിച്ചു..

 

അനു പെട്ടെന്ന് തന്നെ എല്ലാവരോടും കമ്പനി ആകുന്ന ടൈപ്പ് ആണ്. എല്ലാവരും ആയിട്ട് പെട്ടെന്ന് സെറ്റ് ആയി പോകാൻ ഉള്ള കഴിവ് തന്നെയാണ് അവളുടെ പ്രത്യേകതയും.. എന്തോ എനിക്ക് അവളുടെ ആ ക്യാക്ടർ അങ്ങ് ബോധിച്ചു. മാത്രമല്ല

അവളോട് എന്തോ ഒരു പ്രത്യേക ഇഷ്ടവും തോന്നി..

 

അങ്ങനെ ആദ്യത്തെ ദിവസം അടിപൊളി ആയിട്ട് പോയി. രണ്ടാമത്തെ ദിവസം അതായത് കല്യാണ ദിവസവും ഞാൻ മുഴുവൻ സമയവും അവളുടെയും കൂട്ടുകാരുടെയും കൂടെ തന്നെ ആയിരുന്നു.

അവളുടെയും ബാക്കിയുള്ളവരുടെയും കൂടെയുള്ള ഓരോ നിമിഷങ്ങളും അടിപൊളി ആയിരുന്നു.

2 ദിവസം എങ്ങനെ തള്ളി നീക്കും എന്ന് കരുതിയിരുന്ന എന്റെ മനസ്സിൽ പിന്നീട് ഈ രണ്ട് ദിവസം കഴിയല്ലേ ദൈവമേ എന്നാ പ്രാർത്ഥന മാത്രമായി..

പക്ഷേ പറഞ്ഞിട്ട് എന്ത് കാര്യം നമ്മൾ ആഗ്രഹിക്കുന്നതിന്റെ ഓപ്പോസിറ്റ് അല്ലെ മിക്കപ്പോഴും നടക്കൂ, സാധാരണ എന്തൊക്കെ ചെയ്താലും സമയം ഇഴഞ്ഞായിരിക്കും നീങ്ങുക പക്ഷേ ആ രണ്ടു ദിവസങ്ങൾ സൂപ്പർ ഫാസ്റ്റ് ബസ് പോലെ അങ്ങ് പോയി.

 

കല്യാണം കഴിഞ്ഞു എല്ലാവരും മടങ്ങി തുടങ്ങി.രണ്ടു ദിവസം ഉണ്ടായിരുന്ന സന്തോഷം മുഴുവനും പോയി. അവളും ബാക്കി കൂട്ടുകാരും എല്ലാം പോകുകയാണ്. നേരത്തെ ഒരു പരിചയവും ഇല്ലെങ്കിലും അവരോടെല്ലാം ഈ ചുരുങ്ങിയ സമയത്തിനുള്ളിൽ വളരെ അതികം അടുത്തിരുന്നു.കൂടുതലായും അനുവിനോട്.. എല്ലാവരും തന്നെ പോയി തുടങ്ങി ഞങ്ങളും ഇറങ്ങുക ആണ് .പിന്നെ എപ്പോഴെങ്കിലും കാണാം എന്ന് അവൾ എന്നോട് വന്നു പറഞ്ഞു . എനിക്ക് ആ നേരം അവിടം വിട്ടു വരാൻ ഒരു ആഗ്രഹവും ഉണ്ടായിരുന്നില്ല. എന്റെ മനസ്സ് മുഴുവൻ അവളുടെ ഒപ്പം അവിടെ തന്നെ ആയിരുന്നു.ഞാൻ അവളെ തിരിഞ്ഞു നോക്കി അവൾ എന്നെ നോക്കി പുഞ്ചിരിച്ചു ഒരു ടാറ്റാ തന്നു..അന്നത്തെ ദിവസത്തിന് ശേഷം ഞാൻ പോകുന്നിടത് എല്ലാം അവളെ അന്വേഷിച്ചു പക്ഷേ ഒരിടത്തും കണ്ടില്ല.. വർഷങ്ങൾക്ക് ശേഷം ആണ് അവളെ പിന്നീട് ഞാൻ കാണുന്നത്.. അത്…

Updated: August 3, 2024 — 12:14 am

36 Comments

  1. നല്ല തുടക്കം ആണ് മച്ചാനെ ഇഷ്ടായി എഴുത്ത് നന്നായിട്ടുണ്ട്.
    പിന്നെ എനിക്കും ഇൗ മടി ഉള്ളത് കൊണ്ടാ ഈ പണിക്ക് വരാത്തെ?
    അതോണ്ട് സമയം എടുത്ത് എഴുതിയാൽ മതി കൂടുതൽ ആക്കണ്ടെന്നെ ഉള്ളൂ.
    Waiting for nxt part.
    ആശംസകൾ♥️♥️♥️

  2. കൊള്ളാം, നന്നായിട്ടുണ്ട്

    1. താങ്ക്സ് ബ്രോ ❤️

  3. എടാ അഭിഭീകരാ..!!
    നീയ് ബീണ്ടും കഥയുമായി എത്തിയല്ലേ..
    അഭിയെന്നു പറയുമ്പം നെന്‍റെ കഥ തന്ന്യാണോന്നു എനിക്കൊരു ഡൌട്ട്..
    എന്തായാലും കാത്തിരിയ്ക്കുന്നു…
    ബിത്വ ഈ Quebrada എന്ന് പറഞ്ഞാല്‍ എന്നാ ചാദനവാ..??

    1. Quebrada portugese വേർഡ് ആണ്. അതിന്റെ അർത്ഥം broken എന്നാണ്.

      ❤️??❤️

  4. നല്ല കഥ ❤
    മനസ്സിൽ തട്ടുന്ന രീതിയിലുള്ള താങ്കളുടെ അവതരണവും ഇഷ്ടപ്പെട്ടു
    പിന്നെ എഴുതാൻ ആദ്യമൊക്ക മടിയായിരിക്കും ശരിയാകുമോ എന്ന പേടി അതൊക്ക കള ഇവിടെ തന്നെ സപ്പോർട് ചെയുന്ന എന്തോരം ആൾക്കാരാണ് ഒള്ളത് ഈ കമന്റ്‌ ബോക്സിൽ തന്നെ ഇത്ര ആൾകാർ വന്നില്ല ഇതുപോലെ തന്നെയാണ് ഇവിടെയുള്ള എല്ലാരും തുടങ്ങിയത് അതുകൊണ്ട് കിട്ടുന്ന സമയത്ത് നന്നായി എഴുതാൻ നോക്ക്

    1. ഈ വരുന്ന മെയ്‌ മാസത്തിൽ ഞാൻ ഈ പണി തുടങ്ങിയിട്ട് ഒരു വർഷം ആകും….. ആ എന്നോടോ ബാലാ…?

      ❤️?❤️

      1. എനിട്ടാണോ ഈ അര പേജുമായി വന്നത് നിന്നെ ഓടിച്ചിട്ട്‌ തല്ലണം

        1. ഇതൊക്കെ ഒരു ഹരമല്ലെടോ ??

  5. അഭി കുട്ടാ… നല്ല തുടക്കം ഇത് എങ്കിലും മര്യാദക്ക് complete ചെയ്യണേ…..

    ❤❤❤

    1. പിന്നല്ല ❤️

  6. അടിപൊളി…
    നിർത്തരുത്
    തുടരണം

    .・゜゜・

    1. നിർത്തില്ല..

      ❤️❤️❤️

  7. നല്ല തുടക്കം.. മടി പിടിച്ചു ഇരിക്കാതെ ബാക്കി കൂടെ എഴുതി വിട് ❤?

    1. ഇക്ക മടി ആണ് മെയിൻ പ്രശ്നം. നമക്ക് സെറ്റ് ആക്കാം

      ❤️❤️❤️

  8. ചാണക്യൻ

    അടിപൊളി കഥ ബ്രോ……….. നിർത്തല്ലേ കേട്ടോ……..വെയ്റ്റിംഗ് ?❤️

    1. താങ്ക്സ് ബ്രോ ❤️

  9. വിരഹ കാമുകൻ???

    ❤❤❤

  10. adipoli..nannayittund..bakki eni ennanu kaanuka..waiting…

    1. ബാക്കി തരാം. നിങ്ങൾ ദൃതി പിടിക്കല്ലേ. ?

      ❤️❤️❤️❤️❤️

  11. തുടക്കം കൊള്ളാം, വായനാസുഖം ഉണ്ട്, പക്ഷെ എല്ലാരും പറയുന്നത് പോലെ പേജ് കൂട്ടി എഴുതണം, അധികം വൈകാതെ തുടർ ഭാഗം വരുമെന്ന് പ്രതീക്ഷിക്കുന്നു…

    1. നമുക്ക് ശരിയാക്കാം..

      ❤️❤️❤️

  12. നിധീഷ്

    ❤

  13. നന്നായിട്ടുണ്ട്…പേജ് കൂട്ടി എഴുതാൻ ശ്രമിക്കുക…??

    1. ഓക്കേ ബ്രോ ❤️❤️

    1. ബ്രോ ആണോ സിസ് ആണോ?? ??

      ആരായാലും നന്ദി ??

      ❤️❤️

Comments are closed.