അനശ്വരം[Abhi] 87

 

ഫ്രണ്ട് ആയിട്ടാണെങ്കിലും അവൾ എന്നും കൂടെ ഉണ്ടാവുമല്ലോ. എന്നോട് സംസാരിക്കുമല്ലോ. അതുതന്നെ ഒരു ആശ്വാസം…….എന്നിരുന്നാലും അവലെ കൂട്ടുകാരി മാത്രമായി കാണാൻ എനിക്ക് കഴിയുമെന്ന് തോന്നുന്നില്ല….അത്രക്ക് ആഗ്രഹിച്ചിരുന്നു.. ഞാൻ അവൾ എന്റേത് മാത്രമാകുന്നത്……..

 

അവളെ പറ്റി ചിന്തിച്ചിരുന്നപ്പോൾ ഞാൻ പതിയെ ഓർമകളിലേക്ക് പോയി… അവളെ ആദ്യമായി കാണുന്ന ആ ദിവസത്തിലേക്ക്…………..

 

«««?»»»

 

അന്ന്….ഞാൻ ആറാം ക്ലാസിൽ പഠിക്കുന്ന സമയം….. ഒരു ബന്ധു വീട്ടിലെ കല്യാണത്തിന് പോയതാണ് ഞാൻ. പോകാൻ താല്പര്യം ഉണ്ടായിരുന്നില്ല. കാരണം അച്ഛന്റെ ബന്ധുക്കളെ അതികം അറിയുകയോ അവരുമായി അത്ര കമ്പനിയോ ആയിരുന്നില്ല. അതുകൊണ്ട് തന്നെ മുഴുവൻ സമയവും ഞാൻ ഒറ്റക്ക് തന്നെ ഇരിക്കേണ്ടി വരുമെന്ന് അറിയാം…….

എന്നിട്ടും അച്ഛന്റെയും അമ്മയുടെയും നിർബന്ധം കാരണം ആണ് ഞാൻ പോയത്. എന്നെ വീട്ടിൽ ഒറ്റക്ക് നിർത്താൻ അവർക്ക് കഴിയില്ല. അവരുടെ ഏക പുത്രൻ ആയി പോയില്ലേ……മാമ്പിള്ളി വീട്ടിലെ രാജന്റെയും ലക്ഷ്മിയുടെയും ഏക പുത്രൻ അഭിരാം ആണ് ഞാൻ… ഞങ്ങൾ താമസിക്കുന്നത് കോട്ടയം ജില്ലയിലെ ഏറ്റുമാനൂരിന് അടുത്താണ്.

 

അവരുടെ നിർബന്ധം കാരണം ഞാൻ കല്യാണത്തിന് പോയി.അവിടെ ചെന്നപ്പോൾ മുതൽ ‘പെട്ടു പോയി ബാലകൃഷ്ണാ ” എന്നാ ഡയലോഗ് ആണ് എനിക്ക് മനസ്സിൽ വന്നത്. കൂട്ടുകൂടാൻ ആരുമില്ല. എനിക്ക് പരിചയമുള്ള ഒരു മുഖം പോലും ആ കൂട്ടത്തിൽ കാണുന്നില്ല. എന്നിട്ടും ഞാൻ തിരഞ്ഞുകൊണ്ടിരുന്നു..

 

ഇവിടെ വരുന്നത് വരെ അച്ഛനും അമ്മയും കൂടെ ഉണ്ടായിരുന്നു. ഓരോരുത്തരെ കണ്ടു വർത്തമാനം പറയാൻ പോയ രണ്ടു പേരെയും പിന്നെ ഞാൻ കണ്ടിട്ടില്ല…

 

അങ്ങനെ വരുന്നവരെ ഓരോരുത്തരെ ആയി നോക്കി ഇരിക്കുമ്പോൾ ആണ് ഒരു പെൺകുട്ടി എന്റെ അടുത്തേക്ക് വന്നത്… അവളെ കണ്ടപ്പോൾ തന്നെ എനിക്ക് മനസ്സിൽ എന്തോ ഇരിത് തോന്നി. ഒരുതരം സ്പാർക്ക്…അവൾ എന്റെ അടുത്തെത്തി..

 

ഹായ്…അഭിരാം, ഞാൻ അനു. എന്നെ അറിയാമോ???

 

അനു?? സോറി ഞാൻ കണ്ടതായിട്ട് ഓർക്കുന്നില്ല….

 

അത് കുഴപ്പമില്ല. ഇനി ഓർത്തോളും.. ഞാൻ അഭിയുടെ അച്ഛന്റെ കൂട്ടുകാരന്റെ മകളാണ്… ഞാൻ നിങ്ങളുടെ വീട്ടിൽ പല തവണ വന്നിട്ടുണ്ട് പക്ഷേ അപ്പോഴൊന്നും ഇയാളെ അവിടെ കണ്ടിട്ടില്ല. അതാ എന്നെ അറിയാത്തത്….

 

?? എനിക്ക് ഫുൾ time വീട്ടിൽ ഇരിക്കുന്നത് അലർജി ആണ്…

 

അത് നന്നായി….അത് പോട്ടെ എന്താ ഇവിടെ ഒറ്റക്ക് വന്നിരിക്കുന്നെ…..

 

അത് പിന്നെ. എനിക്ക് ഇവിടുള്ള ആരെയും അറിയില്ല അതാണ് ഇവിടെ വന്നിരുന്നത്…

Updated: August 3, 2024 — 12:14 am

36 Comments

  1. നല്ല തുടക്കം ആണ് മച്ചാനെ ഇഷ്ടായി എഴുത്ത് നന്നായിട്ടുണ്ട്.
    പിന്നെ എനിക്കും ഇൗ മടി ഉള്ളത് കൊണ്ടാ ഈ പണിക്ക് വരാത്തെ?
    അതോണ്ട് സമയം എടുത്ത് എഴുതിയാൽ മതി കൂടുതൽ ആക്കണ്ടെന്നെ ഉള്ളൂ.
    Waiting for nxt part.
    ആശംസകൾ♥️♥️♥️

  2. കൊള്ളാം, നന്നായിട്ടുണ്ട്

    1. താങ്ക്സ് ബ്രോ ❤️

  3. എടാ അഭിഭീകരാ..!!
    നീയ് ബീണ്ടും കഥയുമായി എത്തിയല്ലേ..
    അഭിയെന്നു പറയുമ്പം നെന്‍റെ കഥ തന്ന്യാണോന്നു എനിക്കൊരു ഡൌട്ട്..
    എന്തായാലും കാത്തിരിയ്ക്കുന്നു…
    ബിത്വ ഈ Quebrada എന്ന് പറഞ്ഞാല്‍ എന്നാ ചാദനവാ..??

    1. Quebrada portugese വേർഡ് ആണ്. അതിന്റെ അർത്ഥം broken എന്നാണ്.

      ❤️??❤️

    1. Thanks ബ്രോ ❤️

  4. നല്ല കഥ ❤
    മനസ്സിൽ തട്ടുന്ന രീതിയിലുള്ള താങ്കളുടെ അവതരണവും ഇഷ്ടപ്പെട്ടു
    പിന്നെ എഴുതാൻ ആദ്യമൊക്ക മടിയായിരിക്കും ശരിയാകുമോ എന്ന പേടി അതൊക്ക കള ഇവിടെ തന്നെ സപ്പോർട് ചെയുന്ന എന്തോരം ആൾക്കാരാണ് ഒള്ളത് ഈ കമന്റ്‌ ബോക്സിൽ തന്നെ ഇത്ര ആൾകാർ വന്നില്ല ഇതുപോലെ തന്നെയാണ് ഇവിടെയുള്ള എല്ലാരും തുടങ്ങിയത് അതുകൊണ്ട് കിട്ടുന്ന സമയത്ത് നന്നായി എഴുതാൻ നോക്ക്

    1. ഈ വരുന്ന മെയ്‌ മാസത്തിൽ ഞാൻ ഈ പണി തുടങ്ങിയിട്ട് ഒരു വർഷം ആകും….. ആ എന്നോടോ ബാലാ…?

      ❤️?❤️

      1. എനിട്ടാണോ ഈ അര പേജുമായി വന്നത് നിന്നെ ഓടിച്ചിട്ട്‌ തല്ലണം

        1. ഇതൊക്കെ ഒരു ഹരമല്ലെടോ ??

  5. അഭി കുട്ടാ… നല്ല തുടക്കം ഇത് എങ്കിലും മര്യാദക്ക് complete ചെയ്യണേ…..

    ❤❤❤

    1. പിന്നല്ല ❤️

  6. അടിപൊളി…
    നിർത്തരുത്
    തുടരണം

    .・゜゜・

    1. നിർത്തില്ല..

      ❤️❤️❤️

  7. നല്ല തുടക്കം.. മടി പിടിച്ചു ഇരിക്കാതെ ബാക്കി കൂടെ എഴുതി വിട് ❤?

    1. ഇക്ക മടി ആണ് മെയിൻ പ്രശ്നം. നമക്ക് സെറ്റ് ആക്കാം

      ❤️❤️❤️

  8. ചാണക്യൻ

    അടിപൊളി കഥ ബ്രോ……….. നിർത്തല്ലേ കേട്ടോ……..വെയ്റ്റിംഗ് ?❤️

    1. താങ്ക്സ് ബ്രോ ❤️

  9. വിരഹ കാമുകൻ???

    ❤❤❤

  10. adipoli..nannayittund..bakki eni ennanu kaanuka..waiting…

    1. ബാക്കി തരാം. നിങ്ങൾ ദൃതി പിടിക്കല്ലേ. ?

      ❤️❤️❤️❤️❤️

  11. തുടക്കം കൊള്ളാം, വായനാസുഖം ഉണ്ട്, പക്ഷെ എല്ലാരും പറയുന്നത് പോലെ പേജ് കൂട്ടി എഴുതണം, അധികം വൈകാതെ തുടർ ഭാഗം വരുമെന്ന് പ്രതീക്ഷിക്കുന്നു…

    1. നമുക്ക് ശരിയാക്കാം..

      ❤️❤️❤️

  12. നിധീഷ്

  13. നന്നായിട്ടുണ്ട്…പേജ് കൂട്ടി എഴുതാൻ ശ്രമിക്കുക…??

    1. ഓക്കേ ബ്രോ ❤️❤️

    1. ?????????❤

    2. ബ്രോ ആണോ സിസ് ആണോ?? ??

      ആരായാലും നന്ദി ??

      ❤️❤️

Comments are closed.