അടിമപ്പെണ്ണ് ?? [Shamna Ziyana] 108

പക്ഷെ എന്റെ മനഃസാക്ഷി എന്നെ അനുവദിച്ചിരുന്നില്ല… കാരണം അത്രക്ക് ഞാൻ കൊതിച്ചിട്ടുണ്ട് ജോലി ചെയ്യാനും ശമ്പളം വാങ്ങാനും ഒക്കെ.. പോകണം.. ഞാൻ ഇയാൾക്ക് വേണ്ടി കളഞ്ഞ എന്നെ ഉണർത്തണം..
ഞാൻ അച്ഛനെ വിളിച്ചു… അച്ഛനോട് എല്ലാം അറിയിച്ചു.

” മോളെ ഞാൻ വരുവാ നീ എല്ലാം എടുത്തു വെക്കൂ നീ ഇനി അവിടെ നിൽക്കണ്ട ”

ശരത്തേട്ടൻ വരാൻ ഞാൻ കാത്തു നിന്നില്ല.. അമ്മയോട് യാത്ര പറയാനും നിന്നില്ല.. ഞാൻ ഇറങ്ങി അവിടെ നിന്നും..
ഇന്ന് ഞാൻ ഒരു അധ്യാപിക ആണ്. പന്തളം എൻ എസ് എസ് കോളേജിൽ സൂവോളജി വിദ്യാർത്ഥികളുടെ പ്രിയപ്പെട്ട ടീച്ചറമ്മ ആണ് ഞാൻ.. എന്റെ മകൻ ഇന്ന് കൊല്ലം ജില്ലാ കളക്ടർ…

നന്ദി ഇന്നും ശരത്തേട്ടനോട് മാത്രമാണ്…

എനിക്ക് എന്റെ സ്വപ്നങ്ങൾ നേടാൻ ഊർജം തന്ന അനുഭവങ്ങൾ തന്നതിന്.

പിന്നെ എന്റെ പൊന്നു മോനെ എനിക്ക് കൂട്ടായി സമ്മാനിച്ചതിനും….

ആദ്യത്തെ എഴുത്താണ് തെറ്റുകുറ്റങ്ങൾ ക്ഷെമിച്ചു തെറ്റുകൾ ചൂണ്ടി കാട്ടി കൂടെ നിൽക്കണം

തുടർന്നും നിങ്ങളുടെ സപ്പോർട്ട് കൂടി ഇണ്ടായാൽ മാത്രമേ മുന്നോട്ട് പോവാൻ പറ്റൂ..

ഷംന

16 Comments

  1. ഈ കഥയിൽ നല്ലൊരു മെസ്സേജ് കൂടി ഉണ്ട്. എല്ലാവരുടെയും സ്വപ്നങ്ങൾക്ക് വില ഉണ്ട്. പക്ഷെ പലരും അത് മാറ്റി വച്ചു സഹിച്ചു ജീവിക്കുകയാണ്.അങ്ങനെ ഉള്ളവർക്ക് ഈ കഥ ഒരു പ്രചോദനം ആവും

    സ്നേഹപൂർവ്വം വായനക്കാരൻ

  2. Oru paginte koode korav ulla pole…. nalla feel aayrnnu✌

  3. കഥ നന്നായിട്ടുണ്ട് ബട്ട്‌ കെട്ടിയോൻ എന്തു ചെയ്‌തു എന്ന് പറ ഒരു revenge

  4. ❤️❤️❤️

  5. നിധീഷ്

    ❤❤❤

  6. കാലം സാക്ഷി

    വായിച്ചു കുറച്ചായപ്പോൾ സ്ത്രീയുടെ അവകാശങ്ങളെക്കുറിച്ചും സമൂഹത്തിലെ അവരുടെ അവസ്ഥകളെക്കുറിച്ചും ഒരു നെടുനീളൻ കമന്റ് ഇടാം എന്ന് കരുതിയതാണ്. പക്ഷെ ഞാൻ പറയാനുദ്ദേശിച്ചതെല്ലാം വളരെ മനോഹരമായി അതിന് ശേഷം താങ്കൾ തന്നെ മനോഹരമായി അവതരിപ്പിച്ചു.
    So I am completely blank.
    ഇതിലെ ആ കുട്ടിയുടെ അച്ഛനാണ് യഥാത്ഥ ഹീറോ. അവളുടെ ഇഷ്ടപ്രകാരം നടത്തിയ വിവാഹം അവൾക്ക് യോജിച്ചതല്ല എന്ന് തോന്നിയപ്പോൾ, അവളെ കുറ്റപ്പെടുത്താതെ കൂടെ നിന്ന അച്ഛൻ. ഇത് പോലെയുള്ള അച്ചന്മാർ ആണ് ഇത്തരം പ്രശ്നങ്ങൾക്ക് പരിഹാരവും.
    ദീര്ഘ കാലം പ്രണയിച്ചാൽ പോലും മറ്റേ വ്യക്തിയെ നമുക്ക് പൂർണമായും മനസ്സിലാക്കാൻ കഴിഞ്ഞെന്ന് വരണമെന്നില്ല. നമ്മുക്ക് കിട്ടുന്ന സ്നേഹവും കേയറും കുറയുമോ എന്ന് ഭയന്ന് ചിലത് നമ്മൾ കണ്ടിട്ടും കണ്ടില്ല എന്ന് നടിക്കുന്നതുമാകാം.
    അപ്പോൾ എനിക്ക് പറയാനുള്ളതും ഈ കഥയുടെ അകെ തുക തന്നെയാണ്. നിങ്ങൾക്ക് ഒറ്റക്ക് ഒരു കുടുംബം മുന്നോട്ട് കൊണ്ട് പോകാൻ കഴിയിലായിരിക്കാം പക്ഷെ സ്വന്തം കാര്യം ആരെയും ആശ്രയിക്കാതെ ചെയ്യാൻ കഴിയണം അല്ലെങ്കിൽ അതിന് കഴിയും എന്ന് സ്വയം വിശ്വാസം വേണം. അങ്ങനെ അയാൾ എല്ലാ കാലവും ആരുടെയും അടിമയായി കഴിയേണ്ടി വരില്ല
    ഇങ്ങനെ ഒരു കഥ എഴുതി ഞങ്ങളെ കുറച്ച്പേരെ ചിന്തിപ്പിച്ചതിന് ഒരുപാട് നന്ദി.

  7. വീട്ടിൽ നിന്ന് ഇറങ്ങി കഴിഞ്ഞു കഥ ഭയങ്കര സ്പീഡ് ആയിരുന്നു.
    തീം അടിപൊളി.
    എഴുതും അതിമനോഹരം.

  8. kollaamm………………..????????????

  9. പ്രേമിക്കുമ്പോൾ വലിയ വാഗ്ദാനങ്ങൾ നൽക്കും അത് കഴിഞ്ഞാൽ ചവിട്ടി തെക്കും….ഇപ്പോഴെത്തെ എന്നല്ല പണ്ടും അങ്ങനെ തന്നെ……,,അവൻ്റെ അമ്മയുടെ ഒരു സ്ത്രിയല്ലെ ഇങ്ങനെ സംസാരിക്കാൻ കഴിയുന്നു അതുപോലെ…… ശരത്തുമയുള്ള ഒരു കൂടി കാഴ്ച കൂടി എഴുതാമയിരുന്നും…. നല്ലൊരു സ്റ്റോറിയാണ്. തുടർന്നും നല്ല കഥകൾ പ്രതീക്ഷിക്കുന്നു…?

  10. Appo ശരത്തേട്ടൻ എന്തായി. Anger vere kettiyo. Nthalum superb ??ഇഷ്ടായി
    Nice one

  11. സൂപ്പർ

  12. വിരഹ കാമുകൻ???

    ചുമ്മാ കണ്ടപ്പോൾ ആദ്യം കമന്റ് ചെയ്യണമെന്ന് തോന്നി കമന്റ് ചെയ്തു പിന്നെ ചുമ്മാ ഒരു രസത്തിന് വായിച്ചു ഹൃദയത്തിൽ തൊട്ടു കുറച്ചുകൂടി ആകാമായിരുന്നു ജോലി കിട്ടിക്കഴിഞ്ഞ് ഒരു കൂടിക്കാഴ്ച പെട്ടെന്ന് തീർന്നുപോയി

    1. വിരഹ കാമുകൻ???

      ???

  13. വിരഹ കാമുകൻ???

    First?

Comments are closed.