അടിമപ്പെണ്ണ് ?? [Shamna Ziyana] 108

പ്ലേറ്റ് തെറിച്ചു പോയി…. പിന്നെ ഏട്ടൻ ഒന്ന് അലറി

“നിന്റെ അച്ഛൻ എനിക്ക് ഒന്നും തന്നിട്ടില്ല പോകുമ്പോൾ കെട്ടു കണക്കിന് കൊണ്ട് പോയി കൊടുക്കാൻ ”

ആഹാരം കഴിക്കാതെ ഏട്ടൻ ഇറങ്ങി പോയി. മിണ്ടാതെ നിൽക്കാനേ എനിക്കായുള്ളൂ..

“തൃപ്തി ആയല്ലോ എന്റെ മോനെ പട്ടിണി ആക്കിയപ്പോൾ. ഒരു വകയും സ്ത്രീധനം തരാതെ അല്ലേടി നീ ഇങ്ങോട്ട് കേറി വന്നത്. എന്റെ മോനെ വളച്ചെടുത്ത അശ്രീകരം “..

ഏട്ടന്റെ ശബ്ദം അമ്മയെ ഉണർത്തിയിരുന്നു..
കണ്ണുകൾ നിറഞ്ഞിരുന്നു.. ഭൂമി പിളർന്നു താഴേക്കു പോകണം എന്ന് തോന്നി പക്ഷെ പിടിച്ചു നിന്നു..
രാവിലെ തന്നെ വയറു നിറഞ്ഞത് കൊണ്ട് പാത്രം കഴുകി വെച്ചിട്ടു ഞാൻ പറമ്പിലെ തൊടിയിൽ പോയി ഇരുന്നു..
ജാനകി ചേച്ചി അപ്പുറത്ത് നിൽക്കുന്നുണ്ട്..

“മോളെ മാളു ജോലി ഒക്കെ കഴിഞ്ഞോ? ”

“കഴിഞ്ഞു ചേച്ചി.. അവിടെയോ? ”

“രേവതി മോൾ പോകുമ്പോൾ തന്നെ ഇവിടത്തെ പണി കഴിയും ”

ഇത് പറഞ്ഞു ചേച്ചി അകത്തേക്ക് പോയി..
രേവതി എന്റെ പ്രായം ഉള്ള കുട്ടി ആണ്.. അവൾ ഇപ്പോൾ അക്കൗന്ടണ്ട് ആണ്.
ഞാൻ പതിയെ എന്റെ കഴിഞ്ഞ കാലം ആലോചിച്ചു..

കോളജിൽ പഠിക്കുമ്പോഴാണ് ഏട്ടൻ എന്റെ ജീവിതത്തിലേക്ക് വരുന്നത്.. എന്ന് കരുതി എന്റെ സീനിയർ ഒന്നും അല്ലായിരുന്നു… എന്റെ അമ്മാവന്റെ മകൻ മനുവിന്റെ പുസ്തകം ഉപയോഗിച്ചാണ് ഞാൻ ഡിഗ്രി പഠിക്കുന്നത്.. അവനും ബി എസ് സി സൂവോളജി ആയിരുന്നു… അവന്റെ വീട് കൊട്ടാരക്കര ആണ് .. ഞാൻ ഇവിടെ ആലപ്പുഴ….ഓരോ വർഷവും വേണ്ട പുസ്തകം അവൻ കൊണ്ട് വന്നു തരും.. പക്ഷെ രണ്ടാമത്തെ വർഷം പുസ്തകം കൊണ്ട് വന്നത് മനു അല്ലായിരുന്നു.. ശരത്തേട്ടൻ ആയിരുന്നു..

16 Comments

  1. ഈ കഥയിൽ നല്ലൊരു മെസ്സേജ് കൂടി ഉണ്ട്. എല്ലാവരുടെയും സ്വപ്നങ്ങൾക്ക് വില ഉണ്ട്. പക്ഷെ പലരും അത് മാറ്റി വച്ചു സഹിച്ചു ജീവിക്കുകയാണ്.അങ്ങനെ ഉള്ളവർക്ക് ഈ കഥ ഒരു പ്രചോദനം ആവും

    സ്നേഹപൂർവ്വം വായനക്കാരൻ

  2. Oru paginte koode korav ulla pole…. nalla feel aayrnnu✌

  3. കഥ നന്നായിട്ടുണ്ട് ബട്ട്‌ കെട്ടിയോൻ എന്തു ചെയ്‌തു എന്ന് പറ ഒരു revenge

  4. ❤️❤️❤️

  5. നിധീഷ്

    ❤❤❤

  6. കാലം സാക്ഷി

    വായിച്ചു കുറച്ചായപ്പോൾ സ്ത്രീയുടെ അവകാശങ്ങളെക്കുറിച്ചും സമൂഹത്തിലെ അവരുടെ അവസ്ഥകളെക്കുറിച്ചും ഒരു നെടുനീളൻ കമന്റ് ഇടാം എന്ന് കരുതിയതാണ്. പക്ഷെ ഞാൻ പറയാനുദ്ദേശിച്ചതെല്ലാം വളരെ മനോഹരമായി അതിന് ശേഷം താങ്കൾ തന്നെ മനോഹരമായി അവതരിപ്പിച്ചു.
    So I am completely blank.
    ഇതിലെ ആ കുട്ടിയുടെ അച്ഛനാണ് യഥാത്ഥ ഹീറോ. അവളുടെ ഇഷ്ടപ്രകാരം നടത്തിയ വിവാഹം അവൾക്ക് യോജിച്ചതല്ല എന്ന് തോന്നിയപ്പോൾ, അവളെ കുറ്റപ്പെടുത്താതെ കൂടെ നിന്ന അച്ഛൻ. ഇത് പോലെയുള്ള അച്ചന്മാർ ആണ് ഇത്തരം പ്രശ്നങ്ങൾക്ക് പരിഹാരവും.
    ദീര്ഘ കാലം പ്രണയിച്ചാൽ പോലും മറ്റേ വ്യക്തിയെ നമുക്ക് പൂർണമായും മനസ്സിലാക്കാൻ കഴിഞ്ഞെന്ന് വരണമെന്നില്ല. നമ്മുക്ക് കിട്ടുന്ന സ്നേഹവും കേയറും കുറയുമോ എന്ന് ഭയന്ന് ചിലത് നമ്മൾ കണ്ടിട്ടും കണ്ടില്ല എന്ന് നടിക്കുന്നതുമാകാം.
    അപ്പോൾ എനിക്ക് പറയാനുള്ളതും ഈ കഥയുടെ അകെ തുക തന്നെയാണ്. നിങ്ങൾക്ക് ഒറ്റക്ക് ഒരു കുടുംബം മുന്നോട്ട് കൊണ്ട് പോകാൻ കഴിയിലായിരിക്കാം പക്ഷെ സ്വന്തം കാര്യം ആരെയും ആശ്രയിക്കാതെ ചെയ്യാൻ കഴിയണം അല്ലെങ്കിൽ അതിന് കഴിയും എന്ന് സ്വയം വിശ്വാസം വേണം. അങ്ങനെ അയാൾ എല്ലാ കാലവും ആരുടെയും അടിമയായി കഴിയേണ്ടി വരില്ല
    ഇങ്ങനെ ഒരു കഥ എഴുതി ഞങ്ങളെ കുറച്ച്പേരെ ചിന്തിപ്പിച്ചതിന് ഒരുപാട് നന്ദി.

  7. വീട്ടിൽ നിന്ന് ഇറങ്ങി കഴിഞ്ഞു കഥ ഭയങ്കര സ്പീഡ് ആയിരുന്നു.
    തീം അടിപൊളി.
    എഴുതും അതിമനോഹരം.

  8. kollaamm………………..????????????

  9. പ്രേമിക്കുമ്പോൾ വലിയ വാഗ്ദാനങ്ങൾ നൽക്കും അത് കഴിഞ്ഞാൽ ചവിട്ടി തെക്കും….ഇപ്പോഴെത്തെ എന്നല്ല പണ്ടും അങ്ങനെ തന്നെ……,,അവൻ്റെ അമ്മയുടെ ഒരു സ്ത്രിയല്ലെ ഇങ്ങനെ സംസാരിക്കാൻ കഴിയുന്നു അതുപോലെ…… ശരത്തുമയുള്ള ഒരു കൂടി കാഴ്ച കൂടി എഴുതാമയിരുന്നും…. നല്ലൊരു സ്റ്റോറിയാണ്. തുടർന്നും നല്ല കഥകൾ പ്രതീക്ഷിക്കുന്നു…?

  10. Appo ശരത്തേട്ടൻ എന്തായി. Anger vere kettiyo. Nthalum superb ??ഇഷ്ടായി
    Nice one

  11. സൂപ്പർ

  12. വിരഹ കാമുകൻ???

    ചുമ്മാ കണ്ടപ്പോൾ ആദ്യം കമന്റ് ചെയ്യണമെന്ന് തോന്നി കമന്റ് ചെയ്തു പിന്നെ ചുമ്മാ ഒരു രസത്തിന് വായിച്ചു ഹൃദയത്തിൽ തൊട്ടു കുറച്ചുകൂടി ആകാമായിരുന്നു ജോലി കിട്ടിക്കഴിഞ്ഞ് ഒരു കൂടിക്കാഴ്ച പെട്ടെന്ന് തീർന്നുപോയി

    1. വിരഹ കാമുകൻ???

      ???

  13. വിരഹ കാമുകൻ???

    First?

Comments are closed.