“അതെ എനിക്ക് ഒരു കാര്യം പറയാൻ ഉണ്ട്..
“നീ കാര്യം പറയ്യ് മാളു വെച്ച് നീട്ടാതെ ”
“എനിക്ക് ജോലിക്ക് പോണം ഏട്ടാ…
കല്യാണം കഴിഞ്ഞു 3 മാസം ആയില്ലേ.. ജോലി ഉണ്ടെങ്കിൽ എനിക്ക് എല്ലാ കാര്യത്തിനും ഏട്ടനെ ആശ്രയിക്കണ്ടല്ലോ.. എന്റെ സ്വപ്നം ആണ് എന്റെ ജോലി..ശരത്തേട്ടന് അറിയാലോ അത്. ”
“നിർത്തെടി നിന്റെ സ്വപ്നം… എന്റെ സ്വപ്നം അത് മതി നിനക്ക് .. എന്റെ സന്തോഷം അതാണ് നിന്റെ സ്വപ്നം.. നീ എന്നേം എന്റെ മക്കളേം നോക്കി വീട്ടിൽ ഇരുന്നാൽ മതി.. ജോലിയും വേണ്ട ഒന്നും വേണ്ട “”
ശരത്തിന്റെ പൊട്ടി തെറി എന്നെ ഞെട്ടിച്ചു കളഞ്ഞു.. ഞാനും പ്രതികരിച്ചു..
“പ്രേമിച്ചപ്പോ എനിക്ക് തന്ന വാക്കോ.. എനിക്ക് പോണം ഏട്ടാ ”
ഏട്ടന്റെ കയ്യ് എന്റെ കവിളിൽ പതിയാൻ വലിയ സമയം വേണ്ടി വന്നില്ല.
” നിനക്ക് പോണേൽ പൊക്കോ.. എനിക്ക് വേറെ പെണ്ണിനെ കിട്ടും.. എനിക്ക് സ്ത്രീധനം തരുന്ന എന്നെ അനുസരിച്ചു എന്റെ വീട്ടിൽ കഴിയുന്ന ഒരു പെണ്ണിനെ..”
ഇത്രേം പറഞ്ഞു ഏട്ടൻ ഇറങ്ങി പോയി വീട്ടിൽ നിന്നും…
“എന്റെ മോനെ കൊല്ലാനായിട്ടാ നശിച്ചവൾ വീട്ടിലേക്കു കെട്ടിയെടുത്തത് ”
…അമ്മയുടെ ശാപവാക്കുകൾ കേട്ടു ഞാൻ റൂമിൽ ഇരുന്നു
പോകണമെന്നുണ്ട്… എന്നെ വേണ്ടാത്ത ഈ മനുഷ്യനെ വിട്ടിട്ട്..മരണത്തെ കൂട്ട് പിടിക്കാൻ ഉള്ളു തുടിക്കുന്നുണ്ട്…. വീട്ടിലേക്ക് ഒരു മടങ്ങി പോക്കില്ല .അച്ഛാ അച്ഛന്റെ രാജകുമാരി ഇന്ന് ഇവിടെ വെറും വിഴുപ്പ് ആയി അച്ഛാ.. അമ്മേ അമ്മേടെ കുറുമ്പി പെണ്ണ് ഇവിടെ ആരുമല്ല അമ്മേ.. കിച്ചു നിന്റെ വഴക്കാളി ചേച്ചി പെണ്ണ് ഇന്ന് ഇവിടെ അധികപ്പറ്റായി..
മരണം എന്നെ വിളിക്കുന്നുണ്ട്. പക്ഷെ എന്റെ ഉള്ളിൽ നാമ്പിട്ട കുഞ്ഞു തുടിപ്പിനെ കൊല്ലാൻ എനിക്ക് ആകില്ലല്ലോ ദൈവമേ…
എന്റെ കുഞ്ഞിന് വേണ്ടി ഞാൻ ഈ വീട്ടിലെ എരിഞ്ഞമരുന്ന വിറക് കൊള്ളിയാകും… “
ഈ കഥയിൽ നല്ലൊരു മെസ്സേജ് കൂടി ഉണ്ട്. എല്ലാവരുടെയും സ്വപ്നങ്ങൾക്ക് വില ഉണ്ട്. പക്ഷെ പലരും അത് മാറ്റി വച്ചു സഹിച്ചു ജീവിക്കുകയാണ്.അങ്ങനെ ഉള്ളവർക്ക് ഈ കഥ ഒരു പ്രചോദനം ആവും
സ്നേഹപൂർവ്വം വായനക്കാരൻ
Oru paginte koode korav ulla pole…. nalla feel aayrnnu✌
കഥ നന്നായിട്ടുണ്ട് ബട്ട് കെട്ടിയോൻ എന്തു ചെയ്‌തു എന്ന് പറ ഒരു revenge
❤️❤️❤️
❤❤❤
വായിച്ചു കുറച്ചായപ്പോൾ സ്ത്രീയുടെ അവകാശങ്ങളെക്കുറിച്ചും സമൂഹത്തിലെ അവരുടെ അവസ്ഥകളെക്കുറിച്ചും ഒരു നെടുനീളൻ കമന്റ് ഇടാം എന്ന് കരുതിയതാണ്. പക്ഷെ ഞാൻ പറയാനുദ്ദേശിച്ചതെല്ലാം വളരെ മനോഹരമായി അതിന് ശേഷം താങ്കൾ തന്നെ മനോഹരമായി അവതരിപ്പിച്ചു.
So I am completely blank.
ഇതിലെ ആ കുട്ടിയുടെ അച്ഛനാണ് യഥാത്ഥ ഹീറോ. അവളുടെ ഇഷ്ടപ്രകാരം നടത്തിയ വിവാഹം അവൾക്ക് യോജിച്ചതല്ല എന്ന് തോന്നിയപ്പോൾ, അവളെ കുറ്റപ്പെടുത്താതെ കൂടെ നിന്ന അച്ഛൻ. ഇത് പോലെയുള്ള അച്ചന്മാർ ആണ് ഇത്തരം പ്രശ്നങ്ങൾക്ക് പരിഹാരവും.
ദീര്ഘ കാലം പ്രണയിച്ചാൽ പോലും മറ്റേ വ്യക്തിയെ നമുക്ക് പൂർണമായും മനസ്സിലാക്കാൻ കഴിഞ്ഞെന്ന് വരണമെന്നില്ല. നമ്മുക്ക് കിട്ടുന്ന സ്നേഹവും കേയറും കുറയുമോ എന്ന് ഭയന്ന് ചിലത് നമ്മൾ കണ്ടിട്ടും കണ്ടില്ല എന്ന് നടിക്കുന്നതുമാകാം.
അപ്പോൾ എനിക്ക് പറയാനുള്ളതും ഈ കഥയുടെ അകെ തുക തന്നെയാണ്. നിങ്ങൾക്ക് ഒറ്റക്ക് ഒരു കുടുംബം മുന്നോട്ട് കൊണ്ട് പോകാൻ കഴിയിലായിരിക്കാം പക്ഷെ സ്വന്തം കാര്യം ആരെയും ആശ്രയിക്കാതെ ചെയ്യാൻ കഴിയണം അല്ലെങ്കിൽ അതിന് കഴിയും എന്ന് സ്വയം വിശ്വാസം വേണം. അങ്ങനെ അയാൾ എല്ലാ കാലവും ആരുടെയും അടിമയായി കഴിയേണ്ടി വരില്ല
ഇങ്ങനെ ഒരു കഥ എഴുതി ഞങ്ങളെ കുറച്ച്പേരെ ചിന്തിപ്പിച്ചതിന് ഒരുപാട് നന്ദി.
വീട്ടിൽ നിന്ന് ഇറങ്ങി കഴിഞ്ഞു കഥ ഭയങ്കര സ്പീഡ് ആയിരുന്നു.
തീം അടിപൊളി.
എഴുതും അതിമനോഹരം.
❤
kollaamm………………..????????????
പ്രേമിക്കുമ്പോൾ വലിയ വാഗ്ദാനങ്ങൾ നൽക്കും അത് കഴിഞ്ഞാൽ ചവിട്ടി തെക്കും….ഇപ്പോഴെത്തെ എന്നല്ല പണ്ടും അങ്ങനെ തന്നെ……,,അവൻ്റെ അമ്മയുടെ ഒരു സ്ത്രിയല്ലെ ഇങ്ങനെ സംസാരിക്കാൻ കഴിയുന്നു അതുപോലെ…… ശരത്തുമയുള്ള ഒരു കൂടി കാഴ്ച കൂടി എഴുതാമയിരുന്നും…. നല്ലൊരു സ്റ്റോറിയാണ്. തുടർന്നും നല്ല കഥകൾ പ്രതീക്ഷിക്കുന്നു…?
Appo ശരത്തേട്ടൻ എന്തായി. Anger vere kettiyo. Nthalum superb ??ഇഷ്ടായി
Nice one
സൂപ്പർ
ചുമ്മാ കണ്ടപ്പോൾ ആദ്യം കമന്റ് ചെയ്യണമെന്ന് തോന്നി കമന്റ് ചെയ്തു പിന്നെ ചുമ്മാ ഒരു രസത്തിന് വായിച്ചു ഹൃദയത്തിൽ തൊട്ടു കുറച്ചുകൂടി ആകാമായിരുന്നു ജോലി കിട്ടിക്കഴിഞ്ഞ് ഒരു കൂടിക്കാഴ്ച പെട്ടെന്ന് തീർന്നുപോയി
2 nd
???
???
First?