വീട്ടിൽ വന്നപ്പോൾ ഏട്ടൻ ഫോൺ അവിടെ വെച്ച് മറന്നു. പിന്നീട് ഏട്ടൻ ആ ഫോൺ കോളേജിൽ വന്നാണ് എന്റെ കയ്യിൽ നിന്നും വാങ്ങുന്നത്.. അന്ന് തൊട്ടു ഞങ്ങൾ സുഹൃത്തുക്കളായി.. പയ്യെ പയ്യെ അത് പ്രണയമായി പടർന്നു പന്തലിച്ചു…
എന്റെ സ്വപ്‌നങ്ങൾക്ക് ശരത്തേട്ടൻ വഴിയൊരുക്കുമെന്നും എന്റെ വീട്ടുകാർക്ക് ഒരു മകൻ ആകുമെന്നും എനിക്ക് ഉറപ്പ് തന്നു.. ഒരു വർഷത്തെ പ്രേമം.. ഏട്ടന് ഇപ്പൊ തന്നെ 29 വയസ്സായി.. ഏട്ടന്റെ വീട്ടിൽ നിർബന്ധം കാരണം എനിക്ക് വീട്ടിൽ പറയേണ്ടി വന്നു…
എന്റെ വീട്ടിൽ വലിയ സാമ്പത്തികം ഒന്നുല്ലാട്ടോ.. അത് കൊണ്ട് തന്നെ കല്യാണത്തിന് വിസമ്മതിച്ചു… എനിക്ക് ജോലി ആയിട്ട് മതി കല്യാണം എന്നായി എന്റെ അച്ഛൻ.. അടുത്ത മാസം തന്നെ എന്റെ പേര് പി എസ് സി റാങ്ക് ലിസ്റ്റിൽ വന്നു.. ഇതിനിടക്ക് എന്റെ പഠിത്തവും കഴിഞ്ഞിരുന്നു…
എനിക്ക് സ്ത്രീധനം ഒന്നും വേണ്ട മാളുവിനെ മാത്രം മതിയെന്ന് ഏട്ടൻ അച്ഛനോട് പറഞ്ഞു…. പിന്നെ എന്റെ പട്ടിണി സമരം കൂടെ ആയപ്പോ വീട്ടിൽ സമ്മതിച്ചു… എന്നെ ജോലിക്ക് വിടണം എന്ന് മാത്രേ അച്ഛൻ ആവശ്യപ്പെട്ടുള്ളു..കാരണം ഞാൻ ജോലിക്ക് പോകുന്നതും തിരിച്ചു വീട്ടിൽ വരുന്നതും കാണാൻ അമ്മയും അച്ഛനും ഒരുപാട് കൊതിച്ചതാ.. വിടുമെന്ന് ശരത്തേട്ടൻ ഉറപ്പും നൽകി.. അടുത്ത മാസം നല്ലൊരു മുഹൂർത്തത്തിൽ ഞാൻ ശരത്തേട്ടന്റെ സ്വന്തമായി..
ഞാൻ ഏറ്റവും കൂടുതൽ സന്തോഷിച്ച ദിവസം.. കടം വാങ്ങിയാണെങ്കിലും എന്റെ അച്ഛൻ എന്റെ ആഗ്രഹം നടത്തി തന്നു… അന്ന് ഞങ്ങൾ യാത്ര പറഞ്ഞു ഇറങ്ങിയപ്പോഴാ കിച്ചു എന്നെ ഇത്രേം സ്നേഹിച്ചിരുന്നെന്ന് മനസ്സിലായത്… വീട്ടിൽ അവനു ഞാൻ ശത്രു ആണേലും പോകല്ലേ ചേച്ചിന്നു പറഞ്ഞു കുറെ കരഞ്ഞു….
ശരത്തേട്ടന്റെ വീട്ടിൽ ഞാൻ സന്തോഷവതിയായിരുന്നു.. സ്ത്രീധനം എന്ന പേരിൽ അമ്മയെന്നെ കുത്തി നോവിക്കുമ്പോഴും ഏട്ടൻ എന്നെ സ്നേഹിക്കുന്നു എന്ന ആശ്വാസം ഉണ്ടായിരുന്നു…. ഇപ്പൊ ക്ഷീണം കൊണ്ടാകാം ജോലി കഴിഞ്ഞു വന്നാൽ പിന്നെ എന്തിനും ദേഷ്യമാണ് ഏട്ടന്.. സാരമില്ല എന്നാലും പാവമാ ഏട്ടൻ..
എനിക്ക് ജോലിക്ക് പോണം എന്നുണ്ട്… ഏട്ടനോട് ഈ കാര്യം കഴിഞ്ഞ മാസം സൂചിപ്പിച്ചായിരുന്നു.. ഈ മാസം നോക്കാം എന്ന് പറഞ്ഞിരുന്നു.. ഏതായാലും ഇന്ന് രാത്രി ഏട്ടനോട് ചോദിക്കാം…
…..
ഏട്ടൻ പതിവ് പോലെ 8മണിക്ക് വന്നു.. ജോലി നേരത്തെ കഴിഞ്ഞാലും തൊടിയിൽ കൂട്ടുകാരോടൊപ്പം കുറച്ചു നേരം ചിലവഴിച്ചിട്ടേ വീട്ടിൽ കേറുള്ളു.. അത് നിർബന്ധമാണ് ഏട്ടന്..
ഏട്ടൻ കുളിച്ചു വന്നു.. ചോറ് കൊടുത്തു.. അടുത്തിരുന്നു ഞാനും കഴിച്ചു.. അമ്മ നേരത്തെ കിടന്നു ഇന്ന്… ജോലിയൊക്കെ ഒതുക്കി ഞാൻ റൂമിൽ എത്തി.
” ശരത്തേട്ട..
..”എന്താ?”
ഈ കഥയിൽ നല്ലൊരു മെസ്സേജ് കൂടി ഉണ്ട്. എല്ലാവരുടെയും സ്വപ്നങ്ങൾക്ക് വില ഉണ്ട്. പക്ഷെ പലരും അത് മാറ്റി വച്ചു സഹിച്ചു ജീവിക്കുകയാണ്.അങ്ങനെ ഉള്ളവർക്ക് ഈ കഥ ഒരു പ്രചോദനം ആവും
സ്നേഹപൂർവ്വം വായനക്കാരൻ
Oru paginte koode korav ulla pole…. nalla feel aayrnnu✌
കഥ നന്നായിട്ടുണ്ട് ബട്ട് കെട്ടിയോൻ എന്തു ചെയ്‌തു എന്ന് പറ ഒരു revenge
❤️❤️❤️
❤❤❤
വായിച്ചു കുറച്ചായപ്പോൾ സ്ത്രീയുടെ അവകാശങ്ങളെക്കുറിച്ചും സമൂഹത്തിലെ അവരുടെ അവസ്ഥകളെക്കുറിച്ചും ഒരു നെടുനീളൻ കമന്റ് ഇടാം എന്ന് കരുതിയതാണ്. പക്ഷെ ഞാൻ പറയാനുദ്ദേശിച്ചതെല്ലാം വളരെ മനോഹരമായി അതിന് ശേഷം താങ്കൾ തന്നെ മനോഹരമായി അവതരിപ്പിച്ചു.
So I am completely blank.
ഇതിലെ ആ കുട്ടിയുടെ അച്ഛനാണ് യഥാത്ഥ ഹീറോ. അവളുടെ ഇഷ്ടപ്രകാരം നടത്തിയ വിവാഹം അവൾക്ക് യോജിച്ചതല്ല എന്ന് തോന്നിയപ്പോൾ, അവളെ കുറ്റപ്പെടുത്താതെ കൂടെ നിന്ന അച്ഛൻ. ഇത് പോലെയുള്ള അച്ചന്മാർ ആണ് ഇത്തരം പ്രശ്നങ്ങൾക്ക് പരിഹാരവും.
ദീര്ഘ കാലം പ്രണയിച്ചാൽ പോലും മറ്റേ വ്യക്തിയെ നമുക്ക് പൂർണമായും മനസ്സിലാക്കാൻ കഴിഞ്ഞെന്ന് വരണമെന്നില്ല. നമ്മുക്ക് കിട്ടുന്ന സ്നേഹവും കേയറും കുറയുമോ എന്ന് ഭയന്ന് ചിലത് നമ്മൾ കണ്ടിട്ടും കണ്ടില്ല എന്ന് നടിക്കുന്നതുമാകാം.
അപ്പോൾ എനിക്ക് പറയാനുള്ളതും ഈ കഥയുടെ അകെ തുക തന്നെയാണ്. നിങ്ങൾക്ക് ഒറ്റക്ക് ഒരു കുടുംബം മുന്നോട്ട് കൊണ്ട് പോകാൻ കഴിയിലായിരിക്കാം പക്ഷെ സ്വന്തം കാര്യം ആരെയും ആശ്രയിക്കാതെ ചെയ്യാൻ കഴിയണം അല്ലെങ്കിൽ അതിന് കഴിയും എന്ന് സ്വയം വിശ്വാസം വേണം. അങ്ങനെ അയാൾ എല്ലാ കാലവും ആരുടെയും അടിമയായി കഴിയേണ്ടി വരില്ല
ഇങ്ങനെ ഒരു കഥ എഴുതി ഞങ്ങളെ കുറച്ച്പേരെ ചിന്തിപ്പിച്ചതിന് ഒരുപാട് നന്ദി.
വീട്ടിൽ നിന്ന് ഇറങ്ങി കഴിഞ്ഞു കഥ ഭയങ്കര സ്പീഡ് ആയിരുന്നു.
തീം അടിപൊളി.
എഴുതും അതിമനോഹരം.
❤
kollaamm………………..????????????
പ്രേമിക്കുമ്പോൾ വലിയ വാഗ്ദാനങ്ങൾ നൽക്കും അത് കഴിഞ്ഞാൽ ചവിട്ടി തെക്കും….ഇപ്പോഴെത്തെ എന്നല്ല പണ്ടും അങ്ങനെ തന്നെ……,,അവൻ്റെ അമ്മയുടെ ഒരു സ്ത്രിയല്ലെ ഇങ്ങനെ സംസാരിക്കാൻ കഴിയുന്നു അതുപോലെ…… ശരത്തുമയുള്ള ഒരു കൂടി കാഴ്ച കൂടി എഴുതാമയിരുന്നും…. നല്ലൊരു സ്റ്റോറിയാണ്. തുടർന്നും നല്ല കഥകൾ പ്രതീക്ഷിക്കുന്നു…?
Appo ശരത്തേട്ടൻ എന്തായി. Anger vere kettiyo. Nthalum superb ??ഇഷ്ടായി
Nice one
സൂപ്പർ
ചുമ്മാ കണ്ടപ്പോൾ ആദ്യം കമന്റ് ചെയ്യണമെന്ന് തോന്നി കമന്റ് ചെയ്തു പിന്നെ ചുമ്മാ ഒരു രസത്തിന് വായിച്ചു ഹൃദയത്തിൽ തൊട്ടു കുറച്ചുകൂടി ആകാമായിരുന്നു ജോലി കിട്ടിക്കഴിഞ്ഞ് ഒരു കൂടിക്കാഴ്ച പെട്ടെന്ന് തീർന്നുപോയി
2 nd
???
???
First?