ഒടുവില്‍ അച്ഛന്‍റെ വാക്കുകളില്‍ ഞാനവളെ വിവാഹം കഴിച്ചു.
‘പാര്‍വതി”
ആവശ്യത്തിലേറെ പഠിച്ച എനിക്ക് അച്ഛന്‍ കണ്ടെത്തി തന്നതും പഠിച്ചു ജോലി വാങ്ങിയ ഒരു പത്രാസു കാരിയെത്തന്നെ .. അച്ഛനെന്ന സ്നേഹത്തെ ആദ്യം അവള്‍ സ്നേഹിച്ചു ബഹുമാനിച്ചു .ദിനങ്ങള്‍ മാസങ്ങള്‍ വര്‍ഷങ്ങള്‍. വാര്‍ദ്ധക്യത്തിന്‍റെ വഴിപിഴച്ച വഴികളില്‍ അച്ഛന്‍ തളര്‍ന്നു .എനിക്കു കൈതാങ്ങായ അച്ഛന്‍ മുറിയില്‍ ഒതുങ്ങി നിന്നു. അച്ഛന്‍റെ എല്ലാ കര്‍മ്മങ്ങളും ആ മുറിയില്‍ തളം കെട്ടി തുടങ്ങി. അച്ഛനു വേണ്ടി ഞാന്‍ ജോലി വേണ്ടാന്നു വെക്കാനൊരുങ്ങി…. വര്‍ഷങ്ങള്‍ കൊഴിഞ്ഞ വിവാഹ ജീവിതത്തില്‍ പാര്‍വതി അച്ഛനെ മറന്നു ജോലി തിരക്കും സൗന്ദര്യ സംരക്ഷണവും പേറി ഞങ്ങളിലേക്കു വന്ന കുഞ്ഞിനെ പോലും വേണ്ടാന്നുവച്ചു .അച്ഛനെന്ന ബന്ധം അവള്‍ പുച്ഛിച്ചു തള്ളി .അച്ഛനു വേണ്ടി ഞാന്‍ മാറ്റി വെക്കുന്ന സമയത്തിനെ അവള്‍ വാക്കുകള്‍ കൊണ്ട് ആട്ടിയോടിച്ചു…
“കുടുംബം മുന്നോട്ടു പോകണമെങ്കില്‍ അച്ഛനെ ശരണാലയത്തിന്‍റെ പടികള്‍ കയറ്റുക. എന്‍റെ ശബളത്തിന്‍റെ പങ്കും ഞാന്‍ തരാം. എനിക്കു വയ്യ ഇവിടെ ജീവിക്കാന്‍. ഇതിലും നല്ലത് ഓടയാണ്..”
അവളിലെ വാക്കുകള്‍ അച്ഛനെ കരയിച്ചെങ്കിലും എന്‍റെ ജീവിതത്തിന്‍റെ വന്‍ പടികള്‍ സ്വപ്നം കണ്ട അച്ഛന്‍ പുഞ്ചിരിയോടെ എന്‍റെ കൈ പിടിച്ച് വീടു വിട്ടിറങ്ങി.
ശരണാലയത്തിന്‍റെ മുന്നില്‍ വണ്ടി നിന്നു. അച്ഛന്‍ വടിയും ഊന്നി പുറത്തേക്കിറങ്ങാന്‍ തുനിഞ്ഞു .പിച്ച വെപ്പിച്ച കൈകളില്‍ ഊന്നു വടി. എന്‍റെ പാദം ചേര്‍ത്ത് നടത്തിച്ച ആ കാലുകള്‍ ശരണാലയത്തിന്‍റെ മണ്ണില്‍ കുത്താന്‍ ഞാനനുവദിച്ചില്ല.
ശരണാലയത്തിന്‍റെ ഓഫീസ്സില്‍ കൈയിലുള്ള പണം മുഴുവന്‍ നല്‍കി ഞാനച്ഛനുമായി തിരിച്ചിറങ്ങി.
ശരണാലയത്തില്‍ ഉപേക്ഷിക്കാനോ അവിടെ കിടന്നു നരകിച്ചു മരിക്കാന്‍ അച്ഛനെ വിട്ടു കൊടുക്കാനോ എനിക്കായില്ല.
ഇതിനിടയില്‍ അച്ഛന്‍ അമ്മയെക്കുറിച്ചോര്‍ത്തു.
“മോനേ നിനക്കു പറ്റുമെങ്കില്‍ എന്നെ ഒന്നവിടെ എത്തിക്കൂ എത്രയു വേഗം”
അങ്ങനെയാണ് അമ്മയുടെ അടുത്തേക്ക് പോവാന്‍ ആഗ്രഹിക്കുന്ന അച്ഛനുമായി, കലുഷിതമായ മനസ്സുമായി ഞാന്‍ ഈ കടല്‍ത്തീരത്തേക്കു വന്നത്.
വെളിച്ചത്തെ വിഴുങ്ങി ചുറ്റും ഇരുട്ട് പാകിയിട്ട് സൂര്യന്‍ പൂര്‍ണമായും കടലമ്മയുടെ മടിത്തട്ടിലേക്ക് മയങ്ങിയിരുന്നു.
അച്ഛന്‍റെ കൈയും പിടിച്ച് ഞാന്‍ ആഴങ്ങളില്ലേക്ക് ഇറങ്ങി ചെല്ലുമ്പോഴും ശാന്തമായി ഒഴുകിയിരുന്ന തിരമാലകള്‍ പൊടുന്നനെ രൗദ്രഭാവത്തോടെ കടല്‍ത്തീരത്തേക്ക് ആഞ്ഞടിച്ചുകൊണ്ടിരുന്നു. എന്‍റെ മനസ്സു പോലെ തന്നെ.